ബാര്‍- ബി- ക്യൂപ്രിയ ബൂലോകരെ,

സ്ത്രീകള്‍ക്കായി "നമ്മുടെ ബൂലോകം " ഒരു ദിനം മാറ്റി വയ്ക്കുന്നു എന്നറിഞ്ഞതില്‍ ഞാന്‍ ഏറെ സന്തോഷിക്കുന്നു. കാരണം . ഏതാണ്ട് കുറച്ചു നാള്‍ മുന്‍പ്‌ സ്ത്രീകള്‍ ബ്ലോഗ്ഗിങ്ങിലെക്ക് കാലെടുത്തു
വച്ചു തുടങ്ങിയപ്പോള്‍ തന്നെ ചിലര്‍ അവരുടെ ബ്ലോഗുകളിലൂടെ പറഞ്ഞിരുന്ന ഒരു കാര്യം ഞാന്‍ അവസരത്തില്‍ ഓര്‍ത്ത്‌ പോകുന്നു -
സ്ത്രീകള്‍ പാചകകുറിപ്പ്, ശിശു സംരക്ഷണം, പുഷ്പാലങ്കാരം, തുടങ്ങിയ വിഷയങ്ങള്‍ എഴുതിയാല്‍ മതി എന്ന്. എന്നാല്‍ പിന്നീടങ്ങോട്ട് , സ്ത്രീകളില്‍ പലരും കാമ്പുള്ള വിഷയങ്ങളുമായി വന്നു ബൂലോകത്ത് ശക്തമായ സാന്നിധ്യം അറിയിച്ചപ്പോള്‍ എതിര്‍പ്പുകളും വിമര്‍ശനങ്ങളും മാറ്റി വച്ചു ബൂലോകം ഇവരെ സഹര്‍ഷം സ്വാഗതം ചെയ്യുന്ന കാഴ്ചയാണ് കണ്ടത്. ഇന്നിപ്പോള്‍ സ്ത്രീ എന്നോ പുരുഷന്‍ എന്നോ വ്യത്യാസമില്ലാതെ "ബ്ലോഗര്‍ " എന്ന് മാത്രം അറിയപ്പെടുന്ന ഘട്ടത്തിലെത്തി നില്‍ക്കുന്നു എന്നുള്ള കാര്യം ഏറെ സന്തോഷം തരുന്നു.

ഒരാഴ്ച മുന്‍പാണ് 'നമ്മുടെ ബൂലോകത്തിലെ' അംഗം ജോ എനിക്ക് മെയില്‍ അയക്കുന്നത്. വെള്ളിയാഴ്ച്ചയിലെ സ്ത്രീ ബ്ലോഗ്ഗേഴ്സിനു വേണ്ടിയുള്ള പംക്തിയില്‍ എന്തെങ്കിലും എഴുതിത്തരണം എന്നാവശ്യപ്പെട്ടുകൊണ്ട്. ....എന്തെഴുതണം എന്നുള്ള ഒരു എളിയ നിര്‍ദ്ദേശവും അവര്‍ നല്‍കിയത് "കനേഡിയന്‍ പാചക" വുമായി ബന്ധപ്പെട്ടതായിരുന്നു. ഒരിട ഞാന്‍ സംശയിച്ചു., സ്ത്രീകള്‍ മേല്‍ പറഞ്ഞത് പോലെയുള്ള കാര്യങ്ങള്‍ മാത്രം എഴുതിയാല്‍ മതിയോ ?.........എന്കില്‍ക്കൂടിയും, ഇവരുടെ അഭ്യര്‍ഥനയെ മാനിച്ചു ഒരു കനേഡിയന്‍ പാചക വിധി തന്നെ ആയിക്കളയാം. പിന്നെ, ഇതുണ്ടാക്കാനുള്ള സാധന സാമഗ്രികള്‍ (ഉപകരണങ്ങള്‍ )നാട്ടില്‍ കിട്ടില്ല എന്ന് കരുതി പരീക്ഷിക്കാതിരിക്കേണ്ട.......നാട്ടില്‍ ഇപ്പോള്‍ ഗ്യാസടുപ്പില്‍ വച്ചു ചെയ്യുന്ന തന്തൂരി ഗ്രില്ലുകള്‍ സുലഭമായി കിട്ടും. കുറഞ്ഞ അളവില്‍ അതില്‍ വച്ചു പരീക്ഷിച്ചാല്‍ മതി......പരീക്ഷിച്ചവര്‍ വിവരം എന്നെ അറിയിക്കാന്‍ മറക്കേണ്ട (സ്വകാര്യമായി മതി )

ഇനി പാചക വിധിയിലേക്ക് കടക്കട്ടെ.


ബര്‍ഗര്‍
മിന്‍സ്‌ഡ് മീറ്റ് 1 കിലൊ
മുട്ട 1
അരകപ്പ് റൊട്ടി പൊടി,
നാരങ്ങാ നീര്, ഉപ്പ്, വിനാഗിരി, അരച്ച - ഇന്ചി, വെളുത്തുള്ളി, ഉള്ളി
ഇറച്ചി മസാല {കുരുമുളക്, പെരുംജീരകം, കറുവപട്ട, ഏലയ്ക്ക, ഗ്രമ്പൂ, } എന്നിവ പൊടിച്ചത് ഇവ ആവശ്യത്തിനു ചേര്‍ത്ത് മാരിനേറ്റ് *ചെയ്ത് 4 മണിക്കൂര്‍ വയ്ക്കുക
ഇത്രയും കൊണ്ട് 6 ബര്‍ഗര്‍ ഉണ്ടാകാം ഒരോഭാഗവും എടുത്ത് ഉരുളയാക്കി പരത്തി ചൂടായ ബാബിക്യൂ ഗ്രില്ലിലേക്ക് ഇട്ട് രണ്ടു വശവും ചുട്ട് ബാര്‍ബിക്യൂ സോസ് ഒഴിച്ച് വീണ്ടും ഒന്നും കൂടി രണ്ടു വശവും വേവിച്ച് എടുക്കാം....
********************************************************************

ചിക്കന്‍
കോഴി കാല്‍ ആണ് മിക്കപ്പോഴും എടുക്കുക
ആവശ്യത്തിനു ഉപ്പ്, വിനാഗിരി, അരച്ച - ഇന്ചി, വെളുത്തുള്ളി, ഉള്ളി
ഇറച്ചി മസാല {കുരുമുളക്, പെരുംജീരകം, കറുവപട്ട, ഏലയ്ക്ക, ഗ്രമ്പൂ, } പൊടിച്ചത്
തൈര്, മഞ്ഞള്‍പൊടി, മുളകുപൊടി, ഇവ ചേര്‍ത്ത് മാരിനേറ്റ് *ചെയ്ത് വയ്ക്കുക
ചൂടായ ബാബിക്യൂ ഗ്രില്ലിലേക്ക് ഇട്ട് രണ്ടു വശവും ചുട്ട്, ബാര്‍ബിക്യൂ സോസ് രണ്ടു വശത്തും പുരട്ടി വീണ്ടും ഒന്നും കൂടി ഇരുവശവും വേവിച്ച് എടുക്കാം....-
സോസജ്‌
ഇവ മാരിനേറ്റ് ചെയ്താണ് വാങ്ങാന്‍ കിട്ടുക അത് ഗ്രില്‍ ചെയ്യുന്നു


മിക്ക
വാറും എല്ലാ ദിവസത്തേയും പാചകം സ്ത്രീകള്‍ നടത്തുന്നു എങ്കിലും വീടുകളിലും പിന്നെ സുഹൃത്തുക്കള്‍ ചേര്‍ന്നും സമ്മര്‍ കാലത്തെ ബാര്‍-ബി-ക്യൂ ഇവിടെ വിത്യസ്തമായ ഒരനുഭവം ആണു, ബാര്‍-ബി ക്യു വീടിനു പുറത്താണ് ചെയ്യുക.
കുട്ടികള്‍ വരെ ബാര്‍-ബി-ക്യൂ ചെയ്യാന്‍ കൂടെ കൂടുന്നു എന്നതാണ് മറ്റോരു പ്രത്യേകത.

ചിക്കന്‍, ബര്‍ഗര്‍, സോസജ് , പൊട്ടേറ്റോ കോണ്‍, ടൊമാറ്റോ, വെജിറ്റബിള്‍ തുടങ്ങി എല്ലാം തന്നെ ബാര്‍- ബി- ക്യൂ ചെയ്യാം .
ബാര്‍-ബി ക്യൂ സാലഡ്, /ബ്രെഡ്, /പൊട്ടേറ്റൊ, ഇവയോടൊപ്പം കഴിക്കാം.
ആരോഗ്യ പരമായി ബാര്‍ ബിക്യു‌ നല്ലതാണ് എണ്ണ ഉപയോഗിക്കുന്നില്ല,
ഇറച്ചിയില്‍ ഉള്ള കൊഴുപ്പും ഉരുകി മാറുന്നു, ധാരാളം സാലഡ്‌ പച്ചയായി
ഇതോടൊപ്പം കഴിക്കുന്നു. ഇവ മേന്മയായി പറയാം ..പിന്നെ എത്ര വലിയ കൂട്ടമായാലും പാചകത്തിന്റെ ക്ലേശം കുറവ് ആണ് ..എന്നും എടുത്തു പറയാം ....
*(മാരിനേറ്റ് എന്നാല്‍ അരപ്പ് പുരട്ടി വയ്ക്കുക )

നമ്മുടെ ബൂലോകത്തിന് എല്ലാവിധ ആശംസകളും.

മാണിക്യം
4 Responses to "ബാര്‍- ബി- ക്യൂ"

 1. ഉണ്ടാക്കാന്‍ ഒന്നും വയ്യ.. ബര്‍ഗര്‍ വേണേ നേരെ mcdonaldsil .. പോവും .. പക്ഷെ ചേച്ചി..നന്നായി ഈ തുടക്കം..ആശംസകള്‍

  ReplyDelete
 2. ഈ ബര്‍ഗ്ഗറും മറ്റും തിന്നിട്ട് കാലം എത്രയായി. എന്നെ അങ്ങോട്ട് കൊണ്ടോകുമോ കുട്ട്യോളേ?

  എനിക്ക് കൊതി വരുന്നു.
  ഈ തൃശ്ശിവപേരൂരില്‍ നല്ല പബ്ബും, ഡ്രാഫ്റ്റ് ബീറും, ബെല്ലി ഡാന്‍സും, ഡിസ്കോയും ഒന്നുമില്ല.

  കൊതിയൂറും വിഭവങ്ങള്‍ പ്രദര്‍ശിപ്പിച്ചതിന് ആശംസകള്‍.

  പിന്നെ എന്റെ കാര്യം മറക്കേണ്ട കേട്ടോ മക്കളെ.

  ReplyDelete
 3. ആരോഗ്യപരമായി ബാര്‍ബിക്യൂ നല്ലതാണോ? കൊഴുപ്പ് താഴേ പോകുമെന്നത് നേര് പക്ഷേ മാംസം കരിഞ്ഞാല്‍ ഉണ്ടാകുന്ന കെമിക്കത്സോ? heterocyclic amines ഉം polycyclic aromatic hydrocarbons ഉം ക്യാന്‍സറിന് കാരണമാകില്ലേ!

  പക്ഷേ മാരിനേറ്റ് ചെയ്ത, ബാര്‍ബിക്യൂഡ് സ്റ്റഫ് ഒരു തവണ തിന്നാല്‍ പിന്നെ അതില്ലാതെ പറ്റില്ല :)

  ReplyDelete
 4. കൊള്ളാം ചേച്ചീ ബാര്‍- ബി- ക്യൂ പാചകം. ഞാൻ ഗ്യാസടുപ്പിലെ ഗ്രില്ലിൽ വച്ച് മീൻ എണ്ണയില്ലാതെ മൊരിച്ചെടുക്കാറുണ്ട്.

  ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts