ഗോസ്സിപ്പുകളുടെ ഇഴ കീറുമ്പോള്‍

കുഞ്ഞു കുഞ്ഞു കാര്യങ്ങളുടെ തമ്പുരാട്ടി അഥവാ " The Mistress of Small Things" എന്നാ ബ്ലോഗിലൂടെ നമ്മോടു സംവദിച്ചു തുടങ്ങിയ സീമാ മേനോന്‍ എന്നാ പുതു ബ്ലോഗ്ഗര്‍ ആണ് ഇന്നത്തെ ഞങ്ങളുടെ ബ്ലോഗ്‌ പരിചയത്തില്‍ ഉള്‍പ്പെടുത്തുന്നത്മലയാളത്തില്‍ ഒരു ബ്ലോഗ്‌ തുടങ്ങാന്‍ ഇന്ഗ്ലണ്ടും അമേരിക്കയും വിചാരിക്കണോ ? അമേരിക്കയിലുള്ള റീനിയും ഇന്ഗ്ലണ്ടിലുള്ള സീമയും വിചാരിച്ചപ്പോള്‍ അങ്ങനെയൊരു സംഭവം ഉണ്ടായി എന്നതാണ് സത്യം. റീനി എന്ന ബ്ലോഗറിന്റെ സ്വാധീനത്താല്‍ ബൂലോകത്തേക്ക് കാലെടുത്തു വച്ച "സീമ മേനോന്‍ " എന്ന ബ്ലോഗ്ഗറെയാണ് ബ്ലോഗ്‌ പരിചയത്തിലൂടെ ഇന്ന് ഞങ്ങള്‍ പരിചയപ്പെടുത്തുന്നത്. ബ്ലോഗ്ഗില്‍ ആരും മനസ്സ് വയ്ക്കാത്ത "ഗോസിപ്പ്‌" , "സര്‍ നെയിമുകള്‍ " തുടങ്ങിയ പോസ്റ്റ്‌ വിഷയങ്ങളിലൂടെ വിഷയം കാര്യ ഗംഭീരമായി അവതരിപ്പിക്കാന്‍ സീമയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഇതിനൊക്കെ പുറമേ പ്രവാസി മലയാളി ആയതു കൊണ്ടാണോ എന്തോ മലയാളികളുടെ നല്ലതും ചീത്തയും ആയ "സവിശേഷതകള്‍" ബ്ലോഗ്‌ പോസ്ടുകളിലുടനീളം മുഴച്ചു നില്‍ക്കുന്നുണ്ട്‌. " വിരുതന്‍ " എന്ന് പ്രത്യേകം എടുത്തു പറഞ്ഞു കൊണ്ട് "ശങ്കു "എന്നൊരു കഥാപാത്രത്തെ "സൂസന്‍ "എന്ന വിദേശ വനിതയുടെ ഭാഷ്യത്തിലൂടെ സീമ തന്റെ ഒരു പോസ്റ്റിലൂടെ അവതരിപ്പിക്കുന്നു. ഇത് വഴി മലയാളി ആണ്‍ വര്‍ഗ്ഗത്തെ ചെറുതായി ആക്രമിക്കുന്നുണ്ടോ എന്നൊരു ലളിതമായ സംശയവും ബാക്കി നില്‍ക്കുന്നു. ആണുങ്ങളുടെ ഗോസിപ്പ്‌ പറച്ചില്‍ ആണ് പ്രധാനമായും പ്രടിപാടിചിരിക്കുന്നതെന്കിലും , സ്ത്രീകളുടെ തന്നെ ഗോസിപ്പ്‌ / പരദൂഷണ വാസനയെ പ്രത്യേകം എടുത്തു പറയുന്നുണ്ട്. അത് മൂലം മാന്യയായ ഒരു ബിസിനസ് സ്ത്രീ ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യം കാര്യ കാരണ സഹിതം സീമ വിശദീകരിക്കുന്നത് അല്‍പ്പം നൊമ്പരപ്പെടുത്തുന്നു. സീമ മേനോന്‍ തന്റെ ബ്ലോഗില്‍ പ്രദിപാദിച്ചിരിക്കുന്ന കാമ്പുള്ള വിഷയങ്ങള്‍ ബൂലോകരില്‍ അധികം ശ്രദ്ധ കിട്ടിയിട്ടില്ല എന്ന് വേണം കരുതാന്‍. ഈ അവസരത്തില്‍ ബൂലോകരില്‍ പ്രമുഖനായ വിന്‍സ്‌ സീമ യുടെ ഒരു പോസ്റ്റില്‍ നല്‍കിയിരിക്കുന്ന കമന്റില്‍ പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. സീമ ഉന്നയിച്ചിരിക്കുന്ന വിഷയങ്ങള്‍ വിന്‍സ്‌ സ്വന്തം ബ്ലോഗില്‍ ഉന്നയിച്ചിരുന്നെങ്കില്‍ അനോണി കമന്റുകളുടെ തെറി വിളികള്‍ മാത്രമേ കിട്ടുമായിരുന്നുള്ളൂ എന്ന കാര്യം . പച്ചയായി വിന്‍സ്‌ പറയുന്നു " അവര്‍ എന്റെ തന്തക്കു വിളിച്ചിട്ടേ പോകത്തുള്ളൂ എന്ന് " .... വിവരണം അധികം ദീര്‍ഘിപ്പിക്കുന്നില്ല , സീമാ മേനോന് മായി ഞങ്ങള്‍ നടത്തിയ ഒരു വിര്‍ച്വല്‍ അഭിമുഖത്തിലേക്ക് പോകാം.
താങ്കള്‍ മലയാളത്തിലും ആംഗലേയത്തിലും എഴുതുന്ന ആളാണല്ലോ. രണ്ടു ഭാഷയിലും ഉള്ള വായനക്കാരുടെ പൊതുവായ സ്വഭാവം ഒന്ന് പറയാമോ.? അതേപോലെ കഴിയുമെങ്കില്‍ രണ്ടു ഭാഷയിലുമുള്ള വായനക്കാരുടെ പ്രതികരണത്തിലെ ഭിന്നതകളും അറിഞ്ഞാല്‍ കൊള്ളാം.?


വായനക്കാര്‍ എല്ലായിടത്തും ഒരു പോലെ തന്നെയല്ലേ? പിന്നെ ഇംഗ്ലീഷ് ഒരു യൂണിവേഴ്സല്‍ ലാംഗ്വേജ് ആയതിനാല്‍ കുറച്ചു കൂടെ വൈഡ്‌ റീച്ച് ഉണ്ടാകും . ഒന്ന് അക്വാറിയം ആണെങ്കില്‍ മറ്റേതു മഹാസമുദ്രം തന്നെയല്ലെ. എന്ഗ്ലീഷില്‍ വായനക്കാര്‍ അറിഞ്ഞു വരാനും എസ്ടാബ്ലിഷ്‌ ആവാനും കൂടുതല്‍ സമയം എടുക്കും .
കഴിവുള്ളവരെ ഏത് ഭാഷയില്‍ ആയാലും വായനക്കാര്‍ അറിഞ്ഞു പ്രോത്സാഹിപ്പിക്കും.
ചിലപ്പോഴൊക്കെ താങ്കളുടെ പോസ്റ്റുകളില്‍ എഴുത്തുകാരിയുടെ ഉള്ളിലെ ഫെമിനിസ്റ്റ്‌ ഉണര്‍ന്നു വരുന്നതായി അനുഭവപ്പെട്ടിട്ടുണ്ട്. ഇതിനെപറ്റി താങ്കള്‍ എന്ത് പറയുന്നു.?

ആദ്യം തന്നെ പറയട്ടെ , ഞാന്‍ ഒരു ഫെമിനിസ്റ്റ്‌ അല്ല. പുരുഷന്മാര്‍ ആണ് ഈ ലോകത്തെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം എന്നു വിശ്വസിക്കുന്നില്ല . പുരുഷനെ അടിച്ചിരുത്തുക , പുരുഷനെ പോലെ വസ്ത്രം ധരിക്കുക എന്നിവ അല്ല എന്റെ കാഴ്ചപ്പാടിലെ ഫെമിനിസം . പകലും രാത്രിയും പോലെ അല്ലെ സ്ത്രീയും പുരുഷനും - രണ്ടും വ്യത്യസ്തമാണ് , ഒന്നില്ലാതെ മറ്റേതിനു നിലനില്‍പ്പില്ല. I enjoy beig a woman. ഇനിയിപ്പോ അടുത്ത ജന്മത്തില്‍ ഒരു choice കിട്ടുകയാണെങ്കില്‍ സ്ത്രീ ആയി ജനിക്കാന്‍ തന്നെയാണ് തല്‍പര്യം (അഫ്ഘാനിസ്ഥാനില്‍ അല്ല ട്ടൊ).

ഗോസ്സിപ്പുകളെ പറ്റി ഒരു പോസ്റ്റ്‌ ഇട്ടിരുന്നല്ലോ. ജീവിതത്തിലും മാധ്യമങ്ങളിലും ബ്ലോഗിലും ഗോസ്സിപ്പുകളോട് താങ്കള്‍ക്കുള്ള പ്രതികരണം എന്താണ്.?

ആതു പൊസ്റ്റ്‌-ല്‍ തന്നെ പറഞ്ഞിട്ടുണ്ടല്ലോ?
''ഏതായാലും , നല്ലൊരു സമയം കൊല്ലിയാണെന്നതിനാല്‍ ഗോസിപ്പുകള്‍ എല്ലാവര്‍ക്കും ഇഷ്ടമാണെന്നതല്ലേ സത്യം?
പിന്നെ, എന്ത് പറയാം എന്ത് പറയരുത് എന്നൊക്കെ ഓരോരുത്തരുടെയും പേര്‍സണല്‍ ആയ കാര്യമാണല്ലോ. ''

സര്‍നേമുകളെ പറ്റിയുള്ള ഒരു പോസ്റ്റില്‍ അതിനോടുള്ള സഹജമായ താല്പര്യമില്ലായ്മ കണ്ടിരുന്നു. അതോ കേവലം ഭര്‍ത്താവിന്റെ പേര് കൂടെ ചേര്‍ക്കുന്നതില്‍ മാത്രമേ ഇത്തരം ബുദ്ധിമുട്ട്‌ ഉള്ളോ?.

സര്നെമുകളോട് താല്‍പ്പര്യക്കുറവ് ആ പൊസ്റ്റ്‌-ല്‍ എവിടെയും വന്നിട്ടില്ല. പണ്ടാതെക്കാലും അധികമാണ് ഇപ്പോള്‍ സര്‍നയിമിന്റെ relevance. നമ്മല്‍ പണ്ടത്തെതിലും കൂടുതല്‍ ആളുകളുമായി ഇടപഴകുന്നു . കൂടുതല്‍ സഞ്ചരിക്കുന്നു. സര്‍നയിം നമ്മുടെ identity -യുടെ തന്നെ ഭാഗമാണ് . പല രാജ്യങ്ങലും പാസ്സ്പോര്ടില്‍ ഇപ്പോള്‍ 3 നെയിംസ്‌ വേണമെന്ന് ഇന്സിസ്റ്റ്‌ ചെയ്യുന്നുണ്ടത്രെ. അതു കൊണ്ടു ഭര്‍ത്താവിന്റെ പേര് ചേര്‍ക്കുന്നതോ , അചന്റെ പേര് ചേര്‍ക്കുന്നതോ അല്ല എന്റെ ബ്ലോഗ്‌ പോസ്റ്റിന്റെ സബ്ജക്റ്റ്‌ ‌. ഒരുമിച്ചു രണ്ടു ഫാസ്റ്റ്‌ നയിം ഒരാള്‍ക്ക്‌ വരുന്നതാണ് . ഒരു ഉദാഹരണത്തിന് നമ്മുടെ നാട്ടില്‍ സ്മിത വേലായുധന്‍ , സന്തോഷ്‌ ജോസഫ്‌നെ കല്യാണം കഴിചാല്‍ , മലയാളി രീതിയനുസരിചു അവരുടെ പേര് സ്മിത സന്തോഷ്‌ എന്നാകും , എന്നല്‍ പൊതുവെ മറ്റു സ്ഥലങ്ങളില്‍ നിലവിലുല്ല രീതിയനുസരിചു അവര്‍ 'സ്മിത ജോസഫ്‌ ' എന്നല്ലെ അറിയപ്പെടുക . ഇതു മറ്റു രാജ്യക്കര്‍ക്കു പലപ്പോഴും confusion‍ ഉണ്ടാക്കാറുണ്ട്.

സീമ മേനോന്‍ എന്നത് കളഞ്ഞു കേവലം സീമ എന്നറിയപ്പെടുത്തില്‍ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ?.

സീമ എന്ന ഒരു പേരില്‍ അറിയപ്പെടാന്‍ ഞാന്‍ 'madona' യൊ എലിസബത്ത് രാജ്ഞ്ഞിയോ അല്ലല്ലൊ. ഫസ്റ്റ്‌ നെയിംസ്‌-ല്‍ അറിയപ്പെടുക എന്നതു വളരെ പ്രസസ്ത്തവര്‍ ആയവര്‍ക്കു മാത്രം വല്ലപ്പോഴും കിട്ടുന്ന ഒരു അപൂര്‍വ ബഹുമതി അല്ലെ? മൈക്കല്‍ ജാക്സന്‍ " മൈക്കല്‍ " ആയില്ലല്ലോ?

സ്വതന്ത്രമായി ചിന്തിക്കുന്നവര്‍ക്ക് ജാതിപ്പേരിന്റെ ആവശ്യമുണ്ടോ?
സ്വന്തം ചിന്തയും ജതിപെരും തമ്മില്‍ കൂട്ടിക്കുഴക്കേണ്ട ആവശ്യമുണ്ടോ ? പേരിനെ ഒരു ''means of identification'' എന്നു മാത്രം കണ്ടാല്‍ പൊരെ? "ഗാന്ധി " എന്ന പേര് ജീവിത കാലം മുഴുവനും ഉപയോഗിച്ചത് കൊണ്ട് കൊണ്ടു രാഷ്ട്രപിതാവ് സ്വതന്ത്ര ചിന്തകന്‍ അല്ലാതാവുന്നില്ലല്ലോ ...

സ്ത്രീകളുടെ വിദ്യാഭാസം സ്ത്രീ ശാക്തീ കാരണത്തെ എങ്ങനെ സഹായിക്കും എന്ന് വ്യക്തമാക്കാമോ..?

വ്വിദ്യഭ്യസം ഒരു ഘടകമാണ് ,പക്ഷെ ,വിദ്യഭ്യസം എന്നതിനേക്കാള്‍ awareness ആണ് വേണ്ടത് എന്നാണു എനിക്കു തോന്നുന്നത് .

എനിക്കറിയാവുന്ന ഏറ്റവും വലിയ ഫെമിനിസ്റ്റ്‌ നാട്ടില്‍ എന്റെ അമ്മയെ സഹായിക്കാന്‍ വരുന്ന സുബൈദ എന്ന സ്ത്രീ ആണ് . ആവര്‍ക്കു ഫോര്‍മല്‍ ആയി യതൊരു വിദ്യഭ്യസവുമില്ല. പക്ഷെ, ആരുടേയും മുന്‍പില്‍ കരയാനൊ കാലുപിടിച്ചു sympathy ഇറക്കാനോ നില്‍ക്കാതെ , ഭര്‍ത്താവ് സംബാദിച്ചിട്ട്‌ മാത്രം വീട്ടില്‍ അടുപ്പ് പുകയില്ലെന്നു മനസ്സിലായപ്പോള്‍ തന്റെ 2 പെന്‍ മക്കളെയും കൂട്ടി പ്പിടിച്ചു പണിക്കിറങ്ങിയ സ്ത്രീ. സ്വന്തം പ്രയത്നം കൊണ്ടു മാത്രം ഒരു ചെറിയ വീട് വചു, 2 മക്കളെയും കല്യാണം കഴിചയചു നല്ലൊരു ജീവിതം നയിക്കുന്നു അവര്‍. മതത്തിന്റെയും സമൂഹതിന്റെയും എല്ലാ പരിമിതികളിലും നിന്നു കൊണ്ടു ഒരു സോഷ്യല്‍ ജീവി അയി തന്നെയവര്‍ ജീവിക്കുന്നതു. ?നട്ടെല്ലുള്ള പെണ്ണ് എന്ന് ഞങ്ങള്‍ തമാശ പറയും അവരല്ലേ സ്ത്രീ ശാക്തീകരണത്തിന്റെ യഥാര്‍ത്ഥ വക്താവ്.

വിദ്യാഭ്യാസമല്ല ,ഫിനന്‍ഷ്യല്‍ independence ആണ് സ്ത്രീക്കു യഥാര്‍ത്ഥ സ്വാതന്ത്ര്യം കൊടുക്കുന്നത് കൊദുക്കുന്നതു എന്നാണു എനിക്കു തോന്നുന്നത്
ബ്ലോഗില്‍ വന്നതുകൊണ്ട് എന്ത് നേടി എന്ന് വിശദീകരിക്കാമോ. പുതു ബ്ലോഗര്‍മാര്‍ക്ക് എന്ത് സന്ദേശമാണ് നല്‍കാനുള്ളത് .?

ബ്ലോഗ്ഗില്‍ വന്നിട്ടു ഒരു മാസമേ ആയിട്ടുള്ളൂ. ആതു കൊണ്ടു വിലയിരുത്തലുകള്‍ക്ക് സമയം ആയിട്ടില്ല.

ഞാന്‍ തന്നെ ബ്ലോഗ്ഗിങ്ങിനെ പറ്റി പഠിച്ചു വരുന്നേയുള്ളൂ. ആ നിലക്കു എന്തു ഉപദേശമാണ് എനിക്കു നല്‍കാനവുക?
മലയാളം ബ്ലൊഗിങ്ങില്‍ നടക്കുന്ന ബ്ലോഗ്‌ പോളിറ്റിക്സിനെ പറ്റി അറിയാമോ.? എങ്കില്‍ അതിനോടെങ്ങനെ പ്രതികരിക്കുന്നു.?

സോറി , നോ കമന്റ്സ് ......


********
സീമ മേനോന്റെ ബ്ലോഗ്ഗിലേക്കുള്ള ലിങ്ക് ഇവിടെ .
ബൂലൊകത്തെ പുതിയ എഴുത്തുകാരിയായ സീമ മേനോന് എല്ലാവിധ ഭാവുകങ്ങളും നിങ്ങളുടെ സ്വന്തം ബൂലോകം ഓണ്‍ ലൈന്‍ നേരുന്നു


നിങ്ങളുടെ സ്വന്തം ബൂലോകം ഓണ്‍ ലൈന്‍ : ബ്ലോഗ്‌ പരിചയം

5 Responses to "ഗോസ്സിപ്പുകളുടെ ഇഴ കീറുമ്പോള്‍"

 1. This comment has been removed by the author.

  ReplyDelete
 2. ഇന്നലെയാണ് സീമയുടെ ബ്ലോഗ് കണ്ടത്.സീമയുടെ ഈ അഭിമുഖം താല്പര്യത്തോടെ വായിച്ചു. സീമയുടെ എഴുത്ത് പോലെ തന്നെ സിമ്പിള്‍ എങ്കിലും രസകരമായ ഉത്തരങ്ങള്‍. :)

  ബൂലോകം ഓണ്‍ലൈന്‍. ഇന്റെര്‍‌വ്യൂകള്‍ എല്ലാം നന്നായിരിക്കുന്നു. അഭിനന്ദനങ്ങള്‍. പുതിയ ബ്ലോഗുകളെയും ബ്ലോഗര്‍മാരെയും കുറിച്ച് നല്ലൊരു വിവരണത്തിനു നന്ദി. 'ഇഷ്ടബ്ലൊഗ്' പോലുള്ളവ ബ്ലോഗ് വായനക്കാര്‍ക്ക് കൂടുതല്‍ കൂടുതല്‍ നല്ല ബ്ലോഗുകളെ പരിചയപ്പെടാന്‍ ഉപകരിക്കുമെന്നതിനാല്‍ കാത്തിരിക്കുന്നു. :)

  ബൂലോകത്തില്‍ ഈ ( ഞങ്ങളുടെ സ്വന്തം :)) ബൂലോകം ഓണ്‍ലൈന്‍ ഒരു നിറഞ്ഞ സാന്നിധ്യമായിരിക്കട്ടെ എന്നു ആശംസിക്കുന്നു.

  ReplyDelete
 3. അങിനെ ഞാനും ‘ഫെമിനിസ്റ്റാ‘യി.

  ബ്ലോഗിലെ പുലികള്ക്കൊപ്പം ഈ തുടക്കക്കാരിക്കും ഒരു അവസരം തന്നതിന് പ്രത്യേക നന്ദി.

  അക്ഷരതെറ്റുകള്ക്കു ക്ഷമാപണം. റിട്ടയെഡ് മലയാളം റ്റീച്ചറ് ആയ എന്റെ അമ്മ ഇതു കണ്ടാല് എപ്പൊ നടന്നു കൊലപാതകം എന്നു ചോദിച്ചാ‌ല് മതി. ‘’കീ മാന്‘’ റ്റ്യിപ്പിങ് ശരിയായി വരുന്നേ ഉള്ളൂ എന്നൊന്നും പറഞാല് അവിടെ ജാമ്യം കിട്ടുമെന്നു തോന്നുന്നില്ല.

  പ്രിയപ്പെട്ട കൂട്ടുകാരേ, മലയാളം ‘കൊരച്ചു കൊരക്കാതെ’ തന്നെ അറിയാം, അക്ഷരതെറ്റുകള് ഓഫീസിലുരുന്നു റ്റയിപ്പു ചെയ്തപ്പൊള് വന്നതാണു. (അല്ലാതെ വീട്ടിലെവിടെ ഇതിനൊക്കെ സമയം?)

  ReplyDelete
 4. സീമ വായിക്കപ്പെടേണ്ട വ്യക്തിയാണ്; ബ്ലോഗിനകത്തായാലും പുറത്തായാലും. അഭിമുഖപോസ്റ്റിന് നന്ദി.

  @സീമ, അക്ഷരതെറ്റ് കുറച്ചില്ലെങ്കില്‍ ടി.വില് അവതാരികയാക്കി കളയും ;)

  ReplyDelete
 5. Nalla vishayam, nalla avatharanam...!

  Manoharam, Ashamsakal...!!!

  ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts