
ബഹറിന്‍ ബ്ലോഗ്ഗേര്‍സിന്റെ കൂട്ടായ്മയായ ബഹറിന്‍ ബുലോകത്തിന്റെ ഈ വര്‍ഷത്തിന്റെ ആദ്യത്തെ മീറ്റ് ജനുവരി മാസം 8ആം തീയതി വെള്ളിയാഴ്ച ഗുദേബിയയിലെ സൌത്ത്പാര്‍ക്ക് ഹോട്ടലില്‍ വച്ചു വൈകുന്നേരം 7.30ന് നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു.
നവാഗരായ ബ്ലോഗ്ഗേഴ്സിന്നെ പരിചയപ്പെടുന്നതിനോടൊപ്പം, പുതുതായി പുസ്തകം പ്രസാധനം ചെയ്ത ബാജി ഓടംവേലി, ജാലകം ചെറുകഥാ അവാര്‍ഡിനു അര്‍ഹനായ ബിജു (നചികേതസ്) എന്നിവരെ അനുമോദിക്കുവാനും പ്രസ്തുത മീറ്റ് വേദിയാകും.
കുട്ടികളുടെയും ബ്ലോഗ്ഗേഴ്സ് കുടുംബാംഗങ്ങളുടേയും കലാപ്രകടനങ്ങളും, മീറ്റിനുശേഷം ഡിന്നറും ഉണ്ടായിരിക്കും.
ബുലോകം ഉയര്‍ത്തിക്കൊണ്ടു വരുന്ന കേരളത്തിന്റെ മുഖ്യ ഭീഷിണിയായ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അണി ചേര്‍ന്നു കൊണ്ട് “സേവകേരള“ എന്ന പേരില്‍ ഒരു ഓഡിയോ വിഷ്വല്‍ പ്രോഗ്രാം ഉണ്ടായിരിക്കുന്നതാണ്.
എന്നാല്‍ , മറ്റു ചില സുപ്രധാന പ്രത്യേക തീരുമാനങ്ങള്‍ എടുക്കുവാന്‍ ഈ മീറ്റു വേദിയാകും എന്ന പ്രതീക്ഷയിലാണ് ബഹറിന്‍ ബുലോകം.
ലാഭം മാത്രം ലാക്കാക്കി പുത്തന്‍ കച്ചവട തന്ത്രങ്ങള്‍ മെനയുന്ന മുധ്യധാരാ മാധ്യമങ്ങള്‍ നിത്യ ജീവിതത്തിന്റെ നല്ല സമയം അപഹരിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത്, ചിന്തയ്ക്കും, സംവാദങ്ങള്‍ക്കും സ്വതന്ത്ര ചര്‍ച്ചയ്ക്കുമായി അല്പ സമയം കണ്ടെത്തേണ്ടതുണ്ട് എന്നു ബഹറിന്‍ ബുലോകര് ചിന്തിക്കുന്നു.
നിശ്ചിത സമയങ്ങളില്‍ ഒത്തുകൂടുന്ന ഒരു ചര്‍ച്ച വേദി സംഘടിപ്പിച്ച് മേല്‍പ്പറഞ്ഞ വിഷയത്തില്‍ ഒരു പുത്തന്‍ കാല്‍വെയ്പ്പ് ആരംഭിക്കുവാന്‍ ഈ ബ്ലോഗ് കുടുംബ സംഗമം ഇടയാക്കുമെന്ന് കരുതുന്നു.
ഒരു ശരാശരി മലയാളി എന്തു ചിന്തിക്കണം? എവിടം വരെ കാണണം ?എന്നു നിശ്ചയിക്കുന്ന നിലയിലേക്കു മാദ്ധ്യമങ്ങള്‍ വളര്‍ന്നു കഴിഞ്ഞിരിക്കുന്നു. കുടുംബ ജീവിതത്തിലെ നുള്ളു നുറുങ്ങു നിമിഷങ്ങളേപ്പോലും വിലയ്ക്കെടുത്ത മാദ്ധ്യമങ്ങള്‍ അറിയാതെ നമ്മെ മറ്റെങ്ങോട്ടോ കൊണ്ടുപോയ്ക്കൊണ്ടിരിക്കുന്നു. കൊമേഴ്സ്യല്‍ ബ്രേക്കിടയില് വീണുകിട്ടുന്ന‘സീറോ അവറി‘ല്‍ വീട്ടുകാര്യങ്ങളെല്ലാം ചുരുക്കത്തില്‍ അവതരിപ്പിക്കേണ്ടി ഗതികേട് വന്നിരിക്കുന്നു.
എന്നാല്‍ വാര്‍ത്തയില്‍ കുരുക്കിയിട്ട്, മലയാള മനസ്സിന്റെ ക്രിയാത്മകതയേയും വായനയേയും നശിപ്പിക്കുന്ന പുത്തന്‍ മാധ്യമങ്ങളില്‍ നിന്നും വേറിട്ട് , മറ്റൊന്നിനും ആയില്ലെങ്കിലും, അല്പം സമയം വെറുതെ ചിലവഴിക്കുവാനെങ്കിലും ഇത്തര സൌഹൃദ വേദി ഉപകരിക്കുമന്നു കരുതുന്നു.
സജി മാര്‍ക്കോസ്
ബഹറിന്‍ ബ്ലോഗേര്‍സ് മീറ്റിനു ആശംസകൾ...
ReplyDeleteപരിപാടികൾ കെങ്കേമമാവട്ടെ....
സജിച്ചായാ..
