ഒരു പാതിരാത്രി..
നിര്‍ത്താതെ ചിലക്കുന്ന കോളിംഗ് ബെല്ലിനെ ശപിച്ചു കൊണ്ട് കതക് തുറന്നു.
സുന്ദരനായ ഒരു യുവാവ്, റോമിയോ സ്റ്റൈലും റോഡിന്റെ നിറവും!!
പുള്ളിക്കാരന് എന്നെ നോക്കി ഒന്ന് ചിരിച്ചു..
ആഹാ, എത്ര മനോഹരം..
കാക്ക തേങ്ങാ പൂള് കൊത്തി കൊണ്ട് പോന്ന പോലെ തന്നെ!!
"ആരാ?"
"ഞാനൊരു ബുദ്ധിജീവിയായ ബ്ലോഗറാ"
"എന്ത് വേണം?"
"സീരിയസ്സായി കുറച്ച് കാര്യം സംസാരിക്കണം"
ശത്രുവിനു നേരെ വാതില്‍ കൊട്ടിയടക്കുന്നതിലും അപകടമാണ് ഒരു ബുദ്ധിജീവി എന്ന് കരുതുന്ന വ്യക്തിക്ക് നേരെ വാതിലടക്കുന്നതെന്ന പൊതു സത്യം മനസിലോര്‍ത്ത്, ആ മുതു പാതിരാത്രിക്ക് അയാളുമായി ഞാന്‍ സംസാരിച്ചു.അയാളുടെ ആവശ്യങ്ങളും എന്റെ മനസിലെ സംശയങ്ങളും ഒരു ലേഖനമായി ഞാന്‍ ഇവിടെ കുറിക്കട്ടെ..
ബ്ലോഗ് ഇപ്പോഴും ശൈശവ അവസ്ഥയിലാണെന്നതാണ് അദ്ദേഹത്തിന്റെ പരാതി.അദ്ദേഹത്തെ പോലെയുള്ള ബുദ്ധി ജീവികളെല്ലാം ഇപ്പോള്‍ അത് പറഞ്ഞ് കരയുകയാണത്രേ, കഷ്ടം.എന്ത് രീതിയിലാണ് ബ്ലോഗ് ശൈശവ അവസ്ഥയിലാണെന്ന് ചോദിച്ചാല്‍ പ്രത്യേകിച്ച് കാരണം ഒന്നും പറയാനില്ല.ഒന്നൂടെ നിര്‍ബന്ധിച്ച് ചോദിച്ചാല്‍ ഒരു കാരണം നര്‍മ്മമാണത്രേ!!
ഏതൊരു മനുഷ്യനിലും ഒരു കുട്ടിയുണ്ടെന്നാണ് പറയുന്നത്, കുട്ടിക്കാലം പലവിധ രസങ്ങളും നിറഞ്ഞതാണ്.ഒരുപക്ഷേ ഈ ചിന്തയാവാം നര്‍മ്മമാണ് ബ്ലോഗിന്റെ ശൈശവ അവസ്ഥക്ക് പിന്നില്‍ എന്ന് പറയാന്‍.
ഇത് ആണോ കാരണം??
ആവോ, എനിക്കറിയില്ല!!
ആ ബുദ്ധിജീവിയുടെ ചിന്താഗതി ഏകദേശം ഇപ്രകാരമാണെന്ന് തോന്നുന്നു..
ഭൂരിഭാഗം പേരും നര്‍മ്മം എഴുതിയാല്‍ ബ്ലോഗ് ശൈശവ അവസ്ഥ.ഇതേ വിഭാഗം പ്രണയം എഴുതിയാല്‍ ബ്ലോഗ് കൌമാര ദശ.ഇവര്‍ ആനുകാലിക സംഭവങ്ങള്‍ എഴുതിയാല്‍ ബ്ലോഗ് യൌവനദശയാകും.ഇനി കുടുംബത്തെ കുറിച്ച് എഴുതിയാല്‍ ബ്ലോഗ് മദ്ധ്യവയസ്ക്കനാകും.ആത്മീയം എഴുതുന്നതോടെ ബ്ലോഗ് കിളവനാകും.പിന്നെ അധികം താമസിക്കാതെ ബ്ലോഗെന്ന മാധ്യമത്തെ തെക്കോട്ടെടുക്കും.അങ്ങനെ ബ്ലോഗിന്റെ പതിനാറടിയന്തിരം നടത്തിയട്ട് നമുക്ക് ഒരേ സ്വരത്തില്‍ പറയാം:
"ബ്ലോഗ് ഒരു നല്ല മാധ്യമം ആയിരുന്നു"
ഇതാണോ ഈ ബുദ്ധിജീവിക്ക് വേണ്ടത്??
ആവോ, എനിക്കറിയില്ല!!
ഇനി ചില ബുദ്ധിജീവികളില്‍ കണ്ട് വരുന്ന ഒരു പ്രശ്നമുണ്ട്, ആരെങ്കിലും നര്‍മ്മത്തില്‍ ചാലിച്ച് രണ്ട് കഥ അടുപ്പിച്ച് എഴുതിയാല്‍ ഇവര്‍ തല പൊക്കും.പിന്നീട് ഉപദേശങ്ങളുടെ ഘോഷയാത്രയായി..
ഇനി നര്‍മ്മം എഴുതരുത്, എഴുത്തിനെ സീരിയസ്സയി കാണണം, എഴുത്തില്‍ അസ്പുഷ്ടം വേണം, വായിക്കുമ്പോള്‍ ശിരോഉക്തി വേണം, ഇമ്മാതിരി കുറേ വാചകങ്ങള്‍!!
നിങ്ങളൊന്ന് ആലോചിച്ച് നോക്കിയെ, നന്നായി കവിത എഴുതുന്ന ഒരു വ്യക്തിയോടെ 'ഇനി കവിത എഴുതരുത്, നിങ്ങളൊരു കവി ആയി പോകും.അതിനാല്‍ ഇന്ന് മുതല്‍ കഥാപ്രസംഗം എഴുതു' എന്ന് പറഞ്ഞാല്‍ എങ്ങനിരിക്കും??
പോട്ടെ, നമ്മുടെ ഒരു സൂപ്പര്‍സ്റ്റാറിന്റെ അടുത്ത്, 'നായകനാകാന്‍ നിങ്ങള്‍ മിടുക്കനാ, ഇനി നായിക ആവ്' എന്ന് പറഞ്ഞാല്‍ അവര്‍ക്കെന്ത് തോന്നും??
എന്തിനു, മീന്‍ വിറ്റ് ഉപജീവനം നടത്തുന്ന ഒരാളോട്, 'ഇനി മീന്‍ വില്‍ക്കേണ്ട, പോയി തെങ്ങേ കേറ്' എന്ന് പറഞ്ഞാലോ??
അയ്യേ, മ്ലേച്ചം.
ഒരു സംശയം, ഇതാണോ ബുദ്ധിജീവിയുടെ ലക്ഷണം??
ആവോ, എനിക്കറിയില്ല!!
ഇനി ഈ വിഭാഗത്തിനു ഒരു ചിന്താഗതിയുണ്ടെന്ന് തോന്നുന്നു, നര്‍മ്മം എഴുതുന്നത് എളുപ്പമാണെന്ന്.അല്ല സുഹൃത്തേ, ഒരിക്കലുമല്ല.കാരണം 'നര്‍മ്മം', എഴുതുന്ന ആളുടെ മനസിലല്ല, വായിക്കുന്ന വ്യക്തിയുടെ മനസിലാണ് വരേണ്ടത്.അല്ലാതെ ഒരു പോസ്റ്റ് എഴുതിയട്ട്, ലേബല്‍ നര്‍മ്മം എന്നും കൊടുത്ത്, വായിക്കുന്ന കൂട്ടുകാരോട് പൊട്ടിച്ചിരിക്കാന്‍ കൂടി പറഞ്ഞാല്‍ അത് നര്‍മ്മം ആകുകയില്ല.അതിനാല്‍ പുതിയ ആളുകളെ ആയാലും, പഴയ ആളുകളെ ആയാലും നര്‍മ്മത്തിന്റെ പേരില്‍ തള്ളിക്കളയരുതെന്ന് ഒരു അപേക്ഷയുണ്ട്.
ഇനി മനസില്‍ തോന്നിയ ഒരു കാര്യം പറഞ്ഞോട്ടേ, ബ്ലോഗ് ശൈശവത്തിലാണെന്ന് തോന്നുന്നെങ്കില്‍ അതിനു കാരണം ഒരിക്കലും നര്‍മ്മമല്ല.മറ്റ് ഏതൊരു വിഭാഗത്തെയും പോലെ നര്‍മ്മവും നല്ലൊരു മേഖലയാണ്.നാല് കഥ നര്‍മ്മത്തില്‍ എഴുതുന്ന ഒരു വ്യക്തിയും ആ ചട്ടക്കൂടില്‍ ഒതുങ്ങി പോകില്ല.എഴുതുന്ന ആള്‍ക്ക് താല്പര്യമുള്ള കാലത്തോളം അതില്‍ തുടരും എന്നേ ഉള്ളു.പിന്നെ ഏതൊരു മേഖലയും പോലെ ഇതില്‍ വിജയിക്കുന്ന സമയവും കാണും, അതേ പോലെ പരാജയപ്പെടുന്ന സമയവും കാണും.അതിനു ബ്ലോഗ് എന്ന മാധ്യമവുമായി ബന്ധപ്പെടുത്തേണ്ട കാര്യമില്ല.
ബ്ലോഗ് ശൈശവ അവസ്ഥയിലാണെന്ന് പ്രതികരിക്കുന്നതല്ലാതെ, ഇതിനെ എങ്ങനെ രക്ഷപ്പെടുത്താം എന്ന് ആരും പ്രതികരിച്ച് കണ്ടില്ല.പാതിരാത്രി വന്ന ബുദ്ധിജീവിയോട് ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞു ആധൂനികവത്കരണം വേണമത്രേ!!
എന്താണ് ആധൂനികവത്കരണം എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്??
കടിച്ചാല്‍ പൊട്ടാത്ത വാക്കുകള്‍ അമ്മാനമാടുന്നതോ, അതോ എഴുതുന്നവനും വായിക്കുന്നവര്‍ക്കും ഒരേ പോലെ മനസിലാകാതെ ഇരിക്കുന്നതോ??
കവിതയും കഥകളും ആധൂനികവത്കരിക്കാന്‍ ഞാന്‍ ഒന്ന് ശ്രമിക്കട്ടെ..
ഉദാഹരണത്തിനു ഒരു കവിത..
"അങ്കണ തൈമാവില്‍ നിന്ന് ആദ്യത്തെ പഴം വീഴ്കേ
അമ്മതന്‍ നേത്രത്തില്‍ നിന്നുതിര്‍ന്നു ചൂട് കണ്ണീര്"
ഈ വരികള്‍ ഒന്നു ആധൂനിക വത്കരിക്കട്ടെ..
"കണ്ണിലെ അഗ്നികള്‍ അമ്മതന്‍ വേദന
മണ്ണിലെ മാമ്പഴം ഉണ്ണിതന്‍ ഓര്‍മ്മകള്‍"
എന്ത് മനസിലായി??
ഇങ്ങനെ കവിത എഴുതിയാല്‍ ബ്ലോഗ് രക്ഷപ്പെടുമോ??
ആവോ, എനിക്കറിയില്ല!!
ഇനി ഒരു ഗദ്യം..
"കര്‍ക്കടകം കഴിഞ്ഞു, ചിങ്ങം വന്നു.ഓണമായി പൊന്നോണമായി.മാവേലി മന്നനെ വരവേല്‍ക്കാന്‍ കേരളം ഒരുങ്ങി"
ഒന്ന് ആധൂനികവത്കരിക്കട്ടെ..
"കഠോരകര്‍ക്കടകത്തിന്റെ മൃഗീയ കരങ്ങളില്‍ നിന്നും മോചനം.അങ്ങകലെ ചിങ്ങ പുലരിയുടെ പൊന്‍വെട്ടം.കാണം വിറ്റും ഓണം ഉണ്ണണമെന്ന് പറഞ്ഞ കോരനെ ഞെട്ടിക്കും വിധത്തില്‍ പൊന്നോണത്തിന്റെ കതിരവന്‍ ഉദിക്കുന്നു.പാതളത്തില് നിന്ന് നിഷ്ക്രമിച്ച മാവേലി മന്നനു ഉത്കൃഷ്ട ഉദാത്ത സ്വീകരണത്തിനു കേരളം മാതൃക"
ഇങ്ങനെ എഴുതിയാല്‍ ബ്ലോഗ് രക്ഷപ്പെടുമോ??
ആവോ, എനിക്കറിയില്ല!!
ഇത്രയും വിശദീകരിച്ച് കഴിഞ്ഞ് ഞാന്‍ പാതിരാത്രിയിലെ ആ സന്ദര്‍ശകനോട് പറഞ്ഞു:
"പ്രിയപ്പെട്ട ബുദ്ധിജീവി, മറുപടി ആഗ്രഹിക്കുന്നു.മനസിലെ സംശയത്തിന്റെ അഹോരകരങ്ങളെ വ്യക്ത മറുപടിയുടെ ചൂട് നിശ്വാസങ്ങളാല്‍ ഒന്ന് ധന്യമാക്കു..
മഴകാത്ത് നില്ക്കുന്ന വേഴാമ്പലിനെ പോലെ ഞാന്‍ കാത്തിരിക്കുന്നു.."
പക്ഷേ അയാള്‍ക്ക് മറുപടി ഉണ്ടായിരുന്നില്ല!!
എന്താണ് കാരണം??
ആവോ, എനിക്കറിയില്ല!!
ഇങ്ങനെയെല്ലാം എഴുതിയ സ്ഥിതിക്ക് എന്റെ ഒരു അഭിപ്രായം പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.ബ്ലോഗ് ഇപ്പോഴും ശൈശവ അവസ്ഥയിലാണെന്ന വിലാപങ്ങള്‍ക്ക് കാരണം ഒരിക്കലും എഴുത്തുകാരല്ല.കവിത, ലേഖനം, നര്‍മ്മം, അങ്ങനെ എന്തുമായികൊള്ളട്ടെ, എഴുത്തുകാരന് അവന്റെ സൃഷ്ടി കര്‍മ്മം നടത്തുന്നു.'കാക്കയ്ക്കും തന്‍കുഞ്ഞ് പൊന്‍കുഞ്ഞ്' എന്ന് പറയുന്ന പോലെ, ഏതൊരു എഴുത്തുകാരനും തങ്ങളുടെ രചനകള്‍ പ്രിയപ്പെട്ടതാണ്.അതിനെ കുറിച്ച് നല്ല നല്ല അഭിപ്രായങ്ങളും, പോസിറ്റീവായ വിമര്‍ശനങ്ങളും പ്രതീക്ഷിക്കുന്നതില്‍ അവനെ തെറ്റ് പറയാന്‍ സാധിക്കുകയില്ല.ഇനി മറ്റ് മാധ്യമങ്ങളുടെ വിജയം എന്നത്, അതിനു സാധാരണ ജനങ്ങളിലേക്ക് വരെ ഇറങ്ങി ചെല്ലാന്‍ കഴിയുന്നു എന്നതാണ്.ഇവിടെയാണ് ബ്ലോഗിന്റെ പരിമതി, കമ്പൂട്ടര് വിജ്ഞാനവും ഇന്റെര്‍നെറ്റ് പരിജ്ഞാനവുമുള്ള ഏതൊരാള്‍ക്കും ബ്ലോഗ് ഒരു മരീചിക അല്ല.എന്നാല്‍ ഇവയെ കുറിച്ച് ഒരു ബോധവുമില്ലാത്ത ജനതയില്‍ കൂടി ബ്ലോഗിനെ കുറിച്ചുള്ള അറിവ് എത്തിച്ചാലേ നമ്മള് ഉദ്ദേശിക്കുന്ന റിസള്‍ട്ട് ലഭിക്കുകയുള്ളന്നാണ് എനിക്ക് തോന്നുന്നത്.പരസ്പരം പഴിചാരാതെ അതിനായി നമുക്ക് ശ്രമിക്കം, ബ്ലോഗ് എന്ന മാധ്യമത്തെ കൂടുതല്‍ ജനകീയമാക്കാനായി.അങ്ങനെയായാല്‍ അഭിമാനത്തോടെ നമുക്ക് പറയാം, ബ്ലോഗ് ശൈശവ അവസ്ഥയിലുള്ള മാധ്യമമല്ല, വളര്‍ന്ന് കൊണ്ടിരിക്കുന്ന മാധ്യമമാണെന്ന്.അതിനായി മുന്നിട്ട് ഇറങ്ങാന്‍ ഒരോരുത്തരോടും ഞാന്‍ അപേക്ഷിക്കുകയാണ്.നമുക്കായി, ബ്ലോഗിനായി, ഈ ബൂലോകത്തിനായി, എല്ലാവരും ശ്രമിക്കുക, പ്ലീസ്സ്!!
വാല്‍ക്കഷ്ണം:
ഈ പോസ്റ്റില്‍ ആദ്യം സൂചിപ്പിച്ച ബുദ്ധിജീവിക്ക് ജീവിച്ചിരിക്കുന്ന ഒരു ബുദ്ധിജീവിയുമായും ബന്ധമില്ല.അതൊരു സാങ്കല്‍പ്പിക കഥാപാത്രമാണ്, അല്ലെങ്കില്‍ അന്ന് പാതിരാത്രിക്ക് ഉറക്കത്തില്‍ ഞാന്‍ ഞെട്ടി ഉണരാന്‍ കാരണമായ കഥാപാത്രം.ഒന്ന് കൂടി, ആരേയും വേദനിപ്പിക്കാനല്ല ഈ പോസ്റ്റ്, ബ്ലോഗിന്റെ ഉയര്‍ച്ചക്ക് എന്തെല്ലാം ചെയ്യാന്‍ കഴിയുമെന്ന് അറിയാന്‍ വേണ്ടി മാത്രമാണിത്.ഇതിനെ ഒരു അവിവേകമായി ആരെങ്കിലും കാണുന്നെങ്കില്‍ ദയവായി ക്ഷമിക്കുക.
തീപ്പൊരിയും കൊണ്ടാണല്ലോ അരുണേ വരവ്...
ReplyDeleteട്രാക്കിംഗ്..ബാക്കി ഓഫീസിന്നു വന്നിട്ട്
ഇത് ആര്ക്കിട്ടോക്കെയോ കൊള്ളുന്നുണ്ടല്ലോ..... ഒരങ്കത്തിനുള്ള പുറപ്പാടാണോ ?
ReplyDeleteപലരുടെയും മാനസിക വ്യഥയാണ് അരുൺ മനസ്സിലാക്കിയത്….ഇങ്ങനെയൊരു പോസ്റ്റ് കലക്കി
ReplyDeleteപലരുടെയും മാനസിക വ്യഥയാണ് അരുൺ മനസ്സിലാക്കിയത്….ഇങ്ങനെയൊരു പോസ്റ്റ് കലക്കി
ReplyDeleteസൂപ്പര്‍ പോസ്റ്റ്. ഈ അവസരത്തില്‍ നന്നായി.
ReplyDeleteഇവിടെ ബ്ലോഗ്, ബ്ലോഗെന്ന് പറയുന്നത് മലയാളം ബ്ലോഗിനെ കുറിച്ചാണേ.ഇന്ന് രാവിലെയും അത് ശൈശവ അവസ്ഥയിലാണത്രേ!!
ReplyDeleteകഷ്ടം!!
രക്ഷപ്പെടുമോ??
ആവോ, എനിക്കറിയില്ല!!
@ജോ:
ആരെയും മനപൂര്‍വ്വം താങ്ങിയതല്ല :)
എന്നാല്‍ മറുപടി ആഗ്രഹിക്കുന്നുമുണ്ട്.പ്രധാനമായും ബ്ലോഗിന്റെ ശൈശവ അവസ്ഥക്ക് കാരണം നര്‍മ്മം ആണെന്ന് ആരെങ്കിലും കരുതുന്നെങ്കില്‍ അവരുടെ മറുപടി :)
സൂപ്പര്‍ ഫാസ്റ്റിന്റെ സൂപ്പര്‍ പോസ്റ്റ്
ReplyDeleteഭൂരിഭാഗം പേരും നര്‍മ്മം എഴുതിയാല്‍ ബ്ലോഗ് ശൈശവ അവസ്ഥ.ഇതേ വിഭാഗം പ്രണയം എഴുതിയാല്‍ ബ്ലോഗ് കൌമാര ദശ.ഇവര്‍ ആനുകാലിക സംഭവങ്ങള്‍ എഴുതിയാല്‍ ബ്ലോഗ് യൌവനദശയാകും.ഇനി കുടുംബത്തെ കുറിച്ച് എഴുതിയാല്‍ ബ്ലോഗ് മദ്ധ്യവയസ്ക്കനാകും.ആത്മീയം എഴുതുന്നതോടെ ബ്ലോഗ് കിളവനാകും.പിന്നെ അധികം താമസിക്കാതെ ബ്ലോഗെന്ന മാധ്യമത്തെ തെക്കോട്ടെടുക്കും.അങ്ങനെ ബ്ലോഗിന്റെ പതിനാറടിയന്തിരം നടത്തിയട്ട് നമുക്ക് ഒരേ സ്വരത്തില്‍ പറയാം:
ReplyDelete"ബ്ലോഗ് ഒരു നല്ല മാധ്യമം ആയിരുന്നു"
ദുഷ്ടാ ...അഞ്ചു മിനിറ്റ് വര്‍ത്തമാനം പറജപ്പോള് തന്നെ എന്റെ സ്റ്റൈലും നിറവും മനസിലാകി !!! പുറത്തു ഇറങ്ങു .....കാണിച്ചു തരാം. നാഗരാജിന്റെ കടയുടെ മുന്നില്‍ ഇട്ട് തട്ടും.
ReplyDeleteSd/- മുന്തിരി തോട്ടം ബുദ്ധിജീവി അസോസിയേഷന് പ്രസിഡന്റ്.
"ഞാനൊരു ബുദ്ധിജീവിയായ ബ്ലോഗറാ"
ReplyDeleteനര്‍മ്മമാണ് ബ്ലോഗിന്റെ ശൈശവാവസ്ഥക്ക് കാരണമെങ്കില്‍ ഇനി മുതല്‍ നര്മെഴുതുംബോള്
ReplyDeleteആ നര്‍മ്മം, ആത്മാവിന്റെ മേലേ കൊംബിലെ അന്തകരാളത്തില് ആളികത്തിയ തീകുണ്ഡത്തിന്റെ അണ്ഡത്തില് നിന്നും ശേഖരിച്ച ശുശ്കമായ അഗാധ ധൂമകേതുക്കളുടെ ശ്ലാഘനീയമായ ശ്ലോഘങളുടെ ശഖുമാലകള് കോര്‍ത്ത കടല്ക്കരയിലെ കുടല്മാലകളെ പോലെ നാക്ക് നീട്ടിയ ആറ് സപ്ത വര്ണ്ണങളും കെട്ട് പൊട്ടിയ എട്ട് സ്വരഞളുടേയും സങ്കലനമായിരിക്കണം അത് വെങ്കലം കൊണ്ട് വിളക്കി മൂപ്പിച്ചതുമായിരിക്കണം!
അപ്പം ബ്ലോഗ് ശൈശവ ദശ കൈവെടിഞ് നല്ലൊന്നാന്തരം മൂത്ത് മുറ്റിയ ബ്ലോഗാവും!
ഇനി ഈ വിഭാഗത്തിനു ഒരു ചിന്താഗതിയുണ്ടെന്ന് തോന്നുന്നു, നര്‍മ്മം എഴുതുന്നത് എളുപ്പമാണെന്ന്.അല്ല സുഹൃത്തേ, ഒരിക്കലുമല്ല.കാരണം 'നര്‍മ്മം', എഴുതുന്ന ആളുടെ മനസിലല്ല, വായിക്കുന്ന വ്യക്തിയുടെ മനസിലാണ് വരേണ്ടത്.അല്ലാതെ ഒരു പോസ്റ്റ് എഴുതിയട്ട്, ലേബല്‍ നര്‍മ്മം എന്നും കൊടുത്ത്, വായിക്കുന്ന കൂട്ടുകാരോട് പൊട്ടിച്ചിരിക്കാന്‍ കൂടി പറഞ്ഞാല്‍ അത് നര്‍മ്മം ആകുകയില്ല.അതിനാല്‍ പുതിയ ആളുകളെ ആയാലും, പഴയ ആളുകളെ ആയാലും നര്‍മ്മത്തിന്റെ പേരില്‍ തള്ളിക്കളയരുതെന്ന് ഒരു അപേക്ഷയുണ്ട്.
ReplyDeleteഅല്ലാ പിന്നെ??
അരുണ്‍ ഈ പോസ്റ്റ് അനിവാര്യം തന്നെ, ഇതിനു ഒറ്റ മറുപടിയെ ഉള്ളു. കോമഡി സിനിമ കണ്ടു തിയേറ്ററില്‍ കിടന്നു തലകുത്തി മറിഞ്ഞു ചിരിച്ചിട്ട്, നിറഞ്ഞ കണ്ണും തൂത്ത് അല്‍പ്പം എയറും പടിച്ചു പുറത്തേക്കു വരുന്ന ആളോട് അടുത്ത ഷോ കാണാന്‍ ലൈനില്‍ നിന്നവന് ചോദിച്ചു "ചേട്ടാ പടം എപ്പടി, കോമഡി എപ്പടി?" പുള്ളി ഒന്ന് കൂടി എയര്‍ കേറ്റി പറഞ്ഞു "സ്റ്റാന്‍ഡേര്‍ഡ് ഇല്ലാത്ത കോമഡി ആണ്, പോരാ"
അരുണ്‍ , അഭിനന്ദനങ്ങള്‍
ReplyDeleteNannayi Arun (Manu)
ReplyDeleteMurali Nair
Dubai
" കളിവീടുറങ്ങിയല്ലോ .....
ReplyDeleteകളിവാക്കുറങ്ങിയല്ലോ........
ഒരുനോക്കു കാണുവാനായ് ....
ആത്മാവ് തേങ്ങുന്നല്ലോ ...."
എല്ലാ എഴുത്തും ഇങ്ങനെ എഴുതിയാല്‍ എല്ലാവര്ക്കും മനസ്സിലാവും എന്നും നിലനില്ക്കുകയും ചെയ്യും ...എന്താ ശരിയല്ലേ ?
കൂടുതല്‍ ചിന്തകള്‍ക്ക് വഴിവെക്കുന്ന പോസ്റ്റുകള്‍ പ്രതീക്ഷിക്കട്ടെ
നന്മകള് നേരുന്നു
നന്ദന
സ്വാമി ശരണം.....
ReplyDeleteമണ്ഡലകാലം കഴിയട്ടെ......ബാക്കി ഞാന്‍ അന്ന് പറയാം.
ജാഗ്രതെ
ആധൂനികവത്കരണം വേണമത്രേ!! ആവോ, എനിക്കറിയില്ല!!:)
ReplyDeleteരക്ഷപ്പെടുമോ??
ആവോ, എനിക്കറിയില്ല!!
പ്രിയപ്പെട്ട അരുണ്‍ ,
എനിക്കിഷ്ടായി പോസ്റ്റ്! എന്റെ ഒരു അനുഭവത്തില്‍ ഇത് ബുദ്ധിജീവികളുടെ മാത്രം പ്രശ്നമല്ല, ബൂലോകത്ത് ശ്രദ്ധിക്കപ്പെടാന്‍ എന്തും പറയാം എന്നൊക്കെ ചിന്തിക്കുന്നവര്‍ക്കും ഈ പ്രശ്നം കണ്ട് വരാറുണ്ട്, ഒരു തരം ആടിനെ പട്ടിയാക്കല്‍ ! ബ്ലോഗും ബ്ലോഗ് വായനയും ആനന്ദം നല്കുന്നിടത്തോളം അത് നിലനില്ക്കും എന്ന് തന്നെയാണു എന്റെ അഭിപ്രായം ,നിത്യവസന്തം പോലെ !
ബ്ലോഗ് എന്ന മാധ്യമം ജനകീയമാക്കാനുള്ള ഏത് പരിപാടിക്കും ഞാനുമുണ്ട് മുന്‍ നിരയില്‍ !
ബുദ്ധിജീവിയെ ഒടിച്ചു മടക്കി.
ReplyDeleteനര്‍മ്മത്തെ രണ്ടാംതരം ആയി കാണുന്ന കാഴ്ചപ്പാട് പണ്ടുമുതലേ സാഹിത്യത്തിലും സമൂഹത്തിലും ഉണ്ട്. പക്ഷെ, ബഷീര്‍, വി കെ എന്‍ ഒക്കെ ഇതിനെ മറികടന്നവരുമാണ്. കാരണം നര്‍മ്മത്തിനുവേണ്ടി എഴുതിയുണ്ടാക്കിയവ അല്ലായിരുന്നു അവരുടെ സൃഷ്ടികള്‍.
ReplyDeleteഎല്ലാത്തരം എഴുത്തും ഉണ്ടാവട്ടെ. നര്‍മ്മവും, സെന്റിയും, കഥയും, സിനിമയും എല്ലാം. പക്ഷെ എഴുത്തിനു വേണ്ടി എഴുത്താകരുത് അതിപ്പോ നര്‍മ്മമായാലും കവിതയായാലും. അങ്ങിനെ വരുമ്പോള്‍ ബോറഡിക്കും ഏതും.
:)
ReplyDeleteഅരുണേ കലക്കൻ പോസ്റ്റ്..
ReplyDeleteഈ ബുദ്ധിജീവികളെ സൂക്ഷിച്ചുകൊള്ളൂ, ഉറക്കത്തിൽ മാത്രമല്ല,
കായംകുളത്തും എത്തിയേക്കാം..
പ്രസക്തമായ ഒരു പോസ്റ്റ്..
എല്ലാ ആശംസകളും..!
അരുണ്‍ ചേട്ടാ, ശരിക്കും ഇങ്ങനൊരു പോസ്റ്റിടാനുള്ള ചങ്കൂറ്റത്തെ സമ്മതിച്ചിരിക്കുന്നു.നര്‍മ്മത്തെ കുറ്റം പറയുന്നവരുടെ നെഞ്ചത്തോട്ട് നര്‍മ്മത്തിന്റെ സൂപ്പര്‍ഫാസ്റ്റ്.ആശംസകള്‍
ReplyDeleteശരിക്കും നര്‍മ്മത്തിന്റെ മര്‍മ്മം തൊട്ടറിഞ്ഞ പോസ്റ്റ്.നര്‍മ്മം എഴുതിയാലും,സീരിയസ് എഴുതിയാലും എഴുതാനറിയുന്നവര്ക്കേ രണ്ടിലും തെളിയാനാവൂ.അതു കൊണ്ടു ഒന്നെഴുതിയാല്‍ മോശമെന്നോ മറ്റേതെഴുതിയാല് നല്ലതെന്നോ എന്നുള്ള ചിന്തകള്‍ തന്നെ ബാലിശമാണു..
ReplyDeleteഎനിക്കാ ബാല്യം,കൌമാരം എന്നിങ്ങനെയുള്ള ബ്ലോഗ് ദശകള്‍ ക്ഷ പിടിച്ചു.:)
പിന്നെ ജനകീയമാക്കല്‍ അതൊക്കെ പ്രാവര്‍ത്തികമാക്കുക എളുപ്പമാണോ..
ഞാന്‍ ഏറ്റവും കൂടുതല്‍ ആസ്വദിക്കുന്നത് നര്‍മ്മമാണ്, ഒരു പക്ഷെ ഞാനും ശൈശവ ദശയില്‍ ആയതുകൊണ്ടായിരിക്കാം
ReplyDeleteപോസ്റ്റ് കലക്കി
നല്ല കാര്യം അരുണ്‍ജീ.....ഇതാരോ ചേട്ടന്റെ കയ്യീന്ന് ചോദിച്ചു വാങ്ങ്യതാ അല്ലേ ?!!!
ReplyDeleteഈ പോസ്റ്റില്‍ ആദ്യം സൂചിപ്പിച്ച ബുദ്ധിജീവിക്ക് ജീവിച്ചിരിക്കുന്ന ഒരു ബുദ്ധിജീവിയുമായും ബന്ധമില്ല.അതൊരു സാങ്കല്‍പ്പിക കഥാപാത്രമാണ്, അല്ലെങ്കില്‍ അന്ന് പാതിരാത്രിക്ക് ഉറക്കത്തില്‍ ഞാന്‍ ഞെട്ടി ഉണരാന്‍ കാരണമായ കഥാപാത്രം.ഒന്ന് കൂടി, ആരേയും വേദനിപ്പിക്കാനല്ല ഈ പോസ്റ്റ്, ബ്ലോഗിന്റെ ഉയര്‍ച്ചക്ക് എന്തെല്ലാം ചെയ്യാന്‍ കഴിയുമെന്ന് അറിയാന്‍ വേണ്ടി മാത്രമാണിത്.ഇതിനെ ഒരു അവിവേകമായി ആരെങ്കിലും കാണുന്നെങ്കില്‍ ദയവായി ക്ഷമിക്കുക.
ReplyDeleteറെഅദ് മൊരെ...
അയ്യോ, പഞ്ചപാവം.മൂര്‍ച്ചയുള്ള കത്തിയാല്‍ ആരുടെയോ വയറ്റത്ത് കുത്തിയട്ട് സോറീന്ന് പറഞ്ഞാല്‍ മതിയല്ലോ:)
പോസ്റ്റ് സൂപ്പര്‍
കൊള്ളാം, അരുൺ
ReplyDeleteThis comment has been removed by the author.
ReplyDeleteഅരുണ്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ തീര്‍ച്ചയായും പ്രസക്തം തന്നെ..ഈ പോസ്റ്റിനെ അഭിനന്ദിക്കുന്നു..ബുദ്ദിജീവികള്‍ എന്ന വിഭാഗം സാഹിത്യത്തില്‍ എന്നും നിറഞ്ഞു നിന്നിട്ടുള്ള(നില്ക്കുന്ന)വരാണ്...വെറുതെ വാര്‍ത്തയ്ക്കു വേണ്ടി മാത്രം പ്രതികരിക്കുന്നവര്‍..അതുപോലുള്ള വര്‍ഗത്തെ വെറുതെ അവഗണിക്കാനേ കൊള്ളൂ..പക്ഷെ ബ്ലോഗ് രംഗത്തേക്ക് വരുമ്പോള്‍ ചില ചിന്തകള്‍ എന്റെ മനസ്സിലേക്ക് വരുന്നു..നമ്മുടെ ബൂലോഗത്തില്‍ ഏറ്റവും കൂടുതല്‍ സ്വീകരിക്കപ്പെടുന്നതും എഴുതപ്പെടുന്നതും നര്‍മം
ReplyDeleteതന്നെയാണ്...ജോലിയുടെ വിരസതകളില്‍ ആണ് മിക്കവാറും ബ്ലോഗ് വായനയിലേക്ക് തിരിയുന്നത്...അപ്പോള്‍ മനസ്സിന് ഒരു റിലാക്സ് ആണ് നല്ല നര്‍മം..ശ്രദ്ധിക്കേണ്ട ഒരു കാര്യം ബ്ലോഗ് മാധ്യമത്തില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ളത് നര്മത്തിനാണ്...അപ്പോള്‍ നര്‍മം എഴുതുന്ന ബ്ലോഗ്ഗര്‍ ശൈശവ ദിശയില്‍ ആണെന്ന് പറയുന്നത് തീര്‍ത്തും അടിസ്താന രഹിതം..അരുണ്‍ നര്‍മം ഒഴിവാക്കി വെറും സീരിയസ് രചന മാത്രം നടത്തുന്നതിനെ പറ്റി ഒന്ന് ആലോചിച്ചു നോക്കൂ..!!..ഓരോരുത്തര്‍ക്കും ഓരോരോ രീതികളും ശൈലികളും...പക്ഷെ എല്ലാ രീതിയിലും വളരെ നന്നായി എഴുതാന്‍ കഴിവുള്ളവര്‍ നര്‍മത്തില്‍ മാത്രം ഒതുങ്ങി പോകുന്നതും അഭിലഷണനീയമല്ല... നമുക്ക് എല്ലാം വേണം..നര്‍മവും സീരിയസ് പ്രമേയങ്ങളും എല്ലാം...അച്ചടി മാധ്യമത്തിനോട് കിടപിടിക്കുന്ന രീതിയില്‍ ബ്ലോഗ് രംഗം ഉയര്‍ന്നു വരണമെങ്കില്‍ നമുക്ക് നര്‍മത്തോടൊപ്പം മറ്റു രീതിയിലുള്ള രചനകളും ആവശ്യമാണ്....ആളുകള്‍ക്ക് തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യമുണ്ടല്ലോ....എല്ലാ തരത്തിലുള്ള വായനയും പ്രോത്സാഹിക്കപെടെണ്ടത് തന്നെ...
ഓ.ടോ : ഇത് വായിച്ചു എന്നെ നര്‍മ വിരോധി ആക്കരുത്..ഞാന്‍ ഏറ്റവുമധികം വായിക്കാന്‍ ഇഷ്ടപ്പെടുന്നത് നര്‍മം തന്നെ..:) :)
നന്നായി അരുണ്‍ . സത്യത്തില്‍ ഈ പോസ്റ്റ് ഇത്തിരി താമസിച്ചു പോയി എന്നാണ് എനിക്കു തോന്നുന്നത്. നര്‍മ്മം മാത്രമല്ല ഭൂരിപക്ഷത്തിനു അനുഭവേദ്യമാകുന്ന എന്തും നിലവാരമില്ലാത്തതാണെന്ന ഒരു ബ്രാന്‍ഡിങ്ങ് ബൂലോകത്ത് സജീവമായുണ്ട്. അതിന്റെ പേരില്‍ ഒരു യുദ്ധം ഇപ്പോള്‍ കഴിഞ്ഞതേ ഉള്ളൂ.
ReplyDeleteനര്‍മ്മമോ,കവിതയോ, രാഷ്ട്രീയമോ എന്തുമാകട്ടേ എല്ലാത്തിലും നിലവാരമില്ലാത്തതും ഉള്ള്തുമുണ്ട്.എന്നാല്‍ ഉരുണ്ട മലയാളം അക്ഷരങ്ങളെ ചതുരത്തില്‍ ആക്കി വാചകങ്ങളെ അര്ത്ഥമില്ലാത്തവയാക്കി വായിക്കുന്നവനെ വട്ട് പിടിപ്പിക്കുന്ന വിധത്തില്‍ പടച്ചു വിടുന്നവയാണ് ഉദാത്തം എന്നും, വൈലോപ്പള്ളിയോ...ഒ എന്‍ വി യോ അയ്യേ അങ്ങിനെയൊക്കെ എഴുതിയാല്‍ എന്തു ബോറായിരിക്കും എന്നും നിലവിളിക്കുന്ന ബു ജികള്‍ക്കുള്ള നല്ല മറുപടി.
ഒരു ബ്ലോഗര്‍ എന്ന് എനിക്ക് അവകാശപ്പെടാനാവില്ല.ഞാന്‍ നര്‍മ്മം മാത്രം വായിക്കുന്ന ഒരു പാവമാണ്.അരുണിന്റെ രചനകള്‍ എല്ലാം വായിക്കാറുമുണ്ട്.ആരും ശ്രദ്ധിക്കാത്ത ഒരു കാര്യം, അരുണ്‍ ഈ എഴുതിയത് ഒരു സീരിയസ്സ് സബജക്റ്റാ.അതും നര്മ്മത്തിലാ.ഇതില്‍ നിന്നും നര്‍മ്മം എന്തിനെയും ഉള്‍ക്കൊള്ളുന്നതായി കാണാം.അപ്പോള്‍ നര്‍മ്മത്തെ മൂന്നാംകിട ആക്കേണ്ടതില്ല
ReplyDeleteവളരെ വളരെ നല്ല പോസ്റ്റ്
മലയാളം ബ്ലോഗ് ശൈശവാവസ്ഥ പിന്നിടുന്നു എന്നു പറയാം.
ReplyDeleteവിഷയങ്ങളിലെ വൈവിദ്ധ്യം വായനക്കാരന്റെ വായനാ രീതി , ഇവയിലെല്ലാം കാതലായ മാറ്റം കാണപ്പെടുന്നുണ്ട്. പക്ഷെ ബ്ലോഗിന്റ്റെ ശൈശവാവസ്ഥയും നര്‍മ്മവും തമ്മില്‍ കൂട്ടിക്കുഴക്കണ്ട കാര്യമെന്തെന്നാണ് മനസ്സിലാവാത്തത്.നര്‍മ്മം ജീവിതത്തിനെ ഭാഗമാണ്, അതിനാല്‍ അത് ബ്ലോഗുള്‍പ്പെടെ എല്ലാം മേഖലകളിലും കടന്നു വരികയും ചെയ്യും. നര്‍മ്മ ബ്ലോഗുകള്ക്കെ വായനക്കാരുണ്ടാവൂ എന്ന ധാരണയും തെറ്റാണ്, വായനാ സുഖം തരുന്ന ബ്ലൊഗുകള് , അത് നര്‍മ്മമായാലും രാഷ്ട്രീയമായാലും സാങ്കേതികമായാലും താത്പര്യമുള്ളവര്‍ വായിക്കുക തന്നെ ചെയ്യും. നല്ലോരു ശതമാനം വായനക്കാരും ഒരു നേരം കൊല്ലി എന്ന നിലയില്‍ ബ്ലോഗ് വായിക്കാനെത്തുന്നുണ്ട്, അത് ഒരു പക്ഷെ നര്‍മ്മ ബ്ലോഗുകള്‍ക്ക് വായനക്കാരെ കൂടുതലായി നല്ക്കുന്നുണ്ടാവും.
പോസ്റ്റിനു പിറകില്‍ അരുണിന്റെ വ്യക്തിപരമായ എന്തോ ഒരു അനുഭവം ഉണ്ടെന്ന് തോന്നുന്നു.
:)
ഓഹോ, അങ്ങിനെ വരട്ടെ, ഈ പോസ്റ്റ് പോങ്ങുംമൂടന്റെ കുമ്പസ്സാരം എന്ന പോസ്റ്റുമായി കൂട്ടി വായിക്കേണ്ടതല്ലേ?
ReplyDeleteഅവിടെ കമന്റു ചെയ്തിരിക്കുന്നാ ആരോ ഒരാളല്ലേ ഈ പാതി രാത്രി വന്നു മുട്ടി വിളിച്ച ബുദ്ധി ജീവി.
എഴുത്തിന്റെ കാര്യത്തില്‍ ആര് എന്തെഴുതണം എന്ന് തീരുമാനിക്കേണ്ടത് എഴുത്തുകാരന് തന്നെയാണ്.
തമാശ എഴുതിക്കൊണ്ടിരിക്കുന്ന ഒരാളോട് ഇനി നീ ഒന്ന് സീരിയസ് ആയി എഴുതാന്‍ നോക്ക് എന്ന് പറഞ്ഞു
എഴുതിക്കുന്നത് തന്നെ എഴുത്ത് കാരന്റെ ഉള്ളിലുള്ള സര്‍ഗ്ഗ വാസനയെ മറ്റൊരു അദൃശ്യ ശക്തി വഴി
തിരിച്ചു വിടുന്നതിനോട് തുല്യമാണ്. ആ ശ്രമത്തിനു മുതിര്‍ന്നാല്‍ തന്നെ എഴുത്തുകാരന് തനിക്കു തന്നെ
ഒരുക്കിയിരിക്കുന്ന തൂക്കു കയറില്‍ തല കുരുക്കി വച്ചിരിക്കുകയാണ് എന്ന് പറയാം. അരുണ്‍ കായംകുളം
എന്ന ബ്ലോഗ് ഹാസ്യ കുലപതിക്ക് ഒരു പക്ഷെ ബ്ലോഗ് തല തൊട്ടപ്പന്മാര് എന്ന് വിചാരിച്ചിരിക്കുന്ന
ഒരുവനില്‍ നിന്നും ലഭിച്ചിരിക്കുന്ന കയ്പ്പേറിയ അനുഭവത്തിന്റെ ചുവടു പിടിച്ചാകാം ഒരു പക്ഷെ ഈ പോസ്റ്റിന്റെ
പിറവിക്കു കാരണം. അരുണിനെ പോലുള്ള പ്രതിഭകളെ ഹത്യ ചെയ്യുന്നതിന് തുല്യമാണ് തലതൊട്ടപ്പന് മാരുടെ വാക്കുകള്‍.
ഒരു പക്ഷെ അവരെക്കാളും ഉയരത്തില്‍ അരുണ്‍ കായംകുളം എത്തിപ്പെട്ടാലോ എന്ന ചിന്താഗതിയില്‍ ആയിരിക്കും
ഇവര്‍ ബുദ്ധി ജീവി ചമഞ്ഞു സൂപ്പര്‍ ഫാസ്ടിനെ സ്നേഹപൂര്‍വ്വം ഉപദേശിക്കുന്നു എന്ന വ്യാജേനെ ഇങ്ങനെയൊക്കെ
പറയുന്നത്.
അരുണ്‍ , താങ്കളുടെ ശൈലി മറ്റാര്‍ക്കും അടിയറവു വയ്ക്കരുനു എന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
ബ്ലോഗില്‍ എന്തെഴുതണം, എങ്ങിനെ എഴുതണം എന്നൊക്കെ തീട്ടൂരവും കൊണ്ടിറങ്ങുന്ന ആളുകളുണ്ട്. ഇഷ്ടമില്ലാത്ത എഴുത്ത് വായിക്കണ്ട എന്ന് വിചാരിച്ചാല്‍ തീരുന്നതേയുള്ളു. ബ്ലോഗ്, സാഹിത്യം മാത്രം എഴുതാനുള്ളതാണെന്ന് കരുതുന്നില്ല. ജീവിതത്തെ സ്പര്‍ശിക്കുന്ന എന്തും പങ്ക് വെക്കണമെന്ന് തോന്നുന്നെങ്കില്‍ അത് കുറിച്ചിടാനുള്ള നല്ലൊരു ഇടമാണ് ബ്ലോഗ്. താല്പര്യമുള്ളവര് വായിക്കട്ടെ. വിമര്‍ശനങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറുള്ളവര്‍ക്ക് അത് ചെയ്യാം. ബ്ലോഗിന് സ്വീകാര്യത കൂടുന്നു എന്ന് തന്നെയാണ് തോന്നുന്നത്. നര്‍മ്മം എഴുതിയാല്‍ ബ്ലോഗ് ശൈശവദശയില്‍ തന്നെ നില്ക്കും എന്ന് കരുതുന്നില്ല. മസിലും പിടിച്ച് വായിക്കുന്നതിലും നല്ലതല്ലേ, വായിച്ചിട്ടൊന്ന് ചിരിക്കാനെങ്കിലും കഴിയുന്നത്? നല്ല നര്‍മ്മം എഴുതാനും കഴിവ് വേണം. അത്തരം നല്ല എഴുത്തുകാര്‍ ഒരുപാടുണ്ട് ബ്ലോഗില്‍.
ReplyDeleteഅരുണ്‍, നര്‍മം എഴുതുന്നത് അത്ര എളുപ്പമല്ല. പിന്നെ എന്നും ശൈശവം നല്ലതല്ലേ. നിങ്ങളുടെ ശൈശവത്തിലെ നിഷ്കളങ്കത നിറഞ്ഞ നര്‍മം ഞങ്ങളെയൊക്കെ എത്ര ചിരിപ്പിക്കുന്നു. ഞങ്ങള്‍ ഒന്നു ഉള്ളു തുറന്നു ചിരിച്ചോട്ടെ "ബുദ്ധിജീവികളെ "....
ReplyDeleteഅരുണേ....ഇത് കൊള്ളാം കേട്ടോ...
ReplyDeleteകുറച്ചു നാള് നര്‍മ്മം എഴുതിക്കഴിഞ്ഞപ്പോള്‍ ഇനി കുറച്ചു സീരിയസ് ആയിത്തന്നെ എഴുതിക്കളയാം എന്ന് ഞാനും തീരുമാനിച്ചു. അതിന് പ്രകാരം ആദ്യം ഞാന്‍ സ്വയം "സീരിയസ്" ആയി. പിന്നെ പേനയെടുത്ത് വളരെ സീരിയസ് ആയ ഒരു ലേഖനം എഴുതി. സീരിയസ് ആയിത്തന്നെ പലതവണ വായിച്ചു. വായിക്കുന്തോറും എന്റെ സീരിയസ് കൂടിക്കൂടി അതൊരു സീരിയസ്നസ് ആയി. പിന്നെ ആ സീരിയസ്നസ് ഒട്ടും ചോരാതെ അത് ഒരു പോസ്റ്റാക്കി. അപ്പോഴേയ്ക്കും സീരിയസ്നസിന്റെ അളവ്കവിഞ്ഞു എനിക്ക് മൂത്രിക്കാന്‍ മുട്ടി. സീരിയസ്നസ് ഒട്ടും കളയാതെ ഞാന്‍ മൂത്രിച്ചു. തിരിച്ചു വന്നപ്പോള്‍ ഞാന്‍ പോസ്റ്റാക്കാന്‍ എഴുതി വച്ചിരുന്നത് എടുത്തു വായിച്ച ഭാര്യ തലയും കുത്തിക്കിടന്നു ചിരിക്കുന്നു. അതുകണ്ട് കൂടുതല്‍ സീരിയസ് ആയ എന്നോട് ഭാര്യ ഒരു ചോദ്യം.
"കാക്ക കുളിച്ചാല്‍ കൊക്കാകുമോ മനുഷ്യാ.. നിങ്ങള്‍ ഇത്രേം നാളും എഴുതിയത് വായിച്ചിട്ട് എനിക്ക് ചിരി വന്നില്ല. പക്ഷെ ഇത് വായിച്ചിട്ട് ചിരിക്കാതിരിക്കാന്‍ വയ്യ."
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നമുക്ക് പറ്റുന്നതല്ലേ എഴുതാന്‍ പറ്റൂ...?
അല്ലേ അരുണേ?
അടിപൊളി ഭാവനാരാഹിത്യം കാരണം
ReplyDeleteഞാന്‍ കുറച്ചുകാലം ഊണേശ്വരത്തു കണ്ടേക്കില്ല.
‘നെന്റെ നര്‍മ്മത്തിന്റെ മര്‍മ്മം നോക്കി ഞങ്ങ കീറും’ എന്ന് ഓഫീസിലുള്ളവരുടെ ഭീഷണി വേറെ.
ഏതാനും ആശംസകള്‍ തല്ക്കാലം
പിടിക്കിന്‍..
അരുണിന്റെ ചിന്തകള്‍ പുതിയതല്ല എന്നും പറയട്ടെ, ഈ ഒരു ചിന്ത എല്ലാ കാലത്തും ഉണ്ടായിരുന്നു എന്നു വേണം കാണാന്‍. ബ്ലോഗിലും മുന്‍പ് ഉണ്ടായിട്ടുണ്ട്. ആദ്യകാല ബ്ലോഗര്‍മാരില്‍ നര്‍മ്മം എഴുതുന്നതിനെ പലരും വിമര്‍ശിക്കുകയോ കളിയാക്കുകയോ ചെയ്തിട്ടുണ്ട്. പലരും അതിനു മറുപടിയും പറഞ്ഞിട്ടുണ്ട്. ഏതെങ്കിലും ഒരു വിഭാഗം സാഹിത്യത്തെ തളര്‍ത്തുകയില്ല എന്നു തന്നെയാണ് എന്റെ വിശ്വാസം. അത് നര്‍മ്മമായാലും മറ്റെന്തായാലും.
ReplyDeleteപിന്നെ നര്‍മ്മമാണെങ്കില്‍ കൂടിയും, ആവര്‍ത്തനം, തമാശക്കുവേണ്ടിയുള്ള തമാശ, ആവശ്യമില്ലാതെയുള്ള തമാശ കുത്തിതിരുകല് ഒക്കെയും ബോറാകും.
ചിന്തകള്‍ക്ക് ഒരു അഭിനന്ദനം
ഇവിടെ രണ്ടു രീതിയില്‍ ചിന്തിക്കാം.:
ReplyDelete1. നല്ല ബ്ലോഗ് പോസ്റ്റ് എന്നാല്‍ ഗൌരവ സ്വഭാവം ഉള്ളത് , നല്ല ബ്ലോഗ്ഗര്‍ എന്നാല്‍ ഗൌരവതരമായ ചിന്തകള്‍ മാത്രം പ്രകടിപ്പിക്കുന്ന ആള് എന്നിങ്ങനെയുള്ള മുന്‍വിധികള്‍ പലരും അടുത്ത കാലത്ത് തന്നെ തങ്ങളുടെ പോസ്റ്റുകളില്‍ പ്രതിപാദിച്ചു കണ്ടു. അതിനോട് അല്‍പ്പം പോലും യോജിപ്പ് തോനുന്ന്നില്ല. അങ്ങനെ ആയിരുന്നു സത്യം എങ്കില്‍ നമുക്കൊരിക്കലും ഒരു ടോം &ജെറി, മിക്കി മൗസ്, ചാര്‍ലി ചാപ്ലിന് ഒന്നും ഉണ്ടാവില്ലായിരുന്നു. അത് കൊണ്ട് അങ്ങനെ ചിന്തിക്കുന്നവര്‍ക്ക് നല്ലൊരു മറുപടി തന്നെ ആണ് അരുണിന്റെ ഈ പോസ്റ്റ്.
2. എഴുതാന്‍ വേണ്ടി എഴുതുന്ന പോലെ കുത്തി തിരുകിയ നര്‍മ്മം ചിലപ്പോള്‍ വായിക്കുന്നവര്‍ക്ക് ചെടിക്കും. ആര്‍ക്കും മനസിലാവാത്ത കവിത പോലെ. പക്ഷെ അത് സ്വന്തം ബ്ലോഗ്ഗില്‍ പബ്ലിഷ് ചെയ്യുവാനുള്ള സ്വാതന്ത്ര്യം ബ്ലോഗ്ഗര്‍ക്ക് ഉള്ളത് പോലെ തന്നെ ആ പോസ്റ്റ് വായനയില്‍ നിന്ന് ഒഴിവാക്കാനുള്ള സ്വാതന്ത്ര്യം വായനക്കാരനും ഉണ്ടല്ലോ. അത് പോലെ ആരോഗ്യകരമായ വിമര്‍ശനവും ആവാം. അത് തീര്‍ച്ചയായും ആ എഴുത്തുകാരന് അവന്റെ നിലവാരം മെച്ചപെടുത്താന്‍ സഹായകരമാവും.
അത് കൊണ്ട്, കഴമ്പുള്ള വിമര്‍ശനം ആവാം , പ്രോത്സാഹനവും. രണ്ടും ആ ബ്ലോഗ്ഗറിനു ശരിയായ ദിശയിലേക്കുള്ള പ്രചോദനം ആവണം എന്ന് മാത്രം.
അല്ലാതെ ഒരു വിഭാഗം സൃഷ്ടികളെ മുന്‍ വിധിയോടെ തള്ളി കളയരുത്. അത് അപക്വമായ കാഴ്ചപ്പാടാണ്.
സൂപ്പറെ സൂപ്പര്‍
ReplyDeleteഏതോ ബുദ്ധിജീവി കരയുന്ന ശബ്ദം..
നര്‍മ്മം എളുപ്പത്തില്‍ കൈകാര്യം ചെയ്യാവുന്ന വിഷയമല്ല. പക്ഷെ, ബ്ലോഗിലെ പലരും നര്‍മ്മം എഴുതുന്നവരെ എന്തോ ഒരു തരം താണ രീതിയില്‍ കാണുന്നു എന്ന് എനിക്കും തോന്നിയിട്ടൂണ്ട്. എന്റ്റെ മാത്രം തോന്നലായിരുന്നു അതെന്നാണ് ഞാന്‍ കരുതിയിരുന്നത്.
ReplyDeleteപക്ഷെ, ഇതുകൊണ്ടാണോ എന്നറീയില്ല ബ്ലോഗിലെ നല്ല നര്‍മ്മം എഴുതിയിരുന്ന പല ബ്ലോഗ്ഗേഴ്സും ഇപ്പോ എഴുതുന്നുമില്ല, എഴുതിയാല്‍ പഴയപോലെ ഹാസ്യം എഴുതാന്‍ മടിക്കുന്നുണ്ട് താനും. അപാരമായ ഹാസ്യം എഴുതിയിരുന്ന പോങ്ങുമ്മൂടനൊക്കെ രാഷ്ട്രീയവും സാമൂഹികവുമായ വിഷയങ്ങളിലേക്ക് മാറി, അതുപോലെ ജിഹേഷ് എടാകൂടം എന്നൊരു ബ്ലോഗ്ഗര്‍ ഉണ്ടായിരുന്നു. അപാരമായ ഹാസ്യത്തെ കുറഞ്ഞ വാക്കുകളില്‍ വരികളില്‍ ഒതുക്കിയെഴുതിയിരുന്ന ബ്ലോഗര്‍. പക്ഷേ എന്തുകൊണ്ടോ ഇവരൊക്കെ ഇപ്പോള്‍ ഹാസ്യം എഴുതാറില്ല.
പക്ഷേ, ഹാസ്യത്തിനു വേണ്ടി ഹാസ്യം എഴുതിയാലും വായനക്കാര്‍ക്ക് ബോറഡിക്കും എന്നത് മൂന്നരത്തരം :)
അല്ല, ഇതെന്താ ഇപ്പോ ഇങ്ങനെ, എന്തെങ്കിലുമൊക്കെ സംഭവിച്ചോ ബൂലോഗത്ത്. ഞാന്‍ മാത്രം ഒന്നുമറിഞ്ഞില്ലല്ലോ.
ReplyDeleteഎന്തായാലും എനിക്കു നര്‍മ്മം ഇഷ്ടമാണ്. പലതും വായിക്കുമ്പോള്‍ ഇവര്ക്കെങ്ങിനെയാ ഇതു പറ്റണേ എന്നു അത്ഭുതവും, അസൂയയുമൊക്കെ തോന്നാറുണ്ട്.
മനസ്സു തൊറന്നങ്ങ് എഴുതന്നെ :) ബ്ലോഗെഴുതാനൊക്കെ ഇങ്ങനെ അന്യരുടെ ഇഷ്ടാനിഷ്ടങ്ങള്‍ നോക്കേണ്ടതുണ്ടോ ??? !!!
ReplyDelete"aavo enikkariyilla..."
ReplyDeletenalla post.
"ഓഹോ, അങ്ങിനെ വരട്ടെ, ഈ പോസ്റ്റ് പോങ്ങുംമൂടന്റെ കുമ്പസ്സാരം എന്ന പോസ്റ്റുമായി കൂട്ടി വായിക്കേണ്ടതല്ലേ?"
ReplyDeleteശ്രീ. രവികുമാര്‍ എന്നപേരില്‍ അഭിപ്രായം പറഞ്ഞ വ്യക്തിയുടെ ചോദ്യമാണ് മേപ്പടി കൊടുത്തിരിയ്ക്കുന്നത്.
കുമ്പസാരം എന്ന എന്റെ പോസ്റ്റില്‍ നര്‍മ്മം എഴുതുന്നവരോ അല്ലെങ്കില്‍ നര്‍മ്മം തന്നെയോ ആണ് മലയാളം ബ്ലോഗിന്റെ നിലവാരത്തകര്‍ച്ചയ്ക്ക് - അങ്ങനെയൊന്നുണ്ടെങ്കില്‍ - കാരണം എന്ന് പറയുന്നില്ല. നര്‍മ്മം നന്നായി കൈകാര്യം ചെയ്യുന്ന ആരെയും ഞാനവിടെ മോശമായി പരാമര്‍ശിച്ചിട്ടുമില്ല.
മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ശ്രീ. ബിമിനിത് എഴുതിയ ലേഖനത്തിനെതിരായി - പ്രത്യേകിച്ച് മലയാളം ബ്ലോഗ് ഇന്നും ശൈശവദശയിലാണെന്നും അവിടെ നടക്കുന്നത് വെറും കുളിമുറി എഴുത്ത് മാത്രമാണെന്നും പറഞ്ഞതിലുള്ള എന്റെ എതിര്‍പ്പാണ് കുമ്പസാരമായി പുറത്തുവന്നത്. അങ്ങനെ എന്തെങ്കിലും കുറവുകള്‍ മലയാള ബ്ലോഗിന് വന്നിട്ടുണ്ടെങ്കില്‍ ഒരു ബ്ലോഗറെന്നനിലയില് ഞാനും അതില്‍ കുറ്റക്കാരനാവുന്നുവെന്ന് മാത്രമേ ഞാന്‍ പറഞ്ഞിട്ടുള്ളു. ആരെയും അപമാനിക്കാനോ ചെറുതാക്കാനോ ഒന്നും ഞാന്‍ ശ്രമിച്ചിട്ടില്ല സ്നേഹിതരേ...
മാത്രവുമല്ല, 4 പെഗ്ഗ് നല്കിയ ലഹരിയില്‍ വലിയ തയ്യാറെടുപ്പോ ആലോചനകളോ ഒന്നുമില്ലാതെ വളരെവേഗം കുറിച്ച ഒരു പോസ്റ്റ് മാത്രമാണത്. വിട്ടുകളയൂ.
പ്രിയ അരുണ്‍, എനിക്ക് താങ്കളോട് യാതൊരു വിധ അസൂയയോ കുശുമ്പോ ഇല്ല. ഏതെങ്കിലും വിധത്തില്‍ ഞാന്‍ താങ്കളുടെ മനസ്സിന് അസ്വസ്ഥത നാല്കിയിട്ടുണ്ടെങ്കില് പരസ്യമായി ഞാന്‍ താങ്കളോട് മാപ്പു പറയുന്നു. ക്ഷമിയ്ക്കുക. കുമ്പസാരമെന്ന പോസ്റ്റ് എഴുതുമ്പോള്‍ താങ്കള്‍ എന്റെ മനസ്സില്‍ പോലുമില്ലായിരുന്നു. :)
താങ്കളുടെ വളര്‍ച്ചയില്‍ ഞാന്‍ ആത്മാര്‍ത്ഥമായി സന്തോഷിയ്ക്കുന്നു. എഴുതാനുള്ള താങ്കളുടെ കഴിവ് ആരെയും ആകര്ഷിക്കുന്നതുതന്നെയാണ്.
ഞാനും താങ്കളുടെ എഴുത്ത് ആസ്വദിയ്ക്കുന്നവനാണ് അരുണ്‍. നന്ദി. കൂടുതല്‍ എഴുതുക.
ഞാന്‍ ഒരിയ്ക്കലും താങ്കളെ ഉപദേശിച്ചിട്ടില്ല. ഇനി അങ്ങനെ ചെയ്യാനുള്ള സാധ്യതയും കുറവാണ്. പാതിരാവില്‍ തന്നെ തേടിവന്ന ബുദ്ധിജീവി ഞാനല്ലെന്ന് താങ്കള്‍ക്കും എനിയ്ക്കും നന്നായറിയാം. അരുണിനെ ഉപദേശിച്ച ബുദ്ധിജീവിയായി ആരും എന്നെ കാണരുതേ :)
രവികുമാറിനും നന്ദി.
Bhudhi jeevikal ennu swayam nadikkunnaavarodu poyi pani nokkaan para, allelum ee vaka aalkkaarkkonnum chevi kodukkenda oraavashyom illaa.
ReplyDeleteNannaayi ezhuthiyirunna palarum ippo onnupolum ezhuthaatheyaayi. avarude pahaya post thanne veendum veendum vaayichirikkenda gathikedilaayathu enneppolullavaraa. Pls ellarum veendum pazhayathupole ezhuthithudanganam. Ningalude oro post varunnathum nokkiyirikkunna orupaadu perundivide...
മിമിക്രിക്കാർ കേറിയാ മലയാള സിനിമ കൊളമാക്കിയതെന്ന് ഒരു ആരോപണമുണ്ട്. അതുപോലെ ബ്ലോഗും കൊളമാക്കാൻ ഇറങ്ങിയിരിക്കുകയാണോ? സൂക്ഷിച്ചും കണ്ടുമൊക്കെ ബ്ലോഗെഴുതിക്കോ. :)
ReplyDeleteഅല്ലെങ്കിൽ ഇടക്കിടക്ക് ‘ കാഫ്ക” അങ്ങനെപറഞ്ഞിട്ടുണ്ട്, ഗൊദാർദിന്റെ അമൂർത്തമായ ഭാവനയിൽ സമാനതകൾ കാണാം, ഫെല്ലിനി ഉദ്ദേശിച്ചതും മറ്റൊന്നല്ല, കാമുവിന്റെ ആശയ പരിസരം എന്നൊക്കെ പോസ്റ്റിൽ ചിലയിടങ്ങളിൽ കൊച്ചു കൊച്ചു ബുജി ചെറിപ്പഴപ്രയോഗങ്ങൾ നാട്ടിയാൽ അത്യന്തം ഗൌരവതരമായ ബ്ലോഗൻ ഐസ്ക്രീമുകൾ റെഡി. പിന്നെ അതും നുണഞ്ഞോണ്ടിരുന്നോളും..
എങ്ങനെയുണ്ട് ഐഡിയ?
ഹി ഹി ഹി :)
ReplyDeleteചിരി നിർത്താൻ വയ്യേഏഏഏഏ.......
എന്തായാലും നല്ല
ISI മാർക്കുള്ള ബുജി ;)
അരുണ്‍
ReplyDeleteബ്ലോഗ് എന്തിന് എന്ന ചോദ്യത്തിനു പലര്‍ക്കും പല ഉത്തരം നല്കാനുണ്ടാവും.
ചിലര്‍ക്ക് വെറും നേരമ്പോക്കിനുള്ള വായന.. ചിലര്‍ക്ക് ആല്ത്തറയിലോ ചായക്കടയിലോ ഇരിക്കുമ്പോളുള്ള സംഭാഷണങ്ങളുടെ ഷെയര്ചെയ്യല്പോലെ ഒരു കുളിര്‍മ. ചിലര്‍ക്ക് ശക്തമായ ഒരു മാധ്യമം ആവണം എന്ത ചിന്ത..
പലരും പല അഭിരുചികള്‍ ഉള്ളവരാകുമ്പോള്‍ ആഗ്രഹങ്ങളും അങ്ങനെയാവുക സ്വാഭാവികം..
ഇവിടെ പ്രശ്നം ചില അടിച്ചേല്പ്പിക്കലുകള്ക്കായുള്ള ഉദ്യമം മാത്രമാണെന്നു തോന്നു... ഇതു തന്നെയാവണം ബ്ലോഗിംഗ് എന്ന ഒരുതരം നിര്‍ബന്ധം. വളിപ്പ്/തമാശ/നേരമ്പോക്ക് രചന ശക്തമായ ഒരു മാധ്യമസാധ്യതയ്ക്ക് വിലങ്ങുതടിയാവുമോ എന്ന ഭയം ആത്മാര്‍ഥതകൊണ്ടു പറയുന്നവരെ അംഗീകരിക്കുക തന്നെ വേണം. പക്ഷേ, അതുമാത്രം മതി എന്ന നിര്‍ബന്ധം ചെലുത്തുമ്പോഴാണ് അടിപിടിയില്‍ കലാശിക്കുന്നത്.
ജോലിത്തിരക്കും, കുടുംബത്തിരക്കും ഒക്കെയായി ഒരുപരുവമായി ഇരിക്കുന്ന സാധാരണക്കാരനോട് റാം മോഹന്ജിയുടേയും, വെള്ളെഴുത്തിന്റേയും ഉമേഷിന്റേയും ഒക്കെ (ഭാഗ്യവശാല്‍ ആദ്യകാലം മുതലേ, സമ്പന്നമായ രചനകള്‍കൊണ്ട് ബ്ലോഗിനു മേല്‍വിലാസം ഉണ്ടാക്കിക്കൊടുത്തവര്‍ ഇവരെപ്പോലെ ധാരാളം) ബ്ലോഗ് മാത്രമേ വായിക്കാവൂ എന്ന് ശഠിക്കുന്നത്, പഴംകഞ്ഞിയും കപ്പയും കഴിച്ച് ഹാപ്പിയായി ഏമ്പക്കം വിടുന്ന പാവപ്പെട്ടവനോട്, ചില്ലിച്ചിക്കന്‍ കഴിക്കെടാ എന്ന് ആജ്ഞാപിക്കുന്നതുപോലെയേ ഉള്ളൂ... ചായക്കടയിലിരുന്ന് അനുഭവങ്ങളില്‍ ഭാവനകലര്‍ത്തി രംസം പകര്‍ന്നിരിക്കുന്ന ആളുകളോട്, ആണവക്കരാറും ആസിയാന്‍ അശനിപാതവും മാത്രം ഡിസ്കസ് ചെയ്യെടാ എന്ന് പറയുന്നതുപോലെയേ ഉള്ളൂ... എഴുതുന്നവര്‍ എന്തെങ്കിലും ഒക്കെ എഴുതട്ടെ.. അതിനു അര്‍ഹരായ വായനക്കാര്‍ അത് വായിക്കട്ടെ എന്നു വിചാരിച്ചാല്‍ ബി.പിയും നെഞ്ചിടിപ്പും കൂട്ടി വെറുതെ ഊര്‍ജ്ജം വെയിസ്റ്റാക്കിയുള്ള ഈ യുദ്ധം ഒഴിവാക്കാന്‍ പറ്റും..:)
നാലുപേരു ഒന്നിച്ചുകൂടുമ്പോള്‍ വിടുവാ/നിര്ദ്ദോഷപരദൂഷണം ചേര്‍ത്ത അര്‍ദ്ധ സത്യ കഥകള്‍,/കേട്ട തമാശകള്‍/ചീറ്റിപ്പോകുന്ന വളിപ്പുകള്‍ ....ഇതൊക്കെ ഉണ്ടാവുക സ്വഭാവികം.. അതുതന്നെ ഇവിടെയും ഉണ്ടാവുന്നു എന്നത് അതിലുംസ്വാഭാവികം. ഇഷ്ടപ്പെടുന്നവര്‍ ഇഷ്ടപ്പെട്ടോട്ടെ, ഇല്ലാത്തവര്‍ അടുത്ത ജംഗ്ഷനിലേക്ക് പൊക്കോട്ടെ..അതല്ലേ നല്ലത്..പണ്ടൊരു ക്ലാസില്‍ ‘ഭാവിയില്‍ നിങ്ങള്‍ക്ക് ആരാകണം’ എന്ന് ടീച്ചര്‍ ചോദിച്ചപ്പോള്‍ നാല്‍പ്പത്തിയൊമ്പത് കുട്ടികളും ‘ഡോക്ടര്‍’ എന്ന ഉത്തരം പറഞ്ഞു. അമ്പതാമന് പറഞ്ഞു ‘എനിക്ക് രോഗി ആയാല്‍ മതി ടീച്ചറെ, അല്ലെങ്കില്‍ ഇവരുടെ കാര്യം കഷ്ടത്തിലാവില്ലേ..‘ .. അതുകൊണ്ട്, ഉയര്‍ന്നും താണും എല്ലാം കിടന്നോട്ടെ.. ബാലന്‍സ് പോകാതെ ബൂലോകം നിലനില്ക്കട്ടെ...
പിന്നെ ഒന്നോര്‍ത്താല്‍ എല്ലാം വെറും ജഗപൊഗ മാഷേ.. മലയാളത്തിലെ ഒന്നാം തരം കഥാകൃത്തുക്കള്‍ ആണ് , ഇപ്പൊഴത്തെ ‘ദുഷിച്ച’ ‘അമ്മായിയമ്മ-മരുമോള്‘ സീരിയലുകള്‍ക്ക് തിരക്കഥയും ഡയലോഗും എഴുതുന്നത് എന്ന സത്യം എല്ലാവര്‍ക്കുമറിയാം.. ഒരു സൂപ്പര്‍ എഴുത്തുകാരന് ഗള്‍ഫിലെ പ്രോഗ്രാമിനുള്ള ക്ഷണം സ്വീകരിച്ച് വിമാനത്താവളത്തില്‍ എത്തിയപ്പോള്‍, ഏതോ സിനിമാനടനും ആ ചടങ്ങില്‍ ഉണ്ടെന്നു മനസിലാക്കി ‘ശ്രദ്ധ മുഴുവനും നടനു കിട്ടും.എനിക്ക് പിന്നെന്തു വെയിറ്റ്’‘ എന്ന് ആത്മഗതം ചെയ്ത്, പോയ ഫ്ലൈറ്റില്തന്നെ റിട്ടേണടിച്ചത് കഴിഞ്ഞവര്‍ഷം ആണ് :)..... എല്ലാം ചുമ്മാ ശൂ......വെറും ശൂ... പാളയില്‍നിന്ന് പട്ടടയിലേക്കുള്ള ഷോര്‍ട്ട് യാത്രയില്‍ എടുത്തണിയുന്ന ഈഗോയുടെ മൈലാഞ്ചി ചേര്‍ത്ത പൊള്ളയായ ഹെയര്‍ഡൈ...
അപ്പോ അരുണേ..അടുത്ത പോസ്റ്റ് തട്ട്.... :) ആശംസകള്‍.... (പിന്നെ നിന്റെ ബ്ലോഗ് പുസ്തകം ആക്കരുത്..നാലാംകിട എഴുത്തിനു മഷിപുരളാനുള്ള കടലാസിനായി ആത്മാഹുതി ചെയ്യാനുള്ളതല്ല ഇവിടുത്തെ ഈറക്കാടുകള്‍.. ‘അടുത്ത നാലാം രാജ്യത്തെ എങ്ങനെ ഒതുക്കാം‘ എന്ന് വട്ടമേശയില്‍ ഡിസ്കസ് ചെയ്യുന്ന ആഗോളനേതക്കന്മാര്ക്കുള്ള തിരു-ടോയ്ലറ്റ് പേപ്പറായി പുണ്യജന്മം പേറാനുള്ളവയാണ് അവ... നീ ഇടി വാങ്ങിക്കും പറഞ്ഞേക്കാം.:) )
പ്രിയപ്പെട്ട പോങ്ങുമൂടനു,
ReplyDeleteക്ഷമിക്കണം, പോങ്ങുമൂടന് എന്നതിനെക്കാള്‍ ഹരിചേട്ടാ എന്ന് അഭിസംബോധന ചെയ്യാനാണ് എനിക്ക് ഏറെ ഇഷ്ടം, അതിനാല്‍ പ്രിയപ്പെട്ട ഹരിചേട്ടനു,
ആദ്യമേ പറയട്ടെ, ഈ പോസ്റ്റ് ചേട്ടനെ ഉദ്ദേശിച്ചല്ല!!
ചില പേഴ്സണല്‍ കാര്യങ്ങളാല്‍ മൂന്ന് ദിവസത്തേക്ക് ബൂലോകത്ത് കാണില്ല എന്ന് പ്രഖ്യാപിച്ച്, ബാംഗ്ലൂരില്‍ നിന്നും കേരളത്തിലേക്ക് വണ്ടി കയറിയ ഞാന്‍, ഇപ്പോള്‍ ഓടി വന്ന് ഈ കമന്റ് ഇടുന്നത് തന്നെ ഹരിചേട്ടന് എന്നെ തെറ്റിദ്ധരിച്ചു കമന്റിട്ടു എന്നൊരു സുഹൃത്ത് വിളിച്ച് പറഞ്ഞതിനാലാണ്.ബാംഗ്ലൂരില്‍ നിന്ന് ഇങ്ങോട്ട് തിരിക്കുന്നതിനു മുമ്പേ രവികുമാറിന്റെ കമന്റ് ഞാന്‍ കണ്ടിരുന്നു.അതിലെ ആദ്യവരികള്‍ ശ്രദ്ധിക്കു...
"ഓഹോ, അങ്ങിനെ വരട്ടെ, ഈ പോസ്റ്റ് പോങ്ങുംമൂടന്റെ കുമ്പസ്സാരം എന്ന പോസ്റ്റുമായി കൂട്ടി വായിക്കേണ്ടതല്ലേ?
അവിടെ കമന്റു ചെയ്തിരിക്കുന്നാ ആരോ ഒരാളല്ലേ ഈ പാതി രാത്രി വന്നു മുട്ടി വിളിച്ച ബുദ്ധി ജീവി."
കണ്ടില്ലേ??
ചേട്ടനെ പറ്റി അയാള്‍ ഒന്നും പറഞ്ഞതായി കാണുന്നില്ല!!
കുമ്പസാരം എന്ന പോസ്റ്റ് ചേട്ടന് എഴുതാനുള്ള കാരണവും അതിലെ കാര്യവും എനിക്ക് നന്നായി അറിയാം.അതിന്റെ കാരണം ചേട്ടന് തന്നെ എനിക്ക് വിശദീകരിച്ച് തന്നതാണ്.അങ്ങനെയിരിക്കെ ഞാന്‍ ഒരു വ്യക്തിഹത്യ എന്ന രീതിയില്‍ പോസ്റ്റെഴുതി എന്ന് ചേട്ടന് സംശയിച്ചത് തന്നെ എന്നെ വേദനിപ്പിക്കുന്നു.
ഇനി രവികുമാറിനു ഞാന്‍ മറുപടി നല്‍കാത്തതിനു കാരണം..
ചേട്ടന്റെ പോസ്റ്റായ കുമ്പസാരം വായിച്ചു എന്നതല്ലാതെ അതിലെ കമന്റുകള്‍ ഞാന്‍ വായിച്ചിട്ടില്ല.അതിനാല്‍ തന്നെ ആ പോസ്റ്റില്‍ കമന്റിട്ട ആരെങ്കിലും രവികുമാര്‍ സൂചിപ്പിച്ച പോലത്തെ ബുദ്ധിജീവി ആണോ എന്ന് എനിക്ക് അറിയില്ല.അങ്ങനെയിരിക്കെ ഞാന്‍ എന്ത് മറുപടി നല്‍കും??
ഹരിചേട്ടാ, എന്തിനു വെറുതെ എഴുതാപ്പുറം വായിക്കുന്നു.ഇനി എന്റെ ഈ പോസ്റ്റ് താങ്കളെ ഏതെങ്കിലും വിധത്തില്‍ വേദനിപ്പിച്ചെങ്കില്‍, മാപ്പ്, മാപ്പ്, മാപ്പ്!!
താങ്കളുടെ വിലയേറിയ ഉപദേശങ്ങളും, നിര്‍ദ്ദേശങ്ങളും, വിമര്‍ശനങ്ങളും എന്നും ഞാന്‍ ആഗ്രഹിക്കുന്നു.അതൊക്കെയാണെ എന്നെ പോലുള്ളവര്‍ക്ക് ഒരു സപ്പോര്‍ട്ട്!!
:)
സ്നേഹപൂര്‍വ്വം
അരുണ്‍ കായംകുളം
അഭിപ്രായം അറിയിക്കുന്ന എല്ലാവര്ക്കും നന്ദി.
ReplyDeleteസ്നേഹപൂര്‍വ്വം
അരുണ്‍
അല്ല നര്‍മ്മം മാത്രമാണോ മര്‍മ്മം
ReplyDeleteഒന്നു നോക്ക്യെ
ഞാന്‍ തമാശ എഴുതിയപ്പോള്‍ ജനം വതിലില് മുട്ടി
ഞാന്‍ കാര്യം എഴുതി കുറച്ചു ദിവസം കാത്തിരുന്നപ്പോള്‍ ആരോ വാതിലില്‍ മുട്ടി..തുറന്നു നോക്കിയപ്പോള്‍ അത് ചിലന്തി ആയിരുന്നു..ബ്ലൊഗില്‍ നര്‍മ്മം മാത്രം മതിയോ?
അല്ല അരുണോ/കുമാരനോ/വാഴക്കോടനോ/ഭായിയോ/ ആരാണ്് എറ്റവും നന്നായി നര്‍മ്മം പറയുന്നത്?
നര്‍മ്മം എഴുതുക എന്നൊക്കെ പറയുമ്പോള്‍ , ങാ, എന്നാപ്പിന്നെ ഇത്തിരി തമാശയായിക്കളയാം എന്ന മട്ടില്‍ എന്തെങ്കിലും എഴുതിവിടുന്ന കക്ഷികളുണ്ട്. അവരാണ് അരുണ്‍ ഇപ്പോള്‍ എഴുതാനിടയായ ലേഖനത്തിന്റെ കാരണക്കാര്‍ . കൊടകരപുരാണം ഇപ്പോഴും പുതുമയോടെയേ വായിക്കാന്‍ കഴിയൂ..എന്നാല്‍ അത് കഴിഞ്ഞ് വന്ന പല നര്‍മ ബ്ലോഗുകളുടേയും അവസ്ഥ അതല്ല, തമാശ വേണമല്ലോ എന്ന് വച്ച് കുത്തിത്തിരികിയവ. വളരെ ഗൌരവമായി കമന്റിട്ട ജി. മനുവിന്റെ നര്‍മ്മം ഒട്ടേറെ വായനക്കാരെ ആകര്ഷിച്ചതാണല്ലോ, ഒന്ന് നോക്കൂ അതിലെ വരികള്‍ , ഷാജി കൈലാസിന്റെ സിനിമ പോലെ മെലോഡ്രാമ കലര്‍ന്ന സംഭാഷങ്ങളും , നര്‍മ്മത്തിന് വേണ്ടി കുറേ വിവരണങ്ങളും ..ഇതൊക്കെ ആസ്വദിക്കാന്‍ ആളുകളുണ്ടാകും , ജീവിത്തത്തിരക്കില് നിന്നും അല്പം ആശ്വാസം കൊതിക്കുന്നവര്‍ . പക്ഷേ, ബഷീറിനേയും വി.കെ.എന്നിനേയും ഇവരുടെ കൂട്ടത്തിലേയ്ക്ക് വലിച്ചിഴയ്ക്കരുത് പ്ലീസ്. അവര്‍ നര്‍മ്മം എഴുതിയതല്ല, ജീവിതം എഴുതിയവരാണ്.
ReplyDeleteഅരുണിന്റെ നര്‍മ്മം ഞാന്‍ വായിച്ചിട്ടില്ല. അത് കൊണ്ട് അഭിപ്രായവും ഇല്ല. അവസാനമായി നര്‍മ്മത്തിന് ആരും എതിരല്ല അരുണ്‍ ..നര്‍മ്മം എന്ന പേരില്‍ എന്തെങ്കിലുമൊക്കെ ഉണ്ടാക്കി തല്ലിച്ചിരിപ്പിക്കുന്നതിനോടാണ് അറപ്പ്
അരുണേ,
ReplyDeleteതൃപ്തിയായി. :)
കുമ്പസാരിച്ചതിന്റെ ക്ഷീണം മാറി വരുന്നതേയുണ്ടായിരുന്നുള്ളു. ‘രവികുമാര്‍‘ പോങ്ങുമ്മൂടനെ വീണ്ടുമിവിടെ ഓര്‍ത്തപ്പോള്‍ ഞാനൊന്ന് പരിഭ്രമിച്ചു. എല്ലാവരും കൂടി എന്നെ ബുദ്ധിജീവിയാക്കുമോന്ന് ഭയന്നു. എവിടെ? ഒന്നുമുണ്ടായില്ല.അങ്ങനെ പോലും ഒരുവന് എന്നെയൊന്ന് ബുജിയാക്കുന്നില്ലല്ലോ!!! :)
നന്ദിയെടാ ഉവ്വേ.. സന്തോഷം. :)
അനോണീ,,
ReplyDelete“ കൊടകരപുരാണം ഇപ്പോഴും പുതുമയോടെയേ വായിക്കാന്‍ കഴിയൂ..എന്നാല്‍ അത് കഴിഞ്ഞ് വന്ന പല നര്‍മ ബ്ലോഗുകളുടേയും അവസ്ഥ അതല്ല, തമാശ വേണമല്ലോ എന്ന് വച്ച് കുത്തിത്തിരികിയവ. “
അനോണി ഇതാണ് യാഥാര്‍ത്ഥ്യം. ഞാനടക്കമുള്ള പല വ്യക്തികളുടെ നര്‍മ്മ പോസ്റ്റുകളിലും കൊടകരപുരാണത്തിന്റെ വക്രിച്ച നിഴല്‍ വ്യക്തമാണ്. പക്ഷേ, ഒക്കെയും മാറും. എഴുതുമ്പോള്‍, കൂടുതല്‍ കൂടുതല്‍ എഴുതുമ്പോള്‍ തനിയെ ഒരു ശൈലി രൂപപ്പെട്ടുവരും. സ്വന്തമായ ഒരു ശൈലി. ആ പ്രതീക്ഷയിലാണ് ഞാന്‍ ഈ സാഹസത്തിന് മുതിരുന്നതുതന്നെ.
പ്രിയ പോങ്ങു സര്,
ReplyDeleteഞാന്‍ ഒരിക്കലും താങ്കള്‍ ഒരു 'ബുജി' ആണെന്ന് പറഞ്ഞില്ലല്ലോ. താങ്കളുടെ ആ പോസ്റ്റില്‍ കമന്റു ചെയ്ത കുറെ വ്യക്തികളുണ്ട്. (ഒരറുപത് ശതമാനം )
അവരെയാണ് ഞാന്‍ ഉദ്ദേശിച്ചത്.
thakarppan post
ReplyDeleteഅരുൺ, കാലികപ്രസക്തമായ ഒരു വിഷയം എന്ന് എനിക്ക് അഭിപ്രായമില്ല. കാരണം ബ്ലോഗുമായി പരിചയപ്പെട്ട മൂന്നുവർഷം മുഴുവൻ ഈ ചിന്താഗതി ബൂലോകത്ത് കാണാൻ തുടങ്ങിയതാണ്. ഇതിൽ നർമ്മത്തെയോ നർമ്മമെഴുതുന്നവരെയോ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അരുൺ സൂചിപ്പിക്കുന്നതുപോലെ നർമ്മമെഴുതുക എന്നത് എല്ലാവരെക്കൊണ്ടും പറ്റുന്ന കാര്യവുമല്ല.
ReplyDeleteഎനിക്കു തോന്നുന്നത് പുതുതായി എത്തുന്ന പലരും ബ്ലോഗ് ലോകത്തേക്ക് വരുന്നതുതന്നെ എന്തെങ്കിലും ഒരു തമാശപ്പോസ്റ്റ് വായിച്ചുകൊണ്ടായിരിക്കും. ഞാനും അങ്ങനെയാണ് ബ്ലോഗിലേക്ക് എത്തിപ്പെട്ടത്; തമനുവിന്റെ പോസ്റ്റുകൾ വായിച്ചുകൊണ്ട്. തമാശപ്പോസ്റ്റുകളിലെ കമന്റുകളുടെ എണ്ണവും, ഹിറ്റും കാണുമ്പോൾ സ്വാഭാവികമായും, പുതിയതായി എത്തുന്നവർ ബ്ലോഗ് എഴുത്തെന്നാൽ തമാശയെഴുത്താണ് എന്ന് തെറ്റിദ്ധരിച്ചുപോയാൽ അവരെ കുറ്റം പറയാനാവില്ല !! അങ്ങനെ വരുമ്പോഴാണ് തമാശവഴങ്ങാത്തവരും തമാശയെഴുതാൻ ശ്രമിക്കുന്നതും, ചിലരൊക്കെ പരാജയമടയുന്നതും. മറ്റേതുരചനയും പോലെ തമാശയെഴുതാനും ഒരു കഴിവും, സ്വതസിദ്ധമായ വാസനയും വേണം. അങ്ങനെയില്ലാത്തവർ അവരവർക്കു ചേരുന്ന മേഖലെയെന്തെന്നു കണ്ടെത്തി അതിൽ ബ്ലോഗെഴുതുന്നതാണു നല്ലത്. അല്ലാതെ തമാശവഴങ്ങുന്നവരെക്കൊണ്ട് ബുദ്ധിജീവി പോസ്റ്റെഴുതുക്കുവാൻ ഒരുമ്പെടുകയ്ല്ല. അരുണിന്റെ അഭിപ്രായത്തോട് യോജിക്കുന്നു. ബ്ലോഗിന് ശൈശവം യൌവ്വനം വാർദ്ധക്യം എന്നിങ്ങനെ അവസ്ഥകളുണ്ടെന്നും എനിക്ക് വിചാരമില്ല. ഇത് എല്ലാക്കാലത്തും ഇങ്ങനെയൊക്കെത്തന്നെയാവും. എഴുതുന്നവന്റെ ഡയറിയാണല്ലോ ബ്ലോഗ്; അല്ലാതെ വായനക്കാരന്റെയല്ല!
അരുണിനോട് ഒരു ചോദ്യം കൂടി ചോദിച്ചോട്ടെ, സംശയം മാത്രം. ആരെയും കുറ്റപ്പെടുത്താനല്ല. അരുൺ ഇപ്പോൾ എഴുതിക്കൊണ്ടിരിക്കുന്ന കലിയുഗവരദൻ എന്ന നോവലിലെ കമന്റുകൾ വായിക്കുമ്പോൾ, ആ കഥകളിൽ അരുണിന്റെ തമാശ സ്റ്റൈൽ (ഒഴുക്കൻ മട്ട്) വരുന്നുണ്ടെന്ന് ചുരുക്കം ചിലരെങ്കിലും പറഞ്ഞതായി കണ്ടു. കുറച്ചുകൂടി സീരിയസായി ഈ കഥകൾ പറയരുതോ എന്നും ചോദിച്ചിരിക്കുന്നതു വായിച്ചു. ഈ കമന്റുകളാണോ ഈ പോസ്റ്റിന്റെ ആധാരം?
ReplyDeleteനല്ല പൊസ്റ്റ്. കൂട്ടത്തിൽ അപ്പു മാഷിന്റെ കമന്റ് കൂടി ആയപ്പൊ ഭെഷ് ആയി
ReplyDeleteപലവിധ തെരക്കുകളില്‍ പെട്ടുഴലുന്ന കാരണം "കലിയുഗ വരദന്" തന്നെ വായിക്കാനാവുന്നില്ല.
ReplyDeleteഇതിപ്പോ എന്താണാവോ പുകില്!?
കൊള്ളാം ..ഒരു മര്‍മ്മം കലക്കി പോസ്റാണല്ലോ അരുണേ
ReplyDelete@അപ്പു ചേട്ടാ,
ReplyDeleteചേട്ടന്റെ അടുപ്പിച്ച ഇട്ട കമന്റ് രണ്ടും വായിച്ചു.സത്യം പറയട്ടെ, ഒന്നും മനസിലായില്ല.
ആകെ കണ്ഫ്യൂഷന്!!
ദേ ചേട്ടന്റെ വരികള്‍ തന്നെ നോക്കിയേ...
"അരുണ്‍, കാലികപ്രസക്തമായ ഒരു വിഷയം എന്ന് എനിക്ക് അഭിപ്രായമില്ല. കാരണം ബ്ലോഗുമായി പരിചയപ്പെട്ട മൂന്നുവര്‍ഷം മുഴുവന്‍ ഈ ചിന്താഗതി ബൂലോകത്ത് കാണാന്‍ തുടങ്ങിയതാണ്. "
കഴിഞ്ഞ മൂന്ന് വര്‍ഷമായി ബൂലോകത്ത് കാണുന്ന ചിന്താഗതിയാണ് ഇതെന്ന് സൂചിപ്പിച്ച താങ്കള്‍ തന്നെ ചോദിക്കുന്നു, കലിയുഗവരദനിലെ കമന്റാണോ ഈ പോസ്റ്റിനു ആധാരമെന്ന്??
ശരിക്കും വിരോധാഭാസം!!
ഇനി ഈ വരികള്‍ നോക്കു..
"മറ്റേതുരചനയും പോലെ തമാശയെഴുതാനും ഒരു കഴിവും, സ്വതസിദ്ധമായ വാസനയും വേണം. അങ്ങനെയില്ലാത്തവര്‍ അവരവര്‍ക്കു ചേരുന്ന മേഖലെയെന്തെന്നു കണ്ടെത്തി അതില്‍ ബ്ലോഗെഴുതുന്നതാണു നല്ലത്."
പുതിയതായി വരുന്നവര്‍ നര്‍മ്മം എഴുതാന്‍ അറിയില്ലെങ്കില്‍ പറ്റിയ മേഖല തിരഞ്ഞെടുക്കാന്‍ ഉപദേശിക്കുന്ന താങ്കള്‍ തന്നെ പറയുന്നു എഴുതുന്നവന്റെ ഡയറിയാണ് ബ്ലോഗെന്ന്!!
അപ്പോള്‍ വായനക്കാരനായ താങ്കള്‍ ഉപദേശിക്കുന്നതിലെ അര്‍ത്ഥമെന്ത്??
ഇതും വിരോധാഭാസം!!
ഇനി ഈ പോസ്റ്റ് കാലികപ്രസക്തമായ ഒരു വിഷയമല്ല എന്ന ആരോപണം ഞാന്‍ സമ്മതിച്ചു തന്നിരിക്കുന്നു.അപ്പോഴും ഒരു പ്രശ്നം..
കാലികപ്രസക്തമായ വിഷയമെ എഴുതാവു എന്ന് നിയമമുണ്ടോ??
അതോ കാലികപ്രസക്തമായ വിഷയമല്ലെങ്കില്‍ ആരും വായിക്കില്ലേ??
ഇനി ഈ വരികള്‍..
"തമാശപ്പോസ്റ്റുകളിലെ കമന്റുകളുടെ എണ്ണവും, ഹിറ്റും കാണുമ്പോള്‍ സ്വാഭാവികമായും, പുതിയതായി എത്തുന്നവര്‍ ബ്ലോഗ് എഴുത്തെന്നാര് തമാശയെഴുത്താണ് എന്ന് തെറ്റിദ്ധരിച്ചുപോയാല് അവരെ കുറ്റം പറയാനാവില്ല !! "
ഹ..ഹ..ഹ
ഇതാണ് ഏറ്റവും വലിയ തമാശ!!
സിസേറിയന് വഴി ഭൂമിയിലെത്തുന്ന കുഞ്ഞുങ്ങള്‍ ആദ്യം കാണുന്നത് അമ്മയുടെ വയര്‍ കീറിയ കത്തിയാകണം.ഈ പറഞ്ഞ പോലെ കരുതിയാല്‍ ആ കുഞ്ഞ് പിന്നീടുള്ള ജീവിതത്തില്‍ കത്തിയാണ് ലോകം എന്ന് കരുതുന്ന പോലെയാകും.
ശരിക്കും അപ്പുചേട്ടന്‍ എന്താ ഉദ്ദേശിച്ചത്??
തമാശ പോസ്റ്റ് വായിച്ച് ബൂലോകത്ത് വന്നവര്‍ക്ക് അത് മാത്രമാ ബ്ലോഗെഴുത്തെന്ന് ചിന്തിക്കാനുള്ള കഴിവേ ഉള്ളെന്നോ??
ഞാനടക്കം നര്‍മം എഴുതാന്‍ ശ്രമിക്കുന്ന ബ്ലോഗെഴ്സ്സ് വകതിരിവ് ഇല്ലാത്തവരാണെന്നോ??
ഒരു വാക്ക് കൂടി..
ചേട്ടന്റെ ആദ്യാക്ഷരി വായിച്ചാണ് ഞാന്‍ എന്റെ ബ്ലോഗിനെ പറ്റിയുള്ള ഒരു പാട് കാര്യങ്ങള്‍ മനസിലാക്കിയത്.അതിനാല്‍ തന്നെ ബൂലോകത്ത് മനസാല്‍ ഒരു ഗുരുവിന്റെ സ്ഥാനം നല്‍കിയിട്ടുണ്ട്.എന്നിട്ടും ചേട്ടന്റെ ഈ കമന്റിനു മറുപടി ഇങ്ങനെ ഇടാനുള്ള കാരണം..
അതൊരു കഥയാണ്...
പണ്ട് ഒരു ഗുരു ( അത് എഴുത്തച്ഛനാണെന്ന് പറയുന്നു) , നാടകപ്പറമ്പിലൂടെ നടന്നപ്പോള്‍ അറിയാതെ ആരെയോക്കെയോ ചവുട്ടി.അപ്പോള്‍ അദ്ദേഹം പറയും:
"ഇതൊക്കെ ഗുരുവിന്റെ സമ്മാനമായി കരുതുക"
ആരും തിരിച്ച് പറഞ്ഞില്ല.
ഗുരുവല്ലേ??
ഇങ്ങനെ അദ്ദേഹം കുഞ്ചന്‍നമ്പ്യാരെയും ചവുട്ടി, എന്നിട്ട് സെയിം ഡയലോഗും പറഞ്ഞു.കുഞ്ചന്നമ്പ്യാര് ഗുരുവിന്റെ കരണക്കുറ്റിക്ക് ഒന്ന് പൊട്ടിച്ചു, എന്നിട്ട് പറഞ്ഞു:
"ഇത് ഗുരുദക്ഷിണയായും കരുതുക"
അപ്പുചേട്ടാ,
വേദനിപ്പിക്കാന്‍ എഴുതിയതല്ല, അനാവശ്യമായി കലിയുഗവരദന് ഇതിലേക്ക് വലിച്ച് ഇഴച്ച വിഷമത്തില്‍ എഴുതിയതാ.അത് വേണ്ടായിരുന്നു!!
ഇനി വിഷമിപ്പിച്ചെങ്കില്‍ , മാപ്പ്!!
അരുൺ,
ReplyDeleteഉരുളയ്ക്കുപ്പേരിപോലുള്ള ഈ മറുപടി വായിച്ചു. വളരെ നന്ദി. “കാലികപ്രസക്തം“ എന്നാൽ ഈ സമീപകാലത്തുണ്ടായ ഒരു സംഭവത്തെ ആധാരാമാക്കിയ എന്നേ ഞാനുദ്ദേശിച്ചുള്ളൂ. ഭാഷയിലുള്ള പിടിപാട് അത്രയ്ക്കേയുള്ളൂ. വിട്ടേക്കൂ.
താങ്കൾ ഈ പോസ്റ്റിലും കമന്റുകളിലും പറയാനുദ്ദേശിച്ചതെല്ലാം ശരിയാണ് എന്നു സമ്മതിക്കുന്നു, തർക്കം വേണ്ട. - ഈ ഒരു വാചകമൊഴികെ “ഞാനടക്കം നര്‍മം എഴുതാന്‍ ശ്രമിക്കുന്ന ബ്ലോഗെഴ്സ്സ് വകതിരിവ് ഇല്ലാത്തവരാണെന്നോ“ ഞാനങ്ങനെ പറഞ്ഞിട്ടേയില്ലല്ലോ?
അപ്പുചേട്ടാ,
ReplyDeleteഅല്ലേലും തര്‍ക്കത്തിനു ഞാനില്ല :)
സത്യമായും 'കാലികപ്രസക്തം' എന്ന വാക്കിന്റെ അര്‍ത്ഥം എനിക്ക് മനസിലായില്ല.ഇപ്പോള്‍ ഏകദേശം ഒരു ഊഹമായി എന്താണ് താങ്കള്‍ ഉദ്ദേശിച്ചതെന്ന്.ഞാനടക്കം നര്‍മം എഴുതാന്‍ ശ്രമിക്കുന്ന ബ്ലോഗെഴ്സ്സ് വകതിരിവ് ഇല്ലാത്തവരാണെന്നോ എന്ന് എന്നെ കൊണ്ട് ചോദിപ്പിച്ചത് ചേട്ടന്റെ കമന്റിലെ ഈ വരികളാണ്..
"തമാശപ്പോസ്റ്റുകളിലെ കമന്റുകളുടെ എണ്ണവും, ഹിറ്റും കാണുമ്പോള്‍ സ്വാഭാവികമായും, പുതിയതായി എത്തുന്നവര്‍ ബ്ലോഗ് എഴുത്തെന്നാല്‍ തമാശയെഴുത്താണ് എന്ന് തെറ്റിദ്ധരിച്ചുപോയാല് അവരെ കുറ്റം പറയാനാവില്ല!!"
ഇത് വായിച്ചപ്പോള്‍ ഞാനും, നര്‍മ്മം ഇഷ്ടപ്പെടുന്ന ചില സുഹൃത്തുക്കളും ഇപ്പോഴും ആ തെറ്റിദ്ധാരണയില്‍ ജീവിക്കുകയാണെന്ന് ഒരു ധ്വനി ഉള്ളതായി തോന്നി, എന്റെ വിവരക്കേട്!!
അല്ലാതെന്താ??
ക്ഷമിക്കണേ!!
'ഉരുളയ്ക്കുപ്പേരിപോലുള്ള ഈ മറുപടി വായിച്ചു' എന്ന ഈ കമന്റ് കണ്ടപ്പോഴും, അപ്പുചേട്ടന്റെ ആദ്യ കമന്റ് ഒരു ഉരുളയാണെന്ന ബോധ്യം ചേട്ടന്റെ മനസില്‍ ഉണ്ടെല്ലോന്ന് ഒരു വിവരക്കേട് കൂടി എന്നില്‍ തല പൊക്കി...
ഹും!! ഞാനാരാ മോന്??
ഞാന്‍ ആ വിവരക്കേടിനെ അടിച്ചോടിച്ചു!!
പിന്നല്ല!!
:)
ബൂലോകത്ത് എല്ലാം വേണം ചേട്ടാ.നര്മ്മമെഴുതാന് ആഗ്രഹമുള്ളവര്‍ ശ്രമിക്കട്ടെ.പരാജയപ്പെട്ടാല്‍ വീണ്ടും ശ്രമിക്കട്ടെ.ഒരോ തോല്‍വിയും വിജയത്തിലേക്കുള്ള ചവിട്ടുപടിയല്ലേ??
ഒരിക്കല്‍ അവരും വിജയിക്കും!!
ഹി ഹി അരുണേ.... .ഇതെന്താ മാപ്പ് മത്സരമോ? ഒരു മാപ്പ് ഇങ്ങോട്ട് വരുമ്പോള്‍ രണ്ടു മാപ്പ് അങ്ങോട്ട്. !!! ടോട്ടല്‍ എത്ര മാപ്പായി? ....ഹ ഹ
ReplyDeleteഅരുൺ :-)
ReplyDeleteബ്ലോഗിലേക്ക് പുതിയതായി തമാശപ്പോസ്റ്റുകളും വായിച്ച് എത്തിപ്പെടുന്നവർ തമാശപ്പോസ്റ്റുകളാണ് ബ്ലോഗിന്റെ ജീവൻ എന്നും അവയ്ക്കാണ് എന്നും വായനക്കാരുള്ളതെന്നും കരുതിയേക്കും എന്നത് എന്റെ സ്വന്തം അനുഭവം തന്നെയാണ്. 2007 ഞാനാദ്യമായി ബൂലോകത്തേക്ക് എത്തിയപ്പോൾ എനിക്കങ്ങനെയാണ് തോന്നിയത്. ഇപ്പോഴത്തെ നവാഗതരുടെ കാര്യം എനിക്കറിയില്ല. സമയമുള്ളപ്പോൾ ഇതൊന്നുനോക്കൂ . ഞാൻ ബുലോകത്തിലേക്ക് കാലുകുത്തി രണ്ടാമതായി പോസ്റ്റു ചെയ്ത ഒരു സംഭവമാണ്. ഒരു തമാശപ്പോസ്റ്റ് !! നർമ്മം എഴുതാനറിയാത്തവർ നർമ്മം എഴുതിഫലിപ്പിക്കാനൊരുങ്ങിയാൽ എങ്ങനെയിരിക്കും എന്നതിന്റെ ഉത്തമ ഉദാഹരണം. ഞാനിങ്ങനെ ഒരു പോസ്റ്റ് എഴുതിനോക്കാൻ കാരണം ഞാൻ ഇവിടെ ആദ്യം പറഞ്ഞ തെറ്റിദ്ധാരണതന്നെ. കമന്റു കൂടുതലുള്ള പോസ്റ്റ് / അല്ലെങ്കിൽ വിഷയം ബ്ലോഗിൽ എഴുതണം എന്ന അന്നത്തെ വിചാരം.
വീണ്ടും പറയട്ടെ, നർമ്മമെഴുതാൻ കഴിവുള്ള ആരോടും ഒരു വിരോധവും എനിക്കില്ല. എല്ലാത്തരം പോസ്റ്റുകളും ബ്ലോഗിൽ വേണം. ഇന്നത്തേക്ക് മാത്രമല്ല, നാളത്തേക്ക് സൂക്ഷിച്ചു വയ്ക്കുവാനും പോന്നവ. തമാശപ്പോസ്റ്റുകളിൽ ഹിറ്റും കമന്റും കൂടാൻ കാരണം ഭൂരിഭാഗം വായനക്കാരും അങ്ങനെയുള്ള പോസ്റ്റുകൾ ഇഷ്ടപ്പെടുന്നു എന്നതുതന്നെയാണ്.
ഒരു കാര്യം കൂടെ അരുൺ...
ReplyDeleteഞാനെന്റെ ആദ്യകമന്റ് അരുണിന്റെ പോസ്റ്റിൽ പറഞ്ഞകാര്യങ്ങൾക്ക് അനുകൂലമായിത്തന്നെയാണ് എഴുതാൻ ശ്രമിച്ചത്. പക്ഷേ എഴുതിവന്നതു വായിച്ചാൽ തിരിച്ചാണു മനസ്സിലാവുന്നതെന്ന് അരുണിന്റെ മറുപടി കണ്ടപ്പോൾ മനസ്സിലായി. ഇതാണു വിരോധാഭാസം എന്നു പറയുന്ന പ്രതിഭാസം അല്ലേ !!
@രഘുനാഥന്:
ReplyDeleteഇത് മാപ്പ് മത്സരം ഒന്നുമല്ല മാഷേ, എനിക്കു തെറ്റ് പറ്റിയോന്ന് ഒരു ചിന്ത മനസില്‍ ഉള്ളതിന്റെ പ്രതിഫലനമാ.ആ സംശയം കാരണമാ ഞാന്‍ മാപ്പ് ചോദിച്ചത്:)
മൊത്തത്തില്‍ ഈ കുഴപ്പത്തിനൊക്കെ കാരണം ഞാനാ..
അപ്പുചേട്ടന്‍ എന്നെ സപ്പോര്‍ട്ട് ചെയ്തതാണെന്ന് എനിക്ക് മനസിലായില്ലാരുന്നു.കലിയുഗവരദനിലെ കമന്റാണോ ഈ പോസ്റ്റിനു ആധാരം എന്ന് ചോദിച്ചത് എന്നെ പ്രോത്സാഹിപ്പിക്കാനായിരുന്നു.ഞാനൊരു മണ്ടന്‍, എല്ലാം തെറ്റിദ്ധരിച്ചു:)
@അപ്പുചേട്ടാ:
ആദ്യ കമന്റ് മാത്രമായിരുന്നെങ്കില്‍ പ്രശ്നമില്ലായിരുന്നു, തൊട്ട് പിറകിനു 'ആരെയും കുറ്റപ്പെടുത്താനല്ല' എന്ന മുഖവുരയോട് രണ്ടാമത്തെ കമന്റു കൂടി ഇട്ടതാ എന്നെ വിഷമിപ്പിച്ചത്.കാരണം കലിയുഗവരദന് എന്ന ബ്ലോഗ് എന്റെ കഴിവു കൊണ്ട് എഴുതുന്നതല്ല, ശരിക്കും അയ്യപ്പസ്വാമിയുടെ അനുഗ്രഹത്താല്‍ എഴുതി പോകുന്നതാ.ഈ പോസ്റ്റിലേക്ക് ആ ബ്ലോഗിനെ അനാവശ്യമായി വലിച്ച് ഇഴക്കുന്നത് കണ്ടുള്ള വിഷമം ആയിരുന്നു എന്റെ മറുപടി...
ഇപ്പോ എല്ലാം ക്ലിയറായി!!
ഇനി ഈ വിഷയത്തില്‍ എനിക്ക് യാതൊരു അഭിപ്രായവുമില്ല.തെറ്റ് എന്റെ ഭാഗത്താണെങ്കില്‍ (ആണെങ്കില്‍ മാത്രം!!) ഞാന്‍ ക്ഷമ ചോദിക്കുന്നു.
ഈ പോസ്റ്റിലൂടെ നര്‍മ്മം എന്ന മേഖലയെ സപ്പോര്‍ട്ട് ചെയ്ത എല്ലാ കൂട്ടുകാര്‍ക്കും നന്ദി..
ReplyDeleteഒരായിരം നന്ദി!!
സ്നേഹപൂര്‍വ്വം
അരുണ്‍
അരുൺ,
ReplyDeleteഒരേ ഒരു കമന്റുകൂടി എഴുതി ഞാനും നിർത്താം. അരുണിന്റെ ‘കലിയുഗവരദൻ’ ഞാനും വായിക്കുന്നുണ്ട്. അതിലെ ഒരു അദ്ധ്യായത്തിൽ, ഏതാണെന്ന് എനിക്കിപ്പോൾ ഓർമ്മയില്ല, ഒരു വായനക്കാരൻ ഇങ്ങനെ ഒരു കമന്റിട്ടു (ഇതേ വാചകമാവില്ല, ഇതേ അർത്ഥം) : “ഈശ്വരകാര്യങ്ങൾ എഴുതുമ്പോൾ അരുണിന്റെ ഒഴുക്കൻ മട്ട് വിട്ട് കുറച്ചു കൂടി സീരിയസായി എഴുതരുതോ” എന്ന്. ഈ കമന്റ് ഇപ്പോൾ നോക്കിയിട്ട് കാണുന്നില്ല, അവിടെ ഉണ്ടാവുമായിരിക്കാം. ഇത് വായിച്ചാണ് എനിക്ക് തെറ്റിദ്ധാരണയുണ്ടായത്, അരുണിന്റെ സ്വന്തം സ്റ്റൈലിലെ എഴുത്തിനെ ഒരു വായനക്കാരൻ വിമർശിക്കുകയും, അത് കുറച്ചുകൂടി സീരിയസായി കൈകാര്യം ചെയ്യുവാൻ ഉപദേശിക്കുകയുമാണെന്ന്.
തുറന്നുപറയട്ടെ, അരുൺ ‘കലിയുഗവരദൻ എഴുതുന്ന രീതി വളരെ ലളിതമാണ്, ഒഴുക്കുള്ളതാണ്, വായിച്ച് മനസ്സിലാക്കാൻ എളുപ്പവുമാണ്. അത് കുറച്ചൂകൂടി സീരിയസായി കാണാൻ ഒരു വായനക്കാരനെന്ന നിലയിൽ എനിക്ക് താല്പര്യമില്ല, അരുൺ വായനക്കാരുടെ അഭിപ്രായം മാനിച്ച് അങ്ങനെ കൃത്രിമമായി മാറ്റേണ്ടതുമില്ല.
ഇതെന്റെ മനസ്സിൽ കിടന്നതിനാലാണ് മേൽപ്പറഞ്ഞ കമന്റെല്ലാം ഇവിടെ എഴുതേണ്ടിവന്നത്. ഞാൻ അരുണീനോ മറ്റ് ഹാസ്യലേഖകർക്കോ എതിരായി തെറ്റൊന്നും എഴുതിയിട്ടില്ല്ല എന്ന നല്ലബോധ്യമുള്ളതിനാൽ മാപ്പ് തിരിച്ചു ചോദിക്കുന്നില്ല. ഇങ്ങോട്ട് പറഞ്ഞ മാപ്പ് എടുക്കുന്നുമില്ല. കാരണം ബ്ലോഗ് എന്നാൽ ഓരോരുത്തർക്കും അവരവരുടെ അഭിപ്രായം പറയാനുള്ള മാധ്യമമാണ് എന്ന് ഞാൻ വിശ്വസിക്കുന്നു.
@അപ്പു ചേട്ടാ,
ReplyDeleteശരിയാണ്..
അത് വിഷ്ണു മുരളീധരന്റെ കമന്റായിരുന്നു..
ആ കമന്റ് ഇപ്രകാരമാണ്..
"ഉദ്യമം നല്ലത് തന്നെ.. പക്ഷെ കഥ ഒരു പൈങ്കിളി നിലവാരമാണ് പുലര്‍ത്തുന്നത്...ഒരു വാരികയിലെ നോവല്‍ പോലെ.. കുറച്ചു കൂടെ ഭക്തി ആയിക്കൂടെ ഇതൊക്കെ എഴുതുമ്പോള്‍?"
ഈ കമന്റ് എന്നെ ചെറുതായി വിഷമിപ്പിച്ചു എന്നത് സത്യമാണ്.കാരണം അവരുടെ ആഗ്രഹങ്ങള്‍ക്കൊത്ത് എനിക്ക് ഉയരാന്‍ സാധിക്കുന്നില്ലല്ലോ എന്ന ചിന്തയായിരുന്നു.എന്നാല്‍ എന്റെ വിഷമം മാറ്റിയത് മറ്റൊരു കമന്റാണ്.താങ്കള്‍ ഇപ്പോള്‍ സൂചിപ്പിച്ച പോലെ ലളിതമായ ശൈലി ഇഷ്ടമായെന്ന് സൂചിപ്പിച്ച ഒരു കമന്റ്..
നമ്മുടെ ബൂലോകം എന്ന ഐഡിയില്‍ നിന്ന് വന്ന കമന്റ് ഇപ്രകാരമാണ്..
"അരുണ്‍, ഞാനൊരു സാധാരണ വായനക്കാരനാണ്. ഈ ഉദ്യമത്തിനു വളരെ നന്ദിയുണ്ട്, അഭിനന്ദനങ്ങളും. അരുണ്‍ എഴുതുന്ന രീതിയൈ ഇനി പരിഷ്കരിക്കണമെന്ന് എനിക്ക് അഭിപ്രായമില്ല. അരുണിന്റെ സ്വന്തം ശൈലിയില്‍ എഴുതൂ. വായനക്ക് ഒരു തടസ്സവും തോന്നാത്ത ലളിതമായ ആഖ്യാനശൈലിയായിട്ടണ് എനിക്ക് തോന്നിയത്. ഒരു ഭക്തസീരിയലിന്റെ തിരക്കഥ ഇവിടെ പ്രതീക്ഷിക്കുന്നവര്‍ക്ക് ഒരു പക്ഷേ നിരാശയാവും ഫലം."
ശരിക്കും ഈശ്വരാനുഗ്രഹം പോലെയാണ് അന്ന് ഈ കമന്റ് എനിക്ക് അനുഭവപ്പെട്ടത്.ഞാനായി ഒരു കമന്റും ഡിലീറ്റ് ചെയ്തിട്ടില്ല, ഈ രണ്ട് കമന്റും ഇപ്പോഴും എന്റെ ബ്ലോഗില്‍ കിടക്കുന്നുണ്ട്.
പ്രിയ വായനക്കാരെ,
ReplyDeleteകഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ ആയി പല കമന്റുകളും കാണാതെയാവുന്ന പ്രശ്നങ്ങള്‍ ഗൂഗിള്‍ തന്നെ പരിഹരിച്ചിട്ടുണ്ട് എന്ന് മനസ്സിലാവുന്നു. കാണാതായ കമന്റുകള്‍ വീണ്ടും അതേ പോലെ തന്നെ അതേ സ്ഥലത്ത് തിരികെ വന്നിരിക്കുന്നു. ഇത് ഞങ്ങളുടെ ബ്ലോഗില്‍ മാത്രമല്ല, മറ്റു പല ബ്ലോഗുകളിലും ബാധിചിട്ടുണ്ടായിരുന്ന പ്രശ്നമാണ്. ഈ പ്രശ്നം സംബന്ധിച്ച് വായനാക്കാര്‍ ഞങ്ങള്‍ക്കയച്ച മെയിലുകള്‍ക്കും മറ്റും മറുപടിയായി ഇത് കണക്കാക്കുക.
നമ്മുടെ ബൂലോകം ടീം
ശരിക്കും തെറ്റിദ്ധരിച്ചിരുന്നു.കമന്റുകള്‍ ആരാണ് ഡിലീറ്റ് ചെയ്തതെന്നത് ഇന്നലെ വരെ മനസില്‍ കിടന്ന ചോദ്യമാ, ചോദിച്ചില്ലെങ്കിലും :)
ReplyDeleteഇപ്പോ സന്തോഷമായി
ഹ..ഹ..ഹ
പിന്നെ എന്റെ ചില കമന്റുകളുടെ വലിപ്പം കുറഞ്ഞതായി കണ്ടു, അത് നന്നായി, ആ കമന്റുകള്‍ അത്രയും വലിപ്പമേ അര്‍ഹിക്കുന്നുള്ളു.
:)