ഗാന്ധി ശിഷ്യനായ കൂതറ


"വിവാദങ്ങള്‍ക്ക് ഒരു നേര്‍ക്കാഴ്ച "എന്ന പേരില്‍ ഒരു ബ്ലോഗ്ഗേഴ്സ് അഭിമുഖ പരമ്പര പ്രസിദ്ധീകരിക്കുന്നു എന്ന് ഞങ്ങള്‍ ഈ ബ്ലോഗിന്റെ ആരംഭത്തില്‍ തന്നെ വ്യക്തമാക്കിയിരുന്നതാണ്. അത് പ്രകാരം ചില ബ്ലോഗ്ഗേഴ്സിനെ നേരിട്ടുകണ്ട് ഞങ്ങള്‍ പല അഭിമുഖങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. അവയില്‍ ആദ്യത്തെ ഈയ്യാഴ്ച പ്രസിദ്ധീകരിക്കുന്നു. ആരാണ് ഈ കൂതറ എന്ന് ഏവരും കരുതിയിരുന്ന ആ വ്യക്തിയുമായി നിങ്ങളുടെ സ്വന്തം ബൂലോകം ഓണ്‍ ലൈന്‍ നടത്തിയ "ലൈവ്‌ വീഡിയോ ചാറ്റ് " വഴിയുള്ള അഭിമുഖമാണ് ഇവിടെ പ്രസിദ്ധീകരിക്കുന്നത്.
വിവാദങ്ങള്‍ക്ക് ഒരു നേര്‍ക്കാഴ്ച : ഭാഗം - ഒന്ന്

നിങ്ങളുടെ സ്വന്തം ബൂലോകം ഓണ്‍ ലൈന്‍ : തിരുമേനി സുപ്രഭാതം

തിരുമേനി : ഇവിടെ ഇപ്പോള്‍ വൈകുന്നേരമാണ് ...ഗുഡ്‌ ഈവനിംഗ്

നിങ്ങളുടെ സ്വന്തം ബൂലോകം ഓണ്‍ ലൈന്‍ :ഹ..ഹ..ഹ....ആട്ടെ ,താങ്കള്‍ വെറും തറയാണെന്ന് ഒരു പുംഗവന്‍ ആരോപണം ഉന്നയിക്കുന്നല്ലോ.?

തിരുമേനി : താങ്കള്‍ ആ എഭ്യന്റെ കാര്യം കേട്ടു തുടങ്ങിയോ. പൊങ്ങുംമൂടന്‍ തറ ആണെന്ന് പറയുന്നു. ബെര്‍ളി കൂതറ ആണെന്ന് പറയുന്നു. പിന്നെ എനിക്കെന്തെടോ കൂതറ ആണെന്ന് പറയാന്‍ പ്രയാസം

നിങ്ങളുടെ സ്വന്തം ബൂലോകം ഓണ്‍ ലൈന്‍ :താങ്കളെ ഗോപ്പിലാന്‍ പേടിത്തൊണ്ടന്‍ ആണെന്ന് വിളിക്കുന്നതിനോട്‌ എങ്ങനെ പ്രതികരിക്കുന്നു.?

തിരുമേനി : കൊള്ളാം. ഇവിടെ കമന്റ് മോഡറേഷന്‍ ചെയ്തത് കൊണ്ടാണോ. കൂതറയില്‍ ആരുടെയെങ്കിലും കമന്റ് റിലീസ് ചെയ്തിട്ടില്ല എന്ന് പരാതി പറഞ്ഞിട്ടുണ്ടോ. ഇല്ലല്ലോ. അപ്പോള്‍ എല്ലാവരുടെയും കമന്റ് റിലീസ് ചെയ്യുമെന്ന് സാരം. പിന്നെ ആനനോണിയെ അഴിച്ചുവിടുന്നവര്‍ക്ക് തുറന്നു വിട്ട കമന്റ് ബോക്സ്‌ വേണം. തല്‍ക്കാലം മതിഭ്രമം ബാധിച്ചവര്‍ക്ക്‌ വിളയാടാന്‍ ഉള്ളതല്ല കൂതറ അവലോകനം. ഭ്രാന്തന്മാരെ സഹതാപത്തോടെ നോക്കുമെങ്കിലും സ്വന്തം കാര്യവും നോക്കേണ്ടേ..

നിങ്ങളുടെ സ്വന്തം ബൂലോകം ഓണ്‍ ലൈന്‍ : തിരുമേനി അവലോകനം നടത്തുക പതിവാണല്ലോ. പക്ഷെ ചില പുസ്തകങ്ങളെ കണ്ടില്ലാന്നു നടിച്ചല്ലോ.?

തിരുമേനി : കൊള്ളാം ആളുണ്ടെങ്കില്‍ ഏതു പട്ടിയെയും ശൂന്യാകാശത്തു വിടാം. അതുപോലെ കാശുണ്ടെങ്കില്‍ ഏതു ശുംഭനും പുസ്തകം ഇറക്കാം.

നിങ്ങളുടെ സ്വന്തം ബൂലോകം ഓണ്‍ ലൈന്‍ :കൂതറ അവലോകനത്തിലെ മാളു ആരോ ആണെന്നൊക്കെ ഗോപ്പിലാന്‍ ആരോപിച്ചല്ലോ.?

തിരുമേനി : ആരോപണം നടത്താന്‍ പണച്ചിലവുണ്ടോ.. കൂതറഅവലോകനത്തിലെ ഒരു അംഗവും ആരാണെന്നു ഇതുവരെ തിരുമേനി ചോദിച്ചിട്ടില്ല. അവര്‍ തിരിച്ചും. അതുകൊണ്ട് തന്നെ പരസ്പരം ആരാണെന്ന് അറിയില്ല. തന്നെയുമല്ല ആരോടും സംബന്ധം ചെയ്യാനല്ലല്ലോ ബ്ലോഗ്‌ എഴുതാനല്ലേ അവിടെ കൂടിയിരിക്കുന്നത്. അല്ലാതെ ആരുടേയും നാളും ജാതകവും നോക്കേണ്ട കാര്യമുണ്ടോ.
നിങ്ങളുടെ സ്വന്തം ബൂലോകം ഓണ്‍ ലൈന്‍ :താങ്കള്‍ തെറി വിളി നടത്താറുണ്ട്‌ എന്ന് പറഞ്ഞല്ലോ.. ഒത്തിരി അങ്ങനെ കേള്‍ക്കുന്നു.?

തിരുമേനി : ഓ.. അതുശരി. പിന്നെന്തൊക്കെ പാടി നടക്കുന്നു " പാണന്‍" നിങ്ങളുടെ നാട്ടില്‍. കൂതറ എവിടെ തെറി വിളിച്ചു എന്ന് പറയാമോ. പൊതുവെ ആരുടേയും ബ്ലോഗില്‍ കമന്റ് പോലും ഇടാറില്ല. കൂതറയില്‍ ഗോപ്പിലാന്‍ തെറി വിളിച്ചിട്ടും തിരികെ തെറി വിളിച്ചോ. ഇല്ലല്ലോ. കൂതറ ഗാന്ധി ശിഷ്യന്‍ ആണ്.

നിങ്ങളുടെ സ്വന്തം ബൂലോകം ഓണ്‍ ലൈന്‍ :അപ്പോള്‍ ഗോപ്പിലാന്‍ തെറി വിളിക്കുമെന്നാണോ.?

തിരുമേനി : കൊള്ളാം. സ്വാമി പാവമല്ലേ. പക്ഷെ തെറി വിളിച്ചതിന് എത്ര തെളിവ് വേണം. എന്തിനാ കൂടുതല്‍ നിങ്ങളുടെ ബ്ലോഗില്‍ തെറി വിളി നടത്തിയിട്ട് അധികം ആയോ..

നിങ്ങളുടെ സ്വന്തം ബൂലോകം ഓണ്‍ ലൈന്‍ :അയാള്‍ മഹാ തറ ആണെന്ന് ഇപ്പോള്‍ പറയുന്നല്ലോ.?

തിരുമേനി : അതെയോ.. കൊള്ളാം തിരിച്ചറിവ്‌ ഇപ്പോഴെങ്കിലും വന്നല്ലോ.

നിങ്ങളുടെ സ്വന്തം ബൂലോകം ഓണ്‍ ലൈന്‍ :അദ്ദേഹത്തെ എല്ലാവരും ചതിക്കുകായിരുന്നു എന്ന് പറയുന്നല്ലോ..?

തിരുമേനി : കൊള്ളാം. സ്വയം കുഴിച്ച കുഴിയില്‍ വീണതിനെ ചതിക്കുക എന്നാണോ പറയുന്നത്. പണ്ട് കൂടെയുള്ളവര്‍ എല്ലാം വിട്ടു പോയെങ്കില്‍ അതിന്റെ അര്‍ത്ഥം അയാളുടെ സ്വരൂപം മനസ്സിലാക്കി എന്നല്ലേ. കൂതറ ആരെയെങ്കിലും ചതിച്ചതായി ആരെങ്കിലും പരാതി പറഞ്ഞിട്ടുണ്ടോ.

നിങ്ങളുടെ സ്വന്തം ബൂലോകം ഓണ്‍ ലൈന്‍ :അദ്ദേഹത്തെ ഒന്ന് വെറുതെ വിട്ടുകൂടെ ?ഞങ്ങള്‍ അദ്ദേഹത്തിനെ എതിര്‍ത്തിട്ടുണ്ട്. ഒന്നോതുങ്ങിയത് കൊണ്ട് തല്‍ക്കാലം ആക്രമണം ഒന്നുമില്ല ...

തിരുമേനി :ഭേഷ്.. അയാളെ ആര് പിടിച്ചു വെച്ചിരിക്കുന്നു വിടാനായി... പുഴുത്ത ജന്മത്തെ തൊടാന്‍ തന്നെ അറപ്പാണ്..

നിങ്ങളുടെ സ്വന്തം ബൂലോകം ഓണ്‍ ലൈന്‍ :ആളുകളെ വിമര്‍ശിക്കുന്നതിനെ ഇങ്ങനെ കാണേണ്ടതുണ്ടോ..?

തിരുമേനി : കൂതറയിലെ ഒരു അംഗം കഴുത ആണെന്ന് പറഞ്ഞു പോസ്റ്റ്‌ ഇട്ടു. നിങ്ങളുടെ ബ്ലോഗില്‍ വന്നു തെറി വിളിച്ചു. കൂതറബ്ലോഗില്‍ അഞ്ചിടത്ത് നിന്ന് ആനയിറക്കും എന്നും പറഞ്ഞു ആനനോണി കളിച്ചു. ഇനി ഇതിനെയോക്കെയാണോ വിമര്‍ശനം എന്ന് പറയുന്നത്. സ്പാം ഇട്ടു ഒരു ബ്ലോഗ്‌ തകര്‍ക്കാന്‍ ശ്രമിക്കുന്നവനെ സ്നേഹിക്കാന്‍ മാത്രം ഗാന്ധിശിഷ്യന്‍ അല്ല.

നിങ്ങളുടെ സ്വന്തം ബൂലോകം ഓണ്‍ ലൈന്‍ :അതിനു തെളിവുണ്ടോ..?

തിരുമേനി : ഉണ്ടല്ലോ. കൂതറയിലെ ഒരു പഴയ പോസ്റ്റില്‍ വിശദമായി പറഞ്ഞിട്ടുണ്ടല്ലോ. അന്നുള്ള കൂട്ടുകാര്‍ ആരും ഇന്ന് അയാളുടെ കൂടെ ഇല്ലല്ലോ. തനിനിറം മനസ്സിലാക്കി സ്ഥലം വിട്ടു.

നിങ്ങളുടെ സ്വന്തം ബൂലോകം ഓണ്‍ ലൈന്‍ :അയാള്‍ ഒത്തിരി പേരെ സഹായിച്ചില്ലേ.?

തിരുമേനി : കൊള്ളാം. ഓരോരുത്തരെ കോവേണി ആക്കി സ്വന്തം കാര്യം സാധിച്ചു. ആവശ്യം കഴിഞ്ഞപ്പോള്‍ സ്ഥലം വിട്ടു. എല്ലാവരും ചതിച്ചു എന്നുപറയാന്‍ അയാള്‍ ആരുവാ... സൂത പുത്രന്‍ കര്‍ണ്ണനോ.. ഇന്ന് കൊടുത്താല്‍ നാളെ കിട്ടും എന്ന് പറയാറില്ലേ. ബൂലോഗത്ത് എല്ലാവരെയും എന്നും കളിപ്പിക്കാന്‍ കഴിയില്ല.

നിങ്ങളുടെ സ്വന്തം ബൂലോകം ഓണ്‍ ലൈന്‍ :കൊള്ളികള്‍ കത്തിച്ചു ആത്മഹത്യ ചെയ്തില്ലേ.?

തിരുമേനി : ചങ്ങാതീ. പമ്പര വിഡ്ഢി മാത്രമേ അങ്ങനെ കരുതൂ. തന്റെ നാറിയ പുരാണം കത്തിച്ചു ചാമ്പലാക്കാന്‍ കണ്ടെത്തിയ മാര്‍ഗ്ഗം. ഫോറന്‍സിക്‌ സയന്‍സ് ഒത്തിരി വികസിച്ചു എന്നറിയില്ലേ. ഗൂഗിളിന്റെ കാഷില്‍ നിന്നും എല്ലാം കിട്ടും. അവരുടെ സെര്‍വറില്‍ നിന്നും ഡിലീറ്റ്‌ ചെയ്യാന്‍ അയാളുടെ പത്താം ക്ലാസിന്റെ പുത്തീം തരികിടയും പോരാ.

നിങ്ങളുടെ സ്വന്തം ബൂലോകം ഓണ്‍ ലൈന്‍ : തിരുമേനി അനോണികളെ എതിര്‍ക്കുന്നു എന്നോരപവാദം ഉണ്ടല്ലോ.

തിരുമേനി : ഉണ്ട്. അപവാദമല്ല നേര് തന്നെ. പൊതുവേ ബ്ലോഗ്‌ കമന്റുകളില്‍ അനോണികള്‍ പ്രയോജനകരമായ പ്രതികരണങ്ങള്‍ വളരെ കുറവ് ഉണ്ടാക്കാറുള്ളൂ. മിക്കപ്പോഴും ഒരു തെറിവിളികളും, ഭീഷണിപ്പെടുത്തലുകളും, സ്പാം നിറയ്ക്കലും ചര്‍ച്ചകളെ വഴിതെളിച്ചു വിടലും ഒക്കെയാവും സാധാരണ നടത്തുന്നത്. പക്കാ ഗുണ്ടായിസം. ചിലപ്പോഴൊക്കെ സ്വന്തം ഐഡിയില്‍ പറയാനുള്ള മടി. ഗുണ്ടായിസം, അനോണികളി ഇവയിഷ്ടമുള്ളവര്‍ക്ക് പോരെ അതിനെ സപ്പോര്‍ട്ട് ചെയ്യേണ്ട കാര്യമുള്ളൂ. കൂതറ തിരുമേനിയ്ക്ക് ഒരു കമന്റ് ഇടണം എന്നു തോന്നിയാല്‍ ആ ബ്ലോഗില്‍ പോയി കമന്റ് ഇടാന്‍ ഒരു മടിയുമില്ല. അല്ലെങ്കില്‍ പ്രതികരിക്കാന്‍ സ്വന്തം ബ്ലോഗും ഉണ്ടല്ലോ.

നിങ്ങളുടെ സ്വന്തം ബൂലോകം ഓണ്‍ ലൈന്‍ : തിരുമെനിയ്ക്ക് മാത്രമെന്താ ഇത്ര അനോണി വിദ്വേഷം..?

തിരുമേനി : എനിക്ക് മാത്രമല്ല. ബൂലോഗത്ത് നിരവധി ആളുകള്‍ അനോണി ഓപ്ഷന്‍ കൊടുക്കുന്നില്ല. ഏറ്റവും കൂടുതല്‍ അനോണികളി നടക്കുന്ന ബ്ലോഗ്‌ ശ്രദ്ധിച്ചാല്‍ അനോണികളുടെ ഉറവിടം എവിടുന്ന് മനസിലാക്കാം. ആനനോണി എന്നൊരു കുഖ്യാത അനോണിയുടെ കളി പണ്ട് കൂതറയില്‍ പരസ്യമാക്കിയിരുന്നല്ലോ. പിന്നീട് മുഖം രക്ഷിക്കാന്‍ നടത്തിയ നാടകങ്ങളും ബൂലോഗം കണ്ടിരുന്നല്ലോ. എന്തായാലും അനോണികളുടെ ഉപാസകന്‍ സ്വാമി ഇനി ഇവിടെയും അനോണി ചാത്തന്മാരെ അയക്കാന്‍ ഇടയുണ്ട്.
നിങ്ങളുടെ സ്വന്തം ബൂലോകം ഓണ്‍ ലൈന്‍ : ഇല്ല തിരുമേനി. ചങ്കൂറ്റമുള്ള ഒരുകൂട്ടം ചെറുപ്പക്കാരാണ് ഈ ബ്ലോഗിന് പിന്നില്‍. കൂടുതല്‍ കളിച്ചാല്‍ നിര്‍ഭയമായി നേരിടാന്‍ ഒരു മടിയുമില്ല.

തിരുമേനി : ആശംസകള്‍. ഈ ആര്‍ജ്ജവമാണ് വേണ്ടത്. പ്രതികരണ ശേഷിയില്ലാത്ത ഭീരുക്കള്‍ ആണ് ബൂലോഗത്ത് എന്ന തോന്നല്‍ ആയിരുന്നു ഇത്തരം നികൃഷ്ടജീവികളുടെ ധൈര്യത്തിന് കാരണം. വൃത്തികെടുകള്‍ക്കെതിരെ പ്രതികരിക്കുന്ന യുവത്വം ബൂലോഗത്ത് മാത്രമല്ല ബൂലോഗത്തുമുണ്ടെന്നു തെളിയിച്ചു കൊടുക്കണം. ഭീഷണിയും അനോണികളിയും ഗുണ്ടായിസവും നടക്കില്ലെന്ന് തെളിയിച്ചു കൊടുക്കണം.

നിങ്ങളുടെ സ്വന്തം ബൂലോകം ഓണ്‍ ലൈന്‍ : തീര്‍ച്ചയായും തിരുമേനി. ഇത്തരം കുളം കലക്കികള്‍ക്ക് കലക്ക വെള്ളത്തില്‍ മീന്‍പിടിക്കാന്‍ അവസരം കൊടുക്കില്ല. തൊഴുത്തില്‍ കുത്തും പാരവെപ്പും ഇനി സമ്മതിക്കില്ല. ബ്ലോഗ്‌ സൌഹാര്‍ദ്ധത്തിനു പാരവേക്കുന്നവരെ ഒറ്റപ്പെടുത്തുക തന്നെവേണം.

തിരുമേനി : തീര്‍ച്ചയായും. അങ്ങനെ തന്നെ വേണം. ബ്ലോഗില്‍ സൌഹാര്‍ദ്ദപരമായ അന്തരീക്ഷം വളരട്ടെ. പുതിയ ബ്ലോഗെഴുത്തുകാര്‍ വരട്ടെ. അവര്‍ക്ക് എഴുതാന്‍ നല്ലൊരു അന്തരീക്ഷം ഉണ്ടാകട്ടെ.

നിങ്ങളുടെ സ്വന്തം ബൂലോകം ഓണ്‍ ലൈന്‍ : പുതു ബ്ലോഗര്‍മാര്‍ക്ക് വല്ല ഉപദേശവും കൊടുക്കാനുണ്ടോ..?

തിരുമേനി : ബ്ലോഗില്‍ പുലികളും മൃഗങ്ങളും ആരുമില്ല. എല്ലാവരും തുല്യര്‍. നന്മ വിതച്ചാല്‍ നന്മ കൊയ്യാം. ചതിയും തിന്മയും വിതച്ചാല്‍ അതും കിട്ടും. എല്ലാവരെയും ബഹുമാനിച്ചു സ്നേഹിച്ചു ജീവിക്കുക എങ്കില്‍ തിരിച്ചും നന്മ കിട്ടും. പഴയ കാലമല്ല. കേരളം ഭരിക്കുന്നത്‌ സര്‍.സി.പി. രാമാസ്വാമി അയ്യരുമല്ല. തോന്ന്യവാസം കാണിച്ചാല്‍ തിരിച്ചും കിട്ടുമെന്ന് മാത്രം ഓര്‍ക്കുക. ഹാപ്പി ബ്ലോഗിംഗ്.. ഇത്തരം വൃത്തികെട്ടവന്മാരുടെ ചരിത്രം വരും തലമുറ അറിയട്ടെ, ബൂലോഗ ശകുനിമാരുടെ അന്ത്യവും പുതിയ തലമുറയ്ക്ക് പാഠം ആകട്ടെ. ഇത്തരം ദുഷിച്ചു നാറിയ അശ്വഥാമാക്കള്‍ അലഞ്ഞു തിരിഞ്ഞു നടക്കട്ടെ.

നിങ്ങളുടെ സ്വന്തം ബൂലോകം ഓണ്‍ ലൈന്‍ : നന്ദി തിരുമേനി, ഈ വിഡിയോ ചാറ്റില്‍ ഞങ്ങള്‍ക്ക് വിലപ്പെട്ട വിവരങ്ങള്‍ ലഭിച്ചു. ഇത് ഞങ്ങളുടെ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതിനു താങ്കള്‍ക്കു വിരോധം ഉണ്ടാവില്ല എന്ന് കരുതുന്നു.

തിരുമേനി : നന്ദി . പ്രസിദ്ധീകരിച്ചോളൂ, നിങ്ങളുടെ സംരംഭം നന്നായി വരട്ടെ. നിങ്ങളുടെ പോസ്റ്റുകളൊക്കെ ഞാന്‍ വായിച്ചിട്ടുണ്ട്. പല സത്യങ്ങളും പച്ചയായി വിളിച്ചു പറഞ്ഞതിന് എന്റെ പ്രത്യേക അഭിനന്ദനങ്ങള്‍ ."ആടിനെ പട്ടിയാക്കുമ്പോള്‍" എന്ന പോസ്റ്റ്‌ വളരെ സമയോചിതം ആയിരുന്നു . ബ്ലോഗ്‌ രാമായണം എന്ന പോസ്റ്റ്‌ വളരെ വ്യത്യസ്തമായ ഒരു വീക്ഷണ കോണ്‍ കാഴ്ചവച്ചു. അഭിനന്ദനങ്ങള്‍ !

നിങ്ങളുടെ സ്വന്തം ബൂലോകം ഓണ്‍ ലൈന്‍ : അഭിമുഖം

11 Responses to "ഗാന്ധി ശിഷ്യനായ കൂതറ"

 1. നിങ്ങളുടെ ചങ്കൂറ്റം കൊള്ളാം.ഇന്‍റര്‍വ്യൂ നല്ലത് തന്നെ, വീണ്ടും വിവാദങ്ങളിലേക്ക് പോകല്ലേ:).
  എല്ലാവിധ ആശംസയും നേരുന്നു
  പിന്നെ ബ്ലോഗ് രാമായണം എന്ന പേരി എന്നെ പരിചയപ്പെടുത്തിയതിനു ഒരിക്കല്‍ കൂടി നന്ദി:)
  എന്‍റെ നന്ദി ദാ ഇവിടെ..

  http://kayamkulamsuperfast.blogspot.com/2009/08/blog-post_20.html

  :)

  ReplyDelete
 2. നല്ല ആശയം ആണ് ട്ടോ... മലയാളം ബ്ലോഗ്‌ രംഗത്തിന്റെ വളര്‍ച്ചയ്ക്ക് നിങ്ങളുടെ ചുവടു വയ്പ്പുകള്‍ മുതല്കൂട്ടാവട്ടെ..ആശംസകള്‍
  പക്ഷെ കഴിയുമെങ്കില്‍ പുതിയ വിവാദങ്ങള്‍ക്ക് വഴിമാറുന്നു ഇടാതെ ഇരിക്കുവാന്‍ ശ്രദ്ധിക്കണേ..

  ReplyDelete
 3. This comment has been removed by a blog administrator.

  ReplyDelete
 4. I guess I am the only one who came here to share my very own experience. Guess what!? I am using my laptop for almost the past 2 years, but I had no idea of solving some basic issues. I do not know how to Crack Room But thankfully, I recently visited a website named Cracked Fine
  daemon tools pro Crack
  abelssoft file organizer Crack
  autodesk 3ds max Crack

  ReplyDelete
 5. I guess I am the only one who came here to share my very own experience. Guess what!? I am using my laptop for almost the past 2 years, but I had no idea of solving some basic issues. I do not know how to saqibtech.net But thankfully, I recently visited a website named saqibtech.net

  acronis true image build crack
  daemon tools pro crack
  advanced systemcare pro with crack
  iskysoft data recovery crack 2
  vmix pro crack

  ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts