ലാസ്റ്റ് വീക്ക്‌നിങ്ങളുടെ സ്വന്തം ബൂലോകം ഓണ്‍ ലൈനില്‍ പുതിയ പംക്തി തുടങ്ങുന്നു . "ലാസ്റ്റ് വീക്ക്‌ " എന്ന് പേരിട്ടിരിക്കുന്ന ഈ പംക്തിയിലൂടെ കഴിഞ്ഞയാഴ്ച നിങ്ങളുടെ സ്വന്തം ബൂലോകം ഓണ്‍ ലൈനില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകളുടെയും അഭിമുഖങ്ങളുടെയും വിവരണങ്ങള്‍ ആണ് ഉദ്ദേശിക്കുന്നത് . ഓരോ പോസ്റ്റ്‌ തലക്കെട്ടിലും ലിങ്ക് നല്‍കിയിരിക്കുന്നത് കൊണ്ട് ആ പോസ്റ്റുകള്‍ ഇത് വരെ വായിക്കാത്തവര്‍ക്കും രണ്ടാമത് വായിക്കുവാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും പ്രയോജന പ്രദമാകും എന്ന് കരുതുന്നു. " ലാസ്റ്റ് വീക്ക്‌ " - എല്ലാ തിങ്കളാഴ്ചയും.


Saturday, August 15, 2009

സ്വാതന്ത്ര്യ ദിനത്തില്‍ " ആ അമ്മയ്ക്കൊരു സഹായം " എന്ന പേരില്‍ ബൂലോഗ കാരുണ്യത്തില്‍ വന്ന ഒരു വിഷയവും ഞങ്ങളുടെ നിലപാടുകളും വ്യക്തമാക്കി ക്കൊണ്ട് ഒരു പോസ്റ്റ്‌ നല്‍കിയിരുന്നു. ബൂലോഗ കാരുണ്യത്തില്‍ പ്രിയ എഴുതിയ ഈ വിഷയം കുറേക്കൂടി വായനക്കാരിലേക്കെത്തിക്കാന്‍ ഈ പോസ്റ്റിനു കഴിഞ്ഞു .


Sunday, August 16, 2009

മേല്‍പ്പറഞ്ഞ പോസ്റ്റിനു ഡോക്ടര്‍ പ്രവീണ്‍ ജി പൈ എഴുതിയ വിശദമായ ഒരു കമന്റ് പ്രത്യേക ശ്രദ്ധ കിട്ടേണ്ടതും പുതിയ ചില കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളതും ആകയാല്‍ അത് മറ്റൊരു പോസ്റ്റ്‌ ആയി "കണ്ണനും അമ്മയും " എന്ന പേരില്‍ പ്രസിദ്ധീകരിച്ചു.


Tuesday, August 18, 2009

മലയാള ബ്ലോഗ്‌ ചരിത്രത്തിലെ തന്നെ വ്യത്യസ്തമായൊരു സംരംഭം ആയിരുന്നു ശ്രീ അരുണ്‍ കായംകുളം എഴുതിയ കര്‍ക്കിടക രാമായണം. "ബ്ലോഗ്‌ രാമായണം " എന്ന പേരില്‍ അതിനെ ക്കുറിച്ചുള്ള വിശകലനവും ശ്രീ അരുണ്‍ കായംകുളവുമായുള്ള അഭിമുഖവും പ്രസിദ്ധീകരിച്ചത് വഴി ഞങ്ങള്‍ക്ക് ഏറെ അഭിനന്ദനങ്ങള്‍ ലഭിക്കുകയും ധാരാളം വായനക്കാരെ ലഭിക്കുകയും ചെയ്തു.


Wednesday, August 19, 2009

അനോണികളെ ഞങ്ങള്‍ എങ്ങനെ വിവക്ഷിക്കുന്നു എന്ന വിഷയവുമായിട്ടാണ് "അനോണികളും ബൂലോകവും " എന്ന പോസ്റ്റ്‌ പുറത്തിറങ്ങിയത്. ഏറെ ചിന്തിക്കാനുള്ള ഗൌരവമേറിയ പോ സ്റ്റ്‌ ആയതിനാല്‍ ആ പോസ്റ്റും ശ്രദ്ധിക്കപ്പെട്ടു.


Wednesday, August 19, 2009

വിവാദങ്ങള്‍ക്ക് ഒരു നേര്‍ക്കാഴ്ച എന്നൊരു അഭിമുഖ പരമ്പരയുടെ തുടക്കമായിട്ടു "ഗാന്ധി ശിഷ്യനായ കൂതറ " എന്ന പോസ്റ്റ്‌ വഴി ബൂലൊകത്തെ ഏറെ പ്രശസ്തനായ കൂതറ തിരുമേനി എന്ന ബ്ലോഗ്ഗരുമായി ഞങ്ങള്‍ക്ക് നേരിട്ട് സംവദിക്കാനായതു വ്യത്യസ്തമായ ഒരു കാര്യമായി മാറി. പല വിവാദ ചോദ്യങ്ങള്‍ക്കും തിരുമേനി മറുപടി പറഞ്ഞു .


Friday, August 21, 2009

ഏറെയൊന്നും അറിയപ്പെടാതെയിരുന്ന കുഞ്ഞു കവിയായ വാമദേവന്‍ കുട്ടിയെ " കുട്ടിക്കിതൊരു കുട്ടിക്കളിയല്ല" എന്ന പോസ്റ്റിലൂടെ ബൂലോകