
ഇസഹാഖ് ഈശ്വരമംഗലം
Chief Editor of Keraleeyamonline.com.
Chairman and Founder of 'Act for Humanity'.
Organizing Head of 'Terrorism Free Kerala Project'.
ഇസ്ലാമിക ബാങ്ക്, ശരിഅത്ത് അനുസൃത ബാങ്ക്, പലിശരഹിത ബാങ്ക് എന്നീ മൂന്ന് പ്രയോഗങ്ങള്‍ കുറച്ച് വര്‍ഷങ്ങളായി കേട്ടുകൊണ്ടിരിക്കുന്നു. ഈ പ്രയോഗങ്ങളുടെ സാക്ഷാല്‍ക്കാരത്തിലേയ്ക്ക് ഇതിന്റെ പിന്നിലെ തന്ത്രശാലികള്‍ എത്തിച്ചേരുന്ന സമയവും അടുത്തുകഴിഞ്ഞു. മതേതര (?!) രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരികളും ഭരണകൂടവും ഇതിനെ പിന്തുണയ്ക്കുകയും, ഇതില്‍ സര്‍ക്കാര്‍ നിക്ഷേപം നടത്തുകയും ചെയ്യുന്നു. എന്നിട്ടും ഈ വിഷയം ചര്‍ച്ചയ്ക്കെടുക്കേണ്ട സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മാദ്ധ്യമ മേഖലയിലെ എല്ലാവരും ഒരുപോലെ നിശ്ശബ്ദരാകുന്നു. ആരുമാരും ശബ്ദിക്കുന്നില്ല. ഈ സാഹചര്യമാണ് ലേഖനത്തിന്റെ ആവശ്യകതയിലേയ്ക്ക് നയിച്ചത്. എന്താണ് ഇസ്ലാമിക ബാങ്ക്, എന്തിനാണ് ഇസ്ലാമിക ബാങ്ക്, എന്തുകൊണ്ട് ഇസ്ലാമിക ബാങ്ക് എന്നതല്ല പ്രധാനമായും ഈ ലേഖനം ചര്‍ച്ചയ്ക്കെടുക്കുന്നത്. ആരോഗ്യകരമായ ഒരു സമൂഹത്തിന് ആവശ്യമായ ബാങ്കിംഗ് രീതി എന്തായിരിക്കണം എന്ന പരിശോധനയും ഒപ്പം ചില പ്രധാനപ്പെട്ട സംശയങ്ങളുമാണ് ഇതിന്റെ കാതല്‍. അതും മതേതര സര്‍ക്കാര്‍ ഇസ്ലാമിക ബാങ്കില്‍ നേരിട്ടിടപെടുന്നതിനാല്‍ മാത്രം. ഉദാഹരണങ്ങള്‍ പരിശോധിക്കുമ്പോള്‍ തോന്നിയേക്കാവുന്ന ഒരു പ്രധാന കാര്യം ``ഇതില്‍ പറയുന്ന ബാങ്കിംഗ് സംവിധാനത്തിലൂടെ ഞാനെങ്ങനെ കാര്‍ ലോണ്‍ എടുക്കും അല്ലെങ്കില്‍ ആഡംബര ഗൃഹോപകരണ വായ്പ എടുക്കും'' എന്നിങ്ങനെ പോകും. ഇവിടെ ഉത്തരമാകുന്നത് ഇതാണ് ``പൊങ്ങച്ചത്തിന് വേണ്ടിയും ഭൗതിക ലോകത്തെ അനാരോഗ്യകരമായ മത്സരത്തിന് വേണ്ടിയും വാഹനങ്ങളോ ആഡംബരവസ്തുക്കളോ വാങ്ങുന്നതിന് വായ്പ എടുക്കുന്നതും കൊടുക്കുന്നതും മാനുഷികമാണെന്ന് കരുതുന്നില്ല. ആരോഗ്യകരമായ സാമ്പത്തിക വ്യവസ്ഥിതിയ്ക്ക് ഇതാവശ്യവുമില്ല''. ഇസ്ലാമിക ബാങ്ക് എന്ന ആശയത്തെ സംബന്ധിച്ച് യാതൊരു തര പഠനങ്ങളും ഗവേഷണങ്ങളും, എന്ന് വേണ്ട, ഒരു സാമൂഹിക ചര്‍ച്ചക്ക് പോലും ഇടം നല്‍കാതെ, വോട്ടു ബാങ്ക് ഉറപ്പു വരുത്താന്‍ മാത്രമായി ഇതിനു ചൂട്ടു പിടിക്കുന്ന മതേതര (!!?) സര്‍ക്കാരിന്റെയും രാഷ്ട്ര, മാനുഷീക നന്മ (!!?) വല്ലാതെ ആഗ്രഹിക്കുന്ന ഇതര പിന്നണി പ്രവര്‍ത്തകരുടെയും ശ്രദ്ധയിലേയ്ക്ക് എത്തേണ്ട ചില പ്രധാന മാനുഷിക വിഷയങ്ങള്‍ കൂടി ഈ ലേഖനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. അവസാനം കൂട്ടി വായിക്കേണ്ടത് : ലോക വിപണി ഭീകരര്‍ പറയുന്നത് അല്ലങ്കില്‍ കണക്കു കൂട്ടുന്നത് " 114 കോടി ജന സമൂഹമുള്ള ഇന്ത്യയില്‍ അടുത്ത 20 കൊല്ലം കൊണ്ട് കണക്കു കൂട്ടാന്‍ പോലും പറ്റാത്ത വന്‍ വളര്‍ച്ച കൈവരിക്കാന്‍ പോകുന്ന ബിസിനസ്സ്, ആരോഗ്യ രംഗത്തോടോപ്പം ; സുരക്ഷാ ഉപകരണങ്ങളുടേതും അതുമായി ബന്ധപ്പെട്ട ജോലികളുടേതുമായിരിക്കും " ചിന്തിക്കുക, പ്രധിരോധിക്കുക, പ്രതികരിക്കുക.അതിലേക്കാണ് ഈ ലേഖനം
എന്തായിരിക്കണം ഒരു ബാങ്കിന്റെ ഭവനവായ്പാരീതി?
സ്വന്തമായി സ്ഥലവും വീടുമില്ലാത്ത നിങ്ങള്‍ ഒരു ബാങ്കിനെ സമീപിക്കുന്നു. ഈ ബാങ്ക് നിങ്ങളുടെ വരുമാനമാര്‍ഗ്ഗം, പ്രായം, ആരോഗ്യസ്ഥിതി, ഇതര സാമൂഹിക വശങ്ങള് പഠിച്ചതിനുശേഷം നിങ്ങള്‍ക്കെത്ര രൂപ വായ്പയായി നല്‍കാം എന്ന് തീരുമാനിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബാങ്കിന്റെ അധികാരപരിധിയ്ക്കുള്ളിലുള്ള, ബാങ്ക് തീരുമാനിച്ച ബഡ്ജറ്റിന് അനുസരിച്ചുള്ള ഒരു സ്ഥലം കണ്ടെത്താന്‍ നിങ്ങളെ ചുമതലപ്പെടുത്തുന്നു. അനുയോജ്യമായ സ്ഥലം നിങ്ങള്‍ കണ്ടെത്തുകയും ബാങ്കിന്റെയും നിങ്ങളുടെയും സംയുക്തമായ പേരില്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്യുന്നു. സ്ഥലമുടമയ്ക്ക് ബാങ്ക് പണം ചെക്കായി നല്കുന്നു. ശേഷം ആരോഗ്യകരമായ ഇഷ്ടത്തിലുള്ള ഒരു വീടിന്റെ പ്ലാന്‍ നിങ്ങള്‍ ബാങ്കിന് സമര്‍പ്പിക്കുകയും വിശദ പരിശോധനയ്ക്കും തിരുത്തലുകള്‍ക്കും ശേഷം ഒരു പ്ലാന്‍ ബാങ്ക് അംഗീകരിക്കുകയും വീടിനുള്ള ബഡ്ജറ്റ് തുക നിങ്ങളുടെയും ബാങ്കിന്റെയും സംയുക്തമായ അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്യുന്നു. തുടര്‍ന്ന് നിങ്ങള്‍ വീട് നിര്‍മ്മാണം തുടങ്ങുമ്പോള്‍ ഓരോ ഘട്ടത്തിലും ആവശ്യമായ വസ്തുക്കളുടെ ചിലവ് വിതരണക്കാരന് ബാങ്ക് നേരിട്ട് ചെക്കായി നല്കുന്നു. അതുപോലെ തന്നെ ലേബര്‍ ചാര്‍ജ്ജും ബാങ്ക് നേരിട്ട് നല്കുന്നു. വളരെ ചുരുക്കിപ്പറഞ്ഞാല്‍ സുതാര്യമായ ഒരു കച്ചവട - വായ്പ ഇടപാടിലൂടെ നിങ്ങളുടെ സ്വപ്നഭവനം പൂര്‍ത്തീകരിക്കുന്നു. പൂര്‍ത്തീകരിച്ചതിന് ശേഷം ബാങ്ക് നിങ്ങള്‍ക്ക് വേണ്ടി ചിലവഴിച്ച മുഴുവന്‍ തുകയും നിങ്ങള്‍ തവണകളായി തിരിച്ചടച്ച് തീര്‍ക്കുന്നു.
വായ്പ അടച്ച് തീര്‍ത്ത സമയത്ത് നിങ്ങളുടെയും ബാങ്കിന്റെയും പേരിലുള്ള വസ്തുവിനും വീടിനും വിപണി വിലയിലുണ്ടായിട്ടുള്ള വര്‍ദ്ധനവ് എത്രയാണോ അതിന്റെ നിശ്ചിതമായ വിഹിതം ബാങ്കിന് നല്‍കുകയും ചെയ്യേണ്ടതാണ്. അത് എത്രയാണെന്ന് അതാത് വില്ലേജ് ഓഫീസുകളുടെയോ ഇതര സര്‍ക്കാര്‍ സംവിധാനങ്ങളുടെ സഹായത്തോടെയോ നിര്‍ണ്ണയിക്കുകയും നിങ്ങളുടെ കുടുംബത്തിന്റെ വരുമാനത്തിനനുയോജ്യമായ കാലയളവുകൊണ്ട് അടച്ചുതീര്‍ക്കുകയും ചെയ്യേണ്ടതാണ്. ഇത് തീരുന്നതോടെ ബാങ്ക്, വസ്തുവും സ്ഥലവും നിങ്ങളുടെ പേരിലേക്ക് രജിസ്റ്റര്‍ ചെയ്തുതരും. ഈ രജിസ്ട്രേഷന്റെ ചിലവും ഇരുകൂട്ടരും തുല്യമായി വഹിക്കും. ഇതില്‍ നിങ്ങള്‍ പലിശ ഇടപാട് നടത്തുന്നില്ലെന്നു മാത്രമല്ല, സ്ഥലവില ബാങ്ക് കണക്കുകൂട്ടിയതുപോലെ വര്‍ദ്ധിക്കാതിരിക്കുകയോ കുറയുകയോ വായ്പയെടുത്ത വ്യക്തിയ്ക്ക് എന്തെങ്കിലും സംഭവിക്കുകയോ ചെയ്താല്‍ അതുമൂലം വരുന്ന എല്ലാ നഷ്ടങ്ങളും ബാങ്ക് സഹിക്കേണ്ടതുമാണ്. (ഇതിനെല്ലാം ബാങ്കിന് ഇന്‍ഷുറന്‍സ് പരിരക്ഷ തേടാം). അതുപോലെ ബാങ്ക് ചിലവഴിച്ച മുഴുവന്‍ തുകയും തിരിച്ചടച്ച് കഴിയുന്ന സമയത്ത് വസ്തുവിന്റെ മൂല്യം കുറഞ്ഞിട്ടുണ്ടെങ്കില്‍ ആ നഷ്ടം ബാങ്ക് വായ്പയെടുത്ത ഉപഭോക്താവിന് തിരികെ നല്‍കേണ്ടതാണ്. ഇതാണ് ആരോഗ്യകരമായ ഒരു സമൂഹത്തില്‍ ഉണ്ടാകേണ്ട ഭവനവായ്പ ഇടപാടിന്റെ ഒരു ഉദാഹരണം.
വ്യാവസായിക വായ്പാരീതി
വ്യവസായമോ കച്ചവടമോ തുടങ്ങാനുദ്ദേശിക്കുന്ന വ്യക്തി തന്റെ പദ്ധതിയുമായി ബാങ്കിനെ സമീപിക്കുന്നു. ബാങ്ക്, പദ്ധതിയുടെ സാമൂഹികവും കാലികവുമായ ആവശ്യകതയും അതിന്റെ ലാഭസാദ്ധ്യതയും വിശദമായി വിലയിരുത്തുന്നു. പദ്ധതി ഇരുകൂട്ടരും സംയുക്തമായോ, മുതല്‍ മുടക്ക് മുഴുവന്‍ ബാങ്ക് വഹിക്കുന്ന രീതിയിലോ ആരംഭിക്കുന്നു. ഇവിടെ പദ്ധതിയുടെ സാമ്പത്തിക - മാനേജ്മെന്റ് തലങ്ങളില്‍ ബാങ്കിന്റെ പ്രതിനിധികള്‍ നേരിട്ട് ഇടപെടും. പദ്ധതി നടത്തിപ്പിനാവശ്യമായ ആശയപരമായ കാര്യങ്ങള്‍ ബാങ്ക് പ്രതിനിധികളെ ഓരോ ഘട്ടത്തിലും ചര്‍ച്ചയിലൂടെ ബോധ്യപ്പെടുത്തിയതിന് ശേഷമാവും പ്രാവര്‍ത്തികമാക്കുന്നത്. പദ്ധതി വിജയകരമാണെന്ന് തെളിയിക്കുന്നതിനും ലാഭത്തിലെത്തിക്കുന്നതിനും പ്രത്യേക കാലാവധി നിശ്ചയിക്കപ്പെട്ടിട്ടുണ്ടാകും. ഇതിലെ ആദ്യഘട്ടം അതായത് വിജയകരമാണെന്ന് തെളിയിക്കേണ്ട സമയത്ത് ആശയദാതാവിന് അത് തെളിയിക്കാന്‍ കഴിയാതിരുന്നാല്‍ ബാങ്കിന്റെ പ്രത്യേക മാനേജ്മെന്റ് വിഭാഗം നേരിട്ട് ഇടപെടുകയും നിലവിലെ അവസ്ഥയെ സസൂക്ഷ്മം വിലയിരുത്തുകയും അതനുസരിച്ച് ബാങ്കിന് നിലവിലുള്ള നഷ്ടം സഹിച്ചുകൊണ്ട് പിന്‍വാങ്ങുകയോ അല്ലെങ്കില്‍ ആശയദാതാവിന്റെ വാക്കുകളെ വിശ്വസിച്ചുകൊണ്ട് തുടരുകയോ ആവാം. ഏത് ഘട്ടത്തിലായാലും ശരി ആശയപരാജയത്തിന്റെ ഉത്തരവാദിത്വം ബാങ്കിന്റേത് കൂടിയാണ്. അതനുസരിച്ചുള്ള നഷ്ടങ്ങള്‍ സഹിക്കാവുന്ന രീതിയിലായിരിക്കണം ബാങ്കിംഗ് സംവിധാനം. ലാഭമാണെങ്കില്‍ അതിന്റെ നിശ്ചിത വിഹിതം ബാങ്കിന് ലഭിക്കുകയും വേണം. ലാഭമായിത്തുടങ്ങുന്ന സമയം മുതല്‍ ആകെ ബാങ്ക് മുടക്കിയ തുകയിലേയ്ക്ക് നിശ്ചയിക്കപ്പെടുന്ന ഗഡുക്കള്‍ സ്ഥാപനം അടച്ചുതുടങ്ങണം. കൂടാതെ സ്ഥാപനത്തിന്റെ ലാഭവിഹിതത്തിന്റെ നിശ്ചിത ശതമാനം തുകയും ബാങ്കിന് യഥാസമയങ്ങളില്‍ നല്‍കണം. വായ്പ അടച്ചുതീരുന്ന മുറയ്ക്ക് സ്ഥാപനം പരിപൂര്‍ണ്ണമായി ആശയദാതാവിന് കൈമാറുകയും വേണം.
പണയ വായ്പ
നിശ്ചിത അളവിലുള്ള ഒരു പ്രദേശത്ത്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍കൈയ്യെടുത്ത് ഒരു ``പ്രാദേശിക നാണയനിധി'' രൂപീകരിക്കുന്നു. ആ പ്രദേശത്തെ പ്രായപൂര്‍ത്തിയായ ആരോഗ്യവും വരുമാനവുമുള്ള എല്ലാ വ്യക്തികളും ഇതില്‍ അംഗമായിരിക്കണം. ആരോഗ്യകരമായ ഒരു സാമൂഹികസൃഷ്ടിക്ക് ഇതൊരു നിര്‍ബന്ധിത നിയമം തന്നെയാകണം. ഈ പ്രാദേശികനാണയനിധിയ്ക്ക് ആകെ അംഗങ്ങളില്‍ നിന്നും അതാതു കാലത്ത് സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഏകീകൃത നിയമങ്ങളനുസരിച്ച് ഭരണസമിതിയെ തിരഞ്ഞെടുക്കുന്നു. പ്രദേശത്തിന്റെ പ്രത്യേകതകളും വ്യക്തികളുടെ എണ്ണത്തിന്റെ ആനുപാതവും അനുസരിച്ചുള്ള തുക പ്രാദേശിക നാണയനിധിയ്ക്ക് ആദ്യഘട്ടത്തില്‍, പ്രവര്‍ത്തനഫണ്ടായി നല്‍കേണ്ടത് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും സര്‍ക്കാരുമാണ്. അംഗങ്ങളില്‍ നിന്നുള്ള നിശ്ചിത മാസവരിസംഖ്യയായിരിക്കും പ്രാദേശിക നാണയനിധിയുടെ ദൈനംദിന ചിലവിനുള്ള വരുമാനമാര്‍ഗ്ഗം. ഇത്തരത്തിലുള്ള പ്രാദേശികനാണയനിധിയായിരിക്കും പണയവായ്പകള്‍ അനുവദിക്കുന്നത്. പ്രാദേശികനാണയനിധിയിലൂടെ ലഭിയ്ക്കുന്ന പണയവായ്പയ്ക്ക് അതാത് കാലഘട്ടത്തിലെ സമൂഹത്തിന്റെ അത്യാവശ്യങ്ങളെയും ആവശ്യങ്ങളെയും തിരിച്ചറിഞ്ഞുകൊണ്ടുള്ള പരിധി നിശ്ചയിക്കണം. വായ്പ ആവശ്യവുമായി നാണയനിധിയെ സമീപിക്കുന്ന അംഗത്തിന് പണയവസ്തുവിന്റെ മൂല്യത്തിനനുസൃതമായി അനുവദിക്കുന്ന വായ്പയ്ക്ക് പലിശ ഈടാക്കാന്‍ പാടില്ല. നിശ്ചിത തുകയ്ക്ക് മുകളില്‍ വായ്പ അനുവദിക്കുമ്പോള്‍ അതുമായി ബന്ധപ്പെട്ട് വരുന്ന ചിലവുകളിലേക്ക് ആവശ്യമായ സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കാവുന്നതാണ്. വായ്പയുടെ കാലാവധിയും മാസം തിരിച്ചടയ്ക്കേണ്ട തുകയും വായ്പയെടുക്കുന്ന ആളുടെ സാമ്പത്തിക നിലയ്ക്കും എടുക്കുന്ന തുകയ്ക്കും ആനുപാതികമായി നിശ്ചയിക്കേണ്ടതാണ്. കാലാവധിയ്ക്കുള്ളില്‍ തുക അടച്ചുതീര്‍ത്ത് പണയവസ്തു തിരിച്ചെടുത്തില്ലെങ്കില്‍ അതാത് കാലത്ത് സര്‍ക്കാര്‍ നടപ്പിലാക്കുന്ന നിയമങ്ങളനുസരിച്ച് പ്രവര്‍ത്തിക്കുക. ഇത്തരം പ്രാദേശിക നാണയനിധിയില്‍ ആരോഗ്യവും വരുമാനവുമില്ലാത്തതിന്റെ പേരില്‍ അംഗമല്ലാതിരിക്കുന്നവര്ക്കും വായ്പ അനുവദിക്കേണ്ടതാണ്. ഇവരുടെ കാര്യത്തിലും മറ്റെല്ലാ കാര്യങ്ങളിലും ദൈവീകതയില്‍ (മതങ്ങളില്‍ അല്ല) അധിഷ്ഠിതമായ മനുഷ്യത്വപരമായ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ ഭരണസമിതി പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
ഇനിയും ഒട്ടനവധി ഉദാഹരണങ്ങള്‍ പറയേണ്ടതുണ്ട്. മുകളില്‍ പറഞ്ഞ ഉദാഹരണങ്ങളൊന്നും തന്നെ നടപ്പിലാക്കാന്‍ പാടില്ലാത്തതാണെന്നോ നടപ്പിലാക്കരുതെന്നോ, തന്റെ സഹോദരങ്ങളുടെ ദുഃഖം തിരിച്ചറിയാന്‍ കഴിയുന്ന മനുഷ്യത്വമുള്ള ഒരു മനുഷ്യനും (മനുഷ്യജീവി അല്ല) പറയാന്‍ സാധ്യതയില്ല. ഇതിന് അവന് ഏതെങ്കിലും മതവിശ്വാസി ആയിരിക്കേണ്ടതില്ല. മനുഷ്യജീവിയായി ഭൂമിയിലേക്ക് പിറന്ന് വീഴുമ്പോള്‍, തന്റെ ഹൃദയത്തില്‍ ദൈവം കൊളുത്തിവച്ച ആരാലും അണയ്ക്കാന്‍ കഴിയാത്ത മനുഷ്യത്വമെന്ന പ്രകാശത്തെ കരുണയും സ്നേഹവും ആര്‍ദ്രതയും ഉള്‍പ്പെടെയുള്ള ദൈവീകമായ വികാരങ്ങള്‍ കൊടുത്ത് വളര്‍ത്താന്‍ ശ്രമിക്കുന്ന, അതിലൂടെ മനുഷ്യജീവിയില്‍ നിന്ന് മനുഷ്യനെന്ന അവസ്ഥയിലേക്ക് പരിണാമം നടത്താനാഗ്രഹിക്കുന്ന, നടത്തിക്കൊണ്ടിരിക്കുന്ന ആരുമാകാം.
എന്താണ് ഇസ്ലാമിക ബാങ്കിംഗ് ?
എന്താണ് ഇസ്ലാമിക ബാങ്കിംഗ് എന്നത് അന്വേഷിച്ച് കണ്ടെത്താന്‍ പല ഇസ്ലാമിക വിഭാഗങ്ങള്‍ പുറത്തിറക്കിയ ഇസ്ലാമിക സാമ്പത്തിക ശാസ്ത്രങ്ങളും നിരവധി രേഖകളും പുസ്തകങ്ങളും മറ്റും പരിശോധിച്ചു. പരിചിതരും അപരിചിതരുമായ ഒട്ടനവധി വ്യക്തികളെ വിളിച്ച് സംസാരിച്ചു. ഇതില്‍ നിന്നൊന്നും വ്യക്തമായ ഒരു ധാരണ കിട്ടിയിട്ടില്ല. അതുകൊണ്ട് തന്നെ ഇനി പറയുന്ന കാര്യം പൂര്‍ണ്ണമായും ശരിയാകണമെന്നില്ല. ഇതെഴുതുന്നത് വായനക്കാരന്റെ അന്വേഷണത്വരയെ ഉണര്‍ത്തുന്നതിനാണ്. ഇതുവരെ ലഭ്യമായ അറിവനുസരിച്ച് പ്രോഫിറ്റ് ഡിവൈഡിംഗ് സിസ്റ്റം അഥവാ പ്രോഫിറ്റ് ഡിവൈഡിംഗ് ബാങ്കിംഗ് എന്നതാണ് ഇസ്ലാമിക ബാങ്കിംഗ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ലാഭകരമാകുമെന്നുറപ്പുള്ള (നഷ്ട സാധ്യത തീരെ കുറഞ്ഞ) ഇസ്ലാം അനുവദിക്കുന്ന കച്ചവടത്തിലോ വ്യവസായത്തിലോ നിക്ഷേപിക്കുകയും ഈ നിക്ഷേപം മുന്‍ നിശ്ചയിച്ച ലാഭവിഹിതം ഉള്‍പ്പെടെ ഗഡുക്കളായി തിരിച്ചുപിടിക്കുകയും ചെയ്യുക. ശേഷം പണം നിക്ഷേപിച്ചവന് ഈ ലാഭവിഹിതത്തിന്റെ ഒരു പങ്ക് നല്‍കുക. ഒരു സ്ഥലത്ത് നഷ്ടമായെങ്കില്‍ മറ്റൊരു സ്ഥലത്തെ ലാഭം വച്ചുകൊണ്ട് അത് പരിഹരിക്കുക. അതായത് ഭൗതിക ലോകത്തിന്റെ ലാഭക്കച്ചവട രീതിയുടെ മറ്റൊരു മുഖം. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ മൂലധന കേന്ദ്രീകരണവും അതിനെ അടിസ്ഥാനമാക്കിയുള്ള വ്യവസായവും. ഇതില്‍ ഞാനുള്‍പ്പെടെയുള്ള പൊതുസമൂഹത്തിന് ഒരുപാട് സംശയങ്ങള്‍ ബാക്കിയുണ്ട്. ഇതിനുത്തരം തരേണ്ട ബാദ്ധ്യത ഇസ്ലാമിക ബാങ്കിന് ചൂട്ടുപിടിക്കുന്ന അല്ലെങ്കില്‍ അനുകൂലിക്കുന്നവര്‍ക്കുണ്ട്. അത് സ്ഥാപിക്കുന്നതിന് ആവശ്യമായ വെള്ളവും വെളിച്ചവും പകരുന്ന കേരളത്തിലെ വ്യവസായ മന്ത്രി എളമരം കരീം, ധനമന്ത്രി തോമസ് ഐസക്ക് തുടങ്ങി നേതൃത്വം കൊടുക്കുന്ന മറ്റുള്ളവര്‍ക്കുമുണ്ട്. ഒപ്പം പ്രധാനമന്ത്രി മന്മോഹന് സിങ്ങിനും, മുന്‍ ധനമന്ത്രിയും ഇപ്പോഴത്തെ കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ പി.ചിദംബരത്തിനും മറുപടി തരാനുള്ള ഉത്തരവാദിത്വമുണ്ട്. കാരണം ഞാനുള്‍പ്പെടെ ഈ രാജ്യത്തെ കോടിക്കണക്കിന് മതേതരവിശ്വാസികള്‍ നിങ്ങള്‍ക്ക് വോട്ടു ചെയ്തിരുന്നു ?!
പ്രധാന ചോദ്യങ്ങള്‍
എന്തിന് ഇസ്ലാമിക ബാങ്കിംഗ്?
എന്തിനാണ് ഇസ്ലാമിക ബാങ്കിംഗ് അല്ലെങ്കില്‍ ശരിഅത്ത് അനുസൃത ബാങ്കിംഗ്, പലിശരഹിത ബാങ്കിംഗ് തുടങ്ങിയ പദങ്ങളുടെ പ്രയോഗം സര്‍ക്കാര്‍ തന്നെ നടപ്പിലാക്കുന്നത്? കൃത്യമായ വോട്ടുബാങ്ക് ലക്ഷ്യത്തിനുവേണ്ടി സമൂഹത്തെ ഇനിയും വിഭജിക്കണോ? ഈ മൂന്ന് വാക്കുകള്‍ ഒരു മതേതര സര്‍ക്കാരിനെക്കൊണ്ട് പറയിപ്പിക്കുന്നതിന്റെ പിന്നില്‍ വലിയ ഉദ്ദേശ്യങ്ങളില്ലേ? അതില്‍ പ്രധാനം : ഇസ്ലാമിന്റെ സാമ്പത്തിക വ്യവസ്ഥിതിയാണ് മനുഷ്യസമൂഹത്തിന് നല്ലതെന്നും നിലവിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എല്‍.ഐ.സി. പോലെയുള്ള ഭാരതത്തിലെ എല്ലാ സാമ്പത്തികക്രമങ്ങളും തെറ്റാണെന്ന് പറയാതെ പറയുന്നതിലൂടെ ഇസ്ലാമിനെ മഹത്വവല്‍ക്കരിക്കുക. ഇതരമതത്തില്‍ പെട്ട പ്രധാനമന്ത്രിയും പി.ചിദംബരവും സംസ്ഥാന മന്ത്രിമാരും ഇസ്ലാമിക ബാങ്കിനു വേണ്ടി സംസാരിക്കുകയും വാദിക്കുകയും ചെയ്യുമ്പോള്‍ ഒരു ഉല്പന്നത്തിന്റെ പ്രശസ്തിയും പ്രസക്തിയും വര്‍ധിക്കുന്നതുപോലെ ഇസ്ലാമിന്റെയും പ്രശസ്തിയും പ്രസക്തിയും വര്‍ദ്ധിപ്പിക്കുക. ഒന്നുകൂടി ലളിതമായി പറഞ്ഞാല്‍ ഇസ്ലാമിക ലോകം സാധ്യമാക്കാനുള്ള യുദ്ധ തന്ത്രങ്ങളുടെ ഏറ്റവും സൂക്ഷ്മമായ തലമാണ് ഇസ്ലാമിക ബാങ്കിംഗ് അല്ലെങ്കില്‍ പലിശരഹിത ബാങ്കിംഗ് എന്ന പ്രയോഗം. മറ്റൊന്നുകൂടി ഇതിനോടൊപ്പം ചേര്‍ത്തുവായിക്കണം. പലിശരഹിതം എന്നുപറഞ്ഞാല്‍ അത് ഇസ്ലാമിന്റെ കുത്തകയാണെന്നുള്ള ഒരു ധാരണ കാലങ്ങള്‍ കൊണ്ടവര്‍ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. അതുകൊണ്ട് തന്നെ പലിശരഹിതം എന്നു പറയുമ്പോള്‍ അത് ഇസ്ലാമാണെന്ന് ഇതര മതങ്ങളെ ആഴത്തില്‍ പഠിക്കാത്തവര്‍ക്ക് തോന്നാം. ഈ തോന്നലിനെയും ഇസ്ലാമിസത്തിലേക്ക് ആകര്‍ഷിക്കാനുള്ള ഉപാധിയാക്കുന്നു.
പരാധീനതകള്‍ അനുഭവിക്കുന്ന ഒരു സമൂഹത്തിന് ഭക്ഷണം, വസ്ത്രം, താമസസൗകര്യം, വിദ്യാഭ്യാസം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ നടത്തിക്കൊടുക്കേണ്ടതും അവരെ മുഖ്യധാരയിലേക്ക് എത്തിക്കേണ്ടതും ഭരണകൂടമാണ്. ഒരു മതേതരരാജ്യത്ത് ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടം നിര്‍വ്വഹിക്കേണ്ട ഇങ്ങനെയുള്ള പല കാര്യങ്ങളും ചെയ്യാതിരിക്കുകയും മതസംഘടനകള്‍ക്ക് ഈ മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ തന്നെ വഴിയൊരുക്കുകയും ചെയ്തതിന്റെ തിക്തഫലങ്ങള്‍ ഒറീസ്സയുള്പ്പെടെ ഭാരതത്തിന്റെ പല മേഖലകളിലും നമ്മള് കണ്ടതാണ്. ഇതു തന്നെയാണ് സാമ്പത്തിക മേഖലയിലേയ്ക്ക് മതം കടന്നുവരുമ്പോഴും നമ്മള് ഭയക്കേണ്ടത്. മതേതര (?!) ഭാരതത്തില്‍ ഇത് വേണ്ടതുണ്ടോ? ഇതുവരെ ഭാരതസമൂഹത്തോട് ഭരണകൂടങ്ങള്‍ ചെയ്ത തെറ്റുകള്‍ തന്നെ തിരുത്താന്‍ പറ്റാത്ത അത്രയും വഷളായിക്കഴിഞ്ഞിരിക്കുന്നു.
പ്രോഫിറ്റ് ഷെയറിംഗ് ബാങ്ക് (പി.എസ്. ബാങ്ക്)
സാമ്പത്തിക നിക്ഷേപം സ്വീകരിച്ച് അത് ലാഭമാകാമെന്നു തോന്നുന്ന ബിസിനസ്സില്‍ നിക്ഷേപിക്കുകയും ലഭിക്കുന്നത് ലാഭമായാലും നഷ്ടമായാലും നിക്ഷേപകനും ബാങ്കും പ്രത്യേക കരാറുകളുടെ അടിസ്ഥാനത്തില്‍ പങ്കിട്ടെടുക്കുകയും ചെയ്യുന്ന ബാങ്കിംഗ് സംവിധാനത്തെ വിളിക്കേണ്ടത് പ്രോഫിറ്റ് ഷെയറിംഗ് ബാങ്ക് എന്നോ സമാനമായ മറ്റു പേരുകളിലോ ആണ്. അത് ഏതെങ്കിലും മതത്തിന്റെ കുത്തകയുമല്ല. മനുഷ്യത്വം മനസ്സില്‍ സൂക്ഷിക്കുന്ന, സമൂഹത്തില്‍ നന്മ പുലര്‍ന്നുകാണണം എന്നാഗ്രഹിക്കുന്ന ഹിന്ദുവും മുസല്‍മാനും ക്രിസ്ത്യാനിയും നിരീശ്വരവാദിയും മതമില്ലാത്ത ദൈവവിശ്വാസികളും യുക്തിവാദികളും ആഗ്രഹിക്കുന്നത് ഇതാണ്. വിവിധ മതസ്ഥര്‍ ഒരുമിച്ചു വസിക്കുന്ന ഒരു പ്രദേശത്ത് ജനാധിപത്യപരമായ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ പ്രതിനിധികള്‍ ഇസ്ലാമിക ബാങ്കിംഗ് എന്ന പദം ഉപയോഗിക്കുമ്പോള്‍ അതിന്റെ സാമൂഹിക മനഃശ്ശാസ്ത്രമോ അതു മുതലെടുക്കുന്നവരെക്കുറിച്ചോ ചിന്തിക്കാതിരിക്കുന്നത് ആത്മഹത്യാപരമാണ്. അത് ഭരണഘടനയെയും മതേതരത്വത്തെയയും വ്യഭിചരിക്കുന്നതിന് തുല്യമാണ്. നമ്മുടെ ഭരണഘടനയ്ക്കും നമ്മുടെ മതേതരത്വത്തിനും ഇനി അതിനുള്ള ശേഷിയില്ല എന്ന് ഭരണകര്‍ത്താക്കളും രാഷ്ട്രീയപാര്‍ട്ടികളും മനസ്സിലാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. പ്രത്യേക മതവുമായി ബന്ധപ്പെട്ട വാക്കുകള്‍ സര്‍ക്കാര്‍ തന്നെ പൊതുസംവിധാനത്തില്‍ ഉപയോഗിക്കുമ്പോള്‍ അത് വിഭജനം രൂക്ഷമാക്കാന്‍ മാത്രമാണ് ഉതകുന്നതെന്ന് തിരിച്ചറിയാനുള്ള വിവേകം പോലും ഭരണകര്‍ത്താക്കള്‍ക്ക് നഷ്ടപ്പെട്ടുവോ?
നിലവിലെ തീവ്രവാദികള്‍ ഇസ്ലാമിക ബാങ്കിനെ എതിര്‍ക്കേണ്ടതില്ല?
ഉത്തരേന്ത്യയില്‍ തുടങ്ങി ഇപ്പോള്‍ കേരളത്തില്‍ വരെ ജനാധിപത്യ സംവിധാനങ്ങളുടെ മതവല്‍ക്കരണം കൃത്യമായി നടപ്പിലാക്കിക്കൊണ്ട് ഭാരതത്തെ കലാപകലുഷിതമാക്കിക്കൊണ്ടിരിക്കു
ന്ന തീവ്രവസംഘടനകളായ ആര്.എസ്.എസ്.,വി.എച്ച്.പി., ശിവസേന പ്രവര്‍ത്തകര്‍ ഇസ്ലാമിക ബാങ്കിനെ എതിര്‍ക്കേണ്ടതില്ല. അതിനുള്ള യോഗ്യത അവര്‍ക്കില്ല. ഉത്തരേന്ത്യയിലെ മിക്ക സര്‍ക്കാര്‍ ഓഫീസുകളും റെയില്‍വേസ്റ്റേഷനുകളും ഏയര്പോര്ട്ടുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ക്ഷേത്രങ്ങള്‍ കൊണ്ടും വിശ്വാസചിഹ്നങ്ങള്‍ കൊണ്ടും കുത്തിനിറച്ച് മതവിഭജനം രൂക്ഷമാക്കുന്നവര് എങ്ങിനെയാണ് ``മതേതരസര്‍ക്കാരിന് ഇത് ഭൂഷണമല്ല'' എന്ന് വേദികളിലും ചാനലുകളിലും പത്രങ്ങളിലും പറയുക. അവര്‍ പറയേണ്ടതില്ല, അത് വിഭജനം രൂക്ഷമാക്കി കലാപത്തിലെത്തിക്കാനേ ഉപകരിക്കൂ.
ഓരോ മതങ്ങളുടെയും ദൈവങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്‍ പറഞ്ഞ് അനുയായികളെ തെരുവിലിറക്കി സമരം ചെയ്യിക്കുകയും സ്വന്തം സ്കൂളുകളില്‍ പോലും അന്യമതസ്ഥരായ കുട്ടികളോട് വിവേചനം കാട്ടുകയും ചെയ്യുന്ന മതപുരോഹിതന്മാരും ഇസ്ലാമിക ബാങ്കിനെ എതിര്‍ക്കേണ്ടതില്ല. ഇന്ത്യന്‍ യൂണീയന് മുസ്ലിം ലീഗ് (ഇന്ത്യന്‍ മുസ്ലീങ്ങളുടെ സഖ്യം) എന്ന രാഷ്ട്രീയപാര്‍ട്ടിയെ (?!) തോളിലേറ്റി ചുമക്കുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തകര്‍ ഇസ്ലാമിക ബാങ്കിനെ എതിര്‍ക്കുകയുമില്ല. കാരണം അവര്‍ കാലങ്ങളായി മതേതരത്വത്തെ വ്യഭിചരിച്ചാണ് ജീവിക്കുന്നത്. ഇത്തരത്തില്‍ മതേതരത്വമെന്നതിനെ സമയാസമയങ്ങളില്‍ നേട്ടങ്ങള്‍ക്കു വേണ്ടി കൂട്ടിക്കൊടുത്തുകൊണ്ടിരിക്കുന്ന, അതിന്റെ പങ്കുപറ്റുന്ന ഒരാള്‍ക്കും ഇത്തരം വിഷയങ്ങളില്‍ പ്രതികരിക്കാനുള്ള അവകാശമില്ല. മതസംഘടനകള്‍ വിലയ്ക്കെടുത്ത കേരളത്തിലെ ഇടതുപക്ഷ സംഘടനാ നേതാക്കള്‍ക്കും ഇസ്ലാമിക ബാങ്ക് എന്ന പ്രയോഗം സമൂഹത്തിലുണ്ടാക്കാന്‍ പോകുന്ന പ്രശ്നങ്ങള്‍ കാണാന്‍ കഴിയില്ലായിരിക്കാം. പക്ഷേ, ഒരു മതേതര രാജ്യത്ത്, ജനാധിപത്യപരമായി തെരഞ്ഞെടുത്ത ഒരു സര്‍ക്കാര്‍ ഇങ്ങനെയൊരു കാര്യത്തിന് കൂട്ടുനില്‍ക്കുന്നതിലെ ധാര്‍മ്മികതയെക്കുറിച്ച്, വിപ്ലവവീര്യത്തിനും ദീര്‍ഘവീക്ഷണമുള്ള സൂക്ഷ്മചിന്തകള്ക്കും പേരുകേട്ട കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ ചിന്തിക്കാത്തത് ലജ്ജാകരവും ആത്മഹത്യാപരവുമാണ്.
പ്രസക്തമായ മറ്റൊരു കാര്യം, പി.സി.തോമസ് മതവികാരമുണര്‍ത്തി വോട്ടുപിടിച്ചു എന്ന കാര്യം ഉന്നയിച്ച് അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കാന്‍ സുപ്രീം കോടതി വരെ പോയ എല്‍.ഡി.എഫ്. സഹയാത്രികന് കെ.ഇ.ഇസ്മയില്‍ എന്തുകൊണ്ട് ഇസ്ലാമിക ബാങ്ക് എന്ന പ്രയോഗത്തെ എതിര്‍ക്കുന്നില്ല എന്നതാണ്. എന്തുകൊണ്ട് പി.സി.തോമസ് എതിര്‍ക്കുന്നില്ല? മുസ്ലീം ലീഗിനോട് മത്സരിച്ച് പരാജയപ്പെട്ട, തന്റെ എല്‍.ഡി.എഫ്. സഹപ്രവര്‍ത്തകരോട് മുസ്ലീം ലീഗിന്റെ വിജയത്തിനെതിരെ കോടതിയെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിക്കാന്‍ കെ.ഇ.ഇസ്മയില്‍ എന്തുകൊണ്ട് പറയുന്നില്ല? അല്ലെങ്കില്‍ എന്തുകൊണ്ട് അവര്‍ അത് ചെയ്യുന്നില്ല? മുസ്ലീം ലീഗ് എന്ന പേരു തന്നെ മനശ്ശാസ്ത്രപരമായി മതവികാരമുണര്ത്തലാണ്. അതിലൂടെയാണ് അവര്‍ വോട്ടുപിടിക്കുന്നതും ജയിക്കുന്നതും. ഇന്ത്യപോലൊരു മതേതര രാജ്യത്ത് ഇന്ത്യന്‍ യൂണീയന് മുസ്ലീം ലീഗ് എന്ന പേരിലൊരു രാഷ്ട്രീയപാര്‍ട്ടി ഉണ്ടാകാനേ പാടില്ലായിരുന്നു. ഇനിയിപ്പോള്‍ ഇസ്ലാമിക ബാങ്കും. കുറച്ച് കഴിയുമ്പോള്‍ ഹിന്ദു ലീഗ്, ഹിന്ദു ആശുപത്രികള്‍, ക്രിസ്ത്യന്‍ സര്‍ക്കാര്‍, ഹൈന്ദവ ആയൂര്‍വ്വേദം, ക്രിസ്ത്യന്‍ വൈദ്യുതി, മുസ്ലിം റെയില്‍വേ സ്റ്റേഷന് ...... ഹാ കഷ്ടം! നമ്മുടെ മതേതരത്വത്തിന്റെ അവസ്ഥ.
ആരാണ് എതിര്‍ക്കേണ്ടത്?
ഇസ്ലാമിക ബാങ്കിംഗ് / ശരിഅത്ത് അനുസൃത ബാങ്കിംഗ് / പലിശരഹിത ബാങ്ക് എന്നീ പദങ്ങളെയും സംവിധാനങ്ങളെയും വളരെ ആസൂത്രിതമായി സര്ക്കാരിനേക്കൊണ്ടുതന്നെ പ്രചരിപ്പിക്കുന്നതും നടപ്പിലാക്കാന്‍ ശ്രമിക്കുന്നതും ചോദ്യം ചെയ്യേണ്ടത് ഇവിടുത്തെ മാദ്ധ്യമങ്ങളും സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകരും ഒപ്പം സാമൂഹിക ശാസ്ത്രജ്ഞരും (ഇങ്ങനെയൊരു മേഖലയുണ്ട്) ആണ്. നേരത്തേ ഉന്നയിച്ച ചോദ്യങ്ങളുടെ ഉത്തരവും, ഇത്തരം പദങ്ങള്‍ ഉപയോഗിക്കുന്നതിന്റെ ലക്ഷ്യവും സമൂഹത്തിന്റെ എല്ലാ മണ്ഡലങ്ങളിലും ചര്‍ച്ചയ്ക്ക് കൊണ്ടുവരാനുള്ള ധാര്‍മ്മിക ബാദ്ധ്യത മാദ്ധ്യമ (നോട്ടീസ് വിതരണക്കമ്പനികള്ക്കോ, മാധ്യമത്തിനോ അല്ല) ങ്ങള്‍ക്കുണ്ട്. അത് നാം ചെയ്തില്ലെങ്കില്‍ ഇതിന്റെ പേരില്‍ നാളെകളില്‍ കൊല്ലപ്പെടുന്നതും അംഗഭംഗം വരുന്നതും നിരവധി മനുഷ്യജീവികള്ക്കായിരിക്കും. കാരണം, ഇപ്പോള്‍ത്തന്നെ ജന്മഭൂമി, കേസരി, സാംന.. തുടങ്ങിയ മാദ്ധ്യമങ്ങളിലും തീവ്ര ഹൈന്ദവസംഘടനകളുടെ ക്ലാസ്സുകളിലും ഇസ്ലാമിക ബാങ്കിന്റെ പേരില്‍ വിഷം കുത്തിവച്ച് തുടങ്ങിയിട്ടുണ്ട്. അതും കൊടുംവിഷമാണ് കുത്തിനിറച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇത് തിരിച്ചറിഞ്ഞുകൊണ്ട് മാദ്ധ്യമങ്ങളും സാംസ്കാരിക സാമൂഹിക പ്രവര്‍ത്തകരും എത്രയും പെട്ടെന്ന് ഈ വിഷയത്തില്‍ ഇടപെടേണ്ടതുണ്ട്. മതേതരസര്‍ക്കാര്‍ ഇടപെട്ട് നിക്ഷേപിച്ചും പ്രചരിപ്പിച്ചും വളര്‍ത്തിക്കൊണ്ടുവരുന്ന ഇസ്ലാമിക ബാങ്കിംഗ്, ശരിഅത്ത് അടിസ്ഥാന ബാങ്ക് എന്നിങ്ങനെയുള്ള പദപ്രയോഗങ്ങളും സംവിധാനങ്ങളും ഏതേത് പ്രശ്നങ്ങളാണ് ഉണ്ടാക്കുക എന്നത് ഭരണാധികാരികളില്‍ എത്തിക്കാനും അതില്‍ നിന്ന് പിന്മാറാനുള്ള തീരുമാനമെടുപ്പിക്കാനും കഴിയണം. ഭാവിയില്‍ മതങ്ങളില്‍ നിന്ന് വരാന്‍ സാധ്യതയുള്ള ഇത്തരം പ്രവര്‍ത്തനങ്ങളെ തടയാനും ജനാധിപത്യസംവിധാനങ്ങളില്‍ മതങ്ങളുടെ കടന്നുകയറ്റം അവസാനിപ്പിക്കാനും വേണ്ട നിയമനിര്‍മ്മാണവും നടത്തേണ്ടതുണ്ട്.
ലൗ ജിഹാദും ഇസ്ലാമിക ബാങ്കും
കൃത്യമായ ലക്ഷ്യത്തോടെ പടച്ചുവിട്ട ലൗ ജിഹാദ് എന്ന പദം കേരളത്തില്‍ വലിയ ഒച്ചപ്പാടു സൃഷ്ടിച്ചു. ഇസ്ലാമിലെ പല വിഭാഗങ്ങളുടെയും പ്രസിദ്ധീകരണങ്ങള്‍ ഇതിനെതിരെ രംഗത്തുവന്നു. ഇത്തരം പ്രസിദ്ധീകരണങ്ങളില്‍ ഈ പദപ്രയോഗത്തെ എതിര്‍ത്തുകൊണ്ട് സാമൂഹിക സാംസ്കാരിക മാദ്ധ്യമ മേഖലകളിലെ നിരവധി പ്രമുഖര്‍ ലേഖനങ്ങളെഴുതി. ഈ ലേഖനങ്ങളെല്ലാം സമര്‍ത്ഥിച്ചത് ഈ പദം സൃഷ്ടിക്കുന്ന സാമൂഹിക വിഭജനവും അത് മുസ്ലിം സമൂഹത്തിനുണ്ടാക്കുന്ന മാനസിക പ്രശ്നങ്ങളും അതിന്റെ പ്രത്യാഘാതങ്ങളുമെല്ലാമായിരുന്നു. ഡി.ബാബുപോള്‍ ഉള്‍പ്പെടെ അറിയപ്പെടുന്ന പലരും ഈ ദൗത്യം നിര്‍വ്വഹിച്ചിട്ടുണ്ട്. പ്രശംസനീയമായ ഇത്തരം ലേഖനങ്ങളെഴുതിയ ഇവര്‍ എന്തുകൊണ്ട് ഇസ്ലാമിക ബാങ്ക്, ശരിഅത്ത് അധിഷ്ഠിത ഇസ്ലാമിക ബാങ്ക് എന്നീ പദങ്ങള്‍ സമൂഹത്തില്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും എഴുത്തിലൂടെ ബോധവല്‍ക്കരണം നടത്തുകയും ചെയ്തില്ല? എന്തിനാണ് ഈ സോഫ്റ്റ് കോര്‍ണര്‍? പലിശയിലും കൊള്ളനികുതികളിലും അധിഷ്ഠിതമായ ഒരു മതേതരസര്‍ക്കാര്‍ ഇത്തരം സംവിധാനത്തില്‍ നിക്ഷേപം കൊണ്ടും ഇതര സംവിധാനങ്ങള്‍ കൊണ്ടും പങ്കാളിത്തം വഹിക്കുകയും, ജിഹാദ് എന്ന പദത്തിലും വിശുദ്ധമായതെന്ന് ഇസ്ലാം കരുതുന്ന ശരിഅത്ത്, ഇസ്ലാം എന്നീ പദങ്ങള്‍ അതിനായി ഉപയോഗപ്പെടുത്തുകയും ചെയ്തിട്ടും അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ എന്താണ് ആരും കാണാതെ പോകുന്നത്?
മുറവിളി കൂട്ടുന്നവരുടെ ശ്രദ്ധയ്ക്ക്
മനുഷ്യനന്മയ്ക്ക് വേണ്ടിയാണ് ഈ മുറവിളിയെങ്കില്‍, ഇസ്ലാമിക ബാങ്കിന് വേണ്ടി മുറവിളി കൂട്ടുന്നവരും അവരുടെ അംഗങ്ങളും അടിസ്ഥാന ജീവിത ആവശ്യങ്ങളുടെ കാര്യമാണ് ആദ്യം പരിഗണിക്കേണ്ടത്. സ്വന്തമായി അഞ്ച് സെന്റെങ്കിലും ഭൂമിയുള്ളവര്‍ അതില്‍ തന്നാല്‍ കഴിയുന്ന കൃഷി ചെയ്യുക. ഒപ്പം തന്റെ വീടിന്റെ മേല്‍ക്കൂരയിലെ ടെറസ്സുകളില്‍ പച്ചക്കറി ഉല്‍പ്പാദിപ്പിക്കാനുള്ള സംവിധാനങ്ങളേര്‍പ്പെടുത്തുക. മറ്റൊന്നുകൂടി അത്യാവശ്യമാണ്; നല്ല മരുന്ന് വാങ്ങിക്കാന്‍, നല്ല ചികിത്സ തേടാന്‍ കഴിയാത്തതിന്റെ പേരില്‍ ഉരുകിത്തീരുന്ന കോടിക്കണക്കിന് മനുഷ്യരുണ്ട് ഈ സമൂഹത്തില്‍. ഇന്ന് സമൂഹത്തില്‍ വ്യാപകമായ മാരകരോഗങ്ങളുടെ പട്ടിക തന്നെ നൂറിലധികമാണ്. ഇതില്‍ ഏതെങ്കിലും ഒരു രോഗത്തിനുള്ള മരുന്ന് ഉല്പാദിപ്പിച്ച് ലാഭമെടുക്കാതെ പലിശ ഈടാക്കാതെ വിതരണം ചെയ്യാനുള്ള സംവിധാനം ഏര്‍പ്പെടുത്തുക. ഇതിന് ഇസ്ലാമിക മരുന്നെന്നോ, ഇസ്ലാമിക പച്ചക്കറി എന്നോ പേരിടേണ്ടതില്ല. മനുഷ്യവംശത്തിന്റെ അവകാശങ്ങളാണിത്. മറ്റൊട്ടനവധി അത്യാവശ്യങ്ങളില്‍ ഒന്നുകൂടി പറയാം.
ആനുപാതിക വിലനിര്‍ണ്ണയ സിദ്ധാന്തം
ആനുപാതിക വിലനിര്‍ണ്ണയ സിദ്ധാന്തം എന്ന ആശയത്തെ പൂര്‍ണ്ണമായി ഇവിടെ അവതരിപ്പിക്കുന്നില്ല. ചുരുക്കം മാത്രമാണിത്. ആവശ്യമെങ്കില്‍ ആരോഗ്യകരമായ സാഹചര്യത്തില്‍ വലിയ ചര്‍ച്ചയ്ക്ക്, അതിലൂടെ വിപ്ലവകരമായ മാറ്റത്തിന്, ഈ ആശയത്തെ ഉപയോഗിക്കാവുന്നതാണ്. മനുഷ്യവംശത്തില്‍, മനുഷ്യനിര്‍മ്മിതമായ ചട്ടക്കൂടുകളുടെ അപചയം മൂലം പരാജയപ്പെട്ടവരും പരാജിതരില്‍ പരാജിതരുമായ ഒരു വലിയ സമൂഹമുണ്ട്. ഇവരെക്കൂടാതെ നിലവിലെ ഭൗതിക സാഹചര്യത്തോട് പടപൊരുതി മുന്നേറാന്‍ കഴിയാത്ത അന്ധരും ബധിരരും മൂകരും ഇതര അംഗവൈകല്യമുള്ളവരുമുള്പ്പെടുന്ന മറ്റൊരു വലിയസമൂഹവുമുണ്ട്. ഇവരില്‍ ഏറ്റവും താഴത്തെ തട്ടിലുള്ള ഒരാളെ പരിശോധിക്കാം. ഇരു കാലുകളുമുള്‍പ്പെടെ അരയ്ക്കു താഴോട്ട് തളര്‍ന്ന, സാമ്പത്തിക ഭദ്രതയില്ലാത്ത വ്യക്തിയെ സങ്കല്‍പ്പിക്കുക. ഇദ്ദേഹത്തിന് നാട്ടുകാരും സര്‍ക്കാരും നല്കിയ സഹായങ്ങള്‍ ചേര്‍ത്ത് തന്റെ അത്യാവശ്യ യാത്രകള്‍ക്ക് നാല്പതിനായിരത്തോളം രൂപ മുടക്കി ഒരു മുച്ചക്ര വാഹനം വാങ്ങിക്കുന്നു. (ഈ വാഹനം ഇദ്ദേഹത്തിന് കിട്ടുന്ന വിലനിര്‍ണ്ണയ സംവിധാനത്തിലേയ്ക്ക് ഞാനിപ്പോള്‍ കടക്കുന്നില്ല). എന്നാല്‍ ഈ വാഹനത്തില്‍ അടിക്കുന്ന ഒരു ലിറ്റര്‍ പെട്രോളിന് 50 രൂപയെന്നു സങ്കല്പിക്കുക. അരക്കോടിയോളം വിലയുള്ള മെഴ്സിഡസ് ബെന്‍സുമായി വരുന്നവനും ഇതേ 50 രൂപയ്ക്കാണ് പെട്രോള്‍ നല്‍കുന്നത്. ഇതെന്തു മാനുഷിക / ദൈവീക നീതിയാണ്? അമ്പതിനായിരം രൂപ മാസവരുമാനമുള്ളവന് ഒരു കിലോ അരി ലഭിക്കുന്നത് 22 രൂപയ്ക്ക്. മൂവായിരം രൂപ മാസവരുമാനമുള്ളവനും ഇതേ അരി, ഇതേ കടയില്‍ നിന്ന് ലഭിക്കുന്നത് 22 രൂപയ്ക്ക്. എനിക്ക് ഒരു സിലിണ്ടര്‍ ഗ്യാസ് ലഭിക്കുന്നത് 340 രൂപയ്ക്ക്. എന്റെ പത്തിലൊന്നു പോലും വരുമാനമില്ലാത്ത സുഹൃത്തിന് ഇതേ ഗ്യാസ് ലഭിക്കുന്നത് ഇതേ വിലയ്ക്ക്. നഗരത്തിലെ വന്‍കിട ജ്വല്ലറി ഉടമയ്ക്കും ഇതേ വിലയ്ക്ക് തന്നെ ഇതേ ഗ്യാസ് ലഭിയ്ക്കുന്നു. എല്ലായിടത്തും സര്‍ക്കാര്‍ നല്കിയ സബ്സിഡി ഒരേ നിരക്കില്‍!!! അയ്യായിരം രൂപ വരുമാനമുള്ള സുഹൃത്തിന്റെ അമ്മയ്ക്ക് ക്യാന്‍സര്‍ ചികിത്സയ്ക്ക് എല്ലാ ദിവസവും ആവശ്യമുള്ള ഒരു മരുന്ന് ലഭിക്കുന്നത് 860 രൂപയ്ക്ക്. ഇതേ മരുന്ന് ലക്ഷാധിപതിയായ മറ്റൊരു സുഹൃത്തിന്റെ അമ്മയ്ക്ക് ലഭിക്കുന്നതും ഇതേ വിലയ്ക്ക്. എന്തു നീതിയാണിത്? ഇതൊരുപാട് ആഴത്തില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്. ഇപ്പോള്‍ത്തന്നെ ലേഖനത്തിന്റെ പരിധി വിട്ടുകഴിഞ്ഞു. ചുരുക്കിപ്പറഞ്ഞാല്‍ ഇതിനൊന്നും വളരെ വേഗത്തില്‍ പരിഹാരം കാണാന്‍ കഴിഞ്ഞെന്നു വരില്ല. പക്ഷേ, പരിഹാരമുണ്ട്. അത് നടപ്പാക്കാന്‍ മനുഷ്യന് സാധിക്കുക തന്നെ ചെയ്യും. ആശ്വാസ നടപടിയെന്ന രീതിയില്‍ മുഖ്യധാരാസമൂഹത്തിന്റെ ഏറ്റവും താഴെയുള്ള വിഭാഗങ്ങള്‍ക്ക് വേണ്ടി മെഡിസിന് വിതരണ രംഗത്തും ഭക്ഷ്യവസ്തുക്കളുടെ വിതരണ രംഗത്തും ആനുപാതിക വിലനിര്‍ണ്ണയ സിദ്ധാന്തം ശ്രമിച്ചാല്‍ നടപ്പിലാക്കാവുന്നതാണ്. ഇതൊക്കെയാണ് ഇസ്ലാമിക ബാങ്കിംഗ്, ശരിഅത്ത് ബാങ്കിംഗ് എന്നീ പദപ്രയോഗങ്ങളുമായി മനുഷ്യസമൂഹത്തില്‍ കൂടുതല്‍ കൂടുതല്‍ വിള്ളലുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ അത്യാവശ്യമായി ശ്രദ്ധിക്കേണ്ടത്.
ആത്യന്തികമായി, മനുഷ്യജീവികളേ നിങ്ങള്‍ തിരിച്ചറിയുക. സാമ്പത്തിക പ്രത്യുല്പാദനമല്ല നമുക്കത്യാവശ്യം. സമ്പത്തിന്റെ പ്രത്യുല്പാദനമാണ്. സമ്പത്തെന്നു പറയുമ്പോള്‍ അത് പേപ്പര്‍ നോട്ടുകളല്ല. പ്രകൃതിയിലെയും പ്രപഞ്ചത്തിലെയും ഓരോ സൂക്ഷ്മാണുവും അതിലുള്‍പ്പെടും. അതേ നമുക്കത്യാവശ്യം സമ്പത്തിന്റെ പ്രത്യുല്‍പ്പാദനമാണ്. അതിനുള്ള സംവിധാനങ്ങളാണ്. അതിന് വേണ്ട ബോധവല്‍ക്കരണവും ക്രിയാത്മകമായ ഇടപെടലുകളുമാണ്. അതിനാണ് ദൈവം നമ്മെ ചുമതലപ്പെടുത്തിയിട്ടുള്ളത്.
അനുബന്ധ വായനയ്ക്ക് :
മതപരമായ ഭിന്നിപ്പുണ്ടാക്കാന്‍ ശരിഅത്ത് നിയമമനുസരിച്ചുള്ള ഇസ്ലാമിക ബാങ്ക് തുടക്കം കുറിക്കുന്നു എന്ന ഭയമാണ് ഈ ലേഖനം എഴുതാന്‍ പ്രേരിപ്പിച്ച പ്രധാന ഘടകം. അതിന്റെ കാരണം, ജമാ അത്തെ ഇസ്ലാമിയുടെ നേതൃത്വത്തില്‍ നടക്കുന്ന മാധ്യമം ദിനപത്രം ഇതിനെ അവതരിപ്പിച്ച രീതിയും പിറ്റേദിവസം ജന്മഭൂമി പത്രം അതിനെ നോക്കിക്കണ്ട രീതിയുമായിരുന്നു. പിന്നീട് തുടര്‍ച്ചയായി ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലിറങ്ങുന്ന ഹിന്ദുത്വ സംഘടനാനേതൃത്വത്തിലുള്ള പ്രസിദ്ധീകരണങ്ങളും ഇസ്ലാമിക മേല്‍വിലാസമുള്ള പ്രസിദ്ധീകരണങ്ങളും രണ്ടുതട്ടില്‍ നിന്നുകൊണ്ടാണ് ഇതിനെ അവതരിപ്പിച്ചത്. ഒരു കൂട്ടര് മതേതരജനാധിപത്യരാജ്യത്ത് ഇതനുവദിക്കില്ല എന്ന ധ്വനിയിലും മറ്റൊരു കൂട്ടര് ഇസ്ലാമിന്റെ മതപരമായ വിശ്വാസപരമായ ആവശ്യമാണെന്ന രീതിയിലുമാണ് ഇതിനെ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്. എങ്കിലും വാദപ്രതിവാദങ്ങള്‍ അത്രത്തോളം ഒച്ചപ്പാടിലേയ്ക്ക് ഇതുവരെ നീങ്ങിയിട്ടില്ല. പക്ഷേ, ഹിന്ദുത്വപക്ഷത്തിന്റെ പ്രസിദ്ധീകരണങ്ങള്‍ വായിക്കുന്നവരുടെ മനസ്സില്‍ ആരെന്തുപറഞ്ഞാലും ഇതൊരു കനലായി കത്തിക്കിടക്കും. നാളെ ഒരു സാഹചര്യം ഒത്തുവരുമ്പോള്‍ അതവര് വേണ്ടരീതിയില്‍ ഹിന്ദുത്വത്തെ ഇളക്കിവിടാന്‍ കാരണമാക്കുകയും ചെയ്യും. ഇത്തരത്തില്‍ ഒരു അപകടം സംഭവിക്കാതിരിക്കാന്‍ ഞങ്ങളാഗ്രഹിക്കുന്നു. ഒന്നിന്റേയും പേരില്‍ നമ്മുടെ നാട്ടില്‍ ഇനി വിഭജനങ്ങള്‍ ഉണ്ടാകരുതെന്ന് ഞങ്ങള്‍ അതിയായി ആഗ്രഹിക്കുന്നു. ഇസ്ലാമിക ബാങ്ക് പാടില്ല എന്നല്ല ഇതിനര്‍ത്ഥം. അതായിക്കോട്ടെ, ഇവിടെ മസ്ജിദുകളും ഇതര ഇസ്ലാമിക സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നതുപോലെ അവരുടേതായ ഒരു ബാങ്ക് പ്രവര്‍ത്തിക്കുന്നതില്‍ യാതൊരുവിധ തടസ്സവും ഞങ്ങള്‍ക്കോ മതേതരമായി ചിന്തിക്കുന്ന മനുഷ്യര്‍ക്കോ ഉണ്ടാകില്ല. പക്ഷേ, അതില്‍ സര്‍ക്കാര്‍ നിക്ഷേപമോ മതപരമായ ഭിന്നിപ്പുണ്ടാക്കാന്‍ സഹായകമായ രീതിയില്‍ സര്‍ക്കാര്‍ ഇടപെടലോ പാടില്ല. ഇതാണ് ഈ ലേഖനത്തിന്റെ ആത്യന്തിക ലക്ഷ്യം. ഇനി ഇപ്പോഴുള്ള സര്‍ക്കാര്‍ ഇടപെടല്‍ തുടര്‍ന്നും മുന്നോട്ടു കൊണ്ടുപോകുകയാണെങ്കില്‍ ഈ ലേഖനത്തില്‍ പറഞ്ഞ പല ചോദ്യങ്ങള്‍ക്കും ഉത്തരം തരേണ്ട ബാദ്ധ്യത സര്‍ക്കാരിനും അതിനെ പിന്താങ്ങുന്നവര്ക്കും അനുകൂലിക്കുന്നവര്‍ക്കുമുണ്ട്. ഇതിലെ ചോദ്യങ്ങള്‍ ഇസ്ലാമിക ബാങ്കിംഗ് സമ്പ്രദായത്തിനെതിരെയല്ല, മറിച്ച് അത് സര്‍ക്കാര്‍ നേതൃത്വത്തില്‍ തുടങ്ങുന്നതിനെതിരെയും, എല്ലാ മതസ്ഥരുടേതുമായ മതേതരസര്‍ക്കാര്‍ ഇത്തരത്തില്‍ ഇടപെടുന്നതിലൂടെ ഉണ്ടാകാവുന്ന അപകടം തിരിച്ചറിയാന്‍ സമൂഹത്തെയും സര്‍ക്കാരിനെയും പ്രേരിപ്പിക്കുക എന്നതുമാണ്.
സമാന്തരമായി പ്രചരിക്കുന്ന മറ്റൊരു വാര്‍ത്തയുണ്ട്, അതിതാണ് - ഇസ്ലാമികമല്ലാത്ത ചില രാജ്യങ്ങളിലും ഇസ്ലാമിക ബാങ്ക് പ്രവര്‍ത്തിക്കുന്നുണ്ട്. അവിടെയില്ലാത്ത പ്രശ്നം എന്തിനാണ് ഇന്ത്യയില്‍? ഉത്തരമിതാണ് - അവിടെയൊന്നും സര്‍ക്കാര്‍ ഇടപെട്ടല്ല ഇത് നടത്തുന്നത്. എല്ലാം സ്വകാര്യസംരംഭങ്ങളാണ്, അല്ലെങ്കില്‍ സ്വകാര്യ ബാങ്കുകളാണ്. ഇതിനൊന്നും സര്‍ക്കാര്‍ നിക്ഷേപമോ സര്‍ക്കാരിന്റെ പ്രത്യേക പരിരക്ഷയോ ലഭ്യമല്ല. പിന്നെ, ഇസ്ലാമിക രാഷ്ട്രങ്ങളില്‍ സര്‍ക്കാര്‍ ഇടപെടലോടെ ഇസ്ലാമിക ബാങ്ക് പ്രവര്‍ത്തിക്കുന്നതും ഇന്ത്യയിലെ സാഹചര്യവും തമ്മില്‍ താരതമ്യം ചെയ്യാന്‍ പറ്റുന്നതല്ല. അതിന്റെ കാരണം, ഈ രാജ്യങ്ങളൊന്നും ഇന്ത്യയെപോലെ മതേതരമല്ല എന്നതാണ്.
ഒരു കാര്യം കൂടി അറിയുവാന്‍ താല്പര്യമുണ്ട്.
ReplyDeleteഈ സംശയങ്ങളും ചോദ്യങ്ങളും സര്‍ക്കാരിനെയും മറ്റു ബന്ധപെട്ടവരെയും അറിയിക്കുവാനായി താങ്കള്‍ ഇതിനകം എന്തെങ്കിലും ചെയ്തിരുന്നോ?
അല്ലെങ്കില്‍ ഏതെങ്കിലും വ്യക്തിയോ സംഘടനയോ ആ ലക്ഷ്യവുമായി ഇതിനകം മുന്‍പോട്ടു പോയിട്ടുണ്ടോ ?
എന്തെന്നാല്‍ പ്രസക്തമായ ചോദ്യങ്ങള്‍ , കൂടുതല്‍ പേരില്‍ ഒരു ചോദ്യമായി മാത്രം നില്‍ക്കാതെ ഉത്തരം ചെയ്യപ്പെടെന്ടവയാണ്
Financial transactions according to Sharia should be cash. Credit purchase is an exception to the rule.
ReplyDeleteAn excellent lecture on this here
http://www.youtube.com/watch?v=dzxm8aalSCw
ഇത്തരം ഒരു ചര്‍ച്ച സംഘടിപ്പിച്ച നമ്മുടെ ബൂലോകത്തിന് നന്ദി.
ReplyDeleteഇസ് ലാമിക് ബാങ്കിന്റെ പ്രവര്‍ത്തന രീതിയെക്കാള്‍ ലേഖകനെ പ്രകോപിപിച്ചത് അതിന്റെ പേരാണെന്ന് ഈ ലേഖനത്തെ ഒരു ഉപഗ്രഹ വീക്ഷണം നടത്തിയാല്‍ മനസ്സിലാക്കാം. ഈ പേരിനെ പറ്റി അനാവശ്യമായ ഒരു ഭീതി ജനിപ്പിക്കുന്ന തരത്തിലാണ് ലേകകന്‍ അതിനെകുറിച്ചുള്ള ചോദ്യങ്ങള്‍ ഈ ലേഖനത്തിലുടനീളം ആവര്‍ത്തിച്ചാവര്‍ത്തിച്ച് ചോദിച്ച് കൊണ്ടിരിക്കുന്നത്.
വര്‍ഗ്ഗീയമായ ചിന്താഗതി ഇല്ലാത്തവരെപോലും അത്തരത്തില്‍ ചിന്തിപ്പിക്കാന്‍ ഈ ലേഖനം സാഹായകമാകാന് സാധ്യതയുണ്ട് എന്നകാര്യം ലേഖകനെ വിനീതമായി ഉണര്‍ത്തുന്നു.
ഇത്രയും വലിയൊരു പോസ്റ്റ് മുഷിഞ്ഞിരുന്ന് വായിച്ചെങ്കില്‍ അതിനു കാരണം ഈ പോസ്റ്റിലെ വിഷയത്തിന്റെ ആധികാരികത മാത്രമാണ്.ലേഖകനു അഭിനന്ദനങ്ങള്‍.നമ്മുടെ ബൂലോകത്തിനും അതിന്റെ പിന്നണി പ്രവര്‍ത്തകര്‍ക്കും ആശംസകള്‍
ReplyDeleteനമ്മുടെ ബൂലോകത്തിലെ പ്രഗത്ഭരെല്ലാം നേരിട്ട് വന്നതില്‍ സന്തോഷമുണ്ട്.മതപരമായ ഒരു പോസ്റ്റിടാനുള്ള ധൈര്യം ജോക്ക് ആയോന്ന് ചോദിക്കാന്‍ താഴേക്ക് നോക്കിയപ്പോഴാണ് മറ്റ് ഹീറോസിന്റെ പേരു കണ്ടത്.പബ്ലിഷറായ ജോക്കും, ചീഫ് എഡിറ്ററായ കിച്ചുവിനും, മറ്റ് എഡിറ്റോറിയല്‍ അംഗങ്ങളായ അപ്പു, അനില്‍, നിരക്ഷരന്,മുള്ളുക്കാരന്‍,ഹരീഷ്,നാട്ടുകാരന് എന്നിവര്‍ക്കും പ്രത്യേക അഭിനന്ദനങ്ങള്‍.
ReplyDeleteThis comment has been removed by the author.
ReplyDeleteഎന്ത് കൊണ്ട് ഇസ് ലാമിക് ഫൈനാന്‍സ്?
ReplyDeleteഇന്ത്യപോലുള്ള ജനാധിപത്യ രാജ്യത്ത് ഒരു മതത്തില്‍ നിന്നും കടം കൊണ്ട ഒരു സിസ്റ്റം നടപ്പിലാക്കുന്നതിന്റെ പിന്നിലെ രാഷ്ട്രീയം , ചിലരുടെ സ്ഥാപിതതാല്‍പ്പര്യം ആദ്യം മനസ്സിലാക്കുക. ഇസ്ലാമിക് ബാങ്കിംഗ് എന്നത് നടപ്പിലാകുംപോള്‍ അവരുടെ നിബന്ധനയില്‍ പറയ്ന്ന ഒരു കാര്യമുണ്ട്, "ശരീയത്ത് നിയമങ്ങള്‍ പാലിക്കാതവര്ക്ക് ഇതില്‍ നിന്നും ഒരു ഇടപാടുകളും സാധ്യമല്ല" എന്ന്. നാളെ ഓരോ മതക്കാര്‍ക്കും അവരുടെ മതഗ്രന്ഥങ്ങളില്‍ നിന്നും വിശ്വാസങ്ങളില്‍ നിന്നും സര്‍ക്കാര്‍ ചിലവില്‍ പല സൌകര്യങ്ങളും ചെയ്തു കൊടുക്കേണ്ടതായി വന്നാല്‍ പിന്നെ ജനാധിപത്യ മതേതര രാജ്യം എന്ന് പറയുന്നതെന്തിനാണ്?? ഇന്ത്യയില്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ തന്നെ പലിശ രഹിതമായ ഒരു ബാങ്കിംഗ് സിസ്റ്റം നടപ്പിലാക്കാനും അത് രൂപീകരിക്കെണ്ടുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും കഴിവുള്ള സാമ്പത്തിക വിദഗ്ദ്ധന്മാര് ഇല്ലെന്നാണോ? എന്താണ് ഇസ്ലാമിക് ബാങ്കിംഗ് എന്നത് ഇവിടെ വിശദമാക്കിയിരിക്കുന്നു.
ReplyDeleteമതവും രാഷ്ട്രീയവും കൂടിക്കലർന്നാലുണ്ടാകുന്ന വിനാശകരമായ ഭവിഷ്യത്തുകൾക്ക് എത്ര ഉദാഹരണങ്ങൾ വേണമെങ്കിലും കണ്ടെത്താവുന്ന നമ്മുടെ നാട്ടിൽ, ആ രീതിയിൽ ഒരു ഭിന്നിപ്പ് ചിലരുടെയെങ്കിലും മനസ്സിലുണ്ടാക്കാൻ സാധ്യതയുള്ള ഒന്നാണിതിൽ പറയുന്ന ബാങ്കിംഗ് നാമകരണം എങ്കിൽ ഒരു ജനാധിപത്യ മതേതര ഗവർമെന്റ് അതിനെ പ്രോത്സാഹിപ്പിക്കാതിരിക്കുന്നതാണു നല്ലതെന്നു തോന്നുന്നു.
ReplyDeleteപുരോഗമന വാദികളെന്ന് പറയുന്നവരുടെ പോലും മനസ്സുകള്‍ ഇത്രമാത്രം വര്ഗ്ഗീയവത്ക്കരിക്കപെട്ട് പോയതിലാണത്ഭുതം. ആര്.എസ്.എസ്സും ബിജെപിയുമെല്ലാം പറയുന്നത് മനസ്സിലാക്കാം.
ReplyDeleteഇസ് ലാം സാധാരണ അര്‍ഥത്തില്‍ ഉള്ള ഒരു കേവല ആരാധാന ക്രമം മാത്രമല്ല. ജീവിതത്തിന്റെ സമസ്ഥ മേഖലകളിലും അതിന് അതിന്റെതായ ക്രമങ്ങളുണ്ട്. അതിലൊന്നാണ് അതിന്റെ സാമ്പത്തിക വ്യവസ്ഥിതി. മുതലാളിത്തത്തെയും സൊഷ്യലിസത്തെയും,കമ്യൂണിസത്തെയും പോലെ തന്നെ ഇസ്ലാം ഒരു രാഷ്ട്രീയ സാമ്പത്തിക വ്യവസ്ഥിതി കൂടിയാണ്. അതിനാല്‍ തന്നെ അത്തരത്തിലൊരു കമ്പാരിസണല്ലാതെ, മതങ്ങളെ വിലയിരുത്തുന്ന യാഥാസ്ഥിക കണ്ണിലൂടെ ഇതിനെ സമീപിച്ചാല്‍, അതായിരിക്കും യഥാര്‍ഥത്തില്‍ വര്‍ഗ്ഗീയതായി മാറുക എന്ന സത്യം തിരിച്ചറിയപെടാതെ പോകുന്നു.
മറ്റൊന്ന് ശരീഅത്തെന്നാല്‍ കെട്ടലും ചെല്ലലും എറിഞ്ഞു കൊല്ലലുമാണെന്ന് മനസ്സിലാക്കപ്പെടുന്ന അവസ്ഥയില്‍ ഉണ്ടാകുന്ന എല്ലാ ആശങ്കകളും ഈ പോസ്റ്റ് പങ്ക് വെക്കുന്നുണ്ട്.
കൊടുക്കുന്നവനും വാങ്ങുന്നവനുമിടയിലുള്ള സന്തുലിതത്വമാണ് ഇസ് ലാമിക് ഫൈനാന്‍സിന്റെ അടിസ്ഥാനം. ഊഹ കച്ചവടത്തിലധിഷ്ടിതമായ പലിശ വ്യവസ്ഥിതിയെ അത് ശക്ത്മായി നിരാകരിക്കുന്നു. ഇസ് ലാമാണ് ഇത്തരം ഒരു വ്യവ്സ്ഥിക്ക് രൂപം നല്‍കിയത്. അത് കൊണ്ടാണ് ഇതിനെ ഇസ് ലാമിക് ബാങ്കിംഗ്/ഫൈനാന്സിം എന്ന് വിളിക്കുന്നത്.
ഇതില്‍ ഇത്രമാത്രം ആശങ്കപെടാനുള്ള കാര്യമെന്ത് എന്ന് ആരെങ്കിലും വ്യക്തമാക്കി തന്നാല്‍ നന്നായിരുന്നു.
ചിന്തകന്‍,
ReplyDeleteഒരു ഇസ്ലാം മത സംഘടന അല്ലെങ്കില്‍ ഒരു ട്രസ്റ്റ് ഇത്തരം ഒരു സംരംഭം നടത്തുന്നതിന് ആര്‍ക്കും എതിര്‍പ്പുണ്ടാവില്ല. പക്ഷെ ഇസാമിക് ബാങ്ക് ഓഹ് കേരള എന്നൊരു സങ്കല്‍പ്പം ഇഷ്ടപ്പെടാത്ത അല്ലെങ്കില്‍ ഉള്‍ക്കൊള്ളാന്‍ പറ്റാത്ത ഒരുപാട് ജനാധിപത്യ വിശ്വാസികള്‍ ഉണ്ടാവും. അത്തരം ഒരു ചിന്തയാണ് ഈ ലേഖനത്തിന് ആധാരം എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.
തോമസ്സ് ഐസക്, ഇളമരം കരീം എന്നിവരുടെ പ്രസ്ഥാവനകളെക്കുറിച്ച് അറിഞ്ഞിട്ടില്ലാത്തവര്‍ക്കായി ഒരു ലിങ്ക് 2 കേരളത്തില്‍ ഇസ്ലാമിക് ബാങ്കിങ്
പ്രിയമുള്ളവരേ , അങ്ങേയറ്റം വിഷമത്തോടെയും വേദനയോടെയും പറയട്ടെ, ഇസ്ലാമിക ബാങ്ക് തുടങ്ങുന്നത് അല്ല നമ്മുടെ വിഷയം,അത് ഇസ്ലാമില്‍ ആരെങ്കിലും തുടങ്ങട്ടെ...ഇസ്ലാമില്‍ കെട്ടിക്കിടക്കുന്ന പണം വിപണിയില്‍ എത്താന്‍ അത് നല്ല കാര്യവും ആണ്. മസ്ജിദ് , ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയെല്ലാം തുടങ്ങുന്നത് പോലെ ബാങ്കും തുടങ്ങട്ടെ.,അതിനുള്ള സ്വാതന്ത്ര്യം ഇവിടെയുണ്ട്.ഇസ്ലാമിക രാജ്യങ്ങളെ പോലെ മറ്റു മതങ്ങള്‍ക്ക് സ്വാതന്ത്ര്യം ഇല്ലാത്ത അവസ്ഥ ഇവിടെയില്ല.എന്നും എല്ലാവരെയും എല്ലാം നല്കി സ്വീകരിച്ചിട്ടേ ഉള്ളു ഈ രാജ്യം.മറ്റു മത രാഷ്ട്രങ്ങളിലെ വിപചനങ്ങളും ഇവിടെയില്ല. അവര്‍ക്കായി അവരുടെ ഒരു ബാങ്ക് തുടങ്ങാന്‍ ഇവിടുത്തെ കമ്പനി നിയമങ്ങളോ മറ്റു നിയമങ്ങളോ തടസ്സമാകാന്‍ സാധ്യതയുമില്ല, ചിലപ്പോള്‍ നാളെ, അവ നന്നായി പ്രവര്‍ത്തിച്ചാല്‍ മറ്റു ബാങ്കുകള്‍ ആ നിലയിലേക്ക് വരാനും സാധ്യതയുണ്ട്.നമ്മളും അതിനെ പിന്താങ്ങാന് സാധ്യതയുണ്ട്. അത് നല്ലതോ ചീത്തതോ..അതെല്ലാം അത് സംഭവിക്കുമ്പോള്‍ തീരുമാനിക്കാം. ഇവിടുത്തെ നമ്മുടെ പ്രശ്നം അതല്ല എന്ന് ലേഖനത്തില്‍ പറഞ്ഞു കഴിഞ്ഞു, രാഷ്ട്രത്തില്‍ മതം ഇടപെടുന്നത് അപകടം ആണ്. രാഷ്ട്രം മതത്തെ ഉപയോഗിക്കുന്നതും അപകടമാണ്.ഇന്നു വരെ ലോകത്ത് എല്ലായിടത്തും അതെ സംഭവിച്ചിട്ടുള്ളൂ... അത് മുന്‍കൂട്ടി കണ്ടത് കൊണ്ടാണ്``സാമുദായിക വാദത്തിന്റെ രൂപത്തിലുള്ള മത രാഷ്ട്രീയ കൂട്ടുകെട്ട് ഏറ്റവും ആപത്കരമായ കൂട്ടുകെട്ടായിരിക്കും. ഇതു നാം വ്യക്തമായി ധരിക്കണം. രാഷ്ട്രവും വ്യക്തമായി ധരിക്കണം. മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും കൂട്ടുകെട്ടില്‍നിന്ന് പിറക്കുക അതിബീഭത്സമായ ഒരു തന്തയില്ലാപ്പടപ്പ് ആയിരിക്കും.'' ജവഹര്ലാല്നെഹ്രു അറുപത് വര്‍ഷം മുന്‍പ് ഇങ്ങിനെ പറഞ്ഞത്.,..(തുടര്‍ച്ച കാണുക).
ReplyDelete.തുടര്‍ച്ച....മതങ്ങളുടേയും ജാതികളുടേയും രാഷ്ട്രീയ ഇടപെടല്‍,ജനാധിപത്യസംവിധാനങ്ങളെ ദുര്‍ബലപ്പെടുത്തുമെന്നും അത്, രാജ്യത്തെ അതിഭീകരമായ അവസ്ഥയിലേക്കു നയിക്കുമെന്നും അരനൂറ്റാണ്ടിനു മുമ്പ് നമ്മുടെ ഭരണഘടന രൂപീകരണവേളയില്‍തന്നെ നെഹ്രു ഉള്‍പ്പെടെയുള്ളവര്‍ നിരീക്ഷിച്ചിരുന്നു.,തന്റെ മതത്തിന്റെ കാര്യം മാത്രം നോക്കുന്ന, ഭാവിയോ, രാജ്യത്തിന്റെ സംസ്കാരമോ, കുരുക്കുന്ന കയര്‍ എന്തിനു എന്നോ ആലോചിക്കാതെയുള്ള ഈ പോക്കാണ് നമ്മുടെ രാജ്യത്തെ നശിപ്പിക്കുന്നത്. അതിനു കൂട്ട് നില്ക്കാന് കഴിയുന്നില്ല, കാരണം, ചിന്തകളെ കുപ്പിയിലാക്കിയിട്ടില്ല, ചിന്തകള്‍ മരവിച്ചിട്ടില്ല. മരവിക്കാന്‍ അനുവദിക്കുന്നില്ല, മനുഷ്യത്വപരമായ വഴിയില്‍ മറ്റുള്ളവരെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യും."മതേതരമായ ബഹുസ്വര സമൂഹമുള്ള ജനാധിപത്യ രാജ്യത്ത് മതേതര നികുതി എടുത്ത് ഇസ്ലാമിക ശരീഅത്തു അടിസ്ഥാനമാക്കി ഇസ്ലാമിക ബാങ്ക് സര്‍ക്കാര്‍ തുടങ്ങാന്‍ പോകുന്നു"എന്നതാണ് നമ്മുടെ വിഷയം.ഇതില്‍ ഓരോ വാക്കിനു പിന്നിലും ഒരായിരം സംശയങ്ങള്‍ ഉണ്ട്.(തുടര്‍ച്ച കാണുക)
ReplyDeleteതുടര്‍ച്ച....അതില്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്നതാണ് ലേഖനത്തില്‍ ഉന്നയിച്ച ചോദ്യങ്ങള്‍.. ഈ ആശയത്തെ പിന് തുണയ്ക്കുന്നവരോ, നടപ്പില്‍ വരുത്താന്‍ പോകുന്നവരോ പറയുകയാണ് സര്‍ക്കാര്‍ സഹായത്തില്‍ തുടങ്ങില്ല,പൊതു ഗജനാവിലെ ഒരു രൂപ ഇതിനായി ചിലവഴിക്കില്ല,ഒരു മത സ്ഥാപനം തുടങ്ങുന്ന ആള്‍ക്കാരെ എങ്ങിനെയാണോ സഹായിക്കുന്നത് ,അതിലപ്പുറം സര്‍ക്കാര്‍ ഒന്നും ചെയ്യില്ല, ഞങ്ങള്‍ സ്വീകരിക്കില്ല.പ്രൈവറ്റായി മാത്രമാണ് തുടങ്ങുന്നത് എന്ന് പറഞ്ഞാല്‍ ഈ ചോദ്യങ്ങള്‍ എല്ലാം പിന് വലിക്കും.മനസ്സിലാകാഞ്ഞിട്ട് ചോദിക്കുവാ, എന്തിനാ സര്‍ക്കാര്‍ സഹായം. സാമ്പത്യക രംഗത്ത് മത വിപചനവും ആധിപത്യവും ഉണ്ടാക്കിയെ അടങ്ങു എങ്കില്‍ ജമാ അ ത്തെ ഇസ്ലാമിയുടെ ശ്രീ മുഹമ്മദ് അലി ചെയര്മാന് ആയി നായനാര്‍ മുഖ്യ മന്ത്രി ആയിരുന്നപ്പോള്‍ അഥവാ 2000 ത്തില്‍ തുടങ്ങിയ Alternative Investments and Credits Limited പോലെ ഒരു ഒരു കമ്പനി രജിസ്റ്റര്‍ ചെയ്തു ബിസിനസ് സ്ഥാപനമായി തുടങ്ങിയാല്‍ പോരെ, മതപരമായ ബാങ്കിംഗ് രീതിക്ക് എന്തിനാ സര്‍ക്കാര്‍ സഹായം? എന്തായാലും പലിശ നിയന്ത്രിക്കുക എന്ന വിഷയം ഈ ബാങ്കിന് ബാധകമല്ല. പണം വാങ്ങുന്നു നിക്ഷേപിക്കുന്നു, ലാഭമോ നഷ്ടമോ,നിക്ഷേപകനും ബാങ്കുമായി പങ്കു വെക്കുന്നു.ഇതു തുടങ്ങാന്‍ എന്തിനാ സര്‍ക്കാര്‍ നിക്ഷേപവും സര്‍ക്കാര്‍ സഹായവും?കൂട്ടി വായിക്കുക :ഇന്നലെ നമ്മുടെ സഭയില്‍ ജയ് ശ്രീരാം വിളിയും യാ അലി വിളിയും ഉയര്‍ന്നു...നല്ല ലക്ഷണം അല്ലേ? കൊള്ളാം നമ്മുടെ മതേതരത്വം. അത്, ഇങ്ങിനെ പോയാല്‍ ഇനിയും ഭേഷാകും. അത് തിരിച്ചറിയാന്‍ സമൂഹത്തിന്റെ ചിന്താ ശേഷിയും ബോധവും ഉണരട്ടെ.മത രാഷ്ട്രീയ വികാരത്തിനപ്പുറം മനുഷ്യത്വത്തില്‍ അതിഷ്ടിതമായ വിവേകം ഉണരട്ടെ. നന്ദി, നന്മ വളരട്ടെ, മനുഷ്യത്വം വിജയിക്കട്ടെ,അതിനാവട്ടെ നമ്മുടെ ഓരോ ചലനവും.
ReplyDeleteചിന്തകന്റെ അവസാന കമന്റ് കണ്ടപ്പോള്‍ മനസ്സില്‍ വന്നത് എഴുതുന്നു,
ReplyDeleteസുഹൃത്തേ, ഈ ലേഖനം വായിച്ചപ്പോള്‍ വര്‍ഗീയമായ ഒരു ആംഗിളില്‍ നോക്കി കണ്ടത് തെറ്റായി എന്ന് താങ്കള്‍ പ്രതികരിച്ചതായി മനസ്സിലാക്കുന്നു.
പക്ഷെ ഒന്ന് ഓര്ക്കു, ഇത് പോലെ തന്നെ ആവും ബഹുഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങളും ഇതിനെ നോക്കി കാണുക.
ലേഖകന്‍ ഇതില്‍ വൈകാരികമായ ഒരംശം ചേര്‍ത്തിട്ടില്ലെങ്കില്‍...സാധാരണ ജനങ്ങള്‍ക്ക് ഉണ്ടാവുന്ന ഇതേ ചിന്തയില്‍ അത് വൈകാരികത വളരെ കൂടുതലായി ഉണ്ടാവും.
അത് ക്രമേണ അത്ര ശുഭമല്ലാത്ത ഒരു പ്രത്യാഘാതങ്ങളിലേക്ക് വഴി തെളിച്ച്ചെക്കാം.
മാത്രമല്ല, ഇസ്ലാമിക്ക് ബാങ്കിംഗ് എന്ന ആശയത്തോട് ആരും ഇവിടെ എതിര്‍പ്പ് കാണിച്ചതായി തോനുന്നില്ല. അതില്‍ ഒരു ജനാധിപത്യ മതേതര ഗവണ്മെന്റ്, ഭരണഘടനയോ അത് നിഷ്കര്‍ഷിച്ച സംവിധാനതിലൂടെയോ അല്ലാതെ മതപരമായ നിയമങ്ങള്‍ മുന്‍നിര്‍ത്തി ഉള്ള ഒരു ബാങ്കിംഗ് സംവിധാനത്തില്‍ പങ്കാളി ആവുന്നതിലെ ലേഖകന്‍ ആശങ്ക കാട്ടിയതായി തോന്നിയുള്ളൂ.
പിന്നെ ശരിഅത്ത് നിയമങ്ങളെ പറ്റി താങ്കള്‍ പറഞ്ഞത് പോലെ ഒരു പക്ഷെ തെറ്റി ധാരണ ആണെങ്കില്‍ കൂടി ഈ ഒരു കാഴ്ചപ്പാട്പൊതുവേ ജനങ്ങളുടെ മനസ്സില്‍ വേരുരയ്ക്കാന് കാരണം എന്താണെന്നും ചിന്തനീയമാണ്.
ശരിയായ ഇസ്ലാമും മതേതരത്വവും തമ്മില്‍ ഒരിക്കലും യോജിച്ചു പോവുകയില്ല. ഇന്ത്യയെ പോലെയുള്ള ഒരു മതേതര രാജ്യം ഒരിക്കലും ഇസ്ലാമിക് ബാങ്കിങ്ങോ ഹിന്ദു ബാങ്കിങ്ങോ ക്രിസ്ത്യന്‍ ബാങ്കിങ്ങോ അനുവദിച്ചു കൊടുക്കരുത്. ഇവിടെ നമ്മുക്കിപ്പോള്‍ ഒരു ബാങ്കിങ് വ്യവസ്ഥയുണ്ട് അതില്‍ എന്തെങ്കിലും പോരായ്മകളുണ്ടെങ്കില്‍ അതു പരിഹരിച്ചു മുന്നേറുകയാണ് വേണ്ടത്. പിന്നെ ശരിയത്തിനെ ആരെങ്കിലും ഭയപ്പെടുന്നുണ്ടെങ്കില്‍ അതിനു കാരണം ശരിയത്ത് നടപ്പിലാക്കിയിട്ടുള്ള ഇസ്ലാമിക രാജ്യങ്ങളില്‍ നടക്കുന്ന ക്രൂരമായ മനുഷ്യാവകാശ ലംഖനങ്ങള്‍ കണ്ടിട്ട് തന്നെയാണ്. അതിന്റെ ഏറ്റവും പുതിയ ഒരു ഉദാഹരണമിതാ http://www.washingtontimes.com/news/2009/nov/23/death-for-being-a-christian/
ReplyDeleteഎല്ലാവര്‍ക്കുമായി;ഇസ്ലാമിക് മെഡിസിന് വരുന്നു, ഇസ്ലാമിക ചികിത്സ രീതികളും പ്രചാരത്തില്‍ ആണ്.ജമാഅത്തെ ഇസ്ലാമിക്ക് മതേതര സര്‍ക്കാര്‍ ശരീഅത്ത് അടിസ്ഥാനമായി ഇസ്ലാമിക ബാങ്ക് തുടങ്ങാന്‍(അതും ഇസ്ലാമികമല്ലാത്ത കാര്യങ്ങള്‍ക്കു വായ്പ നല്‍കില്ല എന്ന് വളരെ കൃത്യമായി അടിവരയിട്ടു പറയുന്ന സംവിധാനത്തിന്, മാനുഷ്യകമാല്ലത്ത എന്നല്ല എന്നത് വളരെ ശ്രദ്ധിക്കണം. )സഹായിച്ചെങ്കില്‍ ഇനി അടുത്ത കാലത്ത് സുന്നി വിഭാഗം,ഇസ്ലാമിക് ആശുപത്രി വിശുദ്ധ ഖുറാനും ശരീഅത്തും അടിസ്ഥാനമാക്കി തുടങ്ങും.അതിനെ സര്‍ക്കാര്‍ സഹായിക്കില്ല എന്ന് എന്തായാലും പറയാന്‍ കഴിയില്ല,കാരണം അത് ഇസ്ലാം പറയാത്ത രോഗങ്ങള്‍ക്കും ചികിത്സ നല്‍കും.!!!? മാത്രവുമല്ല,ജമാഅത്തെ ഇസ്ലാമിയുടെ നൂറിരട്ടി വലിയ വോട്ടു ബാങ്ക് ആണ് കേരളത്തില്‍ സുന്നി വിഭാഗത്തിന്റെ !!!?? അത് ധനകാര്യത്തെക്കാള് പാവപ്പെട്ടവര്‍ക്ക് സഹായകമാകുകയും ചെയ്യും എന്ന് വന്നാല്‍ മതേതര സര്‍ക്കാര്‍ എന്ത് ചെയ്യും?!! ഹാ കഷ്ടം, നമ്മുടെ മതേതര അവസ്ഥ, വളരെ അപകടത്തിലേക്കാണ് നമ്മുടെ സമൂഹത്തിന്റെയും മതേതരത്വത്തിന്റെയും യാത്ര, (തുടര്‍ച്ച കാണുക)
ReplyDelete.....ലിങ്ക് കാണുക. ഇതൊരു തുടക്കം മാത്രമാണ്. http://www.islamkerala.com/PDF/Islamic_medicine.pdf മറ്റൊന്ന്, http://www.islamicmedicine.org/ , മതേതരത്വത്തെ ഇനിയും മതങ്ങള്‍ക്ക് അവരുടെ സൗകര്യം അനുസരിച്ച് ഉപയോഗിക്കാന്‍ നല്കിയാല്, അതില്‍ മതേതര സര്‍ക്കാര്‍ നിക്ഷേപം നടത്തിയാല്‍, അതില്‍ മതേതര സര്‍ക്കാര്‍ പങ്കാളി ആയാല്‍ അത് വലിയ അപകടത്തിലേക്ക് പോകും.മനുഷ്യത്വപരമായി, മതേതരമായി,തിരിച്ചറിയാന്‍ വിവേകത്തെ ഉപയോഗിക്കുക.മനുഷ്യകമായി നാം തിരിച്ചറിയാന്‍ ശ്രമിച്ചില്ലങ്കില്‍,ഇടപെടാന്‍ ശ്രമിച്ചില്ലങ്കില്‍ ഇതെല്ലാം ഹിന്ദുത്വ തീവ്ര വാദികള്‍ ഏറ്റെടുക്കും.അങ്ങിനെ വന്നാല്‍ അത് വളരെ വലിയ,പ്രവചനാതീതമായ ദുരന്തത്തിലേക്ക് ആയിരിക്കും എത്തിച്ചേരുക.അത് ലോകാവസാനം വരെ കനലായി എരിയുകയും ചെയ്യും.നന്ദി, നന്മ വളരട്ടെ, മനുഷ്യത്വം വിജയിക്കട്ടെ,അതിനാവട്ടെ നമ്മുടെ ഓരോ ചലനവും.
ReplyDeleteഇസ്ലാമിക്/ഹിന്ദു /ക്രിസ്ത്യന്‍ ബാങ്ക്സ് - ഓരോ മതാചാരപ്രകാരം ബാങ്കിടപാട്
ReplyDeleteഇസ്ലാമിക്/ഹിന്ദു /ക്രിസ്ത്യന്‍ ഹോസ്പിറ്റല്‍സ് - ഓരോ മതാചാരപ്രകാരം ചികിത്സ
ഇസ്ലാമിക്/ഹിന്ദു /ക്രിസ്ത്യന്‍ ഇന്‍ഷുറന്‍സ് - ഓരോ മതാചാരപ്രകാരം കവറേജ്
ഇസ്ലാമിക്/ഹിന്ദു /ക്രിസ്ത്യന്‍ ഹോട്ടല്‍ - ഓരോ മതാചാരപ്രകാരം ഭക്ഷണം
ഇസ്ലാമിക്/ഹിന്ദു /ക്രിസ്ത്യന്‍ വോട്ടിംഗ്
ഇങ്ങനെ ഓരോന്ന് ആലോചിച്ചാല്‍ ഹാ എന്ത് രസം, മതേതര മനോഹര ഇന്ത്യ!
എന്റെ ഇസ്ലാമിക്/ഹിന്ദു /ക്രിസ്ത്യന്‍ ദൈവമേ!
10% പലിശ ഇല്ല പക്ഷെ 10% കമ്മീഷൻ മുൻകൂട്ടി എടുക്കും. 10% ടാക്സ് ഇല്ല 10% സക്കാത്ത് നിർബന്ദം. കറന്റ് എക്കൗണ്ടിൽ ഇടുന്ന പണത്തിന് പലിശയുമില്ല ലാഭവുമില്ല!
ReplyDeleteഒരു നിയമംകൊണ്ട് എല്ലാ ബാങ്കുകൾക്കും പലിശയില്ലാ എക്കൗണ്ടുകൾ അനുവദിക്കാമല്ലോ. മറ്റൊരു നിയമം കൊണ്ട് തിരഞ്ഞെടുത്ത മ്യുച്ചൽ ഫണ്ട് തുടങ്ങാമല്ലോ.
മതങ്ങളുടെ എല്ലാ കാര്യങ്ങളും സർക്കാർ ചിലവിൽ ആണല്ലോ, ഒരെണ്ണം കൂടി ആയിക്കൊട്ടെ.
നമ്മളിങ്ങനെയാ, പ്രശ്നങ്ങൽ ഉണ്ടാക്കി പരിഹരിക്കും, അല്ലെങ്ങിൽ മണലിൽ തല താഴ്ത്തും.
This comment has been removed by the author.
ReplyDeleteഈ ശരീഅത്ത് പോലെ വേറെ മതത്തിലും നല്ല നല്ല കരിയഗല്‍ ഇല്ലേ ? അതെല്ലാം അനുസരിച്ച് വേറെ വേറെ ബാങ്ക്, ഹോസ്പിടല്‍, school, etc...etc..etc..തുടഗിയാല്‍ എവിടെ പോയി നിക്കും ? ബാങ്കിന് ഇങ്ങനെ ഒരു ബ്രാണ്ടിംഗ് നടത്തുന്നത് വര്‍ഗീയതയും മറ്റും കൂടുക മാത്രമേ ഉള്ളു.
ReplyDeleteഇപ്പം ഉള്ള സെറ്റപ്പ് നല്ല രീതിയില്‍ നടത്താന്‍ നോക്കാതെ, കുമിഞ്ഞു കൂടിയ കള്ളപണം പിടിച്ചെടുക്കാന്‍ നോക്കാതെ പുതിയ ഒരു ബാങ്ക് എന്തിനാ എന്ന് മനസ്സില്ആകുനില്ല.
Our laws are really good. (ie: banking rules and giving loan @ low interest to farmers, IRDP loans etc, which will enable the common man to stand on his own leg and buy a car or home !) ഹോം ലോണ്‍, കാര്‍ ലോണ്‍ എന്നിവ കൊടുക്കുനതിനെകാള് നല്ലതല്ലേ, അവരെ അത് സ്വന്തമായി വാഗ്ങ്ങാന് പ്രപ്ത്ര് ആക്കുനത് ? What we want is the better implementation of all these, not a new bank.
വേറെ ഒരു ആശങ്ക ഉള്ളത്, അഫ്ഗാനില്‍ താലിബാന് ഇസ്ലാം നിയമ പ്രകാരം തുടങ്ങി, പിന്നെ അവരുടെ ഇഷ്ടം പോലെ അത് വളച്ചൊടിച്ചു, പിന്നെ അവരും, സായിപ്പും കൂടി സാധാരണകാരുടെ ജീവിതം കുട്ടിചോര് ആകി. അത് പോലെ over a period of time, bank remains in the right hands and vision /intention is not lost എന്ന് എങ്ങനെ ഉറപ്പാക്കും ? (Please do share any info any one has)
പിന്നെ കുറച്ച് മുമ്പ് ഇത് വായിച്ചു .http://alupuli.blogspot.com/2009/11/blog-post_24.html
കോണ്‍ഗ്രസ് ഇങ്ങനെ ആണെങ്ങില്‍ ഇതും ഒരു cast card കളി അല്ലെ എന്ന് തോനുന്നു. ആ...ആര്‍ക്കറിയാം. Only time can prove.
."മതേതരമായ ബഹുസ്വര സമൂഹമുള്ള ജനാധിപത്യ രാജ്യത്ത് മതേതര നികുതി എടുത്ത് ഇസ്ലാമിക ശരീഅത്തു അടിസ്ഥാനമാക്കി ഇസ്ലാമിക ബാങ്ക് സര്‍ക്കാര്‍ തുടങ്ങാന്‍ പോകുന്നു"
ReplyDeleteപ്രിയ എസഹാഖ്
ഈ ഒരുകാര്യം പറയാന്‍ ഇത്രയും വലിയ ലേഖനം ആവശ്യമുണ്ടായിരുന്നോ? ഏന്തോ മഹാമാരി പിടികൂടാന്‍ പോകുന്നത് പോലെയാണല്ലോ താങ്കളുടെ അവതരണം.
ഗവണ്മെന്റ് ഇസ്ലാമിക് ബാങ്കിംഗ് തുടങ്ങണമെന്ന് വിചാരിക്കുന്നത് മുസ് ലീങ്ങള്‍ക്ക് പള്ളിയുണ്ടാക്കികൊടുക്കുമ്പോലെയാണെന്ന് വിലയിരുത്തുന്ന ലേഖനത്തിന്റെ അര്‍ത്ഥശൂന്യതയെ കുറിച്ച് സഹതാപം തോന്നുന്നു. അനില്‍ മുകളില്‍ നല്കിയ വാര്‍ത്തയിലെ ലിങ്കില്‍ നിന്ന് ഞാന്‍ മനസ്സിലാക്കിയത് ഉത് മുസ് ലീങ്ങളെ നന്നാക്കാന്‍ വേണ്ടി ഗവണ്മെന്റ് തുടങ്ങുന്ന ഒരു പരിപാടി ആയിട്ടല്ല മറിച്ച് മുടക്കിയാല്‍ ലാഭമുണ്ടാക്കാന്‍ പറ്റും എന്ന് മനസ്സിലാക്കി 11 ശതമാനം ഷെയര്‍ സര്‍ക്കാര്‍ എടുക്കുന്നു. എല്ലാ നിക്ഷേപകര്‍ക്കും ലാഭവിഹിതം നല്‍കും എന്ന് ഉറപ്പ് വരുത്തുന്നു. ഗവണ്മെന്റിന്റെ നികുതിപണം ഉപയോഗിച്ച് ശരീഅത്ത് നടപ്പാക്കാന്‍ പോകുന്നു എന്ന തരത്തില്‍ ഭീതിപരത്തി വര്‍ഗ്ഗീയ വാദികള്‍ക്ക് വിടുവേല ചെയ്യാനെ ഇത്തരം ലേഖനങ്ങള്‍ ഉപകരിക്കുകയുള്ളൂ. ഇത് ലാഭകരമായ ഏര്‍പാടാണെന്ന് മനസ്സിലാക്കിയത് കൊണ്ടാണ് ഗവണ്മെന്റ് ഇതില്‍ ഇത്ര താത്പര്യം കാണിക്കുന്നത്. അത്പം സാമാന്യമായി ചിന്തിക്കുന്നവര്‍ക്ക്/ അന്ധമായ വര്‍ഗീയത ബാധിച്ചിട്ടില്ലാത്തവര്‍ക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. പലിശക്ക് പകരമായി ഇതിലും മെച്ചപെട്ട മാര്‍ഗമുണ്ടെങ്കില്‍ സര്‍ക്കാര്‍ അത് നടപ്പാക്കട്ടെ. അത് ഇന്ന വിഭാഗത്തിന്റെയെന്ന് തരം തിരിച്ച് വര്‍ഗ്ഗീയമായി കാണേണ്ട യാതൊരു കാര്യവുമില്ല.
cntd....
ഇതില്‍ മുസ്ലീങ്ങള്‍ക്ക് മാത്രമായി എന്തെങ്കിലും ഗുണം കിട്ടാന്‍ പോകുന്നുണ്ടെന്ന് തോന്നുന്നില്ല. മുസ് ലീംങ്ങള്‍ കൂടി കൊടുക്കുന്ന നികുതിപണം കൊണ്ടല്ലെ ഇവിടെ പലിശ ബാങ്കുകള്‍ തുടങ്ങുന്നത്. ഒരൊറ്റമുസ്ലീമും അതൊരു തെറ്റാണെന്ന് പറഞ്ഞിട്ടില്ലല്ലോ. ഒരു മുസ്ലീമിനെ സംബന്ധിച്ചേടത്തോളം പലിശയില്‍ ഏറ്റവും ചെറുത് സ്വന്തം മാതാവിനെ പ്രാപിക്കുന്നതിനേക്കാള്‍ ഗുരുതരമായ പാപമാണെന്നറിയുക.
ReplyDeleteഈ ലേഖനത്തിന്റെ അവതരണ ശൈലി കണ്ടാല്‍ തോന്നുക ഗവണ്മെന്റ് മുസ്ലീം പ്രീണനം നടത്തി, നികുതി പണം ഉപയോഗിച്ച് ഇവിടുത്തെ മറ്റു മതങ്ങളെയെല്ലാം ഇല്ലായ്മ ചെയ്യാനുള്ള ശ്രമത്തിലാണ്. ഇതിനെ സാമ്പത്തിക ജിഹാദ് എന്ന് പേരിട്ടു വിളിക്കാഞ്ഞത് ഭാഗ്യം.
പ്രിയ കണ്ണനുണ്ണി.
ReplyDeleteഇത്തരം ലേഖകന്മാര് തന്നെയാണ് അനാവശ്യമായ ഭീതികള്‍ പരത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതും തമ്മിലടിപ്പിക്കുന്നതും. ഇതിലെ തെറ്റിദ്ധാരണകളെ നീക്കുന്നതിന് പകരം ഒരായിരം വട്ടം ‘എന്തിന് ഇസ് ലാമിക് ഫൈനാന്‍സ് എന്ന പേര് നല്കി‘ എന്ന് ചോദിച്ച് കൊണ്ട് ആ പേര് നല്കിയാല് ഈ ലോകമാകെ ഇടിഞ്ഞ് പൊടിയായിപോവും എന്ന തരത്തിലുള്ള ലേഖനങ്ങള്‍ സമൂഹത്തില്‍ സ്പര്‍ദ്ദ വളര്‍ത്താന്‍ മാത്രമേ ഉപകരിക്കുകയുള്ളൂ. സര്‍ക്കാര്‍ ഇത് നടപ്പാക്കിയാല്‍ ആര്‍ക്കെന്ത് നഷ്ടം/ലാഭമാണ് പ്രത്യേകിച്ച് ഉണ്ടാവുക എന്നതിനെ കുറിച്ച് താങ്കള്‍ ചിന്തിച്ചിട്ടുണ്ടോ?
താങ്കളെ പോലുള്ളവര്‍ ഇത്തരം വഞ്ചനയുടെ നടുവില്‍ പെട്ടുപോകരുത് എന്നത് എന്റെ വിനീതമായ അഭ്യര്ഥനയാണ്.മന്മോഹന് സിങ്ങിനെ പോലുള്ള മുതലാളിത്ത ചിന്താഗതിയുള്ള ഒരാള്‍പോലും ഇതിനെ കുറിച്ച് ചിന്തിക്കുന്നുണ്ടെങ്കില്‍ ഇത് മുസ്ലീങ്ങളെ പ്രീണിപിക്കാനോ മറ്റുള്ളവരെ ഇല്ലാതാക്കാനോ അല്ല മറിച്ച് രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥക്ക് ഗുണകരമായത് കൊണ്ട് മാത്രമാണ്. പാണ്ടാരോ പറഞ്ഞത് പോലെ വാഴ വന്ന് മുള്ളേല് വീണാലും മുള്ള് വന്ന് വാഴേല് വീണാലും കുഴപ്പം വാഴ്ക്ക് തന്നെ എന്ന അവസ്ഥയാണ് മുസ് ലീങ്ങള്‍ക്ക്.
അത് കൊണ്ട് ദയവായി സര്‍ക്കാര്‍ ഇത്തരം സംരഭങ്ങളില്‍ നിന്ന് പിന് വലിയണമെന്നാണ് എന്റെ അഭിപ്രായം. വെറുതെയെന്തിന് വിടുവേലക്കാര്‍ക്കും വര്‍ഗ്ഗീയ വാദികള്‍ക്കും അവസരം കൊടുക്കുന്നു.
@ ചിന്തകന്‍,
ReplyDeleteഎനിക്ക് തോനുന്നു താങ്കള്‍ ഈ ലേഖനത്തെ വീക്ഷിച്ച രീതി കൊണ്ട് ഉണ്ടായ തെറ്റി ധാരണ ആണ് എന്ന്.
എങ്കില്‍ ഇതൊന്നു മാറ്റി പറഞ്ഞു നോക്കാം.
'ഇസ്ലാം ' എന്നതിന് പകരം 'എക്സ് (x) ' എന്ന് പറഞ്ഞു നോക്കു.(Let it be Hindu, Christian or whatever) അപ്പോള്‍ ഒരുപക്ഷെ ലേഖകന്റെ കാഴ്ചപ്പാട് കുറെ കൂടെ വ്യക്തമാവും.
എക്സ് എന്ന മതം അനുശാസിക്കുന്ന നിയമങ്ങളിലൂടെ ഒരു ബാങ്ക് പ്രവര്‍ത്തിക്കുന്നു എന്ന് കരുതു. അത് സ്വകാര്യമായിരിക്കുനിടത്തോളം ആര്‍ക്കും അക്ഷേപമില്ല.
പക്ഷെ മതേതര വ്യവസ്ഥിതി ഉള്ള ഒരു രാജ്യത്ത് ഒരു ജനാധിപത്യ ഗവണ്മെന്റ് അതില്‍ പങ്കാളിയാവുംപോള് അതിനു മറ്റൊരര്‍ഥം കൂടി ഒരുപക്ഷെ ഉണ്ടാവും.
ഇന്ത്യന്‍ ഭരണഘടനയെ കൂടാതെ 'എക്സ്' മതത്തില്‍ അനുശാസിക്കുന്ന നിയമങ്ങളെ കൂടെ ഭരണപരമായ കാര്യങ്ങളില്‍ (ബാങ്കിന്റെ പ്രവര്‍ത്തന സംബന്ധമായി എങ്കിലും) ആ ഗവണ്മെന്റ് അംഗീകരിക്കുന്നു എന്ന്. അവിടെയാണ് പ്രശ്നം.
അത് വലിയൊരു വിഭാഗത്തിന്റെ എതിര്‍പ്പിനും, വര്‍ഗീയ ചേരി തിരിവിനും, മുതലെടുപ്പുകള്‍ക്കും ഒക്കെ ഒരുപക്ഷെ കാരണമായേക്കും. അത്രയല്ലേ ലേഖനത്തില്‍ പറയുന്നുള്ളൂ.
---thudarunnu...
--------
ReplyDeleteപിന്നെ താങ്കളുടെ മറുപടിയിലെ ഒന്ന് രണ്ടു വാക്യങ്ങള്‍ കൂടെ ഞാന്‍ എടുത്തു എഴുതട്ടെ...
>>> "മന്മോഹന് സിങ്ങിനെ പോലുള്ള മുതലാളിത്ത ചിന്താഗതിയുള്ള ഒരാള്‍പോലും ഇതിനെ കുറിച്ച് ചിന്തിക്കുന്നുണ്ടെങ്കില്‍ ഇത് മുസ്ലീങ്ങളെ പ്രീണിപിക്കാനോ മറ്റുള്ളവരെ ഇല്ലാതാക്കാനോ അല്ല മറിച്ച് രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥക്ക് ഗുണകരമായത് കൊണ്ട് മാത്രമാണ്" <<<<
- സാമ്പത്തിക ശാസ്ത്രന്ജന് ആയ ഡോക്ടര്‍ മന്മോഹന് സിംഗ് എന്ന ഒരാള്‍ ഒറ്റയ്ക്കല്ല തീരുമാനങ്ങള്‍ എടുക്കുന്നത് മറിച്ച് തഴക്കം വന്ന രാഷ്ട്രീയക്കാരനായ മന്മോഹന് സിംഗ് മറ്റു ഒരുപാട് പേരുടെ സ്വാധീനത്തോടും കൂടെ ആണ് തീരുമാനങ്ങള്‍ എടുക്കുന്നത് എന്നത് താങ്കള്‍ മറന്നു എന്ന് തോനുന്നു. ഇവിടെ വര്‍ഗീയത, മത പ്രീണനം ഒക്കെ രാഷ്ട്രീയ നയങ്ങളില്‍ എല്ലാ പാര്‍ട്ടികളും സ്ഥിരമായി ഇറക്കുന്ന ചീട്ടാണെന്ന് മറക്കരുത്.
>> ഇത് ലാഭകരമായ ഏര്‍പാടാണെന്ന് മനസ്സിലാക്കിയത് കൊണ്ടാണ് ഗവണ്മെന്റ് ഇതില്‍ ഇത്ര താത്പര്യം കാണിക്കുന്നത്. <<
- ഒരുപക്ഷെ ലാഭാകരമാനെങ്കില് പോലും സാമൂഹികമായി ചേരി തിരിവിന് കാരണം ആകും എങ്കില്‍, രണ്ടാമത് പറഞ്ഞതിനല്ലേ കൂടുതല്‍ മുന്‍ഗണന.
ഇനി...ഏറ്റവും പ്രധാനപെട്ട ഒരു വരി കൂടെ താങ്കളുടെ മറുപടിയില്‍ നിന്ന് ഞാന്‍ എടുത്തെഴുതുന്നു :
ReplyDelete>> --"അത് കൊണ്ട് ദയവായി സര്‍ക്കാര്‍ ഇത്തരം സംരഭങ്ങളില്‍ നിന്ന് പിന് വലിയണമെന്നാണ് എന്റെ അഭിപ്രായം. വെറുതെയെന്തിന് വിടുവേലക്കാര്‍ക്കും വര്‍ഗ്ഗീയ വാദികള്‍ക്കും അവസരം കൊടുക്കുന്നു." <<
അക്ഷരാര്‍ത്ഥത്തില്‍ താങ്കള്‍ പറഞ്ഞ ഈ കാര്യം തന്നെ അല്ലെ ഈ ലേഖനത്തിലൂടെ ലേഖകനും പറയുവാന്‍ ശ്രമിക്കുന്നത്. :)
ശക്തമായ മതേതര ചിന്ത സമൂഹത്തില്‍ മുളപൊട്ടിക്കൊണ്ടിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യത്തിന്റെ ആശാവഹമായ തെളിവായ ഇസാഖ് ഈശ്വരമംഗലത്തിന്റെ ഈ ലേഖനത്തെ എതിരേല്ക്കേണ്ടിയിരിക്കുന്നു.
ReplyDeleteവളരെ പ്രസക്തമായ ആപത് ചിന്തകളുണര്‍ത്തുന്ന ഇസ്ലാമിക്ക്,ശരിയത്ത് ബാങ്കുകളെ മത വര്‍ഗ്ഗീയ സംഘടനകള്‍ എതിര്‍ക്കുന്നതിനു മുന്‍പുതന്നെ മതേതരമായ മനുഷ്യ സമൂഹം സ്വപ്നം കാണുന്ന മനുഷ്യസ്നേഹികള്‍ എതിര്‍ത്ത് തോല്‍പ്പിക്കേണ്ടിയിരിക്കുന്നു.
കേരളത്തിനു പുറത്തുപോയാല്‍ ഇപ്പോഴും ബ്രാഹ്മണ്യത്തിന്റേയും സവര്‍ണ്ണതയുടേയും പ്രാകൃത നീരാളിപ്പിടുത്തത്തില്‍ ആണ്ടിരിക്കുന്ന ഗ്രാമങ്ങള്‍ ഏറെയാണെന്ന് ബ്ലോഗുകളില്‍ അടുത്തിട കണ്ട പോസ്റ്റുകളില്‍ നിന്നു പോലും മനസ്സിലാകുന്നുണ്ട്.
അത്രയും സംസ്ക്കാരശൂന്യമായ മത വര്‍ഗ്ഗീയതയെ ഇനിയും നമ്മുടെ നല്ല ഭൂമിയില്‍ നട്ടു നനച്ചു വളര്‍ത്തുന്നതിന്റെ അപകടത്തെ തിരിച്ചറിയാതിരിക്കുന്നത് ആത്മഹത്യാപരമാണ്.
കേരളത്തിനു പുറത്തു മാത്രമല്ല കേരളത്തിനകത്തും ഹിന്ദു വര്‍ഗ്ഗീയത സൃഷ്ടിക്കുന്ന എട്ടുകാലി ദൈവങ്ങളുടെ സാന്നിദ്ധ്യം അപൂര്വ്വമയെങ്കിലും പൊതു ഓഫീസുകളിലുമുണ്ട്. (ആയുധ പൂജക്കെങ്കിലും)അവ നിര്‍ത്തലാക്കിക്കാന്‍ ... മതം സ്വകാര്യമായ വിശ്വാസ സ്വാതന്ത്ര്യം മാത്രമായി പരിമിതപ്പെടുത്താന്‍ ഇനിയും വൈകിയാല്‍ നമ്മുടെ നാട് മതങ്ങളുടെ യുദ്ധക്കളമാകുന്നതിന് അധികകാലം വേണ്ടി വരില്ല.
മത പ്രീണനം എന്താണെന്നും അത് മതവിശ്വാസിയെ ഭാവിയില്‍ എത്രമാത്രം ഒറ്റപ്പെടുത്തുമെന്നും അറിഞ്ഞിട്ടും അറിയാത്തതുപോലെ അവരെ ചൂഷണം ചെയ്യുന്ന രാഷ്ട്രീയ നേതാക്കളുടെ സ്വാര്‍ത്ഥതക്ക് നമ്മുടെ സഹോദരങ്ങളേയും നാടിനേയും കുരുതികൊടുത്തുകൂട.
ഈശ്വര മംഗലം,... നമുക്ക് മുന്നോട്ടു തന്നെ പോകേണ്ടതുണ്ട്. അഭിവാദ്യങ്ങളോടെ !!!
ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം എന്നത് ഒരു ജനാധിപത്യ-മതേതര സർക്കാരിന്റെ നയമാകരുത്. വർഗ്ഗീയമായ ചേരിതിരിവുകൾ സൃഷ്ടിക്കുന്ന തരത്തിലുള്ള നമ്മുടെ സർക്കാരുകളുടെ പ്രീണനനയങ്ങളുടെ ഭവിഷ്യത്തുകൾ നമ്മൾ ഇന്നും അനുഭവിച്ചു കൊണ്ടിരിക്കുന്നു. വോട്ടുരാഷ്ട്രീയം വ്യത്യസ്ത മതവിഭാഗത്തിലുള്ളവരുടെ ഭിന്നിപ്പിനിടയാക്കും.
ReplyDelete:) കൌടില്യന്റെ അര്‍ത്ഥശാസ്ത്രത്തെ അവലംബിച്ച് ഭാരതീയ സനാതനസംസ്ക്കാരത്തിന്റെ അടിസ്ഥാനത്തിലുള്ള ഒരു ‘അദ്വൈതബാങ്ക്’ സ്ഥാപിച്ച് ഹൈന്ദവ സമൂഹത്തിന്റെ അന്തസ്സും അഭിമാനവും സംരക്ഷിക്കാന്‍ മതേതര സര്‍ക്കാര്‍ തയ്യാറാകണം. ആദ്യ പടിയായി സവര്‍ണ്ണ ബാങ്കും പിറകേ അവര്‍ണ്ണ ബാങ്കും സ്ഥാപിക്കണം.
ReplyDeleteപ്രിയ കണ്ണനുണ്ണി
ReplyDeleteതാങ്കളുടെ ആശങ്കയിലെ ആത്മാര്‍ത്ഥതയെ അങ്ങേയറ്റം ഞാന്‍ മാനിക്കുന്നു. ഇങ്ങനെയൊരു പൊതുബോധം നമ്മുടെയെല്ലാം മനസ്സില്‍ ഉണ്ടാക്കപെട്ടുപോയതാണ്. അത്തരം ഒരു പൊതുബോധത്തിന്റെ ഉത്പന്നമാണ് ഈ ലേഖനവും. സങ്കുചിതമായ ചിന്താഗതിയില്‍ ഏറ്റവും മുന്‍പന്തിയില്‍ ഇന്നത്തെ പുരോഗമനവാദികള്‍ എന്നവകാശപെടുന്നവരാണ്. കാരണം ഞങ്ങളാണ് പുരോഗമന ചിന്താഗതിയുള്ളവര്‍ എന്ന അഹം ബോധം അവരെ പിടികൂടിയിരുന്നു. അതിനാല്‍ എന്തു കാര്യവും ഇത്തരം സങ്കുചിത ക്യാമറയിലൂടെ അവടെ ദര്‍ശിക്കുകയുള്ളൂ.
ഇനി നാം യാഥാര്‍ഥ്യങ്ങളുടെ ലോകത്തേക്ക് ഒന്നിറങ്ങിവരാന് ശ്രമിക്കുക. എന്നിട്ട് നമ്മുടെ കണ്ണുകള്‍- അകകണ്ണുകളടക്കം- മലര്‍ക്കെ തുറന്നു പിടിക്കുക. കാര്യങ്ങളുടെ ഗതിയെന്താണ് അപ്പോള്‍ പിടിക്കിട്ടും.
തുടരുന്നു....
കാര്യമിതാണ് x ആയാലും y ആയാലും നല്ലത് ആരുടെ ഭാഗത്ത് ഉണ്ടായാലും അത് സ്വീകരിക്കപെടേന്താണ്. ഹിന്ദുക്കള്‍ക്കോ കൃസ്ത്യാനികളോ അവരുടെ നിയമങ്ങനുസരിച്ചുള്ള ഒരു ബാങ്കിംഗ് തുടങ്ങുന്നതിലോ സര്‍ക്കാര്‍ അതില്‍ നിക്ഷേപമിറക്കുന്നതിലോ ഒരെതിര്‍പ്പും എനിക്കില്ല. ഉണ്ടാവുകയുമില്ല. നിങ്ങള്‍ അതില്‍ നിക്ഷേപിച്ചേ മതിയാവൂ എന്ന് നിര്‍ബന്ധ ബുദ്ധിയില്ലാത്തിടത്തോളം.(വന്ദേ മാതരം എന്നത് ദേശിയ ഗാനമായി എല്ലാവരും പാടണം എന്ന് നിര്‍ബന്ധിക്കുന്നത് പോലെ) അതിനെ എന്ത് പേരിട്ട് വിളിച്ചാലും ഒരു കുഴപ്പവുമില്ല. അത്തരം സിസ്റ്റം ഇത് വരെ അവര്ക്കുള്ളതായോ സമര്പിച്ചതായോ എനിക്കറിയില്ല. ഉണ്ടായാല്‍ സുസ്വാഗതം. സര്‍ക്കാര്‍ ഇവിടെ ടാര്‍ജറ്റ് ചെയ്യുന്നത് മുസ് ലീം നിക്ഷേപകരെയാണ്. സര്‍ക്കാര്‍ പറഞ്ഞിരിക്കുന്നത് അത് പൊതുകാര്യങ്ങള്‍ക്കായി ഉപയോഗപെടുത്തുമെന്നാണ്. ഇസ് ലാമിന് പ്രചാരണം കൂടാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ ഇങ്ങനെയൊരു പരിപാടി ആസൂത്രണം ചെയ്തത് എന്ന് പറയുന്നവര്‍ യഥാര്‍ത്ഥത്തില്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ്. മുസ് ലിങ്ങളല്ലാത്തവര്ക്ക് നിക്ഷേപമിറക്കാന്‍ ഇന്നത്തെ അവസ്ഥയില്‍ യാതൊരു പ്രയാസവമനുഭവിക്കുന്നില്ല. മുസ്ലീങ്ങളുടെ നിക്ഷേപമാണ് ഉന്നം. അപ്പോള്‍ സര്‍ക്കാര്‍ അതിന്റെതായ ഒരു രാഷ്ട്രീയം കളിക്കുന്നു എന്നത് നേരാണ്. മറ്റൊരു പേരു അതിന് നല്കിയാല് സര്‍ക്കാര്‍ ഉദ്ദേശിച്ച ലക്ഷ്യം ഇക്കാര്യത്തില്‍ സാധിച്ചു കൊള്ളണമെന്നുമില്ല.
ReplyDeleteതുടരുന്നു....
മുസ്ലീങ്ങള്‍ക്ക് നിക്ഷേപമിറക്കാനായി സര്‍ക്കാര്‍ ഒരു ഇസ്ലാമിക് ബാങ്ക് തുടങ്ങാന്‍ അവസരം നല്‍കുന്നത് സത്യത്തില്‍ മുസ് ലീങ്ങളെ മാത്രം ഉദ്ദേശിച്ചല്ല. ആ പണം മാര്‍ക്കറ്റിലിറങ്ങിയാല്‍ എല്ലാവര്ക്കും അത് ഗുണകരമാകും എന്നുള്ളത് കൊണ്ടാണ്. ഇനി ഇസ്ലാമിക് ബാങ്ക് എന്ന പെര് കൊണ്ട് തെറിച്ച് പോകുന്നതാണോ മറ്റു മതങ്ങളുടെ ആശയാദര്‍ശങ്ങള്‍? ഇതിന് മാത്രം ആശങ്കപെടാന്‍ ആ പേരില്‍ എന്തിരിക്കുന്നു.
ReplyDeleteഇന്നത്തെ പലിശാധിക്ഷ്ഠിത ബാങ്കിംഗ് വ്യവസ്ഥിതി ഏത് മതത്തിന്റെതാണ് പരിശോധിച്ചാല്‍ ഒരു കാര്യം നമുക്ക് വളരെ വ്യക്തമാകും. അത് ചൂക്ഷക മുതലാളിത്തത്തിന്റെതാണ്. കമ്യൂണിസത്തിന് പോലും അതിനൊ ബദലില്ല എന്നതാണ് സത്യം. ഇസ് ലാമിനെ സംബന്ധിച്ചിടൊത്തോളം മറ്റെല്ലാ മതങ്ങളുമായി അത് സഹവര്‍ത്തിത്തത്തില്‍ നില്‍ക്കാനും യോജിക്കാവുന്ന മേഖലകളിലെല്ലാം യോജിച്ചു പോകാനും ആഹ്വാനം ചെയ്യപെട്ട ഒരു ദര്‍ശനമാണ്. എന്നാല്‍ മുതലാളിത്തവുമായി അതിന് യാതൊരു സന്ധിയുമില്ല. അത്തരം ഒരു ചൂക്ഷണവ്യവസ്ഥിതിക്കെതിരെ എന്നും അത് നിലകൊള്ളുന്നു. എതിര്‍ത്താല്‍ മാത്രം പോരല്ലോ പകരമായി ഒരു വ്യവസ്ഥ സമര്‍പ്പിക്കുകയും വേണം. അതാണ് ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥ. അത് കൊണ്ട് ആ വ്യവസ്ഥിതി നേരായ വിധത്തില്‍ നയിക്കപെടാനുള്ള കടിഞ്ഞാണാണ് ‘ശരീഅത്ത്‘ എന്ന് നാം ഈ സന്ദര്‍ഭത്തില്‍ വിളിക്കുന്നത്. അത് ഈ വ്യവസ്ഥയിലെ ഇടപാടുകാര്‍ ചൂക്ഷണത്തിലകപെടാതിരിക്കാനും, കാര്യക്ഷമായ വിനിമയം നടപ്പാക്കപെടാനുമുള്ള നിയമങ്ങളാണ്.
തുടരുന്നു....
മതേതരത്വം എന്നാല്‍ അത് യൂറോപ്യന്‍ മതേതരത്വമായി ഇവിടെ പലരും തെറ്റിദ്ധരിച്ചിരിക്കുന്നു. മതനിരാസത്തിലധിക്ഷ്ടിതമായ ഒരു മതേതരത്വമല്ല ഇന്ത്യയിലേതെന്ന് അതിന്റെ ശില്പികള് തുടക്കത്തില്‍ തന്നെ പ്രഖ്യാപിച്ചത്. എല്ലാ മതങ്ങളെയും ഉള്‍ക്കൊണ്ടു കൊണ്ടുള്ള മത നിരപേക്ഷ മതേതരത്വമാണ് നാം ഇന്ത്യയില്‍ അനുവര്‍ത്തിച്ചുപോരുന്നത്. അത് കൊണ്ട് തന്നെ ഇസ് ലാമിക് ഫൈനാന്സിം എന്ന പ്രയോഗം തെറ്റാവാനും വഴിയില്ല.
ReplyDelete1951-ല്‍ പാര്‍ലമെന്റില്‍ ഹിന്ദുകോഡ് ബില്ലിനെക്കുറിച്ച ചര്‍ച്ചയില്‍ പങ്കെടുത്ത് ഡോ. അംബേദ്കര്‍ പറഞ്ഞു: "ജനങ്ങളുടെ മതപരമായ വികാരങ്ങള്‍ നാം കണക്കിലെടുക്കാന്‍ പാടില്ലെന്നല്ല സെക്യുലര്‍ സ്റേറ്റ് എന്നതിന്റെ അര്‍ഥം. സെക്യുലര്‍ സ്റേറ്റ് എന്നതിന് ആകെയുള്ള അര്‍ഥം ബാക്കി ജനങ്ങളുടെ മേല്‍ ഏതെങ്കിലും പ്രത്യേക മതം അടിച്ചേല്പിക്കാന് ഈ പാര്‍ലമെന്റിന് അധികാരമില്ലെന്നതാണ്. ഭരണഘടന അംഗീകരിക്കുന്ന ഏകപരിധി നിര്‍ണയിക്കല്‍ അതു മാത്രമാണ്.''
ലേഖകന്‍ സൂചിപിച്ചപോലെ ജമാ അത്തെ ഇസ് ലാമിയുടെ നേതൃത്വത്തില്‍ ഇത്തരം ഒരു സംരഭം കുറച്ചു കൊല്ലങ്ങള്‍ക്ക് തന്നെ ആരംഭിച്ചിട്ടുണ്ട്. അതിലുള്ള നിക്ഷേപകര്‍ക്ക് ലാഭവിഹിതം കൃത്യമായി അത് നല്‍കുന്നുമുണ്ട്. ശരീഅത്ത് നിയമങ്ങള്‍ പുര്‍ണമായി പാലിച്ചു കൊണ്ടാണ് അത് നടക്കുന്നത്. സര്‍ക്കാറിന്റെ ഇപ്പോഴത്തെ പരിപാടിയില്‍ ഏതെങ്കിലും മുസ്ലീം സംഘടനകള്‍ക്ക് വല്ല പങ്കും ഉള്ളതായി യാതൊരറിവും എനിക്കില്ല.
ആശങ്കപെടാനായി യാതൊന്നും ഇല്ലാ എന്നതാണ് ഇതിന് പിന്നാലെ കൊടുവാളുമെടുത്തിറങ്ങിയ മതേതര നാട്യക്കാര്‍ ആദ്യം മനസ്സിലാക്കേണ്ടത്. മുസ് ലീങ്ങളാണ് സര്‍ക്കാര്‍ ഇതേ പേരില്‍ തുടങ്ങുന്നതിന് നിങ്ങളേക്കാള്‍ ആശങ്കിക്കേണ്ടത് എന്നാണ് എനിക്ക് തോന്നുന്നത്.
@ചിന്തകന്‍:
ReplyDeleteഎന്റെ കമന്റിനു മറുപടി നല്കുവാന് തോന്നിയതില്‍ നന്ദി. ഇസ്ലാം മതത്തിന്റെ ആശയങ്ങളിലുള്ള താങ്കളുടെ ആഴത്തിലുള്ള അറിവും വിശ്വാസവും മനസിലാക്കുന്നു.
പക്ഷെ ഇപ്പോഴും ഒരു കാര്യം പരെയാതെ വയ്യ. താങ്കള്‍ ഈ ലേഖനത്തില്‍ നിന്ന് ഗ്രഹിച്ച സാരാംശം അല്‍പ്പം മാറി പോയില്ലേ ?
താഴെ പറയുന്നത് താങ്കളുടെ മറുപടിയിലെ ഒരു വാചകമാണ്..
"ഇസ് ലാമിന് പ്രചാരണം കൂടാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ ഇങ്ങനെയൊരു പരിപാടി ആസൂത്രണം ചെയ്തത് എന്ന് പറയുന്നവര്‍ യഥാര്‍ത്ഥത്തില്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ്. "
- ഇങ്ങനെ ഒരര്‍ത്ഥം ലേഖനത്തില്‍ എവിടെയെങ്കിലും വന്നിട്ടുണ്ടോ? ഉണ്ടെന്നു തോന്നുക ഒരു പക്ഷെ താങ്കള്‍ക്കു മാത്രമാവും എന്ന് തോനുന്നു.
ലേഖനത്തിലും അതിനെ തുറന്നു വന്ന ചര്‍ച്ചകളില്‍ നിന്നും ദിശ മാറി പോവുകയല്ലേ ഉള്ളു താങ്കള്‍ മേല്‍ പറഞ്ഞ വാചകം കൊണ്ട്.
""അത് കൊണ്ട് ദയവായി സര്‍ക്കാര്‍ ഇത്തരം സംരഭങ്ങളില്‍ നിന്ന് പിന് വലിയണമെന്നാണ് എന്റെ അഭിപ്രായം. വെറുതെയെന്തിന് വിടുവേലക്കാര്‍ക്കും വര്‍ഗ്ഗീയ വാദികള്‍ക്കും അവസരം കൊടുക്കുന്നു."
<<< താങ്കള്‍ ഇതിനു മുന്‍പ് പറഞ്ഞ ഈ കമന്റ് ആണ് ഈ ലേഖനത്തിന്റെ അര്ത്ഥതിനോട് ചേര്‍ന്ന് നില്‍ക്കുന്നത് എന്ന് മനസിലാക്കുമല്ലോ.
...തുടരുന്നു..
ഇനി ഒരല്പം ഓഫ് ടോപ്പിക്ക് കൂടി:
ReplyDelete>>( വന്ദേ മാതരം എന്നത് ദേശിയ ഗാനമായി എല്ലാവരും പാടണം എന്ന് നിര്‍ബന്ധിക്കുന്നത് പോലെ ) <<
താങ്കളുടെ കമന്റില്‍ ബ്രാക്കറ്റില്‍ കൊടുത്ത ഒരു വാചകമാണിത്. കേവലം വരികളില്‍ കാണുന്ന അര്ത്ഥതിനപ്പുറം ഒരു മാനം താങ്കളുടെ ഈ എടുത്തു എഴുതലില് കാണുവാന്‍ കഴിയും.
"വന്ദേ മാതരം" എന്നത് അനേക ലക്ഷങ്ങളെ സ്വാധീനിച്ചു അവരെ സഹനത്തിന്റെയും ത്യാഗത്തിന്റെയും വഴികളിലൂടെ നടത്തി സ്വാതന്ത്ര്യത്തിലേക്ക് എത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ച ഒന്നാണ്. ഇന്നും ഭാരതീയനെന്ന നിലയില്‍ അഭിമാനതോടെയെ ആ ഗാനം കേള്‍ക്കുവാന്‍ എനിക്ക് കഴിഞ്ഞിട്ടുള്ളൂ.
അതില്‍ 'അമ്മെ ' എന്ന് വിളിച്ചിരിക്കുന്നത് നമ്മുടെ മാതൃ ഭൂമിയെ തന്നെ ആണ്. ദേശിയ ഐക്യം ഊട്ടി ഉറപ്പിക്കുവാന്‍ ദേശിയ ഗാനം സമൂഹത്തില്‍ വേണ്ട രീതിയില്‍ പ്രചരിക്കേണ്ടത് തന്നെ ആണ്.
ഇനി ഒരു സംശയം ചോദിക്കട്ടെ :
ഏതു അര്‍ത്ഥത്തില്‍ ആണ് താങ്കള്‍ക്കു 'വന്ദേ മാതരം' സ്വീകാര്യം അല്ലാതെ ആയത്?
എന്ത് കൊണ്ടാണ് അത് നിര്‍ബന്ധിച്ചു എന്ന് പറഞ്ഞത്?
മറ്റു ഏതു ഗാനമാണ് 'വന്ദേ മാതരത്തിന്റെ' ജനകീയതയ്ക്കും, ദേശ ഭക്തിയുടെ ആഴതിനും പകരമായി താങ്കള്‍ക്കു എടുത്തു കാണിക്കുവാനുള്ളത് ?
പ്രിയ കണ്ണനുണ്ണി.
ReplyDeleteഈ ലേഖനത്തിന്റെ ഉദ്ദേശം താങ്കള്‍ക്ക് മനസ്സിലായില്ലെങ്കില്‍ അത് താങ്കളുടെ നിഷ്കളങ്കത്വെമായി മാത്രമേ എനിക്ക് തോന്നുന്നുള്ളൂ. സത്യത്തില്‍ എന്താണ് ഇസ് ലാമിക് ബാങ്ക് എന്ന് പേര് കൊണ്ട് സമൂഹത്തില്‍ ഉണ്ടാകാവുന്ന പ്രശ്നം എന്ന് താങ്കള്‍ക്കൊന്ന് താങ്കളുടെ ഭാഷയില്‍ വിവരിച്ച് തരാമോ?
ഓ.ടോ
വന്ദേമാതരത്തിന്റെ ശരിതെറ്റുകളെ കുറിച്ച് ഞാന്‍ ഇവിടെ ഒന്നും പറഞ്ഞില്ല. അത് ദേശിയഗാനമായി അംഗീകരിക്കണമെന്ന് ആരെയും നിര്‍ബന്ധിക്കാന്‍ ആര്‍ക്കും അവകാശമില്ല എന്ന് മാത്രമാണ് ഞാന്‍ ഉദ്ദേശിച്ചത്. അത് ആലപിക്കുന്നവര്‍ ആലപിക്കാട്ടെ. ആലപിക്കാതിരിക്കുന്നവര് അങ്ങിനെയും ചെയ്യട്ടെ.
വന്ദേമാതരത്തിന്റെ ചരിത്രവും സാഹചര്യവും അതിലെ ദേശഭക്തിയുടെ ഉള്ളടക്കവും നല്ല ബോധ്യമുണ്ട് എന്ന് സാന്ദര്‍ഭികമായി ഓര്‍മിപ്പിക്കട്ടെ.
വന്ദേമാതരത്തിന്റെ ചരിത്രവും യാഥാര്‍ഥ്യവും ഇവിടെ വായിക്കാം.
This comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDeleteലേഖനത്തില്‍ നിന്ന് ഞാന്‍ ഗ്രഹിച്ച അര്‍ഥം കേവലം നിഷ്കളങ്കതയായി തള്ളി കളയരുത് എന്ന് അഭ്യര്‍ത്ഥിക്കുന്നു. 'ഇസ്ലാമിക ബാങ്കിംഗ്' എന്ന് പേരുള്ള ഒരു സംരംഭത്തിന് എന്തെങ്കിലും അപാകത ഉണ്ട് എന്നല്ല , മറിച്ച് മതപരമായ കാര്യങ്ങളില്‍ സാമൂഹികമായി ഇനിയും പക്വത കൈവരിച്ചിട്ടില്ലാത്ത സമൂഹത്തില്‍ ഒരു ജനാധിപത്യ മതേതര സര്‍ക്കാര്‍ അതില്‍ നേരിട്ട് പങ്കാളി ആയാല്‍ ഉണ്ടാകാവുന്ന തെറ്റി ധാരണകളെ , ഭവിഷതുകളെ കുറിച്ച് ആണ് ആശങ്ക എന്ന് ഇതിനു മുന്‍പുള്ള കമന്റുകളില്‍ തന്നെ പല രീതിയില്‍ പറഞ്ഞതല്ലേ. ദയവു ചെയ്തു എന്റെ മുന്‍പുള്ള കമന്റുകള്‍ ഒന്ന് ഓടിച്ചു നോക്കു.
ReplyDeleteഓ ടോ:
ReplyDeleteനമ്മുടെ ത്രിവര്‍ണ്ണ പതാകയ്ക്കു ദെ ഈ കാണുന്ന പോലെ,
http://www.youtube.com/watch?v=lpVQedvO5sM
നിര്‍വചനം ചമച്ച മഹാന്മാര് ഉള്ള ഈ കേരളത്തില്‍ താങ്കള്‍ തന്ന ലിങ്കിലെ വന്ദേ മാതരത്തിന്റെ ചരിത്രത്തിലെ പുതിയ അദ്ധ്യായങ്ങള്‍ കാണുമ്പോള്‍ വിഷമമുണ്ട്. ചുമ്മാതല്ല ഈ രാജ്യം ഒരിക്കലും മതേതരത്വം ഫലത്തില്‍ കൈ വരിക്കാതാത്തത് എന്ന് തോനുന്നു. ഇത് കൂടെ സമയം കിട്ടുമ്പോള്‍ നോക്കണേ
http://india.vnc.in/the-story-of-vande-mataram.html
പ്രിയ കണ്ണനുണ്ണി
ReplyDeleteഇസ്ലാമിക് ബാങ്കിംഗ് എന്നപദപ്രയോഗമോ അതില്‍ നിക്ഷേപമിറക്കുന്നതോ ഇന്ത്യന്‍ സാഹചര്യത്തിലെ ഒരു മതേതര ജനാധിപത്യ സര്‍ക്കാറിന് ചേര്‍ന്നതല്ലാ എന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കാമോ? എന്താണ് ഇന്ത്യന്‍ സാഹചര്യത്തിലെ മതേതരത്വം എന്ന് ഞാന്‍ നേരെത്തെ വ്യക്തമാക്കിയിട്ടുണ്ട്.
ഇത്തരത്തില്‍ മതങ്ങളുടെ ചിഹ്നങ്ങളൊന്നും ഉള്പെടാത്തതാണ് ഇന്ത്യന്‍ സാഹചര്യത്തിലെ മതേതര ജനാധിപത്യം എന്നാണ് വാദമെങ്കില്‍- പ്രിയ കണ്ണനുണ്ണി -ഒരു പാട് കാര്യങ്ങളിള്ക്കെതിരെ ഇത് പോലെ പോരാടാനിറങ്ങേണ്ടിവരും. ഒരു ഒട്ടകപക്ഷി നയം ഇക്കാര്യത്തില്‍ മതിയാവില്ല അപ്പോള്‍. ഇത്തരം ലേഖനങ്ങള്‍ എഴുതാന്‍ ചാടിപുറപ്പെടുന്നതിന് ഇന്ത്യന്‍ മതേതര ജനാധിപത്യമെന്താണെന്ന് ഇവരൊക്കെയൊന്നു പഠിച്ച് മനസ്സിലാക്കട്ടെ. അല്ലെങ്കില്‍ ഭരണ ഘടനാ ലംഘനത്തിനെതിരെ കോടതിയില്‍ ചോദ്യം ചെയ്യട്ടെ. എന്തിന് ആളുകളില്‍ അനാവശ്യ സംശയങ്ങള്‍ ജനിപ്പിക്കാനും സപര്ദ വളര്‍ത്താനും ശ്രമിക്കുന്നു.?
ഓ.ടോ
ReplyDeleteപതാകയെ കുറിച്ചുള്ള ഈ പോസ്റ്റ് ഞാന്‍ പലതവണ കണ്ടതാണ്. ഇതും വന്ദേമാതരവുമായുള്ള ബന്ധം എന്താണെന്ന് എനിക്ക് മനസ്സിലായില്ല.
ഞാന്‍ നല്കിയ ലിങ്കിലെ കാര്യങ്ങള്‍ ഒരു വാദത്തിന് തെറ്റാണെന്ന് തന്നെയിരിക്കട്ടെ.താങ്കള്‍ നല്കിയ ലിങ്കിലും ഇത് സംബന്ധിച്ച കോണ്ട്രവെര്സിയെ കുറിച്ച് പറയുന്നുണ്ടല്ലോ.
എന്റെ വാദം ഇതാണ്, ഇന്ത്യന്‍ മതേതരത്വ നിയമനുസരിച്ച്, ഒരാളുടെ മതത്തിന് ശരിയാണെന്ന് തോന്നുന്ന കാര്യം നിര്‍ബന്ധിച്ച് മാറ്റൊരു മതത്തിന്റെ അനുയായികളെ കൊണ്ട് ചെയ്യിക്കാന്‍ ഒരു സര്‍ക്കാറിനും ഇന്ത്യന്‍ ഭരണഘടനയനുസരിച്ച് അവകാശമില്ല എന്നതാണ്.
ഇസ്ലാമിക് ബാങ്കിംങ്ങിന്റെ കാര്യത്തിലായാലും മറ്റുമതങ്ങളുടെ വിശ്വാങ്ങളെയോ ആചാരങ്ങളെയോ ഹനിക്കുന്നതോ, നിര്‍ബന്ധം ചെലുത്തുന്നതോ ആയ വല്ലതുമുണ്ടെങ്കില്‍ തീര്‍ച്ചയായും എതിര്ക്കപെടണെമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
@chinthakan
ReplyDeleteSorry, for using English, but here from my office pc, malayalam is not working. don't know why.
--->
Islamic banking could be a huge political issue.
Certain parties might abhor the use of the word "Islamic" and could term it as anti-Indian.
They might argue that the very concept of Sharia banking would go against the secular fabric of our country.
We are already facing problems pertaining to Muslim Personnel Law and trying to implement Uniform Civil Code.
Therefore, at this juncture, if we introduce Islamic banking in India, it will create more problems than solving the issue.
Moreover, it may bring financial segregation in the economy.
The compartmentalization of Sharia compliant and Non Sharia Compliant banking might be used by certain vested interest to communalize the finance sector in India.
Such questionably sane but unquestionably dangerous trend must be prevented with full might.
<---
This is quoted from a comprehensive article on the pros and cones of Islamic banking in India.
I think these words resonate with my thoughts on the same and hence it will serve the purpose of answering your last query.
...
In fact along with its strengths, there are other major drawbacks too. But for me, this one sounds more relevant and alarming as i said, in an IMBALANCED SECULAR STATE like India, response will not be predictable as in a pure muslim country or as in a matured European society.
ReplyDeleteHere is the link to the full article.
http://www.twocircles.net/2009jan29/islamic_banking_india_challenges_and_prospects.html
IF it is evident that, the 'Islamic banking' as a concept IF partnered by government may invoke protest by other communities (may be because of ignorance of confusion..whatever) and if it result in political exploitation, what i feel is, the very question of practicability or drawbacks of the Islamic banking system technically is secondary.
ReplyDeleteIf the well educated class who took any concept right and positive always is less than half or quarter the total population, don't you think my primary doubt holds relevant? And dear friend this is the only point i am trying to express.
This comment has been removed by the author.
ReplyDeleteClick here for the url i mentioned above
ReplyDeleteവിവാദത്തില്‍ ആത്മ സംതൃപ്തി അനുഭവിക്കുന്നവര്‍ അനുഭവിക്കട്ടെ . ഒരു നന്മയിലെ നന്മ തിരിച്ചറിയുമ്പോള്‍ അതിനെ അങ്ങീകരിക്കുക അതല്ലേ മറ്റൊരു നന്മ . നന്മയെ നമുക്ക് നന്മ കൊണ്ട് സ്വിഇകരിക്കാം .
ReplyDeleteSo why this sudden interest in Islamic Banking?
ReplyDeleteIt would be interesting to note that islamic banking is a lucrative business for Islamic scholars. These are men who are qualified to interpret "Islamic Law" (Sharia).
Most banks conducting Islamic operations have a panel of these men, called the Sharia committee or Sharia board, that approve or decline financial proposals based on compliance with the sharia. These banks have a single sharia consultant or sharia advisor. Whether it is a sole sharia adviser or a sharia board, a scholar hired by a bank to accredit new products can give it an edge vis-a-vis its competitors.
Scholars receive a fee for their services. Sometimes the fee depends on a deal going ahead. There have been cases where scholars approved conventional products as Islamic for the right price. The number of these religious experts is between 100-200. However, there are about 12 of them who are the most sought after. And these guys are making quite a killing with this "trade". Doe to the misuse of this power, in 2005 Malaysia restricted scholars from practicing their trade in more than one advisory board.
No two board of scholars have to agree on the "islamicity" of their decisions. A panel of scholars in Dubai can reject a panel in Saudi, and vice versa.
In theory Islamic banks should be un-affected by the present financial crunch brought on by the decedence of western capitalism and usury. Devout "Muslims", should have borrowed money from "Islamic Banks" and invested in "Halal" businesses without part-taking in usuary and un-islamic bussiness interests. So are these banks protected from the present financial downturn? The answer is a big f**king no. Please read up on what happened to the Dubai Islamic Bank, and Gatehouse Bank both are run on the afore-mentioned Islamic banking principles.
It is abundantly clear that the only men who benifit from this re-bottled wine are a few men and some despotic puppet governments. The poor fool who chooses to invest in these money making out-fits will continue to do so oblivious to the real fact.
cheers
Islamic banks in the UAE are outperforming their conventional rivals in terms of profitability, liquidity and earnings per share, according to a new report.
ReplyDeleteAnd the study said the Shariah-compliant banks have not been seriously affected by the fallout from the global financial crisis as they operate to different standards in terms of loans and investment tools.
more reading.. Please click
പ്രിയപ്പെട്ട ചിന്തകന്‍, ലാഭത്തിലധിഷ്ഠിതമല്ലാതെ ലോകത്ത് ഒരു ബാങ്കും പ്രവര്‍ത്തിയ്ക്കുന്നില്ല. അത് പലിശയായാലും "ലാഭ വിഹിത"മായാലും. ലോകത്ത് എറ്റവും അധികം ലാഭം നേടുന്നത് ഗള്‍ഫിലെ ഇസ്ളാമിക ബാങ്കുകള്‍ തന്നെയാണ്. പലിശയെക്കാള്‍ കൊള്ളലാഭമെടുത്താണ് അവ പ്രവര്‍ത്തിയ്ക്കുന്നത്. മുസ്ളീങ്ങള്‍ക്ക് ഖുറാന് ഉള്ളതുപൊലെ ഹിന്ദുക്കള്‍ക്ക് ഗീതയും രാമായണവും മഹാഭാരതവുമൊക്കെയുണ്ട്. അവയിലും സമഗ്രമായ ജീവിത പദ്ധതികള്‍ ഉണ്ട്. ഇസ്ളാമിണ്റ്റെ ആവിര്‍ഭാവത്തിനും എത്രയോ മുന്‍പേ ഭാരതത്തില്‍ അവയെല്ലാം നിലനിന്നിരുന്നു. ആ രീതികളെല്ലാം പല ഹിന്ദു നാമങ്ങളില്‍ തിരിച്ചുകൊണ്ടു വരണോ?നാം ജീവിയ്ക്കുന്നത് ആധുനിക ലോകത്താണ്. കാലത്തിനനുസൃതമായി ചിന്തിക്കാന്‍ കഴിയണം,
ReplyDeleteചിന്തകൻ
ReplyDeleteIt seems you are trying too hard to paint a pretty picture for your arab slave masters. The link you have posted is quite interesting. The report is mostly imagination and fiction rather than actual facts. The picture shows Dubai Islamic Bank. which has not been performing too well this year.
With the exception of Abu Dhabi Islamic Bank every other islamic bank is running in to serious financial crises.
Please enlighten us on which banks you are talking about. The following stories tell a different story.
1) Dubai Islamic Bank posts loss of AED3.5 million in Q4 '08
2) Islamic Bank of Britain loses £4.6 million over six months
3)Ajman Bank posts Dh 22.1 H1 loss
Let me know if you need more links.
This comment has been removed by the author.
ReplyDelete@ചിന്തകന്‍,
ReplyDeleteദുബായിയും ഇന്ത്യയും തമ്മില്‍ ഈ കാര്യത്തില്‍ ഒരുപാട് അന്തരം ഉണ്ടെന്നു അറിയുമല്ലോ സുഹൃത്തേ. ഇസ്ലാം മതത്തില്‍ ഊന്നിയുള്ള ഒരു സംവിധാനം അവിടെ ഒരു എതിര്‍പ്പും ഇല്ലാതെ ഏക സ്വരത്തില്‍ നടപ്പാക്കാന്‍ പറ്റിയേക്കും...ഇവിടെ പക്ഷെ സ്ഥിതി അങ്ങനെ അല്ലല്ലോ.
ഞാന്‍ മുന്‍പ് പറഞ്ഞത് പോലെ , വിജയ സാധ്യത അല്ല ഇവിടെ പ്രശ്നം. മരിച്ചു ഈ പദ്ധതി, അത് സമൂഹത്തില്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ള ദ്രുവീകരനമാണ്
നമ്മള് രണ്ടു പേരും സംസാരിക്കുന്നത് ഒരു കാര്യത്തിന്റെ വിത്യസ്തമായ രണ്ടു വശങ്ങളെ കുറിച്ചാണ്. 'പദ്ധതിയുടെ വിജയ സാധ്യത' ഒരു വിഷയമായി പോലും എന്റെ അഭിപ്രായങ്ങളില്‍ വന്നിട്ടില്ല എന്നത് ശ്രദ്ധിക്കുമല്ലോ
എന്റെ പൊന്നു കണ്ണനുണ്ണി
ReplyDeleteഞാനിവിടെ, ദുബൈയും ഇന്ത്യയുമായി ഒരു തരത്തിലുള്ള താരതമ്യത്തിനും മുതിര്‍ന്നിട്ടില്ല. എന്റെ മുകളില്‍ കമന്റിട്ട അനോണിയുടെ വാദത്തിന് പകരമായി ഒരു ലിങ്കിട്ടു എന്നുമാത്രമേ ഉള്ളൂ. :). കണ്ണനുണ്ണി എന്നോടായിരുന്നില്ല ഇത് പറയേണ്ടിയിരുന്നത് അതിനേക്കാള്‍ മുമ്പ് കമന്റിട്ട അനോണിയോടായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്. ഒരു തരം പക്ഷപാതിത്വം എല്ലാവരുടെ മനസ്സിലും അടങ്ങിയിരിക്കുന്നു. പക്ഷപാതിത്വമാണ് വര്‍ഗ്ഗീയ ചിന്താഗതിയുടെ ഒന്നാമത്തെ ലക്ഷണം.
എതിര്ക്കപെടാതെ ഇവിടെ ഒരു സംഗതിയും നടക്കാറില്ല. ന്യായമോ നീതിയോ എന്നും എതിര്പിന്റെ അടിസ്ഥാനമാകാറില്ലെന്ന് മാത്രം.
ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന അവര്‍ണ്ണ ജാതിളുടെ ഉയിര്പിനായി ഭരണഘടന നല്കിയ അവകാശങ്ങള്‍ ഏന്തെങ്കിലും നിവര്‍ത്തിക്കാന്‍ ഏതെങ്കിലും സര്‍ക്കാര്‍ ഒരുങ്ങിയാല്‍ സാമ്പത്തിക സംവരണം, അത് ഇത് എന്നൊക്കെ പറഞ്ഞ് ആത്മാഹുതിക്ക് വരെ ഒരുങ്ങുന്ന സവര്‍ണ മേലാളന്മാര് വാഴുന്ന ഒരു സമൂഹത്തില്‍ ഇതിനായിട്ട് എതിര്‍പ്പ് ഇല്ലാതിരിരുന്നെങ്കിലല്ലേ അത്ഭുതമുള്ളൂ കണ്ണനുണ്ണീ :)
ഇന്ത്യയിലെ മതേതര ഭരണഘടനയുടെ അടിസ്ഥാനത്തില്‍ ‘ഇസ്ലാമിക് ബാങ്ക്‘ എന്ന പ്രയോഗം തെറ്റാണെന്ന് തെളിയിക്കാനുള്ള ബാധ്യതയാണ് മതേതര പ്രബോധിതരില്‍ ഇവിടെ നിക്ഷിപ്തമായിരിക്കുന്നത്. അല്ലാതെ ‘പക്വത‘ യില്ലാത്ത ഇന്ത്യന്‍ സമൂഹം എന്ന മണ്ടത്തരം ഉരുവിടലല്ല. ഇത്തരം എതിര്പുകളൊക്കെ പക്വത കൂടുതലിന്റെ പ്രശ്നമാണ് കണ്ണനുണ്ണി. ഇവിടെ എതിര്‍പ്പുമായി വന്നവരൊക്കെ പക്വതയില്ലാത്തവരാണെന്നാണോ കണ്ണനുണ്ണി പറയുന്നത്?
തുടരുന്നു...
ഈ പോസ്റ്റിനെ ഞാന്‍ തെറ്റിയല്ല, ശരിയായി തന്നെയാണ് ധരിച്ചത്. ഇസ് ലാമിക് ബാങ്ക് എന്ന സംഗതി മതേതരത്വത്തിന് ആകെ പ്രശ്നമായിരിക്കുമെന്നും ഗവണ്മെന്റും ഇതില്‍ നിക്ഷേപമിറക്കി ലാഭം നേടിയാല്‍ അത് എന്തോ പാപികളുടെ പണമാണെന്നും, ‘ഇസ് ലാമിക്‘ എന്നപ്രയോഗം എല്ലാവരെയും മതംമാറ്റിക്കളയുമെന്നും എന്നൊക്കെ തരത്തിലുള്ള ഭീതി ജനിപ്പിച്ച് വര്‍ഗീയത ഇളക്കി വിടുന്നവരെ താങ്ങി നിര്‍ത്തേണ്ട ബാധ്യത താങ്കള്‍ക്കുണ്ടോ? താങ്കളുടെ ഇഷ്ടം. കാരണം, ഇതൊന്നുമല്ല എന്ന് മനസിലാക്കാന്‍ മാത്രമുള്ള പക്വത ഇല്ലാത്ത ഒരു സമൂഹമാണ് മലയാളികള്‍ എന്നതാണല്ലോ താങ്കള്‍ പറയുന്ന ധ്രുവീകരണത്തിന്റെ ഒരു പ്രധാന മാനദണ്ഡം!!!
ReplyDeleteസര്‍ക്കാറിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ഇസ് ലാമിക് ബാങ്ക് എന്നത് ആ പേരിട്ടത്കൊണ്ട് മാത്രം ഇത് ഇസ് ലാമായികമായിരിക്കും എന്ന അഭിപ്രായമൊന്നും എനിക്കില്ല.
ഈ പോസ്റ്റില്‍ പറയുന്ന ‘ഇസ്ലാമിക്‘ എന്ന പേരിനെ കുറിച്ചും ശരിഅത്ത് നിയമങ്ങളെ കുറിച്ചും, സര്‍ക്കാര്‍ നിക്ഷേപമിറക്കുന്നതിനെ കുറിച്ചുമുള്ള ആശങ്കകള്‍ തികച്ചും അടിസ്ഥാന രഹിതവും അനാവശ്യവുമാണെന്നാണ് എന്റെ പക്ഷം. ആരുടെ മേലിലും ഒരു തരത്തിലുള്ള നിര്‍ബന്ധം ഇക്കാര്യത്തില്‍ ഇല്ലാത്തത് കൊണ്ട് പ്രത്യേകിച്ചും.
പ്രിയ അനോണി ചാവാര്കന്...
ReplyDeleteഞാനിവിടെ ഒരു തരത്തിലുള്ള പെയ്ന്റിംഗും നടത്തുന്നില്ല. താങ്കളുടെ മനസ്സിലെ വര്‍ഗീയ വികാരം കൊണ്ട് തോന്നുന്നതാണെല്ലാം. ഇസ്ലാമിക് ബാങ്ക് ഒരിക്കലും നഷ്ടം പറ്റാത്ത സ്ഥാപനമാണെന്ന് ഇവിടെ ആരും വാദിച്ചിട്ടില്ല. സാഹചര്യങ്ങള്‍ക്കനുസരിച്ചും, നിക്ഷേപമിറക്കിയ സ്ഥാപനങ്ങള്‍ക്കുണ്ടാവുന്ന നഷ്ടങ്ങളുമൊക്കെ അതിനെയും ബാധിക്കും. ഇസ് ലാമിക് ബാങ്കിന്റെ ഏറ്റവും വലിയ പ്രത്യേകത കടം(നിക്ഷേപം) നല്കുന്ന ഒരു സ്ഥാപനത്തിന്റെ ലാഭത്തിലും നഷ്ടത്തിലും അത് പങ്കാളിയായിരിക്കും എന്നതാണ്. ഇടപാടുകളിലെ സന്തുലിതത്വത്തമാണ് അത് മുന്നോട്ട് വെക്കുന്നത്. ഇസ് ലാമിക് ബാങ്കില്‍ നിന്ന് ലോണെടുത്ത ഒരു കര്ക്ഷകന് ഒരിക്കലും ആത്മഹത്യ ചെയ്യേണ്ടിവരില്ല. ബാങ്ക് അയാളെ എല്ലാ നിലക്ക് സഹായം നല്കാന് ബാധ്യസ്ഥമായിരിക്കും. മറ്റൊരു ഭാക്ഷയില്‍ പറഞ്ഞാല്‍ ഈ പറഞ്ഞ തരത്തിലുള്ള ഒരു ബാങ്കാവുമ്പോള്‍ മാത്രമേ അത് ഇസ്ലാമിക് ബാങ്കാവുകയുള്ളൂ.
പ്രസക്തമായ ലേഖനം ..താങ്കളുടെ ആശങ്കകള്‍ അര്‍ത്ഥവത്താണ് ...
ReplyDeleteഇസ്ലാമിക് ബാങ്കിങ്ങ് എന്ന് കേട്ടാല്‍ ഇത്രക്ക് ഭയപ്പെടാന്‍ ഉണ്ടോ? ഇന്ത്യന്‍ ബാങ്കിങ്ങ് രീതിയോട് മതപരമായ എതിര്‍പ്പുള്ള മുസ്ലിമിലെ ഒരു വിഭാഗം ആളുകളുടെ പണം സമാഹരിച്ച് ഇവിടുത്തെ വ്യവസായ സാമൂഹിക വികസനത്തിന് ഉപയോഗിക്കുക മാത്രമല്ലെ ചെയ്യുന്നൂള്ളൂ. അല്ലാതെ എന്താണ് ഇതില്‍ ഭയപ്പെടാനുള്ളത്. പിന്നെ എന്തുകൊണ്ട് സര്‍ക്കാര്‍ ചെയ്യുന്നൂ എന്ന ആശങ്കയാണെങ്കില് സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തങ്ങള്‍ക്കും ഈ പണം ഉപയോഗിക്കാന്‍ കഴിയും. സമാനമായ മറ്റ് മോഡലുകള്‍ മറ്റ് സമുദായങ്ങള്ക്കുണ്ടെങ്കില് അവരും മുന്നോട്ടുവരട്ടെ. ഇസ്ലാം എന്ന പേര് ഇത്രക്ക് അസഹിഷ്ണുതയോടെ കാണേണ്ടതുണ്ടോ
ReplyDeleteപ്രിയ കിരണ്‍ തോമസ്, മതേതര രാജ്യത്ത് , സര്‍ക്കാര്‍ പങ്കാളിത്തം വഹിക്കുന്ന , നേരിട്ട് ഇടപെടുന്ന ഇസ്ലാമിക ബാങ്ക് എന്ന് കേട്ടാല്‍ ഭയപ്പെടും. അത് എന്ത് കൊണ്ട് എന്ന് വളരെ വ്യക്തമായി അവിടെ പറഞ്ഞിട്ടുണ്ട്. ഇനി പറയുന്ന വാക്കുകള്‍ അങ്ങയെ അവഹേളിക്കാനോ മുറിപ്പെടുത്താനോ അല്ല, ദയവായി അങ്ങിനെ കരുതുകയും ചെയ്യരുത്, ഭാഷയുടെ പരിമിതി എന്നെ സംബന്ധിച്ചിടത്തോളം വളരെ വലുതാണ്. പ്രിയ കിരണ്‍ തോമസ് , ഇവിടെ ഈ വിഷയത്തെ നോക്കികണ്ട എല്ലാവരും "വിവരങ്ങളെയാണ് " അടിസ്ഥാനമാക്കിയത്. സത്യത്തില്‍ നമുക്ക് ലഭ്യമായ വിവരങ്ങളെ (information) അടിസ്ഥാനമാക്കി ഈ വിഷയത്തെ നോക്കി കണ്ടാല്‍ ഇതു വളരെ നിസ്സാരമാണ്. എന്നാല്‍ വിവരങ്ങളില്‍ നിന്ന് അല്ലങ്കില്‍ അതിനെ അടിസ്ഥാനമാക്കി ശേഖരിച്ച "അറിവിനെ"(knowledge) വെച്ച് നോക്കുമ്പോഴും, അറിവില്‍ നിന്ന് അഥവാ അറിവിനെ അടിസ്ഥാനമാക്കി ലഭിക്കുന്ന ജ്ഞാനം (wisdom) വെച്ച് നോക്കുമ്പോഴും ഇതിനെ നിസ്സാരമായി കാണാന്‍ കഴിയുന്നില്ല. ഒരു വിഷയത്തെ സംബന്ധിച്ച് അത്തരം സാഹചര്യത്തില്‍ എത്തുമ്പോള്‍ മാത്രമേ ഒരു ലേഖനം എന്നിലൂടെ പുറത്തു വരികയുള്ളു. അല്ലാതെ വെറുതെ കയറി എല്ലാ വിഷയത്തിലും ലേഖനം എഴുതുന്ന ശീലം ഇല്ല, അതിനാല്‍ എന്നിലൂടെ വന്നിട്ടുള്ള ലേഖനങ്ങള്‍ കുറവുമാണ്.(തുടര്‍ച്ച കാണുക)
ReplyDeleteഒരു ഉദാഹരണം കൂടി പറയെട്ടെ. "ഒരു കുടുംബത്തിനു മാത്രം" താമസിക്കാന്‍ ഒരു വീട് വാങ്ങുമ്പോള്‍ അതിന്റെ പുറം സൌന്ദര്യം മാത്രം നോക്കിയാല്‍ പോര അല്ലെ? അതിന്റെ അടിത്തറ എന്ത് കൊണ്ട് പണിതു? മെറ്റീരിയലുകള്‍ എന്ത്? എന്തെല്ലാം അപകടങ്ങളെ പ്രധിരോധിക്കും? ഭാവിയില്‍ മേല്‍ക്കൂരയില്‍ വിള്ളല്‍ ഉണ്ടാകുമോ? സ്ഥലം എങ്ങിനെ? ചുറ്റുപാടുകള്‍ എങ്ങിനെ?....അങ്ങിനെ ഒരു പാടു കാര്യങ്ങള്‍ "അറിയണം" അല്ലങ്കില്‍ അപകടം പിണയും. ഇതു ഒരു വീടിന്റെ കാര്യമാണ് പറഞ്ഞത് !!!? സമ്പത്ത് എന്ന് പറയുന്നത് സമൂഹത്തിന്റെ എല്ലാ തട്ടിലും ഇടപെടേണ്ട ഒന്നാണ്. അതിനു മതപരമായ അതിര് വരമ്പുകള്‍ വളരെ വലിയ അപകടങ്ങള്‍ വരുത്തി വെക്കും.സമ്പത്തിന്റെ സ്വാധീന ശക്തി പല വിധമാണ്, അതില്‍ ഭീകരതയും മനുഷ്യത്വവും ഒരു പോലെ ഉണ്ട്. (അതിലേക്കു ഇപ്പോള്‍ കടക്കുന്നില്ല,അത് ലേഖനത്തില്‍ പറഞ്ഞിട്ടുമില്ല, കാരണം, അതിനു സമയം ആയിട്ടില്ല). നൂറ്റി പതിനാലു കോടിയിലതികം ജനങ്ങളും പത്തില്‍ കൂടുതല്‍ മതങ്ങളും , മതങ്ങള്‍ക്കകത്ത് തന്നെ അറുനൂറോളം വിഭാകങ്ങളും, ആയിരകണക്കിന് സംസാകരങ്ങളും, ആയിരകണക്കിന് വര്‍ഷങ്ങളുടെ ചരിത്രങ്ങളും, 22 ഔദ്യോഗക ഭാഷകളും 398 മറ്റു സംസാര ഭാഷയും, നൂറോളം രാഷ്ട്രീയ പാര്‍ട്ടികളും, ഒട്ടനവധി ഭക്ഷണ വസ്ത്ര രീതിയും ...എന്നിങ്ങനെ ഇവിടെ എഴുതി പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത നമ്മുടെ മതേതര രാജ്യത്ത് ഒരു മതത്തിന്റെ നിയമത്തില്‍ അതിഷ്ടിതമായി, ആ മത നിയമം അനുശാസിക്കുന്ന കാര്യങ്ങള്‍ക്ക് മാത്രമേ വായ്പ നല്കു എന്ന് വളരെ വ്യക്തമായി പറയുന്ന ഒരു ബാങ്കില്‍ മതേതര നികുതി ഉപയോഗിച്ച് സര്‍ക്കാര്‍ പങ്കാളിത്തം വഹിക്കുന്നത് "വളരെ നിസ്സാരമാണ്" എന്ന് താങ്കള്‍ക്കു തോന്നിയാല്‍ അതിനെ എതിര്‍ക്കാന്‍ എനിക്ക് കഴിയില്ല.(വീണ്ടും തുടര്‍ച്ച കാണുക)
ReplyDelete(മുകളില്‍ നിന്ന് തുടര്‍ച്ച)....പിന്നെ ലോകത്തെ ഒരു മതത്തോടും (അഭിപ്രായങ്ങളോടും)എനിക്ക് എതിര്‍പ്പില്ല കേട്ടോ, ഓരോന്നിനും അതിന്റേതായ പ്രാധാന്യം നല്‍കുകയും ചെയ്യുന്നു, എന്ന് കരുതി എല്ലാ തിന്മകളെയും സ്വീകരിക്കാന്‍ കഴിയില്ല.പിന്നെ, നാം സംസാരിക്കുന്നത് വിപചനങ്ങള്ക്ക് വേണ്ടിയല്ല, ഒരുമക്കു വേണ്ടിയാണ്.അതായിരിക്കും എല്ലാറ്റിന്റെയും അടിത്തറ. എക്കാലവും " മതങ്ങള്‍ തമ്മിലടിപ്പിക്കുകയും, ആത്മീയത തമ്മിലടുപ്പിക്കുകയും " ആണ് ചെയ്തിട്ടുള്ളത്. ഈ തിരിച്ചറിവാണ് മുന്നോട്ടു നയിക്കുന്ന ആശയ അടിത്തറയിലെ പ്രധാന കല്ല്.അത് കൊണ്ട് തന്നെ മഹാനായ ദൈവത്തിനല്ലാതെ, പരിധി വിട്ടു ഒരു മതത്തിനും എന്നെ അടിയറ വെച്ചിട്ടുമില്ല.നമ്മുടെ ആശയ അടിത്തറ തന്നെ നന്മക്കായി പങ്കു വെക്കു, ദൈവത്തിനായി പങ്കു വെക്കു എന്നാണ്.ഭാഷ തീവ്രം ആകാതിരിക്കാന്‍ എല്ലായിടത്തും ശ്രമിച്ചിട്ടുണ്ട്..കുറവുകള്ക്ഷമിക്കുക. നന്ദി. മറ്റുള്ളവര്‍ക്ക് മറു വരി കുറിക്കാന്‍ സമയം കണ്ടെത്തി രണ്ടു ദിവസത്തിനകം വരാം.നന്ദി, നന്മ വളരട്ടെ, മനുഷ്യത്വം വിജയിക്കട്ടെ, അതിനാവട്ടെ നമ്മുടെ ഓരോ ചലനവും.
ReplyDeleteകൊള്ളാം, പശുവിനെ പറ്റി ചര്‍ച്ച തുടങ്ങി ...... അവസാനം തെങ്ങിനെ പറ്റി തര്ക്കമായിരിക്കുന്നു ...
ReplyDeleteബൂലോകത്തിലെ ഇങ്ങനെയുള്ള എല്ലാ ചര്‍ച്ചകളും എത്തിപ്പെടുന്നത് ഇതുപോലെയാണ് എന്തൊരു കഷ്ടം !..ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ പോലും താല്പര്യം തോന്നുന്നില്ല ...?
ഇവിടെ സര്‍ക്കാര്‍ ഇസ്ലാമിക് ബേങ്ക് തുടങ്ങണോ ? വേണ്ടയോ ?...മുസ്ലിം സംഘടനകളിലും വ്യക്തികളിലും ഉള്ള പണം ഡെഡ് മണിയായി നില്ക്കുന്നു ..അതിനെ ഉപയോഗപ്പെടുത്താന്‍ കണ്ട വഴി ..അതിനു ഇസ്ലാമിക് എന്ന് പേര് കൊടുത്താല്‍ അവരെ കൂടുതല്‍ ആകര്‍ഷിക്കാം ..പക്ഷെ ഇവിടെ മതേതര സര്‍ക്കാര്‍ മുതല്‍ മുടക്കണോ ?...വേണ്ടയോ? ..കള്ള് കച്ചവടത്തില്‍ സര്‍ക്കാര്‍ മുതല്‍ മുടക്കുന്നില്ലേ? എല്ലാം നശിച്ചാലും ലാഭമാണ് നോട്ടം?
ReplyDeleteകുഞ്ഞിനെ പ്രസവിക്കട്ടെ ..? അതിന്റെ മുന്‍പ് കറുത്തതോ? വെളുത്തതോ? എന്നുപറഞ്ഞു തര്‍ക്കം വേണോ?
ഇസ്ലാമിക് ബാങ്കിനെ കുറിച്ച അല്പം ..
പലിശ എന്ന വാക്ക് മാറ്റി ലാഭം എന്ന വാക്ക് ഉപയോഗിക്കും? ബേങ്ക് പറയുന്നതില്‍ കുറഞ്ഞ നിക്ഷേപം ആണെങ്കില്‍ പോലും അതിനു സര്‍വീസ് മണി ഈടാക്കും? കടം വാങ്ങിയാല്‍ തവണകളായി ഇരട്ടി തുക തിരിച്ചടക്കാം? നാം ഇന്ന് കൊടുക്കുന്ന പലിശയുടെ ഇരട്ടിയും അതിലും കൂടുതലാവും?
വരട്ടെ ...ലോകത്തുള്ള ഇസ്ലാമിക് ബേങ്ക് പോലെയാണെങ്കില്‍ ആറുമാസത്തിനുള്ളില്‍ പൊട്ടും?
അതല്ല പാവപ്പെട്ടവനെ സഹായിക്കാനാണെങ്കില്‍ നമുക്ക് സ്വീകരിക്കാം? മുതലാളിമാര്‍ ആരെങ്കിലും അത് ചെയ്യുമോ? അതിന് അവര്‍ എന്ത് പേരും കൊടുക്കട്ടെ?
പിന്നെ പാവപ്പെട്ടവര്‍ക്ക് അരി വെറുതെ കൊടുത്താല്‍ അവര്‍ പണിചെയ്യില്ല? അപ്പോള്‍ നാട് നിലനില്‍ക്കില്ല? മുതലാളിമാര്‍ പണിചെയ്യുമോ?
എല്ലാ പുരോഗതിക്കും പാവപ്പെട്ടവന്റെ ചോര നീരാക്കണ്ടേ?
ഇവിടെ രണ്ടു മതമേയുള്ളൂ? പാവപെട്ടവനും പണകാരനും.......ഇതിന്റെ സന്തുലനത്തിന് വേണ്ടി പേനകള്‍ ചലിക്കട്ടെ? മത വര്‍ഗീയ ചിന്തകള്‍ മാറ്റിവെക്കുക .....
എലാവര്‍ക്കും ഒപ്പം ഈസ്ഹാക്കിനും
നന്മകള് നേരുന്നു
നന്ദന
നന്ദന കലക്കി. സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനന്ത്തിന് മദ്യത്തിന്റെ മൊത്തക്കച്ചവടം നടത്തുന്ന നാട്ടില്‍ മുസ്ലുമുകളുടെ പണം ഗുണപരമായ രീതിയില്‍ ഉപയോഗിക്കാന്‍ ഉള്ള മാര്‍ഗ്ഗവും തുറന്നുകൊടുക്കാം 11% മാത്രം സര്‍ക്കാര്‍ മൂലധനമുള്ള ഒരു സ്ഥാപനം തുടങ്ങി ഒരു സാമൂഹിക വിഷയത്തെ അഭിമുഖീകരിക്കാന്‍ ഒരു സര്‍ക്കാരിന് കഴിയുക എന്നത് അത്ര നിസാരമായി എനിക്ക് തോന്നുന്നില്ല.
ReplyDeleteപലിശ വിരോധവും ഇസ്ളാമിക ബാങ്കിങ്ങും. ഇവിടെ ഒരു പോസ്റ്റില്‍ പലിശയുടെ ംളേച്ഛതയെക്കുറിച്ച് വിവരിച്ചിട്ടുണ്ട്. സാധാരണ പലിശ എന്നു കേട്ടാല്‍ അതു ബ്ളേഡ് പലിശയായും പലിശരഹിതം എന്നു കേട്ടാല്‍ അതു എന്തോ സൌജന്യമായും അതു എതെങ്കിലും മതത്തിണ്റ്റെ ലേബലില്‍ പറയുമ്പോള്‍ ആ മതത്തിണ്റ്റെ എന്തോ മേന്മയായും തെറ്റിദ്ധരിക്കപ്പെടുകയാണ്. പണം അല്ലെങ്കില്‍ മൂലധനം എന്നാല്‍ സംഭൃതമായ മനുഷ്യാധ്വാനമാണ്. അത് കാലാകാലമായി ഒഴുകികൊണ്ടിരിയ്ക്കുന്നു. ഉല്പാദന/വിപണന ഉപാധികളിലൂടുള്ള ഒഴുക്കിനിടയില്‍ സംഭവിയ്ക്കുന്ന വളര്‍ച്ച/തളര്‍ച്ചയാണ് ലാഭം/നഷ്ടം. പണം ഉല്പന്നമായി വിപണനത്തിലൂടെ സഞ്ചരിയ്ക്കുമ്പോളാണ് ലാഭ/നഷ്ട കണക്കില്‍ പറയുന്നത്. മറിച്ച് പണ(ഫിനാന്‍സ്)മായി സഞ്ചരിയ്ക്കുമ്പോള്‍ ഉണ്ടാകുന്ന സ്വാഭാവിക വളര്‍ച്ചയാണ് പലിശ. മറ്റൊരാളുടെ/ ബാങ്കിണ്റ്റെ പണം നാം കൈവശം വയ്ക്കുന്നതിണ്റ്റെ ഫീസാണ് പലിശ. എത്ര കാലം കൈവശം വയ്കുന്നുവോ അത്രയും കാലം നിശ്ചിത നിരക്കില്‍ നല്‍കണം. ഇതില്‍ അസ്വാഭാവികതയോ മനുഷ്യവിരുദ്ധമോ ആയ യാതൊന്നുമില്ല. എന്നാല്‍ അത് യുക്തിസഹമല്ലാത്തപക്ഷം അനീതിയാണെന്നു മാത്രം.
ReplyDeleteഇനി പലിശ വിരുദ്ധര്‍ പറയുന്ന ലാഭ വിഹിതത്തിണ്റ്റെ കാര്യമോ? പണത്തിന് അല്ലെങ്കില്‍ ഉല്പന്നത്തിന് നിശ്ചിതമായ ലാഭം കൂട്ടിയെടുത്തിട്ടാണ് ഉലപന്നം നല്‍കുന്നത്. ആ ലാഭത്തിണ്റ്റെ തോത് പലപ്പോഴും പലിശയെക്കാള്‍ കൂടുതലാണൂ താനും. രണ്ടു ലക്ഷം രൂപ വിലയുള്ള ഒരു കാര്‍ മൂന്നു ലക്ഷത്തിന് "പലിശ രഹിത"മായി രണ്ടു വര്‍ഷത്തേയ്ക്കു നല്കുന്നു എന്നു വയ്ക്കുക. ആറു മാസത്തിനു ശേഷം നിങ്ങള്‍ ഒന്നിച്ചടയ്ക്കാന്‍ തയാറായാലും മുഴുവന്‍ തുകയും നല്‍കേണ്ടി വരും. എന്നാല്‍ പലിശ നിരക്കിലാണെങ്കിലോ, അത്രയും കാലത്തെ പലിശ മാത്രമേ( ചിലപ്പോള്‍ ചെറിയൊരു നഷ്ടപരിഹാരവും) നല്‍കേണ്ടി വരുന്നുള്ളൂ. ചുരുക്കത്തില്‍ പലപ്പോഴും "പലിശ രഹിതം" പലിശയേക്കാള്‍ കഴുത്തറപ്പനാകും. പലിശയെ എതിര്‍ക്കുന്നവര്‍ക്ക് ബിസിനസ്സിലെ "ലാഭ"ത്തെയും എതിര്‍ത്തേ മതിയാവൂ. കാരണം രണ്ടും ആത്യന്തികമായി ഒന്നു തന്നെയാണ്. അങ്ങനെയല്ല എന്ന് ഏതെങ്കിലും മതപണ്ഡിതന് തെളിയിയ്ക്കാമോ?ലാഭം ഇല്ലാത്ത ഒരു സ്ഥാപനത്തിനും നിലനില്‍പ്പില്ല എന്നത് കേവല സത്യമാണ്. നിങ്ങള്‍ക്ക് ലഭിച്ച പണത്തേക്കാള്‍ ഒരു രൂപയെങ്കിലും കൂടുതല്‍ തിരിച്ചടയ്ക്കേണ്ടി വരുന്നൂവെങ്കില് അത് പലിശ തന്നെയാണ്, മറ്റെന്തു പേരിട്ടു വിളിച്ചാലും. തങ്ങളുടെ മതവും സിദ്ധാന്തവുമെല്ലാം പരമസത്യങ്ങളാണെന്നും മറ്റുള്ളവയെല്ലാം കൊള്ളരുതാത്തതും അവിശ്വാസികളുടേതുമാണെന്നും വിചാരിയ്ക്കുന്ന കൂട്ടര്‍ക്കു മാത്രമേ ഇത്തരം ചിന്താഗതികളെ പിന്താങ്ങാന് കഴിയൂ. ഈ നാടിനു വേണ്ടത് ഏതെങ്കിലും മതങ്ങളുടെ പേരിലുള്ള ജീവിത പദ്ധതികളല്ല. മറിച്ച് എല്ല മതങ്ങളേയും അംഗീകരിയ്ക്കുന്ന, മതമില്ലാത്തവര്‍ക്കും അംഗീകരിയ്ക്കാവുന്ന ആധുനിക ജനാധിപത്യ ജീവിത പദ്ധതികളാണ്.
ReplyDeleteനന്ദി ബിജു കുമാര്‍ " ഈ നാടിനു വേണ്ടത് ഏതെങ്കിലും മതങ്ങളുടെ
ReplyDeleteപേരിലുള്ള ജീവിത പദ്ധതികളല്ല. മറിച്ച് എല്ല മതങ്ങളേയും അംഗീകരിയ്ക്കുന്ന,
മതമില്ലാത്തവര്‍ക്കും അംഗീകരിയ്ക്കാവുന്ന ആധുനിക ജനാധിപത്യ ജീവിത
പദ്ധതികളാണ്." ഇതില്‍ , " ഈ ലോകത്തിനു വേണ്ടത് ഏതെങ്കിലും മതങ്ങളുടെ
പേരിലുള്ള ജീവിത പദ്ധതികളല്ല അതാതു അതിര്‍ത്തികളിലെ സംസ്കാരത്തിനും നന്മക്കും അനുയോജ്യമായ, മനുഷ്യത്വപരമായ, എല്ലാ മതങ്ങളേയും അംഗീകരിയ്ക്കുന്ന,
മതമില്ലാത്തവര്‍ക്കും അംഗീകരിയ്ക്കാവുന്ന, കാലത്തിനും സംസ്കാരത്തിനും അനുയോജ്യമായി പരിഷ്കരിക്കാവുന്ന ആധുനിക ജനാധിപത്യ ജീവിത
പദ്ധതികളാണ്." എന്ന് ആക്കി മാറ്റിയാല്‍ ആക്ട് ഫോര്‍ ഹുമാനിറ്റി എന്ന നമ്മുടെ കൂട്ടായ്മ സ്വപ്നം കാണുന്ന രൂപമാകും.താങ്കളുടെ ഈ വാക്കുകള്‍ ആണ് ഇവിടെ അഥവാ ഭാരതത്തിന് ആവശ്യം.ഇതു തിരിച്ചറിയാന്‍ ഇവിടെയുള്ള യുവ സമൂഹത്തിനു കഴിഞ്ഞില്ലങ്കില്‍ നാം ദുഖിക്കേണ്ടി വരും. ഇന്നു ഇസ്ലാമിക ബാങ്ക് വന്നാലെ നാളെ ക്രിസ്ത്യന്‍ ബാങ്ക് കൊണ്ട് വരാന്‍ കഴിയുകയുള്ളൂ എന്ന് തിരിച്ചറിയുന്നവര്‍, അല്ലങ്കില്‍ നാളെ മതപരമായ ആവശ്യം സര്‍ക്കാരിലൂടെ സാധിച്ചെടുക്കാന്‍ കഴിയു എന്ന് തിരിച്ചറിയുന്നവര്‍ ഇതിനെ എതിര്‍ക്കില്ല, അവര്‍ക്ക് വിപചനങ്ങള് ഇല്ലാത്ത മനുഷ്യത്വം അല്ല ലക്ഷ്യം. വിഭജിച്ച് കച്ചവടം വര്‍ധിപ്പിക്കുന്ന മതങ്ങള്‍ തന്നെയാണ് അവരുടെ ലക്ഷ്യം. നന്ദി, നന്മ വളരട്ടെ, മനുഷ്യത്വം വിജയിക്കട്ടെ, അതിനാവട്ടെ നമ്മുടെ ഓരോ ചലനവും.
ശ്രീ ഈശ്വരമംഗലത്തിന്, കണ്ണനുണ്ണി കുറെ ദിവസം മുന്‍പ് ഇട്ട ഈ(ഈ സംശയങ്ങളും ചോദ്യങ്ങളും സര്‍ക്കാരിനെയും മറ്റു ബന്ധപെട്ടവരെയും അറിയിക്കുവാനായി താങ്കള്‍ ഇതിനകം എന്തെങ്കിലും ചെയ്തിരുന്നോ?)ചോദ്യത്തിന് എന്താണ് താങ്കള്‍ ഉത്തരം പറയാതിരുന്നത്?ലേഖനം സൂക്ഷ്മമായി വായിച്ചപ്പോള്‍ ആണ് ഇതിന്റെ അപകടം തിരിച്ചറിയാന്‍ കഴിഞ്ഞത്...പിന്നീട് താങ്കള്‍ ഇട്ട ഓരോ വരികളും വളരെ മൂല്ല്യമേറിയതാണ്,ഇനിയും ഒരു വിഭജനം അതും സാമ്പത്യക മേഖലയില്‍....താങ്കളിലെ മാനവ സ്നേഹിക്കു ഉള്‍കൊള്ളാന്‍ കഴിയുന്നില്ല.അത് മനസ്സിലാക്കാനും കഴിഞ്ഞു,പക്ഷെ താങ്കള്‍ ചോദിക്കേണ്ട പലതും ചോദിക്കാതെ പോകുന്നില്ലേ?കുറെ ദിവസമായി പലരും ചര്‍ച്ച മുന്നോട്ടു നയിച്ചപ്പോള്‍ ലേഖനത്തിലെ യഥാര്‍ത്ഥ വിഷയം വിട്ടാണ് പോയത്...അപ്പോഴും താങ്കള്‍ ഇടപെട്ടില്ല !!?ലേഖനം ഉന്നയിച്ച ഒരു ചോദ്യത്തിനും ഉത്തരം നല്‍കിയിട്ടില്ല,താങ്കള്‍ പ്രതികരണത്തില്‍ ഇട്ട വരികളിലും ചോദ്യങ്ങള്‍ മുഴക്കുന്നു? ഇതിനൊന്നും ആരും മറുപടി പറയതിരുന്നപ്പോള് എന്താണ് താങ്കള്‍ ഇടപെടാതിരുന്നത്?ഇനി എന്റെ വക കുറച്ചു ചോദ്യങ്ങള്‍...
ReplyDeleteപൊതുവായ ചർച്ചകൾ ഇങ്ങനെയാണ് (പ്രതേകിച് രാഷ്ട്രീയവും മതപരവും)...
ReplyDeleteലേഖകരും കമന്റുകാരും വ്യക്തമായി എഴുതിയ കാര്യങ്ങൾക്ക് ഉത്തരമില്ല, എന്നാൽ വരികളുടെ ഇടയിൽ വായിച്ച് അതിന് മറുപടി. അനുകൂലിക്കുന്നവർക്കും പ്രതികൂലിക്കുന്നവർക്കും ബാധകം.
ഈ ബാങ്ക് ഇങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്ന് എഴുതിയാൽ, അങ്ങനെയല്ല, ഇങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്ന് എഴുതാതെ, കമന്റും.
ലേഖനത്തിന്റെ പ്രസക്ത ഭാഗം തെറ്റാണെന്ന് തെളിയിച്ചാൽ, ലേഖകന്റെ ഉദ്ദേശ്യത്തേയോ വരികളുടെ ഇടയിലെ വാകുകളെയോ നമ്മുകെ വ്യഖ്യാനിക്കാം, അതല്ലേ ശരി?.
ഈ വക കാര്യങ്ങൾ കൊണ്ട് ഈ ബാങ്ക് നമ്മുക്ക് വേണം, അല്ലെങ്ങിൽ വേണ്ട എന്ന് രീതിയിൽ എഴുതിയല്ലേ ചർച്ച പുരോഗമിക്കേണ്ടത്?
ചിന്തകനോടും മറ്റു അനുകൂലികളോടും., ഈ ബാങ്ക് ഇസ്ലാമികമായതിനെ ലോണ്‍ നല്‍കുകയുള്ളൂ എന്ന് പറയുന്നു, എന്തൊക്കെയാണ് ഇസ്ലാമികം അനിസ്ലാമികം?ഇതറിയാന്‍ നികുതിയടക്കുന്ന എനിക്ക് അവകാശമില്ലേ?ഈ ബാങ്കിന്റെ ഭരണഘടന നിയമാവലി തുടങ്ങിയവയെല്ലാം ശരീഅത്ത് അടിസ്ഥാനമാക്കിയാണ് എന്നും പറയുന്നു, രിസാല, പ്രബോധനം,മാധ്യമം,ആരാമം,പൂങ്കാവനം തുടങ്ങിയ കുറെ ഇസ്ലാമിക പ്രസിദ്ധീകരണങ്ങള്‍ ഇതു അടിവരയിടുന്നു. ആരും എവിടെയും മറിച്ച് പറഞ്ഞിട്ടുമില്ല.ചരിത്രത്തില്‍ ഉടനീളം ഒരിക്കലും ഒത്തു പോകാത്ത കുറെ വിഭാകങ്ങള്‍ മറ്റു മതങ്ങളിലെ പോലെ ഇസ്ലാമിലുമുണ്ട്...ഇതില്‍ ആരാണ്, ഇസ്ലാമിലെ ഏതു വിഭാഗമാണ് ശരീഅത്ത് നിയമങ്ങള്‍ തീരുമാനിക്കുന്നത്? ഈ കാര്യത്തില്‍ കേരള സര്‍ക്കാരും ഇസ്ലാമിലെ വിവിധ വിഭാഗങ്ങളും തമ്മില്‍ ഒത്തു തീര്‍പ്പ് ഫോര്‍മുല ആയിട്ടുണ്ടോ? (ലോക ഇസ്ലാമിക രാഷ്ട്രങ്ങളിലെ പ്രശ്നങ്ങളെ കുറിച്ച് വ്യക്തമായ ബോധം ഉള്ളത് കൊണ്ടാണ് ഈ ചോദ്യം പ്രസക്തമാകുന്നത് ) പലിശ രഹിത ബാങ്കിന്റെ അടിസ്ഥാന നിക്ഷേപമായ സര്‍ക്കാര്‍ നിക്ഷേപം പലിശ മുക്തമാണോ? എങ്കില്‍ എങ്ങിനെ? ചിന്തകന്‍ ഒരിടത്ത് പറയുന്നു, "ഒരു മുസ്ലീമിനെ സംബന്ധിച്ചേടത്തോളം പലിശയില്‍ ഏറ്റവും ചെറുത് സ്വന്തം മാതാവിനെ പ്രാപിക്കുന്നതിനേക്കാള്‍ ഗുരുതരമായ പാപമാണെന്നറിയുക." അപ്പോള്‍ സര്‍ക്കാര്‍ നിക്ഷേപം നാളെ തിരികെ നല്കിയാലും, അതിനെ അടിസ്ഥാനമാക്കി വളര്‍ന്ന ഇസ്ലാമിക ബാങ്ക് എങ്ങിനെ പലിശ മുഖ്തമാകും? താങ്കള്‍ക്കറിയാമോ? ഭാരതത്തിലെ വെള്ളവും ഭക്ഷണവും നമുക്ക് കിട്ടുന്ന കൂലിയും ആരോഗ്യ പരിചരണവും വിദ്യാഭ്യാസവുമെല്ലാം...എല്ലാം പലിശ ഉള്പെട്ടതാണ്. അല്ല എന്ന് സ്ഥാപിക്കാന്‍ ആര്‍ക്കു കഴിയും? (അടുത്തത് കാണുക
ReplyDeleteഇനി ഭാവിയില്‍ എല്ലാം പലിശ മുഖ്തമാക്കിയാല് തന്നെ അടിത്തറ പലിശയല്ലാതാകുമോ? ഈ നൂറ്റാണ്ടിലെ മുഴുവന്‍ മനുഷ്യരും 2 ലക്ഷം വെച്ച് സര്‍ക്കാരിനു കൊടുത്താലും തീരാത്ത കടമുണ്ട് നമുക്ക്...അതെല്ലാം പലിശക്ക് വാങ്ങിയതുമാണ്. ഇന്നു കാണുന്ന എല്ലാ വളര്‍ച്ചയും(ഈ വളര്‍ച്ചയില്‍ ഞാന്‍ യോജിക്കുന്നില്ല)പലിശക്ക് പണമെടുത്ത് നടത്തിയതാണ്..നമ്മള് ഉപയോഗിക്കുന്ന ഈ ബ്ലോഗ് എന്ന സംവിധാനവും പലിശ ചേര്‍ന്നതാണ്. ഇതെല്ലാം പറയുന്നത് കൊണ്ട് ഞാന്‍ പലിശയെ അനുകൂലിക്കുന്നില്ല,അത് തുടച്ചു നീക്കേണ്ടതാണ്, അതിനു ചില ഉദാഹരണങ്ങള്‍ ആ ലേഖനം തന്നെ പറയുന്നു,മറ്റുള്ളവരെ അംഗീകരിക്കാന്‍ കഴിയാത്ത മനസ്സ് എനിക്ക് മനസ്സിലാകും,അത് കൊണ്ട് ലേഖനത്തിലെ ഉദാഹരണങ്ങള്‍ കാര്യമാക്കണ്ട,മറ്റു പലരും ഉന്നയിച്ച പോലെ,ലോകത്ത് പലിശ മുക്തമായ ഒരു സാമ്പത്യക ക്രമം സൃഷ്ടിക്കാന്‍ ഒരു മത നിയമം അല്ലാതെ,മനുഷ്യത്വപരമായ, എല്ലാ മതങ്ങളേയും അംഗീകരിയ്ക്കുന്ന,മതമില്ലാത്തവര്‍ക്കും അംഗീകരിയ്ക്കാവുന്ന,കാലത്തിനും സംസ്കാരത്തിനും അനുയോജ്യമായി പരിഷ്കരിക്കാവുന്ന ആധുനിക ജനാധിപത്യ ജീവിത സാമ്പത്യക പദ്ധതി രൂപികരിക്കാന്‍ ഈ ലോകത്ത് ആരുമില്ലേ? (അടുത്തത് കാണുക)
ReplyDeleteഞാന്‍ വിവിധ ഭാഷകളിലെ ബൈബിള്‍ പ്രിന്റിംഗ് ജോലികള്‍ കരാര്‍ അടിസ്ഥാനത്തില്‍ ഏറ്റെടുത്തു നടത്തുന്ന ഒരാളാണ്, എനിക്ക് ഒരു കോടിയുടെ മുകളില്‍ ടെണോ വറുമുണ്ട്... അമേരിക്കയിലേക്ക് കയറ്റി അയക്കാനുള്ള പതിനഞ്ചു ലക്ഷം ബൈബിള്‍ പ്രിന്റിംഗ് ഇപ്പോള്‍ ഉടനെ തീര്‍ക്കാനുണ്ട്. നിലവിലുള്ള നിയമങ്ങള്‍ അനുസരിച്ച് ഒരു ബാങ്ക് ലോണ്‍ എടുക്കാനുള്ള മറ്റെല്ലാ യോഗ്യതയും എനിക്ക് പൂര്‍ണ്ണമാണ്. എനിക്ക് ലോണ്‍ നല്കാന്, മതേതര സര്‍ക്കാര്‍ പങ്കാളിത്തമുള്ള, എന്റെ നികുതി കൂടെ ഉള്‍പ്പെട്ട ശരീഅത്ത് അടിസ്ഥാനമാക്കിയ ഇസ്ലാമിക ബാങ്കിന് സാധ്യമാണോ? ഉത്തരം നല്കുന്നവര് അത്,ആധികാരികമായി നല്‍കണം.
ReplyDeleteഞാന്‍ ഒരു മാജിക്ക് പഠിപ്പിക്കുന്ന സ്ഥാപനം തുടങ്ങുന്നു എന്ന് സങ്കല്പിക്കുക. കേരളത്തില്‍ ഇത്തരം സ്ഥാപനങ്ങള്‍ ഉണ്ട്. നേരെത്തെ പറഞ്ഞത് പോലെ നിലവിലുള്ള നിയമങ്ങള്‍ അനുസരിച്ച് ഒരു ബാങ്ക് ലോണ്‍ എടുക്കാനുള്ള മറ്റെല്ലാ യോഗ്യതയും എനിക്ക് പൂര്‍ണ്ണമാണ്. എനിക്ക് ലോണ്‍ നല്കാന്, മതേതര സര്‍ക്കാര്‍ പങ്കാളിത്തമുള്ള, എന്റെ നികുതി കൂടെ ഉള്‍പ്പെട്ട ശരീഅത്ത് അടിസ്ഥാനമാക്കിയ ഇസ്ലാമിക ബാങ്കിന് സാധ്യമാണോ? ഇത്രയും കാലം പല തെറ്റുകളും പല സര്‍ക്കാരും , പല വ്യക്തികളും ചെയ്തു കാണും, അതിനാല്‍ ഇനിയും തെറ്റുകള്‍ ആവര്‍ത്തിക്കണം എന്നില്ല, അത് ഇനിയും തെറ്റുകള്‍ ചെയ്യാനുള്ള ലൈസന്‍സും അല്ല. ഒരു മാജിക്ക് പഠിപ്പിക്കുന്ന സ്ഥാപനം ദുബായിയില്‍ തുടങ്ങാന്‍ ശ്രമിച്ചിട്ട് ലൈസന്‍സു പോലും കിട്ടാതെ മടങ്ങി വരേണ്ടി വന്ന ഒരു പ്രശസ്ത മജിഷ്യനെ എനിക്കറിയാം. അത് ഒര്മയുള്ളതിനാലാണ് ഈ ചോദ്യം...(തുടരും)
ReplyDeleteഈ ഇസ്ലാമിക് ബാങ്ക് ഒഫ് കേരളയെ ഞാൻ നഖശിഖാന്തം എതിർക്കുന്നു.
ReplyDeleteഇസ്ലാമിക് ബാങ്ക് എന്ന പേര് മാത്രമെ ഈ ബാങ്കിന്റെ പിന്നിലുള്ളവർക്ക് വേണ്ടു. ബാക്കിയൊന്നും വിത്യാസം ഇല്ല എന്ന് ആർക്കാണറിയാത്തത്. ഇതും രാഷ്ടീയക്കാരും മതമൗലീക വാദികളും തമ്മിലുള്ള പങ്കുകച്ചവടമായി വളരും.
ഇനി ഈ ബാങ്ക് തുടങ്ങിയിട്ട് വേണം കുറച്ച് നെൽ കൃഷി ചെയ്യാൻ!
നമ്മുക്ക് വേണ്ടത് 100% സർക്കാർ ഓഹരിയുള്ള പലിശരഹിത ബാങ്കുകളാണ്. ഇവിടെ പണം കടം കൊടുക്കേണ്ടത് പാവപ്പെട്ട വിദ്യാർഥികൾക്കും ഭവനരഹിതർക്കും സ്വയം തൊഴിലിനും... അങ്ങനെ എത്രയെത്ര പദ്ധതികൾ തുടങ്ങാം. അതിനൊന്നും ആരുമില്ല, എല്ലാവർക്കും വേണ്ടത്, മുസ്ലിമിനേയും, ഹിന്ദുവിനേയും, ക്രിസ്താനിയെയും.
ശ്രീ മോഹന്‍ലാലിനു അല്ലങ്കില്‍ മമ്മൂട്ടിക്ക് ഈ ബാങ്കില്‍ നിക്ഷേപിക്കാന്‍ കഴിയുമോ? ഇങ്ങിനെ ഉന്നയിക്കപ്പെടാന്‍ സാധ്യതയുള്ള, ഉന്നയിക്കുന്ന അനേകായിരം ചോദ്യങ്ങള്‍ക്ക് ഇല്ല എന്നാണ് ഉത്തരമെങ്കില്‍ അത് എങ്ങിനെ മാനുഷ്യകമാകും? മാനുഷ്യകമല്ലാത്തതിനു ലോണ്‍ നല്‍കില്ല എന്ന് പറഞ്ഞാല്‍ മനസ്സിലാകും. ഉദാഹരണത്തിന് മദ്യം നിര്‍മിക്കാന്‍....അങ്ങിനെ പലതിനും. പക്ഷെ മാനുഷ്യകമായ കാര്യങ്ങള്‍ക്ക് മതേതര രാജ്യത്ത് പ്രവര്‍ത്തിക്കുന്ന, അതും സര്‍ക്കാര്‍ പങ്കാളിത്തമുള്ള ബാങ്ക്, ലോണ്‍ നല്‍കില്ല എന്ന് പറഞ്ഞാല്‍ അത് വിഭജനം അല്ലെ? അത് ദൂര വ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കില്ലേ? ഒരിക്കല്‍ തുടങ്ങിയാല്‍, അതിനു അനുമതി നല്കിയാല് പിന്നീട് അത് നിറുത്തുമ്പോള്‍ അത് വലിയ സാമൂഹിക -- മത പ്രശനങ്ങള്‍ക്ക് ഇട നല്കില്ലേ? ഇനി നല്‍കും എന്നാണ് എങ്കില്‍ അത് എങ്ങിനെ , എന്ത് അടിസ്ഥാനത്തില്‍ ഇസ്ലാമിക ശരീഅത്ത് ബാങ്ക്ആണ് എന്ന് പറയും?
ReplyDeleteഇനി ചിന്തകന്‍ ഒരിടത്ത് പറയുന്നു, "ഹിന്ദുക്കള്‍ക്കോ കൃസ്ത്യാനികളോ അവരുടെ നിയമങ്ങളനുസരിച്ചുള്ള ഒരു ബാങ്കിംഗ് തുടങ്ങുന്നതിലോ സര്‍ക്കാര്‍ അതില്‍ നിക്ഷേപമിറക്കുന്നതിലോ ഒരെതിര്‍പ്പും എനിക്കില്ല. ഉണ്ടാവുകയുമില്ല. നിങ്ങള്‍ അതില്‍ നിക്ഷേപിച്ചേ മതിയാവൂ എന്ന് നിര്‍ബന്ധ ബുദ്ധിയില്ലാത്തിടത്തോളം" സഹോദരന്റെ ഈ ചിന്തയെ അതായത് ഞാന്‍ ഇവയെ എല്ലാം എതിര്‍ക്കും. എന്നാല്‍ , അവര്‍ ബാങ്ക് തുടങ്ങി എല്ലാവര്ക്കും മതം നോക്കാതെ, മത നിയമങ്ങള്‍ നോക്കാതെ മാനുഷ്യകമായ ആവശ്യങ്ങള്‍ക്ക്, അര്‍ഹമായ രേഖകള്‍ ഉള്ള എല്ലാവര്ക്കും ലോണ്‍ നല്‍കും എന്ന് മുന്‍കൂട്ടി പ്രഖ്യാപിച്ചാല്‍, അത് സര്‍ക്കാര്‍ ഉറപ്പ് നല്കിയാല് ഞാന്‍ അനുകൂലിക്കും. നിക്ഷേപം എല്ലാ മതങ്ങളുടെയും സ്വീകരിക്കണം എന്ന നിര്‍ബന്ധ ബുദ്ധിഎനിക്കില്ല.
ReplyDeleteThis comment has been removed by the author.
ReplyDeleteമധു ചേട്ടാ നന്നായിരിക്കുന്നു. എന്തേ ഇതു വരെ വരാതിരുന്നത് എന്ന് ചിന്തിക്കുകയായിരുന്നു...ഇനി ലേഖനത്തിലും കമന്റുകളിലും ഉന്നയിക്കപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടും എന്ന് പ്രതീക്ഷിക്കാം അല്ലെ, അതോ വീണ്ടും ഉരുണ്ടു കളിച്ചു താഴെ പോകുമോ അനുകൂലികള്‍? ഇവിടെയും പഴയത് പോലെ മോഡറേറ്റര്‍മാര്‍ ഇടപെടുന്നില്ല, അല്ലങ്കില്‍ അവര്‍ ചോദിച്ചാല്‍ മതിയായിരുന്നു >>എവിടെ മുകളില്‍ നല്കിയ കമന്റിനും ലേഖനത്തിലെ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം<< എന്ന്? ആ ലേഖനം വായിച്ച ഒരു നിക്ഷ്പക്ഷനും അത് വര്‍ഗീയമാണ് എന്നോ കുടുസ്സായ ചിന്തയാണ് എന്നോ പറയാന്‍ കഴിയുമോ? എനിക്ക് എന്തായാലും കഴിയില്ല, കാരണം ; അത് മുന്‍പ് ചിത്രകാരന് പറഞ്ഞത് പോലെ ശക്തമായ മതേതര ചിന്ത സമൂഹത്തില്‍ മുളപൊട്ടിക്കൊണ്ടിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യത്തിന്റെ ആശാവഹമായ തെളിവായാണ് ഈശ്വരമംഗലത്തിന്റെ ഈ ലേഖനത്തെ വായിച്ചപ്പോള്‍ എനിക്കും തോന്നിയത്. മാത്രവുമല്ല, അദ്ദേഹം അങ്ങേയറ്റം മതങ്ങള്‍ക്കപ്പുറമുള്ള മാനവീക മൂല്യങ്ങളില്‍ വിശ്വസിക്കുന്നു. അത് പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നു എന്നാണ് എനിക്ക് തോന്നിയത്. മനുഷ്യരെ ഒരു തരത്തിലും വിപചിക്കാന് അദ്ദേഹം ആഗ്രഹിക്കുന്നില്ല എന്നത് ആ ലേഖനം സ്വതന്ത്രമായി വായിച്ചാല്‍ ആര്‍ക്കും മനസ്സിലാകും. അതിലെ ഉദാഹരണങ്ങള്‍ തന്നെ അതിനു തെളിവാണ്. അദ്ദേഹം blothram.blogspot.കോമില് (ആഭ്യന്തരമതതീവ്രവാദം ശക്തിപ്പെടുന്നു) ഇട്ട ലേഖനം വായിച്ചിരുന്നോ, അതും ഇത് പോലുള്ള ഒരു വിഷയമാണ്.അത് വായിക്കണം കേട്ടോ..നമ്മുടെ രാജ്യത്തെ കാക്കാന്‍, മതേതരമായ നമ്മുടെ സംസ്കാരത്തെ രക്ഷിക്കാന്‍ ഇതു പോലുള്ള ആളുകളുടെ കൂട്ടായ്മ വളരട്ടെ എന്ന്ആശംസിക്കുന്നു.
ReplyDeleteസുഭു മേലാറ്റൂര്‍
http://melattur.ning.com
http://neelakurunji.ning.com
ഈ ഒരൊറ്റ ദിവസം കൊണ്ട് ഇത്രയതികം കമന്റുകള്‍ വരാന്‍ എന്തേ കാരണം എന്ന് ചിന്തിക്കുകയായിരുന്നു ഞാന്‍.
ReplyDeleteഈ പോസ്റ്റ് ഇസ് ലാമിക് ബാങ്കിന്റെ ഗുണദോശങ്ങളെ കുറിച്ചുള്ള ചര്‍ച്ച അല്ല എന്നാണ് ഞാന്‍ മനസ്സിലാക്കിയത്.
മറിച്ച് ‘ഇസ്ലാമിക്‘ എന്ന പേരില്‍, ഇസ്ലാമിക നിയമങ്ങള്നുസരിച്ച് ബാങ്കുകള്‍ തുടങ്ങാന്‍ ഇന്ത്യയിലെ ഒരു മതേതര സര്‍ക്കാര്‍ തയ്യാറാകുന്നതിനെ കുറിച്ചുള്ള ആശങ്കകളാണ് ഈ ലേഖനത്തിലുടനീളവും ഇതില്‍ കമന്റുചെയ്ത ചിലരും പങ്ക് വെക്കുന്നത്. ഞാനീ പറഞ്ഞതല്ല കാര്യമെങ്കില്‍ ലേഖകനോ മറ്റുവല്ലവരുമോ എന്നെ തിരുത്തുക. വെറുതെ വായില്‍ തോന്നിയത് കോതക്ക് എന്നകണക്ക് എന്തെങ്കിലും വിളിച്ച് പറയുന്നത് കൊണ്ട് ഈ ചര്‍ച്ച എവിടെയും എത്തുകയില്ല.
ഇസ് ലാം എന്ന് കേള്‍ക്കുമ്പോഴുള്ള അസഹിഷ്ണുത പലകമന്റുകളിലും വ്യക്തമാണ്.
തുടരുന്നു....
ലേഖകന്‍ പറയാന്‍ ശ്രമിക്കുന്ന പ്രധാന കാര്യങ്ങള്‍ ഇവിടെ ചുരുക്കി പറയാം. തെറ്റാണെങ്കില്‍ തിരുത്തുക.
ReplyDelete1) ഇത് സമൂഹത്തെ വിഭജിക്കും:
ഏന്ത് വിഭജനമാണ് ലേഖകന്‍ ഉദ്ദേശിക്കുന്നത്? ഇസ് ലാമിക് ബാങ്കില്‍ ഷെയര്‍ എടുത്തതോട് കൂടി മറ്റു ബാങ്കുകളെല്ലാം അപ്രത്യക്ഷമാകുമെന്നാണോ? ബാങ്കിന്റെ വ്യവസ്ഥകള്‍ പാലിക്കുന്ന ആര്‍ക്കും അവിടെനിന്ന് ലോണെടുക്കാവുന്നതാണ് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.
2) മതേതരത്വത്തിന് എതിരാണ്.:
ഏത് തരത്തിലാണ് ഇത് മതേതരത്വത്തിന് എതിരാവുക? ഇന്ത്യന്‍ സാഹചര്യത്തിലെ മതേതരത്വം എന്താണെന്ന് വിശദീകരിക്കാമോ ലേഖകന്‍?
3)ഹിന്ദുത്വവാദികള്‍ ഉപയോഗപെടുത്തും.:
ബാബരി മസ്ജിദും, കാശിയും, മധുരയും,ഗുജറാത്തും എല്ലാം ഹിന്ദുത്വ വാദികള്‍ ഉപയോഗപെടുത്തുന്നത് എങ്ങനെയാണെന്ന് വിശദീകരിക്കാമോ ലേഖകന്‍?
4) പലിശ രഹിത ബാങ്കിം എന്ന ആശയം ഇസ് ലാം സമര്പ്പിച്ചതല്ല:
എന്നിട്ട് ആരും ഇത് വരെ അത് നടപ്പിലാക്കിയതായി കണ്ടില്ലല്ലോ സഹോദരാ? ഇസ് ലാമേതര പലിശ രഹിത സംവിധാനങ്ങള്‍ ഏതൊക്കെയാണെന്ന് അറിയാന്‍ താല്പര്യമുണ്ട്.
5) ഇസ്ലാമാണ് ഏറ്റവും നല്ല ജീവിതപദ്ധതി എന്ന് വരുത്തിതീര്‍ക്കാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നു.:
ഇതാണ് ഈ വര്‍ഷത്തെ ഏറ്റവും വലിയ തമാശാ :-)
തുടരുന്നു....
6) എങ്ങനെയാണ് സര്‍ക്കാര്‍ ഇസ് ലാമിക് ബാങ്കിംഗ് നടപ്പിലാക്കാന്‍ പോകുന്നത്.
ReplyDeleteസര്‍ക്കാര്‍ ഏത് നിലക്കാണ് ഇത് നടപ്പാക്കുന്നത് എന്നത് സര്‍ക്കാര്‍ തന്നെ വ്യക്തമാക്കേണ്ട കാര്യമാണ്. ഇതിനെ ഇസ് ലാമിക് ബാങ്കെന്ന് വിളിച്ച് ഇസ് ലാമിക് ബാങ്കിന്റെ ധാര്‍മികതയും മനുഷ്യത്വവും സര്‍ക്കാര്‍ ചീത്തപേരുണ്ടാക്കുമോ എന്ന ആശങ്കയാണ് എനിക്കുള്ളത്.
7) മതങ്ങള്‍ മനുഷ്യത്വ പരമല്ല:
ഇത് മതമില്ലാ എന്ന് പറഞ്ഞ് നടക്കുന്നവരുടെ ഒരു വര്‍ഗീയ ചിന്താഗതിയാണ്. കണ്ണൂരിലെ ഗുണ്ടാ രാഷ്ട്രീയം തൊട്ട് ലോക മഹായുദ്ധങ്ങള്‍, രഷ്യയിലെയും ചൈനയിലെ അതിക്രമങ്ങള്‍ എന്നിവക്കൊക്കെ ഉത്തരവാദി മനുഷ്യത്വത്തിന്റെ അപോസ്തലമാര് തന്നെ അല്ലേ? എല്ലാ മതങ്ങളും മനുഷ്യത്വമെ പഠിപ്പിക്കുന്നുള്ളൂ. അതുപയോഗിച്ച് രാക്ഷ്ട്രീയം കളിക്കുന്ന മതേതര വാദികളാണ് യഥാര്‍ഥ അപകടകാരികള്‍. മതമില്ലാത്ത സന്തോഷ് മാധവന് സന്യാസി ആയപോലെ :)
8) സര്‍ക്കാരോ അനുകൂലിക്കുന്നവരോ ലേഖകന്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കണം.
സര്‍ക്കാരിന്റെ പദ്ധതി അനുകൂലിക്കണമോ പ്രതികൂലിക്കണമോ എന്ന് തീരുമാനിക്കാന്‍ ഇത് യഥാര്‍ഥത്തില്‍ ഇസ് ലാമിക് ബാങ്കിന്റെ സ്വഭാവത്തിലാണോ നടക്കുക എന്നത് വ്യക്തമാകേണ്ടതുണ്ട്. പേര് കൊണ്ട് മാത്രം ഇസ് ലാമികം ആകും എന്നഭിപ്രായം എനിക്കില്ല. ചില പൊതുവായ കാര്യങ്ങള്‍ മാത്രം ഇവിടെ സൂചിപിക്കാം.
തുടരുന്നു....
ഇസ് ലാമിക് ബാങ്കില്‍ നിന്ന് മൂന്ന് ലക്ഷം വിലയുള്ള ഒരു കാര്‍, 5 വര്‍ഷം കൊണ്ട് അടക്കാവുന്നതരത്തില് നാല് ലക്ഷം രൂപയായി നിശ്ചയിക്കുന്നതും പലിശബാങ്കില് നിന്ന് ഇതേര്കാര് നിശ്ചിതമാനം പലിശ നിശ്ചയിച്ച് 5 വര്‍ഷം കൊണ്ട് അടച്ചു തീര്‍ക്കുന്നതും തമ്മിലുള്ള വിത്യാസമെന്താണെന്ന് ലേഖകന്‍ ചോദിക്കുന്ന ഒരു പ്രധാന ചോദ്യം. പല കമന്റുകളിലും കാണുന്ന ഒരു പ്രധാന സംശയവും ഇത് തന്നെ.
ReplyDeleteഉപരിപ്ലവമായി ചിന്തിക്കുന്നവര്‍ക്ക് ഇതില്‍ കാര്യമായ വിത്യാസമൊന്നും കാണാനില്ല. സൂക്ഷ്മമായി പരിശോധിച്ചാല്‍ ഇതിലെ വിത്യാസം മനസ്സിലാക്കാവുന്നതാണ്.
സത്യത്തില്‍ ഇസ്ലാമിക് ബാങ്ക് ഒരു കാര്‍വാങ്ങി അതിന് ഒരു വില നിശ്ചയിച്ച് ഉപഭോക്താവിന് വില്‍ക്കുകയാണ് ചെയ്യുന്നത്.
ഈ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരാള്‍ക്ക് ലോണ്‍ തിരിച്ചടക്കാന്‍ പറ്റിയില്ല. പലിശയെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബാങ്കാണെങ്കില്‍ അതിന് വീണ്ടും പലിശ ഈടാക്കി കൊണ്ടെയിരിക്കും. സമയം കൂടുതോറും തിരിച്ചടക്കാനുള്ള സംഖ്യവര്ദ്ധിച്ചുകൊണ്ടേയിരിക്കും. ഇയാളെ ഒരു നിലക്കും സഹായിക്കാന്‍ ബാങ്ക് ബാധ്യസ്ഥമല്ല താനും. എന്നാല്‍ ഇസ്ലാമിക് ബാങ്കിനെ സംബന്ധിച്ചേടൊത്തോളം അടവ് തെറ്റിയാലും സമയം വൈകിയാലും നേരെത്തെ നിശ്ചയിച്ച തുകയില്‍ മാറ്റം വരുന്നില്ല. മാത്രമല്ല ഉപഭോകതാവിന്റെ അവസ്ഥയെ പഠിച്ച് അയാള്‍ സഹായത്തിനര്ഹനാണെങ്കില് ബാങ്കിന്റെ സകാത്ത് വിഹിധത്തില് നിന്ന് ഇയാളുടെ അടവ് ബാങ്ക് നികത്തുന്നതുമാണ്.
ബാങ്കിന്റെയും നിക്ഷേപകരുടെയും ലാഭവിഹിതത്തില്‍ 2.5% എപ്പോഴും ഓടോമാറ്റികായി നിര്‍ബന്ധ ദാനമായി(സകാത്ത്) മാറുമെന്നത് ഇസ്ലാമിക് ബാങ്കിന്റെ പ്രത്യേകതയാണ്. ഇതല്ലേ സഹോദരാ മനുഷ്യത്വം. പലിശ ബാങ്കില്‍ എവിടെയാണ് മനുഷ്യത്വം ഉള്ളത്. ലേഖകകന് ഉത്തരം പറയണം.
തുടരുന്നു....
പലിശ രഹിത ഇസ്ലാമിക് ബാങ്ക് എന്നാല്‍ ഒരു വ്യവസ്ഥയുമുല്ലാതെ പണം കടം കൊടുക്കുന്ന സ്ഥാപനമാണെന്ന് ആരും വാദിക്കുന്നില്ല. ഉത്പാദന ക്ഷമമല്ലാത്തതും ഊഹകച്ചവടെത്തെ അടിസ്ഥാനപെടുത്തിയുമുള്ള സാമ്പത്തിക ഇടപാടുകളെ അത് നിരാകരിക്കുന്നു. എന്നാല്‍ പലിശ ബാങ്കിനെ സംബന്ധിച്ചേടൊത്തോളം അത്തരം ഒരു പ്രശ്നം ഉദിക്കുന്നില്ല. ഒന്നാമാതതായി അത് ഒരു തരത്തിലും പ്രൊഡക്റ്റീവല്ല മറിച്ച് പണാധികരണം മാത്രമാണ്. കാരണം കടവും അതിന്റെ ഈടും തിരിച്ചടവും എന്നതിനപ്പുറം ഉപഭോകതാവിന്റെ നിക്ഷേപത്തെ കുറിച്ച് അതിന് യാതൊരു ആശങ്കയുമില്ല. കടംവാങ്ങിയ ആളുടെ ബിസിനസ് തകര്‍ന്നാലോ പൊളിഞ്ഞാലോ ഒന്നും പലിശ ബാങ്കിനെ സംബന്ധിച്ചേടൊത്തോളം യാതൊരു പ്രശ്നവുമില്ല. മനുഷ്യത്വം എന്നവാക്ക് അതിന്റെ നിഘണ്ടുവിലില്ല. ‘മനുഷ്യത്വ‘ വാദികളാരും ഇതിനൊരു പ്രതിവിധി ഇത് വരെ എന്ത് കൊണ്ട് നിര്‍ദ്ദേശിച്ചില്ല എന്നതാണ് എന്റെ ചോദ്യം.
ReplyDelete"എന്നാല്‍ ഇസ്ലാമിക് ബാങ്കിനെ സംബന്ധിച്ചേടൊത്തോളം അടവ് തെറ്റിയാലും സമയം വൈകിയാലും നേരെത്തെ നിശ്ചയിച്ച തുകയില്‍ മാറ്റം വരുന്നില്ല. മാത്രമല്ല ഉപഭോകതാവിന്റെ അവസ്ഥയെ പഠിച്ച് അയാള്‍ സഹായത്തിനര്ഹനാണെങ്കില് ബാങ്കിന്റെ സകാത്ത് വിഹിധത്തില് നിന്ന് ഇയാളുടെ അടവ് ബാങ്ക് നികത്തുന്നതുമാണ്."
ReplyDeleteThis is an absolute lie. Either ചിന്തകൻ has never dealt with an Islamic bank or is talking about the Ideal Islamic Bank, which you can't find in any Middle East city.
Islamic banks do charge exorbitant "Bank Charges" and "Late Payment Fees" which are much higher than regular banks. This is exactly what I termed earlier as "Painting an Pretty Picture"
It is evident from these attempts that the sole purpose of these fundamentalists is to prove to the rest of the world that their "devine" banking principle is the best form of banking.
For the sake of argument let us assume that islamic financing is the best form of banking there ever was. In the event that such a banking system does come into practice in Kerala, what we have to safeguard is the possibility of misuse.
Misuse in the form of financing terrorist cells. Several Muslim governments have used Islamic banking channels to funnel money to terror cells. With the levels of corruption and loose administration in India there can be no doubt that it will repeat in Kerala.
"എന്നാല്‍ ഇസ്ലാമിക് ബാങ്കിനെ സംബന്ധിച്ചേടൊത്തോളം അടവ് തെറ്റിയാലും സമയം വൈകിയാലും നേരെത്തെ നിശ്ചയിച്ച തുകയില്‍ മാറ്റം വരുന്നില്ല. മാത്രമല്ല ഉപഭോകതാവിന്റെ അവസ്ഥയെ പഠിച്ച് അയാള്‍ സഹായത്തിനര്ഹനാണെങ്കില് ബാങ്കിന്റെ സകാത്ത് വിഹിധത്തില് നിന്ന് ഇയാളുടെ അടവ് ബാങ്ക് നികത്തുന്നതുമാണ്."
ReplyDeleteThis is an absolute lie. Either ചിന്തകൻ has never dealt with an Islamic bank or is talking about the Ideal Islamic Bank, which you can't find in any Middle East city.
Islamic banks do charge exorbitant "Bank Charges" and "Late Payment Fees" which are much higher than regular banks. This is exactly what I termed earlier as "Painting an Pretty Picture"
It is evident from these attempts that the sole purpose of these fundamentalists is to prove to the rest of the world that their "devine" banking principle is the best form of banking.
For the sake of argument let us assume that islamic financing is the best form of banking there ever was. In the event that such a banking system does come into practice in Kerala, what we have to safeguard is the possibility of misuse.
Misuse in the form of financing terrorist cells. Several Muslim governments have used Islamic banking channels to funnel money to terror cells. With the levels of corruption and loose administration in India there can be no doubt that it will repeat in Kerala.
ചിന്തകൻ
ReplyDeleteYou have clearly brought some key elements of Islamic Financing, with that term: Zakat
The principle of zakat is a brilliant when applied in the religious context. However when it is used to finance terror, it becomes a whole new ball game.
Given Below is a passage from a report prepared for the President of the Security Council
United Nations on Terrorism Financing.
In that respect, the Zakat religious tax system imposed on each transactions to finance charitable Muslim needs, raises in its practical consequences, the same nature of questions as does any offshore business by allowing to deviate under no control large sums of money to suspicious entities.
Zakat is the most important source of financial support for the al-Qaida network, essentially because it is the most usual and unregulated way to raise donations in Saudi Arabia.
In several cases, money originating from Islamic banks and charities in the Gulf was moved and laundered through Western and specifically US correspondents, whether banks or charities, before reaching their recipients.
Some more interesting facts about Islamic Financing that you should know before we all give a helping hand to uplift the Muslim masses of Kerala with this wonderful new financial instrument.
ReplyDeleteപ്രിയ ചിന്തകന്‍, താങ്കള്‍ വല്ലാതെ അമര്‍ഷം കൊള്ളുന്നു... വാക്കുകളില്‍, വരികളില്‍ വല്ലാതെ അത് പടരുന്നു... സൂക്ഷിച്ചു നോക്കു, പരസ്യമായ ഈ ചര്‍ച്ചയില്‍ പോലും താങ്കള്‍ ഇത്രയും.....!!!!ചോദ്യത്തിന് മറു ചോദ്യമല്ല വേണ്ടത്.., മതേതര ഗവ. നിക്ഷേപത്തില്‍ ശരീഅത്ത് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക ബാങ്കിനെ അനുകൂലിക്കുന്നവര്‍ ആണ് ആദ്യം അത് എന്താണ് എന്ന് പഠിക്കേണ്ടത്, അതിനെ കുറിച്ച് ശരീഅത്ത് എന്തൊക്കെ പറഞ്ഞിട്ടുണ്ട്? കേരളത്തിലും ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലും വരുന്ന ഈ സംവിധാനത്തിന്റെ ഭരണ ഘടന എന്താണ്? ഇത്തരം കാര്യങ്ങള്‍, ചോദ്യം ഉന്നയിക്കുന്നവര്‍ക്ക് ഉത്തരം നല്കാന് വേണ്ടിയെങ്കിലും താങ്കള്‍ പഠിക്കേണ്ടതല്ലേ? എന്നിട്ടല്ലേ ചര്‍ച്ചയില്‍ പങ്കെടുക്കാവൂ. അതല്ലേ നല്ല വഴി, അല്ലാതെ വെറുതെ വികാരം കൊണ്ട് ഇടപെടാവുന്ന ഒന്നല്ലല്ലോ ചര്‍ച്ച, ലേഖനത്തിലും കമന്റുകളിലും രേഖപ്പെടുത്തിയ ചോദ്യങ്ങള്‍ക്കും ഉന്നയിക്കപ്പെട്ട സംശയങ്ങള്‍ക്കും അനുകൂലിക്കുന്ന താങ്കള്‍ ആദ്യം ആധികാരികമായി ഉത്തരം നല്കു,അതല്ലേ മര്യാദ.. എന്നിട്ട് താങ്കള്‍ ചോദ്യങ്ങള്‍ ഉന്നയിക്കു, തീര്‍ച്ചയായും ഉരുണ്ടു കളികള്‍ ഇല്ലാതെ, മറു ചോദ്യങ്ങള്‍ ഇല്ലാതെ ഉത്തരം നല്കിയിരിക്കും,അത് ആധികാരികവുമായിരിക്കും. കുറച്ചു ദിവസം മുന്‍പ് താങ്കള്‍ മുസ്ലിം സമൂഹം സര്‍ക്കാരില്‍ അടക്കുന്ന നികുതിയെ സമ്പന്തിച്ചു പറഞ്ഞപ്പോള്‍ തന്നെ (രണ്ടു ദിവസത്തിനു ശേഷം അത് താങ്കള്‍ റിമൂവ് ചെയ്തു, ) താങ്കള്‍ ആരാണ് ? ഒന്നും മനസ്സിലാക്കാന്‍ ശ്രമിക്കാതെ എന്തിനു വേണ്ടിയാണ് താങ്കള്‍ വാദിക്കുന്നത് എന്നതിനു സൂചനകിട്ടി,(തുടര്‍ച്ചക്ക് 2 കാണുക)
ReplyDelete(2)....ശേഷം താങ്കളുടെ പ്രൊഫൈല്‍ കണ്ടപ്പോള്‍,അതിലൂടെ കയറി ഇറങ്ങിയപ്പോള്‍ അല്പം കൂടി വ്യക്തമായി...താങ്കളുടെ ഇനി പറയുന്ന വരികള്‍ വായിച്ചപ്പോള്‍ കൂടുതല്‍ വ്യക്തത വന്നു."എന്റെ വാദം ഇതാണ്, ഇന്ത്യന്‍ മതേതരത്വ നിയമനുസരിച്ച്, ഒരാളുടെ മതത്തിന് ശരിയാണെന്ന് തോന്നുന്ന കാര്യം നിര്‍ബന്ധിച്ച് മാറ്റൊരു മതത്തിന്റെ അനുയായികളെ കൊണ്ട് ചെയ്യിക്കാന്‍ ഒരു സര്‍ക്കാറിനും ഇന്ത്യന്‍ ഭരണഘടനയനുസരിച്ച് അവകാശമില്ല എന്നതാണ്." അങ്ങിനെ താങ്കള്‍ എഴുതിയ വരികളില്‍ തന്നെ താങ്കളുണ്ട്. അത് വരികളെ മാത്രം വായിക്കുന്ന മറ്റു വായനക്കാര്‍ക്കോ താങ്കള്‍ക്കു തന്നെയോ മനസ്സിലാക്കാന്‍ കഴിയില്ല.അപൂര്‍വമായി ചിലര്‍ക്ക് പറ്റിയേക്കാം, അത് ഇവിടെ ആര്‍ക്കൊക്കെ സാധ്യമായിട്ടുണ്ട് എന്ന് പറയാന്‍ എനിക്ക് കഴിയില്ല. (തീവ്ര വാദത്തിനു എതിരെ പ്രവര്‍ത്തിക്കുന്ന, മനുഷ്യത്വത്തില്‍ അതിഷ്ടിതമായ ഒരു സംഘടനയുടെ സ്ഥാപകനും, ഇപ്പോള്‍ സംസ്ഥാന ചെയര്‍മാനുമായ (terrorismfreekerala.org)ഒരാള്‍ ഇവിടെ വെറുതെ എഴുതില്ലല്ലോ, അത് കൊണ്ട് തന്നെ ഇവിടെ ഈ വിഷയത്തില്‍ എല്ലാവരും എഴുതുന്ന വരികളെ സാമൂഹികമായും, മനശാസ്ത്ര പരമായും,മത പരമായും മറ്റും മറ്റും വിലയിരുത്തുന്നു എല്ലാ ദിവസവും,അതൊന്നും ചെയ്യുന്നത് എന്നെ പോലെ സാദാരണക്കാര്‍ അല്ല,അതാതു മേഖലയില്‍ വിവരം ഉള്ളവരാണ്.അത് വിശദമായി,ഈ ചര്‍ച്ചയുടെ ഒരു ഘട്ടത്തില്‍ ആവശ്യമായാല്‍ പിന്നീട് പറയാം.)...................(തുടര്‍ച്ചക്ക് 3 കാണുക)
ReplyDelete(3)....ശരീഅത്ത് അടിസ്ഥാനമാക്കിയായിരിക്കും ഭരണ ഘടന എന്നും, ഇതിനെ അടിസ്ഥാനമാക്കി ആയിരിക്കും ഈ ഇസ്ലാമിക ധനകാര്യ സ്ഥാപനം പ്രവര്‍ത്തിക്കുക എന്നും, ഇസ്ലാമികമാല്ലത്ത ആവശ്യങ്ങള്‍ക്ക് വായ്പ നല്‍കില്ല എന്നും വളരെ വ്യക്തമായി മന്ത്രിമാര്‍ പങ്കെടുത്ത ചടങ്ങില്‍ ഇതിന്റെ അധികാരികള്‍ വ്യക്തമാക്കിയിട്ടുണ്ട്. അനുബന്തമായി ഇറങ്ങിയ പത്ര വാര്‍ത്തകളും ഇതു വ്യക്തമാക്കിയിട്ടുണ്ട്, തുടര്‍ച്ചയായി വന്ന നിരവധി ഇസ്ലാമിക പ്രസിദ്ധീകരണങ്ങളും ഇതു വ്യക്തമാക്കിയിട്ടുണ്ട്, കേരളത്തില്‍ നിന്ന് ലഭ്യമായ എല്ലാ പ്രസിദ്ധീകരണങ്ങളും keraleeyamonline .കോം എഡിറ്റോറിയല്‍ ഓഫീസ് ലൈബ്രറിയില്‍ കിട്ടും... ഇതൊന്നും ഇതു വരെ ഒരു മന്ത്രിയും മാധ്യമം (മാദ്ധ്യമം അല്ല ) ഉള്‍പടെ ഒരു പ്രസിദ്ധീകരണവും നിഷേധിച്ചു കണ്ടില്ല...ഈ ചര്‍ച്ചയിലും ഇതു വരെ ആരും അത് നിഷേധിച്ചിട്ടില്ല, മാധ്യമം പത്രത്തിന്റെ റിപ്പോര്‍ട്ടര്‍ ആയ അജിംസ് ആണ് ആദ്യം ലേഖനത്തിനു മറുപടി നല്‍കിയത്. അദ്ദേഹവും അതിനെ എതിര്‍ത്തിട്ടില്ല... " ഒരു ഏകീകൃത ഇസ്ലാമിക ധന കമ്പോളവും ധാര്‍മിക പിന്‍ഭലമുള്ള ധന വിനിമയ രീതികളും നടപ്പില്‍ വരുത്തേണ്ടത് മുസ്ലീം ലോകത്തെ സംബന്ധിച്ചേടത്തോളം ഇന്നത്തെ അടിയന്തരാവശ്യമാണ് " ഇതില്‍ എല്ലാമുണ്ട്. ഇതു പറഞ്ഞത് ജമാഅത്തെ ഇസ്ലാമിയാണ്. അവര്‍ പറയട്ടെ ഇതു പറഞ്ഞിട്ടില്ല എന്ന്, ഇവര്‍ പറഞ്ഞത് : "പലിശ രഹിതമായ ഒരു സാമ്പത്യക ക്രമം മനുഷ്യ കുലത്തിനു ആവശ്യമുണ്ട്. അത് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണം എന്നോ അല്ലങ്കില്‍ അതിനായി ഞങ്ങള്‍ സമരം തുടങ്ങുന്നു എന്നോ അല്ല. അതില്‍ ഇസ്ലാമിക വ്യക്തികള്‍ക്ക് നിക്ഷേപിക്കാന്‍ പറ്റുന്ന സംവിധാനം ഉണ്ടാകണം എന്നുമല്ല." (തുടര്‍ച്ചക്ക് 4 കാണുക)
ReplyDelete(4)....... ശരീഅത്തില്‍ അതിഷ്ടിതമായ ഇസ്ലാമിക ബാങ്ക് ആണ് അവരുടെ ആവശ്യം,അതും മതേതര സര്‍ക്കാര്‍ പങ്കാളിത്വത്തില്‍...അത് ഇസ്ലാമികമല്ലാത്ത വായ്പ അനുവധിക്കുകയുമില്ല...!!? എന്തൊക്കെ അനുവദനീയം എന്ന് അവര്‍ പറഞ്ഞിട്ടുമില്ല, ഇത്രയും മാസങ്ങളായി അതിനെ കുറിച്ച് പഠിക്കുന്നു, ഇതു വരെ എവിടെയും അത് ലഭ്യമായിട്ടില്ല. താങ്കള്‍ ആധികാരികമായി വായിച്ചിരുന്നു എങ്കില്‍ അതൊന്നു തരു... ഇത്തരം ഒരു സാഹചര്യത്തില്‍ ആണ് ലേഖനം ഉദയം ചെയ്യുന്നത്, അത് കൊണ്ട് തന്നെ അതില്‍ ഉന്നയിച്ച എല്ലാ ചോദ്യങ്ങള്‍ക്കും അനുകൂലിക്കുന്നവര്‍ "ആധികാരികമായി ഉത്തരം " നല്‍കേണ്ടതുണ്ട്, ശേഷം ഇവിടെ കണ്ണനുണ്ണി, മധു, സുഭു ചാര്‍വാകന്‍, ചിത്രകാരന് തുടങ്ങി നിരവധി പേര് ഉന്നയിച്ച നിരവധി സംശയങ്ങള്‍ അനുകൂലിക്കുന്നവര്‍ തീര്‍ക്കേണ്ടതുണ്ട്..., നിരരവധി അര്‍ത്ഥവത്തായ ചോദ്യങ്ങളും ആശങ്കകളും സംശയങ്ങളും ഉന്നയിച്ചു...ഒന്നിനും ആധികാരികമായ ഒരു മറുപടി പോലും ലഭ്യമായിട്ടില്ല. എവിടെയാണ് പിഴക്കുന്നത്? എന്തിനു വേണ്ടിയാണ് അനുകൂലിക്കുന്നവര്‍ വാദിച്ചത്? മാനുഷ്യത്വത്തിനോ ? ജനാധിപത്യത്തിനോ? മതേതരത്ത്വത്തിനോ? വിപചനങ്ങള്ക്കെതിരായോ?അതോ ഇസ്ലാമിസത്തിണോ? പിന്നോട്ട് നോക്കു...അത് മനസ്സിലാക്കാന്‍ കഴിയും. ഈ ചര്‍ച്ച ഇതു വരെ പിന്നിടുമ്പോള്‍ വലിയ അപകടം ഞാന്‍ മണക്കുന്നു. ഉന്നയിക്കപ്പെട്ട ചോദ്യങ്ങളും ആശങ്കകളും സംശയങ്ങളും തീര്‍ത്ത് തരുംഎന്ന പ്രതീക്ഷയോടെ, ശേഷം താങ്കള്‍ ഉന്നയിക്കുന്ന വ്യക്തവും ആധികാരികവുമായ ചോദ്യത്തിന് ആധികാരികമായി ഉത്തരം നല്കാന് ഞാന്‍ ബാധ്യസ്ഥനാണ്....എന്തായാലും നന്ദി, നന്മ വളരട്ടെ, മനുഷ്യത്വം വിജയിക്കട്ടെ,അതിനാവട്ടെ നമ്മുടെ ഓരോ ചലനവും.
ReplyDeleteപ്രിയ കണ്ണനുണ്ണി, വഴുകിയതില്‍ ക്ഷമ ചോദിക്കുന്നു. ഇതായിരുന്നു താങ്കളുടെ വരികള്‍ >>ഒരു കാര്യം കൂടി അറിയുവാന്‍ താല്പര്യമുണ്ട്.
ReplyDeleteഈ സംശയങ്ങളും ചോദ്യങ്ങളും സര്‍ക്കാരിനെയും മറ്റു ബന്ധപെട്ടവരെയും അറിയിക്കുവാനായി താങ്കള്‍ ഇതിനകം എന്തെങ്കിലും ചെയ്തിരുന്നോ?
അല്ലെങ്കില്‍ ഏതെങ്കിലും വ്യക്തിയോ സംഘടനയോ ആ ലക്ഷ്യവുമായി ഇതിനകം മുന്‍പോട്ടു പോയിട്ടുണ്ടോ ?<<
തീര്‍ച്ചയായും കഴിയാവുന്ന വിധത്തില്‍ ഇടപെടും, അതിനായുള്ള എല്ലാ പ്രവര്‍ത്തനങ്ങളും നടക്കുന്നു. ഫലം പ്രവചനാതീതമാണ്. കാരണം അത്രയ്ക്ക് നാശമായിരിക്കുന്നു നമ്മുടെ ഭരണ സംവിധാനങ്ങള്‍... ഫലം 99 % എതിരായിരിക്കും എന്ന് മനസ്സിലാക്കിയിട്ടുണ്ടങ്കിലും അര്‍പിക്കപ്പെട്ട ചുമതല എല്ലാവരുടെയും സഹായത്താല്‍ നിര്‍വഹിക്കും. അതിനു സമയം ആയിട്ടില്ല, എന്തായാലും രാജാവ് നഗ്നന് ആണ് എന്ന് വിളിച്ചു പറയാം, കാരണം അത് കാണുന്നു, നീതി നിയമ ഭരണ സംവിധാനങ്ങള്‍ കണ്ണില്‍ ഇരുട്ട് കയറിയിട്ടില്ലങ്കില് അത് കാണട്ടെ. അല്ലങ്കില്‍ നാളെ എഴുതപ്പെടാനിരിക്കുന്ന ചരിത്രത്തില്‍ അത് കിടക്കട്ടെ.നന്ദി,നന്മ വളരട്ടെ, മനുഷ്യത്വം വിജയിക്കട്ടെ,അതിനാവട്ടെ നമ്മുടെ ഓരോ ചലനവും.
അനോണി ചാവാര്കന്
ReplyDeleteഞാന്‍ കുവൈത്തിലാണ്. വിവിധ ഇസ് ലാക് ബാങ്കുകളില്‍ ജോലിചെയ്യുന്ന പത്തോളം സുഹൃത്തുക്കള്‍ എനിക്കുണ്ട്. ലേറ്റ് പെയ്മന്റ് ഫീ എന്നൊരു സംവിധാനമുണ്ടെന്ന് അവരാരും പറഞ്ഞതായി കേട്ടിട്ടില്ല. താങ്കള്‍ പറഞ്ഞത് കൊണ്ട് ഞാന്‍ ഒരു സുഹൃത്തിനെ നേരില്‍ കണ്ട് അന്വേഷിച്ചു. അദ്ദേഹം പറഞ്ഞത് ഒരിക്കലും അങ്ങനെ ഈടാക്കാറില്ല എന്നാണ്. അടവ് മുടക്കുന്നവരുടെ ഈട് തിരിച്ച് പിടിക്കും അതില്‍ വിത്യാസമൊന്നുമില്ല. എന്നാല്‍ ഉപഭോക്താവിന്റെ സാഹചര്യം ഇക്കാര്യത്തില്‍ ബാങ്ക് പരിഗണിക്കും. ഈ സംവിധാനം ദുരുപയോഗം ചെയ്യപെടാതെ നോക്കേണ്ടതും കാര്യക്ഷമമായ നടത്തിപ്പിന്റെ ഭാഗം തന്നെയാണ്.
ഓ.ടോ:പിന്നെ അമേരിക്ക പുറത്ത് വിടുന്ന റിപ്പോര്‍ട്ടുകളെ സാമുവല്‍ ഹംടിങ്ങന്റെ ‘സംസ്കാരങ്ങളുടെ സംഘട്ടനത്തിന്റെ‘ ഭാഗമായ ഗീബല്‍സിയന്‍ നുണകളായി മാത്രമേ ഇന്ന് ലോകം കാണുന്നുള്ളൂ. ഇറാഖിലെ മാരകായുധങ്ങള്‍ പച്ച കള്ളങ്ങളായിരുന്നു എന്ന് അവര്‍ തന്നെയാണ് ലോകത്തോട് ഉളുപില്ലാതെ വിളിച്ച് പറഞ്ഞത്. ലോകത്തെമ്പാടുമുള്ള മുസ്ലീം രാജ്യങ്ങളില്‍ സര്‍വ്വായുധ വിഭൂഷിതരായി കുരുതി നടത്തിക്കൊണ്ടിരുക്കുന്നവരെ ന്യായീകരിച്ച് പ്രസംഗിക്കുന്നവരുടെ ഉള്ളിരിപ്പ് നല്ലോണം അറിയാം. :)
പ്രിയ ഇസഹാഖ്
ReplyDeleteഎനിക്കൊരു അമര്‍ഷവുമില്ല :) ഞാന്‍ എന്തിന് അമര്‍ഷം കൊള്ളണം സഹോദരാ. താങ്കള്‍ മനസിലാക്കിയതനുസരിച്ച് കാര്യങ്ങളെ താങ്കള്‍ വിലയിരുത്തുന്നു. അതില്‍ ഞാന്‍ രോക്ഷം കൊള്ളേണ്ട കാര്യമെന്ത് ? :) തെറ്റിദ്ധാരണ മാറ്റുമല്ല.
പിന്നെ “വായില്‍ തോന്നിയത്...കോതക്ക് പാട്ട്” എന്ന പ്രയോഗമാണ് താങ്കള്‍ക്ക് എന്റെ അമര്‍ഷത്തിന്റെ കാരണമായി തോന്നുന്നതെങ്കില്‍ അത് താങ്കളുടെ തെറ്റിദ്ധാരണ മാത്രമാണ്. മുകളില്‍ അനോണികളായും അല്ലാതെ കമന്റിട്ട ആളുകള്‍ വിക്ഷയ സംബന്ധിയല്ലാത്ത കാര്യങ്ങള്‍ കേട്ട് കേള്‍വിമാത്രം കൈമുതലായി വിളിച്ച് കൂവുന്നതിന്റെ അസാഗത്യം ബോധ്യപെടുത്താന്‍ വേണ്ടിയാണ് അങ്ങനെ പറഞ്ഞത്. എനിക്ക് അമര്‍ഷമുണ്ടെന്ന് തോന്നിക്കുന്ന തരത്തിലായെങ്കില് ക്ഷമിക്കുക.
തുടരുന്നു....
കുറച്ചു ദിവസം മുന്‍പ് താങ്കള്‍ മുസ്ലിം സമൂഹം സര്‍ക്കാരില്‍ അടക്കുന്ന നികുതിയെ സമ്പന്തിച്ചു പറഞ്ഞപ്പോള്‍ തന്നെ (രണ്ടു ദിവസത്തിനു ശേഷം അത് താങ്കള്‍ റിമൂവ് ചെയ്തു, ) താങ്കള്‍ ആരാണ് ? ഒന്നും മനസ്സിലാക്കാന്‍ ശ്രമിക്കാതെ എന്തിനു വേണ്ടിയാണ് താങ്കള്‍ വാദിക്കുന്നത് എന്നതിനു സൂചനകിട്ടി,
ReplyDeleteസത്യത്തില്‍ താങ്കള്‍ ഇവിടെ പറഞ്ഞതെന്താണെന്ന് എനിക്ക് മനസ്സിലായില്ല. ഒന്ന് കൂടി വ്യക്തമാക്കുമല്ലോ.
ഇട്ട ഒരു കമന്റും ഞാനീ പോസ്റ്റില്‍ റിമൂവ് ചെയ്തിട്ടില്ല ഈ കമന്റാണോ താങ്കള്‍ ഉദ്ദേശിച്ചത്?
പ്രിയ ഇസഹാഖ്
ReplyDeleteനിലവിലുള്ള ഇന്ത്യന്‍ മതേതര ഭരണഘടനയനുസരിച്ച് ഇസ്ലാമിക് ബാങ്ക് എന്ന പ്രയോഗവും അത് ശരീഅത്ത് നിയമനുസരിച്ചാവുന്നത് തെറ്റുമാവില്ല എന്നാണ് എന്റെ നിരീക്ഷണം. ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന മതേതരത്വം അതിന്റെ ശില്പിയുടെ വാക്കുകള്‍ സഹിതം ആധികാരികമായി ഞാന്‍ മുങ്കമന്റില്‍ വ്യക്ത്മാക്കിയിട്ടുണ്ട്.
ഇക്കാര്യത്തില്‍ ഇനി താങ്കളാണ് പറയണ്ടത്. എന്താണ് ഇന്ത്യന്‍ സാഹചര്യത്തിലെ മതേതരത്വം.? ഇതിന് മറുപടി പറഞ്ഞിട്ടാവാം ഇനി അടുത്തത്.
പ്രിയ ഇസഹാക്,
ReplyDeleteകമന്റുകള്‍ കാണാതെ പോകുന്ന ചില പ്രശ്നങ്ങള്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പല പോസ്റ്റുകളിലും,പല ബ്ലോഗിലും ഉണ്ടായിരുന്നു. ഗൂഗിള്‍ സ്വയം അവ പരിഹരിച്ചു നഷ്ടപ്പെട്ടവ തിരികെ കൊണ്ടുവന്നിട്ടുണ്ട്. ഞങ്ങളുടെ മറ്റു പല പോസ്റ്റുകളിലും ഈ പ്രശ്നം സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നത് അറിഞ്ഞു കാണുമല്ലോ.
നമ്മുടെ ബൂലോകം പ്രവര്‍ത്തകര്‍
a
ReplyDeletesa
ReplyDeleteThis comment has been removed by the author.
ReplyDelete:ഇസ്ലാമിക ബാങ്കിനെതിരേ ഹര്‍ജി:
ReplyDeleteകൊച്ചി : കേരള സര്‍ക്കാര്‍ പങ്കാളിത്തത്തോടെ ഇസ്ലാമിക ബാങ്ക് തുടങ്ങുന്നതിനെതിരേ മുന്‍ കേന്ദ്രമന്ത്രി സുബ്രഹ്മണ്യന് സ്വാമി ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. ചീഫ് ജസ്റ്റിസ് എസ്.ആര്.ബന്നൂര്‍മഠ്, ജസ്റ്റിസ് എ.കെ.ബഷീര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബഞ്ച് ചൊവ്വാഴ്ച ഈ ഹര്‍ജി പരിഗണിക്കും. സംസ്ഥാന സര്‍ക്കാരും സര്‍ക്കാരിന് കീഴിലുള്ള വ്യവസായ വകുപ്പും 13 ശതമാനം വീതം ഓഹരി പങ്കാളിത്തം വഹിക്കുന്ന കമ്പനിയായാണ് ഇസ്ലാമിക ബാങ്കിനുള്ള കമ്പനി രജിസ്റ്റര്‍ ചെയ്യുന്നത്. മുസ്ലിം സമുദായത്തിന് മാത്രം ബാധകമായ ശരിഅത്ത് നിയമപ്രകാരം സര്‍ക്കാരിന്റെ പങ്കാളിത്തത്തോടെ ധനകാര്യ സ്ഥാപനം തുടങ്ങുന്നത് ആ മതത്തിന് പ്രത്യേക പരിഗണന നല്‍കുന്നതിന് തുല്യമാണെന്നാണ് ഹര്‍ജിയിലെ വാദം. ഇത് ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യതയുടെ ലംഘനമാണ്. അതിനാല്‍ ശരിഅത്ത് അടിസ്ഥാനമാക്കിയുള്ള ധനകാര്യസ്ഥാപനം കമ്പനിയായി രജിസ്റ്റര്‍ ചെയ്യാന്‍ വ്യവസായ വികനകോര്പറേഷന് അനുമതി നല്‍കിക്കൊണ്ടുള്ള വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ 2009 ഒക്ടോബര്‍ 14ലെ ഉത്തരവ് റദ്ദാക്കണമെന്നും ഇത്തരമൊരു ഉത്തരവ് ഇറക്കാന്‍ ആധാരമാക്കിയ രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഇസ്ലാമിക ബാങ്കിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, കമ്പനി സെക്രട്ടറി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ട് വ്യവസായ വികസന കോര്‍പറേഷന്റെ വെബ്സൈറ്റിലാണ് പരസ്യം നല്‍കിയിരിക്കുന്നത്. അപേക്ഷകര്‍ ശരീഅത്ത് ഉപദേശക ബോര്‍ഡില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നു പറയുന്നതില്‍ നിന്ന് കമ്പനിയില്‍ ശരീഅത്ത് ബോര്‍ഡിന്റെ നിയന്ത്രണം ഉണ്ടാകുമെന്നത് ഉറപ്പാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
സുഭു മേലാറ്റൂര്‍
http://melattur.ning.com/
http://neelakurunji.ning.com/
ലേഖകന്‍ അനുബന്ത വായനക്ക് ചേര്‍ത്ത കാര്യത്തില്‍ പറയുന്നത്, ഇസ്ലാമിക മല്ലാത്ത രാജ്യത്ത്തോന്നും സര്‍ക്കാര്‍ ഇടപെട്ടല്ല ഇസ്ലാമിക ബാങ്ക് നടത്തുന്നത് എന്നാണ്. പക്ഷെ ഇത് തെറ്റായ വിവരമാണ്.
ReplyDelete5% മാത്രം മുസ്ലിങ്ങള്‍ ഉള്ള ഫിലിപ്പെന്‍സില്‍ (92% ത്തില്‍ പരം ക്രിസ്ത്യന്‍സു ആണ്) 1973 ഇല് പ്രസിഡണ്ട് ഫെര്ടിനണ്ട് മാര്‍ക്കോസ് സ്ഥാപിച്ച അല്‍-അമാന ഇസ്ലാമിക് ബാങ്ക് 100% വും ഫിലിപ്പെന്‍സ് സര്‍ക്കാരിന്റെ കീഴിലാണ്.
ഇസ്ലാമിക ബാങ്കിങ്ങിനെ കുറിച്ചുള്ള ഈ ലേഖനം തികച്ചും ഒരു മനുഷ്യതാ രഹിതമായ ലേഖനമാണ്. കാരണം,ഇസ്ലാമിക ബാങ്ക് ഇന്ത്യന്‍ മതേതര ത്തിനു പോറല്‍ എല്പ്പിക്കുമോ എന്നാ ആശയെങ്കയെക്കാള് ഉപരി ഇസ്ലാമിക ബാങ്കിംഗ് എന്നാ മതപരമായ കഴ്ച്ചപാടിനെ അവഹേളിക്കുകയും ,ചോദ്യം ചെയ്യുകയുമാണ് ലേഖനത്തില്‍ ചെയ്തിട്ടുള്ളത്.ഇത് ഒരു മനുഷ്യതരഹിതമായ പ്രവര്‍ത്തനമല്ലെ?.ഇസ്ലാമിക ബാങ്ക് ഇന്ത്യന്‍ മതേതര ത്തിനു എതിരാണെന്ന് തോന്നുന്നുണ്ടെങ്കില്‍, ഇസ്ലാമിക ബാങ്ക് സ്ഥാപിക്കാന്‍ പോകുന്ന സര്‍ക്കാര്‍ മായിട്ടായിരുന്നു ചര്‍ച്ചകള്‍ നടത്തേണ്ടിയിരുന്നത്.അല്ലെങ്കില്‍ ഇന്ത്യന്‍ നിയമ, നീതി പീഠം ത്തില്‍ വിശ്വാസമുണ്ടെങ്കില്‍,അന്യായ മെന്നു തോന്നുന്നതിനെതിരെ ലേഖകന്‍ ഹരജി സമര്‍പ്പിക്കാമായിരുന്നു.അല്ലാതെ പ്രവചനം കൊണ്ട് ഇന്നത് നടക്കും,ഇന്നത് നടക്കില്ല എന്ന് ആരോപിക്കുന്നതില്‍ എന്ത് യുക്തിയാനുള്ളത്?.എന്തായാലും ഒരാളെങ്കിലും ഹരജി സമര്‍പ്പിച്ചതിലും,അതുവഴി നീതി പരമായത് എന്ത് തന്നെയാലും നടപ്പില്‍ വരുമല്ലോ എന്നതില്‍ സന്തോഷിക്കാം.
ReplyDeleteസവാദ് പറയുന്നു : ലേഖകന്‍ അനുബന്ത വായനക്ക് ചേര്‍ത്ത കാര്യത്തില്‍ പറയുന്നത്, ഇസ്ലാമിക മല്ലാത്ത രാജ്യത്ത്തോന്നും സര്‍ക്കാര്‍ ഇടപെട്ടല്ല ഇസ്ലാമിക ബാങ്ക് നടത്തുന്നത് എന്നാണ്. പക്ഷെ ഇത് തെറ്റായ വിവരമാണ്.5% മാത്രം മുസ്ലിങ്ങള്‍ ഉള്ള ഫിലിപ്പെന്‍സില്‍ (92% ത്തില്‍ പരം ക്രിസ്ത്യന്‍സു ആണ്) 1973 ഇല് പ്രസിഡണ്ട് ഫെര്ടിനണ്ട് മാര്‍ക്കോസ് സ്ഥാപിച്ച അല്‍-അമാന ഇസ്ലാമിക് ബാങ്ക് 100% വും ഫിലിപ്പെന്‍സ് സര്‍ക്കാരിന്റെ കീഴിലാണ്.
ReplyDeleteഈശ്വര മംഗലം : പ്രിയ സവാദ്, അതൊന്നു തെളിയിക്കാന്‍ വല്ലാതെ കഷ്ടപ്പെട്ടു അല്ലെ? എങ്ങിനെയും സര്‍ക്കാര്‍ പങ്കളിത്തത്തില്‍ ഇസ്ലാമിക ബാങ്ക് ഇന്ത്യയില്‍ കൊണ്ട് വരാനുള്ള ആ താല്പര്യം മനസ്സിലാകുന്നു. ഇതൊക്കെ ആ ലേഖനം എഴുതുന്നതിനു മുന്‍പ് പഠിക്കാന്‍ ശ്രമിച്ച കാര്യങ്ങള്‍ ആണ്. അവിടെ അടുത്ത വരിയായി പറഞ്ഞ ഇതിനൊന്നും സര്‍ക്കാര്‍ നിക്ഷേപമോ സര്‍ക്കാരിന്റെ പ്രത്യേക പരിരക്ഷയോ ലഭ്യമല്ല. എന്നത് കണ്ടില്ലേ? ആ രാഷ്ട്രത്തിലും അതില്ല, അവിടുത്തെ ഭരണ ഘടന അനുവദിക്കുന്ന രീതിയിലാണ് അത് നടക്കുന്നത്. എന്നാല്‍ ഇവിടുത്തെ ഭരണഘടന ഉള്‍പ്പെടെ ഒരു സാഹചര്യവും അവിടുത്തേതല്ല എന്ന് മനസ്സിലാക്കാന്‍ സവാദിന് കഴിയുന്നില്ലേ?.എന്തായാലും നല്ലത്, ഇനി സവാദ് പറഞ്ഞ നിരുപദ്രവമായ വരികളെ ഞാന്‍ അംഗീകരിക്കാത്തത് കൊണ്ട് ഒരു മാനസിക പ്രശ്നം വേണ്ട. ഞാന്‍ അത് എന്റെ തെറ്റായി അംഗീകരിച്ചു. (തുടര്‍ച്ച 2 ല്‍ കാണുക)
2.....ഇനി ചില കാര്യങ്ങള്‍ ശ്രദ്ധിക്കു. ഒന്ന്, സവാദ് പറഞ്ഞ ബാങ്ക് സര്‍ക്കാര്‍ അല്ല തുടങ്ങിയത്. സ്വകാര്യ സ്ഥാപനം ആയിരുന്നു. അത് തുടങ്ങിയത് പ്രസിഡണ്ട് ആണ് എന്നത് സത്യം, സവാദ് ഉദ്ധേശിച്ചത് 1973 ല്‍ ഫിലിപ്പെന്‍സില്‍ സ്ഥാപിതമായ ഫിലിപ്പൈന്‍ അമനാ ബാങ്ക് (1989 ല്‍ Al-Amanah Islamic Investment Bank of the Philippines എന്ന പേരിലേക്ക് മാറിയതും, ഇപ്പോള്‍ അവിടുത്തെ സര്‍ക്കാര്‍ നിയന്ത്രിക്കുന്ന ബാങ്ക് ആയ Development Bank of the Philippines ന്റെ മേല്‍ നോട്ടത്തിലുള്ളതും ) ആണ് എന്ന് കരുതുന്നു. അത് ആണങ്കില്‍ പേരില്‍ മാത്രമാണ് ഇസ്ലാമികം. അത് അതിന്റെ ഭരണ ഘടനയും നിക്ഷേപങ്ങളും വായ്പാ വിതരണ കാര്യങ്ങളും പഠിച്ചാല്‍ മനസ്സിലാകും. അതായത് ദുബായ് ഇസ്ലാമിക രാഷ്ട്രമാണ് എന്ന് പറയുന്നത് പോലെ പേരില്‍ മാത്രമാണ് ഇസ്ലാമികം. അങ്ങിനെ പേര് മാത്രം നോക്കിയാല്‍ മുസ്ലി പവറും വിഷയമാകുമല്ലോ...ഇത്തരം ബാങ്ക് ഇവിടെ തുടങ്ങാനിരിക്കുന്നവര്‍ക്ക് , അതായത് സമൂഹത്തില്‍ സാമ്പത്യക വിപചനം നിര്ഭന്തമായി നടപ്പിലാക്കിയെ അടങ്ങു എന്ന് പറഞ്ഞു ഇറങ്ങി തിരിക്കുന്നവരെ നിയമപരമായി എതിര്‍ക്കാന്‍ ഞാനുണ്ടാകില്ല., പക്ഷെ അത് ഇവിടെ സ്വകാര്യമായിരിക്കണം, എന്നാലും അത് ഭാവിയില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കും എന്നത് മറക്കുന്നില്ല, പക്ഷെ അപ്പോഴും സര്‍ക്കാര്‍ നിക്ഷേപം / പങ്കാളിത്തം പാടില്ല.(തുടര്‍ച്ച 3 ല്‍ കാണുക)
ReplyDelete3.......ഇനി വീണ്ടും ഫിലിപ്പെന്സിലേക്കു പോകാം ; അതേ രാഷ്ട്രത്തില്‍ ഞങ്ങളാണ് യഥാര്‍ത്ഥ ഇസ്ലാമിക ബാങ്ക് എന്ന് പറഞ്ഞു (Abdel Aziz Dimapunong , സ്ഥാപകനും ചെയര്‍മാനും, The Amanah Islamic Investment Bank of the Philippines ) മറ്റൊരു ബാങ്ക് പ്രവര്‍ത്തിക്കുന്നുണ്ട്. ഇതൊന്നുമല്ല ഇസ്ലാമിക ബാങ്ക്, ഞങ്ങളാണ് എന്ന് പറഞ്ഞു മറ്റൊരെണ്ണം, ഈ വരുന്ന മാര്‍ച്ചില്‍ വരാന്‍ പോകുന്നുമുണ്ട്.. ചുരുക്കി പറഞ്ഞാല്‍, അമ്പതു ലക്ഷത്തിനു താഴെ മാത്രം മുസ്ലിങ്ങള്‍ ഉള്ള (അതും ഒട്ടു മുക്കാലും പരിഷ്കൃതര്‍) അവിടെ ധനകാര്യ / ബാങ്കിംഗ് രംഗത്ത് ഇസ്ലാമിക വിഭാകങ്ങളുടെ കിടമത്സരം തുടങ്ങി കഴിഞ്ഞു, അതും വെറും ഇരുപതു വര്‍ഷം കൊണ്ട്....ലോകത്തെ ഏറ്റവും വലിയ പാശ്ചാത്യ വല്കൃത രാജ്യവും, 96% സാക്ഷരതയും ഉള്ള, ഒന്‍പതു കോടിക്ക് താഴെ ജന സംഘ്യയുമുള്ള, എണ്ണാവുന്ന തരത്തില്‍ ആകെ രണ്ടു മത വിഭാകങ്ങലുമുള്ള (റോമന്‍ കത്തോലിക്,ഇസ്ലാം ) ഫിലിപ്പെന്‍സിലെ സ്ഥിതി ഇപ്പോള്‍ തന്നെ ഇങ്ങിനെ ആണങ്കില്‍ നമ്മുടെ ഇന്ത്യയിലെ സ്ഥിതി എന്താകും?!!! 115 കോടിയോളം ജനങ്ങളും, അതില്‍ തന്നെ ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്ലിം സമൂഹമുള്ള രണ്ടാമത്തെ രാജ്യവും, ഇസ്ലാമിനകത്ത് തന്നെ - പരസ്പരം ആശയ വിയോജിപ്പുള്ള - ലോകത്ത് ഏറ്റവും കൂടുതല്‍ വിഭാകങ്ങള്‍ ഉള്ള രാജ്യവും ഇന്ത്യ തന്നെ !!!??? ഔദ്യോഗിക മതങ്ങള്‍ തന്നെ പത്തില്‍ കൂടുതല്‍!!?? അതില്‍ തന്നെ പരസ്പരം വിയോജിപ്പുള്ള നൂറു കണക്കിന് വിഭാകങ്ങളും....സക്ഷരതയോ 65 ശതമാനവും!!.... ഒട്ടനവധി ഭാഷകള്‍...അങ്ങിനെ പറഞ്ഞാല്‍ തീരാത്ത സവിശേഷ രാജ്യമായ ഇന്ത്യയില്‍, ഫിലിപ്പെന്‍സിലെ പോയിട്ട് മറ്റേതെങ്കിലും രാഷ്ട്രത്തില്‍ നടക്കുന്ന ഇത്തരം കാര്യങ്ങള്‍ അപ്പ്ലെ ചെയ്യാന്‍ കഴിയുമെന്നാണോ സവാദ് വാദിക്കുന്നത്... എങ്കില്‍ ആ ചിന്തയുമായി, അതിനു വേണ്ട പ്രവര്‍ത്തനങ്ങളുമായി താങ്കള്‍ മുന്നോട്ടു പോകു.നന്ദി..
ReplyDeleteപ്രിയ സവാദ്, ലേഖനം തികച്ചും ഒരു മനുഷ്യത്വരഹിതമാണെന്ന വാദം താങ്കളെ സംഭന്തിച്ചു ശരിയായി തന്നെ ഇരിക്കട്ടെ.. പിന്നെ ആ ലേഖനം പൂര്‍ണ്ണമായി വായിച്ചിട്ടും ഇസ്ലാമിക ബാങ്ക് ഇന്ത്യന്‍ മതേതരത്വത്തിനു പോറല്‍ ഏല്പിക്കുമോ എന്ന ആശയെങ്കയെക്കാള് ഉപരി ഇസ്ലാമിക ബാങ്കിംഗ് എന്ന മതപരമായ കഴ്ച്ചപാടിനെ അവഹേളിക്കുന്നതാണ് എന്ന് താങ്കള്‍ക്കു തോന്നിയെങ്കില്‍ അതും അങ്ങിനെ ഇരിക്കട്ടെ. പിന്നെ ചോദ്യം ചെയ്യല്‍, ഒരു ആശയം അത് വരുന്ന സ്ഥലത്ത്, അവിടുത്തെ സംസ്കാരത്തിന് ., മനുഷ്യര്‍ക്ക് എതിരായി വര്‍ത്തിക്കും, അവരെ അപകടകരമായ രീതിയില്‍ വിപചിക്കാന് അത് കാരണമാകും എന്ന് തോന്നിയാല്‍ എന്റെ തൊഴിലായ എഴുത്തിലൂടെ, ഞാന്‍ ഇടപെട്ടെ മതിയാകു എന്ന്, എന്റെ മനസ്സാക്ഷിക്ക് തോന്നിയാല്‍ ഞാനത് എന്നാല്‍ കഴിയും വിധം എഴുത്തിലൂടെ പ്രകടിപ്പിക്കും.അത് മനുഷ്യത്വരഹിതമായ പ്രവര്ത്തനമാണങ്കില് അങ്ങിനെ തന്നെ ഇരിക്കട്ടെ !!!?പിന്നെ ഇസ്ലാമിക ബാങ്ക് ഇന്ത്യന്‍ മതേതരത്വത്തിനു എതിരാണെന്ന് തോന്നുന്നുണ്ടെങ്കില്‍, ഇസ്ലാമിക ബാങ്ക് സ്ഥാപിക്കാന്‍ പോകുന്ന സര്‍ക്കാരുമായിട്ടായിരുന്നു ചര്‍ച്ചകള്‍ നടത്തേണ്ടിയിരുന്നത് എന്ന താങ്കളുടെ നിര്‍ദ്ദേശം !!?, ഒരു മാദ്ധ്യമ പ്രവര്ത്തകന് എന്ന നിലയില്‍ ഞാന്‍ ചെയ്യേണ്ടത് പ്രതിരോധ , പ്രധികരണ ആവശ്യത്തിലേക്ക് എഴുതുക എന്നതാണ്.അത് എന്നാല്‍ കഴിയും വിധം ചെയ്യുന്നുണ്ട്.ഞാന്‍ എഴുതി തുടങ്ങിയതിനു ശേഷം, ഹിന്ദു ഉള്‍പ്പെടെ വിവിധ മാധ്യമങ്ങളില്‍ നിരവധി ലേഖനങ്ങള്‍ വന്നു.അതിനെ ഗുണങ്ങള്‍ കാണുന്നുമുണ്ട്. ഇനി ഒരു സാമൂഹിക ജീവി എന്ന നിലയില്‍ ചെയ്യാനുള്ളത് , എന്നാല്‍ കഴിയുന്ന രീതിയില്‍ ഭാവിയില്‍ നിയമപരമായി ചെയ്യും. അത് ഞാന്‍ നേരിട്ട് തന്നെ വേണമെന്നില്ല,.. എന്തായാലും സവാദിന്റെ നല്ല മനസ്സിന് നന്ദി,നന്മ വളരട്ടെ, മനുഷ്യത്വം വിജയിക്കട്ടെ,അതിനാവട്ടെ നമ്മുടെ ഓരോ ചലനവും.
ReplyDeleteഫിലിപ്പെന്‍സിലെ ഇസ്ലാമിക ബാങ്ക് ഉദാഹരണം വെച്ച് ഇന്ത്യയില്‍ വരന് പോകുന്ന ഇസ്ലാമിക ബാങ്കിനെ ന്യായീകരിക്കുകയല്ല ഞാന്‍ ചെയ്തത്.പകരം ,ഇസ്ലാമിക മല്ലാത്ത രാജ്യതൊന്നും സര്‍ക്കാര്‍ ഇടപെട്ടല്ല ഇത് നടത്തുന്നത് .എല്ലാം സ്വകാര്യ സംരംഭങ്ങളാണ് അല്ലെങ്കില്‍ സ്വകാര്യ ബാങ്കുകളാണ് എന്ന് ലേഖകന്‍ എഴുതിയപ്പോള്‍ ,അത് തെറ്റാണെന്ന് മനസ്സിലാക്കിയ ഞാന്‍ അത് ചൂണ്ടി ക്കാണിച്ചു തരുകയാണ് ചെയ്തത്.പക്ഷെ താങ്കള്‍ എപ്പോയും ഊഹിച്ചാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്.എന്റെ ചിന്തയെ പ്പോലും താങ്കള്‍ ഊഹിക്കുകയാണ് ചെയ്യുന്നത്. ഇവിടെ ഇസ്ലാമിക ബാങ്ക് വരുന്നതിലുള്ള ലാഭവും ,വരാതിരിക്കതിരുന്നാലുള്ള നഷ്ടവും സര്‍ക്കാരിനാണ്.അതുകൊണ്ട് തന്നെ എങ്ങിനെയെങ്കിലും ഇസ്ലാമിക ബാങ്ക് കൊണ്ട് വരുക എന്നത് ഒരു മുസ്ലിമിന്റെ താല്‍പര്യവുമല്ല.അങ്ങിനെയുള്ള ഒരുവിഷയതിന്റെ പേരില്‍, ഇസ്ലാമിക സാംസ്കാരിക മൂല്യത്തെപോലും ഈ ലേഖനത്തിന്റെ ചര്‍ച്ചകളില്‍ അവഹേളിച്ചതായി കാണാം. ഇന്ത്യയിലെ സാഹചര്യം ഇസ്ലാമിക ബാങ്കിന് അനുക്കൂലമല്ലെങ്കില്, ആ ഒരു വിഷയമല്ലേ നന്മയുള്ള തൂലികയിലൂടെ അവതരിപ്പിക്കേണ്ടത്?. അല്ലാതെ ഒരു മതപരമായ കാര്യത്തിനെ ചോദ്യം ചെയ്യുകയും,പരസ്പരം മനുഷ്യര്‍ മതപരമായ കാര്യങ്ങളെ ചോദ്യം ചെയ്യുന്ന അവസ്ഥ ഉണ്ടായാല്‍, മതേതര രാജ്യം മത തീവ്രവാദ രാജ്യമായിപ്പോവില്ലേ?.
ReplyDeleteദുബായ് പേരിനു മാത്രമാണ് ഇസ്ലാമിക രാജ്യമെന്ന് താങ്കള്‍ പറയുന്നതിന്റെ അടിസ്ഥാനം മനസ്സിലായില്ല. ഇസ്ലാമിക നിയമ പ്രകാരമുള്ള ഭരണം ഇല്ലതതിനാലാണോ?. 100% മുസ്ലിങ്ങളുള്ള സൗദി അറേബ്യയില്‍ മാത്രമേ ഇന്ന് ഗള്‍ഫു രാജ്യത്തു ഇസ്ലാമിക നിയമപ്രകാരമുള്ള ഭരണമുള്ളൂ.. ബാക്കിയുള്ള ദുബായ് ഉള്‍പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍,അഫ്ഗാനിസ്ഥാന്,അള്‍ജീറിയ ,ബംഗ്ലാദേശ്,ബ്രുനീ ,കൊമോറോസ് ,ഇജിപ്റ്റ്,ഇറാന്,ഇറാഖ,ജോര്‍ദാന്‍,ലിബിയ,മലേഷ്യ,മാലിദ്വീവേസ്,മൌരിടനിയ,മൊറോക്കോ,ഒമാന്‍,പാക്കിസ്ഥാന്,സോമാലിയ,ടുണീഷ്യ,യെമെന്‍ എന്നീ രാജ്യങ്ങളില്‍ ഇസ്ലാം ഒഫീഷ്യല്‍ റിലിജ്യന്‍ ആയതുകൊണ്ടാണ് ഈ രാജ്യങ്ങളെ ഇസ്ലാമിക് രാജ്യങ്ങള്‍ എന്ന് വിളിക്കപെടുന്നത്. അതേസമയം,ലോകത്തിലേറ്റവും കൂടുതല്‍ മുസ്ലിങ്ങളുള്ള,ജനസംഖ്യയില്‍ ലോകത്ത് നാലാം സ്ഥാനമുള്ള ഇന്തോനേഷ്യയില്‍ (86.1% of indonesian population is muslim) ഇസ്ലാം ഒഫീഷ്യല്‍ റിലിജ്യന്‍ അല്ലാത്തതുകൊണ്ട് ,ഇന്തോനേഷ്യ ഒരു ഇസ്ലാമിക രാഷ്ട്രമെന്നു പറയപ്പെടുന്നില്ല.
ReplyDeleteപ്രിയ സവാദ്, ഫിലിപ്പെന്‍സിലെ ഇസ്ലാമിക ബാങ്ക് ഉദാഹരണം വെച്ച് ഇന്ത്യയില്‍ വരാന്‍ പോകുന്ന ഇസ്ലാമിക ബാങ്കിനെ ന്യായീകരിക്കുകയല്ല സവാദിന്റെ ഉദ്ധേശം എങ്കില്‍, ആ ലേഖനത്തിലും നൂറില്‍ അധികം പ്രധികരണങ്ങളിലും നിരവധി ചോദ്യങ്ങളും സംശയങ്ങള്ക്കുമായിരുന്നു താങ്കള്‍ ഉത്തരം നല്‍കേണ്ടത്, അവസാന ഭാഗമായ അനുഭന്ത വായന മാത്രമാണോ താങ്കള്‍ കണ്ടത്? സൈദ്ധാന്തികവും, ഭരണഘടനാപരവും, സാമൂഹികവും, മാനുഷികവും പ്രത്യയശാസ്ത്രപരവുമായ നിരവധി കാര്യങ്ങളെ മാറ്റി നിറുത്തി അത് മാത്രം താങ്കള്‍ക്കു കാണാന്‍ കഴിഞ്ഞത് തെറ്റാണു എന്നല്ല, പക്ഷെ, അത് മാത്രമേ താങ്കള്‍ കണ്ടുള്ളൂ... ഞാന്‍ ഊഹിച്ചാണ് കാര്യങ്ങള്‍ കണക്കു കൂട്ടുന്നത് എന്നത് ആ ലേഖനം വായിച്ചപ്പോഴും, ഇപ്പോള്‍ തന്ന മറുപടി വായിച്ചപ്പോഴും താങ്കള്‍ക്കു മനസ്സിലാക്കാന്‍ കഴിഞ്ഞു....!!!?? അംഗീകരിക്കുന്നു. പിന്നെ, ഇവിടെ ഇസ്ലാമിക ബാങ്ക് വരുന്നതിലുള്ള ലാഭവും ,വരാതിരുന്നാലുള്ള നഷ്ടവും സര്‍ക്കാരിനാണ് എന്ന് പറഞ്ഞതിലെ "ലാഭം" (?!!) എന്നത് നോട്ടുകളും, കെട്ടിടങ്ങളും മറ്റു ഭൌതിക വികസനങ്ങളുമാണോ?,അതോ മനുഷ്യ സമൂഹത്തിന്റെ അകെമാനമുള്ള സുരക്ഷിതമായ നില നില്പിന് അത് ലാഭം ആണ് എന്നാണോ? അങ്ങിനെയാണ് താങ്കള്‍ മനസ്സിലാക്കിയത് എങ്കില്‍ അത് അങ്ങിനെ തന്നെയിരിക്കട്ടെ. അടുത്തത്, അതുകൊണ്ട് തന്നെ എങ്ങിനെയെങ്കിലും ഇസ്ലാമിക ബാങ്ക് കൊണ്ട് വരുക എന്നത് ഒരു മുസ്ലിമിന്റെ താല്‍പര്യവുമല്ല എന്ന് സവാദ് പറയുമ്പോള്‍ പിന്നെ എങ്ങിനെ കൊണ്ട് വരല് ആണ് രു മുസ്ലിമിന്റെ ലക്ഷ്യം?!! അതൊന്നു വ്യക്തമാക്കാമോ? (തുടര്‍ച്ച രണ്ടില്‍ കാണുക)
ReplyDelete2....ഇനി ഞാന്‍ ഇടപെട്ടത്, ആ ലേഖനവും, ഇവിടെ വന്ന പ്രതികരണങ്ങളും പൂര്‍ണ്ണമായും വായിച്ചു കഴിഞ്ഞിട്ടും മനസ്സിലാക്കാന്‍ കഴിഞ്ഞില്ലങ്കില്‍ ഒന്ന് കൂടി പറയാം.ഭാരതീയ സാഹചര്യത്തില്‍ ഒരു മതപരമായ ബാങ്ക് അപകടം ആണ്. (ഊഹിച്ചു മനസ്സിലാക്കിയതാണ് എന്ന് തന്നെ കൂട്ടിക്കോളു.) ഇനി, ഏതെങ്കിലും തരത്തില്‍ അത് വേണം എന്ന് ആഗ്രഹിക്കുന്നുവെങ്കില്‍,നിര്‍ബന്ധം പിടിക്കുന്നുവെങ്കില്‍ ആ ലേഖനം കാര്യങ്ങളെ ഊഹിച്ചെടുക്കുന്ന ചിലര്‍ക്ക് പ്രസക്തമാണ്.അവര്ക്കായിട്ടെങ്കിലും ഉത്തരങ്ങള്‍ തന്നോളു. ഇസ്ലാമിക സാംസ്കാരിക മൂല്യത്തെപോലും ഈ ലേഖനത്തിന്റെ ചര്‍ച്ചകളില്‍ അവഹേളിച്ചതായി തോന്നിയെങ്കില്‍ അതിനു മോഡറേറ്റര്‍മാര്‍ മറുപടി പറയട്ടെ. പിന്നെ ഇസ്ലാമിക ബാങ്കിനെ കുറിച്ച് സംസാരിക്കുന്നിടത്ത്, അത് ഒരു സാമൂഹിക മതമായ നിലക്ക് അവിടെ സാമൂഹികവും മതപരവുമായ എല്ലാം കടന്നു വരും.അതില്‍ അസഹിഷ്ണുത ഉണ്ടങ്കില്‍ അത് മോഡറേറ്റര്‍മാരെ അറിയിക്കു..ഇന്ത്യയിലെ സാഹചര്യം ഇസ്ലാമിക ബാങ്കിന് അനുക്കൂലമല്ലെങ്കില്, ആ ഒരു വിഷയമല്ലേ നന്മയുള്ള തൂലികയിലൂടെ അവതരിപ്പിക്കേണ്ടത് എന്ന താങ്കളുടെ ചോദ്യം ആ ലേഖനം വായിച്ചിട്ട് തന്നെയാണോ? ഇന്ത്യയിലെ സാഹചര്യം ഇസ്ലാമിക ബാങ്കിന് ഒന്ന് കൊണ്ടും അനുയോജ്യമല്ല എന്ന് വളരെ ലളിതമായി, പ്രസക്തമായ ചോദ്യങ്ങളിലൂടെ, നിര്ദ്ധേശങ്ങളിലൂടെ, കുറ്റപ്പെടുത്തലിലൂടെ അതില്‍ അവതരിപ്പിച്ചിട്ടുണ്ട്, പിന്നെ മനുഷ്യത്വം പറയുമ്പോള്‍ മനുഷ്യത്വത്തിനു എതിരായി നില്ക്കുന്ന എല്ല്ലാം, അത് മതങ്ങളായാലും കടന്നു വരും.അത് സ്വാഭാവികമാണ്. ഇനി ഈ ലേഖനത്തിന്റെ രീതി എന്റെ രീതിയല്ലേ? അതിനു എന്റേതായ പരിമിതികള്‍ ഉണ്ടാവും. അതൊന്നുമില്ലാതെ സവാദ് ഇതേ വിഷയം എഴുതുന്നതില്‍ എനിക്ക് എതിര്‍പ്പില്ല കേട്ടോ.പിന്നെ, മതപരമായ "കാര്യങ്ങളെ" അല്ല ചോദ്യം ചെയ്തത്, "മതപരമായ ഇന്ത്യന്‍ സാഹചര്യത്തിലെ തെറ്റുകളെ" ആണ് ചോദ്യം ചെയ്യുന്നത്. താങ്കള്‍ ഇട്ട രണ്ടാമത്തെ പ്രതികരണം ഈ വിഷയത്തിന് പുറത്താണ്, അത് പിന്നീട് ഇസ്ലാമിക രാഷ്ട്രങ്ങള്‍ എന്ന വിഷയം വരുമ്പോള്‍ ചര്‍ച്ച ചെയ്യാം.നന്ദി സവാദ്,നന്മ വളരട്ടെ, മനുഷ്യത്വം വിജയിക്കട്ടെ,അതിനാവട്ടെ നമ്മുടെ ഓരോ ചലനവും.
ReplyDelete