ഹിമാലയ യാത്ര PART 1 PART 2 PART 3 PART 4 PART 5 PART 6 PART 7 PART 8 PART 9
സജി മാര്‍ക്കോസ്
അതി രാവിലെ എഴുന്നേറ്റു. പതിവുപോലെ ബ്രെഷ്നേവ് ഞങ്ങള്‍ എഴുന്നേല്‍ക്കുമ്പോഴേക്കും റെഡിയായിരുന്നു. പല്ലുകള്‍ കൂട്ടിയിടിക്കുന്നു. ജനലിനു വെളിയില്‍ കാറ്റ് അടിക്കുന്ന ശബ്ദം കേള്‍ക്കാം.കര്ട്ടന് നീക്കി വെളിയിലേക്കു നോക്കി. പട്ടണം സുഖ നിദ്രയില്‍ തന്നെ.ദൂരെ പര്‍വ്വതാഗ്രങ്ങള്‍ എല്ലാം ഇളവെയിലില്‍ കുളിച്ചു നില്ക്കുന്നു. എന്നാല്‍ മലയുടെ ഇടുവില്‍ ആയതുകൊണ്ട്, ജോഷിമഠില്‍ പ്രഭാത വെയില് എത്തിയിട്ടില്ല. സ്വെറ്ററും കോട്ടും, തോപ്പിയും ധരിച്ചു എല്ലാവരും തയ്യാറായി. കൈയ്യില്‍ ക്യാമറയും വള്ളവും മാത്രം കരുതി. ഓലി മല കയറ്റമാണ് ഇന്നത്തെ ദൌത്യം. അസഹനീയമയ തണുപ്പും കാറ്റും ഉണ്ടെങ്കിലും മഞ്ഞു വീഴ്ച തുടങ്ങിയിട്ടില്ല. യാത്രയില്‍ കര്‍ണപ്രയാഗ് കഴിഞ്ഞപ്പോള്‍ മുതല്‍ ദൂരെ മഞ്ഞു മൂടിയ പര്‍വ്വത ശിഖരങ്ങള്‍ കാണാമായിരുന്നെങ്കിലും, ഇതുവരെയും, മഞ്ഞില്‍ പുതഞ്ഞ വഴികളിലൂടെ നടക്കുവാനോ, മഞ്ഞിന്റെ സൌന്ദര്യം അടുത്തു കാണുവന്നോ കഴിഞ്ഞിരുന്നില്ല. ഇന്ന് അതിനുള്ള പുറപ്പടാണ്.
15 കിലോമീറ്റര്‍ ദൂരം വരേയും വണ്ടി കയറിചെല്ലും.റോഡ് കൊടും വളവുകള്‍ ഉള്ളതും വീതി വളരെ കുറഞ്ഞതും ആയിരുന്നു. എങ്കിലും, വഴി മദ്ധ്യേ ഒരു വലിയ പട്ടാള ക്യാമ്പ് ഉണ്ടായിരുന്നതുകൊണ്ട് ആകണം, വളരെ നന്നായി അറ്റകുറ്റ പണികള്‍ ചെയ്തു സൂക്ഷിച്ചിരിക്കുന്നു. 15 കിലോമീറ്ററും കുത്തനെ മുകളിലേക്കു കയറണം. ഒരോ വളവു കഴിയുമ്പോള്‍ താഴേ ജോഷിമഠ് ചെറുതായി ചെറുതായി വരുകയും, ചുറ്റുമുള്ള മലകളുടെ എണ്ണം കൂടി കൂടി വരികയും ചെയ്തുകൊണ്ടിരുന്നു. ആദ്യത്തെ ഒന്നു രണ്ടു മലകള്‍ക്ക് അപ്പുറമെല്ലാ മലയിലും മഞ്ഞു വീണു കിടക്കുന്നു.

അങ്ങു ദൂരെ അവിടെ നിന്നും കാണാവുന്ന ഏറ്റവും ഉയര്‍ന്ന പര്‍വ്വതമായ നന്ദാ ദേവി തല ഉയര്‍ത്തി നില്ക്കുന്നതു കാണാമായിരുന്നു.

ഒരു അതിവിശാലമായ ഒരു ഹോട്ടലിന്റെ മുന്പില് യാത്ര അവസാനിച്ചു. രോഡു പണി നടക്കുന്നതിനാല്‍ മുകളിലോട്ടു വണ്ടി കടത്തിവിടുന്നില്ല.ഇവിടെ നിന്നുമാണ് പ്രഭാത ഭക്ഷണവും വെള്ളവും ശേഖരിക്കേണ്ടത്.ഇതിനു മുകളില്‍ ഒരു ഹോട്ടല്‍ കൂടിയേ ഉള്ളൂ എന്ന് റോഡു പണിക്കാര് ഞങ്ങളോടു പറഞ്ഞു. വഴിയാത്രയില്‍ കഴിക്കുവാന്‍ വേണ്ട ഭക്ഷണവും, ക്ഷീണം തോന്നുമ്പോള്‍ ഉന്മേഷത്തിനു വേണ്ടി ഗ്ലൂക്കോസ് പൊടിയും വാങ്ങി കരുതുകൊള്ളുവാനും പറയാന്‍ അവര്‍ മറന്നില്ല.
അപ്പോഴാണ് മലമുകളിലേക്കു കയറുന്ന കേബിള്‍ കാര്‍ ഞങ്ങളുടെ ശ്രദ്ധയിപ്പെട്ടത്. അതിന്റെ ഒരു സ്റ്റോപ്പ്, ഈ ഹോട്ടലിന്റെ ഏറ്റവും മുകളിഉള്ള കെട്ടിടത്തിന്റെ മുന്പില് ആയിരുന്നു. ഏഷ്യയിലെ ഏറ്റവും നീളം കൂടിയ റോപ് വേയാണ് ആണ്. നാലു കിലോമിറ്ററില്‍ അധികം നീളം വരുന്ന റോപ്വേ, ജോഷി മഠില്‍ നിന്നും ആരംഭിച്ച് ഈ ഹോട്ടലിന്റേയും മുകളിലുള്ള പ്രശസ്തമായ ക്ലിഫ് ലക്ഷ്വറി ഹോട്ടലിന്റെയും മുകളില്‍ വരെ എത്തി നില്ക്കുന്നു.

പ്രഭാത ഭക്ഷണം പതിവുപോലെ ആലു പൊറോട്ടയും അച്ചാറും തന്നെ. കുറച്ചു ഭക്ഷണം കൈയ്യില്‍ കരുതി. മലഞ്ചെരുവില്‍ അനേകം തട്ടുകളായിട്ട് ആയിരുന്നു ഹോട്ടല്‍ പണിതിരിക്കുന്നത്. പച്ച മേല്‍ക്കൂരയും ധാരാളം നടവഴികളും നടകളും കെട്ടി മനോഹരമായി രൂപ കല്പന് ചെയ്ത ഹോട്ടലിന് കുറെ കെട്ടിടങ്ങള്‍ ഉണ്ടായിരുന്നു. മലഞ്ചെരുവില്‍ അങ്ങിങ്ങായി മഞ്ഞു വീണു കിടക്കുന്നത് കാണാമായിരുന്നു.

ഹോട്ടലിന്റെ പിന്‍വശത്തു നിന്നും മല മുകളിലേക്കു വഴിയുണ്ട്. കാല് നടയാത്ര ആരംഭിക്കുകയായി.
കേബിള്‍ കാറിന്റെ സംരക്ഷണ ചുമതലയുള്ള ഒരു പട്ടാളക്കാരനെ പരിചയപ്പെട്ടു, മല കയറുന്നതിനുള്ള കുറെ നല്ല നിര്‍ദ്ദേശങ്ങള്‍ അദ്ദേഹം തന്നു. ഈ പ്രദേശങ്ങളില്‍ ഓക്സിജന്‍ വളരെ കുറവാണെന്നു, ഒരു കാരണ വശാലും ഓടുകയോ വേഗതയില്‍ നടക്കുക പോലുമോ ചെയ്യരുത്. പുകവലിക്കുന്നവര്‍ ഒരു കാരണവശാലും ഒന്നും ഉപയോഗിക്കരുത്. മഞ്ഞു അങ്ങു മല മുകളില്‍ മാത്രമേ വീണിട്ടു ഉള്ളു. അവിടം വരെ കയറുവാന്‍ ചുരുങ്ങിയതു 5 മണിക്കൂര്‍ എങ്കിലും നടക്കണം. മഞ്ഞു ഉള്ള ഇടം വരെ എത്തിയാലും ഇല്ലെങ്കിലും മൂന്നു മണിക്കു തിരിച്ചു ഇറങ്ങാന്‍ തുടങ്ങണം. മല കയറുമ്പോള്‍,കഴിയുന്നത്ര കുറച്ച് മാത്രം സംസാരിക്കുന്നതായിരിക്കും ഉചിതം. ആര്‍ക്കെങ്കിലും നെഞ്ചു വേദന അനുഭവപ്പെട്ടാല്‍ എല്ലാവരും ഉടനെ മടങ്ങിപ്പോരണം. വഴിയില്‍ ആരെയും സഹായിക്കാന്‍ കിട്ടുകയില്ല.
അനുഭവസ്ഥനായ അദ്ദേഹം ഉപദേശം ഇങ്ങനെ അവസാനിപ്പിച്ചു;
“ഹീറോ ബന്കേ ജാകെ, സീറോ ബന്കേ ആനാ നഹി”
അദ്ദേഹത്തോടു നന്ദി പറഞ്ഞു ഞങ്ങള്‍ തിരിച്ചു. ഹോട്ടലിന്റെ തൊട്ടു മുകളില്‍ എത്തിയതും, എസ്കവേറ്ററുകളും മറ്റു മണ്ണുമാറ്റുന്ന വലിയ യന്ത്രസാമഗ്രികളും അതി രാവിലെ എന്തോ വലിയ നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതു കണ്ടു. വലിയ വീതിയുല് വളഞ്ഞു പുളഞ്ഞപോകുന്ന കുത്തനെയുള്ള രോഡു പോലെ നിര്‍മ്മിക്കുന്നത് പുതുതായ സ്കീയിങ് ട്രാക്ക് ആയിരുന്നു. മഞ്ഞു വീഴ്ചയുള്ളപ്പ്ലോള് ആറ് അടി കട്ടിയില്‍ മഞ്ഞു ഈ പ്രദേത്തു വീണു കിടക്കും.ലോകത്തിലെ ഏറ്റവും ഉയര്‍ത്തിലുള്ള സ്കീയിങ് ട്രാക്ക് ആയിരിക്കും എന്നാണ് അറിയാന്‍ കഴിഞ്ഞത്.
നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്നതിന്റെ വശത്തു കൂടി ഞങ്ങള്‍ വളരെ പതുക്കെ യാത്ര തുടര്‍ന്നു. ഓക്സിജന്‍ കുറവാണ് എന്നു പറഞ്ഞതു ഞങ്ങള്‍ക്കു ബോദ്ധ്യപ്പെട്ടു തുടങ്ങി. വേഗതയില്‍ നടന്നു തുടങ്ങിയ സാബു പതിയെ പുറകോട്ട് ആയി തുടങ്ങി. പിന്നില്‍ തൂക്കിയിട്ടിരുന്ന ക്യാമറയുടെ ബാഗ് ജെയ്സന്റെ കയ്യിലേക്ക് കൊടുത്തു. സംസാരം കുറയ്ക്കുവാന്‍ പറഞ്ഞതു അനുസരിക്കുവാന്‍ മാത്രം എനിക്കു ബുദ്ധിമുട്ടായിരുന്നു. വേണമങ്കില്‍ ആഹാരം കഴിക്കാതെയിക്കാം, പക്ഷേ, സംസാരിക്കാതെ എങ്ങിനെയാണിരിക്കുന്നത്?
ഒരു കിലോമീറ്ററിനുള്ളില്‍ ചുരുങ്ങിയത് മൂന്നു പ്രാവശമെങ്കിലും വിശ്രമിക്കേണ്ടി വന്നു. ഉദ്ദേശിച്ച രീതിയില്‍ ഈ മല കയറാന്‍ കഴിയില്ലെന്നു ഞങ്ങള്‍ക്കു മനസിലായി. അല്പം മുകളില്‍ എത്തിയപ്പോള്‍, ക്ലിഫ് ടോപ് ഹോട്ടല്‍. ആധുനിക രീതിയില്‍ പണി കഴിപ്പിച്ച കെട്ടിട സമുച്ചയം.അവിടെ നിന്നും രണ്ടു ബോട്ടില്‍ വെള്ളം മാത്രം വാങ്ങി ഞങ്ങള്‍ യാത്ര തുടര്‍ന്നു.

ഹോട്ടലിന്റെ മുകളില്‍ നിന്നും തഴോട്ടുള്ള കാഴ്ച അതി മനോഹരമായിരുന്നു.

ഇരുന്നും നിന്നുമായി ഞങ്ങള്‍ യാത്ര തുടര്‍ന്നു. കുറച്ചു മണിക്കൂറുകള്‍ കൂടി കയറിയപ്പോള്‍ കേബിള്‍കാറിന്റെ ടെര്‍മിനലില്‍ എത്തി. അവിടെയും ഒരു കുഞ്ഞു റെസ്റ്റോറന്റ് ഉണ്ടായിരുന്നു. നല്ല ചൂടും എരിവും ഉള്ള വെജിറ്റബ്ബിള് സൂപ്പ് അവിടുത്തെ ഒരു പ്രത്യേക ഇനമായിരിന്നു. കേബ്ബിള്‍ കാറിന്റെ അവസാനത്തെ ട്രിപ്പ് 4 മണിക്ക് ആണെന്നും, അതിനു മുന്‍പ് എത്തിയാല്‍ ക്ഷീണം തോന്നുന്നുവെങ്കില്‍ ജോഷി മഠിലേക്ക് ഡിസ്കൌണ്ട് നിരക്കില്‍ കൊണ്ടു പോകാമെന്നും അതിന്റെ ഓപ്പറേറ്റേഴ്സ് പറഞ്ഞതു വളരെ അശ്വാസകരമായി.
അല്പം കൂടി മുകളിലേക്കു നടന്നു. മലഞ്ചെരുവില്‍ ഒരു ചെറിയ വനം. അവിടെ വച്ചു വഴി രണ്ടായി പിരിയുന്നു. ബ്രെഷ്നേവ് ഇടതു വശത്തേക്കു പോകുന്നതാണ് ശരിയയ വഴിയെന്നും, ഞാനും ജയ്സണും വലത്തോട്ടു പോകുന്നതാണ് മുകളിലേക്കുള്ള വഴിയെന്നു എന്നു തര്‍ക്കമായി.
“വഴി തെറ്റിയാല്‍ ശരിയായ വഴി കണ്ടു പിടിച്ച് തിരിച്ചു സമത്ത് ഒരിടത്തും ചെല്ലാന്‍ കഴിയില്ലെന്നു മറക്കരുത്” എന്റെ വക ഉപദേശം. “ രാത്രി ഈ തണുപ്പില്‍ കിടന്നു മരിക്കേണ്ടി വരും.“
“ഈ വഴിയാണ് ശരിയാണെന്നു ആ ഹോട്ടലിലെ ബോയി പറഞ്ഞത് ഞാന്‍ കേട്ടതാ” ബ്രഷ്നേവ്.
“അതിനു ബോയി പറഞ്ഞതു മനസിലാക്കാന്‍ നിനക്കു ഹിന്ദി അറിയില്ലല്ലോ?“ ജയ്സണ്‍.
പുറകില്‍ ആയിരുന്ന സാബു അപ്പോഴേക്കും നടന്നു ഒപ്പം എത്തി. വിവരം അറിഞ്ഞു എല്ലാവരെയും ചീത്തപറഞ്ഞിട്ട് മുന്‍പോട്ടു കേറി നടന്നു. പിന്തുടരുകയല്ലാതെ മറ്റു വഴിയില്ലായിരുന്നു. കാട് കഴിയാറായി. പഴയ പൈന്‍ മരങ്ങളും ദേവതാരുക്കളും നിറഞ്ഞ ഒരു കാട്. കാടിന്റെ നടുക്ക് ഒരു കോവില്‍.
കാടും കഴിഞ്ഞു മുകളില്‍ എത്തിയപ്പോള്‍ മല മുകളില്‍ ഉപ്പു പരലുകള്‍ പോലെ മഞ്ഞു വീണു കിടക്കുന്നതു കാണാന്‍ തുടങ്ങി. ശരിക്കും മടുത്തു തുടങ്ങിയ ഞങ്ങള്‍ക്കു വീണ്ടും ഉത്സാഹം കൈ വന്നു. മലഞ്ചെരുവില്‍ ഇരുന്ന് കയ്യില്‍ കരുതിയിരുന്ന ഭക്ഷണം കഴിച്ചു ക്ഷീണം മാറ്റി.

അക്കരെയുള്ള മല പശ്ചാത്തലമാക്കി ചില ചിത്രങ്ങള്‍ എടുത്തു.

ആര്‍ക്കും ഫോട്ടോ എടുക്കാനോ ക്യാമറാ ബാഗ് ചുമക്കനോ വയ്യാതെ ആയി തുടങ്ങിയിരുന്നു. കാലുകള്‍ നീരു വച്ചു തുടങ്ങി. തമ്മില്‍ തമ്മിലുള്ള സംസാരം കുറഞ്ഞു. ആറു മണിക്കൂര്‍ കഴിഞ്ഞു തുടര്‍ച്ചയായി നടക്കുവാന്‍ തുടങ്ങിയിട്ട്.
അല്പം വിശ്രമ ശേഷം വീണ്ടും മല കയറി.
അവസാനം മലഞ്ചരുവില്‍ മഞ്ഞ് വീണ ഒരു കൊച്ചു താഴ്വരയില് എത്തി. ക്ഷീണമെല്ലാം മറന്നു കൊച്ചു കുട്ടികളേപ്പോലെ എല്ലാവരും മഞ്ഞിലോടിക്കളിച്ചു.

ആദ്യമായി കണ്ട സിനിമാ തുഷാരം ആയിരിന്നു എന്നാണ് ഓര്‍മ്മ. അതിലെ മഞ്ഞേ വാ....മധുവിധുവേളാ, എന്ന ഗാനം കേള്‍ക്കുമ്പോള്‍ ഇന്നും ആദ്യം തീയറ്ററില്‍ ഇരുന്നു വിസ്മയം പൂണ്ട രംഗങ്ങള്‍ ഓര്‍മ്മ വരും. രതീഷും റാണി പദ്മിനിയും മഞ്ഞിന്റെ മുകളിലൂടെ നൃത്തം വച്ചു നീങ്ങുന്നതു ഒരു അത്ഭുത കാഴ്ച്ചയായിരുന്നു. മാര്‍ ബേസില്‍ കൊട്ടകയുടെ സ്ക്രീനിന്റെ ഇരു വശങ്ങളി ഓരോ നര്ത്തികിമാരുടെ ചിത്രങ്ങള്‍ ഉണ്ടായിരുന്നു. അവര്‍ ആദ്യവസാനം അനങ്ങാതെ നില്ക്കുമ്പോല്, തൊട്ടു ചേര്‍ന്ന് വലിച്ചു കെട്ടിയ തുണിയില്‍ മിന്നിമറയുന്ന രംഗങ്ങളും ആടിപ്പാടി നടക്കുന്ന ഇഷ്ട നായകന്മാരും ഒരു അല്‍ഭുത കാഴ്ചയായിരുന്നു. ഇടയ്ക്കിടക്കു നര്‍ത്തികമാര്‍ക്ക് എന്തെങ്കിലും ചലനമുണ്ടോ എന്ന് നോക്കുമായിരുന്നു. അന്നത്തെ ആ മഞ്ഞും ഗാന രംഗങ്ങളും മഞ്ഞു വെള്ളവിരിച്ച ഈ താഴ്വര കണ്ടപ്പോള്‍ മനസിലേക്ക് ഓടിയെത്തി.
“ഒടുവില്‍ നാമെത്തിയീ ജന്മ ശൈലത്തിന്റെ കൊടുമുടിയില്‍ ഇവിടാരും ഇല്ലേ....?“
ബ്രെഷനേവ് ഉറക്കെ കവിത ചൊല്ലുവാന്‍ തുടങ്ങി..
തണുത്തുറഞ്ഞ മഞ്ഞു പരലുകള്‍ കൈയ്യിലെടുത്തു. മുഖത്തോടു ചേര്‍ത്തു. സാബു കുട്ടികളെപ്പോലെ അവിടെക്കിടന്ന ഒരു ഇരുമ്പു പ്ലേറ്റ് എടുത്തു അതില്‍ കയറിരുന്നു മഞ്ഞിന്റെ മുകളിലൂടെ സ്കീയിങ് തുടങ്ങി.അവന് ഇന്നലെ വച്ച കൂളിങ് ഗ്ലാസ് ആണ്, ഇതു വരെ ഊരിയിട്ടില്ല.

മല കയറിയ ക്ഷീണമെല്ലാം മാറി.പക്ഷേ കടുത്ത തണുപ്പും തികഞ്ഞ ഏകാന്തതയും നിമിത്തം ഒത്തിരി സമയം ഞങ്ങള്‍ക്കു അവിടെ നില്ക്കുവാന് കഴിയുമായിരുന്നില്ല. സ്വപ്നം സാക്ഷാല്‍ക്കരിച്ച ചാരിദാര്‍ത്ഥ്യത്തോടെ ഞങ്ങള്‍ പതിയെ മലയിറങ്ങാന്‍ തുടങ്ങി.

മടക്ക യാത്രയില്‍ ഞങ്ങള്‍ സൂപ്പു കുടിച്ച റെസ്റ്റോറന്റില്‍ എത്തി. മുറിയുടെ മൂലയ്ക്കു സമോവര്‍ പോലെ കനല് ഇട്ടു കത്തിക്കുന്ന ഒരു തകര സിലിന്‍ഡര്‍ ഉണ്ടായിരുന്നു. പുകക്കുഴല്‍ ജനലു വഴി പുറത്തേയ്ക്കു വച്ചിരിക്കുന്നു. ഞങ്ങള്‍ അതിന്റെ ചുറ്റും ഇരുന്നു.

നല്ല ചൂടും എരിവും ഉള്ള സൂപ്പ് ഞങ്ങള്‍ക്ക് നവോന്മേഷം പകര്‍ന്നു .മല മുകലിലെ ജീവിതത്തേപറ്റി ദരിദ്രരായ അവിടുത്തെ ജീവനക്കാര്‍ ഞങ്ങള്‍ക്കു വിശദീകരിച്ചു തന്നു. താഴെ ജോഷി മഠില്‍ നിന്നും ഒരു ഗ്യാസ് സിലിന്‍ഡര്‍ ഇവിടം വരെ ചുമന്നു എത്തിക്കാന്‍ രണ്ടായിരത്തി അഞ്ഞൂറു രൂപയാണ് കൂലി എന്നു പറഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് ഒരു അത്ഭുതവും തോന്നിയില്ല. ഹൈറേഞ്ചില്‍ ജനിച്ചു കിലോ മീറ്ററുകള്‍ നടന്നു സ്ക്കൂളില്‍ പോയിട്ടുള്ളവരാണ് ഞാനും സാബുവും. പക്ഷേ, ഈ മല കയറ്റം ഞങ്ങളെയും തളര്‍ത്തിക്കളഞ്ഞു.
നന്ദി പറഞ്ഞു മലയിറക്കം തുടര്‍ന്നു.
യാത്ര തുടങ്ങിയപ്പോള്‍ കണ്ട പട്ടാളക്കാരന് ചില തൊഴിലാളികളോടൊപ്പം ഒരു കുഴിയില്‍ വിറക് ഇട്ടു കത്തുച്ച് തീകായുന്നതു കണ്ടു. ആരോഗ്യത്തോടെ തിരിച്ചു വന്ന ഞങ്ങളെ കണ്ടു സന്തോഷത്തോടെ യാത്രാ വിശേഷങ്ങള്‍ തിരക്കി.

അവരോടൊപ്പം അല്പം തീ കാഞ്ഞ ശേഷം ഞങ്ങള്‍ വണ്ടി പാര്‍ക്കു ചയ്ത സ്ഥലത്തേകു നടന്നു.
കാലുകള്‍ കനംവച്ചു. എടുത്തു പൊക്കി വയ്ക്കുവാന്‍ പ്രയാസം തോന്നി. ഷൂസിനുള്ളിലിരുന്ന് വിരലുകള്‍ വിങ്ങുന്നുണ്ടായിരുന്നു. ഞങ്ങള്‍ ശരിക്കും തളര്‍ന്നിരുന്നു. കുറ ദിവസങ്ങളായുള്ള തുടര്‍ച്ചയായ യാത്രയും സുഖകരമല്ലാത്ത കാലാവസ്ഥയും പരിചയിച്ചിട്ടില്ലാത്ത ഭക്ഷണ രീതികളും ഞങ്ങളെ സാരമായി ബാധിച്ചിരുന്നു. എങ്കിലും വര്‍ഷങ്ങളായി സ്വപ്നമായി കൊണ്ടു നടന്ന പല സഥലങ്ങളും പഴയ കൂട്ടുകാര്‍ക്കൊപ്പം സന്ദര്‍ശിക്കാന്‍ കഴിഞ്ഞത് എല്ലാവരിലും ആഹ്ലാദം ഉളവാക്കി.
ഞങ്ങള്‍ തീര്‍ത്ഥാടകര്‍ ആയിരുന്നില്ല. ദൈവ വിശ്വാസമുള്ളവരും ഇല്ലാത്തവരും ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു. എന്നാല്‍ ഇതര മത വിശ്വാസികളെ ഹൃദയപൂര്‍വ്വം സ്നേഹിക്കാന്‍ കഴിയുന്ന ഒരു ഹൃദയം ഞങ്ങള്‍ക്കുണ്ടായിരുന്നു.സ്നേഹമുള്ളര്‍ക്ക് എല്ലാവരേയും സ്നേഹിക്കാന്‍ കഴിയും. ഹൃദയത്തില്‍ പകയും കൈയ്പ്പും ഉള്ളവര്‍ ഒരു മതത്തേയും സ്നേഹിക്കൂന്നില്ല, ഒരു ദൈവത്തേയും ആരാധിക്കുന്നതും ഇല്ല.
നാളെ ഞങ്ങളുടെ മടക്ക യാത്ര ആരംഭിക്കുകയായി. തിരിച്ച് ടെഹറി ഡാം വഴി ഡെഹ്റാഡൂണിലേക്ക്. രാവിലെ തിരിച്ചാല്‍ വൈകുന്നേരം ആകുമ്പോഴേക്കും ഡഹ്റാഡൂണില്‍ എത്തും.സാബു അവിടെ വച്ചു പിരിയും.രാത്രി തന്നെ ഞാനും ജെയ്സണും ബ്രെഷ്നേവും അവിടെ നിന്നും ബസില്‍ ഡല്‍ഹിയ്ക്ക്. നേരം വെളുക്കുമ്പോഴേക്കും ഡല്‍ഹിയില്‍ എത്തും. ഒരു ദിവസം കൂടി പ്രമോദിനോടും സുനിലിനോടുമൊപ്പം ഡല്‍ഹി പട്ടണത്തില്‍ സ്ഥലങ്ങള്‍ കാണണം. പിറ്റേദിവസം ബ്രഷ്നേവ് മോര്‍ണിങ് ഫ്ലൈറ്റില്‍ കൊച്ചിയ്ക്ക്, ഞാനും ജയ്സനും ബഹറിനിലേക്ക്.
ഹോട്ടലില്‍ എത്തിയതും തളര്‍ന്നു കട്ടിലിലേക്കു വീഴുകയായിരുന്നു.
(അടുത്ത ലക്കത്തില്‍ അവസാനിക്കും. യാത്ര ചെയ്ത വഴികളുടെ മാപ്പും, ഓരോ സ്ഥലങ്ങളിലേക്കുള്ള ദൂരവും, യാത്രാ, താമസ ചിലവുകളും അടുത്ത പോസ്റ്റില്‍ ഉണ്ടായിരിക്കുന്നതാണ്)

രണ്ടു ഭാഗങ്ങള്‍ മാത്രം എഴുതി, കുറച്ചു ഫോട്ടോയും ഇടണം എന്നു കരുതിയ യാത്രാ വിവരണം ഇവിടം വരെ എത്താന്‍ സഹായിച്ച എല്ലാവര്ക്കും നന്ദി!!
ReplyDeleteവിശദമായ വിവരണങ്ങള്‍ക്കു നന്ദി,സജി.നല്ല ഫോട്ടോകളും കൂടിയായപ്പോള്‍,അവിടെയൊക്കെ യാത്ര ചെയ്ത പ്രതീതി.ആശംസകള്‍
ReplyDeleteസഖാവെ,
ReplyDeleteഇപ്രാവശ്യം ആദ്യത്തെ കമെന്റ് എന്റെ ആവട്ടെ !!!
പോസ്റ്റ് അവസാനിക്കുവാന്‍ പോകുന്നു എന്ന് പറഞ്ഞതില്‍ സങ്കടമുണ്ട്.
ഞങ്ങള്‍ തീര്‍ത്ഥാടകര്‍ ആയിരുന്നില്ല. ദൈവ വിശ്വാസമുള്ളവരും ഇല്ലാത്തവരും ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു. എന്നാല്‍ ഇതര മത വിശ്വാസികളെ ഹൃദയപൂര്‍വ്വം സ്നേഹിക്കാന്‍ കഴിയുന്ന ഒരു ഹൃദയം ഞങ്ങള്‍ക്കുണ്ടായിരുന്നു.സ്നേഹമുള്ളര്‍ക്ക് എല്ലാവരേയും സ്നേഹിക്കാന്‍ കഴിയും. ഹൃദയത്തില്‍ പകയും കൈയ്പ്പും ഉള്ളവര്‍ ഒരു മതത്തേയും സ്നേഹിക്കൂന്നില്ല, ഒരു ദൈവത്തേയും ആരാധിക്കുന്നതും ഇല്ല.
പഴയ കമ്യുണിസ്റ്റ് ആയല്ലോ !!!!!!!!
“ഒടുവില്‍ നാമെത്തിയീ ജന്മ ശൈലത്തിന്റെ കൊടുമുടിയില്‍ ഇവിടാരും ഇല്ലേ....?“
ബ്രെഷനേവ് ഉറക്കെ കവിത ചൊല്ലുവാന്‍ തുടങ്ങി..
അവന്റെ വാസന ഉണര്‍ന്നു !!! പഴയത് പോലെ തന്നെ !!!!!!
പുറകില്‍ ആയിരുന്ന സാബു അപ്പോഴേക്കും നടന്നു ഒപ്പം എത്തി. വിവരം അറിഞ്ഞു എല്ലാവരെയും ചീത്തപറഞ്ഞിട്ട് മുന്‍പോട്ടു കേറി നടന്നു.അവന് ഇന്നലെ വച്ച കൂളിങ് ഗ്ലാസ് ആണ്, ഇതു വരെ ഊരിയിട്ടില്ല.!!!!!സാബുവല്ലേ !!!!!!!!
സംസാരം കുറയ്ക്കുവാന്‍ പറഞ്ഞതു അനുസരിക്കുവാന്‍ മാത്രം എനിക്കു ബുദ്ധിമുട്ടായിരുന്നു.
ഞങ്ങള്‍ കൊറേ സഹിച്ചതല്ലെ !!!!!!!
സ്നേഹത്തോടെ
അടുത്തലക്കത്തോടു കൂടി അവസാനിക്കുന്നു എന്നു വായിക്കുമ്പോൾ ശരിക്കും ഒരു ടൂറ് പോയിട്ട് തിരികെവരുമ്പോഴൂള്ള പ്രയാസം പോലെ തോന്നുന്നു !! ഇതും പതിവുപോലെ നല്ല വിവരണം. ഒപ്പം കാണാൻ കാത്തിരുന്ന ഫോട്ടോകളും.
ReplyDelete"മുറിയുടെ മൂലയ്ക്കു സമോവര്‍ പോലെ കനല് ഇട്ടു കത്തിക്കുന്ന ഒരു തകര സിലിന്‍ഡര്‍ ഉണ്ടായിരുന്നു. പുകക്കുഴല്‍ ജനലു വഴി പുറത്തേയ്ക്കു വച്ചിരിക്കുന്നു".
ReplyDeleteഈ സാധനത്തിന്റെ പേരാണ് ബുക്കാരി.ഇത് വിറക്,കരി, മണ്ണെണ്ണ ഉപയോഗിച്ചും കത്തിച്ചു ചൂടാക്കും.Leh,North East തുടങ്ങിയിടത്തു ഇതില്ലാത്ത കാര്യം ഓര്മ്മിക്കുവാനെ പറ്റുകയില്ല.
പിന്നെ ഒന്ന് കൂടി മനേഷ്, ജയ്സണ്‍ എന്നിവരുടെ details വേണം.
മനെഷിനോട് Hai
വിവരണത്തോടൊപ്പം നല്ല ഫോട്ടോകളും, നന്ദി അച്ചായാ :)
ReplyDeleteജാടയ്ക്ക് പറയുന്നതല്ല. ഇനി ആ ചാര്‍ട്ടും, ദൂരവും, അതിന്റെ ചിലവുകളും, അത്യാവശ്യവും അനാവശ്യവുമായ കാര്യങ്ങളും എല്ലാം ചേര്‍ക്കുമ്പോള്‍, ഒരു ഹിമാലയന്‍ യാത്ര നടത്തേണ്ടവര്ക്കുള്ള ഒരു നല്ല റഫറന്‍സ് ഗ്രന്ഥമാക്കാന്‍ കഴിവുള്ള തരത്തില്‍ ഈ യാത്രവിവരണം ഒരു പുസ്തകം ആക്കിയാല്‍ വളരെ നന്നായിരിക്കും. പിന്നെ നമ്മുടെ സഹബ്ലോഗര്മ്മാര്ക്ക് ഇത്തിരി ഗംഗാജലം കൂടി കൊണ്ടുവരാമായിരുന്നു. എന്തായാലും.....വിവരണം കഴിയുകയാണല്ലോ എന്ന് വായിക്കുമ്പോള്‍ ഒരു വിഷമം. ആഹ്...സാരമില്ല അടുത്ത യാത്ര തുടങ്ങുമല്ലോ.....നമ്മുക്ക് ജോര്‍ദ്ദാന്‍, ചാവുകടല്‍ യാത്ര ഒരു പ്ലാന്‍ ചെയ്താലോ....ഗള്‍ഫ്കാരായ ബ്ലോഗര്‍മാര്‍ക്ക് എല്ലാവര്ക്കും കൂടി ഒരു ട്രിപ്പ്. ആദ്യത്തെ ബൂലോകട്രിപ്പ്. എന്തായാലും നിര്‍ദ്ദേശം ഞാന്‍ വച്ചു. ബാക്കി പിരാന്തില്ലാത്തവര് ചേര്‍ന്ന് തീരുമാനിക്കുക.
ReplyDeleteഅപ്പു പറഞ്ഞപോലെ, ടൂറ് പോയി തിരികെ വരുമ്പോളുള്ള പ്രയാസം പോലെ തോന്നുന്നു.
ReplyDelete“ദൈവ വിശ്വാസമുള്ളവരും ഇല്ലാത്തവരും ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു. എന്നാല്‍ ഇതര മത വിശ്വാസികളെ ഹൃദയപൂര്‍വ്വം സ്നേഹിക്കാന്‍ കഴിയുന്ന ഒരു ഹൃദയം ഞങ്ങള്‍ക്കുണ്ടായിരുന്നു...”
എന്തൊക്കെയായാലും, എല്ലാവരും സുരക്ഷിതരായി തിരിച്ചെത്തിയല്ലോ.... ദൈവത്തിനു നന്ദി..
കൃഷ്ണകുമാര്‍- നിരന്തരം പ്രോത്സാഹിപ്പിച്ച താങ്കള്‍ക്കു നൂറു നന്ദി.
ReplyDeleteമനേഷ്- ഈ കലാ പരിപാടി അവസാനിക്കുന്നു. ഇനി ഉടനെ വീണ്ടും വരും.
അപ്പൂസ് - പ്രോത്സാഹനങ്ങള്‍ക്കു നന്ദി.
സുനില്‍- ഓഹ്, ബുകാരി, അതിനൊരു പേരും ഉണ്ടല്ലേ..
പിന്നെ ഞാന്‍ നിനക്കു മെയില്‍ അയച്ചിട്ടുണ്ട്.
അരുണ്‍ജി- രോമ്പ നണ്ട്രീകള് !!
നട്സ്- ജോര്‍ദാന്‍ പ്ലാനിങ് എവിടം വരെയെത്തി? ഞാന്‍ ഉണ്ട്, എന്നായാലും.
സജി ഭായി ഈ മഞ്ഞനുഭവങ്ങൾ,ഫോട്ടോകൾ.വിവരണങ്ങൾ എല്ലാം വയിക്കാറുണ്ടായിരുന്നു..കേട്ടൊ
ReplyDeleteഎല്ലാം നന്നായി അവതരിപ്പിച്ചിരിക്കുന്നൂ
അഭിനന്ദനങ്ങൾ....
അയ്യോ അവസാനിപ്പിക്കലേ അച്ചായാ.. വായിച്ചും അറിനും കൊതി തീര്‍ന്നിട്ടില്ല
ReplyDeleteഇതിപ്പോഴൊന്നും തീരെണ്ടായിരുന്നു.
ReplyDeleteഅച്ചായോ..ഇത് നിർത്തല്ലേ....ഇനിയും നീട്ടാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ..
ReplyDeleteThis comment has been removed by the author.
ReplyDeleteപൊറാടത്ത് - നന്ദി, യേസ് സുരക്ഷിതരായി തിരിച്ചെത്തി.താങ്ക് ഗോഡ്.
ReplyDeleteബിലാത്തിപ്പട്ടണം - മഞ്ഞില്‍ കുളിച്ചിരിക്കുന്ന നിങ്ങള്‍ക്കു ഇതെന്തു മഞ്ഞ്?
രഞിത്, വിനീത്, ചാണക്യന്- നിങ്ങള്‍ കാര്യമായിട്ടു പറഞ്ഞതാണോ? എന്തായാലും എഴുതി വന്നപ്പോള്‍ അടുത്ത ലക്കം കൊണ്ടു തീരുന്ന ലക്ഷണം കാണുന്നില്ല. നാളെ അടുത്ത ഭാഗം വരുന്നു. വായിക്കുമല്ലോ?
This comment has been removed by the author.
ReplyDeleteSaji, Vaikiyethiya yatrakkaran anu njan..10 ennavum otta iruppinu vayichu...Sajiyude style of writing valare impressive ayi tonni. Details onnum vittu pokathe ennal valare saralamayulla oru ezhuthu. Kootukarum , pinne chellunnidathe nattukarumayum koodi samsarichulla yatrayude sukham yatrayil udaneelam ivide kittunnundayirunnu..Photos nannayi ezhuthine compliment cheythu.
ReplyDeleteEe yatrayile mikka characters-um pettannu manasil pathinju. Areyum pettannu marakkan pattum ennu tonnunnilla. Adutha lakkam kondu avasanikkunnilla enna vivaram santhosham nalkunu..Sajiyude adutha yatrakalkayi kathirikkunnu..Cheers! Rajesh
അച്ചായാ..
ReplyDeleteശബരിമല കയറയുമ്പോൾ തോന്നാറുണ്ട് ഇനി ഇപ്പണിയ്ക്ക് ഞാൻ വരില്ലാന്ന്...നിങ്ങളെടെ ലൿഷ്യബോധത്തെ ഞാൻ പ്രകീർത്തിയ്ക്കുന്നു അതോടൊപ്പം ഈ സാഹസികയാത്ര മറ്റുള്ളവർക്കായി അവതരിപ്പച്ചതിൽ നന്ദിയും പറയുന്നു. വേണമെങ്കിൽ മലയാള സീരിയൽ പോലെ വലിച്ചു നീട്ടാമായിരുന്ന രംഗങ്ങൾ വളരെ ഒതുക്കി ലളിതമായി അവതരിപ്പിക്കുന്നതിലും സജിച്ചായൻ വിജയിച്ചിരിക്കുന്നു...
നടന്ന് കയറുന്നതുപോലെ തന്നെ ആ കേബിള്‍ കാറ് വഴിയും പോകാനാകില്ലേ ? അതിലൊന്ന് യാത്ര ചെയ്യാന്‍ ശ്രമമൊന്നും നടത്തിയില്ലേ ? എത്രയാണ് അതിന്റെ ചാര്‍ജ്ജ് ?
ReplyDeleteകേബിള്‍ കാറിലും ഓക്സിജന്റെ പ്രശ്നം ഉണ്ടാകുമോ ? ചോദ്യങ്ങള്‍ ഇനീം ഉണ്ട്. ശ്വാസം കിട്ടട്ടെ. അപ്പോള്‍ ചോദിക്കാം :)
കുറച്ചു കഷ്ടപെട്ടലും സ്വപനം കണ്ട സ്ഥലങ്ങള്‍ ഒക്കെ അനുഭവിച്ചു അറിയാന്‍ കഴിഞ്ഞാലോ
ReplyDelete