പ്രിയ വായനക്കാരെ, ആര് സി സി യിലെ ഡോക്ടര്‍ പ്രവീണ്‍ ജി പൈ സിയാബിന്റെ വിഷയം പരാമര്‍ശിച്ചു പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ ഇവിടെ വെളിപ്പെടുത്തുന്നു. ഇക്കാര്യം ഒരു കമന്റ് ആയി "വിന" യുടെ പോസ്റ്റില്‍ നല്‍കിയിട്ടുണ്ട്. കാരണം ഇക്കാര്യം ഞങ്ങള്‍ കെട്ടിച്ചമച്ച വാര്‍ത്തയല്ല എന്നറിയിക്കാന്‍, കൂടാതെ അദ്ധേഹത്തിന്റെ പ്രൊഫൈലില്‍ നേരിട്ട് കാണുന്നതിനും കൂടിയാണ്.
ഡോക്ടര്‍ പ്രവീണ്‍. ജി. പൈ
ഡോക്ടര്‍ പ്രവീണ്‍. ജി. പൈ
ഞാന്‍ തിരുവനന്തപുരം RCC യുടെ ഒരു പാലിയേറ്റീവ് കെയര്‍ യൂണിറ്റിലെ ഡോക്ടറാണ്. സിയാബിനെ കുറിച്ച് വന്ന ബ്ലോഗ് പത്രത്തിലെ വാര്‍ത്തയില്‍ ഞാന്‍ ഒരു കമന്റും ഇട്ടിട്ടില്ലയിരുന്നു - അതിന്റെ ആവശ്യം ഇല്ല എന്ന് അന്ന് എനിക്ക് തോന്നിയിരുന്നു. ഈ പറയുന്ന സിയാബിനെ എനിക്ക് വ്യക്തിപരമായി അറിയില്ല. അതിനാല്‍ തന്നെ സിയാബ് എന്റെ സുഹൃത്തുമല്ല ശത്രുവുമല്ല എന്ന് നിങ്ങള്‍ മനസ്സിലാക്കുമല്ലോ.
ആഗസ്ത് 14th നാണ് എന്റെ സുഹൃത്തായ ഒരു പ്രവാസി ബ്ലോഗ്ഗര്‍ സിയാബിനെ കുറിച്ചുള്ള കുറെയേറെ വീഡിയോകളും ലിങ്കുകളും എനിക്ക് അയച്ചു തരുന്നത്. ഞാന്‍ അവന്റെ നേട്ടങ്ങളില്‍ മനസ്സ് കൊണ്ട് അവനെ നമിച്ചു പോയി. വനിതാ, മനോരമ, ഇന്ത്യ വിഷന്‍, കളക്ടര്‍ ബീന IAS തുടങ്ങിയവരുടെ റഫറന്സ്ഉകള് സിയാബിന്റെ ക്രെടിബിലിറ്റി വാനോളം ഉയര്‍ത്തി. അങ്ങിനെ ഇരിക്കുമ്പോളാണ് ഞാന്‍ ആ വാര്‍ത്ത അറിയുന്നത് - സിയാബിനു കാന്‍സര്‍ ആണെന്നും 3rd സ്റ്റേജ് ആയി ഇപ്പോള്‍ RCC യില്‍ കീമോതെറാപി എടുക്കുകയാണ് എന്നും. സിയാബിന്റെ ഡോക്ടറെ കണ്ടു എത്ര കാശ് ചിലവായാലും എവിടെ കൊണ്ട് പോയിട്ടാണേലും ചികിത്സിക്കണം എന്ന് സിയാബിനെ സ്വന്തം മകനെ പോലെ കണ്ട ആ മഹാമനസ്കയായ പ്രവാസി ബ്ലോഗ്ഗര്‍ എന്നോട് പറഞ്ഞു. സിയാബിനെ കുറിച്ച് അവര്‍ മനസ്സിലാക്കിയത് എല്ലാം എന്നോട് അവര്‍ പറഞ്ഞു. ഹോസ്പിറ്റലിലെ നമ്പരും ഡോക്ടറുടെ പേരും എനിക്ക് തന്നു. നമ്പര്‍ തെറ്റാണു എന്ന് അന്നേ എനിക്ക് അറിയാമായിരുന്നു - പക്ഷെ അത് എഴുതിയതിലെ തെറ്റായിരിക്കും എന്ന് കരുതി. പറഞ്ഞ ഡോക്ടര്‍ ഇപ്പോള്‍ അവിടെ ഇല്ലാത്ത ആളാണ് - ഇത് ഞാന്‍ ആ പ്രവാസി ബ്ലോഗ്ഗെരുടെ അടുത്ത് പറഞ്ഞില്ല.
അവര്‍ സാമാന്യം ഭേദപ്പെട്ട ഒരു തുക സിയാബിനു സ്വന്തം നിലയില്‍ അയക്കുകയും ബാക്കി സ്വരൂപിക്കന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയും ചെയ്യുകയായിരുന്നു. ഞാനും നാട്ടില്‍ ഇവിടെ ഒരു തുക സ്വരൂപിക്കാന്‍ തീരുമാനിച്ചു. 17 ആം തിയതി അടുത്ത കീമോ ആണെന്നും RCC യില്‍ അഡ്മിറ്റ് ആകുമെന്നും അവര്‍ എന്നെ അറിയിച്ചു. അങ്ങിനെ സിയാബിനെ നേരിട്ട് കണ്ടു സഹായം എത്തിക്കാനായി RCC യില്‍ ഞാന്‍
എത്തി - അന്വേഷിച്ചപ്പോള്‍ അങ്ങനെ ഒരു patient ഉണ്ടായിരുന്നില്ല. അപ്പോഴാണ് സിയാബ് അന്ന് വന്നില്ല എന്നറിയുന്നത്.
