ചില കാരണങ്ങളാല്‍ കഴിഞ്ഞ ഞായറാഴ്ച ലാസ്റ്റ് വീക്ക് പ്രസിദ്ധീകരിക്കാന്‍ സാധിക്കാതിരുന്നതിനാല്‍ ഇത്തവണ കഴിഞ്ഞ രണ്ടാഴ്ചയിലെ പോസ്റ്റുകളും നല്കുന്നു. അതതു ലിങ്കുകളില്‍ ക്ലിക്ക് ചെയ്തു ആ പോസ്ടുകളിലെക്കെത്തി ചേരാം.
Monday, August 24, 2009
കുഞ്ഞു കുഞ്ഞു കാര്യങ്ങളുടെ തമ്പുരാട്ടി അഥവാ " The Mistress of Small Things" എന്നാ ബ്ലോഗിലൂടെ നമ്മോടു സംവദിച്ചു തുടങ്ങിയ സീമാ മേനോന്എന്ന ബ്ലോഗറെ പരിചയപ്പെടുത്തുന്നതോടൊപ്പം അവരുമായുള്ള ഒരു ഹ്രസ്വവിര്ച്വല് അഭിമുഖവും പ്രസിദ്ധപ്പെടുത്തി.
Monday, August 24, 2009
എന്റെ ഇഷ്ട ബ്ലോഗ് എന്ന പംക്തി യുടെ ആദ്യ ഭാഗത്തില്‍ ശ്രീ അരുണ്‍ കായംകുളം " മൊത്തം ചില്ലറ " എന്ന ബ്ലോഗിനെ പരാമര്‍ശിച്ചു ബ്ലോഗെഴുത്ത് നിര്‍ത്തി വച്ച അരവിന്ദന് തിരികെ വരണം എന്നാവശ്യപ്പെടുന്നു. അരവിന്ദന് ഏറെക്കാലത്തിനു ശേഷം കമന്റിലൂടെ ബൂലോകത്തോട് സംവദിച്ചു തുടങ്ങാന്‍ ആ പോസ്റ്റ് കാരണമായി.Monday, August 24, 2009
ജി. മനു വുമായുള്ള പ്രത്യേക അഭിമുഖം " ജി . മനു ജി " വാക്കുകളില്‍ നര്‍മ്മം വിതറി മനു ബൂലോകരോട് സംവദിക്കുന്നു.Tuesday, August 25, 2009
ക്യാമറമാനും അഭിനേതാവും ബ്ലോഗ്ഗരുമായ ഏറനാടന്മായുള്ള അഭിമുഖം " ഏറനാടന്‍ കഥകള്‍ "Thursday, August 27, 2009
ഈണം ബ്ലോഗ് ടീം പുറത്തിറക്കിയ രണ്ടാമത്തെ ആല്‍ബം : വാര്‍ത്തThursday, August 27, 2009
മൊട്ടത്തല മുഴുവന്‍ കുത്തി നിറച്ച നട്ടപ്പിരാന്തുകളുമായി സാജു ജോണ്‍ ബൂലോകരോട് സംവദിക്കുന്നു.
Thursday, August 27, 2009
ബൂലോക സമാധാനം ലക്ഷ്യമാക്കി ചില നീക്ക് പോക്കലുകള്‍ ചെയ്യാന്‍ ഞങ്ങള്‍ തയ്യാറായി .Friday, August 28, 2009
ബൂലോകത്തെ ഔദ്യോഗിക ആല്‍ത്തറ യില്‍ ഓണം ആഘോഷങ്ങള്‍ പ്രമാണിച്ചു നടത്തിയ മത്സരങ്ങളില്‍ നിന്നുംതിരഞ്ഞെടുത്ത മാവേലികലെക്കുരിച്ചുള്ള വാര്‍ത്ത.
Saturday, August 29, 2009
ചെറായി ഹ..ഹ..ഹ... : ചെറായി വരകളുമായി സജീവ് എത്തിയതിനെക്കുരിച്ചുള്ള വാര്‍ത്ത.Saturday, August 29, 2009
പരിമിതികള്ക്കിള്ളില്നിന്നും കുറച്ച് മലയാളം ബ്ലോഗര്‍മാര്‍ നിര്‍മ്മിച്ച ആദ്യ മലയാള ബ്ലോഗ്ചലച്ചിത്രം : പരോള്‍ - വാര്‍ത്ത
Sunday, August 30, 2009
ബ്ലോഗ് ജ്യോല്സ്യന് ശ്രീ സുനില്‍ പണിക്കര്‍ നടത്തുന്ന ബ്ലോഗര്‍ മാരുടെ പുതു വര്‍ഷ ഫലങ്ങള്‍ - മലയാള വര്ഷാരംഭത്തോടനുബന്ധിച്ചു "നമ്മുടെ ബൂലോകം" പ്രസിദ്ധീകരിച്ചു.Sunday, August 30, 2009
ബ്ലോഗ് വിശകലനം : ശ്രീ അരുണ്‍ കായംകുളം കൈകാര്യം ചെയ്യുന്ന പുതിയ പംക്തിയില്‍ ധനേഷ് എഴുതിയ പോസ്റ്റ് വിശകലനം ചെയ്യപ്പെടുന്നു.Sunday, August 30, 2009
നമ്മുടെ ബൂലോകത്തില്‍ പ്രസിദ്ധീകരിച്ച ഫോട്ടോ ഇഷ്ടപ്പെടാത്തതിന്റെ പേരില്‍ ബൂലോക മധ്യസ്ഥന്‍ നട്ടപ്പിരാന്തന് എഴുതിയ കത്തും അതിന് മറുപടിയും .Monday, August 31, 2009
എന്റെ ഇഷ്ട ബ്ലോഗ് പംക്തിയില്‍ രഞ്ജിത്ത് വിശ്വം ഇഷ്ടപ്പെട്ട ബ്ലോഗുകളെക്കുറിച്ച് എഴുതിയിരിക്കുന്നു.Tuesday, September 1, 2009
മനസ്സിലെ ഓണം - ബ്ലോഗര്‍ ബിന്ദു കെ.പി തന്റെ പഴയ ഓണ ഓര്‍മ്മകള്‍ പുറത്തെടുക്കുന്നു:സചിത്ര ലേഖനം.Tuesday, September 1, 2009
ബ്ലോത്രം ഓണപ്പതിപ്പ് പ്രസിദ്ധീകരിച്ചതിനെ ക്കുറിച്ച് വാര്‍ത്ത.Tuesday, September 1, 2009
ഐ ടി അറ്റ് ബൂലോകം എന്ന പംക്തിയുടെ തുടക്കം . ഇതിലൂടെ വ്യത്യസ്തമായ വെബ് സൈറ്റുകളെ ക്കുറിച്ചും ഇന്റര്‍നെറ്റിനെക്കുറിച്ചും വിവരിക്കുന്നു. ആദ്യമായി നമ്മുടെ മരണ സമയം അറിയാനുള്ള ഒരു വെബ് സൈറ്റ്.ഒപ്പം സിഗരെറ്റ് വലി നിര്‍ത്തുവാനുള്ള സന്ദേശവും
0 Response to "തിരിഞ്ഞു നോട്ടം"
Post a Comment
നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....