എന്തൊക്കെ കളികള്‍ കാണണം ..........
ന്യു ബ്ലോത്രം പത്രം തുടങ്ങുന്നു എന്ന വാര്‍ത്ത കേട്ടപ്പോള്‍ മുതല്‍ വെറളി പിടിക്കാന്‍ തുടങ്ങിയതാ ബ്ലോത്രക്കാര്. തുടര്‍ന്നങ്ങോട്ട് പരസ്യ പ്രചരണമായിരുന്നു. അതിനു വേണ്ടി കയ്യും കാലും പിടിച്ചു
ഗള്‍ഫ് റൌണ്ടപ്പില്‍ ഇടവും പിടിച്ചെടുത്തു. ഇതിനു പണം ധാരാളം മുടക്കേണ്ടി വന്നു എന്ന് കേട്ടു...... അതുംപോരാഞ്ഞു മെയിലുകളുടെ ബഹളം തന്നെ യായിരുന്നു . അതും അങ്ങമേരിക്കയില്‍ നിന്ന്.
സഹി കേട്ട ബ്ലോഗര്‍മാര്‍ മറുപടിയുമെഴുതി . തങ്ങള്‍ക്കു ബ്ലോത്രം പത്രത്തില്‍ താല്പര്യമില്ല ,അതിനാല്‍ ഗ്രൂപ് മെയില്ഐ ഡി യില്‍ നിന്നും ഒഴിവാക്കിയെരെ എന്നും പറഞ്ഞു. പക്ഷെ അങ്ങേരുണ്ടോ വിടുന്നു , എതിര്‍ത്ത് മെയില്അയച്ചവരെ കുരക്കുന്ന പട്ടികള്‍ എന്ന് പറഞ്ഞു അടച്ചാക്ഷേപിച്ചു. ഇങ്ങനെ അടചാക്ഷേപിച്ചവരില് ബ്ലോഗ്ഗേഴ്സിന്റെ പ്രിയങ്കരായ പല സുഹൃത്തുക്കളും ഉള്‍പ്പെടുന്നു. ഇത്രയ്ക്കുംസംസ്കാര ശൂന്യനായ കൊമ്പനെബൂലോകം ബഹിഷ്കരിക്കേണ്ടത് തന്നെ. തക്കതായ മറുപടി ചിലര്നല്കിക്കഴിഞ്ഞു........അവയില്‍ ചിലത്....
1. ആരാണ് ഈ പട്ടികള്‍?
ബ്ലോത്രം എങ്ങിനെ ഏഷ്യാനെറ്റില്‍ വരുന്നു എന്ന് എല്ലാവര്ക്കും അറിയാം.
ഇതുവരെയുള്ള ബ്ലൊത്രം പോസ്റ്റ് തലക്കെട്ടുകള്‍ ഈ മെയില്‍ കിട്ടുന്ന എല്ലാവരും ഒന്ന് വായിച്ചു നോക്കുന്നത് നന്നായിരിക്കും. ഞാന്‍ ബ്ലോത്രത്തെ മോശമാക്കാന്‍ വേണ്ടി പറയുന്നതല്ല, പക്ഷെ ഗള്‍ഫ് റൌന്ണ്ടപ്പില് വരാനും മാത്രം അതിലൊന്നും ഇല്ല എന്ന് തുറന്നു പറയുന്നതില്‍ വിഷമമുണ്ട്. കേരളീയരായ ആളുകള്‍ വളരെ വിശ്വാസത്തോടെയും ആധികാരികതയോടെയും കാണുന്ന ഒരു പരിപാടിയായിരുന്നു “ഗള്‍ഫ് റൌണ്ടപ്പ്”. അതിന്റെ ആധികാരികതയെ തകര്‍ക്കുന്നു ഈ സമ്പ്രേക്ഷണം എന്ന് പറയാതെ വയ്യ.
സസ്നേഹം,
കുരച്ച ഒരു പട്ടി.
2. പറയുന്നതില്‍ വിഷമം ഉണ്ട്.
എന്റെ പേരും ഒഴിവാക്കുമല്ലോ.താങ്കളുടെ ബ്ലോഗ് നന്നായി വരട്ടെ. ആശംസകള്‍.
പക്ഷെ ഗ്രൂപ് മെയില്‍ കിട്ടാന്‍ താല്പര്യം ഇല്ല.
സ്നേഹത്തോടെ
( ............)3. മാന്യ സുഹൃത്തെ
ദയവായി താങ്കളുടെ ഗ്രൂപ്പ് മെയില്‍ അഡ്രസ്സില്‍ നിന്നും
എന്റെ പേരും ഈ-മെയില്‍ ഐ ഡി യും ഒഴിവാക്കണം
എന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു ..
ബ്ലോത്രം വാര്‍ത്തകളില്‍ എനിക്ക് താല്‍പ്പര്യമില്ല ..
.....................4.ദയവുചെയ്ത്
എന്നെ, താങ്കളുടെ ഈ ഗ്ലൂപ്പ് മെയിലിങ്ങ് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കണം.
പ്ലീസ്..... ......................
........പ്രതികരണങ്ങള്‍ തുടരുന്നു
ഇങ്ങനെ ഏകദേശം 20 ബ്ലോഗ്ഗെഴ്സോളം പ്രതികരിച്ചതായി ഞങ്ങളുടെ പ്രത്യേക ലേഖകന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇവര്‍ക്കെല്ലാം മറുപടിയായി കൊമ്പന്റെ ഒരു പകരക്കാരന് പ്രതികരിച്ചതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
നിങ്ങളുടെ സ്വന്തം ബൂലോകം ഓണ്‍ ലൈനിന്റെ ഇന്റലിജന്‍സ് വിഭാഗത്തിന് മെയില്‍ ഫോര്‍വേഡ് ആയി ലഭിച്ചതാണ് മേല്‍പ്പറഞ്ഞ വിവരങ്ങള്‍. ഇവിടെ പേരു പരാമര്‍ശിച്ചതില്‍ ആര്‍ക്കെങ്കിലും വിഷമം ഉണ്ടെങ്കില്‍ അവ നീക്കം ചെയ്യുന്നതാണ്.
സുഹൃത്തെ,
ReplyDeleteഇതിന്റെ പുറകില്‍ ആരാണ് എന്നെനിക്കറിയില്ല. ഇപ്പോള്‍ താങ്കള്‍ പരാമര്‍ശിക്കുന്ന തരത്തില്‍ ചില മെയിലുകള്‍ ഞങ്ങള്‍ക്ക് കിട്ടി. ഞങ്ങള്‍ അയച്ച നൂറിലധികം പേരില്‍ കൃത്യമായി പറഞ്ഞാല്‍ 7 പേര് അത്തരത്തില്‍ മറുപടി അയച്ചു. അവര്‍ക്ക് ക്ഷമ ചോദിച്ചു കൊണ്ട് ഞാനും മറുപടി അയച്ചു. അതില്‍ തന്നെ ഭൂരിഭാഗം പേരും എനിക്ക് നല്ല രീതിയില്‍ ആണ് മറുപടി അയച്ചത്. ബാക്കിയുള്ളവര്‍ അയച്ചില്ല. എല്ലാ മെയിലുകളും എന്റെ ഇന്‍ ബോക്സില്‍ ഉണ്ട്. ഞാനത് ബ്ലോത്രത്തില്‍ ഇട്ടാല്‍ സത്യാവസ്ഥ വായിക്കുന്നവര്‍ക്ക് മനസ്സിലാകും. എങ്കിലും ഞാന്‍ ബഹുമാനിക്കുന്ന, സ്നേഹിക്കുന്ന അവര്‍ക്ക് വിഷമമുണ്ടാക്കുന്ന ഒന്നും എന്റെ ഭാഗത്ത് നിന്ന് ഉണ്ടാവില്ല.
കുറെ നാളായി താങ്കള്‍ ഈ ചൊറിച്ചില്‍ തുടങ്ങിയിട്ട്. ഇനിയും ചൊറിയാം. വിരോധമില്ല.
ചില വിവാദങ്ങള്‍ പബ്ലിഷ് ചെയ്തു എന്നൊഴിച്ചാല്‍ പത്രങ്ങള്‍ എന്ന് അവകാശപ്പെടുന്ന നിങ്ങള്‍ ചെയ്യുന്ന വൃത്തികേടുകളോ നുണപ്രചരണങ്ങളോ ബ്ലോത്രം ചെയ്തിട്ടില്ല. ഒരു വ്യക്തിയോടുള്ള വിരോധം കൊണ്ട് നുണകള്‍ പ്രചരിപ്പിച്ച് സ്വയം ചൊറിഞ്ഞ് രസിക്കൂ. ഇത്രയേ എനിക്കിതെ പറ്റി പറയാനുള്ളു.
ഇത് നിര്‍ത്തണമെന്നൊന്നും ഞാന്‍ ആവശ്യപ്പെടില്ല. താങ്കള്‍ ഇത് തുടരുന്ന കാലത്തോളം വയനക്കാര് സ്വയം മനസ്സിലാക്കും ആരാണ് ഇവിടെ ശരിയെന്ന്.
ഞാനിതിനു മുമ്പ് നല്ല രീതിയില്‍ ഒരു മെയില്‍ അയച്ചിരുന്നു. (ന്യൂ ബ്ലോത്രവും നിങ്ങളും ഒന്നാണോ രണ്ടാണോ എന്നൊന്നും അറിയില്ല)
നല്ലരീതിയില്‍ ബൂലോഗത്ത് പ്രവര്‍ത്തിക്കാന്‍ സ്വാഗതം എന്ന്. ഞങ്ങള്‍ ഉണ്ടാക്കിയ ലോഗോ ഉപയോഗിക്കരുതെന്നേ അഭ്യര്ത്തിച്ചുള്ളു. അതിന് ഭീഷണിപ്പെടുത്തി എന്നാണ് നിങ്ങള്‍ പബ്ലിഷ് ചെയ്തത്.
കഷ്ടം! നിങ്ങളാണ് ശരിക്കും മാതൃകാ ബ്ലോഗിംഗ് നടത്തുന്നത്. ഇത് തുടരാന്‍ ആശംസിക്കുന്നു. ചൊറിച്ചില്‍ ഒരുകാലത്തും മാറരുതെയെന്ന് പ്രാര്‍ത്ഥിക്കുന്നു. ഇതില്‍ ചൊറിയുന്നത് കണ്ടിട്ട് അങ്ങനെയും കുറച്ചാളുകള്‍ ബ്ലോത്രം വായിക്കും. സത്യാവസ്ഥ മനസ്സിലാക്കും
നന്ദി.
(കമന്റ് ഡിലീറ്റില്ലല്ലോ അല്ലെ? പബ്ലിഷ് ചെയ്യും എന്ന് വിശ്വസിക്കുന്നു.)
ബ്ലോത്രം,
ReplyDeleteചൊറിച്ചില്‍......ഹ...ഹ..ഹ...
അത് തുടങ്ങി വച്ചത് തന്നെ നിങ്ങള്‍ ആണ്. വാസ്തവ വിരുദ്ധമായ പോസ്റ്റുകള്‍ പല ബ്ലോഗുകളിലും ഉണ്ടാക്കി , എന്നിട്ട് അഗ്രിഗേറ്റര്‍ എന്ന പേരില്‍ അവയ്ക്ക് മാത്രം പ്രാധാന്യം കൊടുത്തു വലുതാക്കി പ്രസിദ്ധീകരിച്ചു. ഒന്നും ഓര്‍ക്കുന്നില്ലേ? എന്നിട്ടിപ്പോ കുമ്പസാരിച്ചു കൂദാശ കൈക്കൊണ്ടു വന്നിരിക്കുന്നു.
തല്ക്കാലം ചൊറിച്ചില്‍ നിര്‍ത്താന്‍ ഉദ്ദേശം ഇല്ല.
പിന്നെ, ഞങ്ങള്‍ നല്കിയ ഈ വാര്‍ത്തയ്ക്ക് സാധൂകരണം ഉണ്ടെന്ന തെളിവിനായി നിങ്ങള്‍ തന്നെ ഇവിടെ വന്നു കമന്റിയത് നന്നായി. അക്കങ്ങള്‍ മാറ്റി പറഞ്ഞത് കൊണ്ട് സത്യം അങ്ങനെയല്ലാതാവുന്നില്ല .പ്രബുദ്ധരായ ബ്ലോഗ്ഗേഴ്സിനു ഇപ്പോള്‍ മനസ്സിലായിക്കാണും ഞങ്ങള്‍ വെറുതെ ഒന്നും തട്ടിക്കൂട്ടി വിടുന്നതല്ല എന്ന്.
ചൊറിഞ്ഞു കൊണ്ട് തന്നെ ഇവിടൊക്കെ കാണും
ഇവിടെ ഇങ്ങനെ തന്നെ ഉണ്ടാവണേ, ഇതൊക്കെയെല്ലെ അതിന്റെ ഒരു ഒരിത്? ഏത്?
ReplyDeleteസര്വ്വേശ്വരന് അതിനെല്ലാ രീതിയിലും ചൊറിയാനുള്ള വഴികള്‍ ഉണ്ടാക്കിത്തരട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. ഇനി ചൊറിച്ചില്‍ മതിയായാല്‍ നായ്ക്കൊരണപ്പൊടി സ്റ്റോക്കുണ്ട്, ഇടക്ക് അത് ഞങ്ങള്‍ ഇട്ട് തരാം. ഈ ചൊറിച്ചില്‍ തുടരട്ടെ
ആശംസകള്‍..
പ്രിയ ബൂലോകം ഓണ്‍ലൈന്‍
ReplyDeleteഎന്റെ പേര് കണ്ടതുകൊണ്ടാണ് ഈ മറുപടി ഇടുന്നത്. എന്റെ പേര് അവിടെ വന്നതില്‍ ഒരു വിരോധവും ഇല്ല. എനിക്ക് രാം എന്നയാളില്‍ നിന്നുമാണ് ഈ ഗ്രൂപ് മെയില്‍ കിട്ടിയത്, രാം മോഹന്‍ പാലിയത്ത് അല്ലാതെ ഒരു രാം എന്ന ബ്ലോഗറെയും അറിയില്ല. അതിനി ആരായാലും എനിക്ക് അറിയേണ്ട കാര്യവും ഇല്ല. ബ്ലോത്രം ഒരു അഗ്രി മാത്രം ആണെന്നെ ഇന്നുവരെ തോന്നിയിട്ടുള്ളൂ. അതും പൂര്‍ണ്ണമായി അഗ്രി ആണെന്നും പറയുക വയ്യ. സ്വന്തമായി അഗ്രിഗേറ്റര്‍ ഉണ്ട്. അതുകൊണ്ട് തന്നെ എന്താണ് അഗ്രിഗേറ്റര്‍ എന്നറിയാം. ചിന്തയും തനിമലയാളവും ചെയ്യുന്നതിനപ്പുറം ബ്ലോത്രം ചെയ്യുന്നുവോ എന്നും അറിയില്ല.(അഗ്രിയുടെ കാര്യത്തില്‍) .എനിക്ക് മിസ്റ്റര്‍ രാം അയച്ച മെയിലിനു ഞാന്‍ കൊടുത്ത പ്രതികരണം ആണ് താങ്കള്‍ പോസ്റ്റില്‍ പറഞ്ഞത്. അതിനു വളരെ മാന്യമായി ഇനി ഗ്രൂപ് മെയില്‍ അയക്കില്ല എന്നും പറഞ്ഞു മാന്യമായി രാമിന്റെ മറുപടിയും കിട്ടിയിരുന്നു. സ്വാഭാവികമായും എല്ലാവര്ക്കും അത്തരം മറുപടി രാമിന്റെതായി കിട്ടിക്കാണുമെന്നു കരുതുന്നു.
താങ്കള്‍ പറഞ്ഞപോലെ ഒരു ബൂലോഗ കൊമ്പന് ആണ് ഇങ്ങനെ പട്ടികള്‍ കുരയ്ക്കട്ടെ എന്നും പറഞ്ഞു പ്രതികരിച്ചത്. പട്ടികളെപറ്റി അത്യാവശ്യം അറിയാവുന്നവനും എഴുതുന്നവനും ആണ് ഞാന്‍. ഈ രീതിയില്‍ പ്രതികരിച്ചതു ഒരുതരം ഐഡന്റിറ്റി ഇല്ലാത്ത ഒരു നായയുടെ പ്രതികരണമായിരുന്നു അത്. അതിനെ താങ്കള്‍ ഒരു ബൂലോഗ കൊമ്പന് എന്നും പറഞ്ഞു കൊടുക്കുന്നത് മോശമല്ലേ. നല്ലൊരു നായയുടെ ഗുണമില്ലാത്ത വൃത്തികെട്ട ഇത്തരം സാധനങ്ങളെ പറ്റി എഴുതാതിരിക്കുകയാണ് നല്ലത്. നല്ല നായ ആയിരുന്നെങ്കില്‍ ഞാന്‍ ഒരു പോസ്റ്റ് ഇട്ടിരുന്നെനെ. മഞ്ഞകണ്ണട വെച്ചാല്‍ എല്ലാം മഞ്ഞ എന്ന് പറയുന്നതുപോലെ പട്ടിയുടെ കണ്ണിലൂടെ നോക്കിയാല്‍ എല്ലാം പട്ടിയെന്നും തോന്നും. അത്തരം നായ ബാക്കിയെല്ലാവരെയും നായയല്ലേ കാണൂ. അത്തരം പട്ടിയുടെ കുരയ്ക്ക് അമിത പ്രാധാന്യം കൊടുക്കുന്നതാണ് പ്രശ്നം.
സ്നേഹത്തോടെ
(ദീപക് രാജ്)
എന്തായാലും പഴയ ബ്ലോത്രത്തിനും പുതിയ ബ്ലോത്രത്തിനും ആശംസകള്‍. ബൂലോകം ആരുടേയും അപ്പന് സ്ത്രീധനം കിട്ടിയ സ്വത്തല്ല. ആര്‍ക്കും എഴുതാന്‍ ബ്ലോഗ്പോസ്റ്റ് ചെയ്യാന്‍ സ്വാതന്ത്ര്യം ഉള്ളയിടമാണ്. നന്ദി.
വിവാദങ്ങളില്‍ താത്പര്യമില്ലാത്തതിനാല്‍ പൊതുവേ ഈ സംഗതികളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുകയായിരുന്നു. അതിനാല്‍ തന്നെ പല വിഷയത്തിലും കമന്റ് പോലും ചെയ്തില്ല. എന്നാല്‍ ഒരു ഗ്രൂപ്പ് മെയിലായി വന്ന മെയിലില്‍ പൊടുന്നനവെ ഉണ്ടായ ഒരു പ്രകോപനത്തിന് മറുപടി പറഞ്ഞ വാക്കുകളാണ് ഇവിടെ കൊടുത്തിരിക്കുന്നത്. ഇതിപ്രകാരം പബ്ലിക്ക് ആയി പ്രദര്ശിപ്പിക്കടാനിടെയുണ്ടെന്ന് ഓര്‍ത്തില്ലെന്നതാണ് സത്യം.
ReplyDeleteഒരു ഗ്രൂപ് മെയിലില്‍ തികച്ചും സ്വകാര്യമായി നടന്ന ഒരു സംഭാഷണം ഇതുപോലെ പബ്ലിഷ് ചെയ്തതിനോട് എനിക്ക് യോജിക്കാനാവില്ല.ഒരുപാട് പേര്‍ക്ക് പോകുന്നമെയിലാണെങ്കില് കൂടി എന്റെ പേര് ആവശ്യമില്ലാതെ ഇതിലേക്ക് വലിച്ചിഴച്ചതില്‍ എനിക്ക് പ്രതിഷേധമുണ്ട്.
എന്റെ പേര് ഇതില്‍ നിന്നൊഴിവാക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.
അനിൽ@ബ്ലൊഗ് said...
ReplyDelete"ഇതിപ്രകാരം പബ്ലിക്ക് ആയി പ്രദര്ശിപ്പിക്കടാനിടെയുണ്ടെന്ന് ഓര്‍ത്തില്ലെന്നതാണ് സത്യം.
ഒരു ഗ്രൂപ് മെയിലില്‍ തികച്ചും സ്വകാര്യമായി നടന്ന ഒരു സംഭാഷണം ഇതുപോലെ പബ്ലിഷ് ചെയ്തതിനോട് എനിക്ക് യോജിക്കാനാവില്ല."
ദീപക് രാജ്|Deepak Raj said...
"ബൂലോകം ആരുടേയും അപ്പന് സ്ത്രീധനം കിട്ടിയ സ്വത്തല്ല. ആര്‍ക്കും എഴുതാന്‍ ബ്ലോഗ്പോസ്റ്റ് ചെയ്യാന്‍ സ്വാതന്ത്ര്യം ഉള്ളയിടമാണ്. നന്ദി."
:) :)
മനോജെ,
ReplyDeleteഎന്തും എഴുതാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്ന് ധരിക്കരുത്. മുമ്പ് പലരും പറയുന്ന ഒന്നാണ് കൈവീശുക എന്ന ഒരു സംഗതി. എനിക്ക് എന്റെ കൈ എങ്ങോട്ടും വീശാനുള്ള സ്വാതന്ത്ര്യമുണ്ട് , പക്ഷെ മറ്റൊരാളുടെ മൂക്കിന്റ്റെ തുമ്പത്ത് മുട്ടുന്നിടത്ത് ആ സ്വാതന്ത്ര്യം അവസാനിക്കുന്നു.
പ്രിയ അനില്‍@ബ്ലോഗ്
ReplyDeleteശരിയാണ്. അതൊരിക്കല്‍ ഞാന്‍ ഒരു പോസ്റ്റായി പോലും ഇടുകയുണ്ടായി. എന്റെ ബ്ലോഗില്‍ എന്തെഴുതണം എന്നപേരില്‍. പക്ഷെ ഞാന്‍ സ്വാത്രന്ത്ര്യം ദുരുപയോഗം ചെയ്യുന്നതിനെപറ്റിയല്ല മറിച്ച് ഗ്രൂപ് ബ്ലോഗില്‍ വളരെ മാന്യമായി എന്റെ പേരോഴിവാക്കണം എന്നുപറഞ്ഞതിനെ മെയില്‍ അയച്ചയാള്‍ മാന്യമായും മറ്റൊരാള്‍ പ്രകോപനപരമായും പ്രതികരിച്ചതിനെതിരെ പറഞ്ഞുവെന്നു മാത്രം. മോശമായി പ്രതികരിക്കുന്നവര്‍ ആരായാലും അയാളോട് മാന്യതയോടെ സംസാരിക്കാന്‍ എനിക്കാവില്ല. അതുകൊണ്ട് ഞാന്‍ ഇവിടെ കമന്റ് ഇട്ടുവേന്നെയുള്ളൂ. എന്റെ ബ്ലോഗിലെ അവസാന പോസ്റ്റില്‍ പറഞ്ഞതുപോലെ വിവാദങ്ങളില്‍ ഹിറ്റ് കൂട്ടാന്‍ താല്പര്യം ഇല്ലാത്തതുകൊണ്ട് അതില്‍പ്പെടാതെ നോക്കിയിരുന്നു. പക്ഷെ താങ്കളും കണ്ട അത്തരം ഹീനമായ പ്രതികരണങ്ങളോട് പ്രതികരിക്കണം എന്നുതോന്നി.
ബൂലോഗം തറവാട്ടു സ്വത്ത് എന്ന് കരുതുന്നവര്‍ക്ക് തോന്നുന്ന അസഹിഷ്ണുതയുടെ ഭാഗമായിരുന്നു ആ ഗ്രൂപ് മെയിലില്‍ വന്ന മറുപടി. അതിനു അത്രയ്ക്ക് വകവേച്ചുകൊടുക്കാന് എനിക്ക് തോന്നുന്നില്ല എന്നുമാത്രം.
സ്നേഹത്തോടെ
(ദീപക് രാജ്)
ദീപക് രാജെ,
ReplyDeleteഅതൊരു സ്വകാര്യമെയില്‍ സംഭാഷണമാണെന്ന ധാരണയിലാണ് ഞാനതിനോട് പ്രതികരിച്ചത്. നമ്മൂടെ വീട്ടിനുള്ളില്‍ നടക്കുന്നകാര്യങ്ങള്‍ പുറത്ത് വിളിച്ചു പറയേണ്ട കാര്യമില്ലല്ലോ. അത് റെക്കോഡ് ചെയ്ത് മറ്റാരെങ്കിലും മൈക്ക് കെട്ടി കേള്‍പ്പിക്കുന്നതും ശരിയല്ല.
ഞാന്‍ എന്റെ കാഴ്ചപ്പാട് പറഞ്ഞു എന്നേ ഉള്ളൂ.
പ്രിയ അനില്‍@ബ്ലോഗ്
ReplyDeleteഈ ബ്ലോഗ് ആരുടെ ആണെന്നറിയില്ല. എന്നാല്‍ എന്റെ പേര് പരാമര്‍ശിക്കുകയും ഒപ്പം കഴിഞ്ഞ ആ ഗ്രൂപ് മെയിലില്‍ വന്ന പ്രകോപനപരമായ "മഹത്" വചനത്തിനു മറുപടി കൊടുക്കേണ്ടത് ആവശ്യമാണെന്ന് കരുതിയതും കൊണ്ടാണ് ഇവിടെ കമന്റ് ഇട്ടത്. ഞാന്‍ എന്തായാലും ഇനി ബ്ലോഗുന്നില്ല എന്ന് തീരുമാനിച്ചാണ്. അതുകൊണ്ട് തന്നെ ബൂലോഗ വിഷയത്തു ഇടപെടാനും താല്പര്യമില്ല.
സ്നേഹത്തോടെ
(ദീപക് രാജ്)
ഞാന്‍ ഈ മാസം നാട്ടില്‍ വരുന്നുണ്ട്. അടുത്ത ഒന്ന് രണ്ടു മാസത്തില്‍ മീറ്റ് ഉണ്ടെങ്കില്‍ അറിയിക്കണേ. കൂടാന്‍ ആഗ്രഹമുണ്ട്.
ശ്രീ ദീപക് രാജ് , ശ്രീ അനില്‍ , ശ്രീ മനോജ്,
ReplyDeleteസത്യാ സന്ധമായ കാര്യങ്ങള്‍ മാത്രമേ നിങ്ങളുടെ സ്വന്തം ബൂലോകം ഓണ്‍ ലൈന്‍ പുറത്തു കൊണ്ട് വന്നിട്ടുള്ളൂ എന്ന കാര്യം നിങ്ങള്‍ സമ്മതിച്ചിരിക്കുന്നു എന്നുള്ള വസ്തുത മുകളിലെ കമന്റുകളില്‍ നിന്നും വായിച്ചെടുക്കാം. ആരുടേയും അനുവാദം ചോദിക്കാതെയാണ് പേര് വച്ചത്. പോസ്റ്റിന്റെ അടിയില്‍ അക്കാര്യം വിശദമായി എഴുതിയിട്ടുണ്ട്. പേര് നല്‍കിയതില്‍ ഭൂരിപക്ഷം പേര് പ്രതികരിച്ച സ്ഥിതിക്ക് പേരുകള്‍ മാത്രം നീക്കം ചെയ്യാം. പക്ഷെ വാര്‍ത്തയില്‍ സത്യം തെളിഞ്ഞു നില്ക്കുന്ന സ്ഥിതിക്ക് അക്കാര്യങ്ങള്‍ മാത്രം അവിടെ കിടക്കട്ടെ. പിന്നെ മറ്റൊരു കാര്യം, രാവിലെ ഈ പോസ്റ്റ് ഇടുമ്പോള്‍ 945 ആയിരുന്നു ഹിറ്റ് കൌണ്ടറില്‍ . പക്ഷെ ഇപ്പോള്‍ 1400 കവിഞ്ഞു . അതിനാല്‍ അത്രയും പേര് ഇക്കാര്യം അറിഞ്ഞു കഴിഞ്ഞു എന്ന വസ്തുതയും ഈയവസരത്തില്‍ അറിയിക്കട്ടെ.
ദീപക് രാജ് , ഈ ബ്ലോഗിന്റെ ഉടമയെ അറിയില്ല എന്ന് താങ്കള്‍ പറഞ്ഞു. കൂടുതല്‍ മറഞ്ഞിരിക്കാതെ രംഗത്ത് വരണം എന്ന് തന്നെയാണ് എന്റെ ആഗ്രഹം . പക്ഷെ ഈ ബ്ലോഗ് തുടങ്ങിയതിനു ഒരു ഉദ്ദേശ ശുദ്ധി ഉണ്ട്. അത് നടന്നാല്‍ എത്രയും പെട്ടെന്ന് രംഗത്ത് വരാം. എന്തായാലും ഒരു കാര്യം മാത്രം മനസ്സിലാക്കുക. ഇത് ഒരു വ്യക്തി അല്ല, മഹാ പ്രസ്ഥാനം തന്നെയാണ്.
ഇവിടെ വന്നു വിശദമായി കമന്റ് നല്‍കിയതിനു എല്ലാവര്ക്കും നന്ദി.
അനില്‍,
ReplyDeleteഅനില്‍ പറഞ്ഞത് തന്നെയാണ് ശരി. പക്ഷേ എന്തു കൊണ്ടോ ജൂലൈ 26ന് ശേഷം ജയിക്കുവാനായി ചിലര്‍ പലരുടെയും സ്വകാര്യതയെ തുറന്ന് കാട്ടുന്നു! അതും ചോദിക്കാതെ!
ദീപക് പറയുന്നത് പോലെ എന്തും ബ്ലോഗില്‍ എഴുതാം പക്ഷേ അനില്‍ പറഞ്ഞ പോലെ അത് ചിലരുടെ സ്വകാര്യതയെ വലിച്ച് കീറിയാകരുത് എന്നതല്ലേ ശരി.
മറഞ്ഞിരിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ പലരും രംഗത്ത് വന്നു എന്ന് ഹരീഷിന്റെ ഫോട്ടോ ഇടല് കണ്ടപ്പോള്‍ തോന്നി പക്ഷേ ചോദിക്കാതെയാണത് ചെയ്തതെന്ന് പിന്നീട് വന്ന കമന്റുകളില്‍ നിന്ന് മനസ്സിലായി. ഇവിടെയും അതു പോലെ തന്നെ. ഒരാള്‍ സ്വകാര്യത ഇഷ്ടപ്പെടുന്നുവെങ്കില്‍ അത് വെളിപ്പെടുത്തുവാന്‍ എന്തിനിത്ര ആവേശം? അനോനിയായല്ലാതെ സ്വന്തം പേരില്‍ തെറി പറയാന്‍ ധൈര്യമില്ലാത്തവരെ തുറന്ന് കാട്ടി എന്ന് പറഞ്ഞിട്ട് എന്ത് നേടാന്‍? ഇവിടെ തന്നെ ഇവര്‍ പറയുന്നു പേരൊക്കെ എടുത്ത് മാറ്റി എന്നാലും 10-300 പേര് കണ്ടിട്ടുണ്ടെന്ന്!! രസം ഇതിന് പിന്നിലുള്ള കക്ഷിക്കും മറഞ്ഞിരിക്കുവാനാണ് ആഗ്രഹം എന്നുള്ളതാണ്!!!
എനിയ്ക്കും ദീപക്രാജ് പറഞ്ഞതു തന്നെയാണു പറയാനുള്ളത്.
ReplyDeleteബൂലോകം ആരുടേയും അപ്പന് സ്ത്രീധനം കിട്ടിയ സ്വത്തല്ല. ആര്‍ക്കും എഴുതാന്‍ ബ്ലോഗ്പോസ്റ്റ് ചെയ്യാന്‍ സ്വാതന്ത്ര്യം ഉള്ളയിടമാണ്....
എല്ലാരും കടന്നുവരട്ടെ....