സിയാബിന്റെ ഡോക്ടര്‍ ആരെന്നു അറിയാന്‍ ഞാന്‍ ശ്രമം നടത്തി - ആര്‍ക്കും RCC യില്‍ സിയാബ് എന്നാ patient - നെ കുറിച്ചറിയില്ല!! 14 Radiation നേരത്തെ കഴിഞ്ഞുഎന്ന് സിയാബ് പറഞ്ഞിരുന്നല്ലോ - ഞാന്‍ radiation department ഇല് അന്വേഷിച്ചു - അവിടെയും സിയാബിനെ കണ്ടെത്താന്‍ ആയില്ല. Spellingതെറ്റിയതാകാം എന്ന് കരുതി Shihab നെ അന്വേഷിച്ചു - ------------
എത്ര അന്വേഷിച്ചിട്ടും Siyab എന്നോ Shihab എന്നോ പേരുള്ള ഇരുപത്തിനാല്കാരന്, വായില്‍ കാന്‍സര്‍ ഉള്ള, തൃശൂര്‍ നിന്നുള്ള ഒരാളും 2001 മുതല്‍ നാളിതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ല എന്ന് എന്റെ അന്വേഷണങ്ങള്‍ തെളിയിച്ചു. എന്റെ സംശയങ്ങള്‍ വേറെയും പല കാരണങ്ങളാല്‍ (ഇവിടെ ഇപ്പോള്‍
എഴുതുന്നില്ല) വര്‍ദ്ധിച്ചു. എന്റെ ചില IAS കൂട്ടുകാരോടും പിന്നെ സാക്ഷാല്‍ Dr. Beena IAS നോടും ഞാന്‍ അന്വേഷിച്ചു. ആഗസ്ത് 25 ആം തിയതി രാത്രി 7 മണിക്ക് special permission ഓടു കൂടി ഞാന്‍ ഏറണാകുളം Collector Dr Beena IAS ഉമായി സംസാരിച്ചു - ഇതിനൊക്കെ ഒടുവിലാണ് ഞാന്‍ ഒരു
അഭിപ്രായം ആ പ്രവാസിയുടെ പക്കല്‍ അറിയിച്ചത്. അപ്പോഴേക്കും ഈ സംശയം മറ്റു പലര്‍ക്കും വരുകയും ഞാന്‍ പറയും മുമ്പേ അവര്‍ അറിയുകയും ചെയ്തു.
എന്റെ സുഹൃത്തായ ആ പ്രവാസി ബ്ലോഗ്ഗെരുടെ പണം സിയാബിനു എത്തിക്കാനും അവനെ സഹായിക്കാനും ആണ് ഞാന്‍ ഇറങ്ങി തിരിച്ചത്. അവനെ എനിക്ക് കണ്ടെത്താനായില്ല - ഇത് ഞാന്‍ അറിയിക്കേണ്ടത് എന്റെ ധാര്‍മിക ഉത്തരവാദിത്വമാണ് എന്നറിയുക. സാന്ത്വന ചികിത്സയില്‍ പ്രവര്‍ത്തിക്കുന്ന എന്റെ അടുത്ത് ഇത്തരം പല കേസുകളും വരാറുണ്ട് - ചിലത് സത്യമായിരിക്കും - പിന്നെ ചിലത് കള്ളവും. RCC യുടെ registration card വരെ duplicate അടിച്ചു പണം തട്ടിക്കുന്നവര്‍ ഉണ്ട് എന്ന് മനസിലാക്കുക. Treatment certificate, radiation chart, Chemo chart ഇവയുടെ ഒക്കെ ഒരു duplicate ഉണ്ടാക്കാന്‍ ഒരാള്‍ തുനിഞ്ഞിറങ്ങിയാല്‍ വളരെ എളുപ്പമാണ്. സിയാബിന്റെ കേസ് എന്നെ സംബന്ധിച്ച് സാധാരണമാണ് .......... ഇനി എന്റെ അന്വേഷണങ്ങള്‍ തെറ്റായിരുന്നെങ്ങില് സിയാബിനു എന്നെ വിളിക്കാമായിരുന്നു, നേരില്‍ കണ്ടു വിശദീകരിക്കാംആയിരുന്നു... സിയാബിനെ ഞാന്‍ ഫോണില്‍ വിളിച്ചിരുന്നു - തിരക്കാണ് പിന്നെ വിളിക്കാം എന്ന് പറഞ്ഞു - ഒരു sms ഉം അയച്ചു -"I will call u later" പിന്നെ ഒരിക്കലും എന്നെ വിളിച്ചതും ഇല്ല എന്റെ കാളുകള്‍ എടുത്തതും ഇല്ല. സിയാബിന്റെ വീട്ടിലെ ഫോണ്‍ നമ്പര്‍ കണ്ടു പിടിച്ചു വിളിച്ചു ഒരു ഫലവും ഉണ്ടായില്ല. ..
ഞാന്‍ അറിഞ്ഞത് എന്റെ സുഹൃത്തിനെ അറിയിച്ചപ്പോള്‍ എന്റെ ജോലി കഴിഞ്ഞു എന്ന് കരുതി സിയാബിന്റെ കേസ് ഞാന്‍ വിട്ടു കളഞ്ഞിരുന്നതാ ....... അപ്പോഴിതാ Sachin എന്നാ ഒരു ബ്ലോഗ്ഗര്‍ (ശരിയായനാമം എന്തോ ആവോ?) 23/09/09 ഇല് RCC ക്ക് ഒരു e-mail അയച്ചിരിക്കുന്നു - Dr Pai "medical എത്തിക്സ്" -നു വിരുദ്ധമായി പ്രവര്‍ത്തിച്ചിരിക്കുന്നു!!! സിയാബിന്റെ കേസ് അങ്ങിനെ RCC യില്‍ മുഴുവന്‍ ഫ്ലാഷ് ആയി- ഡയറക്ടര്‍ അടക്കം!!!! പിന്നീട് തുരു തുരെ mail ഉകള്‍ എന്നെ ക്രൂശിച്ചു കൊണ്ട്!!!! Medical Ethics എന്ത് എന്ന് ആ പദം ഉപയോഗിക്കുന്നതിന് മുമ്പ് പഠിക്കുക. ഞാന്‍ ചെയ്തതിനു RCC യിലെ എന്റെ ഡോക്ടര്‍ സുഹൃത്തുക്കള്‍ ആശംസിച്ചു - കാരണം "Fair use of available resourses" medical ethics ഇലെ ഒരു cardinal principle ആണ് - ചികിത്സാ സഹായം ഒരാള്‍ സംഭാവനയായി നല്കുമ്പോള് അത് ശരിയായ ആളുടെ കയ്യിലാണോ എത്തുന്നത് എന്ന് അന്വേഷിക്കുന്നതില്‍ എന്ത് medical ethics violation ആണ് സച്ചിന് ഉദ്ദേശിച്ചത്??? സിയാബ് എന്ന പേരുള്ള ഒരു രോഗി ആശുപത്രിയില്‍ ഇല്ല എന്ന് പറഞ്ഞതില്‍ എന്താ ഒരു തെറ്റ്?? ഒരു രോഗിയുടെ രോഗവിവരമോ അവന്റെ ചികിത്സാ റിപ്പോര്‍ട്ടോ ഞാന്‍ പബ്ലിഷ് ചെയ്തില്ലല്ലോ!!! ഇനി എന്റെ അറിവില്‍ പെടാത്ത ഏതെങ്ങിലും ഒരു എത്തിക്സ് violation ഉണ്ടായിട്ടുണ്ടെങ്കില്‍ Travancore-Cochin medical Council (Trivandrum) - ലോ, Indian Medical council -ലോ Human rights commission - ലോ പരാതി അയക്കുക - പൊതു താല്പര്യ പരാതി മതി - ഞാന്‍ അവിടെ മറുപടി കൊടുക്കാം - ഒരു കോപ്പി ആവശ്യപ്പെടുന്ന എല്ലാവര്ക്കും തരുകയും ചെയ്യാം! ഇത്തരം അന്വേഷണങ്ങള്‍ ഞങ്ങള്‍ എല്ലാ ഡോക്ടര്‍ മാരും ചെയ്യാറുണ്ട് - അങ്ങിനെ ചെയ്യുന്നത് ചില കള്ളന്മാര്ക്ക് ഇഷ്ടപെടാറില്ല എന്ന് മാത്രം.
എന്റെ അന്വേഷണത്തിന്റെ റിസള്‍ട്ട് ഞാന്‍ അറിയിച്ചു. അത് തെറ്റാണോ ശരിയാണോ എന്ന് നിങ്ങള്‍ സ്വന്തമായോ പോലീസ് മുഖേനയോ അന്വേഷിക്കുക. സിയാബ് തട്ടിപ്പാണെന്കില്് സച്ചിന് ഉള്പടെയുള്ളവര് ഈ Racket ഇല് ഉണ്ട് എന്ന് RCC ഉള്‍പടെ ഞങ്ങള്‍ എല്ലാരും വിശ്വസിക്കും.
സിയാബ് കള്ളനാണ് എങ്കില്‍ മാസങ്ങള്‍ക്ക് ശേഷം ഒളിവില്‍ കഴിഞ്ഞു തിരിച്ചു വരും - സുമുഖനായിട്ടു!!!! കുറെ മെഡിക്കല്‍ റെക്കോര്‍ഡ്സ് ഉണ്ടാക്കി എടുക്കും - """പാസ്റ്റ് ഹിസ്റ്ററി"!!! ദൈവത്തിന്റെ കരങ്ങളാല്‍ അത്ഭുത രോഗശാന്തി പ്രാപിച്ച ഒരു പുതിയ സിയാബ്!!! രോഗം ഉണ്ടായിരുന്ന ഒരു ലക്ഷണവും ഇല്ലാതെ!!! Radiation ചെയ്തതിന്റെ ഒരു തെളിവും ഇല്ലാതെ, കായകല്പം treatment കഴിഞ്ഞ - മഹാല്ഭുതങ്ങള് സമ്മാനമായി ലഭിച്ച ദൈവത്താല്‍ അനുഗ്രഹം ലഭിച്ച പുതിയ സിയാബ്!!! - ഇത് ഒരു റിയല്‍ സ്റ്റോറി ആണ്.......... ഈ സ്റ്റോറി സിയാബിന്റെ കാര്യത്തില്‍ വീണ്ടും സംഭവിക്കുമോ ആവോ!! ഞാന്‍ സിയാബിനു ഒരു ഐഡിയ കൊടുക്കുകയാണോ എന്നെനിക്കറിയില്ല!!!
സിയാബ്, തുറന്നു പറയു - നിനക്ക് എന്താ പറ്റിയത്?? ഇത്രയും കഷ്ടപ്പെട്ട് എല്ലാര്ക്കും ഒരു മാതൃകയായി ജീവിച്ചു - ഇപ്പോള്‍ എന്തിനു ഇങ്ങനെ ????? ആരാ നിന്നെ ഇതിനു പ്രേരിപ്പിക്കുന്നെ - ഇത്രയും നാള് കഷ്ടപെട്ടതല്ലേ - ഇത്രയും ഫെയിം കിട്ടിയതല്ലേ - എന്തിനു എല്ലാം ഉടച്ചു കളയുന്നു???
----------------------------------------------
ഈ വിഷയവുമായി ബന്ധപ്പെട്ട് മുള്ളൂർക്കാരന്റെ ഗൂഗിൾ ബസ്സ് ചർച്ച വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
----------------------------------------------
സിയാബിനെപ്പറ്റി വന്ന പത്രവാർത്തകളുടെ ഇമേജുകൾ കാണാനും വായിക്കാനും താഴെയുള്ള ലിങ്കുകൾ ക്ലിക്ക് ചെയ്യുക.
1. ശാലോം വാർത്ത
2. വനിത ഫീച്ചർ
3. മനോരമ സപ്ലിമെന്റ്
4. മാതൃഭൂമി - UN വാർത്ത
5. മാതൃഭൂമി - UN വാർത്ത (തുടർച്ച)
6. ഇംഗ്ലിഷ് പത്രം 1
7. മാതൃഭൂമി - UN വാർത്ത (പ്രിന്റ്)
8. മറ്റൊരു മലയാളം പത്രം
9. വേറൊരു മലയാളം പത്രം
തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
സച്ചിന്........ഇയാളല്ലേ നമ്മുടെ ത്രിശൂക്കാരന്. ഇപ്പോള്‍ അയര്‍ലണ്ടില്‍ റേഡിയേഷന് വകുപ്പില്‍ ജോലി നോക്കുന്നത്.......സംശയമില്ലാ, സിയാബ്, ത്രിശൂക്കാരന്, തറവാടി, കാപ്പിലാന്, ലില്ലി,മനോജ്, അരുണ്‍ ഒക്കെ ഒരു കോക്കസ്സാ ....സംഗതികള്‍ തെളിഞ്ഞു വരട്ടെ......
ReplyDeleteസര്,
ReplyDeleteRCC ഒരിയ്ക്കല്‍ ഒന്നു സന്ദര്ശിയ്ക്കുന്നതു പോലും വേദനാ ജനകമാണ്. മഹാമാരിയുടെ തീഷ്ണതയില്‍ എരിഞ്ഞു തീരുന്ന സഹജീവിയെ കണ്ടു നില്ക്കാന് കൂടി കഴിയില്ല.
വേദന കൊണ്ടു പുളയുന്ന മനുഷ്യ ജന്മങ്ങള്‍ക്ക് ഒരിറ്റ് സാന്ത്വനമാകുന്ന താങ്കളെ പോലെയുള്ള വല്യ മനുഷ്യരെ സിയാബെന്ന വിഴുപ്പിലേയ്ക്ക് വലിച്ചടിപ്പിച്ചതിനു മലയാള ബ്ലോഗു സമൂഹം മാപ്പര്‍ഹിയ്ക്കുന്നുമില്ല.
പക്ഷേ സിയാബെന്ന വിഴുപ്പ് ആര്.സി.സിയെ എങ്ങിനെ ദുരുപയോഗം ചെയ്തു എന്നു മനസ്സിലാക്കാന്‍ താങ്കളുടെ കുറിപ്പ് സഹായകമായി.
നന്ദി.
ക്യാന്‍സര്‍ എന്താണെന്നറിയുമായിരുന്നു എങ്കില്‍ അല്ലെങ്കില്‍ ഒരിയ്ക്കലെങ്കിലും ആര്.സി.സി സന്ദര്‍ശിച്ചിട്ടുള്ള ഒരു മനുഷ്യനായിരുന്നു എങ്കില്‍ ആ പയ്യന് തനിയ്ക്ക് ക്യാന്‍സര്‍ ആണെന്ന് കളവ് പറയുമായിരുന്നില്ല.
സിയാബടക്കം ആരും ആ മഹാമാരിയുടെ പിടിയില്‍ അകപ്പെടാതിരിയ്ക്കട്ടെ!
ഇനി സിയാബ് തന്നെ നേരിട്ട് വന്ന് താന്‍ വഞ്ചന നടത്തിയെന്നു സമ്മതിച്ചാലും സിയാബിനെ ചുമന്നു നടക്കുന്ന ചില ബ്ലോഗര്‍മാര്‍ സമ്മതിക്കില്ല. സിയാബ് ചെയ്തതിലും അക്ഷന്തവ്യമായ അപരാധങ്ങള്‍ നിരത്തിക്കാട്ടും അവര്‍.
ReplyDelete1. അന്യായമായി പണം നല്കി.. അതും അയാള്‍ ആവശ്യപ്പെടാതെ. (50 ലക്ഷം പിഴയും തടവും സിമ്പിളായി ലഭിക്കവുന്ന കുറ്റം)
2. സിയാബിനു രോഗമില്ലെന്നു വെളിവാക്കി. ( വധശിക്ഷ വരെ കിട്ടാവുന്ന കുറ്റം)
3. പ്രതിരോധ വകുപ്പിന്റെ ആണവ രഹസ്യങ്ങളേക്കാള്‍ രഹസ്യമായി സൂക്ഷിക്കേണ്ട ചാറ്റ് ഹിസ്റ്ററി ബ്ലോഗില്‍ പബ്ലിഷ് ചെയ്തു. ( വീണ്ടുമൊരു വധശിക്ഷ)
4. പത്രധര്‍മ്മം ലംഘിച്ചു. (സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയ്ക്ക് സംഭവിച്ചതോര്ക്കുന്നത് നന്ന്)
ഇനിയും എത്രയെത്ര...
മനോജേ.., തൃശ്ശൂക്കാരാ, കാപ്പിലാനേ... ഓടി വാ...
ഡോക്ടര്‍.പ്രവീണ്‍ പൈക്ക് അഭിനന്ദനങ്ങള്‍.
ReplyDeleteവേദനിക്കുന്ന രോഗികള്‍ക്ക് സാന്ത്വനമേകുക എന്നതോളം തന്നെ പ്രാധാന്യമര്ഹികുന്നതാണ് അവര്‍ക്ക് ലഭിക്കേണ്ടുന്ന സഹായം അനര്‍ഹരായ ആളുകള്‍ തട്ടിയെടുക്കുന്നത് തടയുക എന്നതു. ഈ രണ്ടു പ്രവര്‍ത്തികളിലും താങ്കള്‍ കാണിക്കുന്ന ആത്മാര്‍ത്ഥത എല്ലാവര്ക്കും മാതൃകയാവട്ടെ.
His request for the iPOD"" (in the published chat) points at his devious intentions!
ReplyDeleteI just wonder why all these people (who still support him) want to spoil their own credibility
It's indeed a great work from your side that such fraudulent individuals are exposed!
Dr. Pai deserve an applause for his brave reply
ഡോക്ടര്‍, വളരെ നന്ദി ഇത്രയും കാര്യങ്ങള്‍ വെളിപ്പെടുത്തിയതിന്.
ReplyDeleteDesartfox :)
ചിലർ സമൂഹത്തിലെ പുഴുക്കുത്തുകൾ ആണ്...
ReplyDeleteഅവ ചീഞ്ഞു നാറുന്നതിനു മുൻപെ എല്ലാം നിർത്തുന്നതാണ് നന്ന്, എല്ലവറ്ക്കും....
വേദന അനുഭവിക്കൂന്നവർക്കല്ലേ സാന്ത്വനം വേണ്ടത്??
അതു ഉണ്ടെന്നു നടിക്കുന്നവർക്കല്ലല്ലൊ.....
ഇതുകൊണ്ടൊന്നും സൈബര്‍ കള്ളനും കള്ളനു കഞ്ഞിവെച്ചവര്ക്കും യാതൊരു കുലുക്കവുമുണ്ടാവില്ല.
ReplyDelete‘കാന്‍സര്‍ രോഗം മഹാരോഗം, നമുക്കും കിട്ടണം പണം!’ എന്നതായിരിക്കും സൈബര്‍ കള്ളന്റെ ലൈന്‍.
ഡോ:പ്രവീണ്‍ പൈ.
ReplyDeleteസ്വന്തം ജോലിസ്ഥലത്ത് താങ്കള്‍ക്കെതിരെ പരാതികള്‍ ചെല്ലുന്ന സാഹചര്യം ഉണ്ടായിട്ടുപോലും ഇതുപോലൊരു വിശദീകരണവുമായി സധൈര്യം മുന്നോട്ടുവന്ന താങ്കളെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. മെഡിക്കല്‍ എത്തിക്സ് ലംഘിച്ചു എന്നൊക്കെ പറഞ്ഞ് മുറവിളി കൂട്ടുകയും കള്ളന് കുടപിടിക്കുകയുമൊക്കെ ചെയ്ത വ്യക്തികളുടെ കണ്ണുതുറപ്പിക്കാന്‍ ഈ വെളിപ്പെടുത്തലുകള്ക്കെങ്കിലും ആയെങ്കില്‍ !
കളക്ടര്‍ ബീനയെ ആര് കണ്ടു ? കണ്ടെന്നതിന് എന്ത് തെളിവ് ? എന്നൊക്കെ വരെ ചോദിച്ചവര്‍ക്കും ഇതൊരു ചുട്ട മറുപടിയായി.
ഇനി താങ്കള്‍ അവസാനം പറഞ്ഞ ഒരു കാര്യം മാത്രമേ സംഭവിക്കാനുള്ളൂ.
ദൈവത്തിന്റെ കരങ്ങളാല്‍ , സര്‍വ്വേശ്വരനോടുള്ള പ്രാര്‍ത്ഥനകൊണ്ട് എന്റെ രോഗം ഭേദമായി, പക്ഷെ അതിനിടയില്‍ ജോലിക്ക് ചേരാന്‍ വൈകിയതുകാരണം എനിക്ക് അസിസ്റ്റന്റ് കളക്ടര്‍ പദവി നഷ്ടമായി എന്നുപറഞ്ഞ് ഡിസംബറില്‍ സിയാബ് പ്രത്യക്ഷപ്പെടുമായിരിക്കും. അപ്പോഴും മലയാളത്തിന് വെളിയിലുള്ള സിയാബ് ആരാധകര്‍ക്ക് മുന്നില്‍ ഈ സത്യങ്ങളൊന്നും എത്തിച്ചേര്‍ന്നെന്ന് വരില്ല. അവര്‍ക്ക് മുന്നില്‍ സിയാബ് അപ്പോഴും ഐ.എ.എസ്സ് കാരനായിത്തന്നെ നിലനില്ക്കും.
ഇതെന്താ സിയാബിന്റെ സന്തത സഹചാരികളും അഭ്യുദയകാംക്ഷികളും എല്ലാം മൌനം പാലിക്കുന്നത്. ആരെങ്കിലും എന്തെങ്കിലും ഒന്ന് പറയൂ. ഞങ്ങൾ ബൂലോകർ കാത്തിരിക്കുന്നു. എന്തെങ്കിലും രണ്ട് വാക്ക് പറയൂന്നേ.. പ്ലീസ്..
ReplyDeletesaadhaaranakkaarkku rogiennu kelkunnathe pediyaanu pinneyaanu canser...........dhaivame ellaavareyum kakkane
ReplyDeleteഉം ...പിന്നെ .പിന്നെ....കൊക്കെത്ര കോളം കണ്ടതാ ...കൊളമെത്ര കൊക്കിനേം കണ്ടതാ . ഒന്ന് പോടാപ്പാ
ReplyDeleteമേരി ലില്ലി സന്തം ബ്ലോഗ്ഗില്‍ ഇട്ട ഒരു കമന്റ്:
ReplyDeleteഎന്തായാലും വ്യക്തമായ മറുപടി
തന്ന ശേഷമേ ഞാന്‍ ഇതില്‍ നിന്നും
പിന്തിരിയുകയുള്ളൂ. അതു നെഗറ്റീവ്
ആണെങ്കിലും പോസിറ്റീവ് ആണെങ്കിലും
പറഞ്ഞിരിക്കും.
ആ മറുപടിക്ക് വേണ്ടി കാത്തിരിക്കുന്നു......
കാപ്പിലാന്റെ മറുപടി വളരെ നന്നായിട്ടുണ്ട്.
ബൂലോക വാസികള്‍ക്കിടയിലും തട്ടിപ്പ് മാമാങ്കമോ? ശിവ, ശിവ!!! അതും ക്യാന്‍സര്‍ എന്ന മഹാമാരിയുടെ പേരും പറഞ്ഞ്.... ശത്രുക്കള്‍ക്ക് പോലും വരരുതെ എന്ന് ഹൃദയമുള്ളവര്‍ പ്രാര്‍ത്ഥിക്കുന്ന ഒരു മഹാരോഗം.... സിയാബേ, താങ്കള്‍ മനമുരുകി സര്‍വ്വേശ്വരനോട് പ്രാര്‍ത്ഥിക്കൂ, ഈ തെറ്റിന് എന്നെ ഈ മഹാരോഗം തന്ന് ശിക്ഷിക്കരുതെ എന്ന്.... അതിന്റെ ഭീകരത മനസിലാക്കാന്‍ ഏതെങ്കിലും പ്രശസ്തമായ ക്യാന്‍സര്‍ വാര്‍ഡ് ഒന്നു സന്ദര്‍ശിച്ചാല്‍ മതി.... ഒരിക്കല്‍ കൊച്ചി അമൃതാ ഹോസ്പിറ്റലിലെ ക്യാന്‍സര്‍ വാര്‍ഡ് സന്ദര്‍ശിക്കാന്‍ ഇടയായ എനിക്ക് അതിനു ശേഷം എത്രയോ നല്ല കാര്യങ്ങള്‍ കാണാന്‍ കഴിഞ്ഞിട്ടും അതിനെ എല്ലാം പിന്നിലാക്കി ഇന്നും ആ രംഗങ്ങള്‍ ആണ് മുന്നില്‍ നില്‍ക്കുന്നത്..... അത്ര ഭീകരമായ രോഗം ഉണ്ട് എന്നു പറയുന്ന താങ്കളെ പോലെ ഒരാളെ ഫ്രോഡ് എന്ന് മാത്രം വിളിച്ചാല്‍ പോരാ.... ഡോക്ടര്‍ പൈക്ക് അഭിനന്ദനങ്ങള്‍!
ReplyDeleteപിന്നെടെപ്പോഴോ പൂച്ചയെപ്പോലെ കരഞ്ഞ ആ ‘പുലി’ ദാ, ഇപ്പോള്‍ ഓഡിനറി ഗൌളിയെപ്പോലെ ചിലച്ചുതുടങ്ങിയിരിക്കുന്നു !
ReplyDeleteസേവ് ടൈഗര്‍ കേരളഹഹഹ ഒരു സാദാ മൃഗശാലയായെന്ന് ആള്ക്കാര് പറയ്വോ ? എന്തെങ്കില്വാവട്ടെ...
എന്താാാാാ കഥ ! :(
tracking
ReplyDeleteഡോക്ടർ,
ReplyDeleteഅഭിനന്ദനങ്ങൾ !!!
ഓഫ്:
കാപ്പിലാന്റെ കമന്റ് ഉഗ്രൻ!!. പൊളപ്പൻ !!
2009 ലെ ഏറ്റവും ബെസ്റ്റ് കമന്റിനുള്ള അവാർഡ് തന്നെ കൊടുക്കാം.
അങ്ങ് ഫിലാൽഡൽഫിയായിലെ കൊളമാണോ അതോ ഇങ്ങ് ഫാരതത്തിലെ കൊളമാണോ അങ്ങ് ഉദ്ദേശിച്ചത് ?. ഫാരതത്തിലാണേല് ഇപ്പോ പഴയപോലെ കൊക്കൊന്നും ഇല്ലന്നേയ്. ലവിടുത്തെ കാര്യം നുമ്മക്കാണേല് അറിയാനും വയ്യ.
കഷ്ടം !!
ഡോക്ടര്‍ പൈ.. ഒരു പൊയ് കഥയുടെ സത്യം തുറന്നു കാട്ടാന്‍ എവിടെ നടന്ന ധീരമായ ശ്രമങ്ങളില്‍ താങ്കളുടെ ഈ സാന്നിധ്യം സ്തുത്യര്‍ഹമാണ്....അഭിനന്ദനങള്‍
ReplyDeleteയേതോ കൂതറ മാധ്യമ പ്രവര്‍ത്തകയാണെന്നും പറഞ്ഞൂ, ഒരു മേരി മാലാഖ സീയാബീനേം കൊണ്ടു നടന്നല്ലോ!
ReplyDeleteഅവര്‍ വാലെല്ലാം ചുരുട്ടി വച്ചോ?
അതോ,ഡോക്ടര്‍ പര്ഞ്ഞതുപോലെ പുതിയ വല്ലതും?
കൂട്ടുകാരനു തെറ്റു പറ്റിയപ്പോള്‍ കുടപിടിച്ചുകൊടുക്കുന്നവരെപ്പറഞ്ഞാല് മതി..
ഇനിയൊരു കൂട്ടരു കൂടെ അഭിനന്ദനം അര്‍ഹിക്കുന്നു
ആരോപണം വന്നപ്പോള്‍ “വേറിട്ട ശബ്ദം” കേല്‍പ്പിക്കാന്‍ സഹതാപകണ്ണീരുമായി ചില അവതാരങ്ങള്‍!
ഗൊള്ളാം.....
കളക്ടര്‍ , IAS , ലോഹിതദാസ് , ഡല്‍ഹി, മറ്റമ്മ , ചെറിയമ്മ, Ipod എന്തോകെ ആയിരുന്നു ......CNN IBN ഇന്റര്‍വ്യൂവില്‍ കാണിച്ച ഒരു ഭാവാഭിനയം....എഴുത്തുകാരന് , അഭിനേതാവ്, ഫ്രോഡ് ഇവ ഒരുമിച്ചു ചേര്‍ന്ന ഒരു മികച്ച സൃഷ്ടി.....ജയ് ഹോ!
ReplyDeleteകഷ്ടം , ഉപ്പ് തിന്നവന്‍ വെള്ളം കുടിയ്ക്കേണ്ടിവരും
ReplyDeleteഇതെന്താണിവിടെ വരുന്നവർ വരുന്നവർ “കാപ്പിലാന്റെ” കമന്റിൽ കയറിപ്പിടിക്കുന്നത്. ആ പേരിൽ ക്ലിക്ക് ചെയ്തിട്ട് കാപ്പിലാന്റെ പ്രൊഫൈലിലേക്ക് പോകുന്നില്ലല്ലോ? ഈ കമന്റ് കാപ്പിലാന്റെ പേരിൽ മറ്റാരെങ്കിലും ഇട്ടതാണെങ്കിലോ? കാപ്പിലാന്റെ പേരിലും ഡ്യൂപ്പുകളോ !
ReplyDeleteപ്രിയ അനോണി ,
ReplyDeleteഒരുപാട് അനോണി ഐ-ഡികള്‍ ഉണ്ടാക്കി സ്വന്തം പേരില്‍ത്തന്നെ വിവാദങ്ങള്‍ ഉയര്ത്തിയിട്ടായാലും പോസ്റ്റിലെ മാറ്റര്‍ അട്ടിമറിക്കണമെന്ന് കരുതി നടക്കുന്ന ഒരുപാട് പേരുണ്ട് ഈ ബൂലോകത്ത് . അത്തരക്കാരുടെ വിലകുറഞ്ഞ ഈ വക പരിപാടികള്‍ അന്വേഷിക്കുന്നത് ഞങ്ങളുടെ ജോലിയല്ല. അവരൊക്കെ ആരൊക്കെയാണെന്ന് ജനം ഇതിനകം തന്നെ മനസ്സിലാക്കിക്കഴിഞ്ഞിരിക്കുന്നു.
ഞങ്ങള്‍ക്കവരുടെ പുറകേ അവരിട്ട കമന്റിന്റെ വാല് പിടിച്ച് പോകാനുള്ള സമയമില്ല
കാപ്പിലാനല്ല ഭായി,
ReplyDeleteഡ്യൂപ്പിലാൻ
എല്ലാം വെട്ടിത്തുറന്നു പറഞ്ഞതിന് അഭിനന്ദനങ്ങള്‍ ഡോക്ടര്‍ പൈ.
ReplyDeleteകഷ്ടപ്പെട്ട് പഠിച്ചു വന്ന ഒരു ചെറുപ്പക്കാരന് ഇങ്ങനെ ഒരു മനസ്സുവന്നു എന്ന് എത്ര ആലോചിച്ചിട്ടും പിടിക്കിട്ടുന്നില്ലല്ലോ... ഈ ഓണ്‍ലൈന്‍ തട്ടിപ്പ് നടത്താന്‍ ആരെങ്കിലുമൊക്കെ കാണുമോ അവന്റെ പിറകില്‍? അങ്ങനെ സംശയിക്കേണ്ടിയിരിക്കുന്നു.
ശേ...
ReplyDeleteസിയാബൊക്കെ എന്തൊരു പാവം.
ഒന്നുമില്ലെലും എനിക്കു വയ്യായെ എന്ന് അലച്ചു വിളിച്ചല്ലെ കാശു വാങ്ങിയത്.
ഇതൊന്ന് നോക്കിയേരെ
ഝാര്‍ക്കണ്ട് കേഡറിലെ “IAS കാരന് സബ്-കലക്ടര്‍” ഇങ്ങനെ മുങ്ങി നടന്നാലെങ്ങനാ.
ReplyDeleteഝാര്ക്കണ്ടിലാണേല് IAS ആപ്പീസര്‍മാരെ കിട്ടാണ്ട് ആകെ താറ്മാറായി കിട്ക്കുവാ. ഒരു ആപ്പീസറാണെല് ജയിലിലും രണ്ടെണ്ണം സസ്പെന്‍ഷനിലും. രണ്ട് ദിവസം മുന്‍പത്തെ റിപ്പോര്‍ട്ട് ഇവിടെ.
അഭിനന്ദനങ്ങള്‍..,ഡോക്ടര്‍.പ്രവീണ്‍..!
ReplyDeleteകണ്ണടച്ചു ഇരുട്ടാക്കുന്നവർക്കും, ഇരുട്ടുകൊണ്ട് ഓട്ടയടക്കാൻ ശ്രമിക്കുന്നവർക്കും ചുട്ട മറുപടിയായി ഈ വെളിപ്പെടുത്തൽ !
ReplyDeleteഉറക്കം നടിക്കുന്നവർ ഇനിയെങ്കിലും ഉണർന്നെണീക്കും എന്ന് കരുതാം!!!
Thanks for clearing a lot of air in this matter, Dr. Pai!
ReplyDeleteThis is the first comment I am making on this issue. There was no authenticate information till now about this issue - until now.
Appreciate your good work to the cancer stricken patients at RCC.
ഞെട്ടലില്‍ നിന്നു ഇപ്പൊളും ഉണര്‍ന്നിട്ടില്ല..
ReplyDeleteഇതൊക്കെ സ്വപ്നമാണൊ.....
ആദ്യമായാണ് ഞാന്‍ സിയാബ് വിഷയത്തില്‍ കമന്റ് ഇടുന്നത്. എന്റെ ഓര്‍ക്കുട്ട് ഫ്രണ്ട് സിയാബുമായി ഓണ്‍ലൈനിലും ടെലിഫോണിലും ബന്ധപ്പെടാരുണ്ടായിരുന്നു. അയാളോടും സിയാബ്, ഐ എ എസ് ഉണ്ട് എന്നും ഇപ്പോള്‍ എംഫില്‍ ചെയ്യാനായി ലീവില്‍ ആണ് എന്ന് തന്നെയാണ് പറഞ്ഞിരുന്നത്. തിരുവനന്തപുരത്ത് ആണ് എംഫില്‍ എന്നായിരുന്നു പറഞ്ഞത്. എന്നാല്‍ ഇന്ന് കാലത്ത് ഞാന്‍ ആവശ്യപ്പെട്ടതനുസരിച്ച് എന്റെ സുഹൃത്ത് സിയാബിനെ ബന്ധപ്പെട്ടപ്പോള്‍ തൃശ്ശൂരിലെ താല്‍ക്കാലിക ജോലി ഒഴിവാക്കി എന്നും ഉടന്‍ തന്നെ എംഫില്‍ ചെയ്യാന്‍ വേണ്ടി കല്‍ക്കത്തക്ക് പോവുകയാണെന്നും പറഞ്ഞു. തിരുവനന്തപുരത്തല്ലേ കോഴ്സ് എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി പറഞ്ഞില്ല. രോഗ വിവരമൊന്നും ഇതുവരെ അയോളോട് പറഞ്ഞിട്ടില്ല. ഇന്ന് സിയാബിനെ ബന്ധപ്പെട്ട മൊബൈല്‍ നമ്പര്‍ ഇതാണ്: 9895143215
ReplyDeleteകൊള്ളാം.
ReplyDeleteജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്സിറ്റിയില്‍ എം.ഫില്‍ ചെയ്യുന്നു എന്നാണ് കുറേപ്പേരോട് പറഞ്ഞിരുന്നത്. ലണ്ടന്‍ സ്കൂള്‍ ഓഫ് എക്കണോമിക്സില്‍ സ്കോളര്‍ഷിപ്പ് കിട്ടി അങ്ങോട്ട് പോകുന്നു എന്ന് മറ്റുകുറേപ്പേരോട് പറഞ്ഞിരിക്കുന്നു. തിരുവനന്തപുരത്ത് കോഴ്സ് ചെയ്യുന്നെന്നും പറഞ്ഞിരുന്നോ ?
ഇപ്പോ അതൊക്കെ കളഞ്ഞിട്ട് കല്ക്കത്തയിലേക്കാണോ വണ്ടികയറാന്‍ പോകുന്നത് ?
താല്ക്കാലികമായാലും സ്ഥിരമായാലും സിയാബ് ജോലി ചെയ്തിരുന്ന മറൈന്‍ ബിസ്സ് എന്ന സ്ഥാപനം ഇടപ്പള്ളിയില്‍ ആണെന്നാണ് എന്റെ അറിവ്.
വ്യക്തമായ മറുപടി പല കാര്യങ്ങള്‍ക്കും ഇതുവരെ പറഞ്ഞിട്ടില്ല എന്നതുതന്നെയാണ് സിയാബിന്റെ ഈ പരിപാടികളൊക്കെ തരികിട ആണെന്നുള്ളതിന്റെ പ്രധാന ലക്ഷണം.
എന്തായാലും കാത്തിരിക്കാം. ഡിസംബര്‍ ആകാന്‍ ഇനി അധികനാളില്ലല്ലോ ?
:) Haha
ReplyDeleteDo any one really expect a reply from him in DEC ??
He is just tryign to buy time. After few days , Bloggers will forget thsi issue and will chase some other hot topic :)
@ VM
ReplyDeleteഡിസംബറില്‍ മറുപടി പ്രതീക്ഷിച്ചിട്ടൊന്നുമല്ല. പക്ഷെ എന്തൊക്കെ വാര്‍ത്തകള്‍ വന്നാലും പോയാലും ഡിസംബറില്‍ നമ്മുടെ ബൂലോകം ഈ കാര്യം വീണ്ടും അവതരിപ്പിക്കണം. വെല്ലുവിളിച്ചവരോടും സിയാബിനെ അനുകൂലിച്ചവരോടും ചോദിക്കണം എവിടെ നിങ്ങളുടെ സിയാബ് എന്ന് ?
‘ഞാനറിയുന്ന സിയാബ് കള്ളം പറയില്ല‘ എന്നുപറഞ്ഞ എല്ലാവരും അന്ന് ഉത്തരം പറയേണ്ടി വരും.
വളരെ വൈകിയണെങ്കിലും വായിക്കാൻ കഴിഞ്ഞതിൽ ഡോക്ടർക്ക് നന്ദി.. അഭിനന്ദനങ്ങൾ
ReplyDelete