കണ്ണനുണ്ണിയുടെ ഇഷ്ട ബ്ലോഗ്


കണ്ണനുണ്ണി

ബൂലോഗത്തില്‍ ഇഷ്ടം തോന്നിയ ബ്ലോഗ്ഗുകള്‍ ഒരുപാടുണ്ട്. ഇ-മെയിലില്‍ ഫോര്‍വേഡ് ചെയ്തു കിട്ടിയ കൊടകരപുരാണം പി ഡി എഫ്‌, ഒറ്റ ഇരുപ്പില്‍ വായിച്ചു തീര്‍ത്തതിന്റെ ആവേശത്തിലാണ് ഞാന്‍ ബൂലോകത്തേയ്ക്ക് വന്നത് തന്നെ. അത് പോലെ തന്നെ മുഴുവന്‍ വായിച്ചിട്ടുള്ള ബ്ലോഗ്ഗുകള്‍ ആണ് മൊത്തം ചില്ലറ , കൊച്ചുത്രേസ്സ്യയുടെ ലോകം ഒക്കെ. ഈ പറഞ്ഞ ബ്ലോഗ്‌ ഒക്കെ വായിച്ച ആവേശത്തിലാണ് ഒരു മലയാളം ബ്ലോഗ്‌ എഴുതിയാല്‍ എന്തെന്ന ആഗ്രഹം തോന്നിയത്.

അതുപോലെ തന്നെ എനിക്ക് വളരയേറെ മതിപ്പും ഇഷ്ടവുംതോന്നിയിട്ടുള്ള, റീഡറില്‍ ആഡ് ചെയ്തു സ്ഥിരമായി വായിക്കുന്ന മറ്റു നിരവധി ബ്ലോഗ്ഗുകള്‍ ഉണ്ട്. ശിവയുടെ ചിന്നഹള്ളി ഡയറിയും, നിരക്ഷരന്‍ മാഷിന്റെ യാത്രാ വിവരണങ്ങളും, പോങ്ങുംമൂടനും, കുറുപ്പിന്റെ കണക്കു പുസ്തകവും, വാഴക്കൊടന്റെ പോഴത്തരങ്ങളും, ശ്രീയുടെ നീര്‍മിഴി പൂക്കളും, തല്ലു കൊള്ളിയുടെ ആത്മകഥയും ഒക്കെ അതില്‍ പെടും. പേരെടുത്തു പറയാത്ത ഒരു അന്‍പതു ബ്ലോഗ്ഗെന്കിലും വരും ഈ ലിസ്റ്റില്‍. അത് കൊണ്ട് എല്ലാം പറയുന്നില്ല.

ഇപ്പോള്‍ ബൂലോകത്ത് ആക്റ്റീവ് ആയിട്ടുള്ള ബ്ലോഗ്ഗുകളില്‍ ഏറ്റവും ഇഷ്ടം തോന്നിയിട്ടുള്ള ഒന്നാണ് കായംകുളം സൂപ്പര്‍ഫാസ്റ്റ് . ചിന്തയില്‍ ഒരിക്കല്‍ 'കായംകുളം ' എന്ന പേര് കണ്ടപ്പോഴാണ് ഒന്ന് കയറി നോക്കാന്‍ തോന്നിയത്. ഞാനും ഒരു ഹാല്‍ഫ്‌ കായംകുളം കാരന്‍ ആണേ. കയറിയപ്പോ മനസ്സിലായി ശരിക്കും ഒരു സൂപ്പര്‍ ഫാസ്റ്റ്‌ തന്നെ എന്ന് നിര്‍ദോഷവും എന്നാല്‍ ഒരുപാട് ചിരിപ്പിക്കുകയും ചെയ്യുന്ന മനുവിന്റെ (അതോ അരുണിന്റെ തന്നെയോ , CBI യെ കൊണ്ട് അന്വേഷിപ്പിക്കണം :) ) അനുഭവ കഥകളിലൂടെ ,എന്നെ പോലെ ഒരുപാട് പേരെ ആകര്‍ഷിക്കുവാന്‍ അരുണിന് സൂപ്പര്‍ ഫാസ്റ്റിലൂടെ കഴിഞ്ഞിട്ടുണ്ട്.

ഓഫീസിലായാലും ഓഫീസില്‍ പോകുവാന്‍ ഒരുങ്ങുംപോഴായാലും സൂപ്പര്‍ ഫാസ്റ്റില്‍ ഒരു ന്യൂ പോസ്റ്റ്‌ കണ്ടാല്‍ ബാക്കി ഒക്കെ മാറ്റി വെച്ച് അത് വായിച്ചു തീര്‍ക്കുകയാണ് പതിവ്. ജോലിയുടെ ടെന്‍ഷന്‍ ഒക്കെ ആയി ഇരിക്കുമ്പോള്‍ ആവും സൂപ്പര്‍ ഫാസ്റ്റില്‍ ഒരു പുതിയ പോസ്റ്റ്‌ വരിക.അപ്പൊ ഓടിച്ചിട്ട്‌ ഒരു വായന ആവും. പക്ഷെ നിരാശപ്പെടെന്ടി വരാറില്ല. ഇത്തിരി ചിരിക്കാം എന്നത് നൂറു തരാം. തനി കായംകുളം ഭാഷയും, പ്രയോഗങ്ങളും ബൂലോകത്തിനു പരിചിതമാവുന്നത് ഒരുപക്ഷെ അരുണിലൂടെ ആവും. അരുണ്‍ എന്‍റെ നാട്ടുകാരന്‍ ആയതില്‍ അത് കൊണ്ട് തന്നെ സന്തോഷവും തോന്നുന്നു.

സൂപ്പര്‍ ഫാസ്റ്റിലെ നര്‍മ്മത്തിലെ വൈവിധ്യം കൂടാതെ കര്‍ക്കടക രാമായണം പോലെ നൂതനവും വ്യത്യസ്തവുമായ ആശയങ്ങളും അരുണ്‍ ബൂലോകത്തിനു സമ്മാനിച്ചിട്ടുണ്ട്. അതുപോലെ വെല്ലുവിളി ഉണര്‍ത്തുന്ന ഒരു ആശയം വിജയകരമായി പൂര്‍ത്തികരിക്കാന്‍ കഴിഞ്ഞു എന്നത് അഭിമാനാര്‍ഹമായ നേട്ടം തന്നെ ആണ്. തുടങ്ങുമ്പോള്‍ ഈ സംരംഭത്തെ ക്കുറിച്ച് അരുണ്‍ സൂചിപ്പിച്ചപ്പോള്‍ മുപ്പതു ദിവസം കൊണ്ട് അതെങ്ങനെ കഴിയും എന്ന് ആലോചിച്ചിട്ടുണ്ട്. പക്ഷെ സ്വതസിദ്ധമായ നര്‍മ്മം അല്പവും കൂടുതല്‍ ആവാതെ വായനയുടെ ഒഴുക്ക് പോവാതെ പറഞ്ഞ സമയത്ത് തന്നെ അത് പൂര്‍ത്തിയാക്കിയപ്പോള്‍ മതിപ്പു തോന്നി. ഇനിയും അത് പോലെ പുതു പുത്തന്‍ ആശയങ്ങളുമായി മുന്‍പോട്ടു വരുവാന്‍ ഒരുപാട് പേര്‍ക്ക് മാതൃകയാവും ഇങ്ങനെ ഉള്ള സംരംഭങ്ങള്‍.

ഇനിയും ഒരുപാട് വിലപ്പെട്ട സംഭാവനകള്‍ ബൂലോകത്തിനു സമ്മാനിക്കുവാന്‍ അരുണിന് കഴിയട്ടെ എന്നാശംസിക്കുന്നു. എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി എന്‍റെ ഓണാശംസകള്‍.
സസ്നേഹം
...കണ്ണനുണ്ണി

7 Responses to "കണ്ണനുണ്ണിയുടെ ഇഷ്ട ബ്ലോഗ്"

 1. കണ്ണനുണ്ണി നല്ല വിലയിരുത്തല്‍ ...

  ReplyDelete
 2. കണ്ണനുണ്ണി,
  വളരെ വളരെ നന്ദി:)
  വേറെ ഒരു ബ്ലോഗര്‍ എന്‍റെ ബ്ലോഗ് ഇഷ്ട ബ്ലോഗാണെന്ന് പറയുമ്പോള്‍ ഒരു സന്തോഷം ഉണ്ട്:)
  അതും ബൂലോകത്ത് ഒരു പാട് പുലികളുള്ള ഈ കാലത്ത്..
  നന്ദി

  ReplyDelete
 3. മാണിക്യം ചേച്ചി, കുമാരാ നന്ദി,
  അരുണേ .... നന്ദി സ്വീകരിച്ചിരിക്കുന്നു...ഹി ഹി... :) അപ്പൊ ട്രെയിന്‍ സ്പീഡ് കുറയാതെ മുന്‍പോട്ടു പോട്ടെ

  ReplyDelete
 4. കണ്ണപ്പ നന്നായി. എന്റെയും ഇഷ്ട ബ്ലോഗില്‍ ഒന്നാണ് അരുണിന്റെ ബ്ലോഗ്‌ (സൂപ്പര്‍ ഫസ്റ്റിലെ ടി ടി ആര്‍ ആയതു കൊണ്ടല്ല ട്ടാ)

  ReplyDelete
 5. നന്നായി കണ്ണാ..നന്നായി..

  ReplyDelete
 6. ക്കണ്ണനുണ്ണീ,
  വിലയിരുത്തൽ വായിച്ചു.
  കൊള്ളാം.

  ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts