സ്ത്രീ ബ്ലോഗര്‍മാര്‍ക്കായി ഞങ്ങള്‍ ഒരു ദിനം നീക്കി വയ്ക്കുന്നു. ഇതില്‍ സ്ത്രീ ബ്ലോഗ്ഗെഴിനെക്കുറിച്ചുള്ള വിവരങ്ങളും , അഭിമുഖങ്ങളും, പാചക പംക്തികളും എല്ലാം ഉണ്ടാകും. പക്ഷെ , സ്ത്രീകള്‍ക്ക് മാത്രം ഇതു വായിക്കാം എന്നൊന്നുംഇല്ലാട്ടോ ...........
ഈ റമദാന് കാലത്ത് നോമ്പ് നോക്കുന്ന ഒരു പ്രശസ്ത വനിതാ ബ്ലോഗ്ഗറുടെ വിശേഷങ്ങള്‍ ആണ് ഇന്ന് ഈ പംക്തിയില്‍ പ്രദിപാദിക്കുന്നതു .അതിനാല്‍ ആദ്യം നോമ്പിനെക്കുറിച്ച് ചില കാര്യങ്ങള്‍ പറഞ്ഞു കൊണ്ടു തുടങ്ങുന്നു.
ലോക മുസ്ലീമുകളുടെ മനസ്സിലെ ഭക്തിയുടെ പെരുമഴയായി റമസാന്‍ മാസത്തെ നോമ്പിനെ കണക്കാക്കുന്നു. എല്ലാ ദിവസവും സുബഹ് മുതല്‍ മഗരിബ് വരെ അന്ന പാനീയങ്ങള്‍ ഉപേക്ഷിച്ചു വ്രതം നോക്കി വരുന്നു. വിശുദ്ധ ഖുറാന് മനുഷ്യര്‍ക്കായി സമ്മാനിക്കപ്പെട്ട മാസമായിട്ടാണ് റമസാന്‍ മാസത്തെ കണക്കാക്കി വരുന്നതും നോമ്പ് എന്ന അനുഷ്ടാനം നടത്തി വരുന്നതും. ഉമിനീര് അടക്കമുള്ള ജലസാന്നിധ്യം പോലും ഇറക്കാതെ കഠിനമായിത്തന്നെയാണ് ഈ അനുഷ്ടാനം നടത്തി വരുന്നതു. എന്നാല്‍ ഈയിടെയായി ജാതി വക ഭേദം മറന്നു
മുസ്ലീം ഇതര മനുഷ്യര്‍ കൂടി ഈ നോമ്പ് അനുഷ്ടാനത്തില്‍ പങ്കെടുത്തു വരുന്നു എന്നുള്ള വസ്തുതയ്ക്ക് അധികം അത്ഭുതംകൊടുക്കെണ്ടതുമില്ല. ഇത്തരത്തില്‍ കഴിഞ്ഞ കുറച്ചു കൊല്ലങ്ങളായി നോമ്പ് എടുത്ത് വ്രത ശുദ്ധി നിറവേറ്റി വരുന്ന ഒരു വനിതാ ബ്ലോഗ്ഗറെ പരിചയപ്പെടുത്തുകയാണ് ഇവിടെ.
നമുക്കെല്ലാം ഏറെ പ്രിയങ്കരിയായ ശ്രീമതി ലതിക സുഭാഷ് ( ബ്ലോഗര്‍ ലതി ) ആണ് ഈ പു
വ്യത്യസ്തമായ് ഒരു അനുഷ്ഠാന കര്‍മ്മം നിര്‍വ്വഹിച്ചു വരുന്ന ലതി ചേച്ചി തന്നെയാവട്ടെ
നമ്മുടെ ഈയാഴ്ചത്തെ ലേഡീസ് ഒണ്‍ലി സ്പെഷ്യല്‍ ബ്ലോഗര്‍ . അതോടൊപ്പം , കമന്റിലൂടെ ലതി ചേച്ചി ഈ അനുഷ്ഠാന ത്തെക്കുറിച്ച് കൂടുതല്‍ പറയുമെന്നും വിശ്വസിക്കുന്നു.
നമ്മുടെ ഈയാഴ്ചത്തെ ലേഡീസ് ഒണ്‍ലി സ്പെഷ്യല്‍ ബ്ലോഗര്‍ . അതോടൊപ്പം , കമന്റിലൂടെ ലതി ചേച്ചി ഈ അനുഷ്ഠാന ത്തെക്കുറിച്ച് കൂടുതല്‍ പറയുമെന്നും വിശ്വസിക്കുന്നു.
0 Response to "ലേഡീസ് ഒണ്‍ലി"
Post a Comment
നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....