ബഹറിന്‍ ബൂലോകര് ജയ് ഹിന്ദ് ടി വി യില്‍
ഈ വരുന്ന വള്ളിയാഴ്ച (19 മാര്‍ച്ച്) ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.30ന് ജയ്ഹിന്ദ് ടിവിയില്‍ ബഹ്റൈന്‍ ബുലോകത്തെ അംഗങ്ങളുമായി ബ്ലോഗര്‍ അനില്‍ വേങ്കോട് നടത്തുന്ന ചര്‍ച്ച പ്രക്ഷേപണം ചെയ്യുന്നു. പ്രസ്തുത പരിപാടിയുടെ പുനഃപ്രക്ഷേപണം ഞായറാഴ്ച് (21 മാര്‍ച്ച് ) രാത്രി 12 മണിക്കും ഉണ്ടായിരിക്കുന്നതാണ്.
പ്രശസ്ത ബ്ലോഗര്‍മാരായ സാജു (നട്ടപ്പിരാന്തന്) രാജു (ഇരിങ്ങന്‍), സജി (അച്ചായന്), ബിജു (നചികേതസ്സ്) എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.
ബ്ലൊഗുകളുടെ പ്രസക്തി, ബ്ലോഗ് അനുഭവങ്ങള്‍, ഇതര മാധ്യമങ്ങളില്‍ നിന്നും ബ്ലോഗിന്റെ വ്യത്യാസങ്ങള്‍ തുടങ്ങിയ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നു..
ബ്ലോഗ് സുഹൃത്തുക്കള്‍ കാണാന്‍ മറക്കല്ലേ...
മരക്കാര്‍ കവിതകള്‍ പുസ്തകമാകുന്നു.
KSSPU പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ശ്രീ ഓ.പി ഉണ്ണി മേനോന്റെ അധ്യക്ഷത യില്‍ ചേരുന്ന യോഗം മലബാര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ ശ്രീ ഇ. ശങ്കരന് ഉദ്ഘാടനം ചെയ്യും. ശ്രീ.പി രാമന്, ശ്രീ വി.ടി.വാസുദേവന്‍ , ശ്രീ ടി.പി. മരക്കാര്‍ എന്നിവര്‍ പുസ്തകത്തെ പരിചയപ്പെടുത്തി സംസാരിക്കും. തുടര്‍ന്ന് ,
തൃത്താല ഹൈ സ്കൂള്‍ റിട്ട .ഹെഡ് മാസ്റ്റെര് ശ്രീ . കെ.വി.കൃഷ്ണന് മാസ്റ്റര്‍ക്ക് പുസ്തകം നല്‍കിക്കൊണ്ട് മഹാകവി അക്കിത്തം പ്രകാശന കര്‍മ്മം നിര്‍വ്വഹിക്കും .
ശ്രീ മരക്കാര്‍ക്ക് നമ്മുടെ ബൂലോകം ടീമിന്റെ ആശംസകള്‍
മരക്കാര്‍ക്ക് എന്റെയും ആശംസകള്‍
ReplyDeleteജയ് ഹിന്ദ് ടി വി ഇവിടെ കിട്ടില്ല.. എന്തായാലും പരിപാടിക്ക് ആശംസകള്‍
മരയ്ക്കാര്‍ കവിതകള്‍ വായിക്കാറുണ്ട്.
ReplyDeleteകല്യാണിയാണ്(മോഹഭംഗം) ഓര്‍മ്മയില്‍ ഇന്നും നില്‍ക്കുന്നത്.
മരയ്ക്കാര്‍ക്ക് ആശംസകള്‍
aasamsakal
ReplyDeleteപരിപാടി കാണണം.
ReplyDeleteമരയ്ക്കാര്‍ക്ക് ആശംസകള്‍, അഭിനന്ദനങള്‍.
മരയ്ക്കാര്‍ക്ക് ആശംസകള്‍!!!!
ReplyDeleteനിരക്ഷരാ.. നങ്ങള്‍ ബഹറിന്കാര്ക്ക് എന്താണപ്പാ ആശംസകളില്ലാത്തത്?
ബഹറിന്‍ ബൂലോകത്തിന് ആശംസകള്‍ അല്ല അഭിനന്ദനങ്ങളാണ് അറിയിക്കാന്‍ പോകുന്നത്. അത് പ്രോഗ്രാം കണ്ടുകഴിഞ്ഞിട്ട്. പോരായോ സ്നേഹദൂതരേ ?
ReplyDeleteആരാണീ ഐഡി മാറി(പ്പോയി) പൂശിയതെന്ന് മനസ്സിലായേ :) :)
പ്രിയപ്പെട്ട എന്റെ ബൂലോകരെ;
ReplyDeleteഈ ചര്‍ച്ചയെങ്ങാനും കുളമായാല്‍.... 120 ദിനാല്‍ കൊടുത്ത് ഈ പ്രോഗ്രാനു വേണ്ടി മാത്രമായി ഞാന്‍ ഗള്‍ഫ്ഗേറ്റില്‍ പോയി വച്ച എന്റെ പുതിയ ഹൈയര്സ്റ്റയിനു ചിലവാക്കിയ പൈസ? അര്‍മാനിയുടെയും, പ്രാഡയുടെയും വിലപിടിച്ച വസ്ത്രങ്ങള്‍ ധരിച്ച് ഞാന്‍ പരിപാടിക്ക് ചിലവാക്കിയ പൈസ. 200 ദിനാല്‍ ചിലവഴിച്ച് എന്റെ സുന്ദരമുഖത്ത് നടത്തിയ ബ്ലീച്ചിംഗിന്റെ പൈസ, അതും പോരാഞ്ഞ് മുടിഞ്ഞ കാശ് കൊടുത്ത് “ഷെഹനാസ് ഹുസൈന്റെ” ഗോള്‍ഡ്, പേള്‍ ത്തുടങ്ങിയ ഫേഷ്യല്‍ നടത്തി മനോഹരമാക്കിയതിന്റെ ദിനാര്‍. എല്ലാം എനിക്ക് സംഭാവനയായി തന്ന് എന്നെ സഹായിക്കണമെന്ന് വിനീതമായ അപേക്ഷിക്കുന്നു. അല്ലെങ്കില്‍ എന്റെ മനോവേദന നിങ്ങള്‍ക്ക് ഊഹിക്കാമല്ലോ. അല്ലെങ്കില്‍ ഫിലിപ്പേന്‍സ് സുന്ദരികള്‍ എന്റെ മുഖത്ത് നിന്നും ബ്ലാക്ക് ഹെഡ്സ് എടുത്തപ്പോള്‍ തോന്നിയ വേദനയുടെ കൂടെ പൈസ പോയ വേദനയും കൂടിയായി എന്റെ പിഞ്ചുഹൃദയം നുറുങ്ങിപ്പോവുമെന്ന് അറിയിക്കട്ടെ..
മരയ്ക്കാര്‍ക്ക് ഹൃദയം നിറഞ്ഞ ആശംസകള്‍
ReplyDelete