വോട്ടെടുപ്പ് യന്ത്രങ്ങള്‍ വോട്ടു ചെയ്യുമ്പോള്‍...അഞ്ചല്‍
ക്കാരന്‍വോട്ടെടുപ്പ് യന്ത്രങ്ങള്‍ കോണ്‍ഗ്രസ്സിന്റെ വിജയ യന്ത്രങ്ങളായി മാറിയിരിയ്ക്കുന്നു...”

മഹാരാഷ്ട്ര, ഹരിയാന, അരുണാചല്‍ പ്രദേശ് എന്നീ മൂന്ന് സംസ്ഥാനങ്ങളുടെ നിയമസഭയിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം വന്നതിനു പിറകേ ഭാരതീയ ജനതാപാര്‍ട്ടി നേതാവ് മുക്താര്‍ അബ്ബാസ് നഖ്‌വി പുറപ്പെടുവിച്ചതാണ് മേല്പറഞ്ഞ പ്രസ്താവന. തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് യന്ത്രങ്ങളിലൂടെ ക്രമക്കേടുകള്‍ നടത്തിയതിനാലാണ് കോണ്‍ഗ്രസ് വിജയിച്ചത് എന്നതായിരുന്നു നഖ്‌വിയുടെ വാദം.

പരാജയം ഉള്‍‌കൊള്ളാന്‍ കഴിയാത്ത ഒരു നേതാവിന്റെ ബാലിശമായ ഒരു അഭിപ്രായ പ്രകടനമായി തോന്നാമെങ്കിലും നഖ്‌വിയുടെ അഭിപ്രായ പ്രകടനത്തില്‍ എവിടെയൊക്കെയോ ചില ശരികള്‍ ഇല്ലേ? ഭാരതീയ ജനതാ പാര്‍ട്ടിയുടെ പരാജയവും അല്ലെങ്കില്‍ കോണ്‍ഗ്രസിന്റെ വിജയവുമായി വോട്ടെടുപ്പ് യന്ത്രങ്ങള്‍ക്ക് എന്തെങ്കിലും ബന്ധം ഉണ്ട് എന്നല്ല. വോട്ടെടുപ്പ് യന്ത്രങ്ങളിലൂടെയുള്ള തിരഞ്ഞെടുപ്പ് എത്ര മാത്രം സുതാര്യമാണ് എന്നുള്ളതാണ് ചോദ്യം. തിരഞ്ഞെടുപ്പില്‍ കൃതൃമം കാട്ടാന്‍ കഴിയുന്ന അല്ലെങ്കില്‍ തങ്ങള്‍ക്ക് അനുകൂലമായി ജനവിധി തിരിച്ചു വിടാന്‍ കഴിയുന്ന ഒരവസരവും നഷ്ടപ്പെടാതിരിയ്ക്കാന്‍ കയ്യും മെയ്യും മറന്നു പ്രവര്‍ത്തിയ്ക്കുന്ന ഒരു സമൂഹം നിലനില്‍ക്കുന്ന ഭാരതീയ ജനാധിപത്യ സംവീധാനത്തില്‍ യന്ത്രങ്ങളിലൂടെയുള്ള വോട്ടെടുപ്പ് എത്രത്തോളം സൂഷ്മമവും കൃത്യവും ആയിരിയ്ക്കും?

സാധ്യമായ എന്തു മാര്‍ഗ്ഗങ്ങള്‍ ഉപയോഗപ്പെടുത്തിയും വോട്ടെടുപ്പ് തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റാന്‍ ഇന്നത്തെ രാഷ്ട്രീയക്കാര്‍ ഏതറ്റം വരെയും പോകും എന്നത് വര്‍ത്തമാന കാല യാഥാര്‍ത്ഥ്യമാണ്. മുഖ്യ സ്ഥാനാര്‍ത്ഥികളുടെ അപരന്മാര്‍, കള്ളവോട്ട്, ഇരട്ട വോട്ട്, വോട്ടര്‍ പട്ടികയിലെ ക്രമക്കേട്, വോട്ടെണ്ണല്‍ കേന്ദ്രത്തിലെ ക്രമക്കേട്,ബൂത്ത് പിടുത്തം തുടങ്ങി നാമിന്ന് അറിയുന്നതും ഇതുവരെ പുറത്തു വരാത്തതുമായ എന്തെല്ലാം കാര്യങ്ങളിലൂടെ വോട്ടെടുപ്പ് അട്ടിമറിയ്ക്കപ്പെടുന്നു?

രണ്ടായിരത്തി നാലിലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴ മണ്ഡലത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി കെ.എസ്. മനോജിനു ധാര്‍മ്മികമായി വിജയം അവകാശപ്പെടാന്‍ കഴിയുമായിരുന്നില്ല. സാങ്കേതികമായി അദ്ദേഹം വിജയിച്ചു. പക്ഷേ മുഖ്യ എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന വി.എം.സുധീരന്റെ അപരനായി വന്ന അന്നേവരെ ആരും അറിയാതിരുന്ന ഇലക്ഷന്‍ പ്രചാരണ രംഗത്ത് പോലും ഇല്ലായിരുന്ന വി.എസ്. സുധീരന്‍ എന്നയാള്‍ക്ക് കിട്ടിയത് എട്ടായിരത്തി ഇരുന്നൂറ്റി എണ്‍പത്തി രണ്ട് വോട്ടായിരുന്നു. വി.എം.സുധീരന്‍ തോറ്റത് കേവലം ആയിരത്തി ഒമ്പത് വോട്ടിനും! വിജയിച്ചത് കെ.എസ്. മനോജ്. യഥാര്‍ത്ഥത്തില്‍ വി.എസ്. സുധീരനു വീണ എട്ടായിരത്തിലധികം വോട്ടു വി.എം. സുധീരന്റേതാണ്. ആ വോട്ടു വഴിമാറിയത് വോട്ടറന്മാരെ തെറ്റിദ്ധരിപ്പിച്ചതിനാലാണ്. വോട്ടെടുപ്പിനെ തങ്ങള്‍ക്ക് അനുകൂലമാക്കുന്നതില്‍ രാഷ്ട്രീയക്കാര്‍ എത്രത്തോളം വിജയിയ്ക്കുന്നു എന്നതിനു ഒരുദാഹരണം മാത്രമാണിത്.

വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതു മുതല്‍ കൌണ്ടിംഗ് ടേബിളില്‍ വരെ ഇത്തരം കുതന്ത്രങ്ങള്‍ നടമാടാറുണ്ട്. ഒരു കക്ഷിയും ഇക്കാര്യത്തില്‍ വ്യത്യസ്തരല്ല തന്നെ. ഇവിടെയാണ് നഖ്‌വിയുടെ അഭിപ്രായത്തിന്റെ പ്രാധാന്യം. വോട്ടെടുപ്പ് തുടങ്ങുന്ന നിമിഷം മുതല്‍ വോട്ടെണ്ണല്‍ അവസാനിയ്ക്കന്ന സമയം വരെ ഏതെങ്കിലും ഒരു വേളയില്‍ വോട്ടെടുപ്പ് യന്ത്രത്തില്‍ കൃതൃമം കാട്ടാന്‍ ഒരവസരം എങ്കിലും ഉണ്ടെങ്കില്‍ അത് ഉപയോഗപ്പെടുത്താന്‍ ഇന്നത്തെ രാഷ്ട്രീയം ശ്രമിയ്ക്കില്ലേ? അതിനവര്‍ ശ്രമിയ്ക്കും എന്നതില്‍ തര്‍ക്കമില്ല. ഒരു പക്ഷേ ആ ശ്രമം ഇതുവരെ വിജയം കണ്ടിട്ടുണ്ടാവില്ല എന്നു നമ്മുക്ക് വെറുതേ അങ്ങ് സമാധാനിയ്ക്കാം.


വോട്ടെടുപ്പ് യന്ത്രത്തിന്റെ കൃത്യത പല തലങ്ങളില്‍ സസൂഷ്മം വിലയിരുത്തിയതിനു ശേഷം മാത്രമേ വോട്ടെടുപ്പിനു ഉപയോഗിയ്ക്കാറുള്ളു എന്നത് ഇന്നിന്റെ വസ്തുത. എങ്ങിനെയൊക്കെ ആയിരിയ്ക്കും അവര്‍ അത് പരീക്ഷിയ്ക്കുന്നത്? നിരവധി തവണ മാതൃകാ വോട്ടെടുപ്പ് നടത്തി അത് കൌണ്ട് ചെയ്ത് റ്റാലി ആക്കിയായിരിയ്ക്കുമല്ലോ വോട്ടെടുപ്പിന്റെ കൃത്യത പരിശോധിയ്ക്കുന്നത്? ആയിരിയ്ക്കണം. അങ്ങിനെ പരീക്ഷിയ്ക്കപ്പെട്ട വോട്ടെടുപ്പ് യന്ത്രം വോട്ടെടുപ്പിനു ഉപയോഗിയ്ക്കുന്നു. വോട്ടെടുപ്പ് നടക്കുന്നു. എണ്ണുന്നു. ഫലം വരുന്നു. എല്ലാം ശുഭം.

വോട്ടെടുപ്പില്‍ കൃതൃമം നടത്താനുള്ള സാധ്യതകള്‍ തേടുന്നവര്‍ വോട്ടെടുപ്പ് യന്ത്രത്തിലും അതിനു ശ്രമിയ്ക്കും എന്നതില്‍ തര്‍ക്കമൊന്നുമില്ലല്ലോ. വോട്ടിംഗ് യന്ത്രത്തില്‍ ഉപയോഗിയ്ക്കുന്ന സോഫ്റ്റ്വെയര്‍ നിര്‍മ്മാണ വേളയില്‍ അല്ലെങ്കില്‍ ഒരിയ്ക്കല്‍ വോട്ടെടുപ്പ് നടത്തിയതിനു ശേഷം വീണ്ടും യന്ത്രം ഉപയോഗിയ്ക്കാന്‍ വേണ്ടി അറ്റകുറ്റപണികള്‍ ചെയ്യുന്ന സമയത്ത് സോഫ്റ്റ്വെയറിനെ തങ്ങളുടെ ചൊല്‍പ്പടിയ്ക്ക് നിര്‍ത്താന്‍ സമര്‍ത്ഥനായ ഒരു സോഫ്റ്റ് വെയര്‍ പ്രൊഫഷണലിനു കഴിയില്ലേ? അതായത് ഒരു നിശ്ചിത ദിവസം മാത്രം പ്രവര്‍ത്തന ക്ഷമമാകുന്ന ഒരു വൈറസിനെ വോട്ടിങ്ങ് യന്ത്രത്തില്‍ ഉപയോഗിയ്ക്കുന്ന സോഫ്റ്റ് വെയറില്‍ കൂട്ടി ചേര്‍ക്കാന്‍ ഒരു വിഭാഗം സാങ്കേതിക വിദഗ്ദര്‍ക്ക് കഴിഞ്ഞാല്‍ ആ നിശ്ചിത ദിവസം നടക്കുന്ന വോട്ടെടുപ്പില്‍ വോട്ടുകളില്‍ ഭൂരിപക്ഷവും ഒരു സ്ഥാനാര്‍ത്ഥിക്ക് അനുകൂലമാക്കാന്‍ വോട്ടിംഗ് യന്ത്രത്തിലൂടെ കഴിയും എന്ന്. വോട്ടിംഗ് മെഷീനില്‍ വോട്ടു കുത്തി കഴിഞ്ഞാല്‍ സ്ഥാനാര്‍ത്ഥിയുടെ പേരിനോടും ചിഹ്നത്തോടും ചേര്‍ന്നുള്ള ലൈറ്റ് കത്തുമെന്നും “ബീപ്” ശബ്ദം കേള്‍ക്കുമെന്നും വാദിച്ചു ഇങ്ങിനെ സംഭവിയ്ക്കില്ലാ എന്നു സ്ഥാപിയ്ക്കാന്‍ വരട്ടെ. ഒരു വോട്ടര്‍ വോട്ടു ചെയ്താല്‍ വോട്ടു ചെയ്യപ്പെട്ട സ്ഥാനാര്‍ത്ഥിയുടെ പേരിനു നേരേയുള്ള ലൈറ്റ് മിന്നുകയും ബീപ് കേള്‍ക്കുകയും ചെയ്തിട്ട് വോട്ടു മറ്റൊരു സ്ഥാനാര്‍ത്ഥിയ്ക്ക് വീഴുന്ന തരത്തില്‍ പ്രോഗ്രാം സെറ്റു ചെയ്യപ്പെട്ടാല്‍ എന്തു ചെയ്യും?

വോട്ടിംഗ് യന്ത്രത്തിന്റെ പരീക്ഷണ പ്രവര്‍ത്തനത്തില്‍ യന്ത്രം കൃത്യമായി പ്രവര്‍ത്തിയ്ക്കുകയും എന്നാല്‍ മുങ്കൂട്ടി നിശ്ചയിയ്ക്കപ്പെട്ടിട്ടുള്ള ഒരു നിശ്ചിത ദിവസം മാത്രം ക്രമക്കേട് കാ‍ട്ടാന്‍ കഴിയുന്ന വിധത്തില്‍ യന്ത്രത്തിന്റെ സാങ്കേതികത്വം സംവീധാനം ചെയ്യപ്പെടുകയും ചെയ്താല്‍ വോട്ടെടുപ്പില്‍ വോട്ടുകള്‍ യന്ത്രത്തിന്റെ സാങ്കേതിക വിദഗ്ദര്‍ നിശ്ചയിക്കുന്നിടത്ത് വീഴാം. അതായത് വോട്ടിംഗ് യന്ത്രത്തിലൂടെയുള്ള വോട്ടെടുപ്പില്‍ വോട്ടിടുന്ന വോട്ടറിന്റേയും വോട്ടിന്റേയും ഇടയില്‍ ഒരു ഇടനിലക്കാരന്‍ ഉണ്ട്. അത് യന്ത്രത്തിന്റെ സാങ്കേതികത്വം ആണ്. വോട്ടിടുന്ന വോട്ടറുടെ വോട്ട് എവിടെ വീഴണം എന്നു നിശ്ചയിക്കുന്നത് ആ സാങ്കേതം ആണ്. ആ സാങ്കേതം കൃത്യമായും പ്രവര്‍ത്തിച്ചാല്‍ വോട്ടെടുപ്പ് സുതാര്യമാകും. പക്ഷേ ആ സാങ്കേതത്തെ വഴിതെറ്റിച്ചാല്‍ വോട്ടര്‍ ഉദ്ദേശിച്ചിടത്ത് വോട്ട് വീഴണം എന്നില്ല താനും. പേപ്പര്‍ ബാലറ്റില്‍ വോട്ടിടുന്ന വോട്ടറുടേയും വോട്ടിന്റേയും ഇടയില്‍ ഇങ്ങിനെയൊരു കടമ്പയോ മാധ്യമമോ ഇല്ല. വോട്ടറുടെ വോട്ട് കൃത്യമായും അയാള്‍ ഉദ്ദേശിയ്ക്കുന്നിടത്ത് തന്നെ വീഴുന്നു. കുറച്ചും കൂടി വ്യക്തമാക്കിയാല്‍, പേപ്പര്‍ ബാലറ്റില്‍ വോട്ടര്‍ ഉദ്ദ്യേശിച്ചിടത്ത് തന്നെ വോട്ടു ചെയ്യപ്പെട്ടു എന്നു പൂര്‍ണ്ണമായും ബോധ്യപ്പെടുമ്പോള്‍ വോട്ടിംഗ് മെഷീനില്‍ വോട്ട് ചെയ്യപ്പെട്ടിട്ടുണ്ടാകാം എന്ന് വിശ്വേസിയ്ക്കാനേ കഴിയുള്ളു. കാരണം വോട്ടെടുപ്പ് കഴിഞ്ഞാല്‍ പിന്നെ വോട്ടിംഗ് മെഷീനില്‍ നമ്പരുകളേയുള്ളു. വോട്ടില്ല എന്നര്‍ത്ഥം.


വോട്ടെടുപ്പ് യന്ത്രത്തിലൂടെ യഥാര്‍ത്ഥത്തില്‍ വോട്ടര്‍ വോട്ടു ചെയ്യുകയല്ല മറിച്ച് വോട്ടെടുപ്പ് യന്ത്രത്തോട് ഇന്ന സ്ഥാനാര്‍ത്ഥിയ്ക്ക് വോട്ടു ചെയ്യാന്‍ നിര്‍ദ്ദേശിയ്ക്കുകയാണ് ചെയ്യുന്നത്. വോട്ടെടുപ്പ് യന്ത്രം ആ നിര്‍ദ്ദേശം അക്ഷരം പ്രതി അനുസരിയ്ക്കുന്നു എന്നു സങ്കല്പിച്ച് വോട്ടര്‍ ബൂത്ത് വിടുന്നു. പക്ഷേ മുങ്കൂട്ടി തെറ്റിദ്ധരിപ്പിയ്ക്കപ്പെട്ടിട്
ടുണ്ടെങ്കില്‍ യന്ത്രം തെറ്റായി വോട്ടിടുകയും വോട്ടര്‍ ഉദ്ദ്യേശിയ്ക്കാത്ത ആള്‍ക്ക് വോട്ടു വീഴുകയും ചെയ്യും. അതിനു യന്ത്രം തയ്യാറാക്കുന്നവരില്‍ ചിലര്‍ തുനിഞ്ഞിറങ്ങിയാല്‍ മാത്രം മതിയാകും.

ജനാധിപത്യത്തെ പ്രതികൂലമായി ബാധിയ്ക്കുന്ന മറ്റൊരു വൈകല്യം കൂടി വോട്ടെടുപ്പ് യന്ത്രങ്ങളിലൂ‍ടെയുള്ള വോട്ടെടുപ്പില്‍ കണ്ടു വരുന്നുണ്ട്. ലോകസഭാ തിരഞ്ഞെടുപ്പിലായാലും നിയമസഭാ തിരഞ്ഞെടുപ്പുകളിലായാലും ഒരോ ബൂത്തിലെയും വോട്ടിംഗ് പാറ്റേണ്‍ വോട്ടിംഗ് യന്ത്രത്തില്‍ ഒട്ടും തന്നെ രഹസ്യമല്ല. ടി.എന്‍.ശേഷന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ആയിരുന്ന കാലത്ത് ബൂത്ത് തലത്തിലെ വോട്ടിംഗ് പാറ്റേണ്‍ രഹസ്യമാക്കി വെയ്ക്കാന്‍ വോട്ടെണ്ണല്‍ തുടങ്ങുന്നതിനു മുന്നേ വിവിധ ബൂത്തുകളിലെ പേപ്പര്‍ ബാലറ്റുകള്‍ കൂട്ടികലര്‍ത്തുന്ന പതിവുണ്ടായിരുന്നു. വോട്ടെണ്ണലിന്റെ ആദ്യത്തെ നടപടി ക്രമം ഒരോ ബൂത്തിലേയും ബാലറ്റുകളും ആകെ പോള്‍ ചെയ്ത വോട്ടും തമ്മില്‍ ഒത്തു നോക്കുകയായിരുന്നു അക്കാലത്ത്. തുടര്‍ന്ന് വിവിധ ബൂത്തുകളിലെ വോട്ടുകള്‍ വല്ലിയ വീപ്പകളില്‍ ഇട്ട് കൂട്ടി കലര്‍ത്തും. തുടര്‍ന്നാണ് വോട്ടെണ്ണല്‍ നടത്തിയിരുന്നത്. എട്ടു മണിയ്ക്കു തുടങ്ങുന്ന വോട്ടെണ്ണല്‍ നടപടി ക്രമത്തില്‍ ശരിയായ അര്‍ത്ഥത്തില്‍ വോട്ടെണ്ണല്‍ തുടങ്ങാന്‍ ഏറ്റവും കുറഞ്ഞത് പതിനൊന്നു മണിയെങ്കിലും ആകുമായിരുന്നു. ഇത്തരത്തില്‍ വോട്ടെണ്ണല്‍ നടത്തിയിരുന്നതിലൂടെ ബൂത്തു തലത്തിലുള്ള വോട്ടിംഗ് പാറ്റേണ്‍ ഒരു തരത്തിലും പരസ്യമാകുമായിരുന്നില്ല. എന്നാല്‍ വോട്ടെടുപ്പ് യന്ത്രങ്ങള്‍ വന്നതോടെ വോട്ടെടുപ്പിന്റെ ഇത്തരം രഹസ്യ സ്വഭാവവും നഷ്ടമായി. ബൂത്ത് തലത്തിലുള്ള വോട്ടിംഗ് പാറ്റേണ്‍ പുറത്താവരുത് എന്ന നയമോ നിയമമോ നമ്മുടെ തിരഞ്ഞെടുപ്പ് സംവീധാനം സൌകര്യ പൂര്‍വ്വം മറന്നു - വോട്ടിംഗ് യന്ത്രത്തിന്റെ കടന്നു വരവോടെ.

വോട്ടെടുപ്പ് യന്ത്രത്തെ തങ്ങളുടെ വരുതിയ്ക്ക് നിര്‍ത്താന്‍ കഴിയുന്ന എന്തെങ്കിലും സങ്കേതം ഉണ്ട് എങ്കില്‍ ഇതിന് ഭീകരമായ ഒരു മറുവശം കൂടിയുണ്ട്. ഭാരതത്തിന്റെ ജനാധിപത്യ വ്യവസ്ഥിതിയെ തന്നെ അട്ടിമറിയ്ക്കാന്‍ കഴിയുന്ന തരത്തില്‍ വോട്ടെടുപ്പ് യന്ത്രം ദുരുപയോഗം ചെയ്യപ്പെടാം. ഭാരതത്തിന്റെ ഐടി ശൃംഗലകളില്‍ സാവധാനം കടന്നു കൂടുന്ന ഒരു നിക്ഷിപ്ത ഗ്രൂപ്പോ വിഘടനവാദ സംഘടനയോ തീവ്രവാദി വിഭാഗങ്ങളോ വര്‍ഷങ്ങളോളം കാത്തിരുന്ന് വോട്ടെടുപ്പ് യന്ത്രങ്ങള്‍ തയ്യാറാക്കുന്ന കേന്ദ്രങ്ങളിലെ തന്ത്രപ്രധാനമായ സ്ഥലങ്ങളില്‍ എത്തിപ്പെടാം. അങ്ങിനെ ഒരു സാഹചര്യം ഉണ്ടാക്കാന്‍ അല്ലെങ്കില്‍ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ തങ്ങളുടെ പ്രതിനിധികളെ എത്തിയ്ക്കാന്‍ വര്‍ഷങ്ങളോളം നിശ്ശബ്ദമായി കാത്തിരിയ്ക്കാനും ഉദ്ദേശിച്ച ലക്ഷ്യം നേടുവാനും ഇത്തരം ഗ്രൂപ്പുകള്‍ ക്ഷമയോടെ ശ്രമിച്ചു കൊണ്ടേയിരിയ്ക്കുമെന്നു കരുതുക. പത്തോ പതിനഞ്ചോ വര്‍ഷങ്ങളുടെ കാത്തിരിപ്പിനു ശേഷം അവര്‍ ലക്ഷ്യം നേടിയാല്‍ അതിനുശേഷം വരുന്നൊരു പൊതു തിരഞ്ഞെടുപ്പില്‍ ഭാരതത്തിലാകമാനം തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ സ്വതന്ത്രരായി മത്സരിപ്പിയ്ക്കാനും അവരെ യന്ത്രത്തില്‍ നടത്തുന്ന കൃതൃമങ്ങളിലൂടെ വിജയിപ്പിയ്ക്കാനും കഴിഞ്ഞാല്‍? വിജയിച്ചു വരുന്ന സ്വതന്ത്രര്‍ ലോക സഭയില്‍ ഒന്നിച്ചിരിയ്ക്കാന്‍ തീരുമാനിയ്ക്കുകയും അവരുടെ എണ്ണം ഭൂരിപക്ഷം ആവുകയും ചെയ്താല്‍? നിയമസഭാ തിരഞ്ഞെടുപ്പുകളിലും ഇതു തന്നെ ആവര്‍ത്തിച്ചാല്‍? അങ്ങിനെയൊന്നും സംഭവിയ്ക്കില്ലാ എന്ന് നമ്മുക്കിന്നു എങ്ങിനെ പറയാന്‍ കഴിയും? ഒരിയ്ക്കലും സംഭവിയ്ക്കില്ലാ എന്നു കരുതുന്നവ സംഭവിച്ചു കഴിഞ്ഞിട്ടല്ലേ നാം അറിയുന്നത് തന്നെ?

വോട്ടെടുപ്പ് യന്ത്രം ഭാരതത്തിന്റെ ജനാധിപത്യ സംവീധാനത്തിനു ഒട്ടും അനുയോജ്യമല്ല തന്നെ. ഇപ്പോള്‍ ഒരു പക്ഷേ (അതും ഒരു പക്ഷേയാണ്) വോട്ടെടുപ്പ് യന്ത്രങ്ങള്‍ സുതാര്യമായിട്ടായിരിക്കാം പ്രവര്‍ത്തിയ്ക്കുന്നത്. നാളെ വോട്ടെടുപ്പ് യന്ത്രങ്ങളില്‍ കുതന്ത്രങ്ങള്‍ മെനയാന്‍ ഒരു വിഭാഗത്തിനു കഴിഞ്ഞാല്‍ അത് നമ്മുടെ ജനാധിപത്യ സംവീധാനത്തെ തന്നെ തകിടം മറിയ്ക്കും. വോട്ടിടുന്ന വോട്ടറുടേയും വോട്ടിന്റേയും ഇടയില്‍ ഇന്നു ഒരു യന്ത്രം പ്രവര്‍ത്തിയ്ക്കുന്നു. ആ യന്ത്രം ശരിയാണെന്നു നാം ധരിയ്ക്കുന്നു. യന്ത്രമാണ്. ഉപയോഗിയ്ക്കുന്നവന്റെ ഇംഗിതത്തിനു വഴങ്ങിയേ അതിനു പ്രവര്‍ത്തിയ്ക്കാന്‍ കഴിയുള്ളു. വോട്ടെടുപ്പ് യന്ത്രങ്ങള്‍ക്ക് പകരം കുറേകൂടി സുതാര്യമായ പേപ്പര്‍ ബാലറ്റ് തന്നെയാണ് നമ്മുടെ ജനാധിപത്യത്തിനു അനുഗുണമായിട്ടുള്ളത്. കാരണം പേപ്പര്‍ ബാലറ്റിലൂടെയുള്ള വോട്ട് യാഥാര്‍ത്ഥ്യവും യന്ത്രത്തിലൂടെയുള്ള വോട്ട് സങ്കല്പവും ആണ്.

IMAGE COURTESY : acerprojects.org

അഞ്ചല്‍ക്കാരന്‍


112 Responses to "വോട്ടെടുപ്പ് യന്ത്രങ്ങള്‍ വോട്ടു ചെയ്യുമ്പോള്‍..."

 1. ചിന്തിക്കേണ്ട വിഷയം.

  നിലവില്‍ കൊണ്‍ഗ്രസ്സിന്റെ വിജയം യന്ത്രത്തിലെ തിരിമറി മൂലമാണെന്ന് ഈ പോസ്റ്റ് ഉദ്ദേശിക്കുന്നില്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

  എന്നിരുന്നാലും ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ സംഭവ്യമാണ്.
  കേരളത്തില്‍ തന്നെ, കഴിഞ്ഞ തിരഞ്ഞെടുപ്പിന് ഒരു സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്താല്‍ മറ്റൊരാള്‍ക്ക് വോട്ട് വീണ ചില സന്ദര്‍ഭങ്ങളെങ്കിലും ഉണ്ടായിരുന്നു.ഇതു കണ്ടെത്തി വോട്ടിങ് മെഷീന്‍ മാറ്റിയാണ് തിരഞ്ഞെടുപ്പ് തുടര്‍ന്നത്.
  മെഷീന്റെ ഡിസൈനിനെപ്പറ്റിയും മറ്റും അറിയുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ കൂടുതല്‍ ചര്‍ച്ച വരുമെന്ന് കരുതാം. എന്നിരുന്നാലും ഒരു പ്രോഗ്രാം ചെയ്യപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒരു യന്ത്രം എന്ന നിലയില്‍ മാനിപ്പുലേറ്റ് ചെയ്യപ്പെടാനുള്ള സാദ്ധ്യതകള്‍ ഏറെയാണെന്ന കാര്യത്തില്‍ സംശയമില്ല.

  ReplyDelete
 2. താങ്കളുടെ വിശദീകരണങ്ങള്‍ തെറ്റ് പറയുവാന്‍ ആവുന്നില്ല. പക്ഷെ അത്രയേറെ ആശന്കപ്പെടെണ്ട കാര്യമുണ്ടോ ?

  ഏകാനോമിക്സില്‍ നിന്ന് ഒരു വാക്യം ഈ അവസരത്തില്‍ കടമെടുക്കുകയാണ്.

  -free market will correct itself

  കഴുകന്‍ കണ്ണുള്ള മീടിയകളെയും, സ്വന്തമായി രഹസ്യാന്വേഷണ ഏജന്‍സികള്‍ ഉള്ള പ്രതിപക്ഷ പാര്‍ട്ടികളെയും ഒക്കെ ഒരു പരിധിക്കപ്പുറം കബളിപ്പിക്കാന്‍ ആവുമോ?

  പിന്നെ ഒരു നാള്‍ എല്ലായിടത്തും സ്വതന്ത്രന്മാരെ നിര്‍ത്തി വിജയിപ്പിചെടുക്കും എന്ന ആശങ്ക..

  >> വോട്ടിങ്ങ് എന്നത് എലെക്ഷന്‍ പ്രക്രിയയുടെ ഒരേയൊരു പടി മാത്രം അല്ലല്ലോ. തീര്‍ത്തും അപ്രതീക്ഷിതമായ ഒരു ഫലം പുറത്തു വരുമ്പോള്‍, അതില്‍ തിരിമറി നടന്നിട്ടുണ്ടാവും എന്ന് വ്യക്തമാണല്ലോ. അങ്ങനെ വരുമ്പോ ക്രമക്കേട് ആരോപിച്ചു ആ ഫലങ്ങള്‍ അസാധുവാക്കാന്‍ നമ്മുടെ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ തീര്‍ച്ചയായും വകുപ്പുകള്‍ ഉണ്ടാവുമല്ലോ.

  കോടതിയും, എലെക്ഷന്‍ കമ്മിഷനും , ദേശിയ പാര്‍ടികളും ഒന്നും ഒരിക്കലും ആ അവസരത്തില്‍ നോക്ക്‌ കുത്തികള്‍ ആവില്ല.

  ReplyDelete
 3. സംഭവ്യമായ കാര്യങ്ങള്‍ തന്നെ അഞ്ചല്‍ പ്രതിപാദിച്ചിരിക്കുന്നത്.എവിടെയും കറപ്ഷനും,ചതിയും കുതികാല്‍ വെട്ടും അനസ്യൂതം നടമാടുന്ന നമ്മുടെ നാട്ടില്‍ എന്തും നടക്കാം.പ്രത്യേകിച്ച് പ്രതികരണ ശേഷി ഒരോദിനം ചെല്ല്ലുന്തോറും നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു ജനക്കൂട്ടത്തില്‍.

  വികസനത്തെ തരം താഴ്ത്തിക്കണ്ടതല്ല..ഓരോ തിരഞ്ഞെടുപ്പിനും വരുന്ന ഭീമാ‍കാരമായ ചിലവു ചുരുക്കാന്‍ യന്ത്രവല്‍ക്കരണം അത്യാവശ്യം തന്നെ. പക്ഷേ അതെങ്ങനെ കുറ്റമറ്റതാക്കാം അതാണ് ചോദ്യം..ഈ മേഖലയില്‍ കൂടുതല്‍ വിവരമുള്ളവര്‍ പ്രതികരിക്കും എന്നു തന്നെ കരുതാം.

  ReplyDelete
 4. വോട്ടിങ്ങ്മെഷീനിലൂടേയുള്ള ജനവിധി അട്ടിമറി ഒരുപക്ഷേ സംഭവിക്കാവുന്നതും കുറേയൊക്കെ സംഭവിച്ചിട്ടുള്ളതുമാകാം. അത്തരത്തിലൂടേയുള്ള ഒരു സൊഫ്റ്റ്വെയര്‍ അട്ടിമറിയുമായി താരത്മ്യപ്പെടുത്തുമ്പോള്‍ നമ്മുടേനാട്ടിലെ ചില രാഷ്ട്രീയപാര്‍ട്ടികള്‍ നടത്തുന്ന കള്ളവോട്ടും കള്ളവോട്ടുകള്‍ ചേര്‍ക്കലും എത്ര പ്രാചീനമാണ്...

  ആകെ വോട്ടര്‍മാരില്‍ പകുതിയില്‍ താഴെ വോട്ടര്‍മാര്‍ വോട്ട് ചെയ്ത്, ചെയ്തതില്‍ തന്നെ അമ്പതുശതമാനത്തില്‍ താഴെ വോട്ട് നേടി ജയിക്കുന്ന സ്ഥാനാര്‍ത്ഥിക്കു കിട്ടുന്ന നിയമസാധുത ഈയൊരു വിഷയവുമായി കൂട്ടിവായിക്കുമ്പോള്‍ മൊത്തം അപഹാസ്യതയുടെ ഒരുഭാഗം മാത്രമേ ആകുന്നുള്ളൂ.

  ചിന്തിക്കേണ്ടുന്ന വിഷയം തന്നെയാണ്‍ അഞ്ചല്‍ക്കാരന്‍ ഓര്‍മ്മപ്പെടുത്തുന്നത്, കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടുന്നതും............ആശംസകള്‍.

  ReplyDelete
 5. കഴിഞ്ഞ തവണ ആദ്യം തോറ്റ ചിദം ബരം പിന്നെ ജയിച്ചതിന്റെ ഗുട്ടന്‍ സ്
  ഇതൊക്കെ തന്നെ അല്ലേ?

  ReplyDelete
 6. അഞ്ചലിന്റെ അഭിപ്രായം തീര്‍ച്ചയായും വിലപ്പെട്ടതാണ്‌. അതൊരു സാധാരണക്കാരന്റെ ഉല്‍ക്കണ്ട തന്നെയാണ്.

  തെരഞ്ഞെടുപ്പു ഫലങ്ങള്‍ ജനങ്ങളിലേക്ക് എത്രയും വേഗം എത്തിക്കുവാന്‍ യന്ത്രവല്‍ക്കരണം കൂടിയേ പറ്റൂ. ഈ ലോകം വളരെ വേഗത കൂടിയതാണ്. പഴയ രീതിയില്‍ എണ്ണി തിട്ടപ്പെടുത്തുന്ന രീതി ഒരു പരിധി വരെ കുറ്റം ഇല്ലാത്തത്‌ ആണെങ്കിലും, ലോകത്തിന്റെ വേഗത അനുസരിച്ച് അതിനും പരിമിതികള്‍ ഉണ്ട്. എന്നാല്‍ അഞ്ചല്‍ പറയുന്നത് പോലെ തന്നെ സമര്‍ഥനായ ഒരു സോഫ്റ്റ്‌വെയര്‍ എന്ഞിനീയര്‍ക്ക് തീര്‍ച്ചയായും ഈ യന്ത്രത്തിനുള്ളില്‍ ഒരു ബഗ് കടത്തിവിട്ടാല്‍ അവരുടെ ആവശ്യം അനുസരിച്ച് അതിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കാം എന്ന് ഞാന്‍ കരുതുന്നു. അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളില്‍ പോലും ഈ പറഞ്ഞ കാര്യങ്ങള്‍ ജനങ്ങളില്‍ സംശയം ജനിപ്പിക്കുന്നുണ്ട്. എന്നാല്‍ നമ്മുടെ കറന്‍സി നോട്ടുകള്‍ അച്ചടിക്കുന്നത് പോലെ തന്നെ നിഷ്പക്ഷമായ ഒരു വിദേശ ഏജന്‍സി കൈകാര്യം ചെയ്‌താല്‍ അത് കുറ്റമറ്റതു ആഗുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു.

  ReplyDelete
 7. 2004 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ഡോ.സതിനാഥ് ചൗധരി www.countercurrents.org ല്‍ എഴുതിയ http://www.countercurrents.org/ie-satinath210304.htm ഈ ലേഖനവും ഇതേ ആശങ്കകള്‍ പങ്കുവയ്ക്കുന്നുണ്ട്.

  ReplyDelete
 8. 2004 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ഡോ.സതിനാഥ് ചൗധരി www.countercurrents.org ല്‍ എഴുതിയ "Tampering With Voting Machines "
  http://www.countercurrents.org/ie-satinath210304.htm ഈ ലേഖനവും ഇതേ ആശങ്കകള്‍ പങ്കുവയ്ക്കുന്നുണ്ട്.

  ReplyDelete
 9. തള്ളിക്കളയാനാവാത്ത സാധ്യതകളിലേക്കാണു താങ്കള്‍ സൂചന നല്‍കുന്നത്. എങ്കിലും കണ്ണനുണ്ണി പറഞ്ഞതു പോലെ അത്രയേറെ ആശങ്കപ്പെടേണ്ടതുണ്ടോ.

  ദുരുപയോഗം ഉദ്ദേശിക്കുന്നവര്‍ വിശാലമായി തങ്ങളുടെ ലക്ഷ്യം പൂര്‍ത്തീകരിക്കുന്ന വിധത്തില്‍ ഭരണ പ്രതിപക്ഷ സം‌വിധാനങ്ങള്‍ നിഷ്ക്രിയമാകുമെന്ന് വിചാരിക്കാനാവുമോ ?

  എങ്കിലും ഒരു തമാശ കാര്യമായിട്ട് ഓര്‍മ്മ വരുന്നു.
  നാട്ടില്‍ സ്ഥാനാര്‍ത്ഥിക്കു വേണ്ടി വോട്ടു പിടിക്കാനിറങ്ങിയ പാര്‍ട്ടി പ്രവര്‍ത്തകരിലൊരു പഹയന്‍ അവിടെയുള്ള നിരക്ഷരരായ സ്ത്രീകള്‍ക്കു മുമ്പില്‍ തന്റെ കൗശലമുപയോഗിച്ചതിങ്ങനെ : "മെഷീനിലെ ആദ്യത്തെ ബട്ടണ്‍ പോയി ഞെക്കുക. അപ്പോ അത് ഓണാവും; പിന്നെ വേണ്ട സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്യുക" എന്ന്. ആദ്യത്തെ ബട്ടണ്‍ ഞമ്മളെ സ്ഥാനാര്‍ത്ഥിയുടേതായിരുന്ന്.... :)

  ReplyDelete
 10. അഞ്ചല്‍ക്കാരന്‍ പറയുന്നതിനോട് യോജിക്കാതെ വയ്യ. വേണമെങ്കില്‍ നടക്കാന്‍ സാദ്ധ്യതയുള്ള ഒരു കാര്യം മാത്രമാണിത്. നടക്കുന്നുണ്ടോ ഇപ്പോള്‍ എന്ന കാര്യത്തില്‍ മാത്രം വലിയ ധാരണയൊന്നും ഇല്ല.

  പല വികസിതരാജ്യങ്ങളില്‍പ്പോലും ഇപ്പോഴും ബാലറ്റ് പേപ്പര്‍ വോട്ടിങ്ങ് തന്നെ നടക്കുന്നതെന്താണെന്നുള്ള ചോദ്യത്തിന് ഒരു ഉത്തരമായിട്ട് വേണമെങ്കിലും ഈ ലേഖനത്തെ കാണാനാവും.

  ഒരു ചര്‍ച്ചയ്ക്കുള്ള സ്ക്കോപ്പുണ്ടിവിടെ.

  ReplyDelete
 11. മെഷീന്റെ വിശദാംശങ്ങള്‍ തപ്പീട്ട് ഇതാണ് കിട്ടിയത് http://www.bel-india.com/images/EVM_Features.pdf

  ROM ചിപ്പുകള്‍ അധിഷ്ടിതമായ കൊച്ച് സോഫ്റ്റ്വെയര്‍ മാത്രമേ ഉള്ളൂ എന്നു പറയുന്നു, മെമ്മറി റെസിഡന്റായി മറ്റ് സോഫ്റ്റ്വെയറുകള്‍ കയറ്റാന്‍ സാധിക്കില്ല എന്നാണ് അവര്‍ പറയുന്നതില്‍ നിന്നും മനസ്സിലാവുന്നത്.

  ReplyDelete
 12. അനില്‍ @ ബ്ലോഗ് -

  അത് ഇപ്പോഴത്തെ കാര്യം. മെഷീനെ തരത്തില്‍ ഒത്തുകിട്ടിയാല്‍ രഹസ്യമായി അതിന്റെ ആന്തരികഭാഗം മുഴുക്കെ മാറ്റി തട്ടിപ്പിന് ഉതകുന്ന തരത്തിലുള്ള കാര്യങ്ങള്‍ ചെയ്യുന്നതിന് ഇപ്പോഴും തടസ്സമൊന്നും ഇല്ലല്ലോ ?

  ReplyDelete
 13. ആ സെക്യൂരിറ്റി ഫീച്ചേഴ് ഒന്നൂടെ വായിച്ചിട്ട് പറയാം. എന്തായാലും അഞ്ചലിന്റെ പോസ്റ്റ് കാരണം വിശദമായി ഈ സാമഗ്രിയെപ്പറ്റി പഠിക്കാന്‍ പറ്റി.
  :)

  ReplyDelete
 14. Ultimately this is not an issue about voting or vote rigging. This is a question about the capability of Indian software developers. Which in my honest opinion is rather sad.

  There is tremendous opportunity for anyone with even a slight evil intent to infiltrate the Indian election mechanism. There is no doubt that this system is bound to be misused sometime soon.

  Election is based on secret ballot. Hence it cannot be subject to audits. i.e. a ballot cannot, and should not be traced back to the votter. This aspect of the voting system creates the opportunity for vote rigging.

  Electronic voting,follows the same principle but with a wider scope for rigging and result manipulation.

  Storing voter information and associating with infividual votes would defeat the purpose of secret ballot. IT si quite possible that sometime in the distant future a corrupt government regime could use this information and victimize those individuals who voted against the regime. This is one of the prime reasons why a votes should be untraceable and discrete.

  We should bear in mind that none of the mature democracies in the civilized world use electronic voting to choose thier representatives. It has proven time and again as a failed experiment.

  I feel, the only reason, it is still upheld as a smart choice is due to the fact that there really isn't much thought or care given to these matters.

  Ultimately elections are not fought with ballots, they are fought with money.

  ReplyDelete
 15. Electronic voting സൃഷ്ടിച്ച പ്രശ്നങ്ങളെ കുറിച്ചു വായിച്ചു പഠിക്കാൻ ഒരു ലേഖനം

  ReplyDelete
 16. ചില രാഷ്ട്രിയ പാര്‍ട്ടികളും ഇതേ ചോദ്യങ്ങള്‍ ഉന്നയിക്കുകയും തിരഞ്ഞെടുപ്പ് കമ്മിശഷന്‍ ആ വെല്ലുവിളി ഏറ്റെടുത്ത് എല്ലാവര്‍ക്കും തെറ്റ് ചൂണ്ടിക്കാന്‍ അവസരം കൊടുത്തു. ദയവായി നിങ്ങള്‍ക്കും ശ്രേമിക്കണം. സാധിച്ചാല്‍ അത് ലോകത്തിന്ന് തന്നെ മാതൃക ആയിരിക്കും. എനിക്ക് അഞ്ചല്‍ക്കാരന്‍ പറയുന്നതിനോട് യോജിക്കാന്‍ വയ്യ.

  ReplyDelete
 17. മണുക്കൂസേ,
  ഇലക്ഷന്‍ കമ്മീഷന്റെ വെല്ലുവിളിയില്‍ എന്തേലും സാംഗത്യമുണ്ടോ?

  ഇരട്ട വോട്ടുകള്‍ എങ്ങിനെ സംഭവിയ്ക്കുന്നു?

  ബൂത്ത് പിടുത്തം ഇലക്ഷന്‍ കമ്മീഷന്റെ അറിവിലൂടെയല്ലല്ലോ നടക്കുന്നത്?

  പ്രതിയോഗിയുടെ പേരിനോടു സാമ്യം ഉള്ളയാളെ കണ്ടെത്തി കെട്ടിവെയ്ക്കാനുള്ള പണം നല്‍കി മത്സരിപ്പിയ്ക്കുന്നത് ഇലക്ഷന്‍ കമ്മീഷനു എങ്ങിനെ നിരോധിയ്ക്കാന്‍ കഴിയും? എട്ടായിരം വോട്ടു അപരന്‍ പിടിച്ചപ്പോള്‍ ആയിരം വോട്ടിനു തോറ്റ വി.എം.സുധീരന്റെ പരാജയത്തില്‍ ഇലക്ഷന്‍ കമ്മീഷനു എന്തു പറയാനുണ്ടാകും?

  വോട്ടര്‍ പട്ടികയില്‍ അടിമുടി നിറയുന്ന കൃതൃമങ്ങള്‍ ഇലക്ഷന്‍ കമ്മിഷന്റെ അറിവോടെയൊന്നും അല്ലല്ലോ?

  അതു പോലെ ഇലക്ഷന്‍ കമ്മിഷനോ പൊതുജനത്തിനോ മനസ്സിലാക്കാനോ എന്തിനു ചിന്തിയ്ക്കാനോ പൊലും സാധിയ്ക്കാത്ത കൃതൃമങ്ങളുമായി ഒരു വിഭാഗം രംഗത്ത് വന്നാല്‍ അതും സംഭവിച്ചു കഴിഞ്ഞിട്ടേ നാം അറിയുള്ളൂ.

  ലോകത്ത് ഏറ്റവും സുരക്ഷിതം എന്നു കരുതിയിരുന്ന ഒരു രാജ്യത്തിന്റെ വിമാനങ്ങള്‍ തട്ടിയെടുത്ത് അത് സ്വയം പറപ്പിച്ച് അവരുടെ തന്നെ അഭിമാന സ്തംഭങ്ങളെ കട്ടയ്ക്ക് മേല്‍ കട്ടയില്ലാതെ നിലം‌പരിശാക്കാന്‍ ഏതാനും കൂലികള്‍ക്ക് കഴിഞ്ഞു എങ്കില്‍ അതിനു അവര്‍ എത്രകാലം പരിശീലനം നേടിയിട്ടുണ്ടാകാം? ലോകം മുഴുവനും തങ്ങളുടെ ചാരക്കണ്ണുകളുടെ നിരീക്ഷണത്തില്‍ ആണെന്നു കരുതുന്ന ഒരു സാമ്രാജ്യത്തിനു ഒരു സൂചന പോലും നല്‍കാതെ എത്ര കൃത്യമായാണ് അവര്‍ അവരുടെ ലക്ഷ്യം നേടിയത്?

  തട്ടിപ്പിന് ഇറങ്ങി തിരിയ്ക്കുന്ന ഒരു സമൂഹം അതിനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുക തന്നെ ചെയ്യും. അവര്‍ അത് നടപ്പിലാക്കി കഴിഞ്ഞേ നാം അതിനേ കുറിച്ച് അറിയുള്ളു. അപ്പോഴേക്കും മറ്റൊരു തട്ടിപ്പ് അവര്‍ കണ്ടെത്തിയിട്ടും ഉണ്ടാകും.

  നിലവില്‍ നാമറിയുന്ന ഇലക്ഷന്‍ തട്ടിപ്പുകളെല്ലാം അനുക്രമമായി ഉണ്ടായതാണ്. നേരിട്ടറിയാവുന്ന ക്രമക്കേടുകള്‍ പോലും അവസാനിപ്പിയ്ക്കാനോ തടയാനോ കഴിയാത്ത നമ്മുടെ സുരക്ഷാ സംവീധനത്തിനു കുറേ കൂടി സങ്കീര്‍ണ്ണമായ ക്രമക്കേടുകളെ എങ്ങിനെ നേരിടാന്‍ കഴിയും?

  രാഷ്ട്രീയ പാര്‍ട്ടികളുടെ ചോദ്യങ്ങളിലും സംശയ നിവാരണത്തിലും എന്തെങ്കിലും ആത്മാര്‍ത്ഥതയുണ്ടെന്നു കരുതാന്‍ വകവല്ലതുമുണ്ടോ? അത് അവര്‍ തിരക്കുന്നത് തന്നെ വോട്ടിംഗ് യന്ത്രത്തിന്റെ സാങ്കേതികത്വം മനസ്സിലാക്കാനും ക്രമക്കേടിന്റെ സാധ്യതകള്‍ ആരായാനും വേണ്ടിയാണെന്നു ചിന്തിയ്ക്കാനല്ലേ വര്‍ത്തമാനകാല തിരഞ്ഞെടുപ്പ് സംഭവവികാസങ്ങള്‍ നമ്മേ പഠിപ്പിയ്ക്കുന്നത്.

  പേപ്പര്‍ ബാലറ്റിലേയ്ക്ക് നാം മാറേണ്ടിയിരിയ്ക്കുന്നു - യുദ്ധകാലാടിസ്ഥാനത്തില്‍ തന്നെ.

  മാത്രമല്ല. വോട്ടിംഗ് യന്ത്രത്തിലൂടെയുള്ള വോട്ടെടുപ്പില്‍ ബൂത്ത് തലത്തിലുള്ള വോട്ടിംഗ് പാറ്റേണിന്റെ രഹസ്യ സ്വഭാവം നഷ്ടപ്പെടുന്നതിനെ എങ്ങിനെ ന്യായീകരിയ്ക്കാന്‍ കഴിയും? അത് വേണ്ടതല്ലാ എങ്കില്‍ മുന്‍കാലങ്ങളില്‍ എന്തു കൊണ്ട് വിവിധ ബൂത്തുകളിലെ ബാലറ്റുകള്‍ കൂട്ടികലര്‍ത്തിയതിനു ശേഷം മാത്രമേ വോട്ടെണ്ണാവൂ എന്ന നയം നിലനിന്നു?

  വീണ്ടും ആവര്‍ത്തിയ്ക്കുന്നു. വോട്ടെടുപ്പില്‍ പേപ്പര്‍ ബാലറ്റിലൂടെയുള്ള വോട്ട് യാഥാര്‍ത്ഥ്യവും വോട്ടിംഗ് യന്ത്രത്തിലൂടെയുള്ള വോട്ട് വെറും മായയുമാണ്. ആദ്യത്തേതില്‍ വോട്ട് ഉണ്ട് എന്നുറപ്പുള്ളപ്പോള്‍ രണ്ടാമത്തേതില്‍ യന്ത്രത്തില്‍ വോട്ടുണ്ടാകും എന്നു വിശ്വാസിയ്ക്കാനേ കഴിയുള്ളു.

  ReplyDelete
 18. മീഡിയ ലെന്‍സ്, അനില്‍, കൈപ്പള്ളീ ലിങ്കുകള്‍ക്ക് നന്ദി.

  ReplyDelete
 19. നല്ലൊരു ലേഖനം അഞ്ചൽ ജീ..

  പരമ്പരാഗതമായ വോട്ടിങ്ങ് സോഴ്സുകൾ തന്നെയായിയിക്കും സുരക്ഷിതം എന്നാണെന്റെയും അഭിപ്രായം..
  ഒന്നുമില്ലെങ്കിലും വോട്ട് ചെയ്തതു ഇന്നാൾക്കു തന്നെ എന്നൊരു ആത്മവിശ്വാസമെങ്കിലും ലഭിക്കുമല്ലോ..


  ഇപ്പോൾ മനസ്സിലായല്ലോ; ഞങ്ങളുടെ പാർട്ടി എന്തിനാണു ഈ കമ്പൂട്ടറും, കിമ്പൂട്ടറും ഒക്കെ വന്നപ്പോൾ എതിർത്തതെന്നു..
  പിന്നേം ഞങ്ങൾക്കു പണി കൂട്ടിയില്ലേ...:)

  ReplyDelete
 20. >> Ultimately this is not an issue about voting or vote rigging. This is a question about the capability of Indian software developers. Which in my honest opinion is rather sad.

  -കൈപ്പള്ളിയുടെ ഈ കമന്റിനു മറുപടി പറയുവാതെ ഇരിക്കുവാന്‍കഴിയുന്നില്ല. എന്റെ ചോറും ഇത് തന്നെ ആയി പോയത് കൊണ്ട്.

  മാഷെ, ലോകത്തിലെ ഏറ്റവും കൂടുതല്‍ ബാങ്കുകള്‍ ഉപയോഗിക്കുന്ന (സിറ്റി ബാങ്ക് ഉള്‍പ്പടെ) ഫ്ലെക്സ്‌ ക്യുബ്‌ എന്ന മികച്ച ബാങ്കിംഗ് സോഫ്റ്റ്‌വെയര്‍ ഉണ്ടാക്കിയത് പൂര്‍ണ്ണമായും ഇന്ത്യന്‍ കമ്പനി ആയ/ ആയിരുന്ന ഐ-ഫ്ലെക്സ്‌ ആണ്.( ഇപ്പോള്‍ ആ പ്രോഡക്റ്റ് ഒറാക്കിള്‍ ഏറ്റെടുത്തു. )
  അത് പോലെ അക്കൌന്ടിന്ഗ് സോഫ്ട്വെയര്‍ ആയ ടാല്ലി, ഇന്ഫിയുടെ മികച്ച പ്രോഡക്റ്റ് ആയ പിന്നാക്കിള്‍, ഐ, ബി എസിന്റെ 'ഐറിസ്' (airline management) .. ഇവയൊക്കെ പാവം ഇന്ത്യന്‍ സോഫ്ട്വെയര്‍ എഞ്ചിനീയര്‍ മാരുടെ കരവിരുത് തന്നെ. ഉദാഹരണങ്ങള്‍ നിരത്തിയാല്‍ ഒരുപാടുണ്ട്.

  മുറ്റത്തെ മുല്ലയ്ക്ക് മണമില്ല എന്ന് പറയുന്ന്നത് പോലെ...ഇന്ത്യന്‍ സോഫ്റ്റ്‌വെയര്‍ ഇന്ടസ്ട്രിയെ മൊത്തത്തില്‍ കഴിവില്ലാത്തവര്‍ എന്നത് പോലെ ഒരു മുന്‍‌വിധി എഴുതുന്നത്‌ കാണുമ്പോള്‍ വിഷമം തോനുന്നു .
  പറഞ്ഞതില്‍ തെറ്റുണ്ടെങ്കില്‍ ക്ഷമിക്കുക.

  ReplyDelete
 21. കണ്ണനുണ്ണി

  ഒരു സംശയം. താങ്കൾ പറഞ്ഞ software എല്ലാം പൂർണ്ണമായും (From design to installation) ഇന്ത്യക്കാരാണോ ചെയ്തതു്. അതിന്റെ രൂപകല്പനയിൽ , (odingൽ അല്ല) വിദേശിയുടേ ഒരു വിരൽ സ്പർശം പോലും ഇല്ല?

  ReplyDelete
 22. പങ്കാളിത്തം ഉണ്ടാവാം...എല്ലാ സോഫ്റ്റ്‌വെയര്‍ കളുടെ കാര്യം എനിക്ക് പറയുവാന്‍ കഴിയില്ല. കുറെ പേരെങ്കിലും വിദേശ എന്ജിനീര്മാരും പലതിലും പ്രവര്‍ത്തിചിട്ടുണ്ടാകാം. പുറത്തു നിന്നെ പലതിനെയും പറ്റി എനിക്കറിയു
  പക്ഷെ ഫ്ലെക്സ്‌ ക്യുബ്‌ തീര്‍ച്ചയായും ഇന്ത്യന്‍ ബ്രെയിന്‍ തന്നെ ആണ്. കാരണം അതിനെ അടുത്ത്തരിയുവാനുള്ള ഭാഗ്യം എനിക്ക് ഉണ്ടായിട്ടുണ്ട്.

  പിന്നെ ഒരു വിദേശി ഏതെങ്കിലും ഘട്ടത്തില്‍ വര്‍ക്ക്‌ ചെയ്‌താല്‍ അത് പൂര്‍ണ്ണമായും അവന്റെ കഴിവ് എന്ന് കരുതുന്നതും തെറ്റല്ലേ..

  ReplyDelete
 23. അതികം സന്കീര്‍നമാല്ലാത്ത ഒരു embeded സോഫ്റ്റ്വെയര്‍ ഡിവൈസ് ആണ് വോട്ടിങ്ങ് മെഷീന്‍. പറഞ്ഞു വരുമ്പോള്‍ ഒരു മൊബൈല്‍ ഫോനിനെക്കാള്‍ ഒക്കെ വളരെ വളരെ സിമ്പിള്‍ ആയ ഒരു ഉപകരണം.
  അതിന്റെ user interface വളരെ ലളിതമാണ്. വളരെ കുറച്ചു കാര്യങ്ങളെ അതില്‍ എംബഡ് ആയിരിക്കുന്ന പ്രോഗ്രാം ചെയ്യുന്നും ഉള്ളു ( ഒരു സൂപ്പര്‍ മാര്‍കെടിന്റെ ബില്ലിംഗ് സോഫ്റ്റ്വെയര്‍ ചെയ്യുന്നതിനേക്കാള്‍ വരെ കുറവ് കാര്യങ്ങള്‍ ) .
  പറഞ്ഞു വരുന്നത്, അത് കൊണ്ട് ഒരു ബഗ് കണ്ടു പിടിക്കപെടാതെ കിടക്കുവാനോ, ഒരു വൈറസ്‌ കയറ്റുവാണോ ഉള്ള സാധ്യത തുലോം വിരളം ആണ്. അത്ര കുറവ് ടെസ്റ്റ്‌ കേസുകളെ അതിനു വേണ്ടി തയ്യാറാക്കെന്ടതുന്ടാവൂ.

  അത് കൊണ്ട് തന്നെ സാമാന്യം തരക്കേടില്ലാത്ത ഒരു മിഡ് ലെവല്‍ സോഫ്റ്റ്വെയര്‍ കമ്പനിക്ക് വരെ മികച്ച വോട്ടിങ്ങ് യന്ത്രം രൂപ കല്‍പ്പന ചെയ്യുവാനും നിര്‍മിക്കുവാനും സാധിക്കും. അത് കൊണ്ട് സോഫ്റ്റ്വെയര്‍ എന്‍ജിനിയറുടെ കഴിവ് കേടു കൊണ്ട് അതിന്റെ എമ്ബെടെദ്‌ സോഫ്റ്റ്വെയര്‍ഇന് ഭ്രാന്ത് പിടികില്ല എന്ന് തന്നെ പറയാം.

  എന്നിട്ടും വോട്ടിങ്ങ് യന്ത്രത്തിന് പ്രവര്‍ത്തനത്തില്‍ തെറ്റ് പറ്റണം എങ്കില്‍ , അത് നിര്‍മ്മാണത്തില്‍ തന്നെ അറിഞ്ഞു കൊണ്ട് ഉണ്ടാക്കുന്ന പഴുതാവണം.
  അങ്ങനെ എങ്കില്‍ അത് എന്‍ജിനിയറുടെ കഴിവ് കേടല്ല...മറിച്ച് ആരെയും എന്തിനേയും വിലയ്ക്ക് വാങ്ങുവാന്‍ കഴിയുന്ന നമ്മുടെ ഈ വ്യവസ്ഥിതിയുടെ കുറ്റമാണ്.

  പരിമിതമായ അറിവ് പറയുന്നതില്‍ തെറ്റുണ്ടെന്ന് തോന്നിയാല്‍ അതറിയുന്നവര്‍ തിരുത്തി തരണേ.

  ReplyDelete
 24. അഞ്ചൽ പറയുന്നതുപോലെ Voting Machineൽ തിരുമറികൾ നടക്കും എന്നുതന്നെയാണു് Omesh Saigal പറയുന്നതു്.

  കഴിഞ്ഞ ലോൿ സഭ തിരഞ്ഞെടുപ്പിൽ തിരുമറികൾ നടന്നു എന്ന ആരോപണം നിരവധി ഭാഗങ്ങളിൽ നിന്നും ഉണ്ടായിട്ടുണ്ടു്. അപ്പോൾ election commision ഈ ആരോപണങ്ങൾ പരിശോധിക്കേണ്ടതു് തന്നെയാണു്.

  നെതർലാന്റിലും, ജർമനിയിലും പ്രാദേശിക വോട്ടെടുപ്പുകൾ ചിലയിടങ്ങളിൽ ഈ പ്രശ്നം ഉണ്ടാകും എന്നു കരുതി 2004ൽ തന്നെ ഒഴിവാകിയിരുന്നു.

  Electronic voting നടപ്പാക്കിയ രാജ്യങ്ങളിൽ 85% ശതമാനവും പരാചയമായിരുന്നു എന്നാണു് World Bankന്റെ പഠനം സൂചിപ്പിക്കുന്നതു്. ഇതിൽ 30% പൂർണ്ണമായും പരാചയമായിരുന്നു. 2004ൽ Ireland $60 m e-voting പരിശോധിക്കാനായി ചിലവിട്ടു. വിദഗ്ദ പതനത്തിനു ശേഷം ഈ പദ്ധതി അവർ ഒടുവിൽ ഉപേക്ഷിച്ചു. 2001ൽ യുഗാണ്ട $22 m ഇതിനായി ചിലവിട്ടിട്ടും പദ്ധതി പൊതുവെ പരചയമായിരുന്നു.

  Electronic Votingന്റെ പരാചയങ്ങളുടേ ചരിത്രം വായിച്ചു പഠിക്കാൻ ഇവിടേ സമർപ്പിക്കുന്നു.

  Electronic Voting Machine Failure Reported In Key Battleground States
  Electronic Voting Machines: Programmed for Failure?
  The Problem with Electronic Voting Machines
  Can You Count on Voting Machines?
  Electronic Voting Systems Is Brazil ahead of its time?
  ഭൂരിഭാഗം ജനങ്ങളും അടിസ്ഥാന സാങ്കേതികം വിജ്ഞാനം പോലും ഇല്ലാത്തവരാണു്. അപ്പോൾ ഇതുപോലൊരു സാങ്കേതിക വിദ്യ ഉപയോഗിച്ച് അവരുടേ ഭരണകർത്താക്കളെ തിരഞ്ഞെടുക്കാൻ ഉപയോഗിക്കുമ്പോൾ, വോട്ട് ചെയ്യുന്ന സാധാരണക്കാരനു ഈ പ്രവർത്തനത്തിൽ വിശ്വാസം ഉണ്ടാവും എന്നു തോന്നുന്നില്ല.

  Please allow me to express this in a better form:

  In any court of arbitration, the prima facia evidence produced should be a tangible document that both parties, the defendent and the plaintif, has mutual agreement on. In this case that tangible document is the ballot. When the validity of the documentation process itself comes in to question, the entire process of arbitration comes to a hault.

  The need for an un-adulterated tangible document is essential to gain the trust of the public.

  അഭ്യസ്ത വിദ്യരായ ഇന്ത്യക്കാർ പോലും credit card online transaction നടത്താൻ ഉപയോഗിക്കാത്ത ഈ യുഗത്തിൽ, Electronic voting വിജയകരമാകും എന്നു പ്രതീക്ഷയില്ല.

  ReplyDelete
 25. 5L
  comment നീണ്ടുപോയതിൽ ക്ഷമിക്കുമല്ലോ

  ReplyDelete
 26. പിന്നെ programmingന്റെ കാര്യത്തിൽ ഇന്ത്യക്കാർ കേമന്മാരാണോ?

  എന്താ നമ്മൾ International Collegiate Programming Contestകളിൽ ഇന്നുവരെ ഒരു medal പോലും നേടത്തതു്?

  ReplyDelete
 27. കണ്ണനുണ്ണി

  I do agree that Flexcubeഉം is truly a rare exception to the norm. I was unaware of this company and its achievements till you pointed them out to me. Thank you.

  However Indian IT sector is largely a coding back-office for major international software houses. There is little or no interest in core computer engineering and computational research. Most of the so-called development is purely building on top of existing technology and application integration and customization.

  It is evident that there is a problem in our perception and the facts when we look at the results reflected in International Computing competitions. .

  എന്തുകൊണ്ടാണു് കോടിക്കണക്കിനു വരുന്ന ഇന്ത്യൻ programmers ഈ മത്സരങ്ങളിൽ പങ്കെടുത്തു് medalകൾ നേടാത്തതു്?


  International Olympiad in Informatics 2009

  International Olympiad in Informatics 2008  So I guess it is safe to assume that quantity does not really mean quality.

  ReplyDelete
 28. കൈപ്പള്ളി,
  കണ്ണനുണ്ണി വിളിച്ചിരുന്നു. ഇപ്പോള്‍ ഓഫീസില്‍ ആയതിനാല്‍ മറുപടി കമന്റുകള്‍ ഇടുവാന്‍ കുറച്ചു ബുദ്ധിമുട്ടുണ്ട് എന്നറിയിച്ചു. ചര്‍ച്ചയില്‍ എന്തായാലും ഉടന്‍ മറുപടി നല്‍കാം എന്ന് പറഞ്ഞിട്ടുണ്ട്.
  നമ്മുടെ ബൂലോകത്തിന് വേണ്ടി ,
  ജോ

  ReplyDelete
 29. ഞാനൊരു സാങ്കേതിക വിദഗ്ധനല്ല, എന്നാലും വോട്ടിംഗ് മെഷീന്‍ എന്ന് യന്ത്രം ബൂത്തുകളില്‍ നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥ ഗണത്തില്‍ പെടുന്ന ഒരാളെന്ന നിലയില്‍ ഇന്നലത്തെ വായിച്ച ബെല്ലിന്റെ ആര്‍ട്ടിക്കിള്‍സ് വിശ്വസിക്കുകയാണ്. ഞങ്ങള്‍ക്ക് നടത്തിയ ഡെമോകളില്‍ എത്രയോ തവണ ടെസ്റ്റ് ചെയ്തും റീസെറ്റ് ചെയ്തും നോക്കിയ ശേസ്ഗമാണ് വോട്ടിങിന് ഉപയോഗിക്കുന്നത്. ചുരുങ്ങിയ എണ്ണം ഓപ്ഷന്‍ മാത്രം ഉള്ള ഒരു പാനലില്‍ ഒരോ ഏതേത് ബട്ടണ്‍ എത്ര പ്രാവശ്യം ഞെക്കപ്പെട്ടു എന്ന കണക്കുമാത്രം സ്റ്റോര്‍ ചെയ്യാവുന്ന ഒരു ഡിവൈസാണ് വോട്ടിങ് മെഷീന്‍. കണ്ണനുണ്ണി പറഞ്ഞ മൊബൈല്‍ ഫോണിന്റെ അത്രയും പോലും കോമ്പ്ലിക്കേറ്റഡ് അല്ലാത്ത ഒരു സര്‍ക്യൂട്ട്. അത് ഫിസിക്കലായി ടാമ്പര്‍ചെയ്താല്‍ മാത്രമേ അതിനുള്ളില്‍ അഡീഷണല്‍ സര്‍ക്യൂട്ടറീസ് പിടിപ്പിക്കാന്‍ പറ്റൂ. നിലവിലുള്ള സാഹചര്യങ്ങളില്‍ അത്തരത്തിലുള്ള ഏതൊരു കൈകടത്തലും കണ്ടുപിടിക്കാനുമാവും. മറ്റ് സെക്യൂരിറ്റി ഫീച്ചേഴ്സ് ബെലിന്റെ ലിങ്കില്‍ വായിച്ചു കാണുമല്ലോ.
  ചുരുക്കത്തില്‍ ഇപ്പോഴത്തെ നില വച്ച് വോട്ടിങ് മെഷീനില്‍ തട്ടിപ്പ് നടത്തി വിജയിക്കുക സാദ്ധ്യമല്ലെന്നു തന്നെ കരുതണം. ഭാവിയില്‍ എന്താവും എന്ന് പറയാന്‍ പറ്റില്ല, പുറമെ നിന്ന് റോം ഫ്ലാഷ് ചെയ്തുകളയാനുള്ള വല്ല റേഡിയെഷന്‍ വിദ്യയും കണ്ട് പിടിക്കണം.
  :)

  ഇന്ത്യന്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍മാര്‍ മണ്ടന്മാരാണെന്ന കൈപ്പള്ളിയുടെ നിഗമനം എങ്ങിനെ വന്നാവോ !!
  എല്ലാരും പറയുന്നത് കിഡ്നി വര്‍ക്ക് ചെയ്യിക്കാന്‍ ഇന്ത്യക്കാര്‍ മെച്ചമാണെന്നാ.

  ReplyDelete
 30. അഞ്ചൽക്കാരാ,

  നല്ല ഒരു വിഷയം.കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ ആദ്യം തോറ്റ ചിദംബരം, പിന്നീട് യു.പി.എ അധികാരത്തിലേറും എന്ന ഘട്ടമായപ്പോൾ “റീ കൌണ്ടിംഗി”ലൂടെ വിജയിച്ച വാർത്ത വന്നപ്പോൾ മുതൽ എനിക്കും പല സംശയങ്ങളും തോന്നിയിരുന്നു.യു.പി.എ വന്നാൽ ചിദംബരം വീണ്ടും മന്ത്രിയാവും എന്ന ഉറപ്പുള്ളതുകൊണ്ടാണു അന്ന് അങ്ങനെ നടന്നതെന്നും ശിവഗംഗ മണ്ഡലത്തിൽ ആ ദിവസം “കോടികൾ “ മറിഞ്ഞെന്നും ഒക്കെ അന്നു ചില പത്രങ്ങളിൽ വാർത്തയുണ്ടായിരുന്നു.

  അതെന്തായാലും ഇത്തരം ഒരു സാദ്ധ്യത വോട്ടിംഗ് യന്ത്രത്തിനു ഉണ്ടോ എന്ന് അന്വേഷിക്കുന്നത് നല്ലതാണു.നമുക്കിവിടെ ഇഷ്ടം പോലെ സോഫ്റ്റ് വെയർ വിദഗ്ദ്ധർ ഉള്ള സ്ഥിതിക്ക് അതിന്റെ സാങ്കേതിക വശങ്ങളിലൂന്നി ഒരു നല്ല ചർച്ച ഉണ്ടാകുന്നത് നല്ലതാണു.

  അതിനായി ഞാൻ സാകൂതം കാത്തിരിക്കുന്നു.

  നന്ദി ആശംസകൾ

  ReplyDelete
 31. അകാദമിക്‌ ലെവലില്‍ നിന്ന് നോക്കുമ്പോള്‍ കഴിവിന് മാനദണ്ഡം മാര്‍ക്ക്‌ ശത്മാനങ്ങളും, താങ്കള്‍ പറഞ്ഞത് പോലെ നിലവാരമുള്ള മത്സരങ്ങളും ഒക്കെ ആണെന്ന് ഞാന്‍ സമ്മതിക്കുന്നു.പക്ഷെ പ്രോഫെശ്ശനില്‍ വലിയൊരളവു വരെയും ഒരാളുടെ കഴിവിന് ആധാരം അയാളുടെ പ്രൊഫഷണല്‍ experiance തന്നെ ആണ്. ഇന്ത്യയിലെ കാര്യമാണെങ്കില്‍ ഇത് കൂടുതല്‍ ശരിയാണ്.
  കാരണം ഇവിടെ പഠിച്ചിറങ്ങുന്ന എഞ്ചിനീയറിംഗ് വിധ്യാര്തികള്‍ 'industry fit ' ആകുവാന്‍ കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും പ്രോഫെശ്ശനില്‍ ചിലവിടനം. പക്ഷെ അത് നമ്മുടെ പാട്യ സംവിധാനത്തിന്റെ കുഴപ്പം അല്ലെ ?സോഫ്റ്റ്‌വെയര്‍ ഇന്ടുസ്ട്രി യുടേത് അല്ലല്ലോ.?

  D-QUEUE എന്താണെന്നു പോലും അറിയാത്ത IIT kanpur കാരനേയും (fresher ), oilers theorem ബേസ്‌ ചെയ്തു മികച്ച face detection algorithm ഡെവലപ്പ് ചെയ്തു എടുത്ത politechnik കാരനേയും(one year experianced ) ഞാന്‍ എന്റെ കരിയറില്‍ കണ്ടിട്ടുണ്ട് .

  So beyond a point, in profession (at least in software), academic achievements wont have much impact. All it matters is what you learned from the industry, how much you learned from the works that you had done, and how you implement your acquired knowledge.
  അത് കൊണ്ട് തന്നെ (ഇന്ത്യന്‍) സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ മാരുടെ കഴിവ്/കഴിവ് കേടു അളക്കുവാനുള്ള ശരിയായ പരാമീറ്റര്‍ 'International Computing competitions.' ആണെന്ന് തോനുന്നില്ല.


  താങ്കള്‍ കൊടുത്ത ലിങ്കുകള്‍ കയറി നോക്കുവാനുള്ള സാവകാശം ഓഫീസില്‍ ആയതിനാല്‍ ലഭിച്ചില്ല...വൈകിട്ട് വീട്ടില്‍ എത്തിയിട്ട് നോക്കാം എന്ന് കരുതുന്നു.

  വോട്ടിങ്ങ് യന്ത്രത്തിന്റെയും,credit card കളുടെയും ജനകീയതയേയും പറ്റി താങ്കളുടെത്തില്‍ നിന്ന് വിഭിന്നമായ ഒരു അഭിപ്രായം ഇല്ല..സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ മാരെ generic ആയി categorise ചെയ്തതിനോട് മാത്രമേ ആശയപരമായി യോജിക്കുവാന്‍ കഴിയാതെ ഉള്ളു.

  i agree with you in saying 'quantity does not really mean quality' ..
  But i would also like to add to it one more..

  'nationality too does not really mean quality' (atleast in this case)

  ReplyDelete
 32. പോസ്റ്റും കമന്റുകളും വായിച്ചു. സംഗതി സാങ്കേതിക മായതിനാല്‍ അഭിപ്രായമൊന്നും പറയുന്നില്ല. ഇക്കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പരാജയമടഞ്ഞ ചില പാര്‍ട്ടിയുടെ നേതാക്കന്മാര്‍ വോട്ടിങ്ങ് മെഷീനെതിരെ ശക്തമായി രംഗത്ത് വന്നിരുന്നു. മെഷിനില്‍ കൃത്രിമം നടത്താന്‍ കഴിയുമെന്ന് സാങ്കേതികവിദഗ്ദ്ധരുടെ സഹായത്തോടെ തെളിയിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അവരോട് ആവശ്യപ്പെട്ടെങ്കിലും അവര്‍ക്ക് കഴിഞ്ഞില്ല.

  ഇക്കഴിഞ്ഞ മൂന്ന് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടാന്‍ കാരണം വോട്ടിങ്ങ് മെഷീനില്‍ കൃത്രിമം നടന്നതാണെന്ന് അബ്ബാസ് നഖ്‌വി ആരോപിച്ചെങ്കിലും അത് വ്യക്തിപരമായ അഭിപ്രായമാണെന്നാണ് ബി.ജെ.പി. നേതൃത്വം പറഞ്ഞത്. വോട്ടിങ്ങ് മെഷീന് തകരാറ് സംഭവിക്കാം. പക്ഷെ അത് ഉപയോഗിച്ച് യഥാര്‍ഥ ജനവിധി അട്ടിമറിക്കപ്പെടാന്‍ കഴിയും എന്ന് ഉത്തരവാദപെട്ട രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നും ഇപ്പോള്‍ ആരോപിക്കുന്നതായി കാണുന്നില്ല.

  വോട്ടിങ്ങ് മെഷീന്റെ പ്രോഗ്രാമില്‍ കൃത്രിമം ചെയ്യാനുള്ള സാധ്യതയാണല്ലൊ അഞ്ചല്‍ക്കാരന്‍ പ്രധാനമായും ഇതില്‍ ഉന്നയിക്കുന്നത്. അതൊരു സാങ്കല്പിക സംശയമാണെന്ന് പ്രഥമ ദൃഷ്ട്യാ എനിക്ക് തോന്നുന്നു. സോഫ്റ്റ്‌വേറിന്റെ സാങ്കേതികത പറയാന്‍ ഞാന്‍ ആളല്ല. തെരഞ്ഞെടുപ്പുകളില്‍ സാധ്യമായ എല്ലാ കൃത്രിമങ്ങളും നടത്തുന്നത് രാഷ്ട്രീയ പാര്‍ട്ടികളാണ്. ഭരിക്കുന്ന പാര്‍ട്ടിക്ക് സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്യാനും കഴിഞ്ഞേക്കും. എന്നാല്‍ വോട്ടിങ്ങ് മെഷീന്റെ പ്രോഗ്രാമില്‍ കൃത്രിമം നടത്തണമെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പൂര്‍ണ്ണമായും സര്‍ക്കാരിന്റെ ചൊല്‍പ്പടിയില്‍ ആയിരിക്കണം. പ്രോഗ്രാമിങ്ങില്‍ അങ്ങനെ കഴിയും എന്ന് അഞ്ചല്‍ക്കാരനോ മറ്റാരെങ്കിലുമോ പറഞ്ഞിട്ടില്ല. അത് മറ്റൊരു വിഷയമാണ്. അഞ്ചല്‍ സംശയം ഉന്നയിക്കുന്നു എന്ന് മാത്രം.

  എല്ലാറ്റിനെയും സംശയിച്ചാല്‍ നമ്മള്‍ എവിടെയുമെത്തുകയില്ല. ജ്യൂഡീഷ്യറി പോലെ തന്നെ ഇലക്‍ഷന്‍ കമ്മീഷനും സര്‍ക്കാരിനെ ഭയപ്പെടാതെ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ഭരണഘടനാ സ്ഥാപനങ്ങളാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. കാര്യമായ തെളിവുകള്‍ ഒന്നുമില്ലാതെ ഒരു സാങ്കല്പിക സാധ്യതയുടെ പേരില്‍ വോട്ടിങ്ങ് മെഷീനെ സംശയിക്കേണ്ടതില്ല എന്നാണെനിക്ക് പറയാനുള്ളത്. പ്രത്യേകിച്ചും പൂര്‍ണ്ണമല്ലെങ്കിലും കുറച്ചൊക്കെ സുതാര്യമാണ് നമ്മുടെ സര്‍ക്കാര്‍ സംവിധാനം എന്ന നിലയ്ക്ക്.

  ReplyDelete
 33. "വോട്ടെടുപ്പില്‍ കൃതൃമം നടത്താനുള്ള സാധ്യതകള്‍ തേടുന്നവര്‍ വോട്ടെടുപ്പ് യന്ത്രത്തിലും അതിനു ശ്രമിയ്ക്കും എന്നതില്‍ തര്‍ക്കമൊന്നുമില്ലല്ലോ."

  വോട്ടിംഗ് യന്ത്രം ഉപയോഗിച്ചുള്ള വോട്ടീംഗിലും കള്ളവോട്ടു നടക്കുന്നുണ്ട്. അത് യന്ത്രത്തില്‍ കള്ളത്തരം കാണീച്ചല്ല. കഴിഞ്ഞലോക്സഭാ ഇലക്ഷനില്‍ എന്റെ പേരില്‍ ആരോ വോട്ടുചെയ്തു എന്നതിനു വിശ്വാസയോഗ്യമായ മൊഴികളുണ്ട്.

  വോട്ടിങ് യന്ത്രത്തില്‍ തിരിമറികാണീയ്ക്കാമോ എന്നു ചോദിച്ചാല്‍ അസാധ്യമല്ല എന്നേ പറയാനാവൂ. ഒരു സാങ്കേതിക വിദഗ്ദ്ധന്റെ സഹായം അതിന്‌ ആവശ്യമായി വരും. അങ്ങനെയൊരു സാധ്യത ബൂത്തുതലത്തില്‍ ഉണ്ടാവില്ല എന്നു തന്നെയാണ്‌ ഞാന്‍ കരുതുന്നത്.

  ആകെയുള്ള സാധ്യത ഇലക്ഷന്‍ കമ്മീഷന്റെയും സര്‍ക്കാരിന്റെയും അനുമതിയോടെയുള്ള അഴിമതിയാണ്‌.

  ഒരു എംബഡഡ് ഉപകരണത്തിന്റെ സോഫ്റ്റ് വെയറില്‍ കൃത്രിമം കാണീയ്ക്കാന്‍ താരതമ്യേന ബുദ്ധിമുട്ടാണ്‌ (ഇന്‍സ്റ്റാളേഷനു ശേഷം )

  ReplyDelete
 34. ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഫോട്ടോ എഡിറ്റിംഗ് സോഫ്റ്റ്‌ വയര്‍ ആണ് അഡോബിന്റെ ഫോട്ടോ ഷോപ്പ് .. അതിന്റെ version 3.x um version 6 um തുറക്കുമ്പോ കുറെ ഇന്ത്യന്‍ പേരുകള്‍ കാണാമാരുന്നു .. ചുമ്മാ ഇട്ടതാരിക്കും അല്ലെ കൈപ്പള്ളി .. ഹൈടെരബടിലാ അതിന്റെ ടെവലപ്മെന്റ്റ്‌ നടന്നെന്നും കേട്ടു , എന്നെ ആരെങ്കിലും പട്ട്ച്ചതാരിക്കും .. ആഹ് .. ക്വാന്റിടി കൂടിയ കാരണം ആയിരിക്കണം !

  ReplyDelete
 35. ഈയൊരു വിഷയത്തില്‍ ഞാന്‍ കണ്ണനുണ്ണിയുടെ കൂടെയാണ്.ഓഫീസിലെ തിരക്കാണ്‌ വിശദമായി ഒരു മറുപടി ഇടാന്‍ തടസ്സം.പിന്നെ ഹാഫ്കള്ളന്‍ പറഞ്ഞ പോലെ ഹൈദ്രാബാദിലായിരുന്നു ഡെവലപ്പ് മെന്‍ര്‍ നടന്നതെന്നാണ്‌ എന്‍റെയും അറിവ്.ഇന്ത്യയിലെ ആന്ധ്രാപ്രദേശിലുള്ള ഒരു സ്ഥലമാണ്‌ ഹൈദ്രാബാദ്
  :)
  അപ്പോള്‍ പ്രോഗ്രാം അറിയുന്നവര്‍ ഇന്ത്യയിലും കാണും!!
  പിന്നെ ഒരു കാര്യം മാത്രമാണ്‌ വോട്ടിംഗ് യന്ത്രത്തിന്‍റെ കാര്യത്തില്‍ പ്രശ്നമായുള്ളത്.അത് നിര്‍മ്മിച്ച പ്രോഗ്രാമറെക്കാള്‍ തലയുള്ള ഒരുവന്‍ വന്നാല്‍ പ്രശ്നമാ..
  അവനും ഇന്ത്യക്കാരന്‍ ആവാം!!

  ReplyDelete
 36. ചേട്ടന്‍മാരെ,

  എന്‍റെ അറിവ് വെച്ച് ഈ വോട്ടിംഗ് യന്ത്രത്തിന്‍റെ കോഡ് മാറ്റുക എന്നത് ഈസി ആണ്. പക്ഷെ, അതിലും വളരെ വളരെ എളുപ്പം ആണ് അത് കണ്ടു പിടിക്കാന്‍. മുകളില്‍ പറഞത് പോലെ വളരെ കുറച്ച് functions & codes ഉള്ള, വളരെ അധികം ആള്‍കാര്‍ involved ആയിരിക്കുന്ന, ഇതിലെ കള്ളത്തരം വളരെ വേഗം കണ്ടു പിടിക്കാം. പോസ്റ്റില്‍ പറഞത് പോലെ ഡേറ്റ് സെറ്റ് ചെയ്തു എല്ലാം കള്ളത്തരം കാണിക്കുനത് നടക്കും എന്ന് തോന്നില്ലാ. ആകപാടെ ഒരു ROM പിന്നെ കുറച്ച് IC,wire etc മാത്രം ആണ് അതില്‍ ഉള്ളത്.

  1. More people (officials) use/test this, so there is high possibility some one find out the errors.
  2. Number of machines are more, and predicting which boxes goes where, is difficult, and making a desirable change on a targeted machine is more difficult.

  കണ്ണന്‍ ഉണ്ണി പറഞ "അത് കൊണ്ട് തന്നെ സാമാന്യം തരക്കേടില്ലാത്ത ഒരു മിഡ് ലെവല്‍ സോഫ്റ്റ്വെയര്‍ കമ്പനിക്ക് വരെ മികച്ച വോട്ടിങ്ങ് യന്ത്രം രൂപ കല്‍പ്പന ചെയ്യുവാനും നിര്‍മിക്കുവാനും സാധിക്കും. അത് കൊണ്ട് സോഫ്റ്റ്വെയര്‍ എന്‍ജിനിയറുടെ കഴിവ് കേടു കൊണ്ട് അതിന്റെ എമ്ബെടെദ്‌ സോഫ്റ്റ്വെയര്‍ഇന് ഭ്രാന്ത് പിടികില്ല എന്ന് തന്നെ പറയാം"

  എന്ന പോയന്റിനോട് 100% വോട്ടു രേഘപെടുത്തി കൊള്ളുന്നു !!! He is right.

  പിന്നെ, ആര് എന്ത് ചെയ്താല്ലും, പൊതു ജനത്തിന് സെയിം അല്ലെ ? ഒന്നുകില്‍ പിശാച്ച് ഭരണത്തില്‍ വരും, അലെങ്ങില്‍ ചെകുത്താന്‍ വരും.

  പിന്നെ, നമുടെ പ്രോഗ്രാമര്‍മാരെ പറ്റി കൈപള്ളി പറഞതും കുറെ ശരി ആണ്. കഴിഞ്ഞ പത്തു പതിനഞു കൊല്ലമായി എന്‍റെ ചോറ് IT തന്നെ ആണ്. കുറെ വളരെ നല്ല made in India പ്രോഗ്രാമര്‍ ചുള്ളന്‍/ചുള്ളികളെ പരിചയം ഉണ്ട്. പക്ഷെ ഒരു നല്ല ശതമാനം ആള്‍കാര്‍ Code writing എന്ന പരിപാടിയില്‍ തങ്ങി പോകുന്നു. ആതായിരിക്കാം കൈപള്ളി പറഞ കമന്റിനു കാരണം. ഭാവിയിലേയ്ക്ക് ഒരു വിഷന്‍ ഉള്ള, അത് നടപ്പാക്കാന്‍ കഴിവുള്ള പ്രോഗ്രാമര്‍മാരെ വളരെ ചുരുക്കം ആയെ കണ്ടിട്ടുള്ളു.


  Intel പുതിയ ചിപ്പ് ഡിസൈന്‍ ചെയ്ന്ന ടീം നയിക്കുനത് ഇവിടെ ഉള്ള ഒരു ചേച്ചി ആണ് എന്ന് വായിച്ചിരുന്നു. പിന്നെ, അവരുടെ (Intel) ഒരു പരസിയം കണ്ടിരുന്നോ ? USB എന്ന ഇക്കുമത് design ചെയ്ത ഇന്ത്യന്‍ ചേട്ടന്‍ ഡാന്‍സ് ചെയുന്ന, "These are our super heroes" എന്ന പരസിയം ? Cisco IOS ഡിസൈന്‍ ചെയുന്ന, ഫയര്‍ വാള്‍ OS code ചെയുന്ന മല്ലു ചുള്ളന്മാരെ അടുത്ത് അറിയാം.

  At the same time, out of box thinking or innovative thinking നടത്തുന്ന കാരിയത്തില്‍ (majority of our IT folks), ഒരു സ്റ്റെപ്പ് പുറകില്‍ തന്നെ എന്നാണ് തോനുനത്. മെയിന്‍ കാരണം നമ്മുടെ eduction system ആണ് എന്നാണ് തോനുനത്.

  ot: രണ്ടു മൂന്ന് കിടു പ്രോഗ്രാമര്‍ ചുള്ളന്‍മാര്‍ക് ലിങ്ക് അയച്ചു, അവമാര്‍ ഇനി എന്നെ ഇവിടെയും, ചാറ്റിലും, നേരിട്ടും തല്ലാന്‍ ചാന്‍സ് കാണുന്നു

  ReplyDelete
 37. എന്നാൽ ശരി നമ്മൾ തന്നെ പുലികൾ.

  ReplyDelete
 38. Adobe's Seetharaman Narayanan is obviously of Indian origin. But he is what he is today only because of Adobe. Not because of any Indian educational system. Let us give credit to where credit is due. Almost every Indian name we can think of in the field of Information technology became who they were when they left India. So it is not race or nationality it is the standard of educational institution and government educational policy that makes a nation equipped for the future. And I don't think we are equipped to face any future challenges. We are destined to follow others and be the sweat shop of the west.

  സ്വകാര്യ അടിസ്ഥാനത്തിൽ നടകുന്ന indigenous computational researchന്റെ കാര്യമാണു് ഞാൻ ഇന്ത്യയിൽ അപ്രാപ്യമാണു് എന്നു പറഞ്ഞതു്. Googleനും, Microsoftനും വേണ്ടി ഇന്ത്യയിൽ ഇരുന്നു code ചെയ്തു തലകുത്തി മറിയുന്ന പണിയുടെ കാര്യമല്ല എന്നു് ഒരിക്കൽ കൂടി പറയട്ടെ.

  അതു് നമ്മൾ വളരെ നല്ല രീതിയിൽ ചെയ്യുന്നുണ്ടു്. കാശുണ്ടാക്കുന്നുമുണ്ടു്.

  പറഞ്ഞു കൊടുക്കുന്ന പണി ചെയ്യാൻ ഇന്ത്യാക്കാർ മിടുക്കന്മാർ തന്നെയാണു്. എന്നു കരുതി ഇന്ത്യക്കാർ പണിഞ്ഞതെല്ലാം ഇന്ത്യക്കാർ രൂപകല്പന ചെയ്തതാണെന്നു പറയുന്നത് ശരിയാണോ?

  ഈ ലോകത്ത് നിർമ്മിക്കുന്ന 90% electronics, mobile, camera, memmory എല്ലാം ചൈനയിൽ നിർമ്മിച്ചതാണു്. എന്നു കരുതി Intel, canon, nikon, samsung, LG, sony nokia എല്ലാം ചൈനീസ് ഉല്പന്നങ്ങൾ ആകുമോ?

  സ്വന്തമായി വികസിപ്പിച്ചു പ്രായോഗികമായി വിപണിയിൽ ഇറക്കുന്ന കാര്യത്തിൽ ഇന്ത്യയിലെ software സ്ഥാപനങ്ങൾ ഒരു പടി പുറകിൽ തന്നെയാണു് എന്നാണു് ഞാൻ കരുതുന്നതു്. കണ്ണനുണ്ണി പറഞ്ഞതു വളരെ ശരിയാണു് ഇന്ത്യയിലെ വിദ്ധ്യാഭ്യാസ വ്യവസ്ത മാറേണ്ടി ഇരിക്കുന്നു. സാങ്കേതിക വിദ്യാഭായാസം മറ്റു രാജ്യങ്ങളെക്കാൾ വളരെ പുറകിലാണു്.

  ഇന്നു ലോകത്തുള്ള മുൻനിര സാങ്കേതിക വിദ്ധ്യാഭ്യസ സ്ഥാപനങ്ങളുടെ പട്ടികയിൽ ഇന്ത്യ മഹാരാജ്യത്തിൽ നിന്നും ഒരു സ്ഥാപനം പോലുമില്ല എന്നതു് ശോചനീയമായ ഒരു കാര്യം തന്നെയാണു്.

  നമ്മൾ എല്ലാം കൊണ്ടും തികഞ്ഞ കേമന്മാരാണെന്നുള്ള ഈ ധാരാണ മാറുന്നതുവരെ ഈ സ്ഥിതി മാറുകയുമില്ല.

  ReplyDelete
 39. കൈപ്പള്ളീ,
  അങ്ങിനെ നമ്മള്‍ പുലികളാണെന്ന് പറഞ്ഞ് ചര്‍ച്ചയില്‍ നിന്നു മാറുകയാണോ?
  :)
  താങ്കള്‍ തന്ന ലിങ്കുകളില്‍ എല്ലാം കൂടുതല്‍ കോമ്പ്ലീക്കേറ്റഡ് ആയ കമ്പ്യൂട്ടര്‍ ബേസ്ഡ് ആയ മെഷീന്‍സാണെന്നാണ് വായിച്ചപ്പോള്‍ എനിക്ക് മനസ്സിലാക്കാ‍നായത്. ടച്ച് സ്ക്രീനും മറ്റു ഉള്ള സംവിധാനങ്ങള്‍. ഇന്ത്യയിലേത് അത്രക്ക് കോമ്പ്ലിക്കേഷന്‍ ഇല്ലാത്ത ഇന്ത്യന്‍ സാധനമല്ലെ. പരാജയ കാരണങ്ങളില്‍ പറഞ്ഞിരിക്കുന്നത് വ്യാപകമായി മെഷീന്‍ കേടാവുന്നു എന്നാണ്. ഇന്ത്യയില്‍ ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മെഷീന്‍ കേടായി വോട്ടിങ് നിര്‍ത്തി വച്ചതോ , വോട്ടെടുപ്പിന് ശേഷം ഡാറ്റാ റെക്കവര്‍ ചെയ്യാന്‍ പറ്റാഞ്ഞതോ ആയ സന്ദര്‍ഭങ്ങള്‍ വളരെ കുറഞ്ഞ എണ്ണം മാത്രം ആയിരുന്നു എന്ന് ഓര്‍ക്കുക.
  http://www.votersunite.org/info/DREFailedExperiment.pdf ഈലിങ്കില്‍ പറഞ്ഞ കാര്യങ്ങള്‍ പലതും നമ്മുടെ മെഷീനുകള്‍ ബാധിക്കുന്നവയല്ലെന്നാണ് തോന്നുന്നത്.

  ReplyDelete
 40. വിഷയവുമായി ബന്ധമില്ലാത്ത ഒരു ഓഫ് ഇടുന്നതിൽ ക്ഷമിക്കുക

  ഇത്രേം കേട്ടപ്പോൾ ഒരു ആഗ്രഹം...ഇന്നു നമ്മൾ ഉപയോഗിക്കുന്ന സോഫ്റ്റ്വെയറുകളിലും അതുപോലെയുള്ള മറ്റു കമ്പ്യൂട്ടർ സംബന്ധിയായ കാര്യങ്ങളിലും ഇൻ‌ഡ്യാക്കാരുടെ, പ്രത്യേകിച്ച മലയാളികളുടെ, സംഭാവനകൾ ആർക്കെങ്കിലും ഒന്നു ക്രോഡീകരിക്കാമോ?

  മെയിൽ ഇട്ടാലും മതി..വെറുതെ അറിയാനുള്ള ഒരു താല്പര്യത്തിനാണ്..

  ഓഫിനു സോറി

  ReplyDelete
 41. സുനിലെ,
  നല്ല കാര്യം.
  പക്ഷെ ഡയനാമോ കണ്ടു പിടിച്ചെന്നോ മറ്റോ പറയുന്നപോലെ അല്ലല്ലോ ഐ.ടിയിലെ സംഗതികള്‍, ടീം വര്‍ക്കാണധികവും.

  കൈപ്പള്ളി പറഞ്ഞതുപോലെ കൂലിക്കാരായി പണിയെടുക്കാന്‍ നാം മിടുക്കന്മാരാണ്.എന്നാല്‍ ഇന്ത്യയില്‍ ഒരു സ്ഥാപനം നയിക്കാന്‍ ഒന്നാം നമ്പറുകാരനെ കിട്ടുകയില്ല, അവന്‍ കൂടുതല്‍ ഡോളര്‍ കിട്ടുന്ന അമേരിക്കന്‍ കമ്പനിയില്‍ പണിയെടുക്കാന്‍ പോകും. അത് നമ്മുടെ എക്കോണമിയുടെ പ്രശ്നങ്ങളാണ്. നമ്മുടെ സര്‍ക്കാര്‍ മേഖലയിലെ ഐടി ഫീല്‍ഡില്‍ എത്ര വിദഗ്ധര്‍ക്ക് ആത്മാര്‍ത്ഥമായി തുടരാന്‍ കഴിയും? പുറത്ത് മൈക്രോസോഫ്റ്റ് കമ്പനിയിലെ തൂപ്പുകാരനുപോലും ചിലപ്പോള്‍ അതില്‍ കൂടുതല്‍ ശമ്പളം കാണും.
  ടൊപ്പിക്കില്‍ നിന്നും മാറുകയല്ല,ഇന്ത്യയിലെ മോശം സാമ്പത്തിക സാഹചര്യങ്ങളില്‍ ഇത്രയൊക്കെയെ നടക്കൂ എന്ന് സൂചിപ്പിച്ചു എന്ന് മാത്രം.

  ReplyDelete
 42. ശരിയാ കൈപള്ളി. നമ്മുടെ മെയിന്‍ ഫോക്കസ് വൃത്തി ആയി, നല്ല കൈഅക്ഷരത്തില്‍ പറഞ സമയത്ത് കോഡ് എഴുതി കൊടുക്കുനത്തില്‍ ആണ്.

  Education system മാത്രം അല്ല കുറ്റകാര്‍. പൈസാ വരുന്ന കാരിയം ആയതു കൊണ്ട് നമ്മുടെ കമ്പിനികള്‍ ഇത്തരം(coding) വോര്‍കില്‍ ഒതുങി നില്ല്കാന്‍ ഇഷപെടുന്നു. കാശു മുടക്കി റിസ്ക്‌ എടുത്തു (in the case of profit- since some R & D may not reach anywhere ) ഒരു R & D center തുടങാന്‍, ആരും തെയാര്‍ അല്ല. അത് അവസരങ്ങള്‍ കുറയ്ക്കുന്നു.
  Infosys SET ലാബ്‌ എന്ന പേരില്‍ ഒരു R & D തുടങിയിട്ടുണ്ട്, കുറച്ചു കാലം ആയി. പക്ഷെ അവരുടെ മെയിന്‍ ഫോക്കസ് client related R & D യില്‍ മാത്രം ആയി ഒതുങി പോകുന്നോ എന്ന് തോന്നുന്നു (not very sure).

  Company, and client depend അല്ലാതെ ഒരു പുതിയ ഡിസൈന്‍/ടെക്നോളജി ഉണ്ടാകാന്‍ അവസരം ഉള്ളത് അണ്ടര്‍ വേള്‍ഡ് ആണ്. അവിടെയും നമ്മുടെ ആള്‍കാരുടെ involvement വളരെ കുറച്ചു മാത്രമേ കാണാന്‍ ഉള്ളു. സായിപ്പ് എത്ര സ്മാര്‍ട്ട്‌ ആയി ചുരുങിയ സമയത്ത് ഒരു ബാക്ക് ഡോറും, അത് വിനയോങിക്കാന്‍ ഉള്ള വഴിയും കണ്ടുപിടിക്കുന്നു !!

  വോട്ടിംഗ് യന്ത്രം എന്ന് പറഞു തുടങ്ങി പ്രോഗ്രമെറില്‍ എത്തി. നമ്മുടെ ബൂലോകം നമ്മളെ പിടിച്ച് ഇടിയ്കുമോ കൈപള്ളി ?

  ReplyDelete
 43. 5L

  വോട്ടിങ്ങിൽ ആരംഭിച്ചു വിദ്ധ്യാഭ്യാസത്തിൽ കലാശിച്ചതിൽ ക്ഷമ ചോദിക്കുന്നു.

  ReplyDelete
 44. സുനിലെ, അത് നടക്കും എന്ന് തോന്നില്ലാ. അനില്‍ പറഞ പോലെ, എല്ലാം ടീം വര്‍ക്ക്‌ ആന്നു. അതില്‍ gender, nationality, religion, region ഒന്നും ആരും ട്രാക്ക് ചെയില്ല. ഒരു ലിസ്റ്റ് വന്നാല്‍ തന്നെ അത് accurate ആണോ എന്ന് ചെക്ക്‌ ചെയാനും പറ്റില്ല.

  ReplyDelete
 45. "many of the IITs are decidedly second-rate, with mediocre equipment, indifferent teachers, and unimaginative classwork"
  ഇതു പറഞ്ഞതു് ഞാനല്ല. mic കണ്ടാൽ ഇന്ത്യക്കു വേണ്ടി എവിടെയും സംസാരിക്കുന്ന അമേരിക്കൻ-ഇന്ത്യൻ ആയ ഫരീദ് സക്കാറിയ അദ്ദേഹത്തിന്റെ പുസ്തകത്തിൽ എഴുതിയ വാചകങ്ങളാണു്.

  ഇന്ത്യയെ താഴ്ത്തി കാണിക്കാൻ പറഞ്ഞതല്ല. മറിച്ചു് ഇന്ത്യയിലെ വിദ്ധ്യാഭ്യാസ നിലവാരം ഇനിയും പതിന്മടങ്ങ് വളരണം എന്നു ആഗ്രഹിക്കുന്നതുകൊണ്ടാണു് എന്നു കരുതാം.

  പണ്ടു USAToday ക്കു വേണ്ടി ഞാൻ ചില്ലറ ജോലികൾ ചെയ്തിട്ടുണ്ടു്. വളരെ ഉത്തരവാദിതം ഉള്ള ഒരു സ്ഥപനമാണു. അവർ പ്രസിദ്ധീകരിച്ച പട്ടികയും ശ്രദ്ധിക്കുക.

  ലോകത്തിലെ 200 സാങ്കേതിക വിദ്ധ്യാഭ്യാസ സ്ഥാപനങ്ങളുടേ പട്ടികയിൽ ഇന്ത്യയിൽ നിന്നും ഒന്നുപോലും ഇല്ല. Asiaയുടെ പട്ടികയിൽ അവസാനം എവിടയോ IIT കാണാം.

  ReplyDelete
 46. അപ്പൊ പറഞ്ഞു വരുന്നത് ഇവിടുത്തെ വിദ്യാഭ്യാസ രീതി ഒക്കെ മാറീട്ട് ഒരു അടിപൊളി വോട്ടിങ്ങ് യന്ത്രം കൊണ്ടുവരാമെന്നാണോ ? അതോ നമക്ക് ബാലറ്റ്‌ പേപ്പര്‍ തന്നെ മതിയോ ? അഞ്ചു കൊല്ലത്തില്‍ രണ്ടു വട്ടം നടക്കുന്ന്ന കാര്യമല്ലേ .. യന്ത്രവല്‍ക്രിതം ആക്കീല്ലെലും വല്ല്യ പ്രശ്നമില്ലെന്നാ ഈ കള്ളന്റെ അഫിപ്രായം .. !

  ReplyDelete
 47. കൈപ്പള്ളി,
  താങ്കള്‍ തന്ന ലിങ്കുകള്‍ കയറി നോക്കുവാന്‍ ഇപ്പോഴാണ് കഴിഞ്ഞത്.ബാക്കി കമന്റുകളും വിശദമായി വായിക്കുവാന്‍ ഇപ്പോള്‍ മാത്രമേ കഴിഞ്ഞുള്ളൂ . അതില്‍ നിന്നും ചില കാര്യങ്ങള്‍ കൂടി പറഞ്ഞു കൊള്ളട്ടെ.

  >> 2004 ഇലെ ഇലക്ഷനില്‍ പരാജയപ്പെട്ടു, അത് കൊണ്ട് പദ്ധതി ഉപേക്ഷിച്ചു എന്ന് അതില്‍ ഒരു ആര്‍ട്ടിക്കിള്‍ ഇല്‍ കണ്ടു. അത് ഒരു റഫറന്‍സ് ആയി സ്വീകരിക്കുന്നത്‌ മണ്ടത്തരമല്ലേ. അഞ്ചു വര്ഷം എന്നത് സോഫ്റ്റ്വെയര്‍ സെക്ടറില്‍ വളരെ വലിയ ഒരു കാലയളവാണ്. (ഉദാഹരണത്തിന് 2000 ഇല്‍ മാത്രം നാമൊക്കെ കേട്ട് തുടങ്ങിയ ഗൂഗിള്‍ എന്ന പേര് എന്ന് ഇന്റര്‍നെറ്റിന്റെ പര്യായങ്ങളില്‍ ഒന്നായി മാറിയത് വെറും ആറ് , ഏഴു വര്‍ഷങ്ങള്‍ കൊണ്ടാണ്) ഈ കാലഘട്ടത്തിനിടയ്ക്ക് ടെക്നോളജി ഒരുപാട് മുന്‍പോട്ടു പോയിരിക്കുന്നു. അതുകൊണ്ട് അന്നത്തെ അതെ ആശങ്ക വെച്ച് പുലര്‍ത്തേണ്ട കാര്യമില്ല .

  >> മേല്‍പ്പറഞ്ഞ ലിങ്കുകളില്‍ കാണുവാന്‍ കഴിഞ്ഞത് ഫ്ലോറിടയിലും മറ്റു ചില അമേരിക്കന്‍ സംസ്ഥാനങ്ങളിലും വോട്ടിങ്ങ് മെഷീന്‍ ഉപയോഗിച്ചത് മൂലം ഉണ്ടായ ബുദ്ധി മുട്ടുകള്‍ ആണ് (അതും പ്രധാനമായി 2004 ഇല്‍ ) .
  ഇതില്‍ നിന്ന് തന്നെ താങ്കള്‍ പറഞ്ഞ 'This is a question about the capability of Indian software developers. Which in my honest opinion is rather sad.' എന്ന സ്റ്റെമെന്റ്റ്‌ ഒരു മുന്‍‌വിധി മാത്രമായിരുന്നു എന്നല്ലേ വ്യക്തമാവുന്നത്. അമേരിക്കയില്‍ അന്ന് ഉപയോഗിച്ച ആ EVM ഡിസൈന്‍ ചെയ്തത് ഒരു ഇന്ത്യന്‍ കമ്പനി ആവും എന്ന് തോനുന്നില്ല.

  >> മറ്റൊരു ലേഖനത്തില്‍ 'ഒമേഷ്‌ സൈഗാള്‍' പറഞ്ഞതായ വസ്തുതകളും കണ്ടു. പക്ഷെ techsavy അല്ലാത്ത ഒരു beauraucrat ഉന്നയിച്ച സംശയത്തെ ടെക്നോളജി ചോദ്യം ചെയ്യപ്പെടുന്ന ഒരു സംവാദത്തില്‍ ആധികാരിക റഫറന്‍സ് ആയി എടുക്കുന്നത് ഉചിതമാവും എന്ന് തോനുന്നില്ല.

  ...

  ReplyDelete
 48. >> ഇന്ത്യന്‍ സോഫ്റ്റ്വെയര്‍ ഇന്ടസ്ട്രി എന്നാല്‍ ഒരു ബാക്ക് ഓഫീസ് മാത്രമാണ് എന്ന് പല തവണ പരാമര്‍ശിച്ചു കാണുകയുണ്ടായി . പക്ഷെ അത് ഒരു വശം മാത്രം കണ്ടു കൊണ്ടുള്ള ഒരു statement അല്ലെ ?

  സര്‍വീസ് based എന്നും പ്രോഡക്റ്റ് based എന്നുംഇന്ത്യന്‍ സോഫ്റ്റ്വെയര്‍ കമ്പനികളെയും , പ്രൊഎജ്ക്ട് ടീമുകളെയും രണ്ടായി തരാം തിരിക്കാം.
  ഇതില്‍ ആദ്യത്തെ വിഭാഗം, മുന്‍പ് പറഞ്ഞത് പോലെ ഒരര്‍ത്ഥത്തില്‍ ബാക്ക് ഓഫീസ് ആണ്.
  They normally extend existing frameworks and platforms to meet the requirements. And infact that is justifiable, since in such projects aim is to get the thing done in minimum time and labour.The thrill and usage of brain will be comparitively less (doesn't mean engineers working in services companies are not capable or inefficient)

  ഇനി പ്രോടക്റ്റ്‌ കമ്പനികളുടെ കാര്യമെടുത്താല്‍ , നേരെ തിരിച്ചാണ്,

  For them , the product they make is there bread and butter and so the team put there heart and brain in the project. They simulate the real world and derive business requirements during design, mock the actual user and do extensive testing during development and extend the software periodically to meet the changing market needs once the product is out in the market.
  It is a high demanding world and the thrill is also sky high to work in a product company.

  ഇവിടെ അത്തരം കമ്പനികളെ പറ്റി ആരും പരാമര്‍ശിച്ചു കണ്ടില്ല. ഞാന്‍ ആദ്യം പരാമര്‍ശിച്ച സോഫ്റ്റ്‌വെയറുകള്‍ എല്ലാം എങ്ങനെ ഇന്ത്യയില്‍ പിറവി എടുത്തവയായിരുന്നു. പേരെടുത്തു പറഞ്ഞാല്‍ ആയിരക്കണക്കിനുന്ടാവും വലുതും ചെറുതുമായ പ്രോഡക്റ്റ് കമ്പനികള്‍ ഇന്ത്യയില്‍. അവിടെ ജോലി ചേയ്യുനതിലും 90ശതമാനവും ഇന്ത്യക്കാര്‍ തന്നെ ആണ്.

  അത് കൊണ്ട് തന്നെ ഇന്ത്യന്‍ സോഫ്റ്റ്വെയര്‍ കമ്പനികള്‍ എന്നാല്‍ സര്‍വീസ് കമ്പനികള്‍ മാത്രമാണ് എന്നതും ഒരു തെറ്റായ മുന്‍‌വിധി ആണ്.

  നമ്മള്‍ പുലികള്‍ ആണ്,നമ്മള്‍ മാത്രമാണ് പുലികള്‍ എന്നൊക്കെ പറയുന്നതില്‍ അര്‍ഥം ഇല്ല.
  പക്ഷെ നമ്മള്‍ ഒന്നിനും കൊള്ളാത്തവരാണ് എന്ന് പറയുന്നതിനോട് അല്‍പ്പം പോലും യോജിക്കുവാന്‍ കഴിയുകയില്ല

  ReplyDelete
 49. അല്ല ... ഈ പുലി ആണ് പുലി അല്ല എന്നതൊക്കെ വല്ല്യ കാര്യമില്ല .. മനുഷ്യ ജീവിതം എല്ലാടത്തും ഒരു പോലെ അല്ലെ .. "റിയല്‍ എന്ജിനീയെര്‍" എന്ന വര്‍ഗ്ഗത്തിന്റെ 'സാന്ദ്രത' ഇവിടെ കുറവായിരിക്കും . അതിനു ഇവിടെ പുലികള്‍ ഇല്ല എന്നൊന്നും അല്ല . ഹോട്മെയില്‍ ഒണ്ടാക്കിയ മച്ചു ഒരു ഇന്ത്യാ ക്കാരന്‍ അല്ലെ .. പെന്റിയം സീരീസ്‌ തുടങ്ങിയതും ഇന്ത്യക്കാരന്‍ ആണ് .. എല്ലാര്‍ക്കും കഞ്ഞി മാത്രം കുടിച്ചു കിടന്നാ മതി എന്ന് തോന്നാത്ത നാടല്ലെ ഇത് .. എനിക്ക് ഇടയ്ക്കു ബിരിയാണി കഴിക്കണം എന്ന് തോന്നുന്ന കൊണ്ട് തന്നാ ഈ പണിക്കു വന്നത് . അമേരിക്കന്‍ കമ്പനിക്കാര്‍ കൊറേ ചോദ്യമൊക്കെ ചോയിചിട്ടാ ജ്വാലി തന്നതും .. സര്‍വീസ് വ്യവസായത്തില്‍ തല പുകച്ചു പുതിയതൊന്നും കണ്ടു പിടിക്കണം എന്നില്ല .. അതിനു ആര്‍ & ഡി എന്നും പറഞ്ഞു പുലികളെ പാര്‍പ്പിക്കുന്ന ഒരു സ്ഥലം ഉണ്ട് . ലോകത്തെ തന്നെ ക്ലൌഡ് കമ്പ്യൂട്ടിങ്ങ് ന്റെ ഏറ്റവും വലിയ സെറ്റപ്പ് നമ്മ ബാംഗ്ലൂര്‍ ഇല്‍ ആണ് . അപ്പൊ പറഞ്ഞു വന്നത്,പുറത്തു പൊതുവേ പുലികള്‍ മാത്രം എത്തുന്ന മേഖലയില്‍ ഇവിടെ എന്നെ പോലെ കുറച്ചു പൂച്ചകളും എത്തുന്നു .. അത് കൊണ്ട് പുലികളുടെ ശൌര്യം ഒട്ടും കുറയുന്നില്ല ..

  ReplyDelete
 50. For those learned gentlemen who couldn't either understand or find the time to read my earlier comment.

  "Almost every Indian name we can think of in the field of Information technology became who they were when they left India. So it is not race or nationality it is the standard of educational institution and government educational policy that makes a nation equipped for the future."

  IT മേഖലയിൽ ഇന്ത്യൻ വംശജർ ആയി പറയാവുന്ന എല്ലവരും ഇന്ത്യ വിട്ടു വിദേശത്തു പോയതിനു ശേഷമാണു് പേരെടുത്തതു്. അവർ ഇന്ത്യക്കാർ ആണോ അല്ലയോ എന്നുള്ളതല്ല വിഷയം. ഇന്ത്യയിൽ സാങ്കേതിക വിസ്കസനവും ഗവേഷണവും (computational research) ഉണ്ടോ എന്നുള്ളതാണു്.

  ഞാൻ പറഞ്ഞ കാര്യവുമായി യാതൊരു ബന്ധവുമില്ലാതെ വെറുതെ ലവൻ ഇന്ത്യക്കാരനല്ലെ, മറ്റവൻ കേരളത്തിൽ ജനിച്ചവൻ അല്ലെ എന്നുള്ള വിധത്തിൽ ചർച്ച നടത്തി കൊണ്ടുപോകാൻ ഒരു താല്പര്യവുമില്ല.

  വെറും ഒരു ദേശഭക്തി പ്രകടനമായിട്ടാണു ഇവിടെ ചർച്ചിക്കാൻ വന്നവർ കാണിച്ചുകൂട്ടുന്ന ഓരോ പ്രകടനങ്ങൾ വായിച്ചപ്പോൾ തോന്നിയതു്.

  എന്തുകൊണ്ടു നമ്മൾ research ചെയ്യുന്നില്ല?

  എന്തുകൊണ്ടു collegകളിൽ theoretical scienceലും, Mathematicsലും admission കുറയുന്നു എന്നൊന്നും ഒരുത്തനും അന്വേഷിക്കാൻ സമയമില്ല.

  പഴയ കുറേ email-forward ൽ നിന്നും കിട്ടിയ വിജ്ഞാനം വിളമ്പി നടന്നുകൊള്ളു.

  സലാം.

  ReplyDelete
 51. ഓ തന്നെ തന്നെ .. ഇന്റല്‍ ഇല്‍ ചേരുമ്പോ ഒരു നാല് ജി ബി റാം ലവന്റെ തലയില്‍ വെച്ച് കൊടുത്ത കാര്യം ഞാന്‍ അങ്ങ് മറന്നു പോയി .. സത്യായിട്ടും മനപൂര്‍വ്വം മറന്നതാ !

  ReplyDelete
 52. ഹാഫ് കള്ളൻ

  സുഹൃത്തെ Intelലും Adobeയിലും ഒരിക്കൽ പോയി നോക്കുമ്പോൾ ചിലപ്പോൾ അതു താങ്കൾക്ക് മനസിലാകുമായിരിക്കും.

  ReplyDelete
 53. എന്തായാലും ചര്‍ച്ച ചൂടുപിടിച്ചു......

  പക്ഷെ ഒരു സംശയം! പലരും അഭിപ്രായ പ്രകടനം നടത്തുന്നതിനും, ആശയങ്ങള്‍ പങ്കുവയ്ക്കുന്നതിനും ഉപരിയായി തങ്ങള്‍ എല്ലാവരെക്കാളും കേമാന്മാരെന്നു തെളിയിക്കാന്‍ ശ്രമിക്കുന്നത് പോലെ.... ചിലപ്പോള്‍ എനിക്ക് തോന്നുന്നതായിരിക്കാം. അല്ലെ?

  ReplyDelete
 54. ശെടാ ...ഇത് കമ്പ്ലീറ്റ്‌ വഴി മാറി പോവുകയാണല്ലോ !!!!!
  നമുക്ക് ഇന്റല്‍ അഡോബെ എല്ലാം വിട്ടു, നമ്മുടെ വോട്ടര്‍ പെട്ടിയില്‍ ചെകെറിയാല്ലോ ?

  ReplyDelete
 55. ക്യാപ്റ്റാ...... ക്യാപ്റ്റന്‍ പറഞ്ഞതാണ് ശരി...

  വോട്ടിംഗ് യന്ത്രം കൊണ്ട് തെരഞ്ഞെടുപ്പ് നടത്തിയാല്‍ ചെകുത്താന്‍ ഭരണത്തില്‍ വരും. ബാലറ്റ്‌ പേപ്പറില്‍ തെരഞ്ഞെടുപ്പു നടത്തിയാല്‍ പിശാച് ഭരണത്തില്‍ വരും. ആര് വന്നാലും നമ്മുടെ ജോലി കുരിശു പിടിക്കല്‍ തന്നെ... ഡ്രാക്കുളയില്‍ നിന്ന് രക്ഷപ്പെടാന്‍ ജോനാതന്‍ കുരിശു പിടിച്ചത് ഓര്‍മയില്ലേ?

  ReplyDelete
 56. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഒരു രാജ്യത്ത് ഏറ്റവും സുരക്ഷിതമായി അന്നത്തിനുള്ള വക തേടുവാനുള്ള വഴി എന്ന നിലയിലാവും വിദ്യാഭ്യാസത്തെ പലരും സമീപിക്കുക/ സമീപിച്ചിരുന്നത് .

  പക്ഷെ ഒരു തലമുറ മുന്‍പുള്ള അവസ്ഥയല്ല ഇന്ന് . ഇന്ന് സ്കൂള്‍ വിദ്യാഭ്യാസം ചെയ്യുന്ന വിധ്യാര്തികളുടെ മാതാപിതാക്കള്‍ സാമ്പത്തികപരമായി പരമാവധി സപ്പോര്‍ട്ട് ചെയ്യുന്നവരാണ്. കേവലം ജോലി എന്നതിനുപരി ഉണതമായ വിദ്യാഭ്യാസം തങ്ങളുടെ കുട്ടികള്‍ക്ക് നല്‍കുവാന്‍ ശ്രധാലുക്കളും ആണ്.
  അത് പോലെ തന്നെ ഇന്റര്‍നെറ്റ്‌ പോലെ ഉള്ള സാങ്കേതിക വിദ്യകള്‍ ഇന്നത്തെ വിധ്യാര്തികളുടെ റീച്ച് വര്‍ദ്ധിപ്പിക്കുവാനും സഹായിക്കുന്നുണ്ട്.
  ക്ലാര്‍ക്കുമാരെ വാര്‍ത്തെടുക്കുവാന്‍ വേണ്ടി ബ്രിട്ടീഷുകാര്‍ രൂപപെടുത്തിയ നൂറു കൊല്ലത്തോളം പഴക്കമുള്ള നമുടെ വിദ്യാഭ്യാസ സമ്പ്രദായവും പുതിയ രൂപം നേടുന്നതിന്റെ പാതയിലല്ലേ .
  IIT കള്‍ ഇന്ന് റാങ്കിങ്ങില്‍ 150 ഇല്‍ താഴെ ആണെങ്കിലും അവ ഓരോ പുതുക്കുന്ന റാങ്ക് ലിസ്റ്റിലും മുകളിലേക്ക് തന്നെ ആണ് കയറുന്നത് എന്ന് റഫറന്‍സ് കള്‍ പറയുന്നു.
  തീര്‍ച്ചയായും ഇതൊക്കെ വിദ്യാഭ്യാസ രംഗത്ത് നമ്മുടെ വളര്‍ച്ച ഉറപ്പാക്കുന്ന ഘടകങ്ങള്‍ അല്ലെ. ഏഴു എട്ടു കൊല്ലം കൂടെ കഴിയുമ്പോഴേക്കും ( കുറഞ്ഞത് ഇന്നത്തെ ഹൈ സ്കൂള്‍ വിദ്ധ്യാര്‍ത്തി graduationilekku എത്തുന്ന സമയം ) ഇപ്പോഴത്തെ അവസ്ഥയില്‍ നിന്ന് വളരെ ദൂരം മുന്‍പോട്ടു പോയിട്ടുണ്ടാവും നാം. അങ്ങനെ പ്രതീക്ഷിക്കാമെന്ന് തോനുന്നു :)

  ReplyDelete
 57. ഹാഫ്‌ കള്ളാ... ഇനി ഉപ്പും കക്കാന്‍ പോകുവാണോ?

  ReplyDelete
 58. ഓ .. ഞാന്‍ ഇച്ചരെ വിജ്ഞാനം വിളമ്പാന്‍ പോയതാരുന്നു .. ചെന്നപ്പോ ആര്‍ക്കും വേണ്ട .. എല്ലാരും ഏമ്പക്കവും വിട്ടു എണീറ്റ്‌ പോയി !

  ReplyDelete
 59. ഞാന്‍ കഥയുടെ വഴി മാറ്റിവിടുന്നു എന്ന് കുറ്റം പറയരുത്. കുറെ പേരുടെ അഭിപ്രായങ്ങള്‍ വായിച്ചപ്പോള്‍ എന്റെയും ഒരു അഭിപ്രായം എഴുതാം എന്ന് കരുതി...

  ഭാരതം, പ്രൈമറി വിദ്യാഭ്യാസ രംഗത്ത്‌ വലിയ കുതിച്ചു ചാട്ടം നടത്തി എന്നത് സത്യം തന്നെ. പ്രാഥമിക വിദ്യാഭ്യാസം, ജനസംഖ്യയുടെ മൂനില്‍ രണ്ടായി ഉയര്‍ത്തുകയും ചെയ്തു. എന്നാല്‍, ഈ മേഖലയില്‍ ഭാരതം ഇപ്പോഴും വെല്ലുവിളികളെ നേരിടുന്നു. നൂറു കോടിയില്‍ അധികമുള്ള ജനസംഖ്യയില്‍ ഇപ്പോഴും 40% പ്രാഥമിക വിദ്യാഭ്യാസത്തിനു താഴെ ആണെന്നത് ഞെട്ടിപ്പിക്കുന്ന ഒരു വസ്തുത തന്നെയാണ്. പ്രാഥമിക വിദ്യാഭ്യാസം നേടുന്നതില്‍ വെറും 15% മാത്രമേ ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനു പ്രവേശനം നേടുന്നു എന്നതും നാം അംഗീകരിക്കേണ്ട വസ്തുതയാണ്. 25% അധ്യാപന ഒഴിവുകള്‍ ആണ് ഭാരതത്തില്‍ ഒട്ടാകെ. ഇപ്പോള്‍ അധ്യാപക ജോലി ചെയ്യുന്നവരില്‍ തന്നെ 57% സര്‍വകലാശാല പ്രോഫെസര്മാര്‍ക്ക് Ph.D അല്ലെങ്കില്‍ Masters Degree ഇല്ല എന്നുള്ളതും സത്യമാണ്.

  ഇതെല്ലം വച്ച് നോക്കുമ്പോള്‍, നമ്മുടെ യോഗ്യതകള്‍, ഒരു ഡോക്ടര്‍ അബ്ദുല്‍ കലാമിലോ, അല്ലെങ്കില്‍ ഒരു സീതാരാമന്‍ നാരായണലോ, ഇന്ദ്ര നൂയിയിലോ മാത്രം കേന്ദ്രീകരിച്ച്ചിട്ടു കാര്യമുണ്ടോ? അവര്‍ കെട്ടിപടുത്ത സാമ്രാജ്യം അവരുടേത് മാത്രമാണ്. അത് ഇന്ത്യന്‍ വിദ്യാഭ്യാസഗുണമേന്മ കൊണ്ട് മാത്രമല്ല.

  ReplyDelete
 60. “വോട്ടെടുപ്പ് യന്ത്രങ്ങള്‍ വോട്ടു ചെയ്യുമ്പോള്‍” എന്ന പേരില്‍ വോട്ടിംഗ് യന്ത്രങ്ങളിലൂടെ വോട്ടെടുപ്പ് നടക്കുമ്പോള്‍ പറ്റിയേക്കാവുന്ന പിഴവുകളേയും ക്രമക്കേടുകളേയും കുറിച്ച് അഞ്ചല്‍ക്കാരന്‍ എന്ന പേരില്‍ ബ്ലോഗെഴുതുന്ന ഞാന്‍ ഒരു ലേഖനം “നമ്മുടെ ബൂലോഗം” എന്ന മാദ്ധ്യമത്തിനു അയച്ചു കൊടുത്തത് അവര്‍ പ്രസിദ്ധീകരിച്ചു എന്നു കേട്ടു വന്നതാ. അതെവിടാന്ന് ഒന്നു കാട്ടി തരുമോ സോദരരേ....

  ReplyDelete
 61. അഞ്ചല്‍ക്കാരാ സോദരാ ... ഇത് ബൂലോകമാണെന്നു മറന്നല്ലേ .. ഓരോ നല്ല സംഭവം എഴുതി വിടുമ്പോള്‍ ഓര്‍ക്കണം ഇങ്ങനൊക്കെ വരുമെന്ന് !

  ReplyDelete
 62. അഞ്ചലിന്റെ ഒരു കഷ്ടപ്പാടു നോക്കണേ :-)
  അരിയെത്ര എന്നു ചൊദിച്ചു തുടങ്ങി ഇപ്പോ പയറ് അഞ്ഞാഴിയോ അറുനാഴിയോ എന്ന ചർച്ച നടക്കുന്നു....

  അഞ്ചലേ, ഇത്രയും കാര്യങ്ങൾ വായിച്ചതിൽ നിന്ന് എനിക്ക് മനസ്സിലായത് ഇത്രയും കാര്യങ്ങളാണ്.

  1. വോട്ടിംഗ് യന്ത്രത്തിനെ തെറ്റിദ്ധരിപ്പിച്ച് തിരിമറി നടത്താൻ വേണമെങ്കിൽ സാധിക്കും. അതുകൊണ്ടായിരിക്കുമല്ലോ ഇന്നും അമേരിക്കയിലൊക്കെ ബാലറ്റ് പേപ്പർ തന്നെ ഉപയോഗിക്കുന്നത്. അല്ലാതെ അവർക്ക് ഈ ടെക്നോളജി അറിയാൻ വയ്യാത്തതു കൊണ്ടാവില്ലല്ലോ.

  2. ഈ യന്ത്രത്തിൽ തിരിമറി നടത്താൻ സമർത്ഥന്മാരായ കോൺഗ്രസ്കാർ ഉണ്ടെന്നുതന്നെയിരിക്കട്ടെ, എങ്കിൽ തന്നെയും അതു നിഷ്പ്രയാസം കണ്ടുപിടിക്കാൻ പോന്ന തലമണ്ടയുള്ള മറ്റുപാർട്ടിക്കാരും ഇന്ത്യയിലുണ്ട് എന്ന കാര്യം ഓർക്കുക. അതിനാൽ ഈ രീതിയിലുള്ള ഒരു തിരിമറീ സാദ്ധ്യമല്ല എന്നു വിശ്വസിക്കാം.

  3. ഒരു പ്രത്യേക വോട്ടീംഗ് യന്ത്രം ഏതു മണ്ഡലത്തിലോക്കോ ബൂത്തിലേക്കോ പോകുന്നു എന്നു അതിന്റെ നിർമ്മാണാവസ്ഥയിൽ അറിയാത്തതിനാൽ അതിന്റെ ഹാർഡ് വെയറിലോ സോഫ്റ്റ് വെയറിലോ ഒരു തിരിമറി പ്രാ‍യോഗികമായി ആരും ചെയ്യില്ല.

  4. അഞ്ചൽ പറഞ്ഞതുപോലെ ഏതെങ്കിലും ഒരു തല്പര കക്ഷി ഇനി ഭാവിയിൽ കൂട്ടത്തോടെ വോട്ട് മറിച്ച് വിജയിച്ചാലും (ഉവ്വുവ്വ്, മറ്റു പാർട്ടികൾ സമ്മതിച്ചേച്ചേ ഉള്ളൂ - സാദ്ധ്യത വളരെ കുറവ്) അവർ പിറ്റേന്ന് അധികാരക്കസേരയിൽ കയറില്ലല്ലോ. അതിനു മറ്റുചില ചിട്ടവട്ടങ്ങളൊക്കെയില്ലേ..

  അതുകൊണ്ട്, വോട്ടിംഗ് യന്ത്രം ശരിയാണെന്ന് നമ്മുടെ രാഷ്ട്രീയപ്പാർട്ടികളും ഇലക്ഷൻ കമ്മീഷനും വിശ്വസിക്കുന്നിടത്തോളം കാലം അത് ഉപയോഗിച്ചോട്ടെ, അല്ലേ !

  **********

  കൈപ്പള്ളി / ഐടി വിദഗ്ധർ തർക്കത്തിൽ ഞാൻ കൈപ്പള്ളിയോടൊപ്പമാണ്. കാരണം നമ്മൾ ഇന്ത്യക്കാർ പലരംഗങ്ങളിലും വെറും FOLLOWERS ആണ് PIONEERS ആകാൻ നമ്മൾ ശ്രമിക്കാറുമില്ല, അതിനുള്ള ആഗ്രഹവും ഇല്ല. നല്ലൊരു ജോലി, മാസശമ്പളം (ഇല്ലെങ്കിൽ അതു കിട്ടുന്നതുവരെ കമ്പനികൾ മാറിമാറി ചാട്ടം), പിന്നെ സുഖ ജീവിതം - ഇത്രയേ ഉള്ളൂ ദൌർഭാഗ്യവശാൽ നമ്മുടെ സ്വപ്നങ്ങൾ.

  ReplyDelete
 63. അപ്പു മാഷ്,
  1. വോട്ടിംഗ് യന്ത്രത്തിനെ തെറ്റിദ്ധരിപ്പിച്ച് തിരിമറി നടത്താൻ വേണമെങ്കിൽ സാധിക്കും. അതുകൊണ്ടായിരിക്കുമല്ലോ ഇന്നും അമേരിക്കയിലൊക്കെ ബാലറ്റ് പേപ്പർ തന്നെ ഉപയോഗിക്കുന്നത്. അല്ലാതെ അവർക്ക് ഈ ടെക്നോളജി അറിയാൻ വയ്യാത്തതു കൊണ്ടാവില്ലല്ലോ.

  ഈ ചിന്താഗതിയാണ് മാറ്റേണ്ടത്. സായിപ്പിന് വേണ്ടാത്ത സാധനമായതിനാല്‍ അത് മോശമായിരിക്കും എന്നത് ശരിയല്ല.
  ഒരുപക്ഷെ അവര്‍ ഉദ്ദേശിക്കുന്ന രീതിയില്‍ തിരിമറി ചെയ്യാന്‍ ഈ യന്ത്രം കൊണ്ട് സാധിക്കില്ലെന്നതിനാലാവാം ഇതുപയോഗിക്കാത്തത്. അമേരില്ലയിലെ തിരഞ്ഞെടുപ്പുകള്‍ എല്ലാം നീതിപൂര്‍വ്വമാണെന്ന് പറയാനാവുമോ?
  എല്ലാ ഫ്രോഡ് പരിപാടിയും അവിടേയും നടക്കുന്നില്ലെ?

  ReplyDelete
 64. അഞ്ചല്‍ക്കാരന്റെ രോഷം നന്നായി. പോസ്റ്റിലെ വിഷയവുമായി ബന്ധമില്ലാത്ത തലങ്ങളിലേക്ക് ചര്‍ച്ച വഴിതി പോകുന്നതും കാട് കയറുന്നതും ഒക്കെ ബ്ലോഗില്‍ പതിവാണല്ലൊ.

  വോട്ടിങ്ങ് മെഷീന്റെ കാര്യത്തില്‍ അപ്പുവിന്റെ അഭിപ്രായം ഞാന്‍ പറഞ്ഞതുമായി പൊരുത്തപ്പെടുന്നതായി കാണുന്നു.

  നമ്മുടെ നാട്ടില്‍ വിദ്യാഭ്യാസത്തിന്റെയും ഗവേഷണത്തിന്റെയും ഒക്കെ തരവും നിലവാരവും ഉയര്‍ത്തുന്നതില്‍ നാം നിരന്തരമായി പരാജയപ്പെട്ടു പോകുന്നതിലുള്ള നൈരാശ്യം കൈപ്പള്ളിയുടെ വാക്കുകളില്‍ വായിച്ചെടുക്കാം.

  ഇത്തരമൊരു ചര്‍ച്ചയും ബൂലോഗത്ത് ആവശ്യമായിരുന്നു. അഞ്ചല്‍ക്കാരന് അനുമോദനങ്ങള്‍!

  ReplyDelete
 65. K.P.S പറഞ്ഞതുപോലെ ഇത്തരം ഒരു ചര്‍ച്ചയുടെയും ആവശ്യമുണ്ടായിരുന്നു. വോട്ടിംഗ് യന്ത്രത്തിന്റെ സാങ്കെതികയെ പറ്റി സംസാരിക്കുമ്പോള്‍, മൂലഖടകങ്ങള്‍ ആയ വിദ്യാഭ്യാസവും ഗവേഷണവും കടന്നു വരുന്നത് യാദൃശ്ചികം മാത്രം.

  ReplyDelete
 66. അനിൽമാഷേ, തെറ്റിദ്ധരിപ്പിച്ചതിനു ക്ഷമാപണം ! സായിപ്പിനു വേണ്ടാത്തതു നമ്മൾ ഉപയോഗിക്കുന്നു എന്നല്ല, ഇങ്ങനെയൊരു മെഷീനിൽ തിർമറിക്കുള്ള ഒരു സാധ്യതയുണ്ടെന്ന ആരോപണം പോലും ഒഴിവാക്കാനാവണം അവരത് ഉപയോഗിക്കാതെ ഇന്നും ബാലറ്റിൽ തുടരുന്നത് എന്നാണ് ഞാൻ പറയാൻ ഉദ്ദേശിച്ചത്.

  ReplyDelete
 67. മുങ്കൂട്ടി നിശ്ചയിക്കാന്‍ സാധിയ്ക്കാത്ത തലത്തിലാണ് കൃതൃമങ്ങളും ക്രമക്കേടുകളും നടക്കുക. ഏറ്റെവും നേരിയതെന്നും തോന്നാമെങ്കിലും അപരന്മാരെ രംഗത്തിറക്കി എതിരാളിയുടെ വോട്ടു വഴിതിരിച്ചു വിടുന്നതും ഒരര്‍ത്ഥത്തില്‍ തിരഞ്ഞെടുപ്പ് കൃതൃമം തന്നെയാണ്.

  കൃതൃമത്തിനുള്ള സാധ്യതകള്‍ അത് തേടുന്നവരുടെ നിരന്തര ഗവേഷണമാണ്. അത് അവര്‍ കണ്ടെത്തി പ്രാവര്‍ത്തികമാക്കി കഴിഞ്ഞാലും നാം അറിയണം എന്നില്ല - എപ്പോഴെങ്കിലും ആ കൃതൃമം കണ്ടു പിടിയ്ക്കപ്പെടും വരെ.

  വോട്ടിംഗ് യന്ത്രങ്ങളെ അട്ടിമറിയ്ക്കാനും നിരന്തര ഗവേഷണം നടക്കുന്നുണ്ടാകുമെന്ന് തന്നെ കരുതണം. നിര്‍മ്മാണ വേളകളിലോ അറ്റകുറ്റപ്പണികളുടെ സമയത്തോ അല്ലെങ്കില്‍ വോട്ടിന്റേയും വോട്ടെണ്ണലിന്റേയോ ഇടയിലേതെങ്കിലുമൊരു വേളയിലോ യന്ത്രം അട്ടിമറിയ്ക്കപ്പെട്ടേക്കാം.

  പേപ്പര്‍ ബാലറ്റിലെ വോട്ടെന്നാല്‍ വോട്ടര്‍ നേരിട്ട് തന്റെ ഇഷ്ടം ബാലറ്റില്‍ രേഖപ്പെടുത്തുമ്പോള്‍ വോട്ടിംഗ് യന്ത്രത്തില്‍ വോട്ടര്‍ തനിയ്ക്ക് താല്പര്യമുള്ള സ്ഥാനാര്‍ത്ഥിയ്ക്ക് വോട്ടു ചെയ്യാന്‍ യന്ത്രത്തോടു നിര്‍ദ്ദേശിയ്ക്കകയാണ് ചെയ്യുന്നത്. അത് യന്ത്രം കൃത്യമായും ചെയ്യണമെങ്കില്‍ യന്ത്രം സ്വതന്ത്രമായി പ്രവര്‍ത്തിയ്ക്കണം. അങ്ങിനെപ്രവര്‍ത്തിയ്ക്കാനുള്ള യന്ത്രത്തിന്റെ സങ്കേതം അട്ടിമറിയ്ക്കാന്‍ കഴിയുന്ന ഒരു വിഭാഗം തിരഞ്ഞെടുപ്പ് പ്രകൃയകളില്‍ എവിടെയെങ്കിലും വളര്‍ന്നു വന്നാല്‍ നിശ്ചയമാണ് - തിരഞ്ഞെടുപ്പ് അട്ടിമറിയ്ക്കപ്പെടുക തന്നെ ചെയ്യും.

  ReplyDelete
 68. അന്ജല്‍ക്കാരനോട് ഒരു ക്ഷമ ചോദിക്കുന്നു. പോസ്റ്റിലെ വിഷയത്തില്‍ നിന്ന് വഴുതി പോവാന്‍ ഞാനും ഒരു കാരണമായി എന്നത് കൊണ്ട്.
  പിന്നെ വിദ്യാഭ്യാസവും ഗവേഷണ രംഗത്തും ഒക്കെ നാം ഇപ്പൊ പിറകിലാനെങ്കിലും വളര്‍ച്ച നേടുന്നതില്‍ പരാജയപ്പെട്ടു പോവുന്നു എന്ന് തോനുന്നില്ല. സാമ്പത്തിക രംഗത്ത് എന്നത് പോലെ ഈ രംഗങ്ങളിലും നാം വളര്‍ച്ചയുടെ പാതയില്‍ തന്നെ ആണ് എന്നാണു സ്റ്റാറ്റിസ്റ്റിക്സ്കള്‍ സൂചിപ്പിക്കുന്നത്.

  അപ്പുമാഷേ, ടെക്നോളജി കുറ്റമറ്റതാണെന്കില്‍ അതിനെ വിശ്വസിച്ചു ഉപയോഗിക്കുവാന്‍ മടി കാണിക്കേണ്ടതില്ല എന്നാണ് തോനുന്നത്. പിന്നെ ടെക്നോളജി യുടെത് അല്ലാത്ത ഒരു കാരണം കൊണ്ട് അട്ടിമറിക്ക് സാധ്യത ഉണ്ടെങ്കില്‍ , EVM അല്ല സാധാരണ വോട്ടിങ്ങ് സിസ്റ്റം ഉപയോഗിച്ചാലും അതെ സാധ്യത നിലനില്‍ക്കും.
  പടിഞ്ഞാറ് ഉപയോഗിക്കുന്നില്ല എന്നാ കാരണം കൊണ്ട് നാം അത് വേണ്ട എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല.
  ജപ്പാന്റെ രീതിയാവും നല്ലതെന്ന് തോനുന്നു. അവര്‍ ആര്‍ക്കു വേണ്ടിയും കാത്തു നില്കാരില്ലല്ലോ.

  ReplyDelete
 69. കണ്ണനുണ്ണീ,
  ആ ക്ഷമയ്ക്ക് എന്തേലും പ്രസക്തിയുണ്ടോ? യാന്ത്രികമാകുന്ന വോട്ടെടുപ്പിന്റെ ചര്‍ച്ചയില്‍ യന്ത്രത്തിന്റെ സങ്കേതത്തെ കുറിച്ചും വിവര സാങ്കേതിക വിദ്യയെ കുറിച്ചും സാങ്കേതിക വിദ്ഗ്ദരെ കുറിച്ചും വഴിതിരിവുണ്ടാവുക സ്വാഭാവികമല്ലേ?

  പക്ഷേ ഒന്നുണ്ട്. പോസ്റ്റെഴുതുമ്പോള്‍ വോട്ടെടുപ്പ് യന്ത്രത്തെ കുറിച്ച് ഉണ്ടായിരുന്ന ആശങ്കകള്‍ അതേ പടി ഇപ്പോഴില്ല തന്നെ. അതിനുള്ള കാരണം ഈ ചര്‍ച്ച തന്നെ. താങ്കളുടെ ഇടപെടലാണ് ചര്‍ച്ച മുന്നോട്ടു പോകാന്‍ കാരണമായതും.

  നന്ദി.

  ReplyDelete
 70. ശരിയാണ് അഞ്ചൽക്കാരാ.. ഇപ്പോൾ പല സംശയങ്ങളും മാറിക്കിട്ടി.

  അതേ സമയം വോട്ടെണ്ണലിന്റെ കാര്യത്തിൽ ഈ യന്ത്രം കൊണ്ടുവന്ന സ്പീഡ് നമുക്ക് വിസ്മരിക്കാനുമാവില്ല. യന്ത്രം വരുന്നതിനുമുമ്പ് വോട്ടെണ്ണൽ എന്തൊരു ഭഗീരഥപ്രയത്നമായിരുന്നു !!

  ReplyDelete
 71. അങ്ങിനെപ്രവര്‍ത്തിയ്ക്കാനുള്ള യന്ത്രത്തിന്റെ സങ്കേതം അട്ടിമറിയ്ക്കാന്‍ കഴിയുന്ന ഒരു വിഭാഗം തിരഞ്ഞെടുപ്പ് പ്രകൃയകളില്‍ എവിടെയെങ്കിലും വളര്‍ന്നു വന്നാല്‍ നിശ്ചയമാണ് - തിരഞ്ഞെടുപ്പ് അട്ടിമറിയ്ക്കപ്പെടുക തന്നെ ചെയ്യും.

  അങ്ങനെ വന്നാല്‍ ഏത് പാര്‍ട്ടിയാണ് ഇതിന്റെ ഗുണഫലം അനുഭവിക്കുക? എന്നാലും നിരന്തരമായി കഴിയുമോ? ഇല്ലേയില്ല ഒരിക്കലും. കൃത്രിമങ്ങളിലൂടെ ഇന്ത്യന്‍ ജനാധിപത്യം അട്ടിമറിക്കപ്പെട്ട് സര്‍ക്കാരിനെ കൈവശം വയ്ക്കാന്‍ ഏതെങ്കിലും പാര്‍ട്ടിക്ക് കഴിയുന്ന സാഹചര്യം ഇന്ത്യയില്‍ വിദൂരമായി പോലും ഇല്ല എന്ന് പറഞ്ഞുകൊണ്ട് അഞ്ചല്‍ക്കാരന് നമസ്ക്കാരം:)

  ReplyDelete
 72. ഞാന്‍ ക്ഷമ ചോയിക്കുന്നില്ല .. എനിക്ക് ഭയങ്കര ദുരഭിമാനമാ :-) .

  "വിശ്വാസം അതല്ലേ എല്ലാം " വിശ്വാസ പൂര്‍വ്വം വോട്ട് ചെയ്യണേ നമക്ക് പറ്റു .. അത് ചെയ്യാം :) . പാര്ടിക്കാര്‍ കാവലുണ്ട് !

  ReplyDelete
 73. കണ്ണനുണ്ണി
  സാമ്പത്തിക രംഗത്ത് എന്നത് പോലെ ഈ രംഗങ്ങളിലും നാം വളര്‍ച്ചയുടെ പാതയില്‍ തന്നെ ആണ് എന്നാണു സ്റ്റാറ്റിസ്റ്റിക്സ്കള്‍ സൂചിപ്പിക്കുന്നത്.
  താങ്കൾ പറഞ്ഞ statistics ദയവായി കാണിച്ചു തരു.

  ജപ്പാനും Western values മുന്നിൽ നിർത്തുന്ന ഒരു society തന്നെയാണു്. Perhaps in many aspects Japan is more western than American society. എന്നാൽ public office corruptionന്റെ കാര്യത്തിൽ നമ്മളെ അവർ കടത്തിവെട്ടും.

  O.T.
  അപ്പു please come on google chat. need to discuss other matters

  ReplyDelete
 74. അനില്‍@ബ്ലൊഗ്
  എനിക്ക് ഇന്ത്യ വിരുത്ഥ മനോഭാവം ഇല്ല. താങ്കൾ അറിയാനാണു് ഈ കാര്യം പറയുന്നതു്. അമേരിക്കയും, ഫ്രാൻസും, മിക്ക യൂറോപ്പ്യൻ രാജ്യങ്ങളും ഇന്ത്യേയേക്കാൾ നൂറ്റാണ്ടുകൾ മുൻപ് ജനാധിപത്യ വ്യവസ്തിഥി അതിന്റെ ഗുണം അറിഞ്ഞു പിടിച്ചു വാങ്ങിയ രാജ്യങ്ങളാണു്.

  അവർ പിന്തുടരുന്ന രീതികൾ വീക്ഷിക്കുകയും, അതിൽ ഉള്ള നല്ല വശങ്ങൾ ഉദാഹരണങ്ങളായി ഉദ്ധരിക്കുന്നതിന്റെ കാരണം, ഈ രാജ്യങ്ങളെ കുറിച്ചും അവിടുത്തെ തിരഞ്ഞെടുപ്പു രീതികളും നേരിട്ടു കണ്ടതുകൊണ്ടായിരിക്കണം എന്നു് എപ്പോഴെങ്കിലും താങ്കൾക്ക് തോന്നിട്ടുണ്ടോ?

  Floridaയിൽ നടന്ന ഒരു കാരണം മാത്രം ഉദാഹരണമായി കണ്ടിട്ടു് അമേരിക്കയിലെ മൊത്തം democratic system പൊള്ളയാണെന്നു പറയുന്നതിന്റെ യുക്തി മനസിലാകുന്നില്ല.

  ReplyDelete
 75. ഇന്ത്യക്ക് അകത്തും പുറത്തും സരവ്വകലാശാലകളുടെ പ്രവർത്തനങ്ങളും പുരോഗതികളും നിരീക്ഷിച്ച ഒരാളെന്ന നിലയിൽ എന്റെ അഭിപ്രായം പറയട്ടെ.

  ഒരു കാലത്തു്, (1990കളിൽ) TIFRൽ നിന്നും, IITയിൽനിനുമെല്ലാം അതി സമർത്ഥന്മാരായ ശാസ്ത്രജ്ഞന്മാർ ലോക നിലവാരമുള്ള (Caltech, MIT) പോലുള്ള സരവ്വകലാശലകളിൽ ഗവേഷണങ്ങൾ ചെയ്തിരുന്നു. എന്റെ ഗുരുക്കന്മാരിൽ പലരും ഇവ്ടേ പഠിച്ച ഇന്ത്യക്കാരായിരുന്നു എന്നതും ഇവിടേ ഞാൻ പറഞ്ഞുകൊള്ളട്ടേ.

  എന്നാൽ, ഇന്നും അന്നു പ്രവർത്തിച്ച അതേ രീതിയിൽ തന്നെയാണു ഈ സ്ഥാപനങ്ങൾ ഇന്നും പ്രവർത്തിക്കുന്നതു്. അവിടെയാണു് പ്രശ്നം.

  കാലം മാറുന്നതനുസരിച്ചു് പ്രവർത്ത ശൈലിയും പഠന വിഷയങ്ങളും, research methodologyയും ഒന്നും മാറുന്നില്ല.

  മാത്രമല്ല Mathematicsലും, Astrophysicsലും, energy, environmental engineering, തുടങ്ങിയ അനേകം വിഷയങ്ങളിൽ enrollement ക്രമേണ കുറഞ്ഞുവരുന്നതായി bangloreൽ ഒരു dean അഭിപ്രായപ്പെട്ടിരുന്നു. (exact reference തപ്പി എടുക്കാം. )

  പ്രതി വർഷം 350,000 എഞ്ജിനീറന്മാരെ പഠനം കഴിഞ്ഞു പുറത്തിറക്കുന്ന ഇന്ത്യയിൽ പണിക്കെടുക്കാൻ കൊള്ളാവുന്നവരുടേ എണ്ണം വളരെ താഴെയാണു്. ഇനിക്ക് നേരിട്ടുള്ള അനുഭവം വെച്ചാണു് ഇതു പറയുന്നതു്.

  OT.
  ഈ അഭിപ്രായങ്ങൾ എല്ലാം ചേർത്തു ഒരു പുതിയ post തയ്യാറാക്കണം എന്നുണ്ടു. വെള്ളിയാഴ്ച്ച നടക്കുന്ന ശശിയണ്ണന്റെ പരിപാടിയിൽ ഞാൻ ചില കാര്യങ്ങൾ ഏറ്റിട്ടുണ്ടു്. അതു ഒരു വഴിക്കാവാതിരിക്കണമെങ്കിൽ ഞാൻ ഇതു ഇവിടെ ഇപ്പോൾ നിർത്തണം.

  സലാം

  ReplyDelete
 76. @കൈപ്പള്ളി

  http://papers.ssrn.com/sol3/papers.cfm?abstract_id=916065
  1947 മുതല്‍ അടുത്ത മുപ്പതു വര്‍ഷത്തോളം വരെ ഉള്ള മൂന്നായി തിരിച്ചു ഈ വിഷയത്തില്‍ വിശദമായ ഒരു പഠനമാണ് ഇത്.
  അബ്സ്ട്രച്റ്റ്‌ അവിടെ തന്നെ ഉണ്ട് . വിശദമായി വായിക്കുവാന്‍ ആര്‍ട്ടിക്കിള്‍ അവിടെ നിന്ന് ഡൌണ്‍ലോഡ് ചെയ്യാം.
  ഇത് ഒന്ന് നോക്കുമല്ലോ.

  ഇഇറ്റ് കളുടെ രാന്ക്‌ നിലവാരം ഉയരുന്നതിനെ പറ്റിയും, ഗവണ്മെന്റ് വിദ്യാഭ്യാസ രംഗത്ത് നടപ്പ്ലാക്കുന്ന വികസനങ്ങളെ പറ്റിയും ഇനിയും കുറെ ഏറെ റഫറന്‍സുകള്‍ നെറ്റില്‍ കാണുവാന്‍ കഴിഞ്ഞു. പക്ഷെ ആധികാരികത ഇത്രമാത്രം ഉണ്ട് എന്നറിയാതെ അത് ഇവിടെ ഷെയര്‍ ചെയ്യുവാന്‍ മനസ്സ് വരുന്നില്ല. ഞാന്‍ കൂടുതല്‍ നല്ല റഫറന്‍സുകള്‍ ഇനിയും തരുവാന്‍ ശ്രമിക്കാം.

  ReplyDelete
 77. http://papers.ssrn.com/sol3/papers.cfm?abstract_id=916065


  ഈ വിഷയത്തില്‍ കൂടുതല്‍ ചിന്തിക്കുവാനും നിരീക്ഷിക്കുവാനും തീര്‍ച്ചയായും ഇതൊരു പ്രേരകമായി. അതിനു എല്ലാവരോടും നന്ദിയുണ്ട് .

  ReplyDelete
 78. കണ്ണനുണ്ണി
  ബഹുമാനപ്പെട്ട സുഹൃത്തു് തന്നെ Linkൽ പറഞ്ഞിരിക്കുന്ന പഠനം സുഹൃത്തു് വായിച്ചിട്ടുണ്ടോ? എല്ല എന്നാണു് തോന്നുന്ന്തു്. ചുമ്മ ഒരു link അല്ലെ ഇരിക്കട്ടെ എന്നു കരുതിയതാവും. പക്ഷെ sorry ചെല്ല ഞാൻ തരുന്നതു് എല്ലാം വായിക്കും  "The Indian Universities have been established many years back and are starving
  for sufficient infrastructure and facilities. The quality of education varies widely from
  one institution to another especially in the professional level. Several universities in India
  do not have a flexible academic structure and the degrees from these universities will
  have a lower value in the job market than foreign universities. The syllabi are obsolete;
  there is a lack of multidisciplinary courses, teachers’ apathy, excessive examination
  orientation, poor infrastructure, little research to speak of, bureaucratic meddling, etc.
  These maladies have been identified by a series of education commissions as the ills that
  plague the system. There is a huge gap between the demand and supply side of higher
  education in a globalized economy. Our higher education system to be revamped and the
  institutional promotion should be in accordance with the industry needs and demands.
  The gap needs to be bridged through private participation and investment."


  ഇതു ഞാൻ പറഞ്ഞതല്ല. ആ ലേഖനത്തിന്റെ Page 32ൽ അദ്ദേഹം എഴുതിയ വരികളാണു് മുകളിൽ കൊടുത്തിരിക്കുന്നതു്. ഞാൻ പറഞ്ഞതും ഇതും തമ്മിൽ എന്തെങ്കിലും ആശയപരമായി വിത്യാസമുണ്ടോ?

  ReplyDelete
 79. തീര്‍ച്ചയായും മുപ്പത്തി രണ്ടു പേജുള്ള ആ റിപ്പോര്‍ട്ട്‌ മുഴുവന്‍ വായിച്ച ശേഷം അല്ല അത് ഞാന്‍ ഇവിടെ ഷെയര്‍ ചെയ്തതെന്ന് പറയട്ടെ.താങ്കള്‍ staatistics ചോദിച്ചപ്പോള്‍ ഞാന്‍ അതിനായി തിരയുകയും കിട്ടിയ പലറിപ്പോര്‍ട്ടുകളിലും , റിസള്‍ട്ട്‌ കളിലും dependable എന്ന് തോന്നിയ ഒരെണ്ണം abstractum , conetentum ആകെ ഓടിച്ചു നോക്കി ഷെയര്‍ ചെയ്യുകയാണ് ചെയ്തത്.

  'INDIAN EDUCATION SECTOR: GROWTH AND CHALLENGES ' എന്ന തലക്കെട്ടില്ലേ CHALLENGES എന്ന ഭാഗം കണ്ടു കൊണ്ട് തന്നെയാണ് ഞാന്‍ ഇത് ഷെയര്‍ ചെയ്തതെന്ന് പറയട്ടെ.
  ഈ വിഷയത്തെ പറ്റി കൂടുതല്‍ വായിക്കുവാന്‍ ഏതു പ്രേരകമാവുന്നു എന്ന് ഞന്‍ തൊട്ടു മുന്‍പ് ഇട്ട കമണ്റ്റ്‌ താങ്കള്‍ കണ്ടില്ല എന്ന് കരുതുന്നു.

  മാത്രമല്ല, നമ്മുടെ വിദ്യാഭ്യാസ രംഗം ഇപ്പോഴും western ലെവേലിനോട് compete ചെയ്യാന്‍ ആയിട്ടില്ല എന്നാ കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായം ഉണ്ടെന്നു തോനുന്നില്ല.വിദ്യാഭ്യാസ രംഗത്തും അനുഭന്ധ രംഗങ്ങളിലും നാം ഇപ്പോഴും കുറെ ഏറെ പുറകിലാണ് എന്ന വസ്തുത ഒരാളും ഇവിടെ നിഷേധിച്ചതായി കണ്ടില്ല.

  ഞാന്‍ പറഞ്ഞത് നാം പുരോഗതിയുടെ പാതയില്‍ തന്നെ ആണ് എന്നാണ്.
  അതെ ലേഖനം തന്നെ നോക്കിയാല്‍ മനസ്സില്കാം..അമ്പതു കൊല്ലം മുന്‍പ് ഉണ്ടായിരുന്ന അടിസ്ഥാന പ്രശ്നങ്ങളില്‍ നിന്ന് നാം എന്ത് മാത്രം മുന്നേറി എന്ന് . തോന്നുരുകളിലും രണ്ടായിരത്തിന്റെ ആദ്യ ദശകതിലുമായി നാം നടത്തിയ നിര്‍ണായക കുതിച്ചു ചാട്ടവും മനസിലാക്കാം.
  അത് കൊണ്ട് തന്നെ നാം പുരോഗതിയുടെ പാതയില്‍ തന്നെ ആണ് എന്ന എന്റെ അഭിപ്രയാതില്‍ മാറ്റം ഇല്ല. ഒരിക്കലും ഈ രംഗത്ത് ഇന്ത്യ വളര്‍ച്ച മുരടിച്ചു നില്‍ക്കുകയില്ല
  ഒന്നാമത്തെയും രണ്ടാമത്തെയും പടികളില്‍ ചവിട്ടാതെ ഒരിക്കലും ഏറ്റവും മുകളിലെ പടിയില്‍ എതുകയില്ലല്ലോ.

  ReplyDelete
 80. ആ റിപ്പോര്‍ട്ട്‌ അവിടെ ഷെയര്‍ ചെയ്തതില്‍ നിന്ന്
  cup is half filled
  എന്ന് ഞാന്‍ പറയുവാന്‍ ശ്രമിക്കുമ്പോള്‍
  cup is half empty
  എന്ന് കാണുവാനാണ് താങ്കള്‍ ശ്രമിച്ചതെന്ന് തോനുന്നു.

  ReplyDelete
 81. The cup is not half full nor half empty it is completely draining out.


  "For rapid growth in the Indian education sector to be feasible, a growing supply of qualified people is needed. Currently, there is little evidence that the stream of qualified people at its higher reaches is growing. Specifically in physics, no real change can be seen in the small numbers of people of international calibre that have traditionally joined the best Indian institutions. In the United States there is evidence of a decline in the numbers of gifted Indian students, trained in India, coming for advanced study. At Princeton, most recent Indian students have done their undergraduate work outside India and even they are now being completely outnumbered by the large influx of highly trained students from China, as well as Chinese students studying abroad. For example, this past year, Princeton made offers of admission to its Ph.D. program in physics to eight Chinese students, of whom five were trained in China. No offers were made to Indians. This disparity is now visible at the national research output level as well, and given the demographics, it will only grow in the years ahead."


  University of Pennsylvania websiteനു വേണ്ടി T. V. Ramakrishnan and Shivaji Sondhi എഴുതിയ ലേഖനത്തിൽ പറയുന്നു..

  നിലവാരം കൂടുകയല്ല കുറയുകയാണെന്നാണു് ചുരുക്കം. നമ്മളെകാൾ മെച്ചം ചൈനക്കാരാണെന്നാണു് ആങ്കലയത്തിൽ എഴുതിയിർക്കുന്നതു്.

  അനില്‍@ബ്ലൊഗ്

  ഇവരുടേ പേരുകൾ കേട്ടിട്ടു് ഇന്ത്യാക്കാരാണെന്നു തോന്നുന്നു ! ചിലപ്പോൾ ഇവന്മാരെല്ലാം അമേരിക്കൻ ചാരന്മാരിക്കും. അല്ലെ സഖാവെ ?

  ReplyDelete
 82. Sorry link തരാൻ മറന്നു
  here it is

  ReplyDelete
 83. This comment has been removed by the author.

  ReplyDelete
 84. You have some-what correctly identified my mind-set.

  Singing praises of how brightly India is "Shining" will not take us forward. That catch phrase could not even guarantee electoral victory for a second term for the BJP. But to really shine we have to stop being euphoric and strive harder and meet the challenges of improving higher education.

  The falling quality of higher education in India is a very serious matter. Our government is hiding behind inflated figures and charts to mislead this real problem.

  A large part of educational resources have been spent on short term Information Technology (read as call-centre training) training programs. Even our high ranking students have formed long queues to land lucrative jobs at mind-numbing call centres and coding sweat-shops.

  would-have-been fusion scientists, and Mars explorers selling pet-insurances for Canadian grandmothers and giving trouble-shooting instructions for broken washing machines for American red-necks.

  We drastically need to change our perspective on higher education. Re-evaluate our goals and achievements in terms that are measurable.

  Our policy on education should not be based on short term trends in the job market. Nor should it be based on quick-fix solutions.

  I do not see any change happening in that direction.

  The glass is really draining out faster than we can imagine.

  ReplyDelete
 85. What surprises me most is the ostrich mentality of even educated people around me.

  Either no-one seems to notice the elephant in the room or they are afraid of it.

  ReplyDelete
 86. 5L
  വളരെ വളരെ വളരെ sorry
  ചർച്ച വോട്ടെടുപ്പ് യന്ത്രത്തിൽ തുടങ്ങി വിദ്ധ്യാഭ്യാസ നയത്തിൽ മൂടിടിച്ചു വീണുപോയി.

  ReplyDelete
 87. സാധാരണ ചർച്ച വഴിതെറ്റിക്കുന്നവരെ വഴക്കു പറയുന്ന ഞാൻ തന്നെ ഈ തറ ഏർപ്പാടു ചെയ്തതിൽ ഭയങ്കര കുറ്റഭോധം തോന്നുന്നുണ്ട്.

  ReplyDelete
 88. നടന്നെതെല്ലാം നല്ലതിന്.... നടക്കാനിരിക്കുന്നതും നല്ലതിന്....

  ReplyDelete
 89. വോട്ടിങ്ങ് മെഷീനെ കുറിച്ച് ഇനി കൂടുതല്‍ ഒന്നും പറയാനുണ്ടാവില്ലെന്ന് തോന്നുന്നു. പിന്നെ വിദ്യാഭ്യാസം, അതിനെ പറ്റി പറയാനേ ഉള്ളൂ. ഇന്ന് വായിക്കാന്‍ മറ്റൊന്നും കിട്ടിയില്ല. അത് കൊണ്ടാ ഇങ്ങോട്ട് വരുന്നത്,കൈപ്പള്ളി എന്ത് പറയുന്നു എന്ന് നോക്കാന്‍. ഇത് നമ്മുടെ ബൂലോകമല്ലെ, എന്റെ ഒരു ലിങ്ക് ഇവിടെ കിടക്കട്ടെ. അഞ്ചല്‍ക്കാരന്‍ ക്ഷമിക്കുക. ഇനി ഈ പോസ്റ്റില്‍ വരുന്നില്ല.

  ReplyDelete
 90. കൈപ്പള്ളിയോട്‌ ചിലകാര്യങ്ങളിൽ യോജിക്കുബോഴും, നമ്മുടെ ചില നയങ്ങളെ കണ്ടില്ലെന്ന് നടിക്കാനാവില്ല.

  വിദ്യ വെറും അദ്യാസം മാത്രമാണിന്ന്. ഒരാളുടെ ജീവിതകാലത്ത്‌, മാക്സിമം സംമ്പാദിക്കുക, അതെങ്ങനെ എങ്കിലും എന്നതിൽ കവിഞ്ഞ്‌, മറ്റോരു ലക്ഷ്യം ഇല്ലല്ലോ. വരും തലമുറക്കുപകാരപ്രദമായത്‌ ചെയ്യുവാൻ, അതിനുള്ള Pain and pleasure എടുക്കുവാൻ നമ്മളിലാരും തയ്യാറല്ല

  എങ്ങിനെയെങ്കിലും, എന്തെങ്കിലും പഠിക്കണം, ഒരു വൈറ്റ്‌ കോളർ ജോലി വേണം, കല്യാണം, ഭാര്യ, കുട്ടികൾ, തീർന്നു.

  അതല്ലാതെ, ഞാൻ പഠിച്ചതിൽനിന്നും, മാറിചിന്തിച്ചാൽ, എന്തെങ്കിലും ലഭിക്കുമോ എന്ന് നാം പരിശോധിക്കാറില്ല. അതിനുള്ള ബാക്ക്‌അപ്പ്‌ ഇല്ല എന്നതും സത്യം.

  വലിയ വലിയ കമ്പനികൾ, കുട്ടികളെ സ്പോൺസർ ചെയ്യുന്നു എന്നതും, പക്ഷെ, അവർ ഒരു ലെവലിലെത്തിയാൽ, പിടിച്ച്‌ ഒരു റൂമിലിരുത്തും. അതിനപ്പുറം, അവനെ/അവളെ മുന്നോട്ട്‌ നയിക്കുവാൻ അവർക്കും തൽപ്പര്യമില്ല. അവർക്കതിന്റെ കാര്യവുമില്ല.

  നൂതനമായ പല സങ്കേതികവിദ്യകളും കണ്ട്‌പിടിക്കുവാൻ നമ്മുടെ കുട്ടികൾക്ക്‌ കഴിവുണ്ട്‌. പക്ഷെ അത്‌ വളർത്തിയെടുക്കുവാൻ, അവരെ പ്രോൽസാഹിപ്പിക്കുവാൻ, തുടർന്നും അവരെ സഹായിക്കുവാൻ, നമ്മുടെ ഒരു മെഷിനറിയും ശ്രമിക്കാറില്ല. സോ, എനിക്ക്‌ ഒരു ജോലി കിട്ടിയാൽ, ഞാൻ അവിടെ അടങ്ങിയിരിക്കും. ഒരു പാവയായി, അതിനപ്പുറത്തേക്ക്‌ ശ്രമിക്കാൻ എനിക്കാവില്ല. (കഞ്ഞികുടി മുട്ടിപോവും)

  ഈ കാരണങ്ങൾകൊണ്ടാവാം, കൈപ്പ്‌സെ, ഇന്ത്യൻ വംസജർ പലരും വിദേശരാജ്യങ്ങളിൽ താമസിച്ച്‌, പലതും കണ്ടെത്തുന്നതും, കണ്ട്‌പിടിക്കുന്നതും.

  വോട്ടിങ്ങ്‌ യന്ത്രത്തെ അത്രക്കങ്ങട്‌ വിശ്വാസിക്കുവാൻ പ്രയാസമുണ്ട്‌. ഉദാഹരണത്തിന്‌, ബൂത്ത്‌ നമ്പർ 10-ലെ മെഷിൻ, അവിടെ ഒരു ചെറിയ കോഡ്‌ ഞാൻ ഫിറ്റ്‌ചെയ്താൽ, അതായത്‌ സ്ഥാനാർത്ഥി നമ്പർ 3-ന്‌ 350-ൽ കൂടുതൽ വോട്ട്‌ കിട്ടിയാൽ അത്‌ ഒട്ടോമാറ്റിക്കലി നമ്പർ 1-ന്‌ ആഡ്‌ ചെയ്യണം എന്ന ഒരു കോഡ്‌, എന്താവും അവസ്ഥ.

  ഒരു ചെറിയ if, else കൊണ്ട്‌ ചെയ്യാവുന്ന കാര്യമല്ലെ ഇത്‌. ഇത്‌ സംഭവിച്ചില്ല എന്ന് ഉറപ്പിച്ച്‌ പറയുവാൻ ഒരു പാർട്ടിക്കും കഴിയില്ല.

  ഇതിനർത്ഥം അങ്ങനെ സംഭവിച്ചു എന്നല്ല, സാധ്യതയുണ്ട്‌ എന്ന് മാത്രമാണ്‌.

  തെരഞ്ഞെടുപ്പിന്റെ സങ്കേതികവശങ്ങളും, മെഷിൻ വിതരണ പ്രക്രിയയും അറിയില്ല. വോട്ട്‌ ചെയ്യുന്നത്‌മുതൽ, എണ്ണുന്നത്‌വരെയുള്ള പ്രവർത്തനം, ശേഷം മെഷിന്‌ എന്ത്‌ സംഭവിക്കുന്നു, എന്നത്‌കൂടി ആരെങ്കിലും വിവരിച്ചാൽ വളരെ നന്നായിരുന്നു.

  ReplyDelete
 91. @ ബീരാന്‍ കുട്ടി ::
  "..ബൂത്ത്‌ നമ്പർ 10-ലെ മെഷിൻ, അവിടെ ഒരു ചെറിയ കോഡ്‌ ഞാൻ ഫിറ്റ്‌ചെയ്താൽ... "-

  അങനെ ഈസി ആയി കോഡ് ഫിറ്റ്‌ ചെയാന്‍ പറ്റൂല. കോഡ് ഉള്ളത് ഒരു ROM ല്‍ ആണ്, ചുമ്മാ കോപ്പി പേസ്റ്റ് ചെയാനോ, കോഡ് തിരുത്താനോ പറ്റില്ല. അങനെ എന്തെങിലും നടന്നാല്‍, സിസ്റ്റം അത് സ്വയം കണ്ടു പിടിക്കും, ആ മെഷീന്‍ പിന്നെ വര്‍ക്ക്‌ ചെയില്ല.

  മാത്രം അല്ല, കോഡ് മാറാന്‍, മെഷീന്‍ ഓപ്പണ്‍ ചെയണ്ണം. മെഷീന്‍ ഓപ്പണ്‍ ചെയ്‌താല്‍ ആതും സിസ്റ്റം കണ്ടു പിടിക്കും.

  ReplyDelete
 92. പിന്നെ, ബൂത്തിലെ ഒരു മെഷീന്‍ കുത്തി തുറക്കുനതും മറ്റും ബാകി പാര്‍ടി ആള്‍കാര്‍ അങനെ അങ്ങ് സമതിച്ചു കൊടുക്കുമോ ? ഒരു മെഷീന്‍ കേടായ്യാല്‍, അത് മാറി വേറെ ഒരെണ്ണം ഉപയോഗിക്കും. അല്ലാതെ അത് തുറന്നു സര്‍വീസ് ചെയാന്‍ ബൂത്തില്‍ ഉള്ളവര്‍ക്ക് അധികാരം (അറിവും) ഇല്ലാ എന്നതും എല്ലാവര്ക്കും അറിയാം അല്ലോ .

  ReplyDelete
 93. ക്യാപ്റ്റൻ.

  വോട്ടിങ്ങ്‌ മെഷിൻ ഒരു സെണ്ട്രലൈസെഡ്‌ സിറ്റം അല്ലല്ലോ അല്ലെ. അത്‌ ഒരോ മണ്ഡലത്തിനുമല്ലെ പ്രോഗ്രാം ചെയ്യുന്നത്‌.

  (മെഷീനെക്കുറിച്ചുള്ള അറിവ്‌ പരിമിതമാണ്‌, പക്ഷെ കോഡിങ്ങിൽ സംഭവിക്കാവുന്ന, വിദൂരസാധ്യതകൾ മാത്രമാണ്‌ ഞാൻ പങ്ക്‌വെക്കുന്നത്‌)

  ReplyDelete
 94. മറ്റോന്ന്‌കൂടി,

  കഴിഞ്ഞ തെരഞ്ഞെടുപ്പിൽ, തോൽവി സംഭവിച്ച ചിദബരം, പിന്നെ എങ്ങനെ ജയിച്ചു?.

  വളരെ കണിശമായി പ്രവർത്തിക്കുന്ന മെഷീനാണെങ്കിൽ, ഒരായിരം പ്രവശ്യം റീകൗണ്ടിങ്ങ്‌ നടത്തിയാലും, കിട്ടുന്ന വോട്ടുകൾ കൂടുമോ?.

  അതിനർത്ഥം എവിടെയോ മാനിപുലേഷൻ നടന്നൂ എന്ന്‌തന്നെയല്ലെ?.

  ReplyDelete
 95. അഞ്ചല്‍കാരന്റെ അഭിപ്രായം ഒരു സാധാരണകാരന്റെ ഉല്‍ക്കണ്ട മാത്രമാണ്. അതില്‍ ഭൂരിഭാഗം ആള്‍ക്കാരും യോജിക്കുകയും ചെയ്യുന്നു. എന്നാല്‍ അതിനു ഗൌരവമായ ഒരു അംഗീകാരം ലഭിക്കും എന്ന് കരുതാന്‍ വയ്യ. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ ക്രമക്കേടുകള്‍ ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്നത് സത്യം തന്നെ. എന്നാല്‍ ബാലറ്റ്‌ പേപ്പറില്‍ ക്രമക്കേട് നടക്കുന്നില്ലേ? നമ്മുടെ കേരളത്തില്‍ തന്നെ, ചില ജില്ലകളില്‍ ബൂത്തുകള്‍ പിടിച്ചടക്കുകയും കള്ളവോട്ടുകള്‍ വ്യാപകമായി നടക്കുകയും ചെയ്യുന്നു. ഇതില്‍ എവിടെയാണ് സുതാര്യത? ബീഹാര്‍ പോലുള്ള സംസ്ഥാനങ്ങളില്‍ ബാലറ്റ്‌ പേപ്പറുകള്‍ തന്നെ വ്യാജമായി ഉണ്ടാക്കുകയും, അതില്‍ വോട്ടു രേഖപ്പെടുത്തി, ബാലറ്റ്‌ പെട്ടിയിലെ യഥാര്‍ഥ വോട്ടുകള്‍ മാറ്റി ഇത് പുനസ്ത്ഹാപിക്കുകയും ചെയ്യുന്നു. ഇതിലും എവിടെയാണ് സുതാര്യമായ ജനാധിപത്യം? ഇത്തരം മേഖലകളില്‍ നോക്കുമ്പോള്‍, ഇലക്ട്രോണിക് വോട്ടിംഗ് തന്നെയാണ് അഭികാമ്യം എന്നാണു എന്റെ അഭിപ്രായം.

  2004-ല്‍ ഭാരതത്തില്‍ Electronic Voting Machines (EVM) പാര്‍ലമെന്റ്റ്‌ ഇലെക്ഷന് വേണ്ടി പ്രാബല്യത്തില്‍ കൊണ്ട് വരികയും 380 ദശലക്ഷത്തോളം വോട്ടര്‍മാര്‍ ഒരു ദശലക്ഷത്തില്‍ അധികം വോട്ടിംഗ് യന്ത്രങ്ങള്‍ ഉപയോഗിച്ച് വോട്ടു രേഖപ്പെടുത്തുകയും ചെയ്തു. ഭാരത സര്‍ക്കാര്‍ ഉടമസ്ഥതതയില്‍ തന്നെയുള്ള BEL (Bharat Electronics Limited), ECIL (Electronics Corporation of India Limited) എന്നീ സ്ഥാപനങ്ങള്‍ ആണ് ആ യന്ത്രങ്ങള്‍ നിര്‍മ്മിച്ച് നല്‍കിയതും. ഇന്ത്യന്‍ സേനയ്ക്ക് വേണ്ടി റഡാര്‍ മുതലായ നൂതന ഉപകരണങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന സ്ഥാപനങ്ങള്‍ ആണല്ലോ മേല്‍പ്പറഞ്ഞ രണ്ടും. ഞാന്‍ ഇത് പറയാന്‍ കാര്യം, നാം ഭാരതീയര്‍, പ്രത്യേകിച്ച് മലയാളികള്‍ക്ക് എല്ലാം സംശയമാണ്. ഈ ഒരു കൊച്ചു സാങ്കേതിക വിദ്യയെ ഇത്രകണ്ട് സംശയിച്ചാല്‍ നമ്മുക്ക് എന്തെങ്കിലും കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമോ എന്ന് സംശയമാണ്. അക്കരെ നിന്ന് കുറയ്ക്കുന്ന ഒരു നായയെ നോക്കി പണ്ടൊരു നമ്പൂതിരി പറഞ്ഞതുപോലെ, "ഈ പുഴ വറ്റുകയും അപ്പുറത്ത് കെട്ടിയിട്ടിരിക്കുന്ന നായയുടെ ചങ്ങല പൊട്ടുകയും ചെയ്‌താല്‍, ശിവ ശിവ... എന്തായിരിക്കും..."?

  ഇതെല്ലാം ഒരു വിശ്വാസമല്ലേ? പിന്നെ ഇതു മേഖലയില്‍ ആണ് കൃത്രിമങ്ങള്‍ നടക്കാത്തത്? പിന്നെ നമ്മള്‍ അത്ര സുതാര്യമായി തിരഞ്ഞെടുത്തു വിടുന്നവര്‍, അണുവായുധം കൈകാര്യം ചെയ്യുന്ന ജോലിയോ ഒരു ഫീല്‍ഡ്‌ മാര്‍ഷലിന്റെ ജോലിയോ ഒന്നുമല്ലല്ലോ ചെയ്യുന്നത്. സാങ്കേതിക വിദഗ്ദ്ധര്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടിയിലും ഉണ്ട്, ക്രമക്കേടുകള്‍ കണ്ടാല്‍ അത് വിളിച്ചു പറയാനും പരിഹാരം കാണാനും കഴിവുള്ള പ്രവര്‍ത്തകര്‍. അമേരിക്ക പോലുള്ള രാജ്യങ്ങള്‍ വേണ്ടാന്ന് വച്ച് എന്ന് കരുതി നമ്മളും അതിനെ പിന്തുടരുന്നത് ശരിയാണോ? നൂറു കോടിയില്‍ പരം ജനങ്ങള്‍ ഉള്ള ഭാരതത്തില്‍ നൂതനസാങ്കേതിക വിദ്യകള്‍ ഈ മേഖലയിലും കടന്നു വരട്ടെ. കുറവുകളും പോരായ്മകളും പരിഹരിച്ചു നമ്മുക്ക് മുന്നോട്ടു പോകാം. വേഗതയാണ് ഇപ്പോള്‍ എല്ലാ മേഖലയിലെയും പ്രധാന കാര്യം.

  ഇത് എന്റെ വിനീതമായ അഭിപ്രായമാണ്. മറുപക്ഷം ഉണ്ടാകാം.. അല്ല ഉണ്ട്.....

  ReplyDelete
 96. അതെ, ബീരനികാ...മണ്ഡലത്തില്‍ വെച്ച് വളരെ ചുരുങിയ user level configuration/setup മാത്രമേ ചെയ്യാന്‍ ഉള്ളു എന്നാണ് എന്‍റെ ധാരണ. May be Anil would be able to help us.

  പക്ഷെ ഒരോ മണ്ഡലത്തിലും വെച്ച്‌ നിങള്‍ പറഞ പോലത്തെ changes ചെയാന്‍ പറ്റില്ല. അതിനു, മെഷീന്‍ തുറന്നു ROM ല്‍ changes ചെയണ്ണം.

  ReplyDelete
 97. ബീരാന്‍ കുട്ടി, എമ്ബെടെദ്‌ ആയ സോഫ്റ്റ്‌വെയര്‍ ഉള്ള ഒരു EVM ഇനെക്കാള്‍ പതിന്മടങ്ങ്‌ vulnerable അല്ലെ.. നമ്മുടെ ബാങ്കിംഗ് സൈറ്റുകള്‍...എത്രയോ ഉസെര്സിനു ഏതൊക്കെ രീതിയില്‍ accessible ആണ് ബാങ്കിംഗ് സൈറ്റിലെ functionalitikal .എന്നിട്ടും അവയൊക്കെ ദിനംപ്രതി ഹാക്ക് ചെയ്യപെടുന്നില്ലല്ലോ.

  താങ്കള്‍ പറഞ്ഞത് പോലെ ഒരു if else കോഡ് എഴുതുവാന്‍ ഒരു പക്ഷെ കോഡിംഗ് പഠിച്ചു തുടങ്ങുന്ന ഒരു വിധ്യാര്തിക്കും കഴിഞ്ഞേക്കും... പക്ഷെ അത് കണ്ടുപിടിക്കപ്പെടാതെ ആ മഷീനില്‍ എത്തിച്ചു പ്രവര്തിപിച്ചു ഫലം കാണുക എന്നുള്ളതാണ് ചെയ്യാന്‍ പ്രയാസമുള്ള കാര്യം.

  ReplyDelete
 98. ചാക്കിൽപണംകെട്ടികൊണ്ട്‌നടക്കുന്ന ജഡ്ജിമാരുടെ നാട്ടിൽ, കള്ളനെയും കൊലപാതകിയെയും കൂടെകൊണ്ട്‌നടക്കുന്ന നിയമപാലകരുടെ നാട്ടിൽ, വാർത്തകൾ ആവശ്യാനുസരണം വളച്ചോടിക്കുന്ന മാധ്യമങ്ങളുടെ നാട്ടിൽ, നാം ആരെ വിശ്വസിക്കണം?. എന്തിനെ വിശ്വസിക്കണം?.

  കാസ്ട്രോയുടെ സഹോദരി, വർഷങ്ങളോളം CIA ക്ക്‌ വേണ്ടി ചാരപണി നടത്തിയെന്ന്, പതിറ്റാണ്ടുകൾക്ക്‌ ശേഷം മത്രമാണ്‌ ലോകം അറിയുന്നത്‌.

  പോക്‌റാനിൽ പൊട്ടിയത്‌ ഓലപടക്കമായിരുന്നു എന്ന് വർഷങ്ങളെടുത്തു നാം അറിയാൻ.

  ഇത്‌ സംഭവിച്ചത്‌, ഇന്റർനെറ്റ്‌ യുഗത്തിൽ തന്നെയാണ്‌.

  ReplyDelete
 99. @കൈപ്പള്ളി,
  താങ്കള്‍ പറഞ്ഞത് പോലെ ഇന്ത്യന്‍ വിദ്യാഭ്യാസരംഗം , അതിന്റെ ഗതി എല്ലാം ഒരു വലിയ ടോപ്പിക്ക് തന്നെ ആണ്. താങ്കളുടെ ആശയങ്ങളെ ബഹുമാനിക്കുകയും , അതിലൂടെ പകര്‍ന്നു കിട്ടുന്ന പുതിയ അറിവുകള്‍ സ്വീകരിക്കുകയും ചെയ്യുന്നു. എങ്കില്‍ തന്നെയും അത് ഒരു ടോപ്പിക്ക് ആയി തന്നെ ചര്‍ച്ച ചെയ്യപ്പെടെണ്ടാതാണ് എന്ന് തോനുന്നു. മുന്‍പ് പറഞ്ഞത് പോലെ താങ്കള്‍ ഈ ആശയങ്ങള്‍ ക്രോഡീകരിച്ചു ഒരു ലേഖനം ചെയ്യുകയും അതെ തുടര്‍ന്ന് നല്ല ഒരു ചര്‍ച്ച അവിടെ ഉണ്ടാവുകയും ചെയ്‌താല്‍ ബൂലോകത്തിനു അതൊരു നല്ല റഫറന്‍സ് തന്നെ ആവും.
  തീര്‍ച്ചയായും ഈ വിഷയത്തില്‍ കൂടുതല്‍ വായിക്കുവാനും ഈ പോസ്റ്റില്‍ ചര്‍ച്ച ഒരു പ്രേരകമായി. അതിനു താങ്കളോട് പ്രത്യേകമായി നന്ദി പറയുന്നു.

  ReplyDelete
 100. അഞ്ചല്‍കാരന്റെ അഭിപ്രായം ഒരു സാധാരണകാരന്റെ ഉല്‍ക്കണ്ട മാത്രമാണ്. അതില്‍ ഭൂരിഭാഗം ആള്‍ക്കാരും യോജിക്കുകയും ചെയ്യുന്നു. എന്നാല്‍ അതിനു ഗൌരവമായ ഒരു അംഗീകാരം ലഭിക്കും എന്ന് കരുതാന്‍ വയ്യ. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ ക്രമക്കേടുകള്‍ ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്നത് സത്യം തന്നെ. എന്നാല്‍ ബാലറ്റ്‌ പേപ്പറില്‍ ക്രമക്കേട് നടക്കുന്നില്ലേ? നമ്മുടെ കേരളത്തില്‍ തന്നെ, ചില ജില്ലകളില്‍ ബൂത്തുകള്‍ പിടിച്ചടക്കുകയും കള്ളവോട്ടുകള്‍ വ്യാപകമായി നടക്കുകയും ചെയ്യുന്നു. ഇതില്‍ എവിടെയാണ് സുതാര്യത? ബീഹാര്‍ പോലുള്ള സംസ്ഥാനങ്ങളില്‍ ബാലറ്റ്‌ പേപ്പറുകള്‍ തന്നെ വ്യാജമായി ഉണ്ടാക്കുകയും, അതില്‍ വോട്ടു രേഖപ്പെടുത്തി, ബാലറ്റ്‌ പെട്ടിയിലെ യഥാര്‍ഥ വോട്ടുകള്‍ മാറ്റി ഇത് പുനസ്ത്ഹാപിക്കുകയും ചെയ്യുന്നു. ഇതിലും എവിടെയാണ് സുതാര്യമായ ജനാധിപത്യം? ഇത്തരം മേഖലകളില്‍ നോക്കുമ്പോള്‍, ഇലക്ട്രോണിക് വോട്ടിംഗ് തന്നെയാണ് അഭികാമ്യം എന്നാണു എന്റെ അഭിപ്രായം.

  2004-ല്‍ ഭാരതത്തില്‍ Electronic Voting Machines (EVM) പാര്‍ലമെന്റ്റ്‌ ഇലെക്ഷന് വേണ്ടി പ്രാബല്യത്തില്‍ കൊണ്ട് വരികയും 380 ദശലക്ഷത്തോളം വോട്ടര്‍മാര്‍ ഒരു ദശലക്ഷത്തില്‍ അധികം വോട്ടിംഗ് യന്ത്രങ്ങള്‍ ഉപയോഗിച്ച് വോട്ടു രേഖപ്പെടുത്തുകയും ചെയ്തു. ഭാരത സര്‍ക്കാര്‍ ഉടമസ്ഥതതയില്‍ തന്നെയുള്ള BEL (Bharat Electronics Limited), ECIL (Electronics Corporation of India Limited) എന്നീ സ്ഥാപനങ്ങള്‍ ആണ് ആ യന്ത്രങ്ങള്‍ നിര്‍മ്മിച്ച് നല്‍കിയതും. ഇന്ത്യന്‍ സേനയ്ക്ക് വേണ്ടി റഡാര്‍ മുതലായ നൂതന ഉപകരണങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന സ്ഥാപനങ്ങള്‍ ആണല്ലോ മേല്‍പ്പറഞ്ഞ രണ്ടും. ഞാന്‍ ഇത് പറയാന്‍ കാര്യം, നാം ഭാരതീയര്‍, പ്രത്യേകിച്ച് മലയാളികള്‍ക്ക് എല്ലാം സംശയമാണ്. ഈ ഒരു കൊച്ചു സാങ്കേതിക വിദ്യയെ ഇത്രകണ്ട് സംശയിച്ചാല്‍ നമ്മുക്ക് എന്തെങ്കിലും കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമോ എന്ന് സംശയമാണ്. അക്കരെ നിന്ന് കുറയ്ക്കുന്ന ഒരു നായയെ നോക്കി പണ്ടൊരു നമ്പൂതിരി പറഞ്ഞതുപോലെ, "ഈ പുഴ വറ്റുകയും അപ്പുറത്ത് കെട്ടിയിട്ടിരിക്കുന്ന നായയുടെ ചങ്ങല പൊട്ടുകയും ചെയ്‌താല്‍, ശിവ ശിവ... എന്തായിരിക്കും..."?

  ഇതെല്ലാം ഒരു വിശ്വാസമല്ലേ? പിന്നെ ഇതു മേഖലയില്‍ ആണ് കൃത്രിമങ്ങള്‍ നടക്കാത്തത്? പിന്നെ നമ്മള്‍ അത്ര സുതാര്യമായി തിരഞ്ഞെടുത്തു വിടുന്നവര്‍, അണുവായുധം കൈകാര്യം ചെയ്യുന്ന ജോലിയോ ഒരു ഫീല്‍ഡ്‌ മാര്‍ഷലിന്റെ ജോലിയോ ഒന്നുമല്ലല്ലോ ചെയ്യുന്നത്. സാങ്കേതിക വിദഗ്ദ്ധര്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടിയിലും ഉണ്ട്, ക്രമക്കേടുകള്‍ കണ്ടാല്‍ അത് വിളിച്ചു പറയാനും പരിഹാരം കാണാനും കഴിവുള്ള പ്രവര്‍ത്തകര്‍. അമേരിക്ക പോലുള്ള രാജ്യങ്ങള്‍ വേണ്ടാന്ന് വച്ച് എന്ന് കരുതി നമ്മളും അതിനെ പിന്തുടരുന്നത് ശരിയാണോ? നൂറു കോടിയില്‍ പരം ജനങ്ങള്‍ ഉള്ള ഭാരതത്തില്‍ നൂതനസാങ്കേതിക വിദ്യകള്‍ ഈ മേഖലയിലും കടന്നു വരട്ടെ. കുറവുകളും പോരായ്മകളും പരിഹരിച്ചു നമ്മുക്ക് മുന്നോട്ടു പോകാം. വേഗതയാണ് ഇപ്പോള്‍ എല്ലാ മേഖലയിലെയും പ്രധാന കാര്യം.

  ഇത് എന്റെ വിനീതമായ അഭിപ്രായമാണ്. മറുപക്ഷം ഉണ്ടാകാം.. അല്ല ഉണ്ട്.....

  ReplyDelete
 101. കമന്റ്കല്‍ സെഞ്ച്വറി അടിച്ചിരിക്കുന്നു .. ലൌകിക ജീവിതം ആകെ കുലുമാല്‍ ആണപ്പാ .. ഞാന്‍ പോവ്വാ .. :-(

  ReplyDelete
 102. ഇലക്ട്രോണിക്ക് വോട്ടിംഗ് യന്ത്രങ്ങളില്‍ പ്രവര്‍ത്തിയ്ക്കുന്ന സാങ്കേതികത്വം അട്ടിമറിയ്ക്കപ്പെട്ടിരുന്നു എന്നും കഴിഞ്ഞു പോയ പലതിരഞ്ഞെടുപ്പുകളും വോട്ടെടുപ്പ് യന്ത്രങ്ങള്‍ വോട്ടു ചെയ്ത ഫലമാണ് പുറത്ത് വന്നിരുന്നതെന്നും കുറേ വര്‍ഷങ്ങള്‍ക്ക് ശേഷം പത്രമാദ്ധ്യമങ്ങളിലെ ലീഡ് വാര്‍ത്തയായതിനു ശേഷം നമ്മുക്ക് ജൂഡീഷ്യം അന്വേഷണം നടത്തി എങ്ങിനെയാണ് ആ അട്ടിമറി നടന്നത് എന്ന് കണ്ടു പിടിയ്ക്കാം. ഇല്ലാത്ത സാഹചര്യങ്ങള്‍ ഉണ്ടാക്കി കുതന്ത്രങ്ങള്‍ മെനയുന്നവരാണ് നമ്മുടെ മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികളില്‍ അധികവും. ഒരു പക്ഷേ വോട്ടിംഗ് യന്ത്രത്തിന്റെ സങ്കേതം അവര്‍ ഇതിനിടയില്‍ തന്നെ കീഴ്പ്പെടുത്തിയിട്ടുണ്ടാകാം. അല്ലെങ്കില്‍ എല്ലാ മുഖ്യ രാഷ്ട്രീയ പാര്‍ട്ടികളും അതിനുള്ള പരീക്ഷണ നിരീക്ഷണങ്ങളില്‍ ആയിരിയ്ക്കാം.

  അരാഷ്ട്രീയ വാദം ഈ പോസ്റ്റിന്റെ ഉദ്ദേശ്യമോ ലക്ഷ്യമോ അല്ലാ എന്നും വോട്ടെടുപ്പ് യന്ത്രങ്ങളെ കുറിച്ച് ആലോചിച്ചപ്പോള്‍ ഉണ്ടായ ആശങ്കയാണ് ഈ പോസ്റ്റായി മാറിയതെന്നും അറിയിയ്ക്കട്ടെ. ചര്‍ച്ചകള്‍ക്കൊടുവില്‍ ഞാനും എത്തുന്നത് ഇന്നത്തെ നിലയില്‍ അട്ടിമറിയ്ക്കപ്പെടാന്‍ സാധ്യത കുറവുള്ള സങ്കേതം തന്നെയാണ് വോട്ടെടുപ്പ് യന്ത്രങ്ങള്‍ എന്നാണ്. പക്ഷേ വഴി തെറ്റിയ്ക്കപ്പെടാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല.

  പിന്നെ ചര്‍ച്ചയില്‍ മുഴച്ചു നിന്ന മറ്റുവിഷയങ്ങള്‍. അത് തന്നെയാണല്ലോ ബ്ലോഗിങ്ങിന്റേയും ബ്ലോഗു ചര്‍ച്ചകളുടേയും സൌന്ദര്യവും. ഒരോരോ വിഷയങ്ങളുടെ ചര്‍ച്ചകളിലാണ് അനുബന്ധ വിഷയങ്ങളിന്മേലുള്ള സംശയങ്ങള്‍ ഉണ്ടാകുന്നതും അതിന്മേല്‍ പുതു ചര്‍ച്ചകള്‍ക്ക് വഴിയൊരുങ്ങതും. അതേ ഇവിടേയും സംഭവിച്ചിട്ടുള്ളു.

  വിവരസാങ്കേതിക രംഗത്തെ ഭാരതത്തിന്റെ പങ്കാളിത്തത്തെ കുറിച്ചും സംഭാവനകളേ കുറിച്ചും ഒരു പോസ്റ്റ് വന്നാല്‍ നന്നായിരുന്നു എന്നു തോന്നുന്നു. കൈപ്പള്ളിയ്ക്കും കണ്ണനുണ്ണിയ്ക്കും ചേര്‍ന്ന് തയ്യാറാക്കാന്‍ കഴിയുന്ന ഒരു വിഷയം ആയിരിയ്ക്കും അത്. അതിനുള്ള ശ്രമവും ഉണ്ടാവും എന്നു കരുതട്ടെ.

  ReplyDelete
 103. പോസ്റ്റില്‍ പറഞ്ഞ വിഷയത്തില്‍ നിന്നും അല്‍പ്പം വ്യതിചലിചെങ്കിലും വളരെ ക്രിയാത്മകമായ ഈ ചര്‍ച്ച കൊണ്ട് ഒരു പാട് പുതിയ കാര്യങ്ങള്‍ വായനക്കാര്‍ക്ക് അറിയാന്‍ കഴിഞ്ഞു. ഈ ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാവര്ക്കും നന്ദി. നമ്മുടെ ബൂലോകത്തോട് വളരെയേറെ താല്‍പ്പര്യം കാണിച്ചു ഇത്തരമൊരു പോസ്റ്റ്‌ തയ്യാറാക്കി അയച്ചു തന്ന അഞ്ചല്‍ക്കാരനോട് നമ്മുടെ ബൂലോകം പ്രവര്‍ത്തകരുടെ പ്രത്യേക നന്ദി ഈ അവസരത്തില്‍ അറിയിച്ചു കൊള്ളുന്നു.
  വീണ്ടും എല്ലാവരുടെയും സഹകരണം കാംക്ഷിച്ചു കൊള്ളുന്നു.

  ReplyDelete
 104. Thank you all. Let us keep our eye open on വോട്ടിങ് മെഷീന്‍

  ot:
  പാവം അഞ്ചല്‍കാരന്‍ ...അഞ്ചല്‍കാരന്റെ താടിക്ക് കൈ കൊടുത്തു ഉള്ള ഇരിപ്പ് എന്തിനാ എന്ന് ഇപ്പം മനസ്സില്‍ ആയി !!

  ReplyDelete
 105. 5ല്‍സ്...( അല്ലേലും അഞ്ചലിനു 5 എല്ല് കൂടുതലുണ്ട് :) )
  ചര്‍ച്ച വഴിമാറി സഞ്ചരിച്ചെങ്കിലും വളരെ റെലെവെന്റ് ആയ കാര്യങ്ങളിലേക്കാണ് കൈപ്പള്ളി വിരല്‍ ചൂണ്ടിയത്. ഗോള്‍ഡ് മെഡല്‍ വാങ്ങി ഇന്ത്യയില്‍ നിന്ന് എഞ്ചിനീയറിങ്ങ് പാസ്സായി ഇപ്പൊള്‍ വിദേശത്ത് ഉപരിപഠനം നടത്തുന്ന എന്റെ മകന്‍, ആദ്യത്തെ ഒരുമാസം കഴിഞ്ഞപ്പോള്‍ എന്നോട് പറഞ്ഞത് “ ഇപ്പോള്‍ എനിക്കു മനസിലായി എന്തുകൊണ്ട് ലോകത്ത് എല്ലാ ഫീല്‍ഡിലും തലപ്പത്ത് യൂറോപ്യന്‍സ് അല്ലെങ്കില്‍ അമേരിക്കക്കാര്‍ അല്ലെങ്കില്‍, പൊതുവായി പാശ്ചാത്യര്‍ എത്തുന്നു എന്നത്“

  ആ രാജ്യങ്ങളിലെ സബ്ജെക്റ്റ് ഓറിയന്‍്റഡ് ആയ വിദ്യാഭ്യാസം, പല വിഷയങ്ങള്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഒരേസമയം പഠിക്കാനുള്ള പാഠ്യ പദ്ധതികള്‍, ടെക്നോളജിയുടെ വികാസത്തെ പൂന്‍ണ്ണമായ ഉള്‍ക്കൊള്ളല്‍- അതിനുള്ള കാലതാമസ്സം ഇല്ലായ്മ... ഇതൊക്കെ കണ്ടില്ലെന്നു നടിക്കാനാവില്ല.ആ രാജ്യങ്ങളിലെ പ്രശസ്തമല്ലാത്ത യൂണിവേര്‍സിറ്റികളിലെ പോലും പഠന സൌകര്യങ്ങള്‍ നമ്മുടെ കുട്ടികള്‍ക്ക് സ്വപ്നം മാത്രം കാണാനാവുന്നവ ആവുന്നതെന്തേ. ഫണ്ട് ഇല്ലാഞ്ഞിട്ടല്ല.. അത് വേണ്ടവിധത്തില്‍ ഉപയൊഗിക്കപ്പെടുന്നില്ല.. പലതും വഴിമാറി സഞ്ചരിക്കുന്നു... ഇന്ത്യയില്‍ ചില മേഖലകളില്‍ നടക്കുന്ന ഗവേഷണങ്ങള്‍ ശ്ലാഘനീയം തന്നെ..പ്രത്യേകിച്ച് സ്പേസ് റിസേര്‍ച്ച്. ഒന്നും കുറച്ചു കാണുന്നുമില്ല കണ്ണനുണ്ണീ.
  ഒരു കാര്യ്യം സമ്മതിക്കാതെ തരമില്ല, നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം മുഴുവനായിത്തന്നെ ഉടച്ചു വാര്‍ക്കേണ്ട സമയം എപ്പൊഴേ അതിക്രമിച്ചു കഴിഞ്ഞു. പഠിച്ചും കുറച്ച്കാലം പഠിപ്പിച്ചുമുള്ള അനുഭവത്തില്‍ നിന്നു പറഞ്ഞു പോകുന്നതാ‍ണ് . എന്നാണാവോ അധികാരി വര്‍ഗ്ഗത്തിന്റെ കണ്ണ് തുറക്കുന്നത്.

  ഇവിടെ വളരെ ആരോഗ്യകരമായ രീതിയില്‍ നടന്ന ചര്‍ച്ചകള്‍ ഒരുപാട് പേര്‍ക്ക് ഉപകാരപ്രദമായി. അഞ്ചല്‍ പറഞ്ഞപോലെ, കണ്ണനുണ്ണി സജസ്റ്റ് ചെയ്തപോലെ വിദ്യാഭ്യാസ വിഷയത്തില്‍ നല്ലൊരു ചര്‍ച്ചയും തുടര്‍പ്രവര്‍ത്തനങ്ങളും സ്വാഗതാര്‍ഹം. കൈപ്പള്ളി ഇതിലെ അദ്ദേഹതിന്റെ വിശകലനങ്ങളും , കൂടുതല്‍ പഠനങ്ങളുമായി ഒരു പോസ്റ്റ് പ്ലാന്‍ ചെയ്യുന്നുണ്ടെന്ന് അല്‍പ്പം മുന്‍പ് കണ്ടപ്പോള്‍ സൂചിപ്പിക്കുകയുണ്ടായി.

  കൂടുതല്‍ വിഷയങ്ങളും, ക്രിയേറ്റീവും പ്രാ‍വര്‍ത്തികവുമായ ചര്‍ച്ചകളും തുടര്‍ന്നും ബൂലൊഗത്ത് വരട്ടെ എന്ന് ആശംസിക്കുന്നു.

  ReplyDelete
 106. ഇവിടെ എനിക്ക് എടുത്തു പറയാന്‍ തോന്നുന്ന കാര്യം, സ്വന്തം വാദഗതികള്‍ക്ക് എതിര്‍പ്പുകള്‍ വരുമ്പോള്‍ ഏതുവിധേനയും അതിനെ എതിര്‍ക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ അന്വേഷിക്കുന്ന പ്രവണതയാണു പലപ്പോഴും ചര്‍ച്ചകളില്‍ കണ്ടു വരാറുള്ളത്. അതില്‍ നിന്നു വ്യത്യസ്തമായി, പോസ്റ്റെഴുതുമ്പോള്‍ പ്രസ്തുത വിഷയത്തിലുണ്ടായിരുന്നതില്‍ നിന്ന് വ്യത്യസ്തമായ കാഴ്ച്ചപ്പാടിലേക്ക് താനെത്തിച്ചേരാന്‍ ഈ ചര്‍ച്ച വഴിവെച്ചിട്ടുണ്ടെന്ന് അഞ്ചല്‍ക്കാരന്‌ പറയുകയുണ്ടായി. Hats off to you Anchalkkaran...
  അതു തന്നെയാണിവിടെയുണ്ടായ ചൂടേറിയ ചര്‍ച്ചയുടെ വിജയവും. ഒട്ടേറെ കാര്യങ്ങള്‍ അറിയുവാനും അന്വേഷിക്കുവാനുമുള്ള അവസരം ഇതിലൂടെ ലഭിച്ചിട്ടുണ്ട്. തിരക്കിനിടയിലും എല്ലാ കമന്റുകളും ശ്രദ്ധയോടെ വായിച്ചു വന്ന എനിക്ക് അത് പറയാതെ വയ്യ. ഇത്തരം ചര്‍ച്ചകളും അന്വേഷണങ്ങളുമാവട്ടെ ബൂലോകത്തിന്റെ വ്യത്യസ്തത.
  അഞ്ചല്‍ക്കാരനും നമ്മുടെ ബൂലോകം പ്രവര്‍ത്തകര്‍ക്കും ചര്‍ച്ചയില്‍ സജീവമായവര്‍ക്കും സന്തോഷമറിയിക്കുന്നു.

  ReplyDelete
 107. എലിയെപ്പേടിച്ച് ഇല്ലം ചുടാൻ നടക്കുന്നത് കണ്ട് ചിരി വരുന്നു. സെക്യൂരിറ്റി ഇഷ്യൂസ് ഉണ്ടെങ്കിൽ അതിനു വേണ്ട പ്രികോഷൻസ് എടുക്കണം. കള്ളന്മാരും ഹാക്കർമാരും ഒക്കെ ലോകത്തെല്ലായിടത്തും ഉണ്ട്.

  ഈ പറഞ്ഞ വാദഗതികൾ ഒക്കെ ശരിയാണെങ്കിൽ നിങ്ങൾ ഒക്കെ ഇന്റർനെറ്റ് ബാങ്കിംഗ് പൂർണമായി ഉപേക്ഷിച്ചവരായിരിക്കും എന്നു കരുതുന്നു.

  പിന്നെ ഇന്ത്യയിലെ ഐടി സോഫ്റ്റ്വേറിൽ സായിപ്പിന്റെ പങ്കിനെക്കുറിച്ച് പറഞ്ഞത് കണ്ടു. കൈപ്പള്ളീ അതിനെക്കാളും കൂടുതൽ പങ്ക് സായിപ്പുണ്ടാക്കിയ സോഫ്റ്റ്വെയറുകളിൽ ഇന്ത്യക്കാരുടെ പങ്കാളിത്തം കാണും.

  ശാസ്തത്തെയും സാങ്കേതികവിദ്യയെയും പുരോഗതിയെയും എന്തെങ്കിലും ഒക്കെ കാരണം പറഞ്ഞ് എതിർക്കാൻ ആരെങ്കിലും കാണും എപ്പോഴും.

  എ.ടി.എം കാർഡ് ഇൻസെക്യൂർഡ് ആവാൻ കാരണമുണ്ടെന്നതിനാൽ എ.ടി.എം സെന്റർ എല്ലാം ഉപേക്ഷിച്ചാലോ :-/

  ReplyDelete
 108. ഈ പോസ്റ്റ് വായിക്കാന്‍ വൈകിപ്പോയി, എങ്കിലും എന്റെ അഭിപ്രായങ്ങള്‍ കൂടി കുറിച്ചിടുന്നു...
  ആദ്യമേ വോട്ടിങ്ങ് യന്ത്രങ്ങളുടെ ടെക്നോളജിയിലെ വിശ്വാസ്യത: ഇപ്പോഴത്തെ ടെക്‌നോളജിയില്‍ യന്ത്രത്തിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് ഇതുവരെ പറയത്തക്ക പ്രശ്നങ്ങളോ കൃത്രിമങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നാണ് അറിവ്. അഞ്ചല്‍ക്കാരന്‍ ആശങ്കപ്പെടുന്നത് പോലെ ഇരുപതോ ഇരുപത്തഞ്ചോ വര്‍ഷത്തിനു‌ശേഷം ആരെങ്കീലും ഈ ടെക്നോളജിയില്‍ കൃത്രിമത്തം കാണിക്കാന്‍ പ്രാഗത്‌ഭ്യം നേടിയേക്കാം, പക്ഷേ അപ്പോഴേക്കും അതിനെ മറികടക്കാനുള്ള സാങ്കേതിക വിദ്യയും വികസിച്ചുവെരുമെന്നാണ് എന്റെ വിശ്വാസം. അതിന് ഏറ്റവും നല്ല ഉദാഹരണമാണ് സര്‍വ്വസാധാരണമായ ATM കാര്‍ഡുകളില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് വരെ വെറും മാഗ്നറ്റിക്ക് സ്ട്രിപ്പ് മാത്രം ഉണ്ടായിരുന്ന കാര്‍ഡുകള്‍ ക്ളോണ്‍ ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ചിപ്പ് വെച്ച കാര്‍ഡുകളിലൂടെ ആ പ്രശ്നം മറികടന്നില്ലേ. കുറച്ച് കാലം കഴിയുമ്പോള്‍ ആ ടെക്നോളജിയും ഔട്ഡേറ്റഡ് ആകുമായിരിക്കും, പക്ഷേ പുതിയ ടെക്നോളജികള്‍ വന്നുകൊണ്ടേയിരിക്കും. അതുകൊണ്ട് തന്നെ വോട്ടിങ്ങ് യന്ത്രത്തിന്റെ കാര്യത്തിലും ഇരുപതോ ഇരുപത്തഞ്ചോ വര്‍ഷത്തിനു‌ശേഷം എന്താകുമെന്നോര്‍ത്ത് ആശങ്കപ്പെടേണ്ടതില്ലെന്ന് തോന്നുന്നു.

  ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts