കഴിഞ്ഞ രണ്ട് പോസ്റ്റുകളിലായി ചര്‍ച്ച ചെയ്ത ഒരു ഇന്റര്‍നെറ്റ് അധിഷ്ടിത ധന സമ്പാദന രീതിയെക്കുറിച്ച് ഞങ്ങളുടെ അവസാന നിഗമനങ്ങള്‍ അവതരിപ്പിക്കുന്നു.
ബൂലോകര്‍ക്ക് സുപരിചിതയായ ഒരു ബ്ലോഗര്‍ക്ക് നേരിട്ട ഒരു വഞ്ചന കഥ അറിഞ്ഞപ്പോഴാണ് , വ്യക്തിപരമായ ചിലപരാമര്ശങ്ങളുണ്ടായിരുന്നിട്
എന്നാല്‍ നമ്മുടെ ബൂലോകം ഈ വിഷയത്തെ അതീവ ഗൌരവമായാണ് വീക്ഷിച്ചത്. ബ്ലോഗര്‍മാരും അല്ലാത്തവരുമായ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്ക് മേലില്‍ ഇത്തരം അബദ്ധങ്ങള്‍ പറ്റാതിരിക്കാനും, തട്ടിപ്പിനു വിധേയരാവാതിരിക്കാനുമായി ഈ വിഷയം വായനക്കാര്‍ മൊത്തം അറിഞ്ഞിരിക്കണമെന്ന് ഞങ്ങള്‍ക്ക് തോന്നി. അതിനായ് വ്യക്തിപരമായി പലരുടേയും സഹായം തേടുകയും അവ ലഭിക്കുകയും ചെയ്തു.
സിയാബിന്റെ ചില അടുത്ത സുഹൃത്തുക്കളുമായി ഫോണില്‍ ബന്ധപ്പെടുകയും ഞങ്ങളുടെ സംശയം ദൂരീകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചെങ്കിലും വേണ്ട രീതിയില്‍ സഹകരണം ലഭിച്ചില്ല. പിന്നീട് മെയില്‍ വഴി ബന്ധപ്പെട്ടു. അതിനും അനുകൂല മറുപടി ലഭിച്ചില്ല. സിയാബിനെ നേരില്‍ ബന്ധപ്പെടാന്‍ പലവുരു ഞങ്ങൾ ശ്രമിച്ചിട്ടും സാധിക്കാതെ വന്നതിനാല്‍ ചില രേഖകള്‍ പരസ്യപ്പെടുത്താന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാവുകയായിരുന്നു. കൊച്ചിയിൽ നിന്ന് ഒരു ഓട്ടോ പിടിച്ചാൽ സിയാബിനെ കാണാൻ സാധിക്കില്ലേ എന്ന് പലരും ചോദിച്ച ചോദ്യത്തിനുത്തരമാണിത്.
ഈ സാഹചര്യത്തിലാണ് ലഭിച്ച വിവരങ്ങള്‍ പരമാവധി സ്വകാര്യത സൂക്ഷിച്ചും പ്രസക്തഭാഗങ്ങള്‍ മാത്രം വെളിവാക്കിയും ഞങ്ങള്‍ പ്രസിദ്ധീകരിച്ചത്. ഓരോ ഘട്ടത്തിലും കൂടുതല്‍ സങ്കീര്‍ണ്ണതകളിലേക്ക് വിഷയം വഴുതിപ്പോകാതിരിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചിരുന്നു. അത് കൊണ്ടു മാത്രമാണ് കമന്റ് മോഡറേഷന് വച്ചിരുന്നത്. സിയാബിന്റെ സ്വകാര്യ ജീവിതത്തിലുള്ള ഞങ്ങള്‍ക്കറിയാവുന്ന ചില കാര്യങ്ങള്‍ ഒഴിവാക്കുന്നതിനു വേണ്ടിയായിരുന്നു അത്. ഞങ്ങളെ ചീത്ത വിളിച്ചു കൊണ്ടുള്ള കമന്റുകള്‍ ഞങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്ന കാര്യം എല്ലാവരും ഓര്‍ക്കുമല്ലോ. എന്നിട്ട , വീണ്ടും വീണ്ടും നുണകള്‍ നിരത്തി സിയാബും, സിയാബിന്റെ സുഹൃത്തുക്കളും ഈ വിഷയം സങ്കീര്‍ണ്ണമാക്കുകയായിരുന്നു.
ഇനി പലരും ഞങ്ങളോട് കമന്റിലൂടെയും മെയിലിലൂടെയും ആവശ്യപ്പെട്ട ഒരു കാര്യമുണ്ട്. സിയാബിനെ നിയമത്തിന്റെ മുന്നിലെത്തിക്കണമെന്നതാണ് അത്. എന്നാല്‍ ഒരു പത്രം എന്ന നിലയില്‍ ശരിയായ വസ്തുതകള്‍ അന്വേഷിച്ചു വായനക്കാരുടെ മുന്നില്‍ അവതരിപ്പിക്കുക എന്നതാണ് ഞങ്ങളുടെ കര്‍ത്തവ്യം . കാരണം ബ്ലോഗ് എന്ന മാധ്യമം ഇത്തരം പണ സമ്പാധനത്തിന് വേണ്ടി ചൂഷണം ചെയ്യപ്പെടുന്നു എന്നറിയുമ്പോള്‍ മറ്റുള്ള ബ്ലോഗേഴ്സ് ചതിയില്‍ പ്പെടുന്നത് കാണാതിരിക്കാന്‍ ഞങ്ങള്‍ക്കാവില്ല. ഞങ്ങളുടെ അറിവില്‍ ഇത് വരെ നാലോളം ബ്ലോഗ്ഗേഴ്സ് പണം നല്‍കിക്കഴിഞ്ഞു.
പലരും ഞങ്ങളില്‍ നിന്നും ആവശ്യപ്പെട്ട ഉത്തരങ്ങള്‍ ഇവിടെ അറിയിക്കട്ടെ.......ഇവ സിയാബിനു പണം നല്കിയ ബ്ലോഗറുടെ നിര്‍ദ്ദേശ പ്രകാരമാണ് ഞങ്ങള്‍ പ്രദിപാദിക്കുന്നതു.
@ കൂടുതല്‍ പരാതിക്ക് പോകാത്തത് സിയാബിനെ കൂടുതല്‍ കുഴപ്പങ്ങളിലേക്ക് വലിച്ചിഴക്കാതിരിക്കാനാണ്.
@ പ്രവാസി ബ്ലോഗര്‍ നല്കിയ പൈസ തിരികെത്തരാം എന്നു പറഞ്ഞു സിയാബിന്റെ എസ്.എം.എസ് രണ്ടു തവണ കഴിഞ്ഞ ദിവസം ആ ബ്ലോഗര്‍ക്ക് ലഭിച്ചു . അതിനു അവര്‍ നേരിട്ടു പ്രതികരിച്ചിട്ടില്ല. കാരണം ആ പൈസ സിയാബ് പറയും പോലെ കടമായി കൊടുത്തതല്ല. അവനെ (കഥകള്‍ വിശ്വസിച്ച്)സഹായിക്കാനായി കൊടുത്തുപോയതാണ്. സിയാബിന് ശരിക്കും അസുഖം ഉണ്ടെന്ന് ആര്‍ക്കെങ്കിലും തെളിയിക്കാനായാല്‍ ( മോണയില്‍ ക്യാന്‍സര്‍ ഇല്ല എന്ന് 100% ഞങ്ങള്‍ക്ക് ഉറപ്പാണ്) ആ പണം സിയാബിനുള്ളതു തന്നെയാണ്.
@ താന്‍ , അര്‍ഹതപ്പെടാത്ത വഴിയിലൂടെ സമ്പാദിച്ച പണം സിയാബിന് തിരിച്ചു തരാന്‍ ആഗ്രഹം ഉണ്ടെങ്കില്‍ , ബ്ലോഗ് കൂട്ടായ്മയുടെ സഹായ ഹസ്തമായ ബൂലോഗ കാരുണ്യത്തിന്റെ കേരളത്തിലുള്ള പ്രതിനിധി കളുടെ കയ്യില്‍ 'നമ്മുടെ ബൂലോകം' പത്രത്തിന്റെ സാന്നിദ്ധ്യത്തില്‍ ' മുസ്തഫ' യുടെ വീട് പണിക്കായുള്ള ഫണ്ടിലെക്കോ മറ്റു ജീവ കാരുണ്യ പ്രവര്ത്തനത്തിലെക്കോ നല്കിയാല് മതിയാകും.
@ കൊടുത്ത സഹായം എന്തിനു ഉമ്മച്ചീ വിളിച്ചു പറഞ്ഞു എന്ന് ചിലര്‍ ചോദിച്ചുവല്ലോ. ലളിതമാണ് അതിന്റെ ഉത്തരം - അര്‍ഹതപ്പെട്ട ഒരാള്‍ക്കല്ല സംഭാവന ലഭിച്ചത് എന്ന തിരിച്ചറിവ്.
ചോദ്യങ്ങള്‍ക്ക് വ്യക്തമായി മറുപടീ പറയാത്ത സിയാബിന്റെ രീതികള്‍ ,വ്യാജമായ സി.ആര് .നമ്പര്‍ കൊടുക്കല്‍ ,
ഡോക്ടറുടെ ശരിയായ പേര് കൊടുക്കാതെയുള്ള ഒഴിഞ്ഞ് മാറ്റം,
ആദ്യ മൂന്നു ഘട്ടം പണം അയച്ചതിന് ശേഷം അവ കിട്ടി എന്നറിയിച്ചു SMS വന്നിരുന്നു. എന്നാല്‍ പിന്നീട് രോഗ വിവരം തിരക്കുമ്പോള്‍ ഫോണിലോ മെയിലിലോ ബന്ധപ്പെടാതെ വിട്ടു നിന്നത്,
" LEAVE ME ALONE " എന്ന SMS മറുപടിയായി അയക്കുന്നത് ,
തനിക്ക് തന്ന മെയില്‍ ഐ ഡി മാറ്റി പണം നല്കിയ ബ്ലോഗറുടെ സുഹൃത്ത് വലയത്തിലുള്ളവരെ ആ സമയത്തും ബന്ധപ്പെട്ട് കൊണ്ടിരുന്നത് ....... തുടങ്ങിയ കാര്യങ്ങള്‍ ആ തിരിച്ചറിവിലേക്ക് മുതല്‍ക്കൂട്ടായി.
കൂടുതല്‍ ആളുകള്‍ ഈ രീതിയിലെ ചതിക്കുഴികളില്‍ വീഴാതിരിക്കാനും വേണ്ടി യാണ് ഈ വിവരം പുറത്തറിയിക്കാന്‍ ശ്രമിച്ചത്.
@ ഉമ്മച്ചി ഈ ആവശ്യത്തിനായി മറ്റു ചില ബ്ലോഗര്‍മാരില്‍ നിന്നും സമാഹരിച്ച ഇരുപതിനായിരത്തോളം രൂപ വീണ്ടും അയക്കുവാന്‍ തുടങ്ങുമ്പോള്‍ ആണ് സംശയ നിവാരണത്തിനായി സുഹൃദ് വലയത്തിലുള്ള
ഇപ്പോള്‍ , ഏകദേശം സത്യം എല്ലാവര്ക്കും മനസ്സിലായിക്കാണും എന്നു ഞങ്ങൾ വിശ്വസിക്കുന്നു. സിയാബിന്റെ പക്ഷം ഏറ്റു പിടിച്ചു സംസാരിച്ചവര്‍ രേഖകള്‍ കാണിക്കാമെന്നു പറഞ്ഞ് പോയെങ്കിലും അങ്ങനെയൊന്നും ഉണ്ടായില്ല. ജോലി പോയാലുള്ള ജീവിത പ്രശ്നം ഓര്‍ത്ത് ഞങ്ങള്‍ മറൈന്‍ ബിസ് എന്ന സ്ഥാപനത്തിലേക്ക് മാത്രം അന്വേഷണം വ്യാപിപ്പിച്ചിരുന്നില്ല. എന്നാല്‍ മറ്റുള്ളവര്‍ ആധികാരികമായി ചില വസ്തുതകള്‍ പറയുകയും , ചില വ്യക്തികളെ ഈ പ്രശ്നത്തിലേക്ക് എടുത്തിടുകയും ചെയ്തപ്പോള്‍ സംശയ നിവാരണത്തിനായി മറൈന്‍ ബിസ്സുമായി ബന്ധപ്പെട്ടത് പറഞ്ഞു ചെയ്യിച്ചതാണെന്നു എല്ലാ വായനക്കാരും മനസ്സിലാക്കിക്കാണുമല്ലോ. ചോദ്യങ്ങള്‍ക്ക് വ്യക്തമായി മറുപടീ പറയാത്ത സിയാബിന്റെ രീതികള്‍ ,വ്യാജമായ സി.ആര് .നമ്പര്‍ കൊടുക്കല്‍ ,
ഡോക്ടറുടെ ശരിയായ പേര് കൊടുക്കാതെയുള്ള ഒഴിഞ്ഞ് മാറ്റം,
ആദ്യ മൂന്നു ഘട്ടം പണം അയച്ചതിന് ശേഷം അവ കിട്ടി എന്നറിയിച്ചു SMS വന്നിരുന്നു. എന്നാല്‍ പിന്നീട് രോഗ വിവരം തിരക്കുമ്പോള്‍ ഫോണിലോ മെയിലിലോ ബന്ധപ്പെടാതെ വിട്ടു നിന്നത്,
" LEAVE ME ALONE " എന്ന SMS മറുപടിയായി അയക്കുന്നത് ,
തനിക്ക് തന്ന മെയില്‍ ഐ ഡി മാറ്റി പണം നല്കിയ ബ്ലോഗറുടെ സുഹൃത്ത് വലയത്തിലുള്ളവരെ ആ സമയത്തും ബന്ധപ്പെട്ട് കൊണ്ടിരുന്നത് ....... തുടങ്ങിയ കാര്യങ്ങള്‍ ആ തിരിച്ചറിവിലേക്ക് മുതല്‍ക്കൂട്ടായി.
കൂടുതല്‍ ആളുകള്‍ ഈ രീതിയിലെ ചതിക്കുഴികളില്‍ വീഴാതിരിക്കാനും വേണ്ടി യാണ് ഈ വിവരം പുറത്തറിയിക്കാന്‍ ശ്രമിച്ചത്.
@ ഉമ്മച്ചി ഈ ആവശ്യത്തിനായി മറ്റു ചില ബ്ലോഗര്‍മാരില്‍ നിന്നും സമാഹരിച്ച ഇരുപതിനായിരത്തോളം രൂപ വീണ്ടും അയക്കുവാന്‍ തുടങ്ങുമ്പോള്‍ ആണ് സംശയ നിവാരണത്തിനായി സുഹൃദ് വലയത്തിലുള്ള
മറ്റു ചില ബ്ലോഗ്ഗേഴ്സിനെ സമീപിച്ചത്. തുടര്‍ന്ന് അവര്‍ നമ്മുടെ ബൂലോകം പത്രവുമായി ചേര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ആണ് യാഥാര്‍ത്ഥ്യം വെളിപ്പെട്ടത്.
അങ്ങനെ കുറെ നാള് നീണ്ട അന്വേഷണത്തിനും വേണ്ട തെളിവുകള്‍ ലഭ്യമാക്കിയതിനും ശേഷം മാത്രമാണ്
ഞങ്ങള്‍ ആദ്യ പോസ്റ്റ് പ്രസിദ്ധീകരിക്കുന്നത്. ക്രിയാത്മകമായ ചര്‍ച്ചകള്‍ ഈ വിഷയത്തില്‍ ലഭ്യമാക്കിയതിന് നമ്മുടെ ബൂലോകം വായനക്കാരോട് നന്ദി പറയുന്നു.
ഈ സാഹചര്യത്തില്‍ ഇതുവരെ നടന്ന ചര്‍ച്ചകളുടെ വെളിച്ചത്തില്‍ ഞങ്ങളെത്തിയ നിഗമനങ്ങള്‍ ഇവയാണ്.
1.സിയാബിന് ഐ.എ.എസ് ഇല്ല.
2.സിയാബ് പ്രചരിപ്പിക്കുന്നതുപോലെ 62 ശതമാനം (അല്ലെങ്കില്‍ തേഡ് സ്റ്റേജ്) ഓറല്‍ ക്യാന്‍സര്‍ ഇല്ല
3.സിയാബ് ഇതുവരെ നല്കിയ ചികിത്സാ വിവരങ്ങള്‍ എല്ലാം തെറ്റായിരുന്നു.
4.ഐ.എ.എസ് ഉണ്ടെന്നും, അത് പോകുമെന്നതിനാലാണ് രോഗം ഉണ്ടെന്ന് പുറത്ത് പറയാത്തത് എന്നും തെറ്റിദ്ധരിപ്പിച്ചത് വഞ്ചനയാണ്.
5.ബ്ലോഗില്‍ ഇനി ആര്‍ക്കും ഇത്തരം ചതി പറ്റാതിരിക്കാനാണ് ഈ പോസ്റ്റ് ഞങ്ങള്‍ പ്രസിദ്ധീകരിച്ചത്.
6.വ്യക്തിപരമായി ഈ പോസ്റ്റിന്റെ ഉത്തരവാദിത്വം ഈ ബ്ലോഗ് കൈകാര്യം ചെയ്യുന്നവര്‍ ഏല്ക്കുന്നു.
തികച്ചും വ്യക്തിപരമായ ചില വിഷയങ്ങള്‍ ബ്ലോഗ് പോലെയുള്ള പൊതുമാദ്ധ്യമങ്ങളില്‍ വരുമ്പോള്‍ , ഒരു പൊതു സമൂഹത്തെ ബാധിക്കുന്ന ഒരു വിഷയം എന്ന രീതിയിലാണ് ഞങ്ങള്‍ ഇതിനെ സമീപിച്ചത്. ഇതിന് ഞങ്ങള്‍ കോടതിയോ എന്ന് ചോദിക്കുന്നവരോട് മറ്റൊന്നും പറയാനില്ല. ഇതിലുള്‍പ്പെട്ട വ്യക്തി ആരുതന്നെയായാലും ഞങ്ങള്‍ ഇതു തന്നെ ചെയ്യുമായിരുന്നു.നിര്‍ഭാഗ്യവശാ ല്‍ കൈപ്പേറിയ ജീവിതാനുഭവങ്ങള്‍ കൈമുതലായുള്ള ഒരു ചെറുപ്പക്കാരനാണ് ഇത്തരത്തില്‍ ഒരു തട്ടിപ്പ് നടത്തിയതെന്നത് നിങ്ങളെ ഓരോരുത്തരേയും പോലെ ഞങ്ങളേയും വിഷമിപ്പിച്ചിരുന്നു.
പക്ഷെ ഒന്നോര്‍ക്കുക, സത്യത്തിന്റെ മുഖം ചിലപ്പോള്‍ വികൃതവും ഭയാനകവുമായിരിക്കും.
അങ്ങനെ കുറെ നാള് നീണ്ട അന്വേഷണത്തിനും വേണ്ട തെളിവുകള്‍ ലഭ്യമാക്കിയതിനും ശേഷം മാത്രമാണ്
ഞങ്ങള്‍ ആദ്യ പോസ്റ്റ് പ്രസിദ്ധീകരിക്കുന്നത്. ക്രിയാത്മകമായ ചര്‍ച്ചകള്‍ ഈ വിഷയത്തില്‍ ലഭ്യമാക്കിയതിന് നമ്മുടെ ബൂലോകം വായനക്കാരോട് നന്ദി പറയുന്നു.
ഈ സാഹചര്യത്തില്‍ ഇതുവരെ നടന്ന ചര്‍ച്ചകളുടെ വെളിച്ചത്തില്‍ ഞങ്ങളെത്തിയ നിഗമനങ്ങള്‍ ഇവയാണ്.
1.സിയാബിന് ഐ.എ.എസ് ഇല്ല.
2.സിയാബ് പ്രചരിപ്പിക്കുന്നതുപോലെ 62 ശതമാനം (അല്ലെങ്കില്‍ തേഡ് സ്റ്റേജ്) ഓറല്‍ ക്യാന്‍സര്‍ ഇല്ല
3.സിയാബ് ഇതുവരെ നല്കിയ ചികിത്സാ വിവരങ്ങള്‍ എല്ലാം തെറ്റായിരുന്നു.
4.ഐ.എ.എസ് ഉണ്ടെന്നും, അത് പോകുമെന്നതിനാലാണ് രോഗം ഉണ്ടെന്ന് പുറത്ത് പറയാത്തത് എന്നും തെറ്റിദ്ധരിപ്പിച്ചത് വഞ്ചനയാണ്.
5.ബ്ലോഗില്‍ ഇനി ആര്‍ക്കും ഇത്തരം ചതി പറ്റാതിരിക്കാനാണ് ഈ പോസ്റ്റ് ഞങ്ങള്‍ പ്രസിദ്ധീകരിച്ചത്.
6.വ്യക്തിപരമായി ഈ പോസ്റ്റിന്റെ ഉത്തരവാദിത്വം ഈ ബ്ലോഗ് കൈകാര്യം ചെയ്യുന്നവര്‍ ഏല്ക്കുന്നു.
തികച്ചും വ്യക്തിപരമായ ചില വിഷയങ്ങള്‍ ബ്ലോഗ് പോലെയുള്ള പൊതുമാദ്ധ്യമങ്ങളില്‍ വരുമ്പോള്‍ , ഒരു പൊതു സമൂഹത്തെ ബാധിക്കുന്ന ഒരു വിഷയം എന്ന രീതിയിലാണ് ഞങ്ങള്‍ ഇതിനെ സമീപിച്ചത്. ഇതിന് ഞങ്ങള്‍ കോടതിയോ എന്ന് ചോദിക്കുന്നവരോട് മറ്റൊന്നും പറയാനില്ല. ഇതിലുള്‍പ്പെട്ട വ്യക്തി ആരുതന്നെയായാലും ഞങ്ങള്‍ ഇതു തന്നെ ചെയ്യുമായിരുന്നു.നിര്‍ഭാഗ്യവശാ
പക്ഷെ ഒന്നോര്‍ക്കുക, സത്യത്തിന്റെ മുഖം ചിലപ്പോള്‍ വികൃതവും ഭയാനകവുമായിരിക്കും.
എന്നാല്‍ , ഈ അവസരം ഈ പത്രത്തിന്റെ അടച്ചു പൂട്ടലിനു കൂടി കാരണം ആക്കാം എന്ന ഉദ്ദേശത്തോടുകൂടി ഞങ്ങളോട് വിദ്വേഷമുള്ള ചില ബ്ലോഗേഴ്സ് മുന്‍കയ്യെടുത്തു ഈ പ്രശ്നം പരമാവധി മലീമസമാക്കുന്നതിനു വേണ്ടി ഇപ്പോഴും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്. അങ്ങനെ ബ്ലോഗിന്റെ നാലതിരുകളില്‍ മാത്രം ഒതുങ്ങി നിന്ന ഈ വിഷയം പുറം ലോകം അറിയുന്നതിനുള്ള സകല സാധ്യതകളും ഇവര്‍ തന്ത്രപൂര്‍വ്വം മെനയുന്നുണ്ട്. പുറം ലോകത്തെ അറിയിച്ചു സിയാബിന്റെ ഇനിയുള്ള വ്യക്തി ജീവിതത്തെ ബാധിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ സിയാബിനോടുള്ള സിമ്പതി കൊണ്ടല്ല , മറിച്ചു, ഈ പത്രം പൂട്ടിക്കുക എന്ന ലക്ഷ്യം ലാക്കാക്കി മാത്രം ആണ്. ഞങ്ങള്‍ക്കെതിരെ നിയമനടപടികള്‍ വേണമെന്ന് മുറവിളി കൂട്ടുന്നവരോട് സഹതാപം മാത്രമേയുള്ളൂ. ആര്‍ക്കെങ്കിലും അങ്ങനെ ചെയ്യണമെന്നുണ്ടെങ്കില്‍ ഞങ്ങള്‍ ഇവിടെത്തന്നെ കാണുമെന്ന് ആദ്യമേ തന്നെ സൂചിപ്പിച്ചിരുന്നത് ഓര്‍ക്കുമല്ലോ ?
ഈ വിഷയത്തിലെ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ക്ക് ഞങ്ങളുടെ ഉത്തരവാദിത്വം സ്വയം ബോദ്ധ്യപ്പെട്ടും കൊണ്ട്, ഇതിലെ പൊതു ചര്‍ച്ച ഇവിടെ അവസാനിപ്പിക്കുകയും ഈ വിഷയത്തിലുള്ള കമന്റ് ഓപ്ഷന് ക്ലോസ് ചെയ്യുകയും ചെയ്യുന്നു. നിങ്ങള്‍ക്ക് ഞങ്ങളോടും പണം നഷ്ടപ്പെട്ട പ്രവാസി ബ്ലോഗ്ഗറിനോടും പറയാനുള്ള കാര്യങ്ങള്‍ ഇനി nammudeboolokam@gmail.com എന്ന മെയിലില്‍ അയക്കാം.
(തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക)