പ്രിയ ബൂലോകരെ, നിങ്ങള്‍ കാട്ടിയ വിശ്വാസത്തിനു നന്ദി . ബ്ലോഗിലൂടെ ചില അരുതായ്മകള്‍ കണ്ടപ്പോള്‍ അത് അന്വേഷിച്ചു ചെന്ന ഞങ്ങള്‍ക്ക് മറ്റു ചില ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ലഭിക്കുകയുണ്ടായി. ബൂലോകരുടെ അറിവിലേക്കായി അത് ഇവിടെ അവതരിപ്പിക്കുന്നു.
രോഗം മനുഷ്യന്റ്റെ കൂടെപ്പിറപ്പാണ്.
രോഗ ബാധിതനായ സഹജീവിയെ സഹായിക്കാന്‍ സ്നേഹം ഹൃദയത്തില്‍ ബാക്കിയുള്ള ഏവരും തയ്യാറാവുകയും ചെയ്യും.അതില്‍ ഏറ്റവും ക്രൂരമായ ഒരു വിധിയാണ് ക്യാന്‍സര്‍ രോഗം. ഇതിന്റെ ദൈന്യതയെപ്പറ്റി ബോദ്ധ്യമുള്ളതിനാലാവാം നമ്മുടെ സമൂഹം ഈ രോഗത്തെ ഏറ്റവും കൂടിയ സഹതാപത്തോടെയാണ് കാണുന്നത്. ഈ സഹതാപം മുതലെടുക്കാന്‍ തയ്യാറായി നിരവധി തട്ടിപ്പുകള്‍ നാട്ടില്‍ നടക്കുന്നുമുണ്ട്.
അത്തരത്തില്‍ ഒന്നുകൂടി ഇതാ.

ആര്.സി.സിയിലെ ഡോക്ടര്‍ പ്രവീണ്‍ പൈ നല്കിയ വിവരങ്ങളാണിത്. ആര്.സി.സിയുടെ പേരില്‍ അച്ചടിക്കപ്പെട്ട നിരവധി വ്യാജ കാര്‍ഡുകള്‍ സംസ്ഥാനത്തുടനീളം വിതരണം നടക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് പബ്ലിക്ക് റിലേഷന്‍സ് ഓഫീസര്‍ അറിയിച്ചിരിക്കുന്നു. ഈ സാഹചര്യത്തില്‍ ആര്.സി.സിയുടെ കാര്‍ഡ് തെളിവായ് കാട്ടി സഹായത്തിനായ് ആരെങ്കിലും നിങ്ങളെ സമീപിക്കുന്ന പക്ഷം അതില്‍ രേഖപ്പെടുത്തപ്പെട്ട ഫയല്‍ നമ്പര്‍ ആര്.സി.സിയിലേക്ക് വിളിച്ച് അറിയിക്കണം. അതില്‍ വേണ്ട തുടര്‍ നടപടികള്‍ ഔദ്യോഗിക തലത്തില്‍ നടക്കുന്നതായിരിക്കു.
For all enquiries,contact the Public Relations Office,
RCC Trivandrum (Phone 0471 2522288).
(തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.)
ഭഗവാനേ..!!
ReplyDeleteഅങ്ങനേം ഓരോരോ തട്ടിപ്പുകൾ നടക്കുന്നുണ്ടോ??
എന്തെല്ലാം കാണണം..!
ReplyDeleteഎല്ലാം ബൂലോകത്തിലൂടെ ജനമറിയട്ടെ. ആശംസകള്‍ !!!
ReplyDeleteസംഗതി ശരി. പക്ഷേ പോസ്റ്റിനൊപ്പം കൊടുത്തിരിയ്ക്കുന്ന ചിത്രം എയിഡ്സിനെതിരേയുള്ള പ്രചരണത്തിനുപയോഗിയ്ക്കുന്നതല്ലേ?
ReplyDeleteആവൂ... ഇന്‍വെസ്റ്റിഗേറ്റേഴ്സ് അവസാനം ഇതൊക്കെ കണ്ട് പിടിച്ചു അല്ലേ... 5-6 കൊല്ലം താമസിച്ചാലുമെന്താ “പുതിയ” വിവരങ്ങള്‍ പ്രസിദ്ധീകരിക്കുവാന്‍ കഴിഞ്ഞല്ലോ :(
ReplyDeleteരോഗത്തിന്റെ മുന്നില്‍ എല്ലാരും വീണുപോകും
ReplyDeleteഉണര്‍ന്നിരിക്കാം
അഞ്ചല്ക്കാരന് ,
ReplyDeleteതാങ്കളുടെ സംശയ നിവാരണത്തിനായി പോസ്റ്റ് അപ്പ് ഡേറ്റ് ചെയ്തിട്ടുണ്ട്......പോസ്റ്റില്‍ താഴെ കൊടുത്തിരിക്കുന്ന ചിത്രം നോക്കിയാലും
പണസമ്പാദാനത്തിന് എന്തെല്ലാം വഴികള്‍ !
ReplyDeleteനമ്മുടെ ബൂലോഗത്തിനു ഇത്രയും ശത്രുക്കള്‍ ഉണ്ടെന്നു ഇപ്പോഴാണ് മനസിലായത്...... മുകളില്‍ കമെന്റ് തന്നിരിക്കുന്ന മനോജുമായി എന്താണ് പ്രശ്നം ? പുള്ളി ഓടി നടന്ന് എല്ലായിടത്തും വിമര്ശനമാനല്ലോ ! വേറൊരു ബ്ലോഗര്‍ തുടരെ തുടരെ പോസ്റ്റുകള്‍ നമ്മുടെഭൂലോഗത്തിനെതിരെ ഇറക്കുന്നു ! എന്താണിവിടെ സംഭവിക്കുന്നത്?
ചൂടുവെള്ളത്തില്‍ വീണ പൂച്ച പച്ചവെള്ളം കനാലും അറയ്ക്കും...
ReplyDeleteഒരിക്കല്‍ തട്ടിപ്പിന് ഇരയായവര്‍ പിന്നീട് ശരിയായ സഹായം അര്‍ഹിക്കുന്ന രോഗിയോട് പോലും അനുകമ്പ കാണിചെന്നിരിക്കില്ല..
സഹജീവിയോടുള്ള അനുകംബയെയും മനസാക്ഷിയെ ചൂഷണം ചെയ്യുന്നവര്‍ ഇതെങ്കിലും ഓര്ത്ത്തിരുന്നെന്കില്..
തട്ടിപിന്റെ ഓരോ വഴികള്‍
ReplyDeleteബെറ്റര്‍ ലേറ്റ് ദാന്‍ നെവെര്‍ എന്നല്ലേ മനോജേട്ടാ..... ഒന്ന് ക്ഷെമി ന്നെ.... അടുത്ത തവണ പുതിയതന്നെ വരും, ഒറപ്പ്......... :D
ReplyDeleteഎല്ലാം ബൂലോകത്തിലൂടെ ജനമറിയട്ടെ.
ReplyDeleteനാട്ടുകാരന്,
ReplyDelete:)
ബോഗില് എന്ത് വിരോധം....
സിയാബ് പ്രശ്നത്തില്‍ പത്രം സ്വീകരിച്ച നടപടി ഒട്ടും തന്നെ ശരിയായില്ല എന്ന് ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നു. ഒരു പബ്ലിസിറ്റി സ്റ്റണ്ട് അല്ല ആക്കേണ്ടിയിരുന്നത്. പകരം പ്രോപ്പര്‍ ചാനലിലൂടെ പരാതി നല്കി അന്വേഷിച്ച് അതിന്റെ റീസള്ട്ടായിരുന്നു അവര്‍ നല്‍കേണ്ടിയിരുന്നത്. ഈ പത്രത്തില്‍ സിയാബ് എന്ന വ്യക്തിക്കെതിരെ ആദ്യ വാര്‍ത്ത വരുമ്പോള്‍ തങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം തരണം എന്ന പുതിയ ഒരു നിയമം ബ്ലോഗില്‍ ഉണ്ടാക്കുകയല്ലേ ചെയ്തത്. അതിന് പകരം തങ്ങളുടെ ലിമിറ്റുകള്‍ മനസ്സിലാക്കി പ്രോപ്പര്‍ ചാനലില്‍ അന്വേഷണം നടത്തി തട്ടിപ്പ് നടന്നിട്ടുണ്ടെങ്കില്‍ അത് പ്രസിദ്ധീകരിച്ചിരുന്നുവെങ്കില്‍ അതല്ലേ ഈ പത്രത്തിന്റെ വിശ്വാസ്യതയെ ഉയര്‍ത്തുക. ഇപ്പോള്‍ സംശയങ്ങളുടെ പേരില്‍ ഒരു വ്യക്തിയുടെ ജീവിതം തകര്‍ക്കുന്നു എന്ന തോന്നല്‍ ജനിപ്പിക്കുവാനല്ലേ സഹായിച്ചിട്ടുള്ളൂ.
ഈ പോസ്റ്റിലെ വിഷയത്തെ പറ്റി... ആര്‍സിസിയുടെ മാത്രമല്ല, കോട്ടയം മെഡീക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ളവയുടെയും, അവിടെയുള്ള ഡോക്ടര്‍മാരുടെ സര്‍ട്ടിഫിക്കറ്റുകള്‍ എന്ന് പറഞ്ഞ് പലരും തട്ടിപ്പുമായി ഇറങ്ങുന്നത് വര്‍ഷങ്ങള്‍ക്ക് മുന്‍പേ പത്രങ്ങളില്‍ വന്നിരുന്നതല്ലേ!
പിന്നെ ആര്‍സിസിയുടെ ധാര്‍മ്മികത വായിച്ചപ്പോള്‍ പെട്ടെന്ന് ആര്‍സിസി, ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാല, ക്യാന്‍സര്‍, റിസര്‍ച്ച്, ഇല്ലീഗല്‍ ഡ്രഗ്സ്, പാവം രോഗികളുടെ മരണം എല്ലാം ഓര്‍മ്മയില്‍ വന്നു. നിരപരാധികളായ ചില രോഗികള്‍ക്ക് അവര്‍ അറിയാതെ അവരില്‍ നടത്തിയ പരീക്ഷണം.... (http://www.thehindu.com/fline/fl1824/18241140.htm
http://www.thelancet.com/journals/lanonc/article/PIIS1470-2045%2801%2900481-8/fulltext#article_upsell)
ആ ആര്‍സിസി തന്നെ തട്ടിപ്പിനെതിരെ പ്രചരണം നടത്തുന്നത് കണ്ടപ്പോള്‍... :))))
മാനുഷിക വിലയേക്കാള്‍ പണവഞ്ചനയ്ക്കെതിരെ ആര്‍സിസിയുടെ നിലപാട് കണ്ടപ്പോള്‍ എഴുതി പോയതാണ് സുഹൃത്തേ.........
പത്രത്തിനോടോ, പത്രം നടത്തുന്നവരോടോ ഉള്ള വിരോധമുണ്ടായിട്ടല്ല.... മറിച്ച് വരുന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് വിമര്‍ശനം എന്ന് “പ്രത്യേകിച്ച്” നാട്ടുകാരന് മനസ്സിലാകുമെന്ന് കരുതുന്നു. :)
ഇതെല്ലാം വായിയ്ക്കുന്നവര്‍ എന്തായാലും ഇനി ആര്‍ക്കെങ്കിലും ഒരു സഹായം ചെയ്യുന്നതിന് മുന്‍പ് ഒരു 5 പ്രാവശ്യമെങ്കിലും ആലോചിയ്ക്കും തീര്‍ച്ച ...
ReplyDelete