ReplyDeleteഇതാണ് പരിപാടിയിലെ കാര്യങ്ങളെങ്കിൽ ഞാൻ മാത്രമെ വരുന്നൊള്ളൂ..ക്യോംകി ഇപ്പോൾ ജോലികഴിഞ്ഞു വന്നാൽ മുഴുവൻ സമയവും ഞാൻ ടിവിയുടെ മുമ്പിലാണ് അതും വാർത്താ ചാനലിന്റെയും റിയാലിറ്റി ഷോയുടെയും പ്രകടനത്തിൽ... ഇതിനിടക്ക് മോനൊ ഭൈമിയൊ എന്തെങ്കിലും സംസാരിക്കാൻ വന്നാൽ ഞാൻ പെറ്റുകിടക്കുന്ന പുലിയെപ്പോലെ ചീറ്റി അവരെ ഓടിക്കും...ഇങ്ങനെയുള്ള കുടുംബാന്തരീക്ഷത്തിലെ അവസ്ഥവച്ച് ഞാൻ എങ്ങിനെ അവളെയും കൊണ്ടുവരും..? കൊണ്ടുവന്നാൽ, വെറുതെ വടികൊടുത്ത് അടി മേടിക്കണൊ..?
nb: ഐഡിയാ സ്റ്റാർ സിംഗറും വാർത്താ ഹൌറും കഴിഞ്ഞേ ഞാനെത്തുകയൊള്ളു അതായിത് എട്ടരയ്ക്കു ശേഷം..!
"ലാഭം മാത്രം ലാക്കാക്കി പുത്തന്‍ കച്ചവട തന്ത്രങ്ങള്‍ മെനയുന്ന മുധ്യധാരാ മാധ്യമങ്ങള്‍ നിത്യ ജീവിതത്തിന്റെ നല്ല സമയം അപഹരിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്തു, ചിന്തയ്ക്കും, സംവാദങ്ങള്‍ക്കും സ്വതന്ത്ര ചര്‍ച്ചകൾക്കുമായി അല്പ സമയം കണ്ടെത്തേണ്ടതുണ്ട് എന്നു ബഹ്റിന് ബുലോകര് ചിന്തിക്കുന്നു."
ReplyDeleteവളരെ നല്ല കാര്യം. ഒരു വീട്ടിൽ ടി. വി. കുറേ നാൾ ഇല്ലെങ്കിൽ തന്നെ എന്തൊരു വ്യത്യാസമാണ് അവിടെ അനുഭവപ്പെടുക എന്നത് അനുഭവിച്ചറിയേണ്ട ഒരു നല്ലകാര്യമാണ്. അതിനായി ബഹറിൻ ബൂലോകർ ഒരുങ്ങുന്നു എന്നു കേൾക്കുന്നതിൽ അതിയായ സന്തോഷം. അർത്ഥവത്തായ എന്തെങ്കിലും ചെയ്യാനാവുന്ന ഒരു സൌഹൃദക്കൂട്ടമായി മാറട്ടെ ഈ മീറ്റ് എന്ന് ആശംസിക്കുന്നു.
മുകളിലത്തെ കമന്റിനു താഴെ എന്റെ വഹ ഒരു വണ്‍ വണ്ണന്റാഫ് അടിവരയും ഒപ്പും!
ReplyDelete-----------------
---------
ശൂ..
എല്ലാവരും മീറ്റുന്നു ഞങ്ങള്‍ക്കുമാത്രം ....!
ReplyDeleteബഹറിന്‍ ബ്ലോഗേര്‍സ് മീറ്റിനു ആശംസകള്‍...
ആശംസകള്‍...
ReplyDeleteഎല്ലാ ആശംസകളും..
ReplyDeleteഅച്ചായാ..ആ കുഞ്ഞനൊരു ടെര്‍മിനേഷന്‍ അടിച്ചു കൊടുത്തേ :)
ആശംസകൾ...
ReplyDeleteകുഞ്ഞന്‍ പറഞ്ഞതില്‍ കാര്യമുണ്ട്.
ReplyDeleteറിയാലിറ്റി ഷോ,
ലൈവ് ന്യൂസ് കവറേജ്, കള്ളുകുടി ഇതൊക്കെ തരുന്ന കിക്ക് മറ്റി വച്ച് എങ്ങിനെയാ ബ്ലോഗുമീറ്റിനു വരിക.
മീറ്റിനു കപ്പയും, മീനും, കുപ്പിയുമുണ്ടാകുമൊ?
എല്ലാ ആശംസകളും..
ReplyDeleteബഹറിന്‍ ബൂലോകം മീറ്റിന് എല്ലാ ഭാവുകങ്ങളും നേരുന്നു.
ReplyDeleteമീറ്റില്‍ മുല്ലപ്പെരിയാര്‍ വിഷയം അവതരിപ്പിക്കപ്പെടുന്നു എന്നത് അഭിനന്ദനീയമായ കാര്യമാണ്.
അപ്പോൾ വീണ്ടു ഒരു മീറ്റ്..
ReplyDeleteഅവിടെയൊന്നും പുലികൾ ഇറങ്ങില്ലേ..
ഹിഹി..
അച്ചായോ..
എന്റെ എല്ലവിധ ആശംസകളും..
ആശംസകള്‍
ReplyDeleteമീറ്റിനു ആശംസകള്‍
ReplyDeleteബഹറിന്‍ ബ്ലോഗേര്‍സ് മീറ്റിനു ആശംസകൾ...
ReplyDelete