ജീവനും മരണവും നിങ്ങളുടെ മുമ്പില്‍ വെച്ചിരിക്കുന്നു !
ബൈബിള്‍ പറയുന്നു :
"ജീവനും മരണവും, അനുഗ്രഹവും ശാപവും നിങ്ങളുടെ മുമ്പില്‍ വെച്ചിരിക്കുന്നു എന്നതിന്നു ഞാന്‍ ആകാശത്തെയും ഭൂമിയെയും ഇന്നു സാക്ഷിവെക്കുന്നു; അതുകൊണ്ടു നീയും നിന്റെ സന്തതിയും ജീവിച്ചിരിക്കേണ്ടതിന്നും യഹോവ നിന്റെ പിതാക്കന്മാരായ അബ്രാഹാമിന്നും യിസ്ഹാക്കിന്നും യാക്കോബിന്നും കൊടുക്കുമെന്നു സത്യംചെയ്ത ദേശത്തു നീ പാര്പ്പാന് തക്കവണ്ണം നിന്റെ ദൈവമായ യഹോവയെ സ്നേഹിക്കയും അവന്റെ വാക്കു കേട്ടനുസരിക്കയും അവനോടു ചേര്‍ന്നിരിക്കയും ചെയ്യേണ്ടതിന്നും ജീവനെ തിരഞ്ഞെടുത്തുകൊള്‍ക; അതല്ലോ നിനക്കു ജീവനും ദീര്‍ഘായുസ്സും ആകുന്നു." (ദിനവൃത്താന്തം 30:19-20 )
"പത്തു കല്പനകള്" എന്ന എന്റെ കഴിഞ്ഞ പോസ്റ്റില്‍ വന്നു വളരെ വിജ്ഞാനപ്രദവും വിലയേറിയതുമായ അഭിപ്രായങ്ങള്‍ അറിയിക്കുകയും ചര്‍ച്ചകളുടെ ഗതി മുന്‍പോട്ടു കൊണ്ടുപോകുകയും ചെയ്ത എല്ലാവര്ക്കും പ്രത്യേകമായ നന്ദി അറിയിക്കട്ടെ. വിശിഷ്യ നമ്മുടെ ബൂലോകം, തെക്കേടന്‍, സജി, ഫൈസല്‍ കൊണ്ടോട്ടി, മണികണ്ഠന്, സഞ്ചാരി @ സ്വര്‍ഗ്ഗീയം, ഗൊണ്‍സാലസ്, സെനു, നട്ടപിരാന്തന്, ചിന്തകന്‍ , N.J ജോജൂ, ബിനു എന്നിവര്‍ക്ക് പ്രത്യേകം നന്ദി. വളരെ സജീവമായ രീതിയില്‍ ഈ ചര്‍ച്ചയെ മുന്‍പോട്ടു നയിച്ച സഞ്ചാരി @ സ്വര്‍ഗ്ഗീയം, ഗൊണ്‍സാലസ്, N.J ജോജൂ എന്നിവരുടെ പക്വമായ ഇടപെടലുകള്‍ അഭിനന്ദനീയമാണ്. നമ്മുടെ ഈ

ഞാന്‍ ഇങ്ങനെ ഒരു പോസ്റ്റിടുവാനുള്ള പ്രചോദനം , ഞാന്‍ മനസിലാക്കിയ സത്യങ്ങള്‍ എന്റെ സഭയിലുള്ള മറ്റു സഹോദരങ്ങളും മനസിലാക്കണം എന്ന ഒറ്റ ലക്ഷ്യം മാത്രമായിരുന്നു . അങ്ങനെ ഞാന്‍ ഇപ്പോഴും അഗമായിരിക്കുന്ന കത്തോലിക്ക സഭയുടെ ചിന്താഗതികളില്‍ ചെറിയൊരു മാറ്റമെങ്കിലും വരുത്താന്‍ എത്ര നന്നാകുമായിരുന്നു എന്നും ആഗ്രഹിച്ചു !.
ചിലര്‍ വിചാരിച്ചതുപോലെ, ഈ പോസ്റ്റില്‍ മാത്രമല്ല ഇനിയുള്ള എന്റെ പോസ്റ്റുകളിലും ഞാന്‍ ഒരു വിഭാഗത്തെയും ആളുകളെയും മുറിവേല്‍പ്പിക്കാനോ അപമാനിക്കാനോ ഒട്ടും ആഗ്രഹിക്കുന്നില്ല. ആര്‍ക്കെങ്കിലും അങ്ങനെയൊരു തെറ്റിധാരണ ഉണ്ടെങ്കില്‍ അത് നീക്കികളയണം എന്നപേക്ഷിക്കുന്നു. മറ്റുള്ളവര്‍ സത്യം അറിയുന്നതിനുവേണ്ടി മാത്രമാണ് ഈ പോസ്റ്റുകള്‍.
ഒരിക്കല്‍ കൂടി പറയട്ടെ, ആര്‍ക്കെങ്കിലും എന്റെ ഈ പോസ്റ്റുകള്‍ മൂലം വേദനയുളവായെങ്കില് ഞാന്‍ അതില്‍ നിര്‍വ്യാജം ഖേദിക്കുന്നു ... നാം തമ്മിലുള്ള പരസ്പര സ്നേഹത്തിനു ഇടിവ് തട്ടാതിരിക്കണം എന്ന് തന്നെയാണ് എന്റെ ആഗ്രഹം. ഇനിയും ഇതുപോലുള്ള സത്യങ്ങളെ വെളിച്ചത്തുകൊണ്ടുവരുന്നതിനു നിങ്ങള്‍ എനിക്ക് പ്രോത്സാഹനം നല്‍കും എന്നും വിശ്വസിക്കുന്നു.
നാട്ടുകാരന്
ഫോട്ടോ : ഹരീഷ് തൊടുപുഴ
വളരെയേറെ വിവാദമുണ്ടാക്കുന്ന വിഷയമായിട്ടു പോലും വളരെ ക്രിയാത്മകമായ ചര്‍ച്ചയാണ് പ്രസ്തുത പോസ്റ്റില്നടന്നത്. പുതുതായി പല കാര്യങ്ങളും അറിയാന്‍ കഴിഞ്ഞു എന്ന കാര്യം പലരും മെയിലിലൂടെ എടുത്ത് പറഞ്ഞു. ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാവര്ക്കും വായനക്കാര്‍ക്കും ഞങ്ങളുടെ നന്ദി. --- നമ്മുടെ ബൂലോകം ടീം .
This comment has been removed by the author.
ReplyDeleteഎല്ലാവര്ക്കും ഒരിക്കല്‍കൂടി നന്ദി.
ReplyDelete:)
ReplyDeleteAshamsakal...!!!