ഹിമാലയ യാത്ര - PART 7

ഹിമാലയ യാത്ര - PART 1
ഹിമാലയ യാത്ര - PART 2
ഹിമാലയ യാത്ര - PART 3
ഹിമാലയ യാത്ര - PART 4
ഹിമാലയ യാത്ര - PART 5
ഹിമാലയ യാത്ര - PART 6

സജി മാര്‍ക്കോസ്

സിഷ്ഠ ഗുഹയില്‍ നിന്നും ഇറങ്ങി ഞങ്ങള്‍ യാത്ര തുടര്‍ന്നു. എല്ലാവര്‍ക്കും നന്നായി വിശന്നു തുടങ്ങി. അടുത്തെങ്ങും പട്ടണമുള്ള ലക്ഷണം കാണുന്നില്ല. വഴിയരികില്‍ കാണുന്ന കൊച്ചു കൊച്ചു കടകള്‍ ഒന്നും തുറന്നിട്ടും ഇല്ല. മലഞ്ചരുവില്‍ ഒരു കൊച്ചരുവി ഒഴുകി വരുന്നതു കണ്ട സ്ഥലത്തു വാഹനം ഒതുക്കി.

സാബുവിന്റെ ഭാര്യ കൊടുത്തയച്ച പൊതി അഴിച്ചു. ചെറിയ ചൂടുള്ള ചപ്പാത്തിയും കറിയും. മറ്റൊരു കൂട്ടില്‍ എല്ലാവര്‍ക്കും പ്ലേറ്റും കരുതിയിരുന്നു. അതി രാവിലെ തണുപ്പത്തു എഴുന്നേറ്റു ഞങ്ങള്‍ക്കു ഭക്ഷണം തയ്യറാക്കി കൊടുത്തയച്ച സാബുവിന്റെ ഭാര്യയെ നന്ദിയോടെ ഓര്‍ത്തുകൊണ്ട്, പ്രാതല്‍ കഴിച്ചു. മലമുകളില്‍ നിന്നും ഒഴുകിയെത്തുന്ന അരുവിയിലെ വള്ളത്തിന് നല്ല തണുപ്പുണ്ടായിരുന്നു. ശുദ്ധ ജലത്തില്‍ പാത്രം കഴുകി, മറ്റൊരു സഞ്ചിയില്‍ കരുതിയിരുന്നു ഓറഞ്ചും കഴിച്ചുകൊണ്ട് യാത്ര തുടര്‍ന്നു. വണ്ടിയില്‍ കയറുന്നതിനും മുന്‍പ് ബ്രെഷ് ഇരുന്ന സ്ഥലം മാറി എതിര്‍വശത്തു പോയിരുന്നു. ഇതു വരെ അവനിരുന്ന വശത്തായിരുന്നു അഗാഥമായ ഗര്‍ത്തങ്ങള്‍. അതുകൊണ്ട് അവനു യാത്ര ആസ്വദിക്കുവാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല, റോഡിന്റെ വീതികുറയുമ്പോള്‍, ഭയപ്പെട്ട് അവന്‍ ഉണ്ടാക്കുന്ന ശബ്ദങ്ങള്‍ ഞങ്ങളേയും അലോസരപ്പെടുത്തികൊണ്ടിരുന്നു. അക്കരെ മറ്റൊരു മലയില്‍ തുടര്‍ന്നു യാത്ര ചെയ്യുവാനുള്ള റോഡ് കാണാമായിരുന്നു. റോഡു പണിതപ്പോഴുണ്ടായ മണ്ണ്, വളരെ താഴേക്കു ഊര്‍ന്നു വീണിരിക്കുന്നതു കണ്ടാല്‍ ഭയം തോന്നും. അതോ പിന്നീട് മണ്ണിടിഞ്ഞതോ ആയിരിക്കാം. എത്ര ദുര്‍ഘടം പിടിച്ച മാര്‍ഗ്ഗത്തിലൂടെയാണ് യാത്ര തുടരേണ്ടത് എന്നു കണ്ടപ്പോള്‍ എല്ലാവര്‍ക്കും അല്പം ഭയം തോന്നാതിരുന്നില്ല.


യാത്ര ഗംഗാ നദിയുടെ കരയില്‍ കൂടെ തന്നെയായിരുന്നു. പലപ്പോഴും അങ്ങു താഴേക്കണുന്ന നദിയും, കാടു പിടിച്ച ഭൂപ്രദേശങ്ങളും, പച്ച നിറത്തിലുള്ള മലകളും നയനാനന്ദകരമായ കാഴചകള്‍ ആയിരുന്നു. അടുത്ത പ്രദേശങ്ങളിലൊന്നും മനുഷ്യ വാസമുള്ള ലക്ഷണങ്ങള്‍ ഇല്ലായിരുന്നു.


റോഡിന് വേണ്ടത്ര വീതിയുണ്ടായിരുന്നെങ്കിലും കൊടും വളവുകള്‍ ഉള്ളതുകൊണ്ട്, ഉദ്ദേശം മണിക്കൂറില്‍ 40 കി. മി. കൂടുതല്‍ വേഗതയില്‍ പോകാന്‍ കഴിയുമായിരുന്നില്ല. തീര്‍ഥാടകര്‍ അല്ലാത്ത, ഞങ്ങളേപ്പോലുള്ള സഞ്ചാരികള്‍ക്കു യാത്ര ചെയ്യുവാന്‍ പറ്റിയ ഇടമല്ല ഇത് എന്നു തോന്നാതിരുന്നില്ല. ആകാശം മുട്ടി നില്‍ക്കുന്ന പര്‍വ്വത ശിഖരങ്ങള്‍, പലപ്രാവശ്യ ഇടിഞ്ഞു പോയതു കൊണ്ടാവണം, പലയിടത്തും ഉരുളന്‍ കല്ലുകല്‍ പാകിയ ടാറിടാത്ത റോഡ്, പര്‍വ്വതത്തിന്റെ അടിവാരത്തു ഇടക്കിടക്കു പ്രത്യക്ഷപ്പെടുന്ന നീല നിറത്തിലുള്ള ഗംഗാ നദി, ഒരു തികഞ്ഞ സാഹസിക യാത്ര തന്നെ ആയിരുന്നു. പലപ്പോഴും വാഹനങ്ങള്‍ക്കു സൈഡ് കൊടുക്കുമ്പോല്‍ അറിയാതെ കണ്ണുകള്‍ ഇറുക്കി അടക്കേണ്ടിവന്നു. ഒരു നിമിഷം ശ്രദ്ധയൊന്നു പാളിയാല്‍, ഒരു ഉരുളന്‍ കല്ലില്‍ നിന്നും ടയര്‍ ഒന്നു തെന്നിയാല്‍, ചിന്തിക്കാനേ കഴിയില്ല. അഗാധമായ കൊക്കയില്‍ നിന്നും എടുക്കാന്‍ ഒന്നും ബാക്കി ഉണ്ടാവില്ല.

വഴിയുടെ ഭീകരത മറക്കാന്‍, കൈയ്യിലുണ്ടായിരിന്ന ഓറഞ്ചും തിന്ന്, വിദ്യാഭ്യാസ കാലത്തെ ഓര്‍മ്മകള്‍ പങ്കു വച്ചുകൊണ്ട്, യാത്ര തുടര്‍ന്നു.

ഇതുപോലെ അത്യപകടകരമായ യാത്ര ഒരിക്കല്‍ മലമ്പുഴയ്ക്കു നടത്തിയതു ബ്രഷ്നേവ് ഓര്‍മ്മിപ്പിച്ചു. പഠനത്തിന്റെ അവസാന വര്‍ഷം, വീടുകളില്‍ അറിയിക്കാതെ ഞങ്ങള്‍ പത്തോളം സുഹൃത്തുക്കള്‍ ചേര്‍ന്നു മലമ്പുഴയ്ക്ക് ഒരു യാത്ര പോയി. ബ്രെഷും, ജെയ്സണും, ഞാനും അന്നത്തെ യാത്രയിലും ഉണ്ടായിരുന്നു. സാധാരണ സഞ്ചാരികളേപ്പോലെ, ഡാമിന്റെ മുകളില്‍ കയറുവാനും പാര്‍ക്കില്‍ പോകുവാനും ആര്‍ക്കും താല്പര്യമില്ലായിരുന്നു. നടന്നു നടന്നു നിന്നും കുറെ ദൂരത്തില്‍ ഡാമിലെ വെള്ളത്തില്‍ നീന്താന്‍ പറ്റിയ ഒരു സ്ഥലം കണ്ടു പിടിച്ചു. അന്നത്തെക്കാലത്ത്, അല്ലറചില്ലറ ‘സേവ‍‘ എല്ലാവര്‍ക്കും ശീലമായിരുന്നു. അന്നു വിശേഷിച്ചും എല്ലാവരും നല്ല ഫോമില്‍ ആയിരുന്നു. ആകെ ഒരൊറ്റ തോര്‍ത്തുമുണ്ട് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ചുറ്റുവട്ടത്തില്‍ ആരുമില്ല. പിന്‍വശത്തു ആള്‍ത്താമസമില്ലാതെ കാടിപിടിച്ചു കിടക്കുന്ന ഡാമിന്റെ കാച്മെന്റ് ഏരിയ. മുന്‍പില്‍ നിശ്ചലമായ നീല ജലാശയം. ഓരോരുത്തരായി
തോര്‍ത്ത്‌ ഉടുത്ത് വെള്ളത്തില്‍ ഇറങ്ങി. വള്ളത്തില്‍ ഇറങ്ങുന്ന ആള്‍ കരയില്‍ നില്‍ക്കുന്നവര്‍ക്കു തോര്‍ത്ത് ഏറിഞ്ഞു കൊടുത്തു. എട്ട് പേരോളം പേര്‍ വെള്ളത്തില്‍ ഇറങ്ങി. അവസാനം ഇറങ്ങിയ അളുടെ അരയില്‍ മാത്രം തോര്‍ത്ത്. നീന്താന്‍ തുടങ്ങി. അകത്തും പുറത്തും വെള്ളമായിരുന്നതുകൊണ്ട്, കരയില്‍ നിന്നും അകന്നു പോയതു അറിഞ്ഞില്ല.

“മക്കളേ മുമ്പോട്ടു പോകല്ലേ..വെള്ളത്തില്‍ ചീങ്കണ്ണിയുണ്ടേ..“

ഉള്ളില്‍ ഒരു വെള്ളിടി വെട്ടി.

തിരിഞ്ഞു നോക്കി .കാട്ടില്‍ വിറകു പെറുക്കാന്‍ പോയ നാട്ടുകാരില്‍ ചിലര്‍ വിളിച്ചു പറഞ്ഞതായിരുന്നു.

ഹൃദയം നിന്നുപോയി. അകത്തെ വെള്ളം
വറ്റി, പുറത്തെ വെള്ളം ഉയര്‍ന്നു വരുന്നതുപോലെ. തൊണ്ട വരണ്ടു, ചുറ്റും നോക്കി, എല്ലാവരും കരയിലേക്കു വലിച്ചുനീന്തുന്നു. എനിക്കു നീന്തല്‍ അത്ര വശമില്ലായിരുന്നു. ആവേശത്തിന്റെ പുറത്ത് ഇറങ്ങിത്തിരിച്ചതായിരുന്നു. കാല്‍ നിലത്ത് എത്തുമോ എന്നു നോക്കി. ഇല്ല. നിലയില്ലാത്ത വെള്ളം, പെട്ടെന്ന് പുറകില്‍ എന്തോ..... അലറി തിരിഞ്ഞു നോക്കി, ഒന്നും കാണാനില്ല, സര്‍വ്വ ശക്തിയുമെടുത്തു നീന്താന്‍ നോക്കി, കഴിയുന്നില്ല. ഓരോ പ്രാവശ്യവും കാല്‍ അടിക്കുമ്പോല്‍, കാലില്‍ മുതല കടിച്ചു പിടിച്ചിരിക്കുന്നതു പോലെ.. തളര്‍ന്നു... പലവട്ടം തിരിഞ്ഞു നോക്കി.ഭയവും ക്ഷീണവും മൂലം വള്ളത്തില്‍ മുങ്ങിതുടങ്ങി. കരയില്‍ നിന്നും അവ്യക്ത രൂപങ്ങള്‍ മാടി വിളിക്കുന്നുണ്ട്.
മുങ്ങിയും പൊങ്ങിയും എങ്ങിനെയോ കരയില്‍ എത്തി . തളര്‍ന്നു വീണുപോയി, ആ ചെളിയില്‍ കിടന്നു മണിക്കൂറുകളോളം. ഏദന്‍‌തോട്ടത്തിലെ ആദാമിനെപ്പോലെ!

വിനോദ യാത്രയ്ക്കു പോയി അപകടത്തില്‍ പെട്ടവരുടെ വാര്‍ത്ത വായിക്കുമ്പോള്‍, ഞങ്ങള്‍ എന്നും ഇത് ഓര്‍ക്കും, ഒരു
നിമിഷത്തെ അശ്രദ്ധ മതി എല്ലാം കൈവിട്ടു പോകുവാന്‍!

എത്രയോ വട്ടം ജീവിതം കൈവിട്ടു പോകേണ്ടതായിരുന്നു. കൈക്കുമ്പിളില്‍ നിന്നും വെള്ളം ചോര്‍ന്നു പോകും പോലെ, ജീവിതം വഴുതിയപ്പോഴെല്ലാം നിസ്സഹായനായി നോക്കി നില്‍ക്കേണ്ടി വന്നിട്ടുണ്ട്, പലവട്ടം. അപ്പോഴെല്ലാം എങ്ങിനെയൊക്കെയോ രക്ഷപ്പെട്ടുകൊണ്ടേയിരുന്നു, ആരോ രക്ഷപ്പെടുത്തിക്കൊണ്ടേയിരുന്നു, ഓരോ പ്രാവശ്യവും.

അതിനു ശേഷം ടൂര്‍ പോകുന്ന എല്ലാവരേയും ഉപദേശിക്കുമായിരുന്നു “ വെള്ളത്തിലാണെങ്കില്‍ ദയവായി വെള്ളത്തിലിറങ്ങല്ലേ..” എന്ന്.

ഓരൊരുത്തരും അവരവരുടെ മനസ്സില്‍ നിറം മങ്ങാതെ കിടന്ന ഓര്‍മ്മകള്‍ പങ്കുവച്ചപ്പോള്‍ സമയംകടന്നു പോകുന്നത് അറിഞ്ഞില്ല.

ഉദ്ദേശം 10 മണിയായതോടെ, അടുത്ത
പട്ടണത്തെ സമീപിക്കുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങി.

മലഞ്ചെരുവില്‍ കൃഷി ചെയ്യുവാന്‍ തട്ടുകള്‍ തീര്‍ത്തിരിക്കുന്നത് കൌതുകകരമായ കാഴ്ചയായിരുന്നു. കേരളത്തില്‍ മറയൂര്‍ , കാന്തല്ലൂര്‍, കോവില്‍കടവു പ്രദേശങ്ങളില്‍ മാത്രമേ
ഇത്തരം കൃഷി രീതി കണ്ടിട്ടുള്ളൂ.

“ദേവ പ്രയാഗ്, പഹ്ഞ്ച രഹാഹേ” ഞങ്ങളുടെ ഡ്രൈവര്‍ പറഞ്ഞു.

ഋഷികേശില്‍ നിന്നും 70 കി മി. ദൂരെ , 2800 അടി ഉയരത്തിലുള്ള പട്ടണമാണ് ദേവ പ്രയാഗ്. ഞങ്ങള്‍ക്ക് ഇന്നു ചെന്നേത്തേണ്ട സ്ഥലം 6000 അടി മുകളിലാണ്.
അളകനന്ദാ നദി അതിന്റെ അഞ്ചു പോഷക നദികളുമായി ഗഡ്വാള്‍ ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ സമ്മേളിക്കുന്നുണ്ട്. അവയെയാണ് പഞ്ച പ്രയാഗ് എന്നു അറിയപ്പെടുന്നത്. ദേവപ്രയാഗ്, രുദ്രപ്രയാഗ്, കര്‍‌ണ്ണപ്രയാഗ്, നന്ദ പ്രയാഗ്, വിഷ്ണു പ്രയാഗ് എന്നിവയാണ് പഞ്ച പ്രയാഗുകള്‍ . പ്രായാഗ് എന്ന പദത്തിനു സംഗമസ്ഥാനം എന്നാണ് അര്‍ത്ഥം. പഞ്ച പ്രയാഗ്കളില്‍ ആദ്യത്തെ പട്ടണമാണ് ദേവ പ്രയാഗ്. ഇവിടെ, ഭാഗീരഥി അളകനന്ദയുമായി ചേരുന്നു. കൃത്യമായി പറഞ്ഞാല്‍ ദേവ പ്രയാഗ് വരെ ഗംഗാനദിയുടെ പേര് ഭാഗീരഥി നദി എന്നാണ്. ഗോമുഖില്‍ നിന്നും ആരംഭിക്കുന്ന ഗംഗയുടെ ശുദ്ധ ജല പ്രവാഹവും, അളകനന്ദയും തമ്മില്‍ ചേരുന്ന സംഗമ സ്ഥാനത്തെ ത്രികോണാകൃതിയിലുള്ള പട്ടണമാണ് ദേവപ്രയാഗ്. ഹിമാലയത്തിലെ സതോപന്ത് മഞ്ഞുമലയില്‍ നിന്നും ആരംഭിക്കുന്ന അളകനന്ദ 190 കി.മി. ഒഴുകിയാണ് ദേവപ്രയാഗില്‍ എത്തുന്നത്.

മലഞ്ചെരുവിലുള്ള പട്ടണമായതു കൊണ്ട് ഹിമാലയ പട്ടണങ്ങളെല്ലാം തട്ടു തട്ടുകളായിട്ടാണ് സ്ഥിതിചെയ്യുന്നത്. അതുകൊണ്ട് പട്ടണത്തിന്റെ വിസ്തൃതി ഒറ്റനോട്ടത്തില്‍ ഗ്രഹിക്കാന്‍ കഴിയും.നദികള്‍ തമ്മില്‍ ചേരുന്ന സ്ഥലത്ത് പട്ടണത്തിന്റെ താഴ്വശത്ത്, സംഗമ സ്ഥാനം നന്നായി ദര്‍ശിക്കുവാന്‍ കഴിയുന്ന വിധത്തില്‍ തീര്‍ത്ഥാടകര്‍ക്കായി സുരക്ഷിതമായ് കൈവരിക‍കളോടുകൂടി പ്ലാറ്റു ഫോമുകള്‍ പണിതിട്ടിരിക്കുന്നു. നീല നിറത്തിലെ ഭാഗീരഥിയും കലങ്ങി മറിഞ്ഞ അളകനന്ദയും കൂടിച്ചേര്‍ന്നു തമ്മില്‍ ലയിച്ചു ഒരേ നിറമായി തമ്മില്‍ തിരിച്ചറിയാനാകാതെ ഒഴുകുന്നതു അപൂര്‍വ്വമായ കാഴ്ചതന്നെ

അല്പം പുരാണം
ധര്‍മ്മിഷ്ടനും സൌമ്യനുമായിരുന്ന കോസല രാജ്യത്തെ ( ഇപ്പോള്‍ ഉത്തര്‍ പ്രദേശ് ) മഹാരാജാവ് ഭഗീരഥന്‍, ശ്രീരാമന്റെ പൂര്‍വ്വ പിതാക്കന്‍മാരില്‍ ഒരാളും, സാഗര മഹാരാജവിന്റെ പിന്‍‌ഗാമിയും ആയിരുന്നു.

വിഖ്യാതനായിരുന്ന സാഗരമഹാരാജാവ് തന്റെ നൂറാമത്തേ അശ്വമേധം പൂര്‍ത്തിയാക്കുന്നുവെന്ന വിവരം അറിഞ്ഞ അസൂയാലുവായ ഇന്ദ്രന്‍, യാഗാശ്വ
ത്തെ ബന്ധിച്ച്, കപിലമഹര്‍ഷിയുടെ ആശ്രമത്തില്‍ ഒളിപ്പിച്ചു പാര്‍പ്പിച്ചു. ഉഗ്ര പ്രതാപിയും മഹാപണ്ഡിതനും ഇന്നു ഹിന്ദുമതത്തില്‍ നിന്നും ഏറക്കുറെ അപ്രത്യക്ഷ്മായ സാംഖ്യ ശാസ്ത്രത്തിന്റെ ഉപജ്ഞാതാവും ആയിരുന്നു കപില മഹര്‍ഷി. (ദ്വൈത വേദാന്തമായിരുന്നു സാംഖ്യ ശാസ്ത്രമെന്നു പറയാം. ആദിശങ്കരന്റെ വേദഭാഷ്യ രചനയ്ക്കു ശേഷം അദ്വൈതം ഹിന്ദുമതത്തില്‍ മേല്‍ക്കൈ നേടുകയായിരുന്നു)

സാഗര മഹാരാജവിനു അറുപതിനായിരം പുത്രന്മാര്‍ ഉണ്ടായിരുന്നു. അവര്‍ അശ്വ
ത്തെ തേടിയിറങ്ങുകയും, ധ്യാന നിമഗ്നനായിരുന്ന കപിലന്റെ പിന്നില്‍ ബന്ധിക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയും ചെയ്തു. കപിലനാണ് യാഗാശ്വത്തെ മോഷ്ടിച്ചത് എന്നു ധരിച്ചു, സാഗരന്റെ മക്കള്‍ കപിലനെ, മോഷ്ടാവ് എന്നു വിളിച്ച് അധിക്ഷേപിച്ചു. കോപാകുലനായ മുനി, സാഗരന്റെ അറുപതിനായിരം പുത്രന്മാരേയും ഉഗ്ര തപ ശക്തിയാല്‍ നിമിഷാര്‍ദ്ധത്തില്‍ ഭസ്മമാക്കി ക്കളഞ്ഞു.

പിന്നീട് സാഗര മഹാരാജാവിന്റെ കൊച്ചുമകനായ അനുഷ്മാന്‍ മരിച്ച ആത്മാക്കള്‍ക്കു മോക്ഷവും സ്വര്‍ഗ്ഗ പ്രവേശനവും
നല്‍കുവാനുള്ള മാര്‍ഗ്ഗം പറഞ്ഞു തരേണമെന്നു കപിലനൊടു കേണപേക്ഷിച്ചു.
ദേവലോകത്തേ പുണ്യ നദിയായ
ഗംഗയെ ഭൂമിയില്‍ കൊണ്ടുവന്നു, മരിച്ചവരുടെ ഭസ്മത്തില്‍ സ്പര്‍ശിച്ചാല്‍ സാഗരന്റെ മക്കളുടെ ആത്മാക്കള്‍ക്കു മോക്ഷം ലഭിക്കുമെന്നു ഉപദേശിച്ചുകൊടുത്തു.

അങ്ങിനെ, പിന്നീട് രാജാവായ ഭഗീരഥന്‍ കോസല രാജ്യം വിശ്വസ്തന്മാരായ മന്ത്രിമാരെ ഏല്‍പ്പിച്ചു തപസ്സിനായി ഹിമാലയത്തില്‍ എത്തി. ആയിരം വര്‍ഷം നീണ്ടു നില്‍ക്കുന്ന ഘോര തപസ്സ്. അവസാനം ബ്രഹ്മാവ് പ്രത്യക്ഷപ്പെട്ട്, ഗംഗയെ ഭൂമിയില്‍ അയക്കുവാന്‍ അനുവാദം നല്‍കുകയും ചെയ്തു.

എന്നാല്‍, ഗംഗയിലെ ജല പ്രവാഹത്തിന്റെ ഉഗ്രതയും ഇരമ്പലും കേട്ടു ഭഗീരഥന്‍ ഭയപ്പെട്ടു പോയി.

ഗംഗയുടെ വന്യമായ ജലപാതത്തെ താങ്ങാനാകാതെ ഭൂമി നശിച്ചു പോകുമെന്നും ആയതിനാല്‍ ശിവനോടു പരിഹാരം
തേടുവാനും ബ്രഹ്മാവ് ആവശ്യപ്പെട്ടു. ഭഗീരഥന്റെ അഭ്യര്‍ത്ഥനയെ മാനിച്ചു ഭൂമിയിലേക്കു പതിച്ച ഗംഗയെ മഹാദേവന്‍ തന്റെ ജടയില്‍ വഹിക്കുകയും, അവിടെ നിന്നും ചെറിയ പ്രവാഹമായി ഹിമാലയ സാനുവിലെ ഗംഗോത്രിക്കപ്പുറമുള്ള ഗോമുഖില്‍ നിന്നും വിടുകയും ചെയ്തു എന്നാണ് പുരാണങ്ങള്‍ പറയുന്നത്. അതുകൊണ്ട്, ദേവപ്രയാഗില്‍ എത്തുന്നതുവരെ ഏതാണ്ട് 207 കി. മി. ദൂരം ഗംഗാനദി ഭാഗീരഥി എന്ന പേരിലാണ് അറിയപ്പെടുന്നത്. ഭഗീരഥന്റെ നിശ്ചയ ദാര്‍ഡ്യവും, ഘോര തപസ്സും കൊണ്ട് ഉദ്ദിഷ്ട കാര്യ സാധിപ്പിച്ചതിനാല്‍, കഠിന പരിശ്രമങ്ങള്‍ക്ക് ആലങ്കാരികമായി ഭഗീരഥ പ്രയത്നം എന്ന പ്രയോഗം ഇന്നും ഉപയോയിച്ചു വരുന്നു.

ണുപ്പും, ഒരേ ഇരിപ്പും നിമിത്തം കൈകാല്‍കള്‍ വേദനിച്ചു തുടങ്ങി. ദേവപ്രയാഗില്‍ അല്പസമയം ഇറങ്ങി നടന്നു. അല്പ സമയം ചിലവിട്ട ശേഷം ഞങ്ങള്‍ യാത്ര തുടര്‍ന്നു. സന്ധ്യയാകുന്നതിനു മുന്‍പ് ജോഷി മഠില്‍ ചെന്ന് എത്തണമായിരുന്നു. അവിടെ
മാത്രമേ ഇനി ഈ റൂട്ടില്‍ താമസിക്കുവാന്‍ ഭേദപ്പെട്ട ഇടം കിട്ടുകയുള്ളൂ. ബദരീനാഥ് ക്ഷേത്രം വരെ ഞങ്ങള്‍ യാത്ര ചെയ്യുന്ന റോഡ് അളകനന്ദയുടെ തീരത്തുകൂടിയാണ് നിര്‍മ്മിച്ചിരിക്കുന്നത്.

സാബുവിനു പുരാണങ്ങളിലെ ഐതിഹ്യ കഥകള്‍ നല്ല നിശ്ചയമായിരുന്നു. ഇനി അഥവാ അറിയില്ലെങ്കിലും ഒന്നും അറിയില്ലെന്നു പറയില്ല. തന്മയത്വത്തോടെ അപ്പപ്പോള്‍ തോന്നിയതു പറയും. അതു പലപ്പോഴും കശപിശയിലായിരിക്കും അവസാനിക്കുക. അങ്ങിനെ തമ്മില്‍ വഴക്കിട്ടും കഥകള്‍ പറഞ്ഞും, യാത്ര തുടര്‍ന്നു.

(തുടരും..)
ചില ചിത്രങ്ങള്‍ ഇന്റെര്‍നെറ്റില്‍ നിന്നും ശേഖരിച്ചവയാണ്.

44 Responses to "ഹിമാലയ യാത്ര - PART 7"

 1. ഈ പാര്‍ട്ട്, ഭക്തിരസ പ്രധാനമാണ്!

  ReplyDelete
 2. അഗാധമായ ഗര്‍ത്തം , ചീങ്കണ്ണി....നിങ്ങള്‍ അനുഭവിച്ച ആ ഭയം ഉള്‍ക്കൊണ്ടു തന്നെയാണ് വായിച്ചത്.
  കാരണം പലപ്പോഴും ഇത്തരം ഘട്ടങ്ങളിലൂടെ കടന്നു പോയിട്ടുണ്ട്...
  തുടരട്ടെ...

  ReplyDelete
 3. ഫോട്ടോകളില്‍ നിന്നും വഴിയുടെ ഭീകരത മനസ്സിലാക്കുവാന്‍ സാധിക്കുന്നുണ്ട്.നന്നായിട്ടുണ്ട്,നല്ല വിവരണവും...തുടരുക,സജി

  ReplyDelete
 4. ഏദന്‍ തോട്ടത്തില്‍നിന്ന് പുറത്തായതോ അതോ പുറത്താക്കിയതോ :)

  എന്നാലും ആ ചീങ്കണ്ണിയെങ്ങാനും കടിച്ചിരുന്നെങ്കില്‍......ഓര്‍ക്കാന്‍ വയ്യ :):)

  ReplyDelete
 5. നാട്ടുകാരോ,
  ടെക്സ്റ്റയിത്സ് ഇല്ലായിരിന്നു എന്നു സാരം!

  ജോ, കൃഷ്ണകുമാര്‍ - താങ്ക്സ്

  ReplyDelete
 6. ഹിമാലയ യാത്ര എന്ന പേരോട് കൂടി ഒരു യാത്രാവിവരണം ആകുമ്പോള്‍ അതില്‍ പുരാണകഥകളില്ലെങ്കില്‍ തീരെ മോശമായേനേ..
  ഹിന്ദു പുരാണങ്ങളില്‍ ‘അഹം പുണ്യം” മിത്തുകള്‍ ഒഴുകി നടക്കുന്ന ഹിമാലയവും ഗംഗയും ഭഗീരഥനും അച്ചായനെ ആകര്‍ഷിച്ചതും ഞങ്ങക്കത് അനുഭവവേദ്യമാക്കുന്നതും ഹൃദ്യം സുഖകരം.

  ഭഗീരഥന്‍റെ കഥ പങ്കുവച്ചതില്‍ സന്തോഷം. ഒരു പാടിഷ്ടമുള്ള കഥകളില്‍ ഒന്നാണിത്.
  അടുത്ത ഭാഗങ്ങളില്‍ ആത്മീതയും കൂടി ഉള്‍ക്കൊള്ളിക്കണം. അങ്ങിനെ ആകുമ്പോള്‍ കുറേ കൂടി നന്നാവും.
  ഹിമാലയ യാത്ര പുത്തനനുഭവാക്കിയതില്‍

  മുഴുവന്‍ സുഹൃത്തുക്കള്‍ക്കും അഭിനന്ദനങ്ങള്‍.

  സ്നേഹപൂര്‍വ്വം
  രാജു ഇരിങ്ങല്‍

  ReplyDelete
 7. ഇതും രസിച്ചു. മലമ്പുഴയിലെ പരാക്രമങ്ങൾ വായിച്ച് ഒരു പരുവമായി.

  “ വെള്ളത്തിലാണെങ്കില്‍ ദയവായി വെള്ളത്തിലിറങ്ങല്ലേ..” അത് പിന്നെ പ്രത്യേകം പറയണോ? ആദ്യമേ വെള്ളത്തിൽ ആണെങ്കിൽ പിന്നെ എന്തിന് വെള്ളത്തിലിറങ്ങണം? :)
  (കുറൂന്റെ “കോന്നിലം പാടം“ വായിച്ചിട്ടില്ലേ)

  പതിവില്ലാതെ, ഒന്നുരണ്ട് ചെറിയ അക്ഷരപിശകുകൾ കണ്ടു. നോക്കുമല്ലോ.

  ReplyDelete
 8. എഴുത്തിന്റെ പണിപ്പുരയില്‍ ആയിരുന്നതിനാലായിരിക്കുമല്ലേ ഒന്ന്-രണ്ട് ദിവസം വിളിയില്ലാതിരുന്നത്.

  എന്തായാലും..എപ്പിസോഡ് നീട്ടാവുന്നതിടത്തോളം നീട്ടുക.

  ആശംസകള്‍

  ReplyDelete
 9. ഗംഭീരം എന്നു പലപ്രാവശ്യം പറഞ്ഞു. അടുത്ത ഭാഗം വിയായിക്കാന്‍ ഒരാഴ്ച്ച കാത്തിരിക്കാന്‍ വയ്യ.

  ReplyDelete
 10. ഈ യാത്ര ഒരിക്കലും തിരുല്ലെ.. എന്നാലും, നാന്നായി ഇതും രസിച്ചു.
  വിണ്ടും തുടരുക.....

  ReplyDelete
 11. സഖാവെ,

  “ വെള്ളത്തിലാണെങ്കില്‍ ദയവായി വെള്ളത്തിലിറങ്ങല്ലേ..” ഓര്‍മ്മകളെ!!!!


  എത്രയോ വട്ടം ജീവിതം കൈവിട്ടു പോകേണ്ടതായിരുന്നു. കൈക്കുമ്പിളില്‍ നിന്നും വെള്ളം ചോര്‍ന്നു പോകും പോലെ, ജീവിതം വഴുതിയപ്പോഴെല്ലാം നിസ്സഹായനായി നോക്കി നില്‍ക്കേണ്ടി വന്നിട്ടുണ്ട്, പലവട്ടം. അപ്പോഴെല്ലാം എങ്ങിനെയൊക്കെയോ രക്ഷപ്പെട്ടുകൊണ്ടേയിരുന്നു.

  എന്നിട്ടും നമ്മള്‍ വീഴ്ചകളില്‍ നിന്നും പഠിക്കുന്നില്ല !!!
  സ്നേഹത്തോടെ

  ReplyDelete
 12. യാത്രയിലെ അപകടഭീതി വരികളിലൂടെ ശരിക്കും പകർന്നിരിക്കുന്നു....

  ReplyDelete
 13. ഉദ്വേഗ ജനകം... രസകരം!

  ReplyDelete
 14. This comment has been removed by the author.

  ReplyDelete
 15. അഞ്ചാമത്തെ ഫോട്ടോയില്‍ നിന്ന് യാത്രയുടെ സാഹസികത നന്നായി മനസ്സിലാക്കാനാവുന്നുണ്ട്.
  ആശംസകള്‍ ..........

  ReplyDelete
 16. എന്താ ഇയാളോട് പറയ്ക കൊള്ളാം. ഭേഷ്! വായിക്കുമ്പോള്‍ ഒരുനല്ല സുഖം.. വളംകടി പിടിക്കുമ്പോ‍ള്‍ സിമിന്റ് തറയില്‍ ചൊറിയുമ്പോലത്തെ സുഖം...

  ReplyDelete
 17. ഈ പോസ്റ്റ് വായിച്ചതിനുശേഷം ഒരു ഗുണമുണ്ടായി. പണ്ടെങ്ങോ വായിച്ചിട്ട് എനിക്കെല്ലാമറിയാം എന്ന് കരുതിയിരിക്കുന്ന പുരാണമൊക്കെ മറന്നിരിക്കുകയാണെന്നും വീണ്ടും അതൊക്കെ എടുത്ത് വായിക്കേണ്ട സമയമായി എന്നും(അല്ലെങ്കിലും സമയമായിരിക്കുന്നു.)ഉള്‍വിളി വന്നിരിക്കുന്നു.

  യാത്രയിലെ ചില സന്ദര്‍ഭങ്ങളൊക്കെ വര്‍ണ്ണിക്കുമ്പോള്‍ അത് അന്നന്ന് കുറിച്ചിട്ടതുപോലെയാണ് എനിക്ക് തോന്നുന്നത്. നട്ടപ്പിരാന്തന്‍ പറയുന്നതുപോലെ ഈ കഴിഞ്ഞ ദിവസങ്ങളിലോ മറ്റോ ഇരുന്ന് എഴുതിയതാണെങ്കില്‍ .... ഞാനിതാ ആ പാദങ്ങളില്‍ വീഴുന്നു ഗുരോ. അനുഗ്രഹിച്ചാലും, കമണ്ഠലുവില്‍ നിന്ന് അല്‍പ്പം ഗംഗാജലം ഈ പെരട്ടുതലയിലേക്ക് കുടഞ്ഞ്, ആ ടെക്‍നോളജി എന്നിലേക്ക് പകര്‍ന്നുതന്നാലും :)

  ReplyDelete
 18. ഇരിങ്ങല്‍- നന്ദി, ഇനിയുള്ള ഭാഗങ്ങളില്‍ അല്പം പുരാണം പറയാതെ വയ്യ, അതുകൊണ്ട് തീര്‍ച്ചയ്യായും ഉണ്ടാവും.

  പൊറാടത്തു- കുറുവിന്റെ എല്ലാ സൃഷ്ടികളും വായിച്ചിട്ട്റ്റുണ്ട്, കോന്നിലംപാടം അടക്കം..നന്ദീ.

  നട്ടസ് - തിരക്കിനിടയില്‍ വിട്ടു പ്പോയതാണ്, എഴൂത്തു സാധാരണ വ്യാഴം രാത്രി.


  രഞിത്...താങ്ക്സ്സ്


  മിക്കി - തീരു തീരും .ഡോണ്ട് വറി..


  ഉമേസ്ഷ് , മത്താപ്പ്- നന്ദി..

  ReplyDelete
 19. മനേഷ്- പഠിച്ചില്ലെന്നു പറയാന്‍ പറ്റുമോ?നിശ്ചയമായും പഠിച്ചു.

  ബികെപി- യേസ്, ആ യാത്രയുടെ കാര്യ്യം ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ഭയം തോന്നുന്നു.

  ജയന്‍ ഡോക്ടര്‍ - ഒരു യാത്ര പ്ലാന്‍ചെയ്യൂ...

  ഷാ - നന്ദി

  ഷിനു..ഉദാഹരണം ഇഷ്ടപ്പെട്ടു..ചൊരിയാനും വയ്യ ചൊരിയാതിരിക്കാ‍ാനും വയ്യ.


  നീരു ഭായി - യാത്രയ്ക്കിടയില്‍ ഒന്നും കുറിച്ചിട്ടില്ല. യാത്ര വിവരണം എഴുതണമെന്നു പോലും ചിന്തിച്ചിട്ടില്ല. ഉണ്ടെങ്കില്‍ ഒരുഫോട്ടോ പോലും ഇന്റെര്‍നെറ്റില്‍ നിന്നും എടുക്കേണ്ടി വരില്ലായിരുന്നു.- യേസ് എല്ലാം ഓര്‍ത്തിരിക്കുന്നു..അതിന്റെ രഹസ്യം പറയില്ല ഹി ഹി .

  ReplyDelete
 20. നീരൂ..
  നിങ്ങളെലാം കൂടി ആ അച്ചായനെ ഒരു സന്യാസി ഗുരുവാക്കും. വിട്ടുകള. പാവം എങ്ങനേലും പെഴച്ചു പോട്ടെ :)
  അച്ചായോ ഇതൊന്നും കേട്ടു ആ നീരുവിനെ അനുഗ്രഹിക്കാനൊന്നും നിക്കണ്ടാട്ടൊ:)

  ReplyDelete
 21. ഒരോഫെയ്...

  കിച്ചൂത്താ..മലായിക്കുന്ന് മറിയ പെഴച്ചവളാണെന്ന് കേട്ടിട്ടുണ്ട് അതുപോലെ പെഴയായിപ്പോകുമൊ ഈ അച്ചായൻ..???

  ReplyDelete
 22. അച്ചായോ..ഈ പാർട്ട് ഭക്തിരസ പ്രധാനം മാത്രമല്ല ഉദ്വേഗ ജനകവുമാണ്...:):):)

  യാത്രയുടെ ചില ഭാഗങ്ങൾ വായിക്കുമ്പോൾ പാദത്തിനടിയിൽ ഒരു പെരുപെരുപ്പ്.....

  തുടരട്ടെ...ഹിമാലയ യാത്ര........

  ReplyDelete
 23. ഹിഹിഹിഹിഹിഹിഹിഹിഹിഹിഹി.........

  കിച്ചു ചേച്ചീ അച്ചായനെ പെഴയെന്നു വിളിച്ചേ........:):):):)

  ReplyDelete
 24. അച്ചായാ .

  ആ ചാണുവിന്റെ പണി നോക്കിക്കെ വെരുതെ മനുഷ്യന്മാരെ അടി കൂടിക്കാന്‍ നോക്കി ഇരിക്കുവാ.

  ചാണക്യന്‍ തന്നെ ഒരു സംശയവും വേണ്ട :)

  ReplyDelete
 25. കുഞ്ഞന്റെ പേരില്‍ വക്കീല്‍ നോട്ടീസ് അയക്കുന്നതിനു മുന്‍പ് മലായിക്കുന്നു മറിയ ആരാണെന്നു അറിയണം.

  കിച്ചു പെഴെയെന്നു വിളിച്ചിട്ടില്ല, പക്ഷേ പെഴച്ചു പോട്ടെന്നു ശപിച്ചു- ഒരേകുറ്റം തന്നെ.

  ചാണക്യന്‍ അതു പറഞ്ഞു രസിച്ചു- വകുപ്പു അല്പം കുറയുമെങ്കിലും, ശിക്ഷ ഉറപ്പ്.

  ലീഗല്‍ അഡവൈസറുടെ ഉപദേശം തേടുന്നു..ബൂലോകത്തില്‍ നല്ല വക്കീലന്മാരാരും ഇല്ലേ? (കേസില്ലാ വക്കീലല്ല)

  സംഭമായി ഗുയേ ഗുയേ എന്നാണല്ലോ..(പക്ഷേ, ഇതങ്ങിനെ വിട്ടാല്‍ പറ്റില്ല)

  ReplyDelete
 26. അച്ചായോ,
  സത്യം വിളിച്ചു പറഞ്ഞതിനു അഴിയെണ്ണേണ്ടി വന്ന മഹാന്മാരുടെ കൂട്ടത്തിൽ ഞാനും കിടന്നോളാം....:):):):)

  സത്യം പറ അച്ചായോ..ഇതേവരെ എത്രപേരെ പെഴപ്പിച്ചിട്ടുണ്ട്:):):):)

  ReplyDelete
 27. കുറേ നേരമായി ഞാന്‍ സ്വാമികളുടെ കാലേല്‍ വീണ് കിടക്കുന്നു. അനുഗ്രഹിക്കാന്‍ പറ്റില്ലാന്ന് പറഞ്ഞതിന് കിട്ടിയ ശിക്ഷയാ കിച്ചുവിന്റെ പെഴച്ചുപോകട്ടേന്നുള്ള ശാപം. അനുഭവിച്ചോ സ്വാമികളേ :)

  കിച്ചുവിന്റെ നാക്ക് പൊന്നാകട്ടെ എന്നൊന്നും ഞാന്‍ പറഞ്ഞിട്ടില്ല. മാത്രമല്ല അങ്ങനെ എന്തെങ്കിലും കാരണമൊക്കെ പറഞ്ഞ് നിരക്ഷരന്മാര്‍ക്ക് എതിരേ വക്കീല്‍ നോട്ടീസ് അയക്കാന്‍ പോലും പറ്റില്ല. വായിക്കാന്‍ പറ്റിയാലല്ലേ വക്കീല്‍ നോട്ടീസ് അയച്ചിട്ട് കാര്യമൊള്ളൂ :)

  ReplyDelete
 28. "Ignorance is not an excuse for the crime "
  എന്നൊന്നും കേട്ടിട്ടില്ലേ(വായിച്ചിട്ടില്ലേ എന്നല്ല)നിരക്ഷരാ...?

  ReplyDelete
 29. @ നാട്ടുകാരന്‍ - നിരക്ഷരനോടോ ഇംഗ്ലീഷിലോ ? ഇതുതന്നാ കോടതിക്കാര്യത്തിലും സംഭവിക്കാന്‍ പോകുന്നത്. ഇയാളിത് എവിടുത്തെ നാട്ടുകാരനാ ? :)

  ReplyDelete
 30. സ്വാമികളെ..
  ഹിമാലയ സാനുക്കളിൽ പോയിയുണ്ടാക്കിയ എല്ലാ പുണ്യങ്ങളും പോയിക്കിട്ടിയില്ലെ...അതെങ്ങിനെയാ ആളുകളെ അസൂയപ്പെടുത്തുന്ന രീതിയിലല്ലെ തിമർത്തെഴുതുന്നത്..!

  നിരക്ഷരൻസിന്റെ ശാപം ഒരു ഒന്നന്നര ശാപമാണ് അതേറ്റാൽ ഏത് ഗംഗയിയിൽ പോയി മുങ്ങിക്കിടന്നാലും മാറില്ല..!!

  ReplyDelete
 31. ഉദ്വേഗജനകമായ ഈ യാത്രക്കിടയിലും എനിക്കൊരു വലിയ പരാതിയുണ്ട്..
  ഫോട്ടോകളേ പറ്റിതന്നെ..!!
  ഹാ...!! ഇനി പറഞ്ഞിട്ടെന്താ കാര്യം..
  തോട്ടിക്കോലു പോലത്തെ പൊക്കമുണ്ടായിട്ടെന്താ കാര്യം..
  മാങ്ങാ പറിക്കണെങ്കില്‍ തോട്ടി തന്നെ തേവൈ !!!
  പിന്നേ; ഭഗീരഥിയുടെ പുരാണം തദവസരത്തില്‍ പ്രതിപാദിച്ചത് ഉചിതമായി..
  ഒന്നുകൂടി പുരാണങ്ങളിലേക്ക് ഊളിയിടുവാന്‍ നിമിത്തമായി..

  തുടരുക അച്ചായാ വീണ്ടും..
  ഞങ്ങളെ കൊതിപ്പിച്ച് കൊതിപ്പിച്ച്..

  ReplyDelete
 32. അച്ചായാ..,
  തോർത്ത് മുണ്ടില്ലാതെ ചീങ്കണ്ണിയുള്ള ക്യാച്ച്മെന്റ് ഏരിയായിൽ നീന്തുമ്പോൾ അരുടെയോ എന്തോ ചീങ്കണ്ണികടിച്ചെന്നോ അവർ ബോംബെയിൽ ചികിത്സായ്ക്ക് പോയെന്നോ പ്ലാസ്റ്റിക്ക് സർജറി ചെയ്തെന്നോ ഒക്കെ പണ്ട് ആളുകൾ പറഞ്ഞുകേട്ടിട്ടുണ്ട്. അല്ല അത് നിങ്ങളല്ലായിരിക്കും.

  ReplyDelete
 33. This comment has been removed by the author.

  ReplyDelete
 34. സജി യാത്രാവിവരണം നന്നാവുന്നുണ്ട്.
  അവിടെയുള്ള Roads ഞങ്ങളുടെ Dept ആണു നിര്‍മ്മിച്ചിരിക്കുന്നത്.

  ReplyDelete
 35. സുനില്‍,
  തന്നേപറ്റി ഞന്ന് ഹിമാലയം യാത്രാ വിവരണം പാര്‍ട്ട് 1 ല്‍ വിശദമായി പറഞ്ഞിട്ടുണ്ട്. ബ്ലോഗ് തുടങ്ങിയല്ലേ?... വളരെ സന്തോഷം!!

  പോസ്റ്റുകള്‍ പോരട്ടേ!! ആശംസകള്‍!!

  ReplyDelete
 36. സജി ഹോ ഹെന്റമ്മെ ഇതെന്നാ യാത്ര!കുതിരവട്ടം പപ്പു പറഞ്ഞ “താമരശ്ശേരിചൊരത്തിന്റെ” മൂത്താപ്പാ ആണല്ലൊ ഇത്? പടത്തില്‍ നോക്കി കുറെ നേരം ശ്വാസം കിട്ടാതിരുന്നു. ആ നിരക്ഷരന്‍ കാല്‍ ചോട്ടില്‍ നിന്നു മാറിയെങ്കില്‍ ബാക്കി ഗംഗാ ജലം എന്റെ വായില്‍ ഒഴിച്ചേക്ക്, ഈ റ്റെന്‍ഷനില്‍ ഇതു മുഴുവന്‍ വായിക്കാന്‍ ആയുസ്സിനു ആമ്പിയര്‍ ഉണ്ടോ എന്തൊ. സജി ഓര്‍മ്മയില്‍ നിന്ന് ആണീയെഴുത്ത് എന്ന് കേട്ടപ്പോള്‍ ഉള്ളത് പറയാമല്ലൊ തോന്നിയ വികാരം നാടന്‍ കുശുമ്പ് കലര്‍ന്ന ശുദ്ധമായഅസുയ മാത്രം..

  സജി സന്തോഷ്ബ്രഹ്മി ആണ് ദിവസവും കഴിക്കുന്നത്!അല്ലേ?

  ReplyDelete
 37. താമരശ്ശേരിചൊരം- അതോര്‍ത്ത് കുറെ ചിരിച്ചു..

  ഞാന്‍ ഇതെല്ലാം ഓര്‍ത്തിരുന്നു എന്നു പറയുമ്പോള്‍, തെറ്റിദ്ധാരണ ഉണ്ടായോ എന്നൊരു സംശയം!

  യാത്രയുടെ എല്ലാ രംഗങ്ങളും ഓര്‍മ്മയില്‍ നിന്നും തന്നെയാണ് എഴുതുന്നത്. 8 ആം ഭാഗം ഇപ്പോള്‍ പൂര്‍ത്തിയാക്കി എഡിറ്ററിനു അയച്ചു കൊടുത്തതേയുള്ളൂ. ഒന്‍പതു എഴുതി തുടങ്ങിയിട്ടില്ല.

  എന്റെ കയ്യില്‍ യാത്രയുടെ ധാരാളം ഫോട്ടോകല്‍ ഉണ്ട്. അതു എടുത്തുനോക്കുമ്പോല്‍ ഓരോ രംഗങ്ങളും ഓര്‍മ്മ വരും, പിന്നെ അങ്ങു എഴുതും. ആ ഫോട്ടോയില്‍ എല്ലാം, ഞങ്ങള്‍ ആരെങ്കിലും ഉണ്ട്. ആളികളില്ലാത്ത ഫോട്ടോ ഇല്ലാത്തതുകൊണ്ടാണ് ഇന്റെര്‍നെറ്റില്‍ നിന്നും എടുക്കുന്നത്. (വായനക്കാര്‍ക്കു ഞങ്ങളുടെ മുഖം കാണാന്‍ വല്യ താല്പര്യം ഉണ്ടാവില്ലല്ലോ?)

  പിന്നെ ഐതിഹ്യങ്ങളും പുരാ‍ണകഥകളും, പലതും റെഫര്‍ ചെയ്തു ഉറപ്പാക്കാറുണ്ട്! എല്ലാം ഓര്‍മ്മയില്‍ നിന്നും അല്ല!

  ( നീരുഭായി, മാണിക്യം- എല്ലാം ക്ലീയറായല്ലോ, ഇനി അലപം അസൂയപ്പെട്ടോളൂ..)

  ReplyDelete
 38. പോസ്റ്റ് വായിച്ചു,[പതിവു പോലെ]അതി മനോഹരം. കമന്റുകൾ വായിച്ചു. :))))))))))))))))))))

  ReplyDelete
 39. വളരെ അസ്വദ്യമായിരുന്നു ഈ വിവരണം

  ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts