കുതിര മാളിക

ക്യാപ്റ്റന്‍ ഹാഡോക്


തിരുവനന്തപുരം......നൂറ്റാണ്ടുകള്‍ പഴക്കം ഉള്ള കൊട്ടാരങ്ങളും, ഐ ടി പാര്‍ക്ക്‌, ഇന്‍ഫോസിസ്‌, ടി സി എസ് തുടങ്ങിയ പുതിയ തലമുറ കമ്പനികളും പ്രസ്ഥാനങ്ങളും കൈ കോര്‍ത്ത്‌ നില്‍ക്കുന്ന ഈ നഗരം, അന്നും ഇന്നും ഭരണ സിരാ കേന്ദ്രം തന്നെ.


വളരെ പണ്ട് "ആയി" രാജവംശം ഭരിച്ചിരുന്ന ഈ പ്രദേശം, പിന്നീട് വേണാട് രാജവംശത്തിന്റെ കീഴില്‍ വന്നു. ആ കാലഘടത്തില്‍ പദ്മാനാഭാപുരം ആയിരുന്നു തലസ്ഥാനം. പിന്നീട് ധര്‍മരാജ തിരുവനതപുരത്തെയ്ക്ക്‌ തലസ്ഥാനം മാറ്റി.


പത്തൊന്‍പതാം നൂറ്റാണ്ടിന്റെ മദ്ധ്യകാലഘട്ടത്തില്‍, സ്വാതിതിരുനാള്‍ മഹാരാജാവ്‌ ഭരണത്തില്‍ വന്നു. ആ കാലഘട്ടത്തില്‍, കല, സാമൂഹികം, വാസ്തുശില്പകല തുടങ്ങിയ മേഘലകളില്‍ ഒരു വലിയ മാറ്റം സംഭവിച്ചു.. ആദ്യത്തെ ഇംഗ്ലീഷ് വിദ്യാലയം, വാനനിരീക്ഷണ കേന്ദ്രം തുടങ്ങിയവ സ്വാതിതിരുനാള്‍ ഭരിക്കുന്ന കാലത്ത് നിലവില്‍ വന്നവയാണ്.

ഇതേ കാലഘട്ടത്തില്‍, (1840 തില്‍‍) സ്വാതിതിരുനാള്‍ പണി കഴിപ്പിച്ച കൊട്ടാരമാണ് പുത്തന്‍ മാളിക കൊട്ടാരം (കുതിര മാളിക) കൊട്ടാരത്തിന്‍റെ മുകളിലത്തെ നിലയില്‍, പുറമേ തടിയില്‍ 112 കുതിരകളെ വരി വരിയായി സ്ഥാപിച്ചിട്ടുണ്ട്, അങ്ങനെയാണ് 22 ഏക്കര്‍ സ്ഥലത്ത് നില്‍ക്കുന്ന ഈ കൊട്ടാരത്തിനു കുതിര മാളിക എന്ന പേര് കിട്ടിയത്.


കൊട്ടാരം ഇപ്പോള്‍ രാജ കുടുംബത്തിന്‍റെ മേല്‍നോട്ടത്തില്‍ വളരെ നല്ല രീതിയില്‍ നോക്കി സംരക്ഷിച്ചിരിക്കുകയാണ്‌. കൊട്ടാരം സന്ദര്‍‌ശിക്കാന്‍ നാമ മാത്രമായ ഫീസ്‌ മാത്രമേ ഈടാക്കുന്നുള്ളൂ. കൂടെ ഒരു ഗൈഡും വരും. പല സ്ഥലത്തും Archaeological department നിയമിച്ചിരിക്കുന്ന ഗൈഡുകളെ കണ്ടിട്ടുണ്ടെങ്കിലും ഇവിടെ കണ്ട ഗൈഡുകള്‍ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായി വളരെ നന്നായി (with a passion and pride ) കാര്യങ്ങളെല്ലാം കൊണ്ടുനടന്നു കാണിച്ചു വിവരിച്ചു തന്നു. കൊട്ടാരവും പരിസരപ്രദേശങ്ങളുമെല്ലാം വളരെ നന്നായി maintain ചെയ്തിരിക്കുന്നു. ഹാറ്റ്സ് ഓഫ്‌ ടു റോയല്‍ ഫാമിലി !


പദ്മനാഭസ്വാമിക്ഷേത്രത്തിലേക്കുള്ള വഴിയിലാണ്‌ കൊട്ടാരത്തിനകത്തേക്കുള്ള കവാടവും സ്ഥിതി ചെയ്യുന്നത്.


ഈ വഴിയുടെ ഇരുവശത്തും കാണുന്ന വ്യാളിയുടെ തടിയില്‍ ചെയ്തിരിയ്ക്കുന്ന വര്‍ക്ക് ആണ് താഴെ കാണുന്നത്. അതിന്റെ ഒരു വശത്ത്, ദൂരെ കാണുന്നതാണ് പത്മനാഭ സ്വാമി ക്ഷേത്രം.


ഈ വഴി ഉള്ളിലേയ്ക്ക്‌ ചെല്ലുമ്പോള്‍, ഒരു വശത്ത് കാണുന്ന ഒരു ചുമര്‍ ചിത്രം ആണ് ഇത്.ഇതാണ് കൊട്ടാരം. മുന്നില്‍ കാണുന്ന ചെറിയ കെട്ടിടം തെക്കിനി ആണ്.(ഔട്ട്‌ ഹൌസ്, വിരുന്നുകാര്‍ക്ക്‌ ആയിട്ട്.)

ഇതാണ് കൊട്ടാരത്തിന്റെ മുകപ്പ്‌.

കൊട്ടാരത്തിന്റെ ഉള്ളില്‍ ചെന്നാല്‍ ആദ്യം കാണുന്നത് പല രീതിയില്‍ ഉള്ള കഥകളി രൂപങ്ങള്‍ ആണ് - തടിയില്‍ നിര്‍മ്മിച്ചത്‌. ഒരുവിധം എല്ലാ കഥകളി വേഷങ്ങളും ഒരു ചെറിയ കാര്യം പോലും വിടാതെ വളരെ മനോഹരമായി പകര്‍ത്തിയിരിക്കുന്നു.


മുകളിലത്തെ നിലയില്‍ ആണ് കുതിരകള്‍.

ഒരു ക്ലോസ് അപ്പ്‌ ഫോട്ടോ

ഈ കൊട്ടാരത്തില്‍, വളരെ പഴയതും പ്രസിദ്ധവും ആയ പല വസ്തുക്കളുംസൂക്ഷിച്ചു വെച്ചിട്ടുണ്ട്. അവയില്‍, ഏറ്റവും പ്രസിദ്ധം, ഇരുപത്തിനാല് ആനകളുടെ കൊമ്പില്‍ തീര്‍ത്ത സിംഹാസനവും, ക്രിസ്റ്റലില്‍ തീര്‍ത്ത മറ്റൊരു സിംഹാസനവും ആണ്.
മുകളിലെ നിലയില്‍ ഇരുന്നു പത്മനാഭസ്വാമി ക്ഷേത്രം കണ്ടു കൊണ്ടായിരുന്നു സ്വാതി തിരുനാള്‍ കീര്‍ത്തനങ്ങള്‍ രചിച്ചിരുന്നത്. ആ സ്ഥലത്ത് ഒരു ചെറിയ കോവണി ഉണ്ട്. അതില്‍, ചില കൊത്തുപണികള്‍ മനോഹരം ആണ്. ഒറ്റനോട്ടത്തില്‍ ഏതോ ഒരു ജീവി എന്ന് തോന്നും. പക്ഷെ, ഗൈഡ് കാണിച്ചു തരുമ്പോള്‍, ഓരോ വിധത്തില്‍, നമുക്ക്‌, മയിൽ, വ്യാളി, ആന എന്നീ മൃഗങ്ങളെ കാണാം


മച്ചിലും മറ്റും തത്ത, മയില്‍, ആന എന്നീ ജീവികളുടെ പെയിംന്റിംഗും, തടിയിലെ ചിത്ര പണിയും കാണാം. ഇത് കൂടാതെ ധാരാളം വ്യാളികളെയും കാണാം.. നെപിയര്‍ മ്യൂസിയത്തില്‍ കാണുന്ന Eastern ഇന്ഫ്ലുവന്സിന്റെ തുടര്‍ച്ച ആയിരിക്കണം ഇത്.


മുകളിലെ നിലയില്‍, ഒരു കിളിവാതിലൂടെ നോക്കിയാല്‍, അങ്ങ് അറ്റത്ത് ഉള്ള കിളിവാതില്‍ വരെ, എല്ലാം വരി വരി ആയി കാണാം. ഇന്ന് ഇത് വലിയ കാര്യം ആയി തോന്നേണമെന്നില്ലെങ്കിലും അന്ന് Auto CAD, Project Management തുടങ്ങിയ സംഭവങ്ങള്‍ ഒന്നും ഇല്ലാതെ, ആയിരക്കണക്കിന്‌ ആള്‍ക്കാരെ കോ ഒര്‍ഡിനെറ്റ് ചെയ്തു പണി എടുപ്പിച്ച് നിര്‍മ്മിച്ചത്‌ നമ്മുടെ വാസ്തു കലയുടെ മികവു കാട്ടുന്നു. കൂടാതെ, വെറും നാല് കൊല്ലം കൊണ്ടാണ്‌ ഈ കൊട്ടാരത്തിന്റെ പണി തീര്‍ത്തത് എന്നും ശ്രദ്ധേയം ആണ്.അതേ പോലെ,കൊട്ടാരത്തിന് മുകളിലെ നിലയില്‍ നിന്ന്, നോക്കിയാല്‍ മുറ്റം കാണാം. എന്നാല്‍ മുറ്റത്ത്‌ നില്‍ക്കുന്നവര്‍ക്ക് മുകളില്‍ നില്‍ക്കുന്നവരെ കഴിയില്ല. അഴികള്‍ ഒരു ആംഗിളില്‍ ഫിറ്റ്‌ ചെയ്തിരിക്കുന്നതാണ്‌ കാരണം


ഈ കൊട്ടാരത്തില്‍ ആണ്, പ്രസിദ്ധമായ സ്വാതിതിരുനാള്‍ സംഗീതോത്സവം നടക്കുന്നത്.


ഈ കാണുന്ന പടം((From Wiki), സംഗീത ഉത്സവം നടക്കുന്ന സമയത്ത് കൊട്ടാരം ലൈറ്റ് ഇട്ട് അലങ്കരിച്ചിരിക്കുന്നത് ആണ്.


പത്മനാഭസ്വാമിക്ഷേത്രത്തിന്റെ തൊട്ടടുത്തായി നില കൊള്ളുന്ന ഈ കൊട്ടാരം കാണാന്‍ മിക്ക പേരും വിട്ടുപോകുന്നു. ഞാന്‍ പോയപ്പോള്‍, സ്കൂള്‍ വെക്കേഷന്‍ ടൈം ആയിട്ടുകൂടി, വളരെ കുറച്ച് സന്ദര്‍ശകര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. അതില്‍ തന്നെ കുറെ ഹിന്ദിക്കാരും. പിന്നീട് കുറച്ച് പരിചയക്കാരോട് സംസാരിച്ചപ്പോള്‍, ഈ കൊട്ടാരം ഇത്ര അടുത്ത് ആണ് എന്നും, വളരെ നന്നായി സം‌രക്ഷിച്ചിരിക്കുന്നു എന്നും പലര്‍ക്കും അറിയില്ല എന്ന് മനസിലായി.


തിരുവനന്തപുരം സന്ദര്‍ശിക്കുമ്പോള്‍ ഒരിക്കലും വിട്ടു പൊകാന്‍ പാടില്ലാത്ത ഒരു ചരിത്ര സ്മാരകം ആണ് ഇത്. കാവടിയര്‍ കൊട്ടാരം, കനക്കുന്നു കൊട്ടാരം, കോയിക്കല്‍ കൊട്ടാരം, കിളിമാനൂര്‍ കൊട്ടാരം, കോവളം കൊട്ടാരം, പത്മനാഭപുരം കൊട്ടാരം എന്നിവയാണ് തിരുവനതപുരം ഭാഗത്തുള്ള മറ്റു കൊട്ടാരങ്ങള്‍.


ഇവിടെ നടക്കുന്ന സംഗീതോത്സവത്തിന്റെ വീഡിയോ ഇവിടെ കാണാം


എന്റെ നന്ദി :-

1) കൊട്ടാരത്തിന്റെ അകത്തുള്ള ചില ഫോട്ടോകളും, ആ സിംഹാസനത്തിന്റെ ഫോട്ടോസും തന്നത് പ്രിന്‍സ് രാമവര്‍മ്മ ആണ്. സംഗിതത്തില്‍ പാണ്ഡിത്യം ഉള്ള, സംഗീതോത്സവതിനു ചുക്കാന്‍ പിടിയ്ക്കുന്ന പ്രിന്‍സ് രാമവര്‍മ്മയ്ക്ക്‌ ഫോട്ടോസ് തന്നു സഹായിച്ചതിന് .

2) കാല്‍വിന്‍ , തിരുത്തലുകള്‍ നിര്‍ദേശിച്ചതിനു.


ക്യാപ്റ്റന്‍ ഹാഡോക്

16 Responses to "കുതിര മാളിക"

 1. കാണാത്ത എന്നെ പോലുള്ളവര്‍ക്ക് ഇങ്ങനെ കാണാന്‍ സാധിച്ചതിനും, വിവരണത്തിനും ക്യാപ്റ്റനും, പ്രിന്‍സ് രാമവര്‍മ്മക്കും നന്ദി :)

  ReplyDelete
 2. വിവരണം കൊള്ളാം ..'കുതിര മാളിക' ഒന്ന് പോയി കണ്ടാലെ അതിന്റെ സുന്ദരമായ കലകള്‍ മനസിലാവുകാ ഉള്ളു ..കുതിര മാളികയോട് അടുത്ത് ഉള്ള ഒരുപാടു മുറികള്‍ നോക്കാന്‍ പറ്റാതെ അടച്ചു ഇട്ടിരികുക്കയും ആണ് ..അവിടെ കണ്ട ഗൈഡുകള്‍ ഇതില്‍ പറഞ്ഞിരികുന്നപോലെ വളരെ നല്ലതായിരുന്നു എന്ന് ഞാനും സമ്മതിക്കുന്നു .

  ReplyDelete
 3. Dear Captain ഗ്രഹാതുരത്വം നിറഞ്ഞ ഓര്‍ മ്മകളിലേക്കു കൂട്ടിക്കൊണ്ടുപോയ ലേഖനം.................വര്‍ണനാതീതമാണു ആലോകം..,thanks

  ReplyDelete
 4. This comment has been removed by the author.

  ReplyDelete
 5. കുതിരമാളികയില്‍ ഒരിക്കല്‍ പോയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പങ്കുവെച്ചതില്‍ സന്തോഷം..

  ReplyDelete
 6. പല തവണ കൂട്ടുകാരോടൊത് പോയിട്ടുള്ളതാണ്.. എങ്കിലും കൌതുകത്തോടെ വായിക്കാന്‍ പറ്റി..
  നന്നായി ആഷ് ലി

  ReplyDelete
 7. ഇത് കിലുകില്‍ പമ്പരം സിനിമയിലുള്ള കൊട്ടാരം അല്ലെ ... ഇതൊക്കെ ഞാന്‍ ക്വിസ് കളിച്ചപ്പോ ജയിച്ചതാ :-) അല്ലെ ക്യാപ്ടാ ?

  ReplyDelete
 8. This comment has been removed by the author.

  ReplyDelete
 9. കുതിരമാളീകയിൽ കഴിഞ്ഞവർഷംഅവധിക്ക് യാരിദ്, അങ്കിൾ എന്നിവരോടൊപ്പം പോയിരുന്നു. അന്ന കണ്ട കാഴ്ചകളൊക്കെ ഒന്നൊന്നായി മനസ്സിലേക്കെത്തി ക്യാപറ്റന്റെ വിവരണം വായിക്കുമ്പോൾ. ഒരുപാട് കാര്യങ്ങൾ ഇനിയും പറയുവാനുണ്ട്. എന്റെ മനസ്സിലേക്ക് പെട്ടന്ന് വന്നവ, വർണ്ണഗ്ലാസ് വർക്കുകളുടെ കുറെ നല്ല ശേഖരം, പഴയ ആയുധങ്ങൾ, പല്ലക്ക്, ഒരു വലിയ എണ്ണഛായാ ചുവർ ചിത്രം -എവിടെനിന്ന് നോക്കിയാലും അങ്ങോട്ട് നോക്കി നിൽക്കുന്ന രീതിയിലുള്ളത്, പഴയ രീതിയിലുള്ള പാത്രങ്ങൾ, തൂക്കുവിളക്കുകൾ തുടങ്ങിയവ. ജനാലകൾ തുറന്നാൽ കൊട്ടാരത്തിനുള്ളിലേക്ക് കടന്നുവരുന്ന സുഖശീതളിമയുള്ള കാറ്റും മനോഹരം! പക്ഷേ ഗൈഡ് പറഞ്ഞ മറ്റൊരു കാര്യം ദുഃഖകരമായി തോന്നി. നാം സന്ദർശകർ കാണുന്ന പൂമുഖഭാഗം മാത്രമല്ലാതെ കൊട്ടാരത്തിന്റെ പിൻഭാഗം, (മേത്തമണി ഇരിക്കുന്ന സൈഡ്) വരെ നൂറിലധികം മുറികൾ, അവയിൽ ഏറെയും തടികൊണ്ടുള്ള അറയും നിരയും ഉള്ളത് യാതൊരു മെയിന്റനൻസും കിട്ടാതെ, വർഷങ്ങളയി തുറക്കാതെ, ഓടും പൊട്ടി മഴയും നനഞ്ഞ് കിടക്കുന്നുണ്ട്. മട്ടുപ്പാവിൽ കയറി അവിടെയുള്ള ഒരു സൈഡ് ജനാല ഉയർത്തി നോക്കിയാൽ ഈ കെട്ടുകൾ കാണാം. സങ്കടകരമായ ഒരു കാഴ്ചയാണത്. കെ.ടി.ഡി.സി എന്താണാവോ അതിലൊന്നും ശ്രദ്ധിക്കാത്തത്.

  ReplyDelete
 10. ഹിമാലയ യാത്ര 5 ഭാഗം വായിക്കാന്‍ ബാക്കി കിടക്കുന്നു. അത് വായിച്ച് തീര്‍ത്തിട്ടേ ഇത് വായിക്കാന്‍ വരൂ. ഇതിപ്പോ പടമൊക്കെ കണ്ടിട്ട് കണ്ട്രോള്‍ പോയത് കാരണം കമന്റടിച്ച് പോകുന്നതാ :)

  ReplyDelete
 11. വിവരണവും ചിത്രങ്ങളും വളരെ അധികം ഇഷ്ടമായി..

  ReplyDelete
 12. വിശദമായ വിവരണത്തിനും,നല്ല ചിത്രങ്ങള്‍ക്കും അഭിനന്ദനങ്ങള്‍,ക്യാപ്റ്റന്‍..........

  ReplyDelete
 13. This comment has been removed by the author.

  ReplyDelete
 14. ഈ സ്ഥലങ്ങളില്‍ എല്ലാം പല വര്‍ഷങ്ങളിലായി പലപ്പോഴും കയറി ഇറങ്ങിയിട്ടുണ്ടെങ്കിലും ഇത്രയും നല്ല വിവരണം തന്നപ്പോള്‍, വീണ്ടും ആ ഓര്‍മകളിലേക്ക് ഒന്ന് ഊളിയിട്ടു.

  തിരുവനതപുരം ഗവണ്‍മെന്റ് ആര്‍ട്സ്‌ കോളേജില്‍ പഠിക്കുന്ന കാലത്ത് ട്യൂഷനും, സുഹൃത്തുക്കളെ കാണുവാനും ഈ പരിസരങ്ങളില്‍ തമ്പടിച്ചിരുന്ന കാലങ്ങള്‍ ഓര്മ വരുന്നു. അന്നൊന്നും ഇതിന്റെയെല്ലാം മഹിമയും, മൂല്യവും അറിയാതെ പോയതില്‍ ഖേദിക്കുന്നു. അപ്പു പറഞ്ഞത് ശരിയാണ്. ആ മേത്തമണി ഇരിക്കുന്ന ഭാഗം, എന്തോ ഒരു തര്‍ക്കത്തിന്റെ പേരില്‍ ആണെന്ന് തോന്നുന്നു, ശ്രദ്ധ കിട്ടാതെ നശിച്ചുകൊണ്ടിരിക്കുന്നു.

  തൊട്ടടുത്ത പദ്മനാഭസ്വാമിക്ഷേത്ര കുളത്തിന്റെ പരിസരത്തെ പട്ടത്തെരുവിലൂടെ വെളുപ്പാന്‍കാലത്ത് നടന്നു പോകുമ്പോള്‍, ചില വീടുകളുടെ ഉള്ളില്‍നിന്നും ശാസ്ത്രീയസംഗീത പാഠശകലങ്ങള്‍ കുറേശ്ശെ കേള്‍ക്കുമായിരുന്നതും, നനുത്ത ഒരു ഓര്‍മയായി മനസ്സില്‍ വരുന്നു.

  ക്യാപ്റ്റന് നന്ദിയും അഭിനന്ദനങ്ങളും.

  ReplyDelete
 15. ക്യാപ്റ്റന്‍ - സ്വസ്ഥമായിട്ടിരുന്ന് വായിക്കാനായി മാറ്റിവെച്ചിരിക്കുകയായിരുന്നു. ചെറുപ്പത്തിലാണ് പത്മനാഭസ്വാമിക്ഷേത്രത്തില്‍ പോയിട്ടുള്ളത്. അന്നി ഇവിടെ കയറിയിട്ടില്ല. ക്ഷേത്രം പോലും ഇപ്പോള്‍ ഓര്‍മ്മയില്‍ ഇല്ല. എന്തായാലും ഇനീം പോകണം. അകത്ത് ഫോട്ടോഗ്രാഫി അനുവദിക്കുന്നില്ല എന്ന് തോന്നുന്നു. ശരിയാണോ ?

  ഈ വിവരണത്തിന് നന്ദി. പോകാനുള്ള സ്ഥലങ്ങളുടെ ഒരു ലിസ്റ്റുണ്ട്. അതിലേക്ക് ഇതും കയറുന്നു.

  ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts