ചെറായി മീറ്റിനോടനുബന്ധിച്ചു ഇറക്കിയ മീഡിയ റിലീസില്‍ നിന്നും :
എഴുത്തുകാരും വായനക്കാരും തമ്മില്‍ നേരിട്ട് സംവേദനം സാധ്യമാവുന്നു എന്നുള്ള വസ്തുതയാണ് ബ്ലോഗിനെ മറ്റു മാദ്ധ്യമങ്ങളില്‍ നിന്നും വേര്‍തിരിച്ചു നിര്‍ത്തുന്നത്. തങ്ങളുടെ അഭിപ്രായങ്ങള്‍ ആരുടേയും മുഖവും ഇഷ്ടവും നോക്കാതെ ധൈര്യമായി സമൂഹ മനസ്സാക്ഷിക്കു മുന്നില്‍ പ്രകടിപ്പിക്കാം എന്ന യഥാര്‍ത്ഥ മാധ്യമ സ്വാതന്ത്ര്യമാണ് ബ്ലോഗിന്റെ മുഖ മുദ്ര . വാര്‍ത്തകളും സംഭവങ്ങളും വിശകലനങ്ങളും പക്ഷപാതപരമായിപ്പോകാതിരിക്കാന് ഇത് സഹായിക്കുന്നു. തമസ്കരിക്കപ്പെട്ട വാര്‍ത്തകള്‍ ലോകത്തെ അറിയിക്കാന്‍ ബ്ലോഗ് എന്ന മാധ്യമം ലോകത്തെമ്പാടും ശക്തമായി ഉപയോഗപ്പെടുത്തി വരുന്നുണ്ട്. ഇത് വെറും ഗ്രൂപ്പല്ല മറിച്ച് സമ്പൂര്‍ണ്ണ മാധ്യമ സ്വാതന്ത്ര്യത്തിന്റെ താക്കോലാണ്.



ഇന്റര്‍നെറ്റില്‍ സൗജന്യമായി ലഭ്യമാകുന്ന വെബ്പേജിലൂടെ നിങ്ങള്‍ക്ക് ഏറെ താത്പര്യമുള്ള വിഷയത്തില്‍ മൗലികവും സ്വതന്ത്രവുമായ ആശയ പ്രകടനങ്ങള്‍ നടത്തുന്ന മാധ്യമരീതിയാണ് ബ്ലോഗിംഗ്. ബ്ലോഗിന് ഒരു പ്രത്യേക ഘടനയില്ല എന്നു പറയാം. ഒരു ഡയറി എഴുതുന്നതുപോലെ തനിക്കു ചുറ്റുമുള്ള എന്തിനെപ്പറ്റിയും ഉള്ള ആശയങ്ങള്‍ പങ്കുവയ്ക്കാം. പുതിയ പാചകക്കുറിപ്പാകാം, കഴിഞ്ഞ ദിവസത്തെ കളിയില്‍ സച്ചിന്റെയോ ദ്രാവിഡിന്റെയോ പ്രകടനത്തെക്കുറിച്ച് നിങ്ങളുടെ കമന്റാകാം, വായിച്ച കൃതിയുടെ സാഹിത്യാസ്വാദനമാകാം, ഇനി ഭാഷാപഠനത്തിനുള്ള, ശൈലിയെ മനസ്സിലാക്കാനുള്ള ബ്ലോഗാകാം, ഫാഷന്‍ ട്രെന്‍ഡുകളെപറ്റിയാകാം, സാമൂഹിക പ്രവര്‍ത്തനമാകാം ഇങ്ങനെ വിഷയവൈവിധ്യം കൊണ്ടും ആശയസമ്പുഷ്ടതകൊണ്ടും ബ്ലോഗുകള്‍ വ്യവസ്ഥാപിത മാധ്യമ ഘടനയില്‍നിന്നും മാറിനിന്നുകൊണ്ട് ശക്തമായ സാന്നിദ്ധ്യം അറിയിച്ചുകഴിഞ്ഞു. ഒപ്പം വായനക്കാരുടെ പ്രതികരണങ്ങള്‍ അപ്പപ്പോള്‍ തന്നെ ലഭിക്കുകയും ചെയ്യും. വെബ് ബ്ലോഗുകള്‍ എന്ന ഓണ്‍ലൈന്‍ മാധ്യമ സാധ്യതയുടെ വരവോടെ ശരാശരി വ്യക്തിക്കുപോലും ലോകത്തിന്റെ തന്നെ ചിന്തയെ സ്വാധീനിക്കുന്ന രീതിയില്‍ ഒട്ടും പണചിലവില്ലാതെ മാധ്യമ പ്രവര്‍ത്തനം നടത്താമെന്നത് ഇന്റര്‍നെറ്റ് സാങ്കേതിക വിദ്യ പകര്‍ന്നു തരുന്ന അനവധി സാധ്യതകളില്‍ ഒന്നുമാത്രമാണ്.
ലോകത്തിന്റെ ഏത് കോണില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന മാധ്യമത്തിനും അതിന്റേതായ എഡിറ്റോറിയല്‍ നയമുണ്ടാകും, തത്ഫലമായി എഡിറ്ററുടെ അന്തിമ തീരുമാനത്തിന് വിധേയമായി ആകും പ്രസ്തുത ലേഖനം വെളിച്ചം കാണുക. പ്രിന്റ്/ടെലിവിഷന്‍ മാധ്യമത്തിന് കാണാനാകുന്ന ഒരു സാമൂഹിക രാഷ്ട്രീയ സാഹചര്യത്തിനുള്ളില്‍ നിന്നാണ് എഡിറ്റര്‍ രചനകളുടെ തിരഞ്ഞെടുപ്പ് നടത്തുന്നത്. ഇത് പ്രത്യക്ഷത്തില്‍ എഴുത്തുകാരുടെ സ്വാതന്ത്ര്യത്തിലും പരോക്ഷമായി വായനക്കാരുടെ അറിയാനുള്ള സ്വാതന്ത്ര്യത്തിലുമുള്ള അദൃശ്യമായ കടന്നുകയറ്റമാണ്. എന്നാല്‍ ആര്‍ക്കും, ആരോടും ചോദിക്കാതെ ഒരു എഡിറ്ററുടെയും ഇടപെടലുകളില്ലാതെ ജനാധിപത്യം നല്കുന്ന പൂര്‍ണ സ്വാതന്ത്ര്യം ഉപയോഗിച്ചുതന്നെ, താരതമ്യേന ചിലവുകുറഞ്ഞ രീതിയില്‍ എഴുതി ആശയപ്രകാശനത്തന്റെ പുത്തന്‍വഴി തേടാമെന്നത് ബ്ലോഗിന്റെ മേന്മയാകുന്നു. ആവിഷ്കാര സ്വാതന്ത്ര്യവും അഭിപ്രായ രൂപീകരണവും തനത് ശൈലികള്‍ വിട്ട് പുതിയ പാതകളിലൂടെ നേടി ബ്ലോഗുകള്‍ പരമ്പരാഗത മാധ്യമത്തിന് വെല്ലുവിളിയാകുന്നു.
ബ്ലോഗിംഗ് സവിശേഷരീതിയില്‍ മാറ്റിയത് ഇലക്ട്രോണിക് മാധ്യമരംഗത്തെയാണ്. മുഖ്യധാരയിലുള്ള മാധ്യമങ്ങള്‍ 'നിര്‍മിച്ചു' പുറത്തിറക്കുന്ന വാര്‍ത്തകളുടെ എതിര്‍ദിശയില്‍ സഞ്ചരിക്കുന്നുവെന്നതാണ് ബ്ലോഗിംഗിന്റെ സ്വീകാര്യത വര്‍ധിപ്പിക്കുന്നത്.പൊതുമാധ്യ രംഗത്തെ ചര്‍ച്ചാവിഷയങ്ങള്‍, എക്സിക്ല്യൂസീവുകള്‍ എന്നിവയെല്ലാം മിക്കവാറും മാധ്യമമുടമയോ മുതിര്‍ന്ന പത്രപ്രവര്‍ത്തകരോ തീരുമാനിക്കുന്നവയോ നയിക്കുന്നവയോ ആണ്. ചര്‍ച്ചയുടെ പോക്കും പരിസമാപ്തിയുമൊക്കെ ഒരു നാടകം പോലെ കുറഞ്ഞപക്ഷം ചില വായനക്കാര്‍ക്കെങ്കിലും തോന്നുന്നത് സ്വാഭാവികം. ഒരു പക്ഷേ മാധ്യമത്തിന്റെ ഈ ബലഹീനത തന്നെയാണ് ബ്ലോഗിന്റെ ശക്തിയും.
അച്ചടി പത്രങ്ങളും ദൃശ്യമാദ്ധ്യമങ്ങളും പത്ര ധർമ്മം മറന്നു വെറും കച്ചവട മാദ്ധ്യമങ്ങൾ ആയി അധപതിച്ചുകൊണ്ടിരിക്കുകയാണെന്നുള്ളതു് പറയാതെ തന്നെ അറിയാമല്ലോ.
“സിയാബ്” എന്ന വ്യക്തിയെ കുറിച്ചു നമ്മുടെ ബൂലോകം എന്ന blogൽ വന്ന അന്വേഷണ കുറിപ്പ് വളരെ പ്രാധാന്യം അർഹിക്കുന്നു. മലയാള പത്രങ്ങൾക്ക് കഴിയാത പോയ കർമ്മം ബ്ലോഗുകൾ അതി സമർത്ഥമായി നിർവഹിച്ചിരിക്കുന്നു എന്നതിനു് ഒരു നല്ല ഉദാഹരണം കൂടിയാണു്.
തട്ടിപ്പുകാരും, കെട്ടുകഥകളും ധാരാളം ഉണ്ടാകാറുണ്ടു്. അവയെല്ലാം വാർത്തയായി അവതരിപ്പിക്കുമ്പോൾ ജനങ്ങൾ കബിളിക്കപ്പെടുകയാണു്.
പത്രങ്ങൾക്ക് കഴിയാത പോയതു് on-line മാദ്ധ്യമങ്ങൾ നിരവഹിച്ചു തുടങ്ങി
ബ്ലോഗർമാരാണു് ഇത്രമാത്രം തെളിവുകൾ ശേഖരിച്ചു് ജനങ്ങളുടെ മുന്നിൽ കൊണ്ടു വന്നതു്. അതു് സ്വതന്ത്ര മാദ്ധ്യമങ്ങളുടേയും വിനമയത്തിന്റേയും മുന്നേറ്റം തന്നെയാണു്.
പത്രങ്ങള്‍ പൈങ്കിളി വാര്‍ത്തകള്‍ സൃഷ്ടിക്കുകയോ അല്ലെങ്കില്‍ വാര്‍ത്തകള്‍ പൈങ്കിളി ആക്കുകയോ ചെയ്യുന്ന ഇക്കാലത്ത് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് വാര്‍ത്തകളെ വസ്തുതാധിഷ്ഠിതമാക്കാനും അത് വഴി അച്ചടി-ദൃശ്യമാധ്യമങ്ങളെ ശരിയായ ദിശയിലേക്ക് നയിക്കാനും കഴിയും. ബ്ലോഗിന്റെ പുതിയ സാധ്യതകളിലേക്കാണ് “നമ്മുടെ ബൂലോകം” വിരല്‍ ചൂണ്ടുന്നത്. അത് വ്യക്തമാക്കുകയാണ് കൈപ്പള്ളിയുടെ പോസ്റ്റിന്റെ ഉദ്ദേശ്യം സിയാബ് പ്രശ്നം ഇവിടെ ഒരു നിമിത്തം മാത്രം.

മണി
വാര്‍ത്ത ഇട്ടതിനു ശേഷം അത് തെറ്റാണെന്നു മനസ്സിലായാലുള്ള ലേഖകരുടെയും പത്രത്തിന്റെയും ഉരുണ്ട് കളിയാണ്.
ഹന്നാൻ ബിന്ത് ഹാഷിം ന്റെ വാര്‍ത്ത മാതൃഭൂമിയില്‍ വന്നതിനുശേഷം ആ വാര്‍ത്ത തെറ്റാണെന്ന് അറിയിക്കാന്‍ ആയിരത്തോളം ഇ മെയില്‍ കിട്ടി എന്നാണ് മാതൃഭൂമിയില്‍ ജോലി നോക്കുന്ന സുഹൃത്ത് എന്നോട് പറഞ്ഞത്. എന്നാല്‍ അവര്‍ ക്ഷമാപണം നടത്തിയോ എന്നെനിക്കറിയില്ല.
കേരളത്തില്‍ അഗ്നി പര്‍വതം ഉണ്ടായ വാര്‍ത്ത പണ്ടൊരിക്കല്‍ പത്ര മുത്തശ്ശി പ്രസിദ്ധപ്പെടുത്തിയിരുന്നു. ആ വാര്‍ത്ത വന്നതിനുശേഷം അത് തെറ്റാണെന്ന് കാര്യ കാരണ സഹിതം അധികാരപ്പെട്ടവര്‍ അറിയിച്ചെങ്കിലും സ്വ.ലേ അഗ്നി പര്‍വത പ്രതിഭാസത്തില്‍ ചുറ്റിക്കളിച്ചു തന്നെ നിന്നു.
1996 ബാച്ചിലെ എന്റെ മേല്‍ നോട്ടത്തില്‍ വിദ്യാര്‍ഥികള്‍ ചെയ്ത ഒരു സ്റ്റുഡന്റ് പ്രൊജക്റ്റ് (powered wheel chair) കോളേജില്‍ തുരുമ്പെടുത്ത് കിടന്നത് 2001 ബാച്ചിലെ മടിയന്മാരായ ചില വിദ്യര്‍ഥികള്‍ വൃത്തിയാക്കി നല്ല രീതിയില്‍ പെയിന്റടിച്ച് പത്രക്കാരുടെ മുന്നില്‍ പ്രദര്‍ശിപ്പിച്ചു. അത് ഒരു നാലു കോളം വാര്‍ത്തയായി ഹിന്ദുവില്‍ വന്നു. രസകരമായ ഒന്ന്, ആ വാര്‍ത്തയില്‍ ഉണ്ടായിരുന്നത്: ഈ വീല്‍ ചെയര്‍ നിര്‍മ്മിക്കാനുള്ള പ്രചോദനവും സാങ്കേതിക സഹായവും കിട്ടിയത് വിദ്യാര്‍ഥികളിലൊരാളുടെ പിതാവില്‍ നിന്നായിരുന്നത്രേ.
ആ പ്രൊജക്റ്റ് 1996ല്‍ ചെയ്ത കുട്ടികളിലൊരാള്‍ (ഇപ്പോള്‍ യു എസിലാണ്) തെളിവു സഹിതം ഹിന്ദുവിലേക്ക് എഴുതി എങ്കിലും ആ വാര്‍ത്ത യുടെ നിജ സ്ഥിതി ആരായാന്‍ അവര്‍ തയ്യാറായില്ല.
തീര്‍ച്ചയായും ബ്ലോഗേഴ്സിന്/ ബ്ലോഗ് പത്രത്തിന് ഇത്തരം അബദ്ധ ജടിലമായ വാര്‍ത്തകളിലെ തെറ്റുകള്‍ വേഗത്തില്‍ ചൂണ്ടിക്കാട്ടാനാവും; കാരണം അവര്‍ ധാന്യമണികള്‍ക്ക് വേണ്ടിമാത്രമല്ല എഴുതുന്നത്.
ബ്ലോഗ് വെറും ഗ്രൂപ്പല്ല മറിച്ച് സമ്പൂര്‍ണ്ണ മാധ്യമ സ്വാതന്ത്ര്യത്തിന്റെ താക്കോലാണ്.
ReplyDeleteബ്ലോഗ്ഗേര്‍സിന് പല ഗ്രൂപ്പുകളും,കൂട്ടായ്മകളും ഉണ്ടെങ്കിലും പല സ്ഥലങ്ങളിലും അനൌപചാരികമായി ബ്ലോഗ് സംഗമങ്ങള്‍ നടക്കാറുണ്ടെങ്കിലും, ബ്ലോഗിന്റെ ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് ഒരു ഔപചാരിക സംഘടന ബ്ലോഗ്ഗര്മാരുടേതായിസംഘടിപ്പിക്കണം എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. ഇന്നത്തെ നിലയില്‍ അത്തരം ഒരു സംരംഭത്തിന് മുന്‍കൈ എടുക്കാന്‍ നമ്മുടെ ബൂലോകത്തിന് കഴിയും എന്ന് എനിക്ക് ഉറപ്പുണ്ട്. ഈ അഭിപ്രായം പരിഗണിക്കണമെന്ന് ഞാന്‍ നമ്മുടെ ബൂലോകം പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിക്കുന്നു.
ReplyDeleteസ്വാതന്ത്യ്രമാണ് ബ്ളോഗിംഗിണ്റ്റെ ശക്തി.. മുന്‍ നിര എഴുത്തുകാരുമായി കിടപിടിക്കാന്‍ കഴിയുന്ന മികവുറ്റ കൃതികള്‍ ബ്ളോഗില്‍ കാണാന്‍ കഴിയുന്നു. എങ്കിലും മറ്റു മാധ്യമങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍ ബ്ളോഗ് വായനക്കാര്‍ കുറവാണ്.. ബ്ളോഗ് എന്താണെന്ന് അറിയാത്ത എത്രയോ ആളുകള്‍ ഉണ്ട്..മാത്രവുമല്ല ബൂലോകത്തെ പല നല്ല കൃതികളും ആരും ശ്രദ്ധിക്കാതെയും പോകുന്നു. എല്ലാ പോസ്റ്റുകളും അഗ്രികളില്‍ എത്തുന്നില്ല.. അഗ്രികളെക്കുറിച്ച് അറിയാത്ത ബ്ളോഗര്‍മാരും നിരവധി.. ഒരു പരിഹാരം കാണേണ്ടതുണ്ട്..
ReplyDeleteപ്രവാസി എന്ന പ്രയാസി യുടെ കമന്റിനു താഴെ എന്റേയും ഒരു കയ്യൊപ്പ്
ReplyDeleteഅതെ ബ്ലോഗെഴുത്തുകാര്‍ക്കും വേണം ഒരു സംഘടന.അതു മാത്രമേ ഇനി ബാക്കിയുള്ളു.ആഴ്ചയില്‍ രണ്ട് ഹര്‍ത്താലും കരിവാരവും കോലം കത്തിക്കലുമായി നമുക്കു ജോറാക്കാം.ഇതിനിടക്ക് സമയം കിട്ടുകയാണെങ്കില്‍ ഓരോ പോസ്റ്റുകളും പോസ്റ്റാം.പ്രസിഡന്റിനേയും സെക്രട്ടറിയേയും മറ്റു ഭാരവാഹികളേയും ഉടന്‍ തിരഞ്ഞെടുക്കുക.
ReplyDelete