2009 സെപ്റ്റംബര്‍ മാസത്തില്‍ ‘സിയാബ് ഐ.എ.എസ്സ് ??? ' എന്ന പേരില്‍ 'നമ്മുടെ ബൂലോകം 'വെളിയില്‍ കൊണ്ടുവന്ന ചില വസ്തുതകള്‍ക്ക് അടിവരയിട്ട് ആ വിഷയം പറഞ്ഞവസാനിപ്പിക്കുക എന്നത് മാത്രമാണ് ഈ പോസ്റ്റിന്റെ ലക്ഷ്യം. അത് ഈ പത്രത്തിന്റെ വായനക്കാരോടുള്ള ബാദ്ധ്യത കൂടെയാണ്.
നമ്മുടെ ബൂലോകം വെളിച്ചത്ത് കൊണ്ടുവന്ന കാര്യങ്ങള്‍ക്കൊക്കെ ഡിസംബര്‍ 2009 ല്‍ മറുപടിയുമായി വരുമെന്ന് പറഞ്ഞ് സിയാബ് സ്വന്തം ബ്ലോഗില്‍ ഒരു പോസ്റ്റ് ഇടുകയുണ്ടായി. അങ്ങനെയൊരു കാലാവധി ആരും സിയാബിന് കൊടുത്തതല്ല, സിയാബ് സ്വയം ഏറ്റതാണ്. എന്തായാലും ഡിസംബര്‍ 2009 കഴിഞ്ഞിരിക്കുന്നു. നമ്മളിപ്പോള്‍ 2010 ജനുവരിയിലേക്ക് പ്രവേശിച്ചിരിക്കുന്നു. താനൊരു IAS കാരനാണെന്നോ തനിക്ക് വായില്‍ ക്യാന്‍സര്‍ ഉണ്ടെന്ന് തെളിയിക്കാനോ സിയാബിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതിനകം ഉണ്ടായ സംഭവവികാസങ്ങള്‍ ഒക്കെ നമ്മുടെ ബൂലോകം സാകൂതം വീക്ഷിക്കുന്നുണ്ടായിരുന്നു. അതില്‍ ചില കാര്യങ്ങള്‍ എടുത്ത് പറയാതെ വയ്യ.
1. സിയാബിന്റെ പേരില്‍ മനോരമ ചാനലിന്റെ യൂ ട്യൂബില്‍ ഉണ്ടായിരുന്ന വീഡിയോ അപ്രത്യക്ഷ്യമായി.
2. ‘സിയാബ് IAS‘ എന്ന തന്റെ ആദ്യകാല ഓര്‍ക്കുട്ട് പ്രൊഫൈല്‍ ഡിലീറ്റ് ചെയ്ത് ‘സിയാബ് ‘ എന്ന് മാത്രം പേര് വെച്ച് മറ്റൊരു ഓര്‍ക്കുട്ട് പ്രൊഫൈല്‍ ഉണ്ടാക്കി.
3. സിയാബിനെ അനുകൂലിച്ച് പോസ്റ്റ് ഇട്ടിരുന്ന ഒരു വനിതാ ബ്ലോഗര്‍ അവരുടെ ആ പോസ്റ്റ് ഡിലീറ്റ് ചെയ്തു.(സത്യാവസ്ഥ അവര്‍ക്കും ബോധ്യപ്പെട്ടുകാണണം.)
4. സിയാബ്, IAS കാരനാണെന്ന് കാണിക്കുന്നതോ അയാള്‍ക്ക് വായയില്‍ ക്യാന്‍സര്‍ ഉണ്ടെന്നോ ഉള്ള തെളിവുകളുമായി വരാമെന്ന് പറഞ്ഞ് പോയ മറ്റൊരു സിയാബ് അനുകൂലിയായ ബ്ലോഗര്‍ക്ക് അതിനൊന്നും കഴിയാതെ വന്നപ്പോള്‍ , അക്കാര്യം തുറന്ന് സമ്മതിക്കുന്നതിനോടൊപ്പം മനഃസാക്ഷിയുടെ മുന്നില്‍ ഞാനിപ്പോളും ജയിച്ചുതന്നെയാണ് നില്‍ക്കുന്നത് എന്ന പ്രസ്താവന നടത്തുകയുണ്ടായി. അദ്ദേഹവും പിന്നീട് തെളീവുകളൊന്നും കൊണ്ടുവന്നതായി കാണുന്നില്ല.
5. പണം വാങ്ങിയിരുന്നു എന്ന് സമ്മതിച്ച സിയാബ്, ആ പണം തിരികെ കൊടുക്കാമെന്ന് ഏറ്റെങ്കിലും അത് ഇതുവരെ സംഭവിച്ചില്ല. അങ്ങനെ ഒരു സംഭവം ഉണ്ടായാല്‍ ആ വിവരം നമ്മുടെ ബൂലോകം വഴി തന്നെ വായനക്കാരെ അറിയിക്കുന്നതായിരിക്കും.
മുഖ്യധാരാ മാദ്ധ്യമങ്ങള്‍ക്ക് പറ്റിയ പിഴവ് തിരുത്തുന്നത് വഴി, മലയാളികള്‍ക്ക് മുന്നില്‍ ഇങ്ങനൊരു തട്ടിപ്പ് തുറന്ന് കാണിക്കുക എന്നത് മാത്രമായിരുന്നു നമ്മുടെ ബൂലോകത്തിന്റെ ലക്ഷ്യം. അക്കാര്യത്തില്‍ ഞങ്ങള്‍ വിജയിച്ചിരിക്കുന്നു എന്ന് തന്നെയാണ് മുകളില്‍ അക്കമിട്ട് നിരത്തിയിരിക്കുന്ന കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.
ഒരിക്കല്‍ക്കൂടെ ഒരു കാര്യം അടിവരയിട്ട് പറയട്ടെ. ഞങ്ങള്‍ സിയാബിന്റെ ശത്രുക്കളല്ല. അയാളുടെ ജീവിതം തകര്‍ക്കുക എന്നതല്ല ഞങ്ങളുടെ ഉന്നം. പക്ഷെ അതോടൊപ്പം തന്നെ മറ്റ് മലയാളികള്‍ അല്ലെങ്കില്‍ വായനക്കാര്‍ ഞങ്ങളുടെ മിത്രങ്ങളുമാണ്. അവരൊന്നും ഒരു തട്ടിപ്പിന് ഇരയാകരുത് എന്നത് മാത്രമായിരുന്നു ഞങ്ങളുടെ ഈ അന്വേഷണ റിപ്പോര്‍ട്ടിന്റെ ഉദ്ദേശം.
അണുവിടപോലും വളഞ്ഞ വഴി സ്വീകരിക്കാതെ, നല്ല രീതിയില്‍ ഒരു ജീവിതം നയിച്ച് മുന്നോട്ട് പോകാന്‍ ഇനിയങ്ങോട്ടുള്ള കാലങ്ങളില്‍ സിയാബിന് ആകട്ടെ എന്ന് ആശംസിച്ചുകൊണ്ട് ഈ വിഷയത്തില്‍ ഇനിയൊന്നും ഞങ്ങള്‍ക്ക് പറയാനോ പ്രവര്‍ത്തിക്കാനോ ഇല്ലെന്ന് വിനീതമായി ബോദ്ധ്യപ്പെടുത്തിക്കൊള്ളുന്നു.
നമ്മുടെ ബൂലോകം ടീം
അണുവിടപോലും വളഞ്ഞ വഴി സ്വീകരിക്കാതെ, നല്ല രീതിയില്‍ ഒരു ജീവിതം നയിച്ച് മുന്നോട്ട് പോകാന്‍ ഇനിയങ്ങോട്ടുള്ള കാലങ്ങളില്‍ സിയാബിന് ആകട്ടെ എന്ന് ആശംസിച്ചുകൊണ്ട് ഈ വിഷയത്തില്‍ ഇനിയൊന്നും ഞങ്ങള്‍ക്ക് പറയാനോ പ്രവര്‍ത്തിക്കാനോ ഇല്ലെന്ന് വിനീതമായി ബോദ്ധ്യപ്പെടുത്തിക്കൊള്ളുന്നു.
നമ്മുടെ ബൂലോകം ടീം
അണുവിടപോലും വളഞ്ഞ വഴി സ്വീകരിക്കാതെ, നല്ല രീതിയില്‍ ഒരു ജീവിതം നയിച്ച് മുന്നോട്ട് പോകാന്‍ ഇനിയങ്ങോട്ടുള്ള കാലങ്ങളില്‍ സിയാബിന് ആകട്ടെ എന്ന് നമ്മുടെ ബൂലോകം ടീമിനൊപ്പം ഞാനും ആശംസിയ്ക്കുന്നു.
ReplyDeleteഒപ്പം നമ്മുടെ ബൂലോകം ടീമിന് അഭിനന്ദനങ്ങളും നല്ലൊരു പുതുവര്‍ഷവും ആശംസിയ്ക്കുന്നു.
ഭൂതകാലത്തില്‍ സംഭവിച്ച തെറ്റുകള്‍ തിരുത്തി, നഷ്ടപ്പെട്ടു പോയ (പോയെങ്കില്‍) സ്വയം ബഹുമാനവും ആദരവും ആര്‍ജ്ജിച്ച്, പുതിയൊരു മനഷ്യനാവാന് ഈ പുതുവത്സരത്തില്‍ സാധിയ്ക്കട്ടെ. ആശംസകള്‍..
ReplyDeleteനമ്മുടെ ബൂലോഗത്തിന് ഭാവുകള്‍. പുതുവത്സരാശംസകളോടെ
പോങ്ങു
This comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDeleteകൊടുത്ത പണത്തെ പറ്റി ആകുലപ്പെടാതെ അയാള്‍ നന്നായി ജീവിക്കട്ടെ എന്ന് മാത്രം ആഗ്രഹിക്കുന്ന വലിയ മനസ്സിനുടമയ്ക്ക് നല്ലതു വരട്ടെ...!
ReplyDeleteനമ്മളെല്ലാം ആഗ്രഹിക്കുന്നതു പോലെ അയാള്‍ നല്ലവനായി ജീവിക്കട്ടെ.
കുറ്റം ചെയ്തത് പുറത്ത് കൊണ്ട് വരുന്നത് കുറ്റവാളിയോടുള്ള വെറുപ്പൊ വിദ്വേഷമോ കൊണ്ടല്ല ആ തെറ്റിനോടുള്ള പ്രതികരണം മാത്രമാണെന്ന് മനസ്സിലാകാത്തവര്‍ ബൂലോകത്ത് ഉണ്ടാകില്ലല്ലൊ.
‘നമ്മുടെ ബൂലോകത്തിന് ‘ നന്മ നിറഞ്ഞ പുതുവര്‍ഷം നേരുന്നു
പിഴവുകള്‍ മനുഷ്യസഹജമാണ്..
ReplyDeleteസിയാബിന്റെ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാകുക തന്നെ ചെയ്യും.
വിമര്‍ശനങ്ങളെ positive
ആയി കാണുകയാണു വേണ്ടത്. അംഗീകാരങ്ങൾ മുറിവുകളെയുണക്കും.
എല്ലാ വിധ പിന്തുണയും സ്നേഹവും...
ഡിസംബറില്‍ തെളിവുമായി വരുമെന്ന് പറഞ്ഞിട്ടും വന്നില്ല. ഇനി വരുമെന്നും പ്രതീക്ഷിക്കേണ്ട.
ReplyDeleteകണ്ണുമടച്ച് ഇയാളെ അനുകൂലിച്ച്ചവര്ക്കും ഇപ്പോള്‍ മിണ്ടാട്ടമില്ല.
എന്തായാലും കാര്യങ്ങളെല്ലാം എല്ലാവര്ക്കും ഏകദേശം വ്യക്തമായെന്നു തോന്നുന്നു.
ചെയ്ത തെറ്റ് മനസ്സിലാക്കി അത് തിരുത്തി അയാള്‍ ജീവിതത്തില്‍ മുന്നേറട്ടെ. മറ്റുള്ളവര്‍ ഇതുപോലുള്ള തരികിടകളില്‍ ചെന്ന് വീഴാതിരിക്കട്ടെ.
ബൂലോകം ടീമിന് ആശംസകള്‍!!
സിയാബ്,
ReplyDeleteവിമര്‍ശകരാണ് പലപ്പോഴും സത്യം പറയുന്നതും കറക്ട് ചെയ്യുന്നതും!
ഇപ്പോ, ഉത്തരീയം താഴെപ്പോയി എന്നേ ഉള്ളൂ.
പക്ഷേ ഉടുമുണ്ടു കൂടി പറിച്ചു കളയാന്‍ പ്രേരിപ്പിക്കുന്ന കൂട്ടുകാരാണ് താങ്കളേടേത്. അതു തിരിച്ചറിയുക
അന്നു ചെറിയൊരു സംശയമുണ്ടായിരുന്നു. ഇപ്പോള്‍ അത് തീര്‍ന്നു. :-)
ReplyDelete"നമ്മുടെ ബൂലോകത്തി" നു ആശംശകള്. ഇനിയും ഇതു പോലുള്ളവരെ വെളിച്ചത്ത് കൊണ്ട് വരിക.
ലോകത്തിലെ സകല കള്ളന്മാരും തട്ടിപ്പ് വീരന്മാരും ഭൂതകാലത്തില്‍ സംഭവിച്ച തെറ്റുകള്‍ തിരുത്തി നഷ്ടപ്പെട്ടുപോയ ആദരവും ബഹുമാനവും പുനരാര്ജ്ജിച്ച് പുതിയ മനുഷ്യരായി ജീവിച്ചു വരുന്നത് പോലെ സിയാബിനും കഴിയട്ടെ എന്ന് ആശംസിക്കുന്നു.ഒരു വേള ഇതിനകം സിയാബിന് അതിന് കഴിഞ്ഞിട്ടുണ്ടെങ്കില്‍ ഈ ആശംസ പിന്‍വലിക്കുകയും ലോകത്തെ അവസാനത്തെ തട്ടിപ്പുകാരനും നന്നാവാന്‍ അവസരമൊരുക്കിയ ബൂലോകം ടീമിന് ഈ ആശംസ പതിച്ചു നല്‍കുകയും ചെയ്യുന്നു.
ReplyDeleteവിട്ടുപോയത്: സിയാബ് വാങ്ങിയ പണം, അത് നല്കിയ ഉമ്മച്ചി വേണ്ടെന്ന് വെച്ചതിനാല്‍ സിയാബ് വീണ്ടും ബഹുമാന്യനാകാതിരിക്കാന് പണം മടക്കിക്കൊടുക്കായ്ക ഒരു കാരണമാകുന്നില്ല
കേരളഹഹഹ-യില്‍ അന്ന് പുലിയാക്കിയെന്നേയുള്ളൂ.
ReplyDeleteസിയാബ് അതു മറക്കരുത്.:)
പിന്നെ,നമ്മുടെ ബൂലോഗത്തിന് ഭാവുകങ്ങള്‍. സിയാബെ, ഏതാനും ഭാവുകങ്ങള്‍ എടുക്കട്ടെ? :)
ഇത്തരമൊരു ദൌത്യം ഏറ്റെടുത്ത ബൂലോകം ടീമിന് ആശംസകള്‍..
ReplyDeleteമറ്റൊന്നുകൂടെ. സിയാബ് എന്ന വ്യക്തി ഇപ്പോഴും ജീവനോടെയുണ്ടോ?
@ ബിജു
ReplyDeleteസിയാബ് സുഖമായി നാട്ടിലും സജീവമായി ഇന്റെര്‍നെറ്റിലും ഉണ്ട്.
സിയാബ് സുഖമായി നാട്ടിലും സജീവമായി ഇന്റെര്‍നെറ്റിലും ഉണ്ട്.
ReplyDeleteഅപ്പോള്‍ തട്ടിപ്പും വെട്ടിപ്പും പുതിയ മേഖലകളിലേക്ക് വ്യാപിപ്പിച്ചിരിക്കും എന്നര്‍ത്ഥം! തട്ടിപ്പിലൂടെ ധനാഗമരുചി അറിഞ്ഞവര്‍ അത് സ്വമേധയാ തിരുത്തിയതായി കേട്ടികേള്വിയില്ല!!
ഒരു തവണ ഉണ്ടായ അനുഭവത്തില്‍ നിന്ന് പാഠം പഠിച്ചു , തെറ്റുകളുടെ നിഴലില്‍ നിന്നും പുറത്തു വന്നു നല്ല ജീവിതം നയിക്കാന്‍ സിയാബിനു കഴിയട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.
ReplyDeleteസിയാബ് വിഷയത്തിൽ ദുരൂഹതകൾ പൂർണ്ണമായും ഒഴിവാക്കി കാര്യങ്ങൾ വസ്തുനിഷ്ടമായും സത്യസന്ധമായും അവതരിപ്പിച്ച ബൂലോകം ടീമിന് അഭിനന്ദനങ്ങൾ.....
ReplyDeleteഈ വിഷയത്തിന്റെ തുടക്കം മുതൽ കൂടെ ജോലി നോക്കുന്നവർ സിയാബിനു വേണ്ടി മറയില്ലാതെ വാദിക്കുന്നതു കണ്ടപ്പോളുണ്ടായ കൺഫ്യൂഷൻ മാറി കിട്ടി. ഈ കൺഫ്യൂഷൻ കാരണം ബന്ധപ്പെട്ട പല പോസ്റ്റുകളും നിശബ്ദം വായിച്ചു പോവുകയാണ് ഉണ്ടായത്....
ഏത് അപവാദത്തിന്റെയും മീതെ സത്യത്തിന്റെ ഗാഥ പാടാൻ സിയാബ് വരുമെന്ന് പ്രതീക്ഷിച്ചിരുന്നു....അതുണ്ടായില്ല...
അപവാദങ്ങൾ ഒക്കെയും സത്യമായി യാഥാർത്ഥ്യമായി മുന്നിൽ നിൽക്കുമ്പോൾ സംശയങ്ങൾക്ക് ഇനി തെല്ലും സ്ഥാനമില്ല....
സിയാബ് പ്രശ്നം ഇങ്ങിനെ ഒരു അവസാനത്തിലാവരുതെ എന്നു ആത്മാര്‍ത്ഥമായി ആഗ്രഹിച്ചിരുന്നു. പക്ഷെ-
ReplyDeleteഎങ്കിലും ബൂലോകത്തിന്റെ ഈ ദൗത്യത്തെ അഭിനന്ദിക്കുന്നു. ഇതൊരു പാഠമാകാതിര്ക്കില്ല- സമൂഹത്തിന്റെ ജാഗ്രതയാണു ഞാന്‍ ബൂലോകത്തിലൂടെ കാണുന്നത്- അതാകട്ടെ പോസിറ്റിവ് ആയ സമൂഹത്തിന്റെ അടയാളവും
അയാളൊരു ഫ്രോഡ് ആണെന്ന് അന്നേ മനസ്സിലായിരുന്നു..ഇനിയൊരു പത്തു ഡിസംബര്‍ കഴിഞ്ഞാലും വരാനും പോകുന്നില്ല...പോയത് പോയി..
ReplyDeleteഇവിടെ പലരും പറഞ്ഞപോലെ ഇനിയെങ്കിലും അയാള്‍ നന്നായാല്‍ മതിയായിരുന്നു.സാഹചര്യങ്ങളാകാം ഈ തെറ്റുകള്‍ക്കെല്ലാം അയാളെ പ്രേരിപ്പിച്ചത്.എല്ലാം തുറന്നുപറഞ്ഞ് ഒരു പുതിയ ജീവിതം തുടങ്ങാനുള്ള അവസരം അയാള്‍ കളഞ്ഞുകുളിച്ചു....!
“നമ്മുടെ ബൂലോക”ത്തിന്റെ അണിയറശില്പികള്ക്ക് അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകള്‍!
പാഠം പഠിക്കുക,പ്രായശ്ചിത്തം തോന്നുക എന്നതൊക്കെ വളരെ ഉയര്‍ന്ന ഗിരിശൃഘങ്ങളാണ്.
ReplyDeleteഅത്തരം വലിയ മനസ്സുകള്‍ക്ക് സത്യം തുറന്നു പറഞ്ഞ് നിര്‍ഭയം നിസങ്കോചം സുതാര്യ ജീവിതം നയിക്കാന്‍ കഴിയും. ഇരുട്ടിലോ,മാളത്തിലോ ഒളിച്ചിരിക്കുന്നവരെ ഉയര്ത്തിവക്കാതിരിക്കുക.
നമ്മുടെ ബൂലോകം ടീമിന് ചിത്രകാരന്റെ അഭിനന്ദനങ്ങള്‍ !!!