തെക്കെടാ സ്വാഗതം..
നമസ്കാരം. ‘തെക്കേടത്ത് ‘ എന്നുള്ളത് വീട്ടുപേരാണ്. അങ്ങനെ തെക്കേടന്‍ എന്നുള്ള പേര് സ്വീകരിച്ച് ബ്ലോഗില്‍ എഴുതി തുടങ്ങി എങ്കിലും ഇപ്പോള്‍ ശരിയായ പേരുകൂടി ഉപയോഗിക്കുന്നു.
താങ്കളെ പ
റ്റി ഒന്ന് പറയാമോ...
വീട് പത്തനംതിട്ടയ്ക്കടുത്ത് വാഴമുട്ടം (കിഴക്ക്) എന്ന സ്ഥലത്ത് . പഠിച്ചത് വാഴമുട്ടം , കുടശ്ശനാട് (പന്തളത്തിനടുത്ത് ) , പ്രമാടം , പത്തനംതിട്ട , ഈറോഡ് എന്ന സ്ഥലങ്ങളില്‍. സയന്‍സ് പഠിച്ചുതുടങ്ങി കൊമേഴ്സില്‍ കൂടി കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ മാസ്റ്റര്‍ ബിരുദത്തോടെ പഠനം അവസാനിച്ചു.പിന്നെ കുറേയാത്രകള് . എങ്ങും പച്ചപിടിച്ച് നിലം തൊടാതെ അവസാനം കൊച്ചിയില്‍ വന്നടിഞ്ഞു.
എങ്ങനെ ബ്ലോഗറായി...
സത്യം പറഞ്ഞാല്‍ ബ്ലോഗറകാന് വേണ്ടി ബ്ലോഗ് തുടങ്ങിയതല്ല. 3വര്‍ഷങ്ങള്‍ക്ക് മുമ്പ് മനോരമ പത്രത്തില്‍ ബ്ലോഗിനെക്കുറിച്ചുള്ള ആര്‍ട്ടിക്കള്‍ കണ്ട് എന്താണ് സംഗതി എന്നറിയാന്‍ ഒരു അക്കൌണ്ട് തുടങ്ങി. മലയാളത്തില്‍ എങ്ങനെ ടൈപ്പ ചെയ്തെടുക്കും എന്ന് ഒരു പിടിയും ഇല്ലായിരുന്നു. ബ്ലോഗെന്ന് പറഞ്ഞാല്‍ ഇങ്ങനെയൊരു സംഭവം ആണന്നും അറിയില്ലായിരുന്നു. ഓര്‍ക്കൂട്ടില്‍ മലയാളം സ്ക്രാപ്പ് അയിക്കുന്നവരോട് എങ്ങനെയാണ് മലയാളം ടൈപ്പ് ചെയ്യുന്നതെന്ന് ചോദിച്ചിട്ട് കിട്ടിയത് , അവരെല്ലാം അയക്കൂന്ന സ്ക്രാപ്പ് അവര്‍ക്ക് മറ്റാരെങ്കിലും അയക്കൂന്നതാണന്നാണ്. അവസാനം ഒര്ക്കൂട്ടില് എനിക്ക് മലയാളം സ്ക്രാപ് അയച്ച ജയന് കെ. തോമസ് എന്ന ആള് വരമൊഴിയെക്കുറിച്ചുള്ള ഒരു ലിങ്ക് അയച്ചുതന്നു. അങ്ങനെ മലയാളം ടൈപ്പ് ചെയ്യാന്‍ പഠിച്ചു ബ്ലോഗ് ചെയ്തു തുടങ്ങി. ബ്ലോഗിനെക്കൂറിച്ച് ഒന്നും അറിയാതെ ബ്ലോഗ് തുടങ്ങിയതുകൊണ്ടാണ് ബ്ലോഗിന്റെ യുആര്‍എല്‍ shibu1,smeaso,shibupta46 എന്നൊക്കെ ആയത്.
ബൈബിള്‍ കഥകള്‍ , സാങ്കേതിക കാര്യങ്ങള്‍ തുടങ്ങി സാമൂഹ്യ വിമര്‍ശനം വരെയുണ്ടല്ലോ.. എങ്ങനെ ഇതെല്ലാം കൊണ്ട് നടക്കുന്നു..
ഇതൊക്കെ അങ്ങ് നടന്നു പോകുന്നു എന്നു പറയാം...
താങ്കള്ക്കിഷ്ടപ്പെട്ട ബ്ലോഗര്‍ /എഴുത്തുകാരന് ആര്..
ആരോടും പ്രത്യേകം ഒരു ഇഷ്ടവും ഇഷ്ടക്കേടും ഇല്ല... തനിമലയാളത്തില്‍ ലിസ്റ്റ് ചെയ്തുവരുന്ന എല്ലാ ബ്ലോഗുകളും വായിക്കാറുണ്ട്. (പക്ഷേ ചില ഓണ്‍ലൈന്‍ പത്രവാര്‍ത്തകളും ചരമങ്ങളും അല്പം അലോസരമുണ്ടാക്കുന്നുണ്ടങ്കിലും അതൊക്കെ വരുന്ന ഹെഡിംങ്ങുകള്‍ ഇപ്പോള്‍ അറിയാവുന്നതുകൊണ്ട് അതൊക്കെ ഒഴിവാക്കുകയാണ് പതിവ്.). എല്ലാവര്ക്കും ഒരേ രീതിയില്‍ എഴുതാന്‍ കഴിയില്ല എന്നുള്ള ബോധം ഉള്ളതുകൊണ്ട് ഒരു മുന്‍വിധിയും ഇല്ലാതെയായിരിക്കും വായന.
ബ്ലോഗും അച്ചടിമാധ്യമവും തമ്മിലുള്ള അന്തരത്തെ എങ്ങനെ കാണുന്നു..
ബ്ലോഗ് എന്ന് പറയുന്നത് ഇപ്പോഴും ‘ഠ’ വട്ടത്തില്‍ നില്ക്കുന്ന ഒന്നുതന്നെയാണ്. കുറേ നാളത്തേക്ക് ഇതിന് വെത്യാസം വരില്ല. കാരണം സ്വന്തമായിട്ട് കമ്പ്യൂട്ടര്‍ ഉള്ള ഒരു 10% ആളുകള്‍ക്ക് മാത്രമേ മലയാളം ബ്ലോഗ് വായിക്കാന്‍ സാധിക്കൂ. ബാക്കിയുള്ള 90% ആളുകള്‍ക്ക് ഇന്റെര്‍നെറ്റോ കണക്ഷനോ യൂണിക്കോഡ് ഫോണ്ടോ ഉണ്ടാവില്ല. നമ്മുടെ ഇന്റ്ര്നെറ്റ് ബ്രൌസിംങ്ങ് സെന്ററുകളില്‍ പോലും യൂണിക്കോഡ് സപ്പോര്‍ട്ട് സിസ്റ്റം വളരെക്കുറവായിരിക്കും. മറ്റൊരു തലത്തില്‍ നമ്മള് നിരീക്ഷിച്ചാല്‍ അച്ചടിമാധ്യമത്തെക്കാള് ‘പവര്‍ഫുള്‍’ ബ്ലോഗുകള്‍ക്ക് ഉണ്ടന്ന് മനസിലാവും. ഇറാഖ് അധിനവേശ സമയത്ത് പത്രങ്ങള്‍പോലും വാര്‍ത്തകള്‍ക്ക് ബ്ലോഗുകളെ ആശ്രയിച്ചു എന്ന് വായിച്ചിട്ടുണ്ട്.
ബ്ലോഗ് വിവാദങ്ങളെ എങ്ങനെ കാണുന്നു..
ആശയപരമായ വിവാദങ്ങള്‍ നല്ലതുതന്നെയാണ്. വ്യക്തിപരമായ വിവാദങ്ങളോട് ഒരു താല്പര്യവും ഇല്ല. വിവാദങ്ങളെക്കാള്‍ ആശയപരമായ വിമര്‍ശനങ്ങള്‍ ആണ് ബ്ലോഗുകളില്‍ കാണേണ്ടത്. എന്നു വച്ച് മതപരമായതോ രാഷ്ട്രീയപരമായോ ആശയങ്ങളെ വിമര്‍ശിക്കണമെന്നല്ല. സൃഷ്ടിപൂര്ണ്ണമായ എന്തെങ്കിലും ആശയത്തെക്കുറിച്ചുള്ളതായിരിക്കണം വിമര്‍ശനങ്ങള്‍. എന്നു വച്ചാല്‍ ആ വിമര്‍ശനങ്ങള്‍ ആര്ക്കെങ്ങിലും ഒക്കെ
പ്രയോജനപ്പെടണം.
ബ്ലോഗില്‍ ഇപ്പോള്‍ കോപ്പിയടിയുടെ കാലമാണല്ലോ.. താങ്കള്‍ക്കും അനുഭവം കാണുമെന്നു കരുതട്ടെ. എങ്ങനെ പ്രതികരിക്കുന്നു.
മോഷ്ണം ഒരു കല തന്നെയാണന്ന് ഞാന്‍ വിശ്വസിക്കുന്നു. രാവിലെ ഞാന്‍ ഇട്ട പോസ്റ്റ് ഉച്ചയ്ക്ക് മറ്റൊരാള്‍ എഴുതിയതായി കാണിച്ചുള്ള ഒരു ഫോര്‍വെഡ് മെയില്‍ എനിക്ക് കിട്ടിയിട്ടുണ്ട്. ഞാന്‍ ബ്ലോഗില്‍ ഇടുന്ന പോസ്റ്റുകള്‍ ചിലര്‍ മറ്റ് കമ്യൂണിറ്റി സൈറ്റുകളില്‍ കൊണ്ടുപോയി ‘പേസ്റ്റ്‘ ചെയ്യാറുണ്ട്. അതിനൊരു അവസാനം ഉണ്ടാകട്ടെ എന്നു വിചാരിച്ച് ഞാനും ആ കമ്യൂണിറ്റി സൈറ്റുകളില്‍ പോയി ചേര്‍ന്നു. എന്നിട്ടും അടിച്ചു മാറ്റലിനു ഒരു കുറവുണ്ടായില്ല. ‘മൊബൈല്‍ ദുരന്തങ്ങള്‍‘ എന്ന പോസ്റ്റ് അഞ്ചോളം ആളുകള്‍ തങ്ങളുടെ പേരില്‍ ബ്ലോഗിലും കമ്യൂണിറ്റി സൈറ്റുകളിലും ‘പേസ്റ്റ്’ ചെയ്തേക്കുന്നത് ഞാന്‍ കണ്ടു.(ഇതിനുശേഷമാണ് ‘തൊന്തരവ്’ ബ്ലോഗിനുമുകളില് ഒരു മാര്‍ക്യു വച്ചത് ) ഇതൊക്കെ ഒരു ശീലമായതുകൊണ്ട് ഒരു പ്രശ്നമായി തോന്നാറില്ല. അടിച്ചുമാറ്റല്‍ കുറയ്ക്കാന്‍ വേണ്ടി ബ്ലോഗിലും കമ്യൂണിറ്റി സൈറ്റുകളിലും ഒരുമിച്ച് പോസ്റ്റ് ചെയ്യുകയും അടിച്ചുമാറ്റാന്‍ എന്തെങ്കിലും സാധ്യതയുണ്ടന്ന് തോന്നിയാല്‍ ഞാന്‍ തന്നെ പോസ്റ്റിന്റെ ഒരു പി.ഡി.എഫ്. ഫയല്‍ ഉണ്ടാക്കി അയക്കുകയും ചെയ്യാറുണ്ട്. എന്നിട്ടും അടിച്ചുമാറ്റലിനു കുറവൊന്നും വന്നിട്ടില്ല
താങ്കളുടെ ചില പോസ്റ്റുകളില്‍ ഒരു അവിവാഹിതന്റെ പ്രത്യേകിച്ചും ഐ.ടി. കാരന്റെ വ്യഥകള്‍ കാണുന്നു. സ്വകാര്യ അനുഭവമാണോ..
ഐ.ടി. കടന്നു വരുന്നത് സ്വാഭാവികം. സ്വകാര്യ അനുഭവങ്ങള്‍ അല്ല. പലരുടേയും അനുഭവങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതാണ്. (ദൈവം സഹായിച്ചാല്‍ അടുത്ത വര്‍ഷം മുതല്‍ വിവാഹിതന്റെ വ്യഥകളും പ്രതീക്ഷിക്കാവുന്നതാണ്.)
സ്വന്തം അനുഭവങ്ങളെ, സ്വന്തം നാടിനെ , സ്വന്തം സൌഹൃദങ്ങളെ ബ്ലോഗില്‍ പരാമര്ശിക്കാരൂണ്ടോ ?
സ്വന്തം നാടിനെക്കുറിച്ചും ആളുകളെക്കുറിച്ചും എഴുതാന്‍ തുടങ്ങിയെങ്കിലും പിന്നീട് അത് ഉപേക്ഷിച്ചു. സൌഹൃദങ്ങളെ ബ്ലോഗില്‍ പരാമര്‍ശിക്കാറില്ല.
ബ്ലോഗില്‍ ഇപ്പോള്‍ മൂന്നുവര്‍ഷം ആയല്ലോ. ഈ മൂന്നുവര്‍ഷം കൊണ്ടുള്ള നേട്ടം എന്താണ്.
ഒരു കണക്കെടുപ്പിന്റെ കാര്യമില്ല. എന്റെ ചിന്തകള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കാന്‍ സാധിക്കുന്നു എന്നുള്ളതാണ് ഞാന്‍ കാണുന്ന വലിയ നേട്ടം.
ബ്ലോഗ് എന്ന മാധ്യമത്തിന്റെ ഭാവി എങ്ങനെ കാണുന്നു..
സാമൂഹികപ്രശ്നങ്ങള്‍ ഏറ്റെടുക്കാന്‍ കഴിഞ്ഞാല്‍ ബ്ലോഗ് എന്ന മാധ്യമത്തിന് മറ്റേത് മാധ്യമങ്ങളെക്കാളും ‘ഭാവി’യുണ്ടാവും. കാരണം ബ്ലോഗ് ഒരു കൂട്ടായ്മയാണ് . മറ്റുള്ള മാധ്യമങ്ങളെപ്പോലെ ബ്ലോഗിന് (ബ്ലോഗര്‍ എന്ന അര്‍ത്ഥത്തില്‍ അല്ല) ഒരു ഹിഡന്‍ ., ടാര്‍ജറ്റ് അജണ്ട ഇല്ല എന്നുള്ളതുകൊണ്ട് ‘ബ്ലോഗ് ‘ ചില വാര്‍ത്തകള്‍ തമസ്ക്കരിക്കുകയോ ചിലത് ‘ബൂസ്റ്റ്’ ചെയ്യുകയോ ചെയ്യുന്നില്ല. (കമന്റ് ഓപ്ഷന് മറക്കുന്നില്ല.)
ബ്ലോഗില്‍ കൂടുതല്‍ മാറ്റങ്ങള്‍ വരാന്‍ എന്തൊക്കെ ബ്ലോഗര്‍മാര്‍ ചെയ്യണം എന്നാണ് ആഗ്രഹം..
ബ്ലോഗില്‍ അല്ല നമ്മള് മാറ്റങ്ങള്‍ വരുത്തേണ്ടത് സമൂഹത്തിലാണ്. ഞാന്‍ മുമ്പ് പറഞ്ഞല്ലോ നമുക്ക് സാമൂഹികപ്രശ്നങ്ങള്‍ ഏറ്റെടുക്കാന്‍ കഴിയണം.അതിനു സാമൂഹിക പ്രതിബദ്ധതയുള്ള മുന്നേറ്റങ്ങള്‍ നമ്മളില്‍ നിന്നുണ്ടാകണം. മുല്ലപ്പെരിയാര്‍ ഇഷ്യൂ വില്‍ ബൂലോകത്ത് നടക്കുന്ന ചര്‍ച്ചകള്‍(പോസ്റ്റുകള്‍) നല്ല ഒരു തുടക്കമാണ്. പക്ഷേ ഞാന്‍ മുമ്പ് സൂചിപ്പിച്ച ‘ഠ’ വട്ടത്തില്‍ ആ പോസ്റ്റുകള്‍ അല്ലങ്കില്‍ നമ്മുടെ വ്യഥകള്‍ ഒതുങ്ങി നില്ക്കുന്നു.
അച്ചടിച്ചു കൊടുക്കുന്ന നിവേദനങ്ങളും അപേക്ഷകളും ചവറ്റുകൊട്ടയില്‍ ഇടാന്‍ മാസ്റ്റ്ര് ബിരുദം നേടിയവര്‍ നമ്മുടെ ബൂലോകത്തിലെ സ്പ്ന്ദനങ്ങള്‍ അറിയുമെന്ന് തോന്നുന്നില്ല. ഈ ചെറിയ സ്പന്ദനത്തെ ഒരു ഇടിമുഴക്കമാക്കാന് നമുക്ക് കഴിയണം. അതിന് നമ്മള് ബ്ലോഗര്‍മാര്‍ ശ്രമിക്കണം. (എന്നുപറഞ്ഞ് പൊട്ടിച്ചിരിപ്പിക്കുന്ന ബ്ലോഗര്‍മാരും കവിത എഴുതുന്നവരും നാളെമുതല്‍ സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങളിലേ തങ്ങള്‍ എഴുതൂ എന്ന് വിചാരിച്ചാല്‍ വായനക്കാര്‍ ചുറ്റിപ്പോവുകയേ ഉള്ളു.)
ബ്ലോഗ് കവിതകളെ പറ്റി എന്തുപറയുന്നു..
കവിതകളെക്കുറിച്ച് അഭിപ്രായം പറയാന്‍ ഞാന്‍ ആളല്ല. നമുക്കിപ്പോഴു പിടിതരാത്ത സംഗതിയാണ് പദ്യം കവിത തുടങ്ങിയവ. (പണ്ട് ലഘുവും ഗുരുവും തിരിച്ച് ഞാന്‍ തിരിഞ്ഞതുമാത്രം മിച്ചം).
ബ്ലോഗില്‍ ഒരു ബ്ലോഗ് സിന്‍ഡിക്കേറ്റ് ഉണ്ടെന്നും അത് കൂട്ടം കൂടി പുതിയ എഴുത്തുകാരെ തുരത്തുകയും തളര്‍ത്തുകയും ആണെന്ന് പരാതിയുണ്ട്.താങ്കള്‍ എന്ത് പറയുന്നു..
‘ബ്ലോഗ് സിന്‍ഡിക്കേറ്റ്’ ഉണ്ടന്ന് എനിക്കിതുവരെ തോന്നിയിട്ടില്ല. കഴിവുള്ളവരെ തുരുത്താന്‍ ആര്‍ക്കും കഴിയില്ല. പക്ഷേ തളര്‍ത്താന്‍ കഴിയും. ആ തളര്‍ച്ചയില്‍ നിന്ന് വീണ്ടും കയറാന്‍ കഴിയും. ചില പോസ്റ്റുകളിലെ കമന്റുകളുടെ എണ്ണമായിരിക്കും ‘ബ്ലോഗ് സിന്‍ഡിക്കേറ്റ്’ ഉണ്ടന്നുള്ള തോന്നല്‍ ഉണ്ടാക്കിയിരിക്കുന്നത്. ബ്ലോഗില്‍ ‘രാഷ്ട്രീയത്തിന്റെ മുന്‍വിധികള്‍’ പതിവില്ലാത്തവണ്ണം ഇപ്പോള്‍ കാണാന്‍ കഴിയുന്നില്ലേ എന്നൊരു സംശയം ഇല്ലാതില്ല.
താങ്കള്‍ സാമൂഹിക പ്രശ്നങ്ങള്‍ക്കെതിരെ ശക്തിയുക്തം ബ്ലോഗില്‍ പ്രതികരിക്കുന്ന ഒരാളാണ്. ജീവിതത്തിലും അങ്ങനെയാണോ..
അങ്ങനെയാണന്ന് പറയാന്‍ പറ്റില്ലങ്കിലും ചിലത് കാണുമ്പോള്‍ പ്രതികരിക്കാതെ ഇരിക്കാറും ഇല്ല.
സാമ്പത്തിക മാന്ദ്യം ബ്ലോഗിങ്ങിനെ ബാധിച്ചോ. അല്ലെങ്കില്‍ എങ്ങനെ സ്വാധീനിച്ചു..
മാന്ദ്യം മൂലം കൂടുതല്‍ ആളുകള്‍ ബ്ലോഗിലേക്ക് എത്തിയിട്ടുണ്ടന്നാണ് തോന്നുന്നത്. അല്ലാതെ സാമ്പത്തിക മാന്ദ്യം ബ്ലോഗിങ്ങിനെ ദോഷകരമായി ബാധിച്ചിട്ടില്ല.
പുതിയ എഴുത്തുകാരോട് എന്താണ് പറയാനുള്ളത്..
സ്വതസിദ്ധമായ ശൈലിയില്‍ എഴുത്ത് തുടരുക... എഴുത്തിലെ ‘ഫ്രഷനസ് ’ നിലനിര്‍ത്തിയാല്‍ കഴിയണം.
ഇന്റര്‍വ്യൂ അനുവദിച്ചതില്‍ നന്ദി...
ബൂലോക സുഹൃത്തുക്കള്‍ക്കെല്ലാം ഹൃദ്യമായ ആശംസകള്‍ നേരുന്നു. നന്ദി .
http://shibu1.blogspot.com/
താങ്കളെ പ

വീട് പത്തനംതിട്ടയ്ക്കടുത്ത് വാഴമുട്ടം (കിഴക്ക്) എന്ന സ്ഥലത്ത് . പഠിച്ചത് വാഴമുട്ടം , കുടശ്ശനാട് (പന്തളത്തിനടുത്ത് ) , പ്രമാടം , പത്തനംതിട്ട , ഈറോഡ് എന്ന സ്ഥലങ്ങളില്‍. സയന്‍സ് പഠിച്ചുതുടങ്ങി കൊമേഴ്സില്‍ കൂടി കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ മാസ്റ്റര്‍ ബിരുദത്തോടെ പഠനം അവസാനിച്ചു.പിന്നെ കുറേയാത്രകള് . എങ്ങും പച്ചപിടിച്ച് നിലം തൊടാതെ അവസാനം കൊച്ചിയില്‍ വന്നടിഞ്ഞു.
എങ്ങനെ ബ്ലോഗറായി...
സത്യം പറഞ്ഞാല്‍ ബ്ലോഗറകാന് വേണ്ടി ബ്ലോഗ് തുടങ്ങിയതല്ല. 3വര്‍ഷങ്ങള്‍ക്ക് മുമ്പ് മനോരമ പത്രത്തില്‍ ബ്ലോഗിനെക്കുറിച്ചുള്ള ആര്‍ട്ടിക്കള്‍ കണ്ട് എന്താണ് സംഗതി എന്നറിയാന്‍ ഒരു അക്കൌണ്ട് തുടങ്ങി. മലയാളത്തില്‍ എങ്ങനെ ടൈപ്പ ചെയ്തെടുക്കും എന്ന് ഒരു പിടിയും ഇല്ലായിരുന്നു. ബ്ലോഗെന്ന് പറഞ്ഞാല്‍ ഇങ്ങനെയൊരു സംഭവം ആണന്നും അറിയില്ലായിരുന്നു. ഓര്‍ക്കൂട്ടില്‍ മലയാളം സ്ക്രാപ്പ് അയിക്കുന്നവരോട് എങ്ങനെയാണ് മലയാളം ടൈപ്പ് ചെയ്യുന്നതെന്ന് ചോദിച്ചിട്ട് കിട്ടിയത് , അവരെല്ലാം അയക്കൂന്ന സ്ക്രാപ്പ് അവര്‍ക്ക് മറ്റാരെങ്കിലും അയക്കൂന്നതാണന്നാണ്. അവസാനം ഒര്ക്കൂട്ടില് എനിക്ക് മലയാളം സ്ക്രാപ് അയച്ച ജയന് കെ. തോമസ് എന്ന ആള് വരമൊഴിയെക്കുറിച്ചുള്ള ഒരു ലിങ്ക് അയച്ചുതന്നു. അങ്ങനെ മലയാളം ടൈപ്പ് ചെയ്യാന്‍ പഠിച്ചു ബ്ലോഗ് ചെയ്തു തുടങ്ങി. ബ്ലോഗിനെക്കൂറിച്ച് ഒന്നും അറിയാതെ ബ്ലോഗ് തുടങ്ങിയതുകൊണ്ടാണ് ബ്ലോഗിന്റെ യുആര്‍എല്‍ shibu1,smeaso,shibupta46 എന്നൊക്കെ ആയത്.
ബൈബിള്‍ കഥകള്‍ , സാങ്കേതിക കാര്യങ്ങള്‍ തുടങ്ങി സാമൂഹ്യ വിമര്‍ശനം വരെയുണ്ടല്ലോ.. എങ്ങനെ ഇതെല്ലാം കൊണ്ട് നടക്കുന്നു..
ഇതൊക്കെ അങ്ങ് നടന്നു പോകുന്നു എന്നു പറയാം...
താങ്കള്ക്കിഷ്ടപ്പെട്ട ബ്ലോഗര്‍ /എഴുത്തുകാരന് ആര്..
ആരോടും പ്രത്യേകം ഒരു ഇഷ്ടവും ഇഷ്ടക്കേടും ഇല്ല... തനിമലയാളത്തില്‍ ലിസ്റ്റ് ചെയ്തുവരുന്ന എല്ലാ ബ്ലോഗുകളും വായിക്കാറുണ്ട്. (പക്ഷേ ചില ഓണ്‍ലൈന്‍ പത്രവാര്‍ത്തകളും ചരമങ്ങളും അല്പം അലോസരമുണ്ടാക്കുന്നുണ്ടങ്കിലും അതൊക്കെ വരുന്ന ഹെഡിംങ്ങുകള്‍ ഇപ്പോള്‍ അറിയാവുന്നതുകൊണ്ട് അതൊക്കെ ഒഴിവാക്കുകയാണ് പതിവ്.). എല്ലാവര്ക്കും ഒരേ രീതിയില്‍ എഴുതാന്‍ കഴിയില്ല എന്നുള്ള ബോധം ഉള്ളതുകൊണ്ട് ഒരു മുന്‍വിധിയും ഇല്ലാതെയായിരിക്കും വായന.
ബ്ലോഗും അച്ചടിമാധ്യമവും തമ്മിലുള്ള അന്തരത്തെ എങ്ങനെ കാണുന്നു..
ബ്ലോഗ് എന്ന് പറയുന്നത് ഇപ്പോഴും ‘ഠ’ വട്ടത്തില്‍ നില്ക്കുന്ന ഒന്നുതന്നെയാണ്. കുറേ നാളത്തേക്ക് ഇതിന് വെത്യാസം വരില്ല. കാരണം സ്വന്തമായിട്ട് കമ്പ്യൂട്ടര്‍ ഉള്ള ഒരു 10% ആളുകള്‍ക്ക് മാത്രമേ മലയാളം ബ്ലോഗ് വായിക്കാന്‍ സാധിക്കൂ. ബാക്കിയുള്ള 90% ആളുകള്‍ക്ക് ഇന്റെര്‍നെറ്റോ കണക്ഷനോ യൂണിക്കോഡ് ഫോണ്ടോ ഉണ്ടാവില്ല. നമ്മുടെ ഇന്റ്ര്നെറ്റ് ബ്രൌസിംങ്ങ് സെന്ററുകളില്‍ പോലും യൂണിക്കോഡ് സപ്പോര്‍ട്ട് സിസ്റ്റം വളരെക്കുറവായിരിക്കും. മറ്റൊരു തലത്തില്‍ നമ്മള് നിരീക്ഷിച്ചാല്‍ അച്ചടിമാധ്യമത്തെക്കാള് ‘പവര്‍ഫുള്‍’ ബ്ലോഗുകള്‍ക്ക് ഉണ്ടന്ന് മനസിലാവും. ഇറാഖ് അധിനവേശ സമയത്ത് പത്രങ്ങള്‍പോലും വാര്‍ത്തകള്‍ക്ക് ബ്ലോഗുകളെ ആശ്രയിച്ചു എന്ന് വായിച്ചിട്ടുണ്ട്.
ബ്ലോഗ് വിവാദങ്ങളെ എങ്ങനെ കാണുന്നു..
ആശയപരമായ വിവാദങ്ങള്‍ നല്ലതുതന്നെയാണ്. വ്യക്തിപരമായ വിവാദങ്ങളോട് ഒരു താല്പര്യവും ഇല്ല. വിവാദങ്ങളെക്കാള്‍ ആശയപരമായ വിമര്‍ശനങ്ങള്‍ ആണ് ബ്ലോഗുകളില്‍ കാണേണ്ടത്. എന്നു വച്ച് മതപരമായതോ രാഷ്ട്രീയപരമായോ ആശയങ്ങളെ വിമര്‍ശിക്കണമെന്നല്ല. സൃഷ്ടിപൂര്ണ്ണമായ എന്തെങ്കിലും ആശയത്തെക്കുറിച്ചുള്ളതായിരിക്
പ്രയോജനപ്പെടണം.
ബ്ലോഗില്‍ ഇപ്പോള്‍ കോപ്പിയടിയുടെ കാലമാണല്ലോ.. താങ്കള്‍ക്കും അനുഭവം കാണുമെന്നു കരുതട്ടെ. എങ്ങനെ പ്രതികരിക്കുന്നു.
മോഷ്ണം ഒരു കല തന്നെയാണന്ന് ഞാന്‍ വിശ്വസിക്കുന്നു. രാവിലെ ഞാന്‍ ഇട്ട പോസ്റ്റ് ഉച്ചയ്ക്ക് മറ്റൊരാള്‍ എഴുതിയതായി കാണിച്ചുള്ള ഒരു ഫോര്‍വെഡ് മെയില്‍ എനിക്ക് കിട്ടിയിട്ടുണ്ട്. ഞാന്‍ ബ്ലോഗില്‍ ഇടുന്ന പോസ്റ്റുകള്‍ ചിലര്‍ മറ്റ് കമ്യൂണിറ്റി സൈറ്റുകളില്‍ കൊണ്ടുപോയി ‘പേസ്റ്റ്‘ ചെയ്യാറുണ്ട്. അതിനൊരു അവസാനം ഉണ്ടാകട്ടെ എന്നു വിചാരിച്ച് ഞാനും ആ കമ്യൂണിറ്റി സൈറ്റുകളില്‍ പോയി ചേര്‍ന്നു. എന്നിട്ടും അടിച്ചു മാറ്റലിനു ഒരു കുറവുണ്ടായില്ല. ‘മൊബൈല്‍ ദുരന്തങ്ങള്‍‘ എന്ന പോസ്റ്റ് അഞ്ചോളം ആളുകള്‍ തങ്ങളുടെ പേരില്‍ ബ്ലോഗിലും കമ്യൂണിറ്റി സൈറ്റുകളിലും ‘പേസ്റ്റ്’ ചെയ്തേക്കുന്നത് ഞാന്‍ കണ്ടു.(ഇതിനുശേഷമാണ് ‘തൊന്തരവ്’ ബ്ലോഗിനുമുകളില് ഒരു മാര്‍ക്യു വച്ചത് ) ഇതൊക്കെ ഒരു ശീലമായതുകൊണ്ട് ഒരു പ്രശ്നമായി തോന്നാറില്ല. അടിച്ചുമാറ്റല്‍ കുറയ്ക്കാന്‍ വേണ്ടി ബ്ലോഗിലും കമ്യൂണിറ്റി സൈറ്റുകളിലും ഒരുമിച്ച് പോസ്റ്റ് ചെയ്യുകയും അടിച്ചുമാറ്റാന്‍ എന്തെങ്കിലും സാധ്യതയുണ്ടന്ന് തോന്നിയാല്‍ ഞാന്‍ തന്നെ പോസ്റ്റിന്റെ ഒരു പി.ഡി.എഫ്. ഫയല്‍ ഉണ്ടാക്കി അയക്കുകയും ചെയ്യാറുണ്ട്. എന്നിട്ടും അടിച്ചുമാറ്റലിനു കുറവൊന്നും വന്നിട്ടില്ല
താങ്കളുടെ ചില പോസ്റ്റുകളില്‍ ഒരു അവിവാഹിതന്റെ പ്രത്യേകിച്ചും ഐ.ടി. കാരന്റെ വ്യഥകള്‍ കാണുന്നു. സ്വകാര്യ അനുഭവമാണോ..
ഐ.ടി. കടന്നു വരുന്നത് സ്വാഭാവികം. സ്വകാര്യ അനുഭവങ്ങള്‍ അല്ല. പലരുടേയും അനുഭവങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതാണ്. (ദൈവം സഹായിച്ചാല്‍ അടുത്ത വര്‍ഷം മുതല്‍ വിവാഹിതന്റെ വ്യഥകളും പ്രതീക്ഷിക്കാവുന്നതാണ്.)
സ്വന്തം അനുഭവങ്ങളെ, സ്വന്തം നാടിനെ , സ്വന്തം സൌഹൃദങ്ങളെ ബ്ലോഗില്‍ പരാമര്ശിക്കാരൂണ്ടോ ?
സ്വന്തം നാടിനെക്കുറിച്ചും ആളുകളെക്കുറിച്ചും എഴുതാന്‍ തുടങ്ങിയെങ്കിലും പിന്നീട് അത് ഉപേക്ഷിച്ചു. സൌഹൃദങ്ങളെ ബ്ലോഗില്‍ പരാമര്‍ശിക്കാറില്ല.
ബ്ലോഗില്‍ ഇപ്പോള്‍ മൂന്നുവര്‍ഷം ആയല്ലോ. ഈ മൂന്നുവര്‍ഷം കൊണ്ടുള്ള നേട്ടം എന്താണ്.
ഒരു കണക്കെടുപ്പിന്റെ കാര്യമില്ല. എന്റെ ചിന്തകള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കാന്‍ സാധിക്കുന്നു എന്നുള്ളതാണ് ഞാന്‍ കാണുന്ന വലിയ നേട്ടം.
ബ്ലോഗ് എന്ന മാധ്യമത്തിന്റെ ഭാവി എങ്ങനെ കാണുന്നു..
സാമൂഹികപ്രശ്നങ്ങള്‍ ഏറ്റെടുക്കാന്‍ കഴിഞ്ഞാല്‍ ബ്ലോഗ് എന്ന മാധ്യമത്തിന് മറ്റേത് മാധ്യമങ്ങളെക്കാളും ‘ഭാവി’യുണ്ടാവും. കാരണം ബ്ലോഗ് ഒരു കൂട്ടായ്മയാണ് . മറ്റുള്ള മാധ്യമങ്ങളെപ്പോലെ ബ്ലോഗിന് (ബ്ലോഗര്‍ എന്ന അര്‍ത്ഥത്തില്‍ അല്ല) ഒരു ഹിഡന്‍ ., ടാര്‍ജറ്റ് അജണ്ട ഇല്ല എന്നുള്ളതുകൊണ്ട് ‘ബ്ലോഗ് ‘ ചില വാര്‍ത്തകള്‍ തമസ്ക്കരിക്കുകയോ ചിലത് ‘ബൂസ്റ്റ്’ ചെയ്യുകയോ ചെയ്യുന്നില്ല. (കമന്റ് ഓപ്ഷന് മറക്കുന്നില്ല.)
