ഗോപാലേട്ടന്റെ മകളും, ചെത്തുകാരന് ദാമോദരന്റെ കൂടെ ഓടി പോയതുമായ, ആ ഇരുപതുകാരിയുടെ പേര് കവിത എന്ന് ആയിരുന്നു.കിട്ടാത്ത മുന്തിരിക്ക് പുളി ഉള്ളതിനാലാവാം, ആ കവിതയെ എനിക്ക് ഇഷ്ടമല്ല.എന്നാല്‍ ചങ്ങമ്പുഴയുടെ, മധുസൂദനന് നായരുടെ ഭാവനകളില്‍ വിടര്‍ന്ന, മലയാള ഭാഷയെ മനോഹരമാക്കുന്ന ചില 'കവിതകള്‍' എനിക്ക് ഇഷ്ടമാണ്.
വായിച്ച് മനസിലാക്കാനുള്ള വിവരം കുറവാണെങ്കിലും, ചില ബ്ലോഗുകളിലെ കവിതകള്‍ തേടി പിടിച്ച് വായിക്കാറുണ്ട്.അത്തരത്തില്‍ ഒരു ബ്ലോഗാണ് സുകന്യയുടെ ബ്ലോഗ്..
തന്നെ കുറിച്ച് സുകന്യ പറയുന്നത് കുറെ ഇഷ്ടങ്ങളാണ്.അവയും കവിത പോലെ മനോഹരം.അത് ഇങ്ങനെയാണ്..
"അവള്‍ക്കേറ്റം ഇഷ്ടം കണ്ണനെയാണ്. കൈ നിറയെ വെണ്ണ കൊടുത്തിട്ടും പരിഭവിച്ചു നില്ക്കുന്ന കണ്ണനെ. അച്ഛനെയാണിഷ്ടമെന്നു പറയേണ്ടതില്ലല്ലോ. വേദനയാണെന്നും പറയാം. അമ്മ, ഇത്ര ധീരയായ സ്ത്രീ വേറെ ഉണ്ടോ? അമ്മയും തീരാവേദന തന്നെ എങ്കിലും അവള്‍ക്കിന്നൊരു അമ്മ ഉണ്ട്, ആശ്വസിക്കുന്നു അവളതില്‍. ദേവാസുരന്‍, തീര്‍ച്ചയായും അവളിഷ്ടപ്പെട്ടതല്ലേ, അന്യായവും ന്യായമായി നേടിക്കൊടുക്കും. സഹോദരികള്‍, ഭാഗ്യം അവളെപോലെയല്ല. സുഹൃത്തുക്കള്‍ അവള് ഏറ്റവും അടുത്തിരിക്കുന്നതവരോടാണ്. അവളുടെ കുട്ടികള്‍, ഇങ്ങോട്ട് ഇഷ്ടം ഉണ്ടോ എന്ന് നോക്കാതെ അവള് ഇഷ്ടപ്പെടുന്നവര്‍. ഹിമവാനെ ഇഷ്ടമാണ്, പോകാന്‍ കഴിയുമോ എന്നറിയില്ലയെങ്കിലും അവളുടെ സ്വപ്നമാണാ ഭൂമി. പുഴ മറ്റൊരിഷ്ടമാണ്, ആ സൗഹൃദവും നഷ്ടപ്പെട്ടുക്കൊണ്ടിക്കുകയല്ലേ
തന്റെ ബ്ലോഗില്‍ വരുന്ന വായനക്കാരെ, അഹങ്കാരം ലേശമില്ലാതെയാണ് സുകന്യ സ്വാഗതം ചെയ്യുന്നത്.അതിനു ആ ബ്ലോഗറുടെ ഈ വരികള്‍ സാക്ഷി..
"ഒക്കെ സംഭവിക്കുന്നതാണ്.
ഒന്നും എന്റെ കഴിവല്ല.
ഒരുപാട് ആനന്ദിക്കുന്നു, പക്ഷെ...
സ്നേഹത്തോടെ, സുകന്യ."
നല്ല കവിതകള്‍ ഇഷ്ടപ്പെടുന്ന ഏവര്‍ക്കും ഈ ബ്ലോഗും ഇഷ്ടമാകുമെന്ന് കരുതുന്നു.2009 സെപ്റ്റംബര്‍ 7 നു പോസ്റ്റ് ചെയ്ത പൂത്തുമ്പി എന്ന കവിതയിലെ ഈ വരികള്‍ ശ്രദ്ധിക്കൂ..
"കല്ലെടുത്താടാന്‍ കൊതിക്കുന്ന തുമ്പിയെ
മധുചഷകംനിരത്തി ഞാന്‍ കാത്തിരിന്നു
വരുമെന്ന് മോഹിച്ചിരുന്നു, ഒരിക്കലുമാ തുമ്പി
വരില്ലെന്നറിഞ്ഞിട്ടും വെറുതെ"
കല്ലെടുക്കുന്ന തുമ്പിയെ പോലെ, കണ്ണില്‍ കാണുന്ന പോസ്റ്റെല്ലാം വായിക്കുന്ന, എന്നെ പോലെയുള്ള വായനക്കാര്‍, മധുരമായ കവിതകള്‍ നിറഞ്ഞ തന്റെ ബ്ലോഗ് നോക്കുന്നില്ലല്ലോ എന്ന വിഷമം ഈ വരികളിലില്ലന്ന വിശ്വാസത്തില്‍ പറയട്ടെ,
ഈ ബ്ലോഗ് കവിത പോലെ മനോഹരമാണ്.
