വെബ് വാണിഭം !

നമ്മുടെ ബൂലോകത്തില്‍ സിറ്റിസണ്‍ ജേര്‍ണലിസം എന്ന പുതിയ പംക്തി തുടങ്ങുന്നു. ഇതില്‍ മറ്റു പേരുകളിലോ സ്വന്തം പേരിലോ ഏത് ബ്ലോഗര്‍ക്കും വിവരങ്ങള്‍ എഴുതാം. പക്ഷെ ബ്ലോഗര്‍മാരുടെ യഥാര്ത്ത മെയില്‍ ഐ ഡി യില്‍ നിന്ന് അയക്കുന്ന മാറ്റര്‍ മാത്രമേ പ്രസിദ്ധീകരിക്കൂ. നമ്മുടെ ബൂലോകവും പ്രസ്തുത വിഷയത്തില്‍ അന്വേഷണം നടത്തി സാധൂകരിക്കുന്നതായിരിക്കും. അതിനാല്‍ അയച്ചു തന്ന മാറ്റര്‍ പ്രസിദ്ധീകരിക്കാന്‍ അല്‍പ്പം സമയം എടുത്തേക്കാം. പ്രസിദ്ധീകരിക്കാത്തവ കാര്യ കാരണ സഹിതം വിശദീകരിക്കുന്നതായിരിക്കും. ഞങ്ങളുടെ പത്രാധിപ സമിതിയില്‍ അറുപതു അറുപതു ശതമാനം വോട്ട് ലഭിചെന്കില്‍ മാത്രമേ സിറ്റിസണ്‍ ജേര്‍ണലിസം പ്രസിദ്ധീകരണ യോഗ്യമാവുകയുള്ളൂ.


വെബ്‌ വാണിഭം ഇ മെയില്‍ വഴി മാര്‍ക്കറ്റിംഗ്


Hello
it give me a great pleassure to write you i was browsing when i came across your contact and something touched me to contact you i will be very happy to be in communication with you if you will have the desire with me so that we can get to know each other and see what happened in future.i will be very happy if you can write me through my
email(anitaXXXX@yahoo.com) for me to tell you more about my self and give you my picture for a good start. i will be waiting to hear from you . have a blessed day.
from Anita


മുകളില്‍ നല്‍കിയിരിക്കുന്ന മെയില്‍ വായിച്ചിട്ട് വായനക്കാര്‍ക്ക് എന്തെങ്കിലും തോന്നുന്നുണ്ടോ?

എന്തൊക്കെയോ വശപ്പിശക് എവിടെയെക്കെയോ തോന്നുന്നു അല്ലെ ? ഇ മെയില്‍ ഐഡികള്‍ വ്യാപകമായി തുറന്നു നല്‍കുന്ന രണ്ടു ഇന്റര്‍നെറ്റ്‌ വിഭാഗങ്ങള്‍ ആണ് ഓര്‍കുട്ടും ബ്ലോഗ്ഗിങ്ങും. പലരും തങ്ങളുടെ മെയില്‍ ഐ ഡികള്‍ പരസ്യമായി കൊടുക്കാറില്ല എങ്കിലും തങ്ങളുടെ സുഹൃദ് വലയത്തില്‍പ്പെട്ട വര്‍ക്കു ഇമെയിലില്‍ ഗ്രൂപ്പ്‌ മെസ്സേജുകള്‍ വിടുമ്പോള്‍ ഇ മെയില്‍ ഐ ഡി കള്‍ വ്യാപകമായി പരസ്യപ്പെടുകയാണ് ചെയ്യുന്നത്. ഇതിനു ഒരു പരിഹാരമായി bcc ഓപ്ഷന്‍ മെയില്‍പ്രൊവൈഡര്‍ നല്‍കിയിട്ടുണ്ടെങ്കിലും മിക്കവാറും അതാരും ഉപയോഗിച്ച് കാണുന്നുമില്ല.

ബ്ലോഗു വായനക്കാരില്‍ അധികവും ബ്ലോഗ്ഗേഴ്സ് ആണെന്ന് കരുതിയെങ്കില്‍ നമുക്ക് തെറ്റ് പറ്റി എന്ന് തന്നെ പറയാം. പല ബ്ലോഗുകളിലൂടെയും അഗ്രികളിലൂടെയും സഞ്ചരിച്ചു ചിലര്‍ നമ്മുടെ മെയില്‍ ഐ ഡി കള്‍ കൈവശ്യപ്പെടുത്തുന്നു. പിന്നെയാണ് അവരുടെ മാര്‍ക്കറ്റിംഗ് തന്ത്രം ആരംഭിക്കുന്നത്. മേല്‍ കാണിച്ച മെയില്‍ നമ്മുടെ ബൂലോകത്തിന് വന്നിട്ടുള്ളതാണ്. ഇതോ ഇതിനോട് സാദൃശ്യമുള്ളതോ ആയ മെയിലുകള്‍ മിക്കവാറും പല വായനക്കാര്‍ക്കും ഒരു പക്ഷെ കിട്ടിയിരിക്കാം. മേല്‍ പറഞ്ഞിരിക്കുന്ന മാര്‍ക്കറ്റിംഗ് തന്ത്രം എന്തെന്നാല്‍, മുകളില്‍ കാണുന്ന മാതിരി നിര്‍ദ്ദോഷം എന്ന് തോന്നുന്ന ഒരു മെയില്‍ ആദ്യം അവര്‍ അയക്കുന്നു. ഇതിനു വെറുതെയെങ്കിലും മറുപടി നല്‍കാന്‍ നമ്മള്‍ പോയാല്‍ അകപ്പെട്ടത് തന്നെ.

പിന്നീട് പല മെയില്‍ ഐ ഡികളില്‍ നിന്നും നമുക്ക് ഓഫറുകള്‍ വന്നെത്തുകയായി. അതായത്‌ 'ഇര' യെത്തെടി വമ്പന്‍ മത്സ്യങ്ങള്‍ ഓടിയെത്തുന്നു എന്ന് തന്നെ പറയാം. കാരണം ഇതില്‍ തല്പ്പരാനായിട്ടാണല്ലോ ഒരുത്തന്‍ എത്തിയിരിക്കുന്നത് എന്ന് അവര്‍ വിചാരിക്കുന്നു. ഇത്തരത്തില്‍ അവരെ കെണിയില്‍ കുടുക്കിയ ഒരാളെ ഇവിടെ പരിചയപ്പെടുത്താം . പേര് പൗലോസ്‌. പക്ഷെ പൌലോച്ചനാരാ മോന്‍.............മെയിലിനു പുറകെ പോയ പൌലോച്ചനു കിട്ടിയ വിവരങ്ങള്‍ കൂടെ ആകട്ടെ ഇനി. കുറച്ചു മെയിലുകളും ചിത്രങ്ങളും.

From: roby
Date: Sun, Sep 13, 2009 at 2:00 PM
Subject: hello paul
To: paulosempallath@gmail.comhow are you these are some photos . i can not send all photos of the girls hope you under stand . i
have to keep some girls identity safe . you can meet them in person . we will yougirls you want when you come

From: Paulose Mathew
Date: Tue, Sep 15, 2009 at 2:26 PM
Subject: Escort In Cochin
To: robyxxxx@gmail.com


Dear Roby,


Sorry for my late reply. I was busy with my meetings and other some social commitments. I really appreciate your quick response to my requested assistance.

I am very sorry to inform you that I am not interested any of the ladies which you forwarded to
me because all of them are fair colour with high profile. I like little blackish ladies, and pure desi womans. Those womans are look like NRE ladies. You don;t worry about money, If you provide the ladies which I like I will give some additional money too. Because I had connection with those type ladies in my social life and not interested in that type escorts.

Before you told me that you will provide ladies in your resort. If that resort provide much privacy to me, i want to think on that way too. So can I get the website address of that resort? I want to book the rooms by online, instead of direct reservation to secure my privacy.

your quick response will be highly appreciated.


Best Regards,Paulose Mathew

From: roby
Date: Tue, Sep 15, 2009 at 9:01 PM
Subject: hello Mr paulose
To: paulosempallath


how are you?

OK you want little blackish and Desi girls . no problem .i can do that . our resort is near alappuzha it is very safe and it is a private
beach resort . with cottages . the rate for cottage is 3500/- and for the girl is 30k . call 94XXXXXX71.

inform me when you need service .


ok bye

ഇത്തരം കുറെ മെയിലുകള്‍ പല ഐ ഡികളില്‍ നിന്നും നമ്മുടെ പൌലോച്ചനു ലഭിച്ചു. ഇതില്‍ ഒരു മെയിലില്‍ മറ്റൊരു വെബ്‌ സൈറ്റിന്റെ വിലാസമാണ് ലഭിച്ചത്. ആ സൈറ്റില്‍ ചെന്നെത്തിയ പൌലോച്ചന്‍ ഞെട്ടിപ്പോയി. നമ്മുടെ കൊച്ചു കേരളത്തില്‍ നിന്നും ധാരാളം പരസ്യങ്ങള്‍.
അതിങ്ങനെ .........


Region: Cochin (kottayam)

Description: I am providing female escort service in Cochin and Bangalore .I offer short service and full night service.For a full night service rates starts from 20k to 2 lakhs. we have housewife , college girls ,models , air hostess and actress etc .

please note we do not have any website . some people are using our good name to promote there business . the only way to contact me is through my email id robyxxxx@gmail.com


Let me know when and were you need the service, and send me your mobile number

Thanks

**************************

Region: Cochin (kerala)

Description: "BEST SERVICE " in the city call 09XXXXXX60


**************************

Region: Cochin

Description: looking for real pleasure from ladies only in any age. ready to travel all over in kerala. just for pleasure. sure i can make u happy.

**************************

Region: Cochin (kottayam/)

Description:ready to heare the personal sorrows of your family life iam not offering any solutions for your problems but to be a good lissener for you, by shairing your felings you can melt down your mind by yourself. (iam not a priest or a divine man)


**************************
Region: Cochin (cochin)

Description: best service in the city (9036XXXX21)

**************************ഇവയെക്കുറിച്ച് കൂടുതല്‍ ഞങ്ങള്‍ വിശദീകരിക്കുന്നില്ല. വെബ്‌ ദുനിയയില്‍ വന്ന ഒരു വാര്‍ത്താ ശകലം ഇതാ.....


നേരത്തെ കോളേജ് വിദ്യാര്‍ത്ഥിനികളേയും സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരികളേയും ചാക്കിട്ടു പിടിച്ചിരുന്ന പെണ്‍‌വാണിഭ സംഘം വീട്ടമ്മമാരേയും വലയില്‍ കുടുക്കിയിരിക്കുന്നു എന്നതിന്‍റെ വ്യക്തമായ സൂചനയാണ് കുടമാളൂരിലെ പെണ്‍‌വാണിഭ സംഘത്തിന്‍റെ അറസ്റ്റ്. ഭര്‍ത്താക്കന്‍‌മാര്‍ വിദേശത്തുള്ള സുന്ദരിമാരാണ് ഇത്തരം സംഘത്തിന്‍റെ കെണിയില്‍പ്പെടുന്നത്. READ MOREഈ ഓഡിയോ കൂടി ശ്രദ്ധിക്കൂ...ഇത് പൌലോച്ചന്‍ ബൂക്കിങ്ങിനു വേണ്ടി എന്ന വ്യാജേനെ മേല്‍ പ്രദിപാദിച്ച വെബ്‌ സൈറ്റിലെ ചില നമ്പരുകളില്‍ വിളിച്ചപ്പോള്‍ ലഭ്യമായ വിവരങ്ങള്‍ ആണ്. ഇവയില്‍ പല സ്ഥാപനങ്ങളുടെയും ഹോട്ടലുകളുടെയും സിനിമ - സീരിയല്‍ നടിമാരുടെയും പേര്‍ പരാമര്ശിച്ചിരുന്നതിനാല്‍ എഡിറ്റ്‌ ചെയ്താണ് തയ്യാറാ ക്കിയിട്ടുള്ളത്. പല നമ്പരുകളില്‍ വിളിച്ചാലും മിക്കവാറും ഒരാള്‍ തന്നെയാണ് ഫോണ്‍ എടുക്കുന്നതും.കേരളത്തില്‍ നിന്നും പെണ്‍വാണിഭം തുടച്ചു നീക്കുക എന്നുള്ള ലക്ഷ്യമൊന്നും ഇതു വഴി നമ്മുടെ ബൂലോകത്തിന് ഇല്ല .
പിന്നെ കേരളത്തിലെ കപടസദാചാരവും, അടക്കിപിടിച്ചതും തൃപ്തിതരാത്തതുമായ കാമചിന്തകളും, പരസ്പരം മനസ്സിലാക്കാത്ത ദമ്പതികളുമുള്ള കാലത്തോളം ഇതെല്ലാം കേരളത്തില്‍ കാണാം.അപൂര്‍വ്വമായി ചില പുരുഷന്മാരും സൌജന്യ സേവനം നടത്തുന്നു. സകുടുംബം വിദേശത്തു താമസിക്കുന്നവരില്‍ നിന്നും ഇടയ്ക്കിടയ്ക്ക് ചില 'വീട്ടമ്മ' മാര്‍ മാത്രം ഇറക്കുമതി ചെയ്യപ്പെടുന്നതിന്റെ രഹസ്യവും മറ്റൊന്നായിരിക്കില്ല.

ആദ്യം മെയില്‍ അയക്കുമ്പോള്‍ തല്പ്പരരായി സമീപിക്കുന്നവരോട് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുന്നു എന്നല്ലാതെ കത്തിയോ ഭീഷണിയോ ഇതിന്റെ പുറകില്‍ ഇല്ലായിരിക്കാം. പ്രവാസികള്‍ അധ്വാനിചെടുക്കുന്ന ലക്ഷങ്ങള്‍ ഈ വഴിക്കും വഴിമാറുന്നുണ്ടാവാം. ആറു മാസം കൂടുമ്പോള്‍ നാട്ടില്‍ എത്തുമായിരുന്ന ഒരു തെക്കന്‍ കേരള പ്രവാസിയെക്കുറിച്ചു ഒരു കഥയുണ്ട്. സംഭവം സത്യം എന്ന രീതിയില്‍ആണ് ഇതു പ്രചരിച്ചത് എങ്കിലും ഒരു കഥ എന്ന് പറയാന്‍ മാത്രമാണ് 'നമ്മുടെ ബൂലോകം' ഇഷ്ടപ്പെടുന്നത്. കഥ ഇങ്ങനെ : വിവാഹം കഴിഞ്ഞു പോയ പ്രവാസി എല്ലാ ആറു മാസം കൂടുമ്പോഴും നാട്ടില്‍ വന്നു കുറച്ചു നാള്‍ നിന്നു മടങ്ങും. പക്ഷെ ഇതിനിടയ്ക്ക് ഒരു ചുറ്റിക്കളി ഉണ്ട്. വീട്ടില്‍ എത്തിചെരുമെന്നു പറയുന്നതിന് രണ്ടു മൂന്നു ദിവസം മുന്നേ ആള്‍ കൊച്ചിയില്‍ ഇറങ്ങും. ഇവിടെ നിന്നുംഒരു കക്ഷിയെയും ഒപ്പിച്ചു നേരെ വടക്കന്‍ കേരളമോ, ഊട്ടി - മൂന്നാറോ കറങ്ങും. ഏജന്‍സി തങ്ങളുടെ സ്ഥിരം കസ്ടമാര്‍ക്ക് വേണ്ട കക്ഷിയെ സംഘടിപ്പിച്ചു വച്ചിരിക്കും. പക്ഷെ ഒരിക്കല്‍ വരാമെന്ന് പറഞ്ഞതിന് ഒരാഴ്ച മുന്നേ തന്നെ കക്ഷിക്ക് കേരളത്തില്‍ എത്തെണ്ടതായി വന്നു. ഏജന്‍സിക്ക് പെട്ടെന്ന് ആളെ സംഘടിപ്പിക്കാന്‍കഴിഞ്ഞില്ല. അങ്ങനെ അദ്ദേഹത്തെ മൂന്നാറിലേക്ക് പറഞ്ഞു വിട്ടു. പിറ്റേന്ന് ഒരു പുത്തന്‍ ഇറക്കുമതി റൂമിലേക്ക്‌ എത്തിച്ചേക്കാം എന്നും ഏജന്‍സി പറഞ്ഞത്രേ. പറഞ്ഞതു പോലെ ഏജന്‍സി വാക്കു പാലിച്ചു. മൂന്നാറില്‍ പുതിയ ഇറക്കുമതി എത്തി. ഹോട്ടല്‍ റൂമിന്റെ വാതില്‍ തുറന്ന പ്രവാസിയും ഇറക്കുമതിയും ഒരേപോലെ ഞെട്ടി. ഭാര്യയും ഭര്‍ത്താവും. അവിടെ നിന്നും പോയ പ്രവാസി ആറു കൊല്ലമായിട്ടും പിന്നെ നാട്ടില്‍ തിരിച്ചെത്തിയില്ലത്രേ. നാടു വിട്ടു പോയ ഭര്‍ത്താവിന്റെ അഭാവത്തില്‍ ഭാര്യ സ്വന്തം അധ്വാനത്താല്‍ ജോലി ചെയ്തു നല്ല രീതിയില്‍ ജീവിക്കുന്നതായി കഥ.മുഖ്യധാരാ മാധ്യമങ്ങളിലെ സ്ഥിരം വാര്‍ത്തയാണ് ഇതെന്നും അതിനാല്‍ ബ്ലോഗില്‍ ഇതവതരിപ്പിക്കുന്നതിനു പുതുമയില്ലെന്നും പലരും വാദിച്ചേക്കാം. ഞങ്ങള്‍ തര്‍ക്കിക്കുന്നില്ല. ഈ വിഷയം ഒരു പക്ഷെ കാലാ കാലങ്ങള്‍ക്കു മുന്‍പേ ഉടലെടുത്ത ഒന്നായിരിക്കാം. മാംസ വ്യാപാരം ഹൈ ടെക് ആയിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്നവര്‍ ഒരു മുന്‍ കരുതലോടെ മാത്രം മെയിലുകളെ സമീപിക്കുക എന്ന വിവരം അറിയിക്കുന്നതിനു വേണ്ടി മാത്രമാണ് ഈ പോസ്റ്റ്‌. നമുക്കു കിട്ടുന്ന മെയിലുകളില്‍ ഒരാകാംക്ഷയ്ക്കായി മറുപടി നല്‍കുമ്പോള്‍ ഒരു പക്ഷെ ഒരിക്കലും വിട്ടു പോരാന്‍ സാധിക്കാത്ത ചില കുരുക്കുകളിലെക്കായിരിക്കും നാം അകപ്പെടുക. ഇപ്പോള്‍ ബ്ലോഗില്‍ ഉള്ളവരുടെയും മെയില്‍ ഐ ഡികള്‍ വരെ കൈവശപ്പെടുത്തി കാംപൈനിംഗ് നടക്കുന്നതില്‍ പ്രബുധരായിരിക്കാന്‍ ബൂലോകവാസികളെ ഒന്നു ഉദ്ബോധിപ്പിക്കുന്നു എന്ന് മാത്രം.മേല്‍ പ്രദിപാദിച്ചിരിക്കുന്നവരുടെ മെയില്‍ വിലാസങ്ങളും വെബ്‌ സൈറ്റ്‌ വിലാസവും ഫോണ്‍ നമ്പരുകളും ഇവിടെ വെളിപ്പെടുത്തി അവര്ക്കു ഒരു സൌജന്യ പരസ്യ സേവനം നല്‍കാന്‍ "നമ്മുടെ ബൂലോകം" ഒട്ടും ഉദ്ദേശിക്കുന്നുമില്ല. ഇതോടൊപ്പം നല്‍കിയിട്ടുള്ള സ്ത്രീകളുടെ ചിത്രങ്ങള്‍ ഏജന്‍സി പ്രധിനിധി പൌലോസിനു മെയില്‍ വഴി അയച്ചു കൊടുത്തിട്ടുള്ളവയാണ്. അവ പൂര്‍ണ്ണമായും വെളിവാകാതിരിക്കുന്നതിനു വേണ്ടി മുഖം നമ്മുടെ ബൂലോകം മറച്ചിട്ടുണ്ട്.സിറ്റിസണ്‍ ജേര്‍ണലിസം ചെയ്തിരിക്കുന്നത് പൗലോസ്‌ എം പള്ളത്ത്.

20 Responses to "വെബ് വാണിഭം !"

 1. നല്ല ഡീസന്റ് മാമ! പൌലോസ് ചേട്ടാ, അവന്മാരെ കൊണ്ട് പറയിച്ചു :) എന്തൊരു ശുഷ്കാന്തിയാണ് അവന്... നല്ല കസ്റ്റമര്‍ കെയര്‍ ...

  ഓ.ടോ: സിറ്റിസന്‍ ജേണലിസം തന്നെയാണല്ലൊ അല്ലെ? :) (സ്മൈലി ഉണ്ട് സൂക്ഷിക്കുക)

  ReplyDelete
 2. ഇതൊക്കെ ഒള്ളതുതന്നെയോ പൌലോച്ചാ??!! ശരിക്കും ഞെട്ടിപ്പോയി. ഗൂഗിളിൽ കേരള എസ്കോർട്ട് എന്നു ഒന്നു സേർച്ച് ചെയ്തപ്പോൾ വീണ്ടും ഞെട്ടി.

  ആട്ടെ, അന്വേഷണം അവിടെവച്ച് അവസാനിപ്പിച്ചോ. അതോ ..... !!!
  :-) സ്മൈലി ഇട്ടു കേട്ടൊ.. :-)

  ReplyDelete
 3. പത്രം എന്ന പേരു വെച്ചാല്‍ പത്രമാകില്ലാന്ന് അറിയില്ലേ? നിങ്ങള്‍ക്ക് ആരാ അന്വേഷണം നടത്താന്‍ അധികാരം നല്‍കിയത്? നിങ്ങളുടെ പത്രത്തിനു രെജിസ്ട്രേഷനുണ്ടോ?

  സ്വന്തം ബുദ്ധിയും കഴിവും ഉപയോഗിച്ച് സ്വയം തൊഴില്‍ എടുത്ത് ജീവിയ്ക്കുന്ന ഒരു പാവം “മാമായെ” ഇങ്ങിനെ ദ്രോഹിയ്ക്കാന്‍ നിങ്ങള്‍ക്ക് എന്തവകാശമാണുള്ളത്? അദ്ദേഹം ചെയ്യുന്ന ധര്‍മ്മം നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിയില്ല. ദന്തഗോപുരങ്ങളിലിരുന്നു “ത്ഭൂ...ലോക” പ്രവര്‍ത്തനം നടത്തുന്ന നിങ്ങള്‍ക്കറിയാമോ പാവപ്പെട്ട എത്ര കുട്ടികള്‍ക്കാണ് ഈ സാധു മാമന്‍ പണി കൊടുത്തുകൊണ്ടിരിയ്ക്കുന്നത് എന്ന്?

  എല്ലാം പോകട്ടെ. നേരത്തേ ചാറ്റ് ഹിസ്റ്ററി പ്രസിദ്ധീകരിച്ച് ഒരു അര്‍ബുദ രോഗിയായ ഒരു യുവ ഐ.ഏ.എസ്സ് കാരനെ ബൂലോഗത്ത് നിന്നും തന്നെ ആട്ടിയകറ്റിയ നിങ്ങള്‍ വീണ്ടും അപരാധം പ്രവര്‍ത്തിച്ചിരിയ്ക്കുന്നു. വിശ്വസ്തതയോടെ ഒരാള്‍ നടത്തിയ ടെലഫോണ്‍ സംഭാഷണം നിങ്ങള്‍ പ്രസിദ്ധീകരിച്ചിരിയ്ക്കുന്നു!.
  ഭയാനകം!
  ഭീകരം!
  ഭീവത്സം!

  നിങ്ങള്‍ പറയണം ഹേ... ഈ ടെലഫോണ്‍ സംഭാഷണം പ്രക്ഷേപണം ചെയ്യാന്‍ ആ സാധു മാമന്റെ രേഖാമൂലമുള്ള അനുവാദം വാങ്ങിയിട്ടുണ്ടോ? അദ്ദേഹത്തിന്റെ തൊഴിലിനെ ബാധിയ്ക്കുന്ന തരത്തില്‍ അദ്ദേഹത്തിന്റെ അനുമതി കൂടാതെ ഈ ടെലഫോണ്‍ സംഭാഷണം പ്രക്ഷേപണം ചെയ്തതിലൂടെ ആഗോള ടെലിഫോണ്‍ എത്തിക്സ് കോഡാണ് നിങ്ങള്‍ തെറ്റിച്ചിരിയ്ക്കുന്നത്. ഏറ്റവും കുറഞ്ഞത് എഴുപത്തിമൂന്ന് ലക്ഷത്തി ഇരുപത്തി മൂവായിരത്തി അമ്പത്തി രണ്ട് രൂപാ ഇരുപത്തി അഞ്ച് പൈസ പിഴയടയ്ക്കേണ്ടി വരുന്ന തെറ്റാണ് നമ്മുടെ തൂഭോലോഗം പ്രവര്‍ത്തകരേ നിങ്ങള്‍ ചെയ്തിരിയ്ക്കുന്നത്! പിന്നെ ആറരകൊല്ലത്തെ കഠിന തടവ് വേറേയും! പിഴയൊടുക്കിയില്ലേല്‍ പിന്നെയൊരു ആറ് വര്‍ഷം കൂടി ജയിലില്‍ തടവേണ്ടി വരും.

  ReplyDelete
 4. നല്ല ആക്സന്റ്‌ ഉള്ള മാമ......
  പക്ഷെ അതിനിടയില്‍ എഡിറ്റ്‌ ചെയ്തത്‌ എനിക്ക് തീരെ ഇഷ്ടമായില്ല ട്ടോ......
  മൂഡ്‌ കളഞ്ഞു ന്നെ.....

  ReplyDelete
 5. സന്തോഷ് പറഞ്ഞ പോലെ എന്താ അവന്റെയൊരു ശുഷ്ക്കാന്തി ! നായ !!!

  ReplyDelete
 6. ഞെട്ടിപ്പിക്കുന്ന വാർത്ത തന്നെ..
  പത്രം, ചാനൽ തുടങ്ങിയ മാധ്യമങ്ങളോടൊപ്പം
  നിൽക്കാൻ എന്തുകൊണ്ടും ബ്ലോഗിന്‌ കഴിയുമെന്ന്‌ ഒന്നുകൂടി ഉറപ്പിക്കുന്നു ഈ വാർത്ത. ബ്ലോഗ്‌ എന്ന മാധ്യമത്തിന്റെ
  പ്രാധാന്യം ഒരുപാട്‌ വർദ്ധിച്ചുവരുന്നതിനാൽ നാം ഏറെ കരുതലോടെ ഇരിക്കേണ്ടതുമുണ്ട്‌. കാരണം ഓരോ ബ്ലോഗും ഓരോ വ്യക്തിയുടെ മാത്രമായതുകൊണ്ടു തന്നെ വ്യക്തിപരമായി പലതും നേരിടേണ്ടി വരും...പൗലോച്ചൻ എന്ന വെളവനെ ഞാൻ സമ്മതിച്ചിരിക്കുനു.. അല്ല ജോ ഈ ശബ്ദം ഞാൻ എവിടെയോ കേട്ടിട്ടുണ്ടല്ലോ..എനിക്കു പരിചയമുള്ള ഒരു പൗലോച്ചനേയും ഞാനോർക്കുന്നില്ല. എന്തായാലും പൗലോച്ചനും നമ്മുടെ ബൂലോകത്തിനും എന്റെ ആശംസകൾ..
  ഒ.ടോ: പൗലു അണ്ണന്‌ നമുക്കൊരു പ്രൈവറ്റ്‌ ഡിക്ടറ്റീവ്‌ ഏജൻസി ഇട്ടുകൊടുത്താലോ..?

  ReplyDelete
 7. This comment has been removed by the author.

  ReplyDelete
 8. ശോ !
  ആ പേരുകളും കൂടി കിട്ടിയിരുന്നെല്‍ ..
  :)

  വീണ്ടും ഒരു ഇന്‍വെസ്റ്റിഗേഷന്‍.
  ഇതില്‍ ബ്ലോഗര്‍മാര്‍ ഇല്ലാത്തതോണ്ട് ഇവിടെ ആര്‍ക്കും പ്രശ്നമില്ലായിരിക്കും.എന്നാലും എല്ലാവര്‍ക്കും ശ്രദ്ധയില്‍ വെക്കാന്‍ ഈ പോസ്റ്റ് ഉപകരിക്കട്ടെ.

  ReplyDelete
 9. പൌലോസെ.... നമ്മുടെ ബൂലോകം...
  കലകലക്കി...!!!
  അടിത്തറ ശക്തമാക്കി മുന്നേറുക.
  ബൂലോകം ഭൂലോകത്തെ അസൂയപ്പെടുത്തട്ടെ !

  ഇപ്പോള്‍ “നമ്മുടെ ബൂലോകത്തിന്റെ” മാസ്റ്റെര്‍ ഹെഡ്
  നിങ്ങളുടെ ഉദ്യമത്തിന്റെ നിലവാരത്തിലേക്ക് ഉയര്‍ന്നിരിക്കുന്നു എന്ന് പറയുന്നതിലും സന്തോഷമുണ്ട്.
  ചിത്രകാരന്റെ അഭിനന്ദനങ്ങള്‍ ...!!!

  ReplyDelete
 10. ‘ട്രാവത്സി‘ല്‍ രതി തേടുന്നകുട്ടികള്‍:: രതി തേടുന്ന കുട്ടികള്‍ 2

  http://shibu1.blogspot.com/2009/10/2.html

  ReplyDelete
 11. You have a new message from sofiauu. It reads:

  mirianoumar@yahoo.com)Hello I saw your profile today and it was so good to me.u know that i am interested to be a friend first.i also believe that coming to you will be a probability of meeting that very love that has been
  lacking in my entire life. please i will like you to contact me direct to my e-mail address,(mirianoumar@yahoo.com) i dont know the posebility of remaing in forum for long time,i will give you a full introduction of myself with my pictures ok. i will be waiting for your mail to my e-mail
  adsdress(mirianoumar@yahoo.com) as you knowthere is no age,race,colour n religion bar when it comes to true love,cares mirian.

  മുകളിലുള്ളത് ഇന്ന് രാവിലെ എനിക്ക് കിട്ടിയ ഒരു മെയില്‍ . നമ്മുടെ ബൂലോകത്തിലെ ഈ വാര്‍ത്ത പ്രകാരം ഈ മെയിലും നീളുന്നത് ഒരു പെണ്‍‌വാണിഭ സംഘത്തിലേക്കായിരിക്കണം അല്ലേ ?

  എന്തായാലും ഇത്തരം തുറന്നുകാട്ടലുകള്‍ക്ക് നന്ദി....നമ്മുടെ ബൂലോകത്തിലും ധൈര്യവാനായ പൌലോസിനും അഭിനന്ദനങ്ങള്‍ .

  ReplyDelete
 12. എന്നാലും പൗലോച്ചാ..ഇത്രേം ആത്മാർത്ഥതയോടെ സംസാരിച്ച ആ തങ്കക്കുടത്തെ നിങ്ങൾ ഇങ്ങനെ ട്രാപ്പിക്കളഞ്ഞല്ല് ? എസ്പെഷ്യലി ആ കാടൻ ചോദ്യത്തിനു വരെ അങ്ങോരു യെസ്,നോ പ്രോബ്ലമറ്റോൾ പറഞ്ഞിട്ടും ??

  “കൊച്ചി കണ്ടവനച്ചി“വേണ്ടെന്നു പറയുന്നതിങ്ങനെ നിവൃത്തിയായതല്ല്യോ. അല്ലേലും ഓരോരുത്തരുടേയും ആവശ്യം നിങ്ങൾക്കൊക്കെ അനാവശ്യം.നട്ടപ്പിച്ചായൻ ഈ പരിസരത്തുണ്ടെങ്കിൽ മൂക്കത്ത് വിരൽ വച്ചോണ്ടു നിക്കുന്ന പിള്ളേർഡെ ചന്തിക്കൊരെണ്ണം കൊടുത്ത് ഓഡിച്ച് ക്ലാസ്സിൽ കേറ്റി ഇരുത്താൻ അപേക്ഷ.

  (കൊച്ചു ഗള്ളന്മാര്.ഈ പോസ്റ്റ് വായിച്ച് എല്ലാ എണ്ണത്തിന്റേം കണ്ണിനു ഡബിൾ വോൾട്ടേജായിട്ടുണ്ട്,തോണ്ടി ഇട്ട് കുത്തിയിരുന്ന ചെവി നല്ല കണ്ടൻസർ സ്റ്റുഡിയോ മൈക്ക് പോലെ ക്യാച്ചിംഗ് പവറും ആയിക്കിട്ടിയേന് ഒരു സ്തുതി പറഞ്ഞിട്ട് കിടക്കിൻ പിള്ളേരെ:)

  ReplyDelete
 13. ശോ എഡിറ്റിങ്ങ് വേണ്ടായിരുന്നു....
  നല്ല വെല്‍സെറ്റില്‍ഡ് മാമ!!!!!

  ReplyDelete
 14. ഈ പോസ്റ്റിന് ഒരു ഗുമ്മു കുറവു പോലെ!

  എഡിറ്റ് ചെയ്യാത്ത പോസ്റ്റ് എന്റെ ഇമേയിലിൽ അയച്ചു തന്നാൽ എന്താണ് കുഴപ്പം എന്നു പറഞ്ഞു തരാമായിരുന്നു...

  ഇന്നു തന്നെ അയക്കുമല്ലോ.. :):)

  ReplyDelete
 15. ഈ പൌലോസേട്ടന് ആളൊരു പാവം നിഷ്കളങ്കനാണല്ലോ. എത്ര വ്യക്തമായിട്ടാ ചോദ്യങ്ങള്‍ക്ക് മറുപടി കൊടുക്കുന്നത്. മാഷേ, ഇതിനൊക്കെ ഇറങ്ങിത്തിരിക്കുമ്പോള്‍ അല്പം തരികിട ഫ്രോഡ് മറുപടിയൊക്കെ പഠിച്ചുവെയ്ക്കേണ്ടേ?

  എന്തായാലും ബൂലോഗ പോലീസുകാര്‍ ചെയ്തത് അധിഷേധ്യമായ ധൈര്യപരമായ ദീക്ഷണപരമായ സൂപ്പര്‍ ഇന്‍‌വെസ്റ്റിഗേഷന്‍ ആണെന്ന് പറയാതെ വെയ്യ!

  ReplyDelete
 16. ഈ ഒരു വിഷയം, അതിന്റെ നിലപാടില്‍ നിന്നും പറയുന്നതെന്താണെന്ന് വച്ചാല്‍ “ആളെക്കൂട്ടാനുള്ള ഒരു ഗിമ്മിക്ക്” മാത്രമാണെന്നുള്ളതാണ്.

  ഇത്, പൌലോസ് എന്നു പറയുന്ന ആളും, ബൂലോകത്തിന്റെ എഡിറ്ററും തമ്മിലുള്ള ഒരു കളിയായികൂടെ. സംശയം അങ്ങിനെയും വരാമല്ലോ. അത് കൊണ്ടായിരിക്കുമല്ലോ ഈ പോസ്റ്റിനു കമന്റുകളും കുറവ്, അത്തരം ഒരു അലിഗേഷന്‍ വന്നാല്‍ എങ്ങിനെ നിങ്ങള്‍ക്ക് തടയാന്‍ കഴിയും.

  പിന്നെ ഇത്തരം സ്റ്റിംഗ് ഓപ്പറേഷന്റെ കാര്യം, വിഷയങ്ങള്‍ കണ്ടെത്താനുള്ള കഴിവും, ഇറങ്ങിപുറപ്പെടാനുള്ള ചങ്കൂറ്റവും ഉണ്ടെങ്കില്‍ ആര്‍ക്കും ചെയ്യാവുന്നതാണ്. ഇതിനെക്കാള്‍ കാര്യഗൌരവമായ എത്ര വിഷയങ്ങള്‍ കേരളത്തില്‍ നടക്കുന്നു. എന്തുകൊണ്ട് നിങ്ങള്‍ അത് കാണിക്കുന്നില്ല. മനുഷ്യന് ആസ്വാദ്യകരമായ കാര്യം, നിങ്ങളും വിളമ്പുന്നു.

  പേപ്പറുകള്‍ക്കും, ചാനലുകള്‍ക്കും ഇത്തരം വാര്‍ത്തകള്‍ കൊടുക്കുമ്പോള്‍ അവരുടെതായ ബിസിനസ് താല്പര്യങ്ങള്‍ ഉണ്ടാവാം അത് എഡിറ്റ് ചെയ്യാന്‍, ബൂലോകത്തിന് എന്ത് ബിസിനസ്സ് താല്പര്യം അത് എഡിറ്റ് ചെയ്യാന്‍. ബ്ലോഗിന്റെ സാധ്യത തന്നെ അതിന്റെ സ്വതന്ത്രമായ ആവിഷ്കാരമാണ്. നിങ്ങളെ വെല്ലുവിളിക്കുന്നു നിങ്ങള്‍ക്ക് കേരളത്തിലെ സാമൂഹിക, രാഷ്ടീയ രംഗങ്ങളിലെ, അല്ലെങ്കില്‍ കഷ്ടത അനുഭവിക്കുന്ന വിഭാഗത്തിന്റെ പ്രശ്നങ്ങളെ ഇത് പോലെ വെളിയില്‍ കൊണ്ട് വരാന്‍ കഴിയുമോ. അപ്പോഴാണ് ബ്ലോഗ് എന്നു പറയുന്നത് കൂടുതല്‍ ജനകീയമാവുന്നതും, അതിന്റെ പ്രസക്തി വളരുന്നത്,

  അല്ലെങ്കില്‍....കവിതയിലും, കഥയിലും, തമാശനിറഞ്ഞ ആത്മരതിയിലും മുങ്ങിനിവരുന്ന മലയാളം ബൂലോഗം, എന്നും അങ്ങിനെ തന്നെ നില്‍ക്കും.......അല്ലെങ്കില്‍, അച്ചായന്മാരുടെ തുണിയഴിക്കാനും, ലൌ ജീഹാദിനെ പറ്റി കരയാനും, സരസ്വതിയുടെ മുലയുടെ അളവ് എടുക്കാനുമായിരിക്കും ബൂലോഗത്തില്‍ സമയം. അത്തരത്തില്‍ നോക്കുമ്പോള്‍ ബൂലോഗത്തില്‍ ക്രിയാത്മകമായ സംഭാവനകള്‍ നല്‍കി പോസ്റ്റുകള്‍ ഇടുന്നത് “കണ്ണനുണ്ണി” എന്ന ബ്ലോഗര്‍ ആണ്, ആ ബ്ലോഗര്‍ക്ക് നല്ല ഭാവികാണുന്നു. നിങ്ങള്‍ അത്തരം ബ്ലോഗര്‍മാരെയാണ് പ്രോത്സാഹിപ്പിക്കേണ്ടത്, അല്ലാതെ........പൌലോച്ചന്മാരുടെ ഗീര്‍വാണങ്ങള്‍ അല്ല. അത്തരം ഗീര്‍വാണങ്ങള്‍ വിടാന്‍ ഞങ്ങളോക്കെയുണ്ട് ഇവിടെ.

  കട്ടു തിന്നുന്നതിനു രുചി കൂടുമെന്ന് ആളുകള്‍ പറയുന്നത് കേള്‍ക്കാം, അത് പോലെ നേരെ കാണുന്നതിനെക്കാള്‍ നയനാന്ദകരം താക്കോള്‍ പഴുതിലൂടെ കാണുന്നതായിരിക്കും.

  ReplyDelete
 17. അതു ശരി- മുതലാളിത്തത്തെ സ്വീകരിക്കുന്ന സമൂഹത്തിന് അതിന്റെ എല്ലാ വശങ്ങളേയും സ്വീകരിക്കേണ്ടിവരും. ഒന്നു മാത്രമൊഴിച്ചു നിര്‍ത്താനുവുമെന്നു കരുതുന്നുവോ?- ഞങ്ങളീ ദുബായിക്കാരോടാണോ ഈ കഥകളെല്ലാം പറഞ്ഞു തരുന്നത്.

  ഒരു ദിവസത്തിന്നൊരു ലക്ഷം-
  കുഴപ്പമില്ല, സാമ്പത്തികമായി നാടു രക്ഷപ്പെടും. അല്ലേലും ഇനിയെല്ലാം അളവുകോലതിലേക്കു മാത്രമാവുകയല്ലേ-

  കപടസദാചാരമെന്നെല്ലാം മുദ്രകുത്തി തുടങ്ങിയിട്ടല്ലെയുള്ളൂ,

  ഇത് ലോകസുന്ദരിപ്പട്ടം തന്നു മിനുക്കിയപ്പോഴേ വലവിരിച്ചുവെന്നറിയണമായിരുന്നു.

  കൊണ്ടറിയുക തന്നെ.

  ReplyDelete
 18. പൌലോച്ചയന്‍ കലക്കി..
  നമ്മുടെ ബൂലോകവും..
  :-)

  ReplyDelete
 19. പണം എങ്ങനെയും സമ്പാദിക്കുക, ആ പണം എങ്ങനെയും ധൂര്‍ത്തടിക്കുക എന്നതാണ് ആധുനികമലയാളിയുടെ ജീവിതതത്വശാസ്ത്രം. പണം സമ്പാദിക്കാനും ധൂര്‍ത്തടിക്കാനും മാത്രമായൊരു മനുഷ്യജന്മം. ഇതില്‍ നിന്ന് ഇനി നാട് പിറകോട്ട് പോകും എന്ന് തോന്നുന്നില്ല.എന്തായാലും നമ്മുടെ ബൂലോകത്തിന്റെ ശ്രമങ്ങളെ വാഴ്ത്താതിരിക്കാന്‍ കഴിയുന്നില്ല.

  ReplyDelete
 20. ഇതും സിറ്റിസണ്‍ ജേര്‍ണ്ണലിസത്തില്‍ പെടുമോ?
  അല്ലെങ്കിലും ഇതു മോശം വാണിഭമാണോ?

  ഇതൊന്നു നോക്കൂ.

  ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts