ധനേഷ്

ഇത് ഒരു അന്വേഷണം ആണ്. ബൂലോകത്ത് പുതിയബ്ലോഗര്മാരുടെ വരവും, പഴയവരുടെ തിരോത്ഥാനവും പുതിയ സംഭവം അല്ല. അത്തരത്തില്‍ നിര്‍ജ്ജീവമായിപ്പോയ ഒരു ബ്ലോഗിനെ പറ്റി നമ്മുടെബൂലോകം വഴി ഒരു അന്വേഷണം. ഒപ്പം കുറച്ചു പേര്‍ക്കെങ്കിലും ഒരു ബ്ലോഗ് പരിചയപ്പെടുകയും ആകാം
നമ്മുടെ അഭിമാനവും അഹങ്കാരവും ഒക്കെയായി, ബൂലോകത്തിന് സ്വന്തമായി ഒരു നിരക്ഷരന് ഉണ്ട്. നോക്കണേ ഒരു ഗതികേട്, ‘നിരക്ഷരന്‘ ഒരെണ്ണം സ്വന്തമായി ഉണ്ടെന്ന് പറഞ്ഞ് അഭിമാനിക്കുന്നു. ശരിക്കും വേണ്ടിയിരുന്നത് ‘സാക്ഷരന്‍’മാരല്ലേ? ബൂലോകത്ത് സജീവമായി ഉണ്ടായിരുന്ന ഒരു സാക്ഷരനെ കുറിച്ചാണ് ഈ കുറിപ്പ്.. ബ്ലോഗിന്റെ പേര് “കാര്യം നിസ്സാരം”
അദ്ദേഹം സ്വ

“ജനിച്ചു വളര്‍ന്നത് വൈക്കത്ത് വെച്ചൂരില്‍. പിന്നെ മൂവ്വാറ്റുപുഴയില്‍. കമ്പ്യൂട്ടര്‍ കമ്പനിയില്‍ കാര്യക്കാരന്‍. ജോലി ഇന്നേടത്തെന്നില്ല, ഇപ്പം വീടും കുടിയും ഹൈദരാബാദില്‍. പെമ്പിള മരുന്നു കമ്പനിയില്‍ മാഡം ക്യൂറി. ആറു വയസ്സുള്ള കുസൃതിപ്പെണ്ണ് മോളൂട്ടി. എന്നെ 'അച്ചേ മങ്കീ' ന്നു വിളിക്കും“
2007ല്‍ ആണ് സാക്ഷരന്‍ “കാര്യം നിസ്സാരം” എന്ന ബ്ലോഗ് തുടങ്ങുന്നത്.. ആദ്യ പോസ്റ്റ് തുടങ്ങിയത് ഇപ്രകാരമാണ്..
“ഹെണ്റ്റെ ബ്ളോഗനാറ്‍ കാവിലമ്മേ ...ഓതിരം ... കടകം ... തിരിഞ്ഞു നിവറ്ന്ന് കാലുകുത്തി ... കാലുയറ്‍ത്തി ... ചവുട്ടിയമറ്‍ന്ന് ...ഹെണ്റ്റമ്മേ ... പയറ്റു പലതും പയറ്റി തളറ്ന്ന് ഞാന്‍ കൈവരി കല്ലില്‍ ഇരിക്കുകയായിരുന്നു. അല്ലറ ചില്ലറ വിജയങ്ങള്‍ ഇല്ലാതിരുന്നില്ല, പക്ഷെ പൊതുവെ ചവിട്ടും തൊഴിയും ആയിരുന്നു നേെട്ടം. “
അങ്ങനെ ബ്ലോഗനാര്കാവിലമ്മയെ ധ്യാനിച്ച് പയറ്റാനിറങ്ങിയ ആള് ഇറങ്ങിയ അങ്കങ്ങള്ക്കെല്ലാം ജയിച്ചാണ് കയറിയത്...
അതിഗംഭീരമായി നര്‍മ്മത്തില്‍ പൊതിഞ്ഞ, സാക്ഷരന്റെ രണ്ടാമത്തെ പോസ്റ്റായ “ചക്കപ്പഴം തിന്ന സായിപ്പ്” ഇപ്പോഴും ഫോര്‍വേഡ് മെയിലായി നല്ല ഓട്ടത്തിലാണ് (തലയും വാലും ഇല്ലാതെ ആണെങ്കിലും)
പിന്നീട് ഹാസ്യത്തോടൊപ്പം, സീരിയസ് കാര്യങ്ങളും ഉള്‍ക്കൊള്ളിച്ചവ, ജീവിതകഥകള്‍, എങ്ങനെ ഒന്നിനൊന്നു വ്യത്യസ്തമായ പോസ്റ്റുകള്‍... ഏറ്റവും ഒടുവിലെ പോസ്റ്റ് വന്നത്, 2008 ഒക്ടോബറില്‍ ആണ്. ആരുടേയും കണ്ണ് നനയിക്കുന്ന, ഒരു ഓര്‍മ്മക്കുറിപ്പായിരുന്നു അത്.. പിന്നീട് എന്തുകൊണ്ടോ ആ ബ്ലോഗില്‍ പോസ്റ്റുകള്‍ വന്നിട്ടില്ല.

ഇത്രയും കഴിവും നര്‍മ്മബോധവും ഉള്ള ഒരു എഴുത്തുകാരന് പിന്നീട് മൌനം പാലിക്കുമ്പോള്‍, ബൂലോകത്തില്‍ പൊട്ടിച്ചിരികള്‍ സൃഷ്ടിക്കേണ്ടിയിരുന്ന തമാശക്കഥകളും, നൊമ്പരപ്പെടുത്തുന്ന അനുഭവങ്ങളും എത്രത്തോളം ആണ് നഷ്ടമായിട്ടുണ്ടാവുക എന്ന ചിന്തയാണ് ഈ കുറിപ്പിനു പിന്നിലെ പ്രചോദനം.
ഈ ബ്ലോഗിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നതോടൊപ്പം , സാക്ഷരനോട്, ഇനിയും പഴയപോലെ തകര്‍പ്പന്‍ പോസ്റ്റുകളുമായി മടങ്ങിവരാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു..
സാക്ഷരനെ സന്ധിക്കാനിടയാക്കിയതിനു നന്ദി !
ReplyDeleteനന്ദി !!!
ReplyDeleteസാക്ഷരന്റെ അവസാന ബ്ലോഗില്‍ ചിത്രകാരന് അണ്ണന്റെ പ്രാര്‍ത്ഥന ഫലിച്ചു!!
ReplyDelete"സാക്ഷരന്‍ ബ്ലോഗില്‍ സജീവമാകട്ടെ എന്നാശംസിക്കുന്നു." തീര്‍ന്നു!!! പിന്നീട് ബ്ലോഗില്‍ അദ്ദേഹത്തിന് എഴുതാന്‍ സാധിച്ചില്ല!
ചിത്രകാര ഇങ്ങനെ കണ്ണ് വക്കരുത്!! (ചുമ്മാ അണ്ണാ)!
സാക്ഷരന്റെ ചക്കപ്പഴം തിന്ന സായിപ്പ് മോഷണം പോകുകയും ചെയ്തിരുന്നു. എന്നുവെച്ചാല്‍ മറ്റൊരു ബ്ലോഗില്‍ തലക്കെട്ടില്‍ അല്‍പ്പം വ്യത്യാസം വരുത്തി അതേ പോസ്റ്റ് കോപ്പിയടിച്ച് ഇടുകയുണ്ടായി. ഒരു കൃതി മോഷണം പോകുന്നത് അത് നല്ലതൊരെണ്ണം ആകുമ്പോഴാണല്ലോ ?
ReplyDeleteഅതിനും വേണം ഭാഗ്യം. നിരക്ഷരനായ ഞമ്മന്റെ ഒരെണ്ണം പോലും
ങ്ങേഹേ....ഒറ്റയൊരുത്തനും വേണ്ട. :):)
സാക്ഷരാ തിരിച്ചുവരൂ.....
:-)
ReplyDeleteNalla ormappeduthal...!
ReplyDeleteManoharam, Ashamsakal...!!!
ശരിയാണ്. സാക്ഷരന്‍ മാഷ് ഒരു സമയത്ത് സജീവമായിരുന്നു. പിന്നെ തിരക്കില്‍ പെട്ടു പോയിക്കാണണം.
ReplyDeleteസാക്ഷരന്റെ തിരിച്ചു വരവ് കാത്തിരിക്കുന്നു.നിരക്ഷരനുംസാക്ഷരനും ഉണ്ടെങ്കിലേ ബൂലോകം സജീവമാകൂ
ReplyDeleteനന്ദി.....
ReplyDelete