
വാഴക്കോടന്‍
പ്രസ്തുത മീറ്റിനെ കുറിച്ച് വാഴക്കോടന്‍ എഴുതുന്നു.
മനസ്സില്‍ എന്നും ചേര്‍ത്ത് വെക്കാവുന്ന മധുരമുള്ള കുറെ ഓര്‍മ്മകള്‍ സമ്മാനിച്ച് മറ്റൊരു മീറ്റ് കൂടി കടന്ന് പോയി.ഡിസംബര്‍ 18 ന്റെ സൂര്യന് അസ്തമിച്ചപ്പോള്‍ ഇനി അടുത്ത ഒരു മീറ്റ് എന്ന് എന്നുള്ള ഒരു ചോദ്യം എല്ലാവരിലെ ഉള്ളിലും അവശേഷിപ്പിച്ചാണ് കടന്ന് പോയത്. മുഖവുരകളൊന്നും ആവശ്യമില്ലാത്ത ഒരു പരിചയപ്പെടലിന്റെ തുടക്കത്തോടെ ആരംഭിച്ച ‘സഫാ പാര്‍ക്കിലെ മീറ്റ് അക്ഷരാര്‍ത്ഥത്തില്‍ ഒരു സൌഹ്യദ സ്നേഹ കുടുംബ സംഗമമായി മാറി.പങ്കാളിത്തം കൊണ്ടും ലാളിത്യം കൊണ്ടും ഏറെ പുതുമകള്‍ നിറഞ്ഞ ഒരു നവ്യാനുഭവമായി ഈ മീറ്റും തങ്ക ലിപികളാല്‍ ആലേഖനം ചെയ്യപ്പെട്ടു എന്ന് പങ്കെടുത്ത ഓരൊ ബ്ലോഗറും സാക്ഷ്യപ്പെടുത്തുന്നു.
പത്തരയോടെ ബ്ലോഗര്‍മാര്‍ എതാണ്ടൊക്കെ എത്തിത്തുടങ്ങി. വന്നവര്‍ പരിചയം പുതുക്കലും, വിശേഷങ്ങള്‍ പങ്ക് വെച്ചും പാര്‍ക്കിന്റെ ഒരു വശത്ത് ഒത്ത് കൂടി. ഏതാണ്ട് 11.30 ഓടെ പരിചയപ്പെടുത്തല്‍ ആരംഭിച്ചു.പഴയ ബ്ലോഗറെന്നോ പുതിയ ബ്ലോഗറെന്നോ എന്നൊരു തരം തിരിവൊന്നും ഇല്ലാതെ ഒരോരുത്തരായി ബ്ലോഗും മറ്റു പ്രവര്‍ത്തന മെഘലകളുമൊക്കെയായി പരിചയപ്പെടുത്തല്‍ ആരംഭിച്ചു.ഓരോരുത്തര് സ്വയം പരിചയപ്പെടുത്തുമ്പോഴും സൌഹാര്‍ദ്ദത്തിന്റെ അന്തരീക്ഷത്തില്‍ ഉയര്‍ന്ന കമന്റുകള്‍ എല്ലാവരിലും ചിരി പടര്‍ത്തി.
ഇത്തിരിവെട്ടം എഴുതിയ സാര്‍ത്ഥവാഹക സംഘത്തോടൊപ്പം എന്ന പുസ്തകത്തിന്റെ പ്രകാശനം ലാളിത്യം കൊണ്ട് ഏറെ ശ്രദ്ധേയമായ ഒന്നായിരുന്നു. ബ്ലോഗര്‍ രാമചന്ദ്രന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന് ബ്ലോഗര്‍ കിച്ചു സ്വാഗതം അരുളുകയും,പുസ്തകത്തിന്റെ പ്രകാശനം ബ്ലോഗര്‍ സിദ്ധാര്ത്ഥന് വിശാലമനസ്കനു നല്‍കിക്കൊണ്ട് നിര്‍വ്വഹിക്കുകയുണ്ടായി. മക്കയിലോ മദീനയിലോ പോയിട്ടില്ലാത്ത ഗ്രന്ഥ കര്‍ത്താവിന്റെ രചനാ വൈഭവത്തെ അധ്യക്ഷന്‍ എടുത്ത് പറയുകയും, തന്റെ സൌദി അറേബ്യാ ജീവിതത്തില്‍,ഇറാഖ് യുദ്ധ സമയത്ത് പട്ടണങ്ങളില്‍ നിന്നും ഉള്‍പ്രദേശങ്ങളില്‍ താമസിക്കേണ്ടി വന്നപ്പോള്‍ അവിടെ മണ്ണുകളും കല്ലുകളും കൊണ്ട് കെട്ടിയുണ്ടാക്കിയ വീടുകള്‍ക്കും ഇതു പോലെയുള്ള ചരിത്രങ്ങള്‍ ഉണ്ടെന്നും തന്റെ പ്രസംഗത്തിലൂടെ അനുസ്മരിച്ചു. ജനിച്ചത് പെണ്കുഞ്ഞാണെങ്കില് ജീവനോടെ കുഴിച്ച് മൂടുമായിരുന്ന ഒരു സമൂഹത്തിലേക്ക് പരിവര്‍ത്തനത്തിന്റെ സന്ദേശവുമായി എത്തിയ പ്രവാചകന്റെ ജീവിതത്തിലൂടെ വളരെ ലളിതമായ ഭാഷയിലൂടെ കടന്ന് പോകുന്ന പുസ്തകം എല്ലാവരും ഒരിക്കലെങ്കിലും വായിച്ചിരിക്കണമെന്നും അദ്ധ്യക്ഷന്‍ ഉണര്‍ത്തുന്നു.
പുസ്തക പ്രകാശനം നിര്‍വ്വഹിച്ച് സംസാരിച്ച സിദ്ധാര്‍ത്ഥനും ഈ കാലഘട്ടത്തില്‍ ഈയൊരു പുസ്തകത്തിന്റെ പ്രസക്തിയെ പറ്റിയും അത് നല്കുന്ന സന്ദേശത്തേയും കുറിച്ചാണ് പറഞ്ഞത്. ജാതിയുടേയും മതത്തിന്റേയും പേരില്‍ മലീമസമായിക്കൊണ്ടിരിക്കുന്ന മനുഷ്യസമൂഹത്തില്‍ സ്നേഹം കൊണ്ട് ഒരു സമൂഹത്തെ കീഴടക്കിയ ഒരു നബി ഇനി അവതരിക്കാനില്ലാത്തതിനാല് ഇത്തരം ശ്രമങ്ങള്‍ എല്ലാവരില്‍ നിന്നും ഉണ്ടാവണമെന്നും പറയുകയുണ്ടായി.പുസ്തകം സ്വീകരിച്ച് കൊണ്ട് വിശാലമനസ്കന് താന്‍ ഒരു പുസ്തകം ഇഷ്ടപ്പെടാനുള്ള മൂന്ന് കാരണങ്ങള്‍ എടുത്ത് പറഞ്ഞ് കൊണ്ടാണ് തന്റെ പ്രസംഗം ആരംഭിച്ചത്. തന്റെ ഇഷ്ടങ്ങളോട് ഈ പുസ്തകം ചേര്‍ത്ത് വെക്കാന്‍ നിറഞ്ഞ സന്തോഷമുണ്ടെന്ന് വിസാലന് പറഞ്ഞു. കൊടകരയിലെ വിരലിലെണ്ണാവുന്ന മുസ്ലിം കുടുംബങ്ങളിലെ വ്യക്തികളെയും വിശാലന് അനുസ്മരിക്കുകയുണ്ടായി.
പുസ്തക്കം പരിചയപ്പെടുത്തിയ ചന്ദ്രകാന്തം വളരെ വിശദമായിത്തന്നെ ആ ഉദ്യമം നിറവേറ്റി. പുസ്തകം ഒരു കാലഘട്ടത്തിന്റെ ചരിത്രം അതിന്റെ ഏറ്റവും മനോഹാരിതയില്‍ വരച്ച് വെക്കുന്നു എന്നും ഭാഷാ സൌന്ദര്യം കൊണ്ട് ഈ പുസ്തകം വളരെയേറെ മുന്‍പന്തിയിലാണെന്നും ചൂണ്ടിക്കണിക്കുകയുണ്ടായി.ആശംസ പ്രസംഗം നടത്തിയ കൈതമുള്ള്,കാട്ടിപ്പരത്തി,വാഴക്കോടന്‍ എന്നിവര്‍ ഇതിരിവെട്ടത്തിന്റെ ഈ സംരംഭതിന് എല്ലാ വിജയാശംസകള്‍ നേരുകയും,ഇനിയും പുസ്തകങ്ങള്‍ ഇത്തിരിവെട്ടത്തിലൂടെ പ്രഭാപൂരിതമാകട്ടെയെന്നും ആശംസിച്ചു.മക്കയും മദീനയും സന്ദര്‍ശിക്കാതെത്തന്നെ അവിടത്തെ ഓരോ മണല്‍ തരികളെയും പുളകം കൊള്ളിക്കുമാറ് ഈ പുസ്തകത്തിന്റെ രചന നിര്‍വ്വഹിച്ച ഇത്തിരിവെട്ടത്തിന് അവിടങ്ങള്‍ സന്ദര്‍ശിക്കാന്‍ കഴിയട്ടെ എന്നും ആശംസാ പ്രസംഗികര്‍ ആശംസിച്ചു.തുടര്‍ന്ന് മറുപടി പറഞ്ഞ ഇത്തിരിവെട്ടം,തന്റെ പുസ്തകം ഇറങ്ങാനുള്ള പ്രചോതനം തന്റെ ബ്ലോഗ് സൊഹ്യദമാണെന്നും, അവരുടെ നിര്‍ബന്ധവും പ്രോത്സാഹനവും സഹായങ്ങളും കൊണ്ട് മാത്രമാണ് സാധ്യമായതെന്ന് അനുസ്മരിച്ചു.ഒരു നബിദിനത്തില്‍ നബിതിരുമേനിയെ കുറിച്ച് ഒരു അദ്ധ്യായം മാത്രം എഴുതാന്‍ ഉദ്ദേശിച്ചത് 26 അദ്ധ്യായങ്ങളാകാന് അതിന്റെ വായനക്കാര്‍ നല്കിയ പ്രോത്സാഹനത്തെ അനുസ്മരിക്കുകയും നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
അതിനു ശേഷം വിശാലമനസ്കന്റെ കൊടകരപുരാണം എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പായ “കൊടകരപുരാണം റീലോഡഡ്” എന്ന പുസ്തകത്തിന്റെ പ്രകാശനം നടന്നു. ആദ്യ പതിപ്പ് ഡിസി ബുക്സാണ് ഇറക്കിയതെങ്കിലും ഈ ബുക്ക് പൂര്‍ണ്ണമായും വിശാലന് തന്നെയാണ് ഇറക്കിയിരിക്കുന്നത്. കെട്ടിലും മട്ടിലും ഉന്നത നിലവാരം പുലര്‍ത്തുന്ന പുസ്തകത്തിന്റെ പ്രകാശനംരാമേട്ടന് കിലുക്കാംപെട്ടി ചേച്ചിക്ക് നല്‍കിയാണ് നിര്‍വ്വഹിച്ചത്. കൊടകരപുരാണത്തെക്കുറിച്ച് പ്രത്യേകമായ ഒരു പരിചയപ്പെടുത്തല്‍ ആവശ്യമില്ലല്ലോ.ഒരോ മലയാളി ബ്ലോഗറുടേയും സ്വകാര്യമായ ഒരു അഹങ്കാരമാണ് ആ പുസ്തകം. ഏവര്‍ക്കും പ്രിയങ്കരനായ വിശാലമനസ്കന്.പ്രകാശനത്തിനു കൊണ്ട് വന്ന പുസ്തകങ്ങളെല്ലാം ചൂടപ്പം പോലെ വിറ്റ് പോയി എന്നതും ശ്രദ്ധേയമായി.പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന കിലുക്കാം പെട്ടിയ്ക്ക് (ഉഷാശ്രീ) യു എ ഇ ബൂലൊകരുടെ കൂട്ടായ്മയുടെ യാത്രാ മംഗളങ്ങള്‍ നേരുകയും ഉപഹാരം കൈതമുള്ള്,സമര്‍പ്പിക്കുകയും ചെയ്തു. ഉപഹാരം സ്വീകരിച്ച് ഉഷാശ്രീ താന്‍ ബൂലോകത്തേക്ക് എത്തിപ്പെടാനുണ്ടായ സാഹചര്യം വിവരിക്കുകയും എല്ലാവര്ക്കും നന്ദി അറിയിക്കുകയും ചെയ്തു.
ശേഷം ഭക്ഷണം കഴിക്കുകയും,ഗ്രൂപ്പ് ഫോട്ടോ എടുക്കുകയുമുണ്ടായി.ഇതിനിടയില്‍ ബലൂണ്‍ വില്ക്കാനെത്തിയവര് കുട്ടികളെ വശംവദരാക്കുകയും കിലുക്കാംപെട്ടി ചേച്ചി എല്ലാവര്ക്കും ബലൂണ്‍ വാങ്ങിക്കൊടുക്കുകയുമുണ്ടായി. തുടര്‍ന്ന് മുല്ലപ്പെരിയാര്‍ വിഷയത്തെ ആധാരമാക്കി ബ്ലോഗര്‍മാര്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി “റീബില്‍ഡ് മുല്ലപ്പെരിയാര്‍ ഡാം” എന്ന കാമ്പയിനെ പറ്റി ബ്ലോഗര്‍ പ്രിയയും കൈപ്പള്ളിയും ചെറിയ വിവരനം നടത്തുകയും പിന്നീട് ഒരു ലഘുവായ ചര്‍ച്ചയ്ക്ക് വഴിയൊരുക്കുകയും ചെയ്തു. ഡാം തകര്‍ന്നാല്‍ സംഭവിക്കാവുന്നതിനെ പറ്റി ആരും പഠനമോ നാശനഷ്ടങ്ങളുടെ വ്യാപ്തിയോ ആരും കണക്കിലെടുക്കുന്നില്ലെന്നും ഇന്‍ഡോനേഷ്യയിലേയും മറ്റും ഡാം തകര്‍ന്നുണ്ടായ അനുഭവങ്ങള്‍ വിവരിച്ച് കൈപ്പള്ളി ചൂണ്ടിക്കാട്ടി. റീ ബില്‍ഡ് ഡാം എന്നതിനേക്കാള്‍ പ്രസക്തമായി ‘റീ കമ്മീഷന് ദി ഡാം” എന്നതാണ് കൂടുതല്‍ ശരിയെന്നുള്ല ഒരു തീരുമാനവും ചര്‍ച്ചയില്‍ ഒരു അഭിപ്രായം ഉയര്‍ന്നെങ്കിലും,ഇത്തരം അഭിപ്രായങ്ങളും ചര്‍ച്ചകളും ആ സൈറ്റില്‍ നടത്തുകയാണെങ്കില്‍ അത് മറ്റുള്ലവര്ക്കും പങ്കെടുക്കാന്‍ കഴിയും എന്നുള്ള തീരുമാനത്തില്‍ എല്ലാ ബ്ലോഗര്‍മാരോടും ആ സൈറ്റില്‍ ജോയിന്‍ ചെയ്യാന്‍ ആഖ്വാനം നടത്തി മുല്ലപ്പെരിയാര്‍ വിഷയം അവസാനിപ്പിച്ചു.

പിന്നീട് വാഴക്കോടന്‍ ഗെയിമുകല്‍ ആരംഭിക്കുന്നതിനു മുന്‍പ് ഗൌരവമേറിയ ചര്‍ച്ചയ്ക്ക് ശേഷം അല്‍പ്പം റിലാക്സ് ചെയ്യാനായി വാഴക്കോടന്‍ ഒരു ചൊല്ലരങ്ങ് നടത്തുകയുണ്ടായി.”അമ്മേ കണ്ണ് തുറക്കൂ, ഇല്ലെങ്കില്‍ ചവിട്ടിത്തുറക്കും” എന്ന കവിതാ സമാഹാരത്തില്‍നിന്നും അടര്‍ത്തിയെടുത്തപ്പോള്‍ പറിഞ്ഞ് പോന്ന കുറച്ച് വരികള്‍ കവിത ചൊല്ലി വിശദീകരിച്ച് കൊണ്ട് അവതരിപ്പിക്കുകയുണ്ടായി. തുടര്‍ന്ന് പ്രശസ്ത കവി മുരുകന് കാട്ടാക്കടയുടെ, കണ്ണട എന്ന കവിതയുടെ പാരഡിയും പാടി അവതരിപ്പിക്കുകയുണ്ടായി. പിന്നീട് ചായയും വടയും ഉള്ളിയില്ലാത്ത ഉള്ളിവടയും കഴിച്ച് “അന്താക്ഷരി കളിക്കാന്‍‘ തയ്യാറായപ്പോഴാണ് അസൂയ പൂണ്ട ആകാശം മേഘാവ്യതമാവുകയും മനസ്സില്ലാമനസ്സോടെ മീറ്റ് അവസാനിപ്പിക്കാം എന്ന തീരുമാനത്തില്‍ എത്തുകയും ചെയ്തത്.
വീണ്ടും ഒരു മീറ്റ് എന്ന് കൂടാം എന്ന ഒരു കൊതി മനസ്സില്‍ അവശേഷിപ്പിച്ച് മറ്റൊരു മീറ്റിന് കൂടി അവിടെ തിരശീല വീഴുകയായിരുന്നു. എല്ലാവരും ആഗ്രഹിച്ച പോലെ ഒരു നല്ല പിക്ക്നിക് അനുഭവം സമ്മാനിച്ച് 2009 ലെ യു എ ഇ മീറ്റും കൊടിയിറങ്ങി.മനസ്സില്‍ ഒരു മീറ്റിന്റെ എല്ലാ കൊതിയും അടക്കിവെച്ച് കൊണ്ട് ചോദിക്കട്ടെ ഇനി എന്നാ അടുത്ത മീറ്റ്??
മീറ്റിന്റെ കൂടുതല്‍ ചിത്രങ്ങള്‍ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
UAE മീറ്റ് ബ്ലോഗ്
Make again us more jealousy. But your unity make us more happy too...
ReplyDeleteനല്ല വിവരണം വാഴക്കോടൻ....
ReplyDeleteപോട്ടോങ്ങൾ കണ്ട് ബരട്ടെ....:):)
ബായക്കോടാ,
ReplyDeleteഅടിപൊളി ചിത്രങ്ങളാണല്ലോ!
വിവരണവും നന്നായി.
ഞങ്ങളും ഒന്നു മീറ്റും ഉടനേ.. കണ്ടോ!
വാഴക്കോടന്റെ എഴുത്ത് നന്നായിട്ടുണ്ട്.
ReplyDeleteകൂടുതല്‍ ബിശേശങ്ങള്‍ അറിയാനുമ്മേണ്ടി ദേ ഇബ്ടെ ഞെക്കിയാ മതി.
ReplyDeletehttp://www.uaemeet.blogspot.com
ന്തായാലും എല്ലാരും കൂടെ അടിച്ചു പൊളിച്ചു ല്ലേ...
ReplyDeleteനടക്കട്ടെ :)
:)
ReplyDeleteകുറേ പടങ്ങള്‍ നേരിട്ട് ഇവിടെ ചേര്ത്തിരുന്നെങ്കില് നന്നാകുമായിരുന്നെന്ന് തോന്നുന്നു.
ReplyDeleteവാഴക്കോടാ ജോലി രജി വെക്കുമെന്ന് പേടിപ്പിച്ച് ചെറായീലും, ജോലിക്കിടയില്‍ നിന്ന് മുങ്ങി ദുബാലീലുമൊക്കെ ഓടി നടന്ന് മീറ്റിക്കോ . പടച്ചോന് പോലും പൊറുക്കൂലാ പഹയാ :) :)
ചേറായികള് ആവര്ത്തിക്കപ്പെടുന്നതിലെ സന്തോഷം പറഞ്ഞറിയിക്കാന്‍ വയ്യ! ഇനിയും വേണ്ടെ ഒരു മീറ്റ്?
ReplyDeleteഅഭിപ്രായങ്ങള്‍ക്ക് നന്ദി !
വാഴക്കോടാ, നല്ല വിവരണം കേട്ടോ. മീറ്റ് ഭംഗിയായി നടത്തിയ വാഴയ്ക്കും, പകലനും, കിച്ചൂനും പിന്നെ അതിൽ പങ്കെടുത്ത എല്ലാവർക്കും അഭിനന്ദനങ്ങൾ.
ReplyDeleteഅടുത്ത മീറ്റ് എന്നാ... അടുത്തയാഴ്ചയായാലോ !!
നല്ല പത്ര രീതിയിലുള്ള റിപ്പോര്‍ട്ടിങ്. മീറ്റ് നടത്തിയവര്‍ക്കും പങ്കെടുത്തവര്‍ക്കും അഭിനന്ദനങ്ങള്‍ !
ReplyDelete:))))
ReplyDeleteവാഴേ.....
ReplyDeleteആശംസകൾ ടാ..
ആ ഫോടോകൾക്കു താഴെ അവരൊക്കെ ആരാണെന്നു കൂടി എഴുതാമോ?
ReplyDelete:-)
ReplyDelete