മീന്‍ പിടുത്തക്കാര്‍

ഇന്നു പ്രത്യേകത നിറഞ്ഞ ഒരു സ്ഥലത്തെയും അവിടുത്തെ പ്രധാന സംഭവത്തെയും ആണ് പരിചയ പ്പെടുത്തുന്നത്. ഇതു ഞങ്ങളുടെ വായനക്കാരന്‍ 'ലോറെന്‍സ് .എല്‍ .അവര' ഷാര്‍ജ്ജ യില്‍ നിന്നും മെയില്‍ ചെയ്തു തന്നത്.


ഒരു സ്വപ്ന ഭൂമി... ..... നിറയെ ചതുപ്പ് നിലങ്ങള്‍ അതില്‍ നിറയെ പച്ചപ്പ്‌ വിരിച്ചു നാനാ ജാതി വൃക്ഷങ്ങള്‍ വളരുന്നു.
മത്സ്യ സമ്പത്ത്‌ കൊണ്ടു സമ്പുഷ്ടമാണ് ഈ വൃക്ഷങ്ങളുടെ വേരുകള്‍ ...... തെളി നീര്‍ നിറഞ്ഞ ആ പ്രദേശത്തെ അരുവിയില്‍ സഞ്ചരിച്ചാലോ മല്‍സ്യങ്ങള്‍ വെള്ളത്തില്‍ നിന്നും താനേ ചാടി നമ്മുടെ വള്ളത്തില്‍ കയറും ..... എന്താ വിശ്വസിക്കാന്‍ പറ്റുന്നില്ലേ ? ദാ, വീഡിയോ കണ്ടു നോക്കൂ.


ഈ സ്ഥലമാണ് ബ്രസീലിലെ "പാന്റനാല്‍ " എന്ന് പറയുന്നയിടം. ലോകത്തിലെ ഏറ്റവും വലിയ ചതുപ്പ് പ്രദേശമാണ് "പാന്റനാല്‍ ". മഴ സമയങ്ങളില്‍ ഈ പ്രദേശത്തിന്റെ എണ്‍പതു ശതമാനവും വെള്ളത്തിനടിയിലായിരിക്കും. വ്യത്യസ്തയിനം ജല സസ്യങ്ങളെ കാണാം എന്നുള്ളതാണ് മറ്റൊരു സവിശേഷത.
"നനഞ്ഞ പ്രതലം " എന്നര്ത്ഥം വരുന്ന " പന്താനോ " എന്ന പോച്ചുഗീസ് വാക്കില്‍ നിന്നും രൂപപ്പെട്ടതാണ്
"പാന്റനാല്‍ " എന്ന സ്ഥലപ്പേര്. 400 ജാതി മത്സ്യങ്ങള്‍ , 480 ജാതി ഉരഗ ജീവികള്‍ , 300 മാമ്മല്സ് , 1000 ജാതി പക്ഷികള്‍ എന്നിവയെ ഈ പ്രദേശത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. ബ്രസീലിലെ ടൂറിസത്തിന്റെ പ്രധാന കേന്ദ്രവും കൂടിയാണ് ഈ സ്ഥലം. എന്താ, മീന്‍ പിടിക്കാന്‍ ഒന്നു പോയി നോക്കണോ?

കുറച്ചു കൂടി അറിയണമെന്നുണ്ടോ ? ...YouTube ലിങ്ക് ഇവിടെയും Wiki ലിങ്ക് ഇവിടെയും

3 Responses to "മീന്‍ പിടുത്തക്കാര്‍"

 1. പോണംന്ന്‌ണ്ട്,പക്ഷേ കുറച്ചു തിരക്കിലാ:)
  പിന്നെ നോക്കാം:)

  ReplyDelete
 2. വണ്ടികൂലി കിട്ടും ഉറപ്പാ‍ാ. ഇവിടെ ഡീപ് സീ ഫിഷിഗിനു പോയാല്‍ വല്ലതും ഒരെണ്ണം കിട്ടണേല്‍ തമ്പ്രാന്‍ കനിയണം!

  ReplyDelete
 3. ഒരു ചൂണ്ട വാങ്ങണം

  ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts