അവരോടു ചിലത് പറയട്ടെ....
മൂന്ന് വിഷയങ്ങളാണ് ഞങ്ങള്‍ വെളിച്ചത്ത് കൊണ്ടുവന്നത്, ഇപ്പോഴും ഉറച്ച് നില്‍ക്കുന്നത്.
1.സിയാബിന് ഐ.എ.എസ് കിട്ടിയിട്ടില്ല.
2.സിയാബിന് മോണയില്‍ ക്യാന്‍സറിന്റെ മൂന്നാം സ്റ്റേജ് ആയി എന്ന് പറയുന്നത് കള്ളമാണ്, തിരുവന്തപുരം ആര്.സി.സിയില്‍ മോണയിലെ ക്യാന്‍സറിന് അയാള്‍ ചികിത്സ തേടിയിട്ടില്ല.
3. അസുഖമാണെന്നും അതുമാറിയാലെ ഐ.എ.എസ് ന് തിരികെ കയറാന്‍ പറ്റൂ എന്നും കാണിച്ച് മറ്റൊരാളില്‍ നിന്നും ചികിത്സിക്കാനെന്ന പേരില്‍ പണം തട്ടി.
ഈ വിഷയങ്ങള്‍ ഞങ്ങള്‍ക്ക് തെളിവു സഹിതം ബോദ്ധ്യമുള്ളതാണ്. ഇതില്‍ മറിച്ച് തെളിയിക്കേണ്ടത് സിയാബോ സിയാബിന്റെ സുഹൃത്തുക്കളോ ആണ്.
ബ്ലോഗിലൂടെ തട്ടിപ്പ് നടക്കുന്ന ഈ വിവരം ബ്ലോഗ് വഴിയെങ്കിലും കുറച്ച് പേരെ മനസ്സിലാക്കിക്കൊടുത്ത് ഇനിയും കൂടുതല്‍ ആള്‍ക്കാര്‍ക്ക് ചതി പറ്റാതെ നോക്കണമെന്നുള്ളത് മാത്രമായിരുന്നു ഞങ്ങളുടെ ലക്ഷ്യം. അത് ഞങ്ങളെക്കൊണ്ടായിട്ടുണ്ടെന്ന് തന്നെയാണ് ഞങ്ങളുടെ വിശ്വാസം. വിവേക ബുദ്ധിയുള്ളവര്ക്കെല്ലാവര്ക്കും
പറഞ്ഞ വസ്തുതകള്‍ ബോദ്ധ്യമായിട്ടുണ്ടെന്ന് ഞങ്ങള്‍ക്കുറപ്പാണ്.
ബ്ലോഗ് എന്ന മാധ്യമത്തിന്റെ സാധ്യതകള്‍ പലതും ഉണ്ടെന്നു നാം കണ്ടതാണ്.....
ഈ അവസരത്തില്‍ ഒരു ചെറിയ ജീവിത കഥ കൂടി പറഞ്ഞു കൊള്ളട്ടെ,
കേരളത്തിലെ ഒരു കൊച്ചു ഗ്രാമം. ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും കഷ്ടപ്പാടില്‍ അഞ്ചാം ക്ലാസ്സ് ആയപ്പോഴേ ഈ ഗ്രാമത്തിലെ ഒരു മിടുക്കന് കുട്ടി ജോലി ചെയ്യാനായി ഇറങ്ങിത്തിരിച്ചു. തന്റെ ഓലക്കുടിലിലെ ഒരു സ്നേഹനിധിയായ അമ്മയേം കുടുംബാങ്ങങ്ങളെയും സംരക്ഷിക്കണം, ഒപ്പം തന്റെ പഠനവും നടക്കണം. ഇതിനു തന്റെ പിതാവിന്റെ മാത്രം വരുമാനം മാത്രം മതിയാവുകയില്ല എന്ന തിരിച്ചറിവ് ആണ് ആ കുട്ടിയെ ആ പ്രായത്തില്‍ ജോലി ചെയ്തു പഠിക്കുക, ജീവിക്കുക എന്ന അറിവിലെക്കെത്തിച്ചത്. പക്ഷെ ആ പ്രായത്തില്‍ ആ കുട്ടിക്ക് എന്ത് ജോലി ചെയ്യാന്‍ കഴിയും. തന്നാല്‍ കഴിയുന്ന ജോലിയൊക്കെ നാട്ടുകാര്‍ക്ക് ചെയ്തു കൊടുത്ത് അതില്‍ നിന്നുമുള്ള തുച് ച വരുമാനം കൊണ്ട് ജീവിക്കാനുള്ള പ്രാപ്തി ആ അഞ്ചാം ക്ലാസ്സുകാരന് കാണിച്ചു. ബസ്സ് , മറ്റു വാഹനങ്ങള്‍ കഴുകല്‍ , ലൈറ്റ് ആന്‍ഡ് സൌണ്ട് , റോഡു പണി, വയലിലെ പണി എന്ന് വേണ്ട എല്ലാ മേഖലയിലും ആ അഞ്ചാം ക്ലാസ്സുകാരന് കൈ വച്ചു. ഗ്രാമത്തിലേക്ക് സര്‍വീസ് നടത്തുന്ന ബസ്സുകളെല്ലാം പുലര്‍ച്ചെ എഴുന്നേറ്റു കഴുകി വൃത്തിയാക്കിയതിനു ശേഷം പഠനത്തിനു പോകും.കാലങ്ങള്‍ കടന്നു,.........ജീവിതത്തില്‍ ഉയര്‍ച്ച നേടണം എന്ന ലക്ഷ്യം ആ കുട്ടിക്ക് ഉണ്ടായിരുന്നു. പഠനത്തില്‍ അത്യുന്നത വിജയം അദ്ധേഹത്തിന്റെ ലക്ഷ്യ പ്രാപ്തി ആയിരുന്നില്ല , അത്യാവശ്യം ഒരു സര്‍വീസ് എന്‍ജിനീയര്‍ ആവാന്‍ ആ കുട്ടിക്ക് കഴിഞ്ഞു. ജീവിത വീഥിയില്‍ ഏതാണ്ട് രണ്ടു കൊല്ലം മുന്‍പ് ബ്ലോഗിലേക്കും എത്തിപ്പെട്ടു. മലയാളം ബ്ലോഗിങ്ങിന്റെ ശൈശവ ഘട്ടം എന്ന് പറയാവുന്ന അവസ്ഥയില്‍ ബ്ലോഗില്‍ തനിക്കെന്തു കഴിയാന്‍ പറ്റും എന്നായിരുന്നു അയാള്‍ വിചാരിച്ചത്. അന്നേരം ഒരു അവിവാഹിതന് ആയിരുന്ന അയാള്‍ തനിക്കു അധികമുള്ള സമയം ബ്ലോഗില്‍ ചിലവഴിച്ചു. മറ്റുള്ള ബ്ലോഗ്ഗേഴ്സിനെ തനിക്കെങ്ങനെ സഹായിക്കാന്‍ കഴിയും എന്ന ഉദ്ദേശ ലക്ഷ്യത്തോടെ ഒരു ബ്ലോഗ് തുടങ്ങി. ഏറെപ്പേര്‍ ആ ബ്ലോഗ് ശ്രദ്ധിക്കാന്‍ തുടങ്ങി. ബ്ലോഗ്ഗിങ്ങില്‍ ഇപ്പോള്‍ സജീവ സാന്നിധ്യം അറിയിച്ചു നില്ക്കുന്ന ആ ചെറുപ്പക്കാരന് ആണ് നമ്മുടെയെല്ലാം "മുള്ളൂക്കാരന്‍" . ഇത് പ്രസിദ്ധീകരിക്കുന്നത് വഴി മുള്ളൂക്കാരന്റെ വ്യക്തി ജീവിതത്തിലേക്കുള്ള കടന്നു കയറ്റം ആണെന്ന് പുലമ്പാന്‍ വരുന്നവരോട് ആദ്യമേ പറഞ്ഞേക്കാം, അദ്ധേഹത്തിന്റെ പൂര്‍ണ്ണ അറിവോട് കൂടി തന്നെയാണ് ഇത് പ്രസിദ്ധീകരിച്ചിട്ടുള്ളത് എന്ന്.
പ്രിയ വായനക്കാരെ, മേല്‍ പറഞ്ഞ അഞ്ചാം ക്ലാസ്സുകാരന്റെ കഥ ഇവിടെ ഉദ്ദരിച്ഛതിനു ഒരു ലക്ഷ്യം മാത്രമേ ഉള്ളൂ. ഞങ്ങളുടെ മുന്‍ വാര്‍ത്തകളിലെ ഒരു വ്യക്തി ബ്ലോഗ് എന്ന മാധ്യമത്തെ ഒരു ധന സംബാധന മാര്‍ഗ്ഗമായി കണ്ടു അതിനെ ചൂഷണം ചെയ്തു. നേരെ തിരിച്ചു , ഈ അഞ്ചാം ക്ലാസ്സുകാരന് ബ്ലോഗ് എന്ന മാധ്യമത്തിന്റെ സാധ്യതകള്‍ തനിക്കറിയാന്‍ കഴിഞ്ഞത് മറ്റുള്ളവര്‍ക്ക് കൂടി പങ്കു വച്ച് കൊണ്ട് ബ്ലോഗിങ്ങ് നടത്തുന്നു. യു ടുബില്‍ നാം കണ്ട ചിത്രീകരണത്തില്‍ 'ദാരിദ്ര്യം' എന്ന വസ്തുതയുടെ പ്രധാന നിദാനം ആ വീട് ആയിരുന്നു. എന്നാല്‍ ഈ അഞ്ചാം ക്ലാസ്സുകാരന്റെ വീടോ, അപ്പോള്‍, തീര്‍ത്തും ഒരു ഓലപ്പുരയായിരുന്നു. സിയബ് എന്ന വ്യക്തി, ഒരു സ്ഥാപനത്തില്‍ പതിനയ്യായിരം രൂപയോളം ശമ്പളം പറ്റുന്ന അവസ്ഥയിലായിരുന്നു ഈ ബ്ലോഗ് നാടകം നടത്തിയത് എന്ന് കൂടി അറിയുക. പിന്നെ ബ്ലോഗില്‍ വന്നിട്ടുള്ള മറ്റു പലരുടെയും മുന്‍ ജീവിത ചുറ്റുപാടുകള്‍ സിയാബിന്റെതിനേക്കാള് താഴ്ന്നതായിരുന്നു എന്നുള്ള വസ്തുതയും വിസ്മരിക്കരുത്.
ഒരു ബ്ലോഗ് വാര്‍ത്താ മാധ്യമം എന്ന നിലയില്‍ ഞങ്ങള്‍ , ബ്ലോഗ്ഗിങ്ങിലെ ചൂഷണത്തിന് തടയിട്ടു എന്നത് സത്യം. കാര്യങ്ങള്‍ മനസ്സിലായിട്ടും മനസ്സിലായില്ലെന്ന് നടിക്കുന്നവര്‍ക്കും, ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്കും മറ്റെന്തൊക്കെയോ ലക്ഷ്യങ്ങള്‍ ഉണ്ടെന്ന് തന്നെ വേണം ധരിക്കാന്‍. ഞങ്ങള്‍ 3 പോസ്റ്റുകളിലായി സിയാബ് വിഷയം ബൂലോകത്തെ പറഞ്ഞ് മനസ്സിലാക്കിയപ്പോള്‍ , സിയാബിന്റെ അഭ്യുദയകാംക്ഷികള്‍ എന്ന പേരില്‍ അടുത്തുകൂടിയ പലരും ഇതിനകം 12 ല്‍ അധികം പോസ്റ്റുകള്‍ ഇറക്കി സിയാബിന്റെ ഇനിയുള്ള ജീവിതം പോലും താറുമാറാക്കണമെന്ന ലക്ഷ്യത്തോടെ കേസ് , മെഡിക്കല്‍ എത്തിക്സ് എന്നൊക്കെ പറഞ്ഞ് ഈ വിഷയത്തിന് മറ്റൊരു വഴിത്തിരുവുതന്നെയാണ് ഉണ്ടാക്കിക്കൊണ്ടുവന്നിരിക്കുകയുമാണ്. മെഡിക്കല്‍ എത്തിക്സ് എന്ന് പുലമ്പുന്നവര്‍ യഥാര്‍ഥ സിയാബ് സ്നേഹികള്‍ അല്ലെന്ന വസ്തുത ആദ്യം മനസ്സിലാക്കുക. നിരക്ഷരന് , കൂതറ അവലോകനത്തില്‍ നല്കിയ കമന്റ് ഈ അവസരത്തില്‍ ഓര്‍ക്കുന്നു. ഈ സിയാബ് സ്നേഹികളോട് തന്നെ അയാള്‍ ചികില്‍സക്കായി പണം ചോദിക്കുമ്പോള്‍ അറിയാം തനി നിറം.
സിയാബ് പണം മടക്കി നല്കാന് തയ്യാറാണെന്നുള്ള SMS ആ ബ്ലോഗര്‍ക്ക് ലഭിച്ചു എങ്കിലും പിന്നീട് അദ്ദേഹത്തെ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഒക്കെ ഫോണ്‍ റിംഗ് മാത്രം ചെയ്തു കൊണ്ടിരിക്കുകയായിരുന്നു എന്നുള്ള കാര്യം ഈ അവസരത്തില്‍ വായനല്ലാരുടെ അറിവിലേക്കായി പറയുന്നു. ബൂലോകത്തെ തന്നെ സഹായം അര്‍ഹിക്കുന്നവര്‍ക്ക് ആ പണം ഉപയോഗ പ്പെടുത്തിക്കൊള്ളുവാനും ആ ബ്ലോഗര്‍ ആവര്‍ത്തിച്ച് പറയുകയും ചെയ്യുന്നു.
സിയാബ് ഞങ്ങള്‍ക്കെതിരെ കേസ് കൊടുക്കുന്നെങ്കില്‍ അത് സ്വാഗതം ചെയ്യപ്പെടേണ്ടതു തന്നെയാണ്. കാരണം അത് അയാളിരിക്കുന്ന കൊമ്പ് മുറിക്കുന്നതിന് തുല്യമാണെന്ന് സിയാബിന് നന്നായറിയാം. അങ്ങനെ ആരെങ്കിലും കേസ് കൊടുക്കുന്നതിനെ ഞങ്ങളും സ്വാഗതം ചെയ്യും, കാരണം അതോടെ കാര്യങ്ങള്‍ക്കെല്ലാം പെട്ടെന്ന് തീരുമാനമാകും.(അല്ലെങ്കിലും തീരുമാനമാകും, അല്‍പ്പം വൈകുമെന്ന് മാത്രം ; ഇതിനിടെ ബ്ലോഗിലൂടെ ചിലര്‍ വിധിച്ചും കഴിഞ്ഞു - അമ്പതു ലക്ഷവും ഏഴു വര്‍ഷം തടവും ഞങ്ങള്‍ക്ക് ).
ഞങ്ങള്‍ക്ക് സൈബര്‍ സെല്ലില്‍ ഒരു പൊതുതാല്‍പ്പര്യ പരാതി കൊടുക്കാന്‍ സാധിക്കാതിരുന്നിട്ടല്ല . പക്ഷെ സിയാബിന്റെ ഇനിയുള്ള ജീവിതം നാശമാക്കരുതെന്ന് ഞങ്ങള്‍ക്കാഗ്രഹമുണ്ട്. പലരും അക്കാര്യം പറഞ്ഞ് ഞങ്ങള്‍ക്ക് വ്യക്തിപരമായി ഇ-മെയിലുകള്‍ അയക്കുകയുമുണ്ടായി. ഞങ്ങളുടെ ലക്ഷ്യം ഞങ്ങള്‍ മുന്നേ പറഞ്ഞുകഴിഞ്ഞു, അക്കാര്യത്തില്‍ വിജയിച്ചും കഴിഞ്ഞിരിക്കുന്നു. 'നമ്മുടെ ബൂലോകം' നടത്തിയ അന്വേഷണങ്ങള്‍ തെറ്റാണെന്ന് സ്ഥാപിക്കാന്‍ യു ടുബില്‍ ഉണ്ടായിരുന്ന പല വീഡിയോകളും ഡിലീറ്റ് ചെയ്യപ്പെട്ടു കഴിഞ്ഞു . പല പ്രൊഫൈലില്‍ നിന്നും IAS എടുത്ത് മാറ്റി കഴിഞ്ഞു . തെളിവുകള്‍ ഇല്ലാതാക്കുവാനുള്ള ജോലികള്‍ തകൃതിയായി നടക്കുന്നുമുണ്ട്. എല്ലാം നടക്കട്ടെ, വേണ്ടതൊക്കെ ഞങ്ങളുടെ കയ്യില്‍ത്തന്നെയുണ്ട്....
സിയാബിന്റെ പക്ഷം പിടിച്ചു സംസാരിച്ച രണ്ടു അടുത്ത വ്യക്തികള്‍ മനസ്സാക്ഷിക്കു മുന്പില് വിജയിച്ചു മടങ്ങിയല്ലോ.
നമ്മുടെ ബൂലോകം പൂട്ടിപ്പോയി, നാടുവിട്ടു എന്നുള്ള കുപ്രചരണങ്ങളും ധാരാളം നടക്കട്ടെ. സത്യം ഏവര്‍ക്കും വെളിവായിക്കഴിഞ്ഞു. ഞങ്ങളിവിടെത്തന്നെയുണ്ട്. ആദ്യം മുതലേ ഞങ്ങള്‍ എടുത്തെടുത്ത് പറയുന്ന ഒരു കാര്യമാണത്. ഞങ്ങള്‍ ഇവിടെത്തന്നെയുണ്ട്. ഏത് അന്വേഷണവും കേസുമൊക്കെ നേരിടാന്‍ ഞങ്ങള്‍ തയ്യാറാണെന്നേ ...
ഈ വിഷയത്തില്‍ "വിന" എന്ന ബ്ലോഗറുടെ നിലപാടുകള്‍ ശ്രദ്ധിക്കേണ്ടത് ആവശ്യമായ ഒന്നാണ്. ലഭ്യമായ റെക്കോഡുകള്‍ അവരുടെ ബ്ലോഗില്‍ പ്രസിധപ്പെടുത്തിക്കഴിഞ്ഞു. ഇത്തരുണത്തില്‍ ശ്രദ്ധിക്കേണ്ടത് , നാനോ തട്ടിപ്പ് വിദഗ്ധരെ "ഡോക്ടര്‍ സൂരജ്" അതി വിദഗ്ധമായി തുറന്നു കാട്ടിയതാണ്.
സിയാബ് വിഷയത്തില്‍ ഡോക്ടര്‍ ബ്രൈറ്റ് നല്കിയ നിരീക്ഷണങ്ങള്‍ ശ്രദ്ധേയമാണെന്നും , അതിനു ഞങ്ങളുടെ പ്രത്യേക നന്ദിയും ഈ അവസരത്തില്‍ അറിയിക്കട്ടെ.
ഡിസംബര്‍ മാസത്തില്‍ സിയാബ് തെളിവുകളുമായി വരുമെന്നാണല്ലോ പറയുന്നത് ? വരട്ടെ. ഞങ്ങള്‍ ഇവിടെത്തന്നെ കാണും. ഞങ്ങളുടെ കയ്യിലുള്ള മറ്റ് തെളിവുകള്‍ ആ സമയത്ത് ഞങ്ങളും നിരത്തിക്കോളാം. അതുവരെ കേസ്, കോടതി, മെഡിക്കല്‍ എത്തിക്സ് , വിവരാവകാശനിയമം, മനുഷ്യാവകാശലംഘനം , എന്നൊക്കെ പറഞ്ഞ് ദയവായി വിരട്ടുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്നവര്‍ സ്വയം സമയം നഷ്ടപ്പെടുത്തുകയാണെന്ന് തിരിച്ചറിയുക , ഞങ്ങളും മലയാളികള്‍ തന്നെയാണെന്ന് ഒന്ന് വിനയപൂര്‍വ്വം ഓര്‍മ്മിപ്പിക്കട്ടെ. സിയാബിനെതിരെ ഞങ്ങള്‍ നിരത്തിയ തെളിവുകള്‍ വ്യാജമാണെന്നോ , വ്യക്തിഹത്യ നടത്തിയെന്നോ, സിയാബ് ഐ.എ.എസ്സ് കാരനാണെന്നോ , അയാള്‍ക്ക് മോണയില്‍ ക്യാന്‍സര്‍ ഉണ്ടെന്നോ ഉള്ള എന്തെങ്കിലും തെളിവുകള്‍ കാണിക്കാന്‍ ഇത്രയും വലിയൊരു കാലയളവിന്റെ ആവശ്യമില്ല.
എങ്കിലും ഞങ്ങള്‍ കാത്തിരിക്കുകയാണ് അയാള്‍ ഏതെങ്കിലും ഒരു രേഖയുമായി രംഗത്തുവരാനായി.
(തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.)
സിയാബ് ഒരു രോഗിയാണെന്ന പരിഗണനയില്‍ മുമ്പ് ഗുപ്തന് പറഞ്ഞ
ReplyDelete“........
ഗുപ്തന്, September 20, 2009 1:19 PM
ഈ വിഷയത്തിലെ പോസ്റ്റുകളും പ്രതികരണങ്ങളും വായിച്ചുനോക്കുകയായിരുന്നു.
സിയാബിന്റെ കാര്യത്തില്‍ സത്യാവസ്ഥയെന്തെന്ന് മനസ്സിലാവുന്നില്ല.
ഒരു പക്ഷേ അയാള്‍ക്ക് രോഗമായിരിക്കാം; അത് കാന്‍സര്‍ ആയിരിക്കാം. ചില അവസ്ഥകള്‍ മറ്റുള്ളവരില്‍ നിന്ന് മറച്ചുവയ്ക്കാന്‍ ചിലര്‍ മാനസികമായി നിര്‍ബന്ധിതരാകാറുണ്ട്. ഏറ്റവും അടുപ്പവും ഇഷ്ടവും ഉള്ളവരില്‍ നിന്നുതന്നെ ഒളിച്ചോടും. അത്തരക്കാര്‍ പണത്തിന്റെ കാര്യത്തില്‍ കടപ്പാടുള്ളവരെ പ്രത്യേകം ഒഴിവാക്കുകയും ചെയ്യും. പ്രായോഗികതലത്തില്‍ ചെറിയ മാനസികപ്രശ്നങ്ങള്‍ കൈകാര്യം ചെയ്തിട്ടുള്ള ആര്‍ക്കും ഇത്തരം ഒരു മാനസികാവസ്ഥ മനസ്സികാവുന്നതേയുള്ളൂ...”
ഈ ചിന്തയായിരുന്നു എന്നെ കൊണ്ട് സിയാബിന് അനുകൂലം അല്ലെങ്കിലും
പ്രതികൂലമല്ലാത്ത നിലപാട് എടുപ്പിച്ചത്.
സിയാബ് രോഗി ആണെന്ന ഉത്തമ വിശ്വാസവും എനിക്കുണ്ടായിരുന്നു...
എനിക്ക് ഉറച്ച വിശ്വാസമുള്ള ആളൂകള് പറഞ്ഞിട്ടും അയാള്‍ തട്ടിപ്പല്ലെന്ന് വിശ്വാസം തോന്നിയ വിവരങ്ങളിലായിരുന്നു എന്റെ നിലപാട് രൂപപ്പെട്ടത്.
ബ്ലോഗില്‍ സജീവമല്ലാത്ത ആളുകള്‍ പോലും അറിയുന്നവര്‍ വിളിച്ച് ചോദിക്കുകയുണ്ടായി എന്താവശ്യത്തിനാണ് ഇങ്ങനെ ഒരു നിലപാടെന്ന്
ഗുപ്തന്റെ ഇവിടെ ഉദ്ധരിക്കപ്പെട്ട കമന്റിലെ ചിന്താ ഗതി മാത്രമായിരുന്നു നേരിട്ടറിയുക കൂടി ചെയ്യാത്ത ഒരാള്‍ക്കായി അനുഭാവത്തോടെ പ്രതികരിക്കാന്‍ പ്രേരകമായത്
അതൊരു തെറ്റായിരുന്നൊ എന്ന സന്ദേഹം ഇവിടെ ഞാന്‍ പങ്കു വെക്കുകയാണ്.
എന്നെ ചിലയിടത്തു സിയാബ് അനുകൂലി എന്നും മറ്റും പറഞ്ഞത് കണ്ടിരുന്നു.
ഒന്നു കൂടെ ഓര്‍മ്മപ്പെടുത്തുന്നു.
ഞാന്‍ എവിടെ ആയാലും ശെരിയുടെ ഭാഗത്ത് മാത്രമാണ്.
കാരണം എനിക്കിവിടെ ആള്‍ക്കൂട്ടത്തില്‍ വ്യത്യസ്തനായി വയല്ക്കുരു ഉണ്ടാക്കേണ്ട കാര്യം ഒന്നും എനിക്കില്ല...അതൊക്കെ മനോ നില നോര്‍മല്‍ അല്ലാത്ത ആളുകളുടെ കാര്യമാണ്.
സിയാബില് എനിക്കുണ്ടായിരുന്നു വിശ്വാസം അയാള്‍ ശെരിയാണെങ്കിലും തെറ്റാണെങ്കിലും ഇനി ഇല്ല..
(എന്നെ ഇതിലേക്കു വലിച്ചു കൊണ്ട് വന്ന അനിലേട്ടനു ഞാന്‍ വെച്ചിട്ടുണ്ട് :) )
_____hAnLLaLaTh.
ആ കമന്റില്‍ അങ്ങനെ ഒരു ചിന്ത മാത്രമായിരുന്നില്ലല്ലോ ഹന്‍ല്ലലത്തേ (പേര് ശരിയല്ലേ..അല്ലെങ്കില്‍ അത്രേം മതി :))
ReplyDeleteഅയാള്‍ സാഹചര്യങ്ങളുടെ സമ്മര്‍ദ്ധം കൊണ്ട് ഇങ്ങനെ മാനസികമോ ധാര്‍മികമോ ആയ കുടുക്കുകളില്‍ വീഴാന്‍ ഇടയായ ഒരാള്‍ ആയിരിക്കാനുള്ള സാധ്യതയുണ്ടെന്നേ ഞാന്‍ എഴുതിയുള്ളൂ. ഇപ്പോഴും അത് ശരിയായിരിക്കാനുള്ള സാധ്യത തള്ളുന്നില്ല.
നമ്മുടെ ബൂലോഗം ബ്ലോഗ് ഒരു കമ്യൂണിറ്റി ബ്ലോഗ് ആണ്. ഇതിന്റെ പ്രവര്‍ത്തകര്‍ക്കോ ഈ പോസ്റ്റിലെ സംഭവങ്ങളില്‍ ഉള്പെട്ടവര്ക്കോ സിയാബിനെ നശിപ്പിക്കണം എന്ന ഉദ്ദേശ്യം ഉണ്ടായിരുന്നില്ല എന്നാണ് ഞാന്‍ മനസ്സിലാക്കിയത്. സിയാബ് തെണ്ടിക്കുത്തുപാളയെടുത്താലും നമ്മുടെ ബൂലോഗം തോല്‍ക്കണം എന്ന് വാശിയുണ്ടായിരുന്ന ചിലരാണ് ഇതിനിടയില്‍ പോലീസ് കോടതി എന്നൊക്കെ മുറവിളി കൂട്ടിയതും.
കൂട്ടുകാരുടെ ഒരു സംഘമെന്നനിലയില് പോലീസും കോടതിയും ഒക്കെ ആകാതെ ഈ ക്രൈസിസില്‍ നിന്ന് പുറത്തിറങ്ങാന്‍ സിയാബിനെ സഹോദരബുദ്ധിയോടെ സഹായിക്കണം എന്ന ചിന്തയായിരുന്നു എനിക്ക്. ആലുവ അടുത്തുള്ള രണ്ടു സുഹൃത്തുക്കളെ (ബ്ലോഗെഴുത്തുകാരല്ല) ഞാനും ഇക്കാര്യത്തിനുവേണ്ടി ബന്ധപ്പെട്ടിട്ടുണ്ട്. പക്ഷെ സിയാബിന്റെ ‘ലോകത്തിലേക്ക്’ കയറിച്ചെല്ലാന്‍ അവര്‍ക്കും കഴിഞ്ഞിട്ടില്ല --ഇതുവരെ.
അയാളുടെ ഭാഗം എന്തെന്ന കാര്യത്തില്‍ അവ്യക്തതകളേ ഇതുവരെ ഉള്ളൂ. അത് അങ്ങനെ തന്നെ തുടരുന്നതില്‍ മേരിലില്ലിക്കെങ്കിലും ഉത്തരവാദിത്തമുണ്ട് താനും. കാരണം വ്യക്തമായ ഒരു ഇന്‍ഫോ ഉത്തരവാദപ്പെട്ട ചുരുക്കം ചിലര്‍ക്കെങ്കിലും കൈമാറാവുന്ന തരത്തില്‍ സിയാബിനെ അറിയാവുന്നത് അവര്‍ക്കാണ്.
അരുണ്ചുള്ളിക്കല് ഇക്കാര്യത്തില്‍ എടുത്ത ശുഷ്കാന്തി ബ്ലോത്രത്തോട് അദ്ദേഹത്തോടുള്ള ചുമതല നിര്‍വഹിക്കല്‍ മാത്രം ആയിരുന്നു എന്ന് വൈകി ആണ് ശ്രദ്ധിച്ചത്. അയാളെ ഗൌരവമായെടുത്തതില് എനിക്ക് തെറ്റുപറ്റി എന്നു വിചാരിക്കുന്നു.
എല്ലാകാര്യങ്ങളും ബ്ലോഗര്‍മാരെ മുഴുവന്‍ അറിയിക്കണം എന്നൊന്നും അല്ല ഈ എഴുതിയതിന്റെ ഉദ്ദേശ്യം. ഇക്കാര്യത്തില്‍ വ്യക്തിപരമായ വൈഷമ്യം അനുഭവിച്ച ആള്‍ക്കെങ്കിലും കാര്യങ്ങള്‍ ബോധ്യപ്പെടണം എന്നുമാത്രമേ ഞാന്‍ ആഗ്രഹിക്കുന്നുള്ളൂ.
ഈ വിഷയത്തില്‍ ഇനിയും നീണ്ട ചര്‍ച്ചകളും കുറ്റാരോപണങ്ങളും ഉണ്ടാവുന്നത് നല്ലതല്ല എന്ന് ഞാന്‍
കരുതുന്നു.
എന്റെ പേര് പരാമര്ശിക്കപ്പെട്ടതുകൊണ്ടാണ് ഈ മറുപടി. ഇനി ഈ വിഷയത്തില്‍ ഒരു വരിയെങ്കിലും എഴുതാന്‍ ഇടവരരുതേ എന്നാണ് പ്രാര്‍ത്ഥന.
(ഉത്തമവിശ്വാസത്തില്‍ ഇടുന്ന കമന്റുകള്‍ റിലീസ് ചെയ്യാന്‍ മോഡറേറ്റര്‍മാര്‍ ശ്രദ്ധിക്കണം. കഴിഞ്ഞ പോസ്റ്റില്‍ എന്റെ ഒരു കമന്റ് പുറത്തുവന്നിട്ടില്ല)
പ്രിയ ഗുപ്തന്,
ReplyDeleteസിയാബ് വിഷയത്തില്‍ കമന്റ് ഓപ്ഷന് ക്ലോസ് ചെയ്യുന്നു എന്ന് പറഞ്ഞതിന് ശേഷം വന്ന കമന്റുകള്‍ ഒന്നും തന്നെ പ്രസിദ്ധീകരിച്ചിട്ടില്ല.
1. ബ്ലോത്രം എന്ന മൂത്രം നടത്തുന്നവര്‍
ReplyDelete2. നമ്മുടെ ശാസ്ത്രഞനെ പോലെ വ്യത്യസ്തരായ ചില ബാര്ബറല്ലാത്ത ബാലന്മാര്. [അവര്‍ക്കിതൊക്കെ ഒരു രസമാണ്]
3. ബൂലോകത്ത് ഏത് നായ് മുള്ളിയാലും അത് തന്റെ തലയില്‍ കൂടി വീഴണം എന്ന് വാശിയുള്ള ഒരാള്‍. [അത് അസുഖം പ്രത്യേകമാണ്. കിട്ടാനുള്ള ഓഹരി അദ്ദേഹം ചോദിച്ചു വാങ്ങിയിരിക്കും. അതൊരു അന്തസായി കൂട്ടിയിരിക്കുന്ന ആളാണ്.]
ഈ മൂന്നുകൂട്ടരെയും ഇക്കാര്യം പറഞ്ഞ് ബോധ്യപ്പെടുത്താന്‍ ഇനി ആരു ശ്രമിച്ചിട്ടും കാര്യമില്ല.
ഈ സിയാബ് ചേട്ടനെ നേരിട്ടു കണ്ടു ഒന്ന് സംസാരിച്ചു കൂടെ?????
ReplyDeleteബ്ലോഗിനും, ചാറ്റിനും, ഫോണിനും ഒക്കെ പരിമിത്യ്കൾ ഇല്ലെ?????
ആ പൈസ തിരിച്ചു കിട്ടുക എന്നതല്ലെ പ്രധാനം?????
അതു കൊണ്ടു നടക്കേണ്ട നല്ല കാര്യങ്ങൾ മുടങ്ങതിരിക്കാൻ,
എത്രയൊക്കെ എഴുതിയാലും, ബ്ലോഗ്പോസ്റ്റുകൾ ചെന്ന് തല്ലുകയൊന്നും ഇല്ലല്ലൊ?????
its something, to be dealt out, in the real world.
in the real time, and real place.
ഇതിനിടയില്‍ മൂള്ളൂക്കാരന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ അറിയിച്ചോട്ടേ.. മുള്ളൂക്കാരാ.. Hats off to you..
ReplyDeleteനിങ്ങ ഇതു നിര്ത്തീല്ലെ മനുഷേന്മാരെ?
ReplyDeleteകിട്ടിയ ഒരു ചാന്‍സില്‍ നമ്മള് ഒന്ന് ഗോളടിക്കാന്ന് വച്ചാല്‍ സമ്മതിക്കില്ലെ?
ഞാന്‍ ഉണ്ടാക്കി വച്ച ബ്ലോഗര്‍ ഐഡി ഈ സീസണില്‍ പുറത്തെടുക്കാനായി. ഗതികിട്ടാതെ അലയുന്ന മറ്റ് ചില പ്രേതാത്മാക്കള്‍ പോസ്റ്റ് ഇടുന്നത് കണ്ടാണ് ഞാനും ഇടാന്‍ തുടങ്ങിയത്. അതു പോട്ട്.
ഈ പോസ്റ്റിനും കമന്റ് ഓപ്ഷന് വേണ്ടാരുന്നു. ഇനി എന്തോന്ന് കമന്റാനാ?
പശൂം ചത്തു മോരിലെ പുളീം പോയി എന്ന് പറഞ്ഞപോലെയായി ഇപ്പോള്‍ കാര്യങ്ങള്‍. ആര്‍ക്കും ഇപ്പോള്‍ കാര്യങ്ങളറിയാന്‍ താത്പര്യമില്ല. എല്ലാര്ക്കും ബോദ്ധ്യമായതുകൊണ്ടാണേ.
പോസിറ്റീവായാലു നെഗറ്റീവായാലും പബ്ലിഷ് ചെയ്യും എന്ന് വീമ്പിളക്കി നടന്ന ചേച്ചി ഇപ്പോള്‍ മിണ്ടുന്നില്ല.ആരെങ്കിലും ഇടപെട്ട് ആ ചെക്കന് എവിടെ ഉണ്ട് എന്നെങ്കിലും ഒന്ന് കണ്ടുപിടിക്ക്. ഇന്റര്‍നെറ്റ് കിട്ടുന്ന ഏതോ സ്ഥലത്ത് സേഫായി ഇരിപ്പുണ്ടെന്നത് മനസ്സിലായി കാണുമല്ലോ.
പ്രായോഗിക സൊല്യൂഷന്‍സ് വല്ലതും ഉണ്ടെങ്കില്‍ ആരേലും പറയുക. ചിലരുടെ അഹന്തയും ധാര്‍ഷ്ട്യവും കൊണ്ട് കാര്യങ്ങള്‍ ഇതു വരെ എത്തിക്കിട്ടി.അതിന്റെ കുറ്റബോധമെങ്കിലും മനസ്സിലുണ്ടെങ്കില്‍ ഇതിലിടപെട്ട് സോള്‍വ് ചെയ്യുക, ഉപദേശം മേരിലില്ലിക്കാണ്.
ട്രാക്കിങ്ങ് ...
ReplyDeleteട്രാക്കിങ്ങ്
ReplyDeleteകവി ജ്യോനവന്
ReplyDeletehttp://pottakkalam.blogspot.com/2009/09/manhole.html
Please be informed to all members that Mr. Naveen George (Unit-15, Jt. Convener) is admitted in Adan Hospital due to a Car Accident. He is in ICU ward. Please pray for him to get a fast recovery
ഇപ്പോള്‍ കുവെയ്ത്തിലെ അഡാന്‍ ആശുപത്രിയിലാണ്...
ഞാന്‍ ആന്റണി ബോബനെ[ഉറുമ്പ്]വിളിച്ചു
00965 65951005 Kuwait
അവിടെ രാത്രി ആയി നാളെ ആ ഹോസ്പിറ്റലിലേക്ക് പോകും
നമുക്ക് പ്രാര്‍ത്ഥിക്കാം...
മാണിക്യം
അതെ മാഷെ,
ReplyDeleteകണ്ടു പിടിച്ച് വായ് ഒന്നു പൊളിച്ചു നോക്കിയാൽ തീരില്ലേ ഈ പ്രശ്നങ്ങൾ??????
IAS വെടി ഇനി ആകാശത്തു പൊലും പൊട്ടില്ലാന്ന് ആ ചേട്ടനും മനസ്സിലായിക്കാണും...
ചുമ്മാ പറഞ്ഞോണ്ടിരിക്കാതെ വല്ലോരും കേസ് കൊടുക്കെന്നെ.
ReplyDeleteസിയാബിനെ വിട്ടേരെ, നമ്മുടെ ബൂലോകം എന്ന ബ്ലോഗിനെതിരെ.
ഹന്‍ല്ലലത്തേ,
നിനക്കിട്ട് ഞാനും വച്ചിട്ടുണ്ട്.
ക്യാന്‍സര്‍ സുഖപ്പെടും, ഇതൊന്ന് വായിച്ച് നോക്കണെ.
ReplyDeleteകേസല്ല നല്ല രണ്ടു തല്ലാണ് കൊടുക്കേണ്ടത്...
ReplyDeleteബൂലോകത്തു മാത്രമല്ല,
സ്വന്തം നാട്ടുകാരും [ഇപ്പോഴും] വിശ്വസിച്ചു വച്ചിരിക്കുന്നത് ഇദ്ദേഹം ഒറിജിനൽ ഐ ഏ എസ് ആണെന്നാണ്.
കക്ഷിയുടെ ചില നാട്ടുകാർ പറഞ്ഞതു കേട്ടാൽ അവർ ഇയാളെ പിടിച്ചു ചീഫ് സെക്രട്ടറി ആക്കും എന്നു തോന്നും.....
കക്ഷി ഐ ഏ എസ് കിട്ടിയിട്ടും ജോലിക്കു പോകാത്തതിന്റെ കാരണം അവർക്കും അറിയില്ല.
ക്യാൻസറിനെ പറ്റിയും നാട്ടുകാർക്ക് അറിഞ്ഞുകൂട.
വെറുതെ പറഞ്ഞാൽ പോര,
ആരെങ്കിലും തയ്യാറാണൊ ട്രാക്കിങ്ങിന്????
ബൂലോഗത്തോട് ഒരു സംശയം ചോദിക്കട്ടേ;
ReplyDeleteനിങ്ങള്‍ എഴുതുന്നു,
സിയാബിന് മോണയില്‍ ക്യാന്‍സറിന്റെ മൂന്നാം സ്റ്റേജ് ആയി എന്ന് പറയുന്നത് കള്ളമാണ്, തിരുവന്തപുരം ആര്.സി.സിയില്‍ മോണയിലെ ക്യാന്‍സറിന് അയാള്‍ ചികിത്സ തേടിയിട്ടില്ല.
ഇതില്‍ നിന്നും താഴെ എഴുതുന്ന സംഗതികള്‍ ഊഹിക്കാമോ?
1. മോണയില്‍ കാന്‍സര്‍ ഉണ്ടാവാം. പക്ഷെ രണ്ടാം സ്റ്റേജോ അല്ലെങ്കില്‍ അവസാന സ്റ്റേജോ അവാം. ഒരിക്കലും മുന്നാം സ്റ്റേജ് അല്ല
2. ശരീരത്തില്‍ മറ്റേതെങ്കിലും ഭാഗത്ത് കാന്‍സര്‍ ഉണ്ടാവാം
ഒരു വിശദീകരണം പ്രതീക്ഷിക്കുന്നു. (ഇത്തരം ഒരു വാദം മറ്റൊരു ബ്ലോഗില്‍ കണ്ടതുകൊണ്ടാണ്)
“അരുണ്ചുള്ളിക്കല് ഇക്കാര്യത്തില്‍ എടുത്ത ശുഷ്കാന്തി ബ്ലോത്രത്തോട് അദ്ദേഹത്തോടുള്ള ചുമതല നിര്‍വഹിക്കല്‍ മാത്രം ആയിരുന്നു എന്ന് വൈകി ആണ് ശ്രദ്ധിച്ചത്. അയാളെ ഗൌരവമായെടുത്തതില് എനിക്ക് തെറ്റുപറ്റി എന്നു വിചാരിക്കുന്നു.“
ReplyDeleteഗുപ്തരേ, വീണ്ടും താങ്കള്‍ക്ക് തെറ്റുന്നു. അരുണ്‍ ബ്ലോത്രത്തിനു വേണ്ടി ചില കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. പക്ഷെ സിയാബ് പ്രശ്നം കൈകാര്യം ചെയ്തത് ബ്ലോത്രം ആവശ്യപ്പെട്ടിട്ടോ ബ്ലോത്രത്തിനു വേണ്ടി നമ്മുടെ ബൂലോകത്തെ എതിര്‍ക്കാനോ അല്ല. അത് അയാളുടെ സ്വതന്ത്രമായ നിലപാട് ആയിരുന്നു. അതാണ് അയാളുടെ പോസ്റ്റില്‍ അയാള്‍ കൈകാര്യം ചെയ്തതും.
അരുണീന്റെ സുഹൃത്ത് ആയ മേരി ലില്ലി വഴിയാണ് അരുണും കാര്യങ്ങള്‍ അറിഞ്ഞിരുന്നത് എന്നാണ് എനിക്ക് മനസ്സിലായിട്ടുള്ളത്. ഞാന്‍ അരുണിനെ ഈ വിഷയത്തില്‍ വിളിച്ച് സത്യാവസ്ഥ എന്താണെന്ന് അറിയാന്‍ ശ്രമിച്ചിട്ടുണ്ട് എന്നല്ലാതെ ബ്ലോത്രത്തിനു വേണ്ടി ഇത് കൈകാര്യം ചെയ്യാന്‍ ആവശ്യപ്പെട്ടീട്ടില്ല. സത്യം ഉണ്ടെങ്കില്‍ ബ്ലോത്രത്തില്‍ കൊടുക്കാം എന്ന് പറഞ്ഞു. പിന്നെ സിയാബ് മറുപടി പോസ്റ്റ് ഇട്ടപ്പൊള് അതും നമ്മുടെ ബൂലോകത്തിന്റെ വാര്‍ത്തയും ഒരുമിച്ച് ആണ് കൊടുത്തത്. രണ്ടും ആളുകള്‍ വായിക്കാന്‍ വേണ്ടി. അതല്ലാതെ സിയാബ് പ്രശ്നത്തില്‍ ബ്ലോത്രം ഇടപെട്ടിട്ടില്ലല്ലോ ഗുപ്താ? ഇടപെട്ടതായി താങ്കള്‍ക്ക് എവിടെ നിന്നാണ് തെളിവ് കിട്ടിയത്? ഞാന്‍ ഈ വിഷയത്തില്‍ ജോയുമായി ഇ മെയില്‍ വഴിയും അനില്‍@ബ്ലോഗുമായി ഫോണിലും സംസാരിച്ചിട്ടുണ്ട്. സിയാബിന് ഐ എ എസ് ഉണ്ടോ എന്നതിനേക്കാള്‍ അസുഖം എന്നത് സത്യമാണെങ്കില്‍ അങ്ങനെ ഒരാള്‍ക്കെതിരെ ഇങ്ങനെ പറയണോ എന്ന് ഞാന്‍ തുടക്കക്കാലത്ത് പറഞ്ഞിട്ടുണ്ട്. പക്ഷെ പിന്നീട് സിയാബിന്റെ ഭാഗത്ത് ന്യായങ്ങള്‍ കാണുന്നില്ല എന്ന് മനസ്സിലാക്കിയപ്പോള്‍ ഈ വിഷയങ്ങളിലെ പോസ്റ്റുകളില്‍ ഇടപെട്ടിട്ടും ഇല്ല.
പിന്നെ എന്ത് കാരണം കൊണ്ടാണ് ഗുപ്താ, ബ്ലോത്രത്തിനുവേണ്ടിയാണ് അരുണ്‍ ചുള്ളീക്കല് സിയാബിനെ ന്യായീകരിച്ചതെന്ന് പറയുന്നത്? തോന്നിവാസം പറയുന്നതിന് ഒരു അതിരുണ്ട്. ഞാന്‍ കൂതറ വലോകനത്തിലെ കമന്റിന്റെ പേരില്‍ താങ്കളോട് കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.
അനോണിക്ക് പ്രത്യേക മറുപടി ഇല്ല. ബ്ലോഗില്‍ അനോണിയാണോ സനോണിയാണോ എന്നൊന്നും അറിയാന്‍ കഴിയില്ലെങ്കിലും സ്വന്തം ബ്ലോഗ് ഐഡിയുടെ പേരിലെങ്കിലും കമന്റ് ഇടാന്‍ തന്റേടം വേണം. അല്ലെങ്കില്‍ ചുമ്മാ അതിനു വേണ്ടി ഒരു ബ്ലോഗെങ്കിലും ഉണ്ടാക്കണം. :)
ജോ,
ആവശ്യമില്ലാതെ ബ്ലോത്രത്തെ വിവാദങ്ങളിലേക്കെത്തിക്കരുത്. ഞാന്‍ ജോയോട് പറഞ്ഞിട്ടുള്ളതാണ് നമ്മള്‍ക്കിടയില്‍ പ്രശ്നങ്ങള്‍ ഇല്ല എന്ന്. നിങ്ങള്‍ക്കെന്തെങ്കിലും തെറ്റിദ്ധാരണകള്‍ ഉണ്ടെങ്കില്‍ പറയുക. നമ്മുടെ ബൂലോകത്തോട് ബ്ലോത്രത്തിനോ, എനിക്ക് വ്യക്തിപരമായോ വിരോധം ഇല്ല.
സ്നേഹത്തോടെ,
രാമചന്ദ്രന് വെട്ടിക്കാട്ട്.
മണിസാര്‍ ...
ReplyDeleteഉത്തരം 1.
മോണയില്‍ ക്യാന്‍സര്‍ ഏത് സ്റ്റേജിലുള്ളതുമാകട്ടെ. എന്തുകൊണ്ട് സിയാബ് അദ്ദേഹം ചികിത്സയിലാണ് എന്ന് പറയുന്ന ആര് . സി.സി. യിലെ സീ.ആര് . നമ്പര്‍ 47,000 രൂപ കൊടുത്ത പ്രവാസി വനിതയ്ക്ക് പോലും കൊടുത്തില്ല. സി.ആര് . നമ്പര്‍ കൊടുത്തില്ല എന്ന് മാത്രമല്ല വ്യാജ നമ്പര്‍ , ഡോക്ടറുടെ തെറ്റായ പേര് എന്നിവയാണ് കൊടുത്തത്. ഡോക്ടറുടെ ഫോണ്‍ നമ്പറെങ്കിലും കൊടുക്കാതിരുന്നതെന്തുകൊണ്ട് ? കൂടുതല്‍ നല്ല ചികിത്സയും അത് കുറഞ്ഞ ചിലവില്‍ ഏര്‍പ്പാടാക്കാനും വേണ്ടിയാണ് അവര്‍ അക്കാര്യങ്ങളൊക്കെ സിയാബിനോട് ചോദിച്ചത്. അതൊന്നും കൊടുക്കാതെ Leave me alone എന്ന് മെസ്സേജ് അയച്ചപ്പോള്‍ മുതലാണ് അവര്‍ സിയാബിനെ സംശയിക്കാന്‍ തുടങ്ങിയതും കൂടുതല്‍ അന്വേഷണങ്ങളിലേക്ക് കടന്നതും.
ഉത്തരം 2.
ശരീരത്തിന്റെ മറ്റേത് ഭാഗത്ത് ക്യാന്‍സര്‍ ഉണ്ടെങ്കിലും അത് 47,000 രൂപവരെ കൊടുക്കുന്ന ഒരാളോട് തുറന്നുപറയുന്നതില്‍ നിന്ന് എന്താണ് , അരാണ് സിയാബിനെ വിലക്കുന്നത് ? ഇത് അഥവാ ക്യാന്‍സര്‍ അല്ല മറ്റേത് രോഗമാണെങ്കിലും സന്ധ്യസന്ധനെന്ന് കുറേപ്പേരെങ്കിലും ഇപ്പോഴും വിളിച്ചുപറയുന്ന സിയാബിന് ശരിയായ രോഗവിവരം പറഞ്ഞുകൂടെ. ഇവിടെയൊക്കെ സിയാബ് സത്യസന്ധത കാണിക്കുന്നില്ല. സത്യസന്ധനല്ലാത്ത ഒരാള്‍ പിന്നെ എന്താണ് ? അത് മാത്രമേ ഞങ്ങള്‍ തുറന്ന് കാണിക്കാന്‍ ശ്രമിക്കുന്നുള്ളൂ.
രാമചന്ദ്രന് വെട്ടിക്കാട്,
ബ്ലോത്രവുമായി ഞങ്ങള്‍ക്ക് ഒരു പ്രശ്നവുമില്ല, ഒരു തെറ്റിദ്ധാരണയുമില്ല. കാര്യങ്ങള്‍ രാമചന്ദ്രന് പറഞ്ഞതുപോലെ നമ്മള് മെയിലിലൂടെയും ഫോണിലൂടെയുമൊക്കെ സൌഹാര്‍ദ്ദപരമായി ചര്‍ച്ച ചെയ്തിട്ടുള്ളതുമാണ്. ബ്ലോത്രത്തെയെന്നല്ല മറ്റാരേയും ഈ വിഷയത്തിലേക്ക് വലിച്ചിഴയ്ക്കണമെന്ന് ഞങ്ങള്‍ക്കാഗ്രഹമില്ല.
ഗുപ്തന് പറഞ്ഞത് ഗുപ്തന്റെ അഭിപ്രായമാണ്. അതുമായി ഞങ്ങള്‍ക്ക് ഒരു ബന്ധവുമില്ല. ഒരു വായനക്കാരന്റെ കമന്റ് ഞങ്ങള്‍ പുറത്തുവിട്ടു എന്ന് മാത്രം. അത് ചെയ്യാതിരിക്കാന്‍ ഞങ്ങള്‍ക്കാവില്ല. പ്രത്യേകിച്ചും ഗുപ്തന്റെ.... കഴിഞ്ഞ ഒരു പോസ്റ്റില്‍ ഞങ്ങള്‍ കമന്റ് ബോക്സ് അടച്ചതിനുശേഷം കിട്ടിയ ഗുപ്തന്റേതടക്കമുള്ള 15 കമന്റുകള്‍ ഞങ്ങള്‍ പുറത്ത് വിട്ടില്ല. അത് ഗുപ്തന് ചോദ്യം ചെയ്യുകയും ചെയ്ത സ്ഥിതിക്ക് ഗുപ്തന്റെ കമന്റുകള്‍ പിടിച്ച് വെക്കാന്‍ ഞങ്ങള്‍ക്കാവില്ല.
ഞങ്ങള്‍ വീണ്ടും പറയുന്നു. ബ്ലോത്രവുമായി ഞങ്ങള്‍ക്ക് ഒരു അഭിപ്രായവ്യത്യാസവും പിണക്കവും ഇല്ല. വായനക്കാരുടെ കമന്റുകളില്‍ ബ്ലോത്രത്തിനെതിരായി വരുന്ന പരാമര്‍ശങ്ങള്‍ക്ക് ഞങ്ങള്‍ ഉത്തരവാദികളും അല്ല.
പ്രിയ നമ്മുടെ ബൂലോഗം,
ReplyDeleteനിങ്ങളുടെ നിലപാട് വളരെ വ്യക്തം ആണ്. സിയാബ് എന്ന വ്യക്തി വളരെ ഏറെ അവ്യക്തത നില നിറുത്തി ദുരൂഹതയില്‍ നില്ക്കുന്ന ഒരാളാണ്. ആ ദുരൂഹത ഇല്ലാതാക്കിയാല്‍ മാത്രമേ നമ്മുടെ ബൂലോഗത്തിന്റെ ഉത്തരവാദിത്വം പൂര്‍ണമാവൂ എന്ന് എനിക്കു തോന്നുന്നു. മാത്രവുമല്ല അദ്ദേഹം മനഃപ്പൂര്വമായിട്ടാണിതെല്ലാം ചെയ്തു കൂട്ടിയതെങ്കില്‍, ആ കെണിയില്‍ വീഴാന്‍ ഇനിയുമിനിയും ആളുകള്‍ വീഴാന്‍ അനുവദിക്കരുത്. വിന എന്ന ബ്ലോഗര്‍ എഴുതിയ പോലെ ദിവസം തോറും അദ്ദേഹത്തിന്റെ ഓര്‍ക്കുട്ട് കൂട്ടുകാരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു. അവരല്ലാം ഒരു “ഐ എ എസ്“ കാരന്റെ സുഹൃത്താവുന്നതില്‍ അഭിമാനിക്കുന്നുമുണ്ടാവും.
അതുകൊണ്ട് ഒന്നുകില്‍ സിയാബിനെ നന്നാവാന്‍ സഹായിക്കുക, അല്ലെങ്കില്‍ അയാളില്‍ നിന്നു മറ്റുള്ളവരെ സംരക്ഷിക്കുവാന്‍ വേണ്ടത് ചെയ്യുക. (ഇടയ്ക്ക് കേള്‍ക്കുന്ന ഓരിയിടലും കുരയും ശ്രദ്ധിക്കതിരിക്കുക.)
ട്രാക്കിങ്ങ്
ReplyDelete@മണി
ReplyDeleteകഴിഞ്ഞ 2 ദിവസന്ന്ങ്ങളിൽ പുതിയ ഫ്രണ്ട്സിനെ ആഡ് ചെയ്തിട്ടില്ല.....
ക്യാൻസറിന്റെ 3-ആം സ്റ്റേജ് ആണെന്നു പറഞ്ഞതും, അതു മോണയിൽ ആണെന്നു പറഞ്ഞതും സിയാബ് ആണ്.....
അഥവാ ഇതു 3-ആം സ്റ്റേജ് അല്ല, മൊണയിൽ ക്യൻസർ ഇല്ല എങ്കിൽ,
പിന്നെ തലമുടിയുടെ അറ്റത്തു ക്യൻസർ ഉണ്ടൊ എന്നു നമ്മൾ ആലൊചിക്കെണ്ട കാര്യം ഇല്ലല്ലൊ???????
ഇതു വരെ പറഞ്ഞതെല്ലാം കള്ളമാണെന്നു തെളിഞ്ഞ സ്ഥിതിക്ക് ഇനി ചെയ്യവുന്നത് നേരിട്ടു ചെന്ന് അദ്ദേഹത്തൊടു സംസാരിക്കുകയായിരിക്കും......
is anyone willing to meet him??????
tracking......
ഇതൊന്നു നോക്കൂ
ReplyDeletehttp://www.sailornetworks.com/web.html
സിയാബ് ഇങ്ങിനെയൊക്കെയായതില് ദുഃഖമുണ്ട്-
ReplyDeleteഅവസാനം സംസാരിച്ചപ്പോള്‍ എല്ലാം വിശദീകരിക്കാം എന്ന് വാക്കു തന്നിരുന്നു. അതുണ്ടായില്ല,
പക്ഷെ- സിയാബിനെ അനുകൂലിക്കുന്നവരില്‍ ഭൂരിഭാഗവും അയാള്‍ ഒരു തട്ടിപ്പുകാരനല്ല എന്ന അമിതാത്മവിശ്വാസക്കാരായിരുന്നു.
ബൂലോകത്തിന്റെ പ്രവൃത്തനങ്ങള്‍ ശ്ലാഘനീയമാണ്- കാരണം ആരെങ്കിലും ഇങ്ങിനെയൊക്കെ അന്വേഷിക്കാനും കാര്യങ്ങള്‍ പുറത്തുകൊണ്ടുവരാനുമില്ലെങ്കില് ഇതൊരു തട്ടിപ്പുസ്ഥലമാകും.
ക്ഷമിക്കണം തുടക്കക്കാരനാണ്. കഴിഞ്ഞ രണ്ട് മൂന്നു ദിവസമായി 'സിയാബ് ചരിതം' തിരിച്ചും മറിച്ചും വായിച്ചു. എല്ലാം കഴിഞ്ഞപ്പോ രണ്ട് വരി കുറിക്കണം എന്ന് തോന്നി. ഈയുള്ളവന്റെ എളിയ അഭിപ്രായത്തില്‍ 'നമ്മുടെ ബൂലോകം' ചെയ്തതിഇല് ഒരു തെറ്റും ഇല്ല എന്ന് മാത്രമല്ല തികച്ചും അനുകരണീയവുമാണ്. ഇതല്ലേ അന്വേഷണാത്മക പത്രപ്രവര്‍ത്തനം എന്ന് പറയുന്നേ. ബൂലോകത്തിനെ പ്രകോപിപ്പിക്കാന്‍ പലരും നോക്കി പക്ഷെ നിങ്ങള്‍ അത് ഭംഗി ആയി ഹാന്‍ഡില്‍ ചെയ്തു. മേരി ചേച്ചിയും അനിലും ഒക്കെ ചെയ്തത് നല്ല കാര്യങ്ങള്‍ തന്നെ. എന്റെ ഒരു സുഹൃത്ത് ആണ് ഈ അവസ്തയിലെന്കില് ഞാന്‍ ഇതൊക്കെ തന്നെ ചെയ്യൂ . സിയാബ്-നു കാന്‍സര്‍ ആണെന്ന് ബൂലോകത്തിനു അറിയില്ല എന്നും അത് തിരിച്ചറിയുമ്പോള്‍ ബൂലോകം മാപ്പ് പറയും എന്ന് നിങ്ങള്‍ കരുതിയോ എന്നാണ് എന്റെ സംശയം. RCC യിലെ ആ ഡോക്ടര്‍ ചെയ്തതും നല്ല കാര്യം തന്നെ. അത് കാരണം കാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കന്‍ പറ്റി. ഇനി ഏതെങ്കിലും ഒരു IAS കിട്ടിയ ആള് വന്നു പ്രിലിമിനറി മുതല്‍ സര്‍വീസില്‍ കയറുന്ന വരെയുള്ള കാര്യങ്ങള്‍ ഒന്ന് വിശാദീകരിച്ചിരുന്നെകില് കാര്യങ്ങള്‍ ഒന്ന് ഉഷാരയേനെ.(ലെവന് ഡിസംബര്‍ ആകുമ്പോള്‍ വന്നു പറയും ബൂലോകം കാരണം അവന്റെ IAS കിട്ടാതെ പോയി എന്ന്.)പടച്ചോനെ തല ഒന്ന് മണ്ണില്‍ മുട്ടുന്നതിനു മുന്നേ എന്തെല്ലാം തരികിടകള്‍ കാണണം. പടച്ചോനെ തല ഒന്ന് മണ്ണില്‍ മുട്ടുന്നതിനു മുന്നേ എന്തെല്ലാം തരികിടകള്‍ കാണണം. എനിക്കിപ്പോഴും മനസ്സിലാകാത്ത ഒരു സംഗതി എന്ന് പറഞ്ഞാല്‍ ഇതിനിടയ്ക്ക് കുറെ പേര് എന്തിനാ ഈ വെല്ലുവിളികള്‍ ഒക്കെ ആയി വരുന്നെതെന്നു. ബൂലോകം ശ്രമിച്ചത് സത്യം വെളിച്ചത്തു കൊണ്ട് വരാന്‍. അനിലും മേരി ചേച്ചിയും സിയാബ് -നെ പ്രോറെക്റ്റ് ചെയ്യാന്‍ നോക്കിയത് അവര്‍ക്ക് അവനെ വ്യക്സ്ഥിപരമായി അറിയാവുന്നതുകൊണ്ടും ..ഇതില്‍ രണ്ടിലും പെടാത്തവര്‍ എന്തിനാ ഈ പ്രശ്നം കൊളമാക്കാന്‍ നോക്കുന്നതെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല.
ReplyDelete