ബ്ലൊഗ് എന്നല്‍ ‘ചേന’യാണോ ‘മാങ’യാണോ എന്നു ചോദിച്ചിരുന്ന കാലം (ഇപ്പൊളും വലിയ പുരോഗതിയൊന്നും ഇല്ല അക്കാര്യത്തിൽ).ഒരു ലീവ് സമയത്തു നാട്ടില്‍ അമ്മയെ സോപ്പിട്ടു ഇരുമ്പന്‍ പുളിയും വെള്ളരിക്കയും നാളികേരം അരചു വച്ച കൂട്ടാനുണ്ടാക്കാനുള്ള ഇൻസ്പിരേഷൻ കൊടുത്ത് കൊണ്ടിരിക്കുംബോൾ ആണ് അച്ഛന്റെ ഉറക്കെ ഉറക്കെയുള്ള ചിരി കേട്ടത്. സാധാരണ നിലയില്‍ അതൊരു 'സംഭവം’ അല്ല. കാരണം സലിം കുമാര്‍ തൊട്ടു പ്രേം നസീര്‍ വരെയുള്ളവര്‍ കൊമഡി പറയാന്‍ വായ തുറക്കുംബോളേക്കും ചിരി തുടങുന്ന ഒരു ചിരിക്കുടുക്ക ആണ് അച്ഛൻ. എന്നാൽ അപ്പോൾ വീട്ടിൽ കറ്ന്റില്ല. പിന്നെ അച്ഛനെ ചിരിപ്പിക്കാന്‍ കൂട്ടില്‍ കിടക്കുന്ന പട്ടിക്കുട്ടിയെങാൻ തുംബിയെ പിടിക്കാന്‍ പുറത്തു ചാടിയൊ എന്നാലോചിച്ചാണു ഞങൾ ഉമ്മറത്തെത്തിയത്. അപ്പൊഴതാ മാതൃഭുമി നിവറ്ത്തി വച്ചു അതിലെന്തൊ വായിചു ചിരിച്ചു ചിരിച്ചു കണ്ണില്‍ നിന്നും മൂക്കില്‍ നിന്നും വെള്ളം ചാടി അച്ഛൻ. അന്വെഷിച്ചു വന്നപ്പൊഴതാ കിടക്കുന്നു നമ്മുടെ വിശാലന്റെ പെണ്ണുകാണല്‍ ചരിത്രം. വാടാനപിള്ളിയും കൊടകരയുമൊക്കെ ഞങൾ ഇരിങാലക്കുടക്കാർക്കു ‘വിളിച്ചാൽ വിളി കേൾക്കുന്ന’ അത്ര അടുത്തായതൊണ്ട് ‘രാധ’ ആരായിരിക്കും എന്ന ഊഹാപോഹങൾക്കിടക്കു ഇരുമ്ബൻ പുളിക്കൂട്ടാന്റെ കാര്യം ഞങൾ മറന്നു പോയി. അന്നാണു ആദ്യമായി ബ്ലൊഗ് എന്നൊരു പദം കേൾക്കുന്നത് – തമാശ എഴുതാനുള്ള ഒരു വെബ്സൈറ്റ് എന്നായിരുന്നു ആദ്യത്തെ ഇമ്പ്രെഷൻ.
പിന്നെ എന്നൊ ഓഫീസ് മെയിലില്‍ ഫോർവേഡ് ആയി വരുന്ന ലിങ്കുകളിലിടയിലാണു ബ്ലോഗുകളെ വായിചു തുടങിയത്. (അന്നും ഇന്നതെ പൊലെ ഓഫീസ് എന്നാൽ ജൊലി ഒഴിച്ചു മറ്റ് എക്സ്റ്റ്രാ കരിക്കുലാർ ആക്റ്റിവിറ്റീസിനുള്ള ഇടം എന്നായിരുന്നു). അന്നു ബ്ലോഗ് = വീയെം എന്നായിരുന്നു.
ഡൈലി ബ്ലൊഗ് വായിക്കുന്ന ശീലം ഉണ്ടാക്കി എടുത്തതും വിശാലമനസ്കനിലൂടെ തന്നെ. എന്നും ചെന്നു നൊക്കും പുതിയ തമാശകൾ വല്ലതും വന്നിട്ടുണ്ടോ എന്ന്. (Aggragator എന്നൊക്കെ കേട്ടിട്ടു മാസം ഒന്നേ ആയിട്ടുള്ളു) അദ്ദേഹത്തിന്റെ ചില എക്സ്പ്രഷൻസ്, എന്താ പറയുക ഭയങരം . ഓർമയുണ്ടോ, ‘’ രോഗാണുക്കൾ പോലും ഉറങുന്ന ഒരു നട്ടുച്ച നേരം’’? കയ്യു കൂപ്പാതെ വയ്യ ആ ഒറിജിനാലിറ്റിക്കു മുന്പിൽ. പിന്നെ പതിയെ അരവിന്ദൻ, രാം മോഹൻ പാലിയത്ത്, മനു, നിരക്ഷരൻ, ഹാരിസ്, അരുൺ തുടങിയ ബ്ലൊഗ് പുലികൾ. ഡൊണ, നിർമല, കൊച്ചൂത്രേസ്യ തുടങിയ ലേഡി പുലികളും.
എന്നാലും, എന്റെ പ്രിയപ്പെട്ട ബ്ലൊഗ് ഏതെന്നു ചൊദിച്ചാൽ…ഒരു ക്ലു തരട്ടെ?? നമ്മുടെ ഗുരുവായൂരെ കക്ഷി ഇല്ലെ, ആ പുള്ളിയെ ഓർമ്മ വരും ബ്ലൊഗ് തുറന്നാൽ. പിടി കിട്ടിയൊ? ഇല്ലെങില് ഇതാ കാണൂ:
വർഷഞൾക്കു മുൻപ്, മനസ്സിലൊരു കഥയുടെ ബീജം മുളച്ചൂ. ‘soul mates’ എന്ന concept-ഉം, extra marital affairsഉം ഒക്കെ background ആക്കി ഒരു theme. . ഏങിനെ തുടങണം എന്നതു വലിയ വിഷയം ആയില്ല, എങിനെയും തുടങാമല്ലൊ. പക്ഷെ ഇതെങിനെ അവസാനിപ്പിക്കണം എന്നാലോചിച്ചു കുറെ നടന്നു, എവിടേയും എത്തി ചെരാതായപ്പോൾ , ഇങിനെ ഒരു കോളം ആക്കി എഴുതി ഇവിടെ ഇട്ടു അവസാനിപ്പിചു:
കുറെ നാളുകൾ കഴിഞപ്പൊല്‍ ഗുപ്തന്റെ ബ്ലോഗിൽ ഒരു കഥ. '' ഇൻപം എന്ന തലക്കെട്ടില്‍ പറഞു തീരാത്ത ഒരു കഥ ’’ എന്ന പേരില്‍ . അതിന്റെ ക്രാഫ്റ്റ് കണ്ട് ഞാന്‍ അന്തം വിട്ടിരുന്നു പോയി. നല്ല ഒരു കഥ എഴുതാന്‍ സബ്ജക്റ്റ് മാത്രം പോരാ, ക്രാഫ്റ്റ് കൂടി വേണമെന്നു അന്നു മനസ്സിലായി.
ഗുപ്തന്റെ ഒരു പോസ്റ്റുകളും ഒട്ടൊരു അസൂയയൊടേയാണു വായിക്കാറുള്ളത്. അതിലെ imegery, ഭാഷയുടെ ഭംഗി.. അതിലെല്ലാമുപരി പത്മരാജന്റെ, പൌലൊ കൊഹ്ലൊയുടെയൊക്കെ കഥകളെ പോലെ മിസ്റ്ററിയും സൂപർനാചുറലിസവും റിയലിസവും അനായാസേന ഇഴ മെനഞു കഥ പരയുന്ന രീതി.‘’ഗാന്ധർവം’‘ വായിച്ചപ്പോൾ ഒരു സിനിമ പൊലെ മുന്നിൽ നിറയുന്ന വിഷ്വത്സ്. അങനെ അങിനെ കവിത പോലെ കഥകൾ.
ഇന്നേ വരെ ഒരു കമന്റ് പോലുമിട്ടിട്ടില്ലെങിലും, അഭിനന്ദിച്ചു ഒരു വരി പോലും എഴുതിയിട്ടില്ലെങിലും ഗുപ്തങൾ ആണു എന്റെ ഫേവറിറ്റ് ബ്ലോഗ്.

സീമ മേനോന്
ഗുപ്തന്റെ ഒരു പോസ്റ്റുകളും ഒട്ടൊരു അസൂയയൊടേയാണു വായിക്കാറുള്ളത്. അതിലെ imegery, ഭാഷയുടെ ഭംഗി.. അതിലെല്ലാമുപരി പത്മരാജന്റെ, പൌലൊ കൊഹ്ലൊയുടെയൊക്കെ കഥകളെ പോലെ മി
ഇന്നേ വരെ ഒരു കമന്റ് പോലുമിട്ടിട്ടില്ലെങിലും, അഭിനന്ദിച്ചു ഒരു വരി പോലും എഴുതിയിട്ടില്ലെങിലും ഗുപ്തങൾ ആണു എന്റെ ഫേവറിറ്റ് ബ്ലോഗ്.
സീമ മേനോന്
:)
ReplyDelete