ബ്ലോഗില്‍ കൂടുതല്‍ മാറ്റങ്ങള്‍ വരാന്‍ എന്തൊക്കെ ബ്ലോഗര്‍മാര്‍ ചെയ്യണം എന്നാണ് ആഗ്രഹം..
ബ്ലോഗില്‍ അല്ല നമ്മള് മാറ്റങ്ങള്‍ വരുത്തേണ്ടത് സമൂഹത്തിലാണ്. ഞാന്‍ മുമ്പ് പറഞ്ഞല്ലോ നമുക്ക് സാമൂഹികപ്രശ്നങ്ങള്‍ ഏറ്റെടുക്കാന്‍ കഴിയണം.അതിനു സാമൂഹിക പ്രതിബദ്ധതയുള്ള മുന്നേറ്റങ്ങള്‍ നമ്മളില്‍ നിന്നുണ്ടാകണം. മുല്ലപ്പെരിയാര്‍ ഇഷ്യൂ വില്‍ ബൂലോകത്ത് നടക്കുന്ന ചര്‍ച്ചകള്‍(പോസ്റ്റുകള്‍) നല്ല ഒരു തുടക്കമാണ്. പക്ഷേ ഞാന്‍ മുമ്പ് സൂചിപ്പിച്ച ‘ഠ’ വട്ടത്തില്‍ ആ പോസ്റ്റുകള്‍ അല്ലങ്കില്‍ നമ്മുടെ വ്യഥകള്‍ ഒതുങ്ങി നില്ക്കുന്നു.
അച്ചടിച്ചു കൊടുക്കുന്ന നിവേദനങ്ങളും അപേക്ഷകളും ചവറ്റുകൊട്ടയില്‍ ഇടാന്‍ മാസ്റ്റ്ര് ബിരുദം നേടിയവര്‍ നമ്മുടെ ബൂലോകത്തിലെ സ്പ്ന്ദനങ്ങള്‍ അറിയുമെന്ന് തോന്നുന്നില്ല. ഈ ചെറിയ സ്പന്ദനത്തെ ഒരു ഇടിമുഴക്കമാക്കാന് നമുക്ക് കഴിയണം. അതിന് നമ്മള് ബ്ലോഗര്‍മാര്‍ ശ്രമിക്കണം. (എന്നുപറഞ്ഞ് പൊട്ടിച്ചിരിപ്പിക്കുന്ന ബ്ലോഗര്‍മാരും കവിത എഴുതുന്നവരും നാളെമുതല്‍ സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങളിലേ തങ്ങള്‍ എഴുതൂ എന്ന് വിചാരിച്ചാല്‍ വായനക്കാര്‍ ചുറ്റിപ്പോവുകയേ ഉള്ളു.)
ബ്ലോഗ് കവിതകളെ പറ്റി എന്തുപറയുന്നു..
കവിതകളെക്കുറിച്ച് അഭിപ്രായം പറയാന്‍ ഞാന്‍ ആളല്ല. നമുക്കിപ്പോഴു പിടിതരാത്ത സംഗതിയാണ് പദ്യം കവിത തുടങ്ങിയവ. (പണ്ട് ലഘുവും ഗുരുവും തിരിച്ച് ഞാന്‍ തിരിഞ്ഞതുമാത്രം മിച്ചം).
ബ്ലോഗില്‍ ഒരു ബ്ലോഗ് സിന്‍ഡിക്കേറ്റ് ഉണ്ടെന്നും അത് കൂട്ടം കൂടി പുതിയ എഴുത്തുകാരെ തുരത്തുകയും തളര്‍ത്തുകയും ആണെന്ന് പരാതിയുണ്ട്.താങ്കള്‍ എന്ത് പറയുന്നു..
‘ബ്ലോഗ് സിന്‍ഡിക്കേറ്റ്’ ഉണ്ടന്ന് എനിക്കിതുവരെ തോന്നിയിട്ടില്ല. കഴിവുള്ളവരെ തുരുത്താന്‍ ആര്‍ക്കും കഴിയില്ല. പക്ഷേ തളര്‍ത്താന്‍ കഴിയും. ആ തളര്‍ച്ചയില്‍ നിന്ന് വീണ്ടും കയറാന്‍ കഴിയും. ചില പോസ്റ്റുകളിലെ കമന്റുകളുടെ എണ്ണമായിരിക്കും ‘ബ്ലോഗ് സിന്‍ഡിക്കേറ്റ്’ ഉണ്ടന്നുള്ള തോന്നല്‍ ഉണ്ടാക്കിയിരിക്കുന്നത്. ബ്ലോഗില്‍ ‘രാഷ്ട്രീയത്തിന്റെ മുന്‍വിധികള്‍’ പതിവില്ലാത്തവണ്ണം ഇപ്പോള്‍ കാണാന്‍ കഴിയുന്നില്ലേ എന്നൊരു സംശയം ഇല്ലാതില്ല.
താങ്കള്‍ സാമൂഹിക പ്രശ്നങ്ങള്‍ക്കെതിരെ ശക്തിയുക്തം ബ്ലോഗില്‍ പ്രതികരിക്കുന്ന ഒരാളാണ്. ജീവിതത്തിലും അങ്ങനെയാണോ..
അങ്ങനെയാണന്ന് പറയാന്‍ പറ്റില്ലങ്കിലും ചിലത് കാണുമ്പോള്‍ പ്രതികരിക്കാതെ ഇരിക്കാറും ഇല്ല.
സാമ്പത്തിക മാന്ദ്യം ബ്ലോഗിങ്ങിനെ ബാധിച്ചോ. അല്ലെങ്കില്‍ എങ്ങനെ സ്വാധീനിച്ചു..
മാന്ദ്യം മൂലം കൂടുതല്‍ ആളുകള്‍ ബ്ലോഗിലേക്ക് എത്തിയിട്ടുണ്ടന്നാണ് തോന്നുന്നത്. അല്ലാതെ സാമ്പത്തിക മാന്ദ്യം ബ്ലോഗിങ്ങിനെ ദോഷകരമായി ബാധിച്ചിട്ടില്ല.
പുതിയ എഴുത്തുകാരോട് എന്താണ് പറയാനുള്ളത്..
സ്വതസിദ്ധമായ ശൈലിയില്‍ എഴുത്ത് തുടരുക... എഴുത്തിലെ ‘ഫ്രഷനസ് ’ നിലനിര്‍ത്തിയാല്‍ കഴിയണം.
ഇന്റര്‍വ്യൂ അനുവദിച്ചതില്‍ നന്ദി...
ബൂലോക സുഹൃത്തുക്കള്‍ക്കെല്ലാം ഹൃദ്യമായ ആശംസകള്‍ നേരുന്നു. നന്ദി .
http://shibu1.blogspot.com/
എത്രയും വേഗം വിവാഹിതന്റെ വ്യഥകളുമായി വരട്ടെ എന്ന് ആശംസിക്കുന്നു :)
ReplyDeleteആശംസകള്‍ തെക്കേടന്‍ .
ReplyDeleteഇന്റര്‍വ്യൂവിന് നന്ദി ദീപക്ക്.
ബ്ലോഗ് എന്ന് പറയുന്നത് ഇപ്പോഴും ‘ഠ’ വട്ടത്തില്‍ നില്ക്കുന്ന ഒന്നുതന്നെയാണ്. കുറേ നാളത്തേക്ക് ഇതിന് വെത്യാസം വരില്ല.
അപ്പറഞ്ഞതിനോട് യോജിക്കുന്നു.പക്ഷെ വ്യത്യാസം വരുന്ന ഒരു കാലം ഉണ്ടാകും. അന്ന് പിടിച്ചാല്‍ കിട്ടുകയുമില്ല.
ഈ ഠ വട്ടത്തിന്നൊക്കെ രക്ഷപ്പെടും ! ശുഭ വിശ്വാസം കൈവിടാതിരിക്കൂ! ഇന്റര്‍വ്യൂ നന്നായി!ന്നാ നായരങ്ങട്...
ReplyDeleteഇന്റര്‍വ്യൂ നന്നായി തെക്കേടന്‍. പലതും നല്ല കാഴ്ചപ്പാടൊടെ തന്നെ പറഞ്ഞിരിക്കുന്നു. നല്ല നിരീക്ഷണങ്ങളും
ReplyDeleteആശംസകളോടെ
ദീപക്, ഇന്റര്‍വ്യൂ നന്നായി!
ReplyDeleteതെക്കേടാ, ഉത്തരങ്ങളും!
തെക്കേടാ, കുടശ്ശനാട്ട് സ്കൂളില്‍ പഠിച്ചതെന്നാണെന്നും ഒക്കെ ഒന്നു പറയൂ.
ഒരു കുടശ്ശനാട്ടുകാരന്
തെക്കേടന്റെ ബൈബിള്‍കഥകള്‍ ബ്ലൊഗിന്റെ സ്ഥിരം വായനക്കാരനാണ് ഞാന്‍.
ReplyDeleteതെക്കേടനും, ദീപക്കിനും അഭിനന്ദനങ്ങള്‍!
ആശംസകൾ
ReplyDeleteജോണ്‍ ചാക്കോ :: ആശംസകള്‍ സ്വീകരിക്കുന്നു.
ReplyDeleteനിരക്ഷരന് :: ആ കാലം വരുമെന്ന് എനിക്കും പ്രതീക്ഷയുണ്ട് ..
അമ്മേടെ നായര്‍ :: നമുക്കെല്ലാം ശുഭവിശ്വാസം ഉണ്ട്.
നന്ദകുമാര്‍ :: നന്ദി
അപ്പു :: കുടശ്ശനാട്ടെ എല്‍.പി.സ്കൂളില്‍ ഒന്നാംക്ലാസ് മാത്രമാണ് പഠിച്ചത്. 86 ല്‍ ആണന്നാണ് തോന്നുന്നത്.2000 വരെയും ആ നാട്ടിലെ നിത്യസന്ദര്‍ശകനായിരുന്നു.അമ്മയുടെ നാടാണ് അത്(മുക്കിനെ ഇടിച്ചന്റെയ്യത്ത് കട ഓര്‍മ്മയുണ്ടോ.. അവിടിത്തെ ബോണ്ട എന്റെ ഒരു വീക്ക്നസ് ആയിരുന്നു..)അപ്പച്ചനും അമ്മച്ചിയും മരിച്ചതോടെ അവിടിത്തെ വീട് പൂട്ടി. ഇപ്പോള്‍ വല്ലപ്പോഴും പപ്പയുടേയും മമ്മിയുടേയും കൂടെ അവിടെ വരുമെന്ന് മാത്രം.(അപ്പച്ചനും അമ്മച്ചിയും ഇല്ലാത്ത ആ വീട്ടിലേക്ക് കയറുന്നത് എനിക്കിപ്പോഴും സങ്കടമാണ്.)
സജി :: നന്ദി
അരുണ്‍ കാക്കനാട് :: ആശംസകള്‍ക്ക് നന്ദി
ദീപക്കിന് വലിയ ഒരു നന്ദി
വായിച്ചുപോയ എല്ലാവര്ക്കും , ചാറ്റിലൂടയും ,മെയിലിലൂടയും ആശംസകള്‍ അറിയിച്ചവര്‍ക്കും നന്ദി
നല്ല അഭിമുഖം.
ReplyDeleteആശംസകൾ!
Aasamsakal
ReplyDelete