അരുണ്‍ കായംകുളം
വിശകലനം വളരെ നന്ന്. പക്ഷേ അരുണിന്റെ വലിയൊരു കട്ടൌട്ട് തലക്കെട്ടിനും മുകളില്‍ കാണുന്നത് എന്തോ ഒരിത് :)
ReplyDelete(കുശുമ്പാണേ )
സുകന്യയുടെ ബ്ലോഗ്ഗിനെ പറ്റി ഇപ്പോഴാണു കേട്ടത്.ഈ നല്ല ബ്ലോഗ്ഗിനെ പരിചയപ്പെടുത്തിയതിനു നന്ദി
ReplyDeleteചേച്ചീ ആ “MONDAY" കൺഫ്യൂഷൻ തീർന്നില്ലേ..ചേച്ചിയോടൊപ്പം അരുൺ ഭായിയേ താങ്കൾക്കും അഭിനന്ദനം...
ReplyDeleteഅരുണ്‍ - തിങ്കള്‍ അവധിയായിരുന്നല്ലോ. ഇന്നു ഓഫീസില്‍ ഒരുപാട് തിരക്കും. ഇപ്പൊ തിരക്കൊഴിഞ്ഞു നോക്കിയപ്പോള്‍ ആണ് അരുണ്‍ കാണിച്ചു വെച്ച സാഹസം കണ്ടത്. ബൂലോകം ഓണ്‍ലൈനില്‍ കവിത വിശകലനത്തില്‍ കൊടുക്കാന്‍ മാത്രം ഉള്ള ഒരു "ക്ലാസ്സ് " ഇതിനുണ്ടോ എന്ന് ആശങ്കപ്പെടുന്നു. ഒരുപാട് നന്ദി അരുണ്‍, ഒപ്പം സന്തോഷവും അറിയിക്കുന്നു. നിങ്ങളെ പോലെ ഒരുപാട് സുഹൃത്തുക്കളെ ബ്ലോഗിലൂടെ എനിക്ക് ലഭിച്ചതില്‍ അതിയായ സന്തോഷം. പിന്നെ ബ്ലോഗ് വിശകലനത്തിലും ആദ്യ വരികളിലെ നര്‍മം ചിരിയുണര്‍ത്തി. സാക്ഷാല്‍ അരുണ്‍ കായംകുളം ടച്ച്.
ReplyDeleteവീരുവിനോട് - കണ്ഫ്യൂഷന് തീര്‍ന്നെ. ഇപ്പൊ പേടി തുടങ്ങി.
പ്രിയ ബ്ലോഗന്മാരേ ബ്ലോഗിണികളെ നിങ്ങള്‍ക്കൊരു വാര്‍ത്ത ചെന്നൈയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന മാത്രുകാന്വേഷി ലിറ്റില്‍ മാഗസീനിന്റെ അന്‍പതാം ലക്കതോടനുബന്തിച്ച് കുറും കവിത അവാര്‍ഡും ചെറു കഥ അവാര്‍ഡും കൊടുക്കുന്നുണ്ട് പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര് mathrukanveshi 166/2, M.M. Colony Aminjikarai, Chennai-29 എന്ന അഡ്രെസ്സില്‍ കവിതകള്‍ അയക്കുക കവരിനുമുകളില്‍ കവിത അവാര്‍ഡ് / കഥ അവാര്‍ഡ് എന്നെഴുതുക ഒക്ടോബര്‍ 10 മുന്‍പായി കൃതികള്‍ അയക്കുക
ReplyDeleteഅരുണ്‍, നല്ല വിശകലനം. തുടരുക. നല്ല സൃഷ്ടികളെ സാകൂതം വീക്ഷിക്കുക, വിമര്‍ശനബുദ്ധിയോടെ അപഗ്രഥിക്കുക, ആരാധനയോടെ ആസ്വദിക്കുക. വസ്തുനിഷ്ഠമായും സത്യസന്ധമായും വിലയിരുത്തുക. ആശംസകള്‍
ReplyDeleteഅരുണ്‍ നന്നായി.
ReplyDeleteകവിതകളിലെ ലാളിത്യം അത് ചേച്ചിയുടെ മനസ്സിന്റെ തന്നെ... പിന്നെ ചേച്ചി ഈ സ്നേഹത്തില്‍ നിന്നും ഊര്‍ജം ഉള്‍കൊണ്ട് മുന്നേറുക. ഇത്തരം ചില ബന്ധങ്ങളിലെ സ്നേഹം കാണുമ്പോള്ജീവിതത്തിലെ പല നഷ്ടങ്ങളും ചെറുതായി എങ്കിലും മറക്കാന്‍ കഴിയുന്നു.
അരുണ്‍ കായംകുളം
ReplyDeleteaadyamayi kelkkukayaa nammude sukanyachechi endokkeyo ezhuthunnu chilathu kollam chilavarikal kollam
athinne patti chumma oru post ittatto or ur a very very big like (mahakavi)athupole vallathum aanoo