അമ്പലങ്ങള്‍ക്ക് തീകൊളുത്താന്‍ ആഹ്വാനം ചെയ്ത സക്ഷാല്‍ വി.ടി ഭട്ടതിരിപ്പാടിന്റേയും,വിധവാ വിവാഹത്തിലൂടെ നമ്പൂതിരി സമുദായത്തെ ഞെട്ടിച്ച എം.അര്.ബിയുടേയും പിന്തലമുറക്കാര് ഇപ്പോള്‍ എന്തുചെയ്യുന്നു?
ഇക്കാലത്ത് എന്തിനാണു ആ പഴയ അദ്ധ്യായങ്ങള്‍ വീണ്ടും തുറക്കുന്നത് എന്ന് നിങ്ങള്‍ ചോദിച്ചേക്കാം. അവരോട് അത്രയൊന്നും പഴയതല്ലാത്ത മറ്റൊരു ചോദ്യം കൂടി ചോദിക്കാനുണ്ടു. അവസാനശ്വാസം വരെ വിപ്പ്ലവകാരിയായി ജീവിച്ച ഈ.എം.എസിന്റെ പിന്തലമുറക്കാരില് എത്രപേര്‍ വ്യക്തിജീവിതത്തില്‍ മാര്‍ക്സിയന്‍ തത്ത്വശാസ്ത്രം പിന്തുടരുന്നുണ്ടു?
ഇക്കാലത്ത് എന്തിനാണു ആ പഴയ അദ്ധ്യായങ്ങള്‍ വീണ്ടും തുറക്കുന്നത് എന്ന് നിങ്ങള്‍ ചോദിച്ചേക്കാം. അവരോട് അത്രയൊന്നും പഴയതല്ലാത്ത മറ്റൊരു ചോദ്യം കൂടി ചോദിക്കാനുണ്ടു. അവസാനശ്വാസം വരെ വിപ്പ്ലവകാരിയായി ജീവിച്ച ഈ.എം.എസിന്റെ പിന്തലമുറക്കാരില് എത്രപേര്‍ വ്യക്തിജീവിതത്തില്‍ മാര്‍ക്സിയന്‍ തത്ത്വശാസ്ത്രം പിന്തുടരുന്നുണ്ടു?
എന്തിനാണു നിങ്ങള്‍ പൊതുപ്രവര്‍ത്തകരുടെ വ്യക്തിജീവിതത്തെ വലിച്ചിഴക്കുന്നതും കുടുംബാംഗങ്ങളെ വിചാരണചെയ്യുന്നതും എന്ന് ആക്രോശിച്ച് ബ്ലോഗര്‍മാര്‍ എനിക്കു നേരെ കല്ലെറിയും. എന്തുകൊണ്ടെന്നാല്‍, നിങ്ങളില്‍ ബഹുഭൂരിപക്ഷത്തിന്റേയും നെഞ്ചില്‍ തന്നെ തറക്കുന്നതാണു ഈ ചോദ്യം എന്ന് എനിക്കറിയാം. അദമ്യമായ മനുഷ്യസ്ണേഹത്തെക്കുറിച്ചും, മതേതരമൂല്യങ്ങളെക്കുറിച്ചുമൊക്കെ കവിതയും കഥയും ലേഖനവുമൊക്കെ എഴുതുന്നവര്‍ ഇതൊന്നും തങ്ങളുടെ വ്യക്തിജീവിതത്തില്‍ പാലിക്കാറില്ലല്ലോ. ജാതിയും മതവും കുലമഹിമയും ജാതകവും നോക്കി മാത്രം വിവാഹം ചെയ്യുകയും തങ്ങളുടെ മക്കളെ അതേ പാതയില്‍ തന്നെ വംശശുദ്ധിയോടെ വളര്‍ത്തുകയും ചെയ്തിട്ട് ആദര്‍ശം പ്രസംഗിച്ചുനടക്കുന്ന കാപട്യക്കാരുടെ നാടാണിത്. അതുകൊണ്ടു തന്നെയാണു സമൂഹത്തിനു മാതൃകയാകേണ്ട രാഷ്ട്രീയനേതാക്കളുടേയും, എഴുത്തുകാരുടെയും സംസ്കാരിക നേതാക്കളുടേയുമൊക്കെ വ്യക്തിജീവിതം സ്കാന്‍ ചെയ്യപ്പെടേണ്ടത്. ഇവരുടെ ജീവിതങ്ങളിലൂടെ ചുമ്മാതൊന്ന് കണ്ണോടിച്ചാല്‍ മാത്രം മതി - നിങ്ങള്‍ക്ക് ബോധക്ഷയമുണ്ടാകും. സ്വന്തം വീടിന്റെ പടിവാതിലിനുള്ളിലേക്ക് ഒരു ആദര്‍ശവും കയറ്റരുതെന്നു ഇവരില്‍ ബഹുഭൂരിപക്ഷത്തിനും നിര്‍ബന്ധമുണ്ടു.വീടിനകത്ത് ഏത് കടുത്ത വിപ്പ്ലവകാരിയും തനി ഫ്യൂഡല്‍ - മുതലാളിത്തഗുണങ്ങളെല്ലാമുള്ള മൂരാച്ചികാരണവരാണ്. പുരുഷമേധാവി
പരസ്പരം കടിച്ചുകീറുന്ന രാഷ്ട്രീയനേതാക്കള്‍ തമ്മില്‍ നല്ല വ്യക്തിബന്ധമാണു. പെരുന്നയിലും കണിച്ചുകുളങ്ങരയിലും പാണക്കാട്ടും അരമനകളിലും എല്ലാവരും കേറിയിറങ്ങും. കൈകോത്ത്പിടിച്ച് മതേതരപ്രതിജ്ഞയെടുക്കും. ബിരിയാ
നേതാക്കളുടേയും എഴുത്തുകാരുടേയും സാംസ്കാരികനേതാക്കളുടേയും മക്കള്‍ പരസ്പരം അറിയുന്നവരാണ്. അവരുടെ മാതപിതാക്കളുടെ ആദര്ശനിഷ്ഠകള് സ്വജീവിതത്തില്‍ പകര്‍ത്താന്‍ എന്തേ അവരാരാരും മുന്നോട്ട് വരുന്നില്ല? സ്വന്തം മതവിശ്വാസങ്ങള്‍ ഉപേക്ഷിക്കാതെ, ആചാരാനുഷ്ടാനങ്ങള്‍ ഉപേക്ഷിക്കാതെ, വ്യത്യസ്ത മത - ജാതി വിഭാഗങ്ങളില്‍ പെട്ടവര്‍ക്കും, നാസ്തികര്‍ക്കും കുടുംബമെന്ന കുടക്കീഴില് ഒന്നിച്ചുജീവിക്കാന്‍ കഴിയില്ലേ? അങ്ങനെ പൂര്‍ണ്ണമായ മതേതര ജീവിതം നയിക്കുന്ന എത്രയോ പേര് കേരളത്തിലുണ്ട്. ഉദാഹരണത്തിനു, കൊ
മമ്മൂട്ടിയുടേയും , നാരായണപണിക്കരുടേയും, അച്ച്യുതാ
എന്റെ ജീവിതമാണു എന്റെ സന്ദേശം എന്ന ഗാന്ധി വചനത്തിന്റെയത്രയും മഹത്തരമായ മറ്റൊന്നില്ല എന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. ജീവിതകാലം മുഴുവന്‍ ഭൌതികവാദിയായി ജീവിച്ച നേതാവ് മരിച്ചാല്‍, അയാളുടെ ചിതാഭസ്മം കുടുംബക്കാര് നിമഞ്ജനം ചെയ്യുമ്പോള്‍, മറ്റൊരു നേതാവിന്റെ ഭാര്യ പൂമൂടല്‍ നടത്തുമ്പോള്‍, മറ്റൊരു കുടുംബക്കാര് ശത്രുസംഹാരപൂജ ചെയ്യുമ്പോള്‍, മക്കള്‍ ആര്‍ഭാടവിവാഹങ്ങള്‍ നടത്തുമ്പോള്‍, പണമുണ്ടാക്കാനായി ഏത് ഹീനകൃത്യവും ചെയ്യുമ്പോള്‍, പൊതുജീവിതം മലീമസമാകുന്നു. ആദര്‍ശങ്ങള്‍ എടുക്കാച്ചരക്കാകുന്നു - അശ്ലീലമാ
നവോത്ഥാന നായകരുടേയും പ്രക്ഷോഭകാരികളുടേയും പിന്തലമുറക്കാര്. സ്വജാതി-മതങ്ങളുടേയും ഫ്യൂഡല്‍-മുതലാളിത്ത മൂല്യങ്ങളുടേയും പരിവൃത്തത്തിലേക്കു തന്നെ മടങ്ങി പോകുമ്പോള്‍,അവരുടെ വ്യക്തിജീവിതങ്ങള്‍ സമൂഹത്തിനു മുന്നില്‍ തുറന്നുകാട്ടപ്പെടാത്ത,ചര്‍ച്
ഇല്ലെന്നു പറയാന്‍ നട്ടെല്ലുള്ള ഒരു ബ്ലോഗറരെങ്കിലും ഇവിടെയുണ്ടോ?ഉണ്ടെങ്കില്‍ അവര്‍ കല്ലെറിയട്ടെ.
ഡി. പ്രദീപ് കുമാര്‍
ലേഖകന്‍ ഡി. പ്രദീപ് കുമാറിന്റെ ബ്ലോഗ് : ദൃഷ്ടിദോഷം
പോഡ്കാസ്റ്റ് 1 , പോഡ്കാസ്റ്റ് 2
പുരോഗമനവാദം,തൊഴിലാലിപ്രേമം,മതേതരത്വം,കമ്മ്യൂണിസം,മാര്‍ക്സിസം... ഇതെല്ലാം നമ്മുടെ അതാതുകാലത്തെ ഫാഷന്‍ ഉടുപ്പുകള്‍ മാത്രമല്ലെ !!!!
ReplyDeleteസത്യസന്ധത തൊട്ടുതീണ്ടാത്ത രാഷ്ട്രീയക്കാരും,സാഹിത്യകാരന്മാരും നമ്മുടെ സമൂഹത്തിന്റെ പുരൊഗമന ഊര്‍ജ്ജ്യം ഊംബികുടിക്കുന്നതിനായി അണിയുന്ന പൊയ്മുഖങ്ങള്‍
മാത്രമാണ് അവരുടെ കവല പ്രസംഗവും,കലാസാഹിത്യ ചരക്കുകളും. സത്യസന്ധതയില്ലായ്മ നമ്മുടെ സംസ്ക്കാരമാകുന്നു !!!
നന്നായി പറഞ്ഞു പ്രദീപ്.... ഇതിനപ്പുറം ഞാനെന്ത് പറയാന്‍! എങ്കിലും പക്ഷെ ഈ വാക്കുകളൊന്നും ആര്‍ക്കും കൊള്ളുകയില്ല. അത്രമാത്രം തൊലിക്കട്ടിയോ ഇമ്മ്യൂണിറ്റിയോ എന്താ പറയുക അത് എല്ലാവരും ആര്‍ജ്ജിച്ചിരിക്കുന്നു. എല്ലാവരും പരസ്പരം വഞ്ചിക്കുകയാണ്. എന്നാലും ഈ എഴുതിയത് വളരെ നന്നായി..
ReplyDeleteബലേഭേഷ് ...
ReplyDeleteനവോത്ഥാന നായകരുടേയും പ്രക്ഷോഭകാരികളുടേയും പിന്തലമുറക്കാര്. സ്വജാതി-മതങ്ങളുടേയും ഫ്യൂഡല്‍-മുതലാളിത്ത മൂല്യങ്ങളുടേയും പരിവൃത്തത്തിലേക്കു തന്നെ മടങ്ങി പോകുമ്പോള്‍,അവരുടെ വ്യക്തിജീവിതങ്ങള്‍ സമൂഹത്തിനു മുന്നില്‍ തുറന്നുകാട്ടപ്പെടാത്ത,ചര്‍ച്ചചെയ്യപ്പെടാത്ത, സുതാര്യമല്ലാത്ത ഇരുട്ടറകളാകുമ്പോള് കേരളം തമോഗര്ത്തത്തിലേക്കാണു പതിക്കുക. അതാണു ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്.കാപട്യത്തിന്റെ അപ്പോസ്തോലന്മര് രാഷ്ട്രിയത്തിന്റേയും കലയുടേയും സാഹിത്യത്തിന്റേയും മാദ്ധ്യമങ്ങളുടേയുമൊക്കെ തലപ്പത്ത് കയറി ഇരുന്ന് നാണമില്ലാതെ,ഉളുപ്പില്ലാതെ ചാരിത്രപ്രസംഗം നടത്തികൊണ്ടിരിക്കുകയാണ് ഇപ്പോഴും,എപ്പോഴും...
ഇതിലും നന്നായിട്ട് എങ്ങിനെയാണ് മലയാളിയേയും ,അവന്റെ തലതൊട്ടപ്പന്മാരായ നായകന്മാരേയും ചിത്രീകരിക്കുക ? !
അഭിനന്ദനങ്ങൾ കേട്ടൊ പ്രദീപ് ഭായി.
ലേഖകന്റെ ബ്ലോഗിലേക്കുള്ള ലിങ്ക് ശരിയല്ലെന്ന് തോന്നുന്നു.....
ReplyDeleteബിലാത്തി പട്ടണം പറഞ്ഞത് തന്നെ ശരി. “കാപട്യത്തിന്റെ അപ്പോസ്തോലന്മര് “
ReplyDeleteലിങ്ക് പ്രശ്നം പരിഹരിച്ചിട്ടുണ്ട്. നന്ദി.
ReplyDelete>> ഇല്ലെന്നു പറയാന്‍ നട്ടെല്ലുള്ള ഒരു ബ്ലോഗറരെങ്കിലും ഇവിടെയുണ്ടോ?ഉണ്ടെങ്കില്‍ അവര്‍ കല്ലെറിയട്ടെ.
ReplyDelete- പറയാന്‍ എന്തിനാ പ്രദീപ് മാഷേ നട്ടെല്ല്.... പല തീപൊരി പ്രാസങ്ങികരും ഇപ്പൊ താങ്കളും ഒക്കെ പറഞ്ഞത് പോലെ... ആര് വേണമെങ്കിലും അങ്ങനെ പറയും...
പ്രവര്‍ത്തിയിലൂടെ അതിനു കുറുകെ നടന്നു കാട്ടാനല്ലേ പാട്.
അറിയുവാനുള്ള കൌതുകം കൊണ്ട് ചോദിക്കുവാ... തെറ്റാണെങ്കില്‍ ക്ഷമിക്കണം ട്ടോ .
താങ്കള്‍ സന്തം ജീവിതത്തിലൂടെ മറ്റുള്ളവര്‍ക്ക് ഈ സന്ദേശം പകര്‍ന്നു കൊടുത്തിട്ടുണ്ടോ ? താങ്കളുടെ കുടുംബത്തില്‍ എത്ര പേര് കീഴ്ജാതിയില്‍ നിന്ന് സംബന്ധം ചെയ്തിട്ടുണ്ട് ? എത്ര അമ്പലങ്ങള്‍ പൊളിക്കുവാന്‍ താങ്കള്‍ കൊട്ടേഷന്‍ കൊടുത്തിട്ടുണ്ട് ?
ഞാൻ ഈ നാട്ടുകാരിയല്ലെങ്കിലും അഭിനന്ദനങ്ങൾ!
ReplyDeleteഹ ഹ !!
ReplyDeleteകണ്ണനുണ്ണീ..... ഈ.... ഈ....
ഇത് നവോദ്ധാന നായകന്മാര്ക്ക് മാത്രം ബാധകമായ കാര്യങ്ങളാ. നമ്മളൊക്കെ സാധാരണക്കാരല്ലെ?
:)
ഇനി പ്രദീപ് മാഷ് തന്റെ ജീവിതമാണ് തന്റെ സന്ദേശം എന്ന് പോളിസിയില്‍ ഉറച്ചു നില്ക്കുകയാണെങ്കില് അതിന്റെ ക്രെഡിറ്റ് നമുക്ക് എല്ലാ ബ്ലോഗര്‍മാര്‍ക്കും കൂടി വീതിച്ചെടുക്കാം.
കൃഷ്ണനുണ്ണീ,അയുസ്സിൽ ഒരു ജീവിതമല്ലേയുള്ളൂ !അതിൽ ഈപ്പറഞ്ഞതൊക്കെയും ചെയ്തതുകൊണ്ടല്ലേ,നിവർന്നു നിന്ന് രണ്ടു വർത്തമാനം പറയാൻ ധൈര്യമുണ്ടായത്.
ReplyDeleteഎന്താ,വായിച്ചിട്ട് കണ്ണിൽ പിടിച്ചില്ലേ?
പിന്നെ,അമ്പലം പൊളിക്കാൻ ക്വട്ടേഷൻ കൊടുക്കുന്നത് എന്തിനു?കുടുംബമെന്ന കുടക്കീഴിൽ അംബലവാസിക്കും (അംബലം വിഴുങ്ങിക്കും),നാസ്തികനും ഒന്നിച്ചുകഴിഞ്ഞൂടെ?
മാഷെ എന്റെ പേര് കണ്ണനുണ്ണി..
ReplyDeleteപിന്നെ വായിച്ചത് ഇഷ്ടപെടാത്തത് കൊണ്ടല്ല...
പലരും പല വട്ടം പലയിടത്തും പറഞ്ഞു കേട്ട കാര്യമാ. വാക്കുകളില്‍ മാത്രം ആവും പലപ്പോഴും ആവേശം. തിരികെ ഒന്നും ചോദിയ്ക്കാന്‍ അവസരം കിട്ടാറില്ല.. പലപ്പോഴും
അത് കൊണ്ട് ചോദിച്ചതാണ് ട്ടോ..തെറ്റി ധരിക്കല്ലേ
താങ്കള്‍ എഴുതിയ വാകുകളോട് നീതി പുലര്‍ത്തി തന്നെ ആണ് ജീവിച്ചത് എന്നറിഞ്ഞതില്‍ സന്തോഷം. ..
അനില്‍ മാഷെ.. സത്യവാ... :)
ReplyDeleteമാഷെ നിങ്ങള്‍ക്കെന്താണ് പെട്ടെന്നുള്ള ഒരു പ്രകോപനം. ഇങ്ങനെയൊരു ചാടി വീഴല്‍. ആകാശവാണിയില്‍ ജോലി ചെയ്യുന്ന പ്രദീപ്കുമാറല്ലെ നിങ്ങള്‍. ഇതിനെപറ്റി ഓര്മ്മിപ്പിക്കാനാണെങ്കില് അത് മറ്റു തരത്തിലുള്ള എഴുത്തിലൂടെ ആയിക്കുടെ. നിങ്ങളെപ്പോലെ തന്നെ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ചെയ്തുകൊണ്ടിരിക്കുന്ന ഒരാളാണ് ഞാന്‍, പക്ഷെ നമ്മളെപ്പോലുള്ള ചെറുപ്പക്കാര്‍ ഒരുപാടുപേരുണ്ട് ഇവിടെ അപൂര്‍വ്വയിനം ജീവികളൊന്നുമല്ല. പിന്നെ ഈ ബൂലോകം മാത്രമല്ലല്ലോ കേരളം അതിനപ്പുറത്തും ഒരു ലോകമില്ലെ മാഷെ അവിടെ അനേകായിരങ്ങളുണ്ട് അതുകൊണ്ട് മേനി പറയാനൊന്നുമില്ല. പിന്നെ ബൂലോകത്തുനിന്ന് മുഴുവന്‍ ഇത് പ്രതീക്ഷിയ്ക്കാന്‍ ബൂലോകമെന്താ വല്ല. %*ക്ഷഋ*ക്ഷ%%* വേണ്ട ഞാനൊന്നും പറയുന്നില്ല. നമുക്ക് മുല്ലപ്പെറിയാറും മറ്റുമായി അങ്ങിനെ കഴിഞ്ഞുകൂടാം..
ReplyDelete:-)
ReplyDeleteThis comment has been removed by the author.
ReplyDeleteരാമൂ,
ReplyDeleteബൂലോകത്ത് നിന്നൊരാളെയെങ്കിലും കിട്ടിയതില്‍ സന്തോഷം.ബൂലോകരെ തന്നെ പ്രകോപിച്ചത് വെറുതെതെയല്ല.നമ്മള് മറ്റുള്ളവരെക്കാളും മുകളിലാണെന്നാണു സങ്കല്‍പ്പം.അഥവാ അങ്ങനെ മേനിനടിക്കുന്നവരാണു കൂടുതല്‍.അവരും പൊതുസമൂഹത്തിലെ മഹാഭൂരിപക്ഷത്തേയും പോലെ വാക്കും പ്രവൃര്‍ത്തിയും തമ്മില്‍ പുലബന്ധമില്ലാത്ത കാപട്യക്കാരാണെന്നു വന്നാലോ?അവരുടെ വ്യക്തിജീവിതവും സുതാര്യമല്ലാതെ വന്നാലോ?പിന്നെ എന്തിനാണു നമ്മള് ഈ ആഗോളപൊതുവേദിയില് സൂര്യനുകീഴെയുള്ള സര്‍വ്വകാര്യങ്ങളും ചര്‍ച്ചചെയ്ത് ആയുസ്സ് കളയുന്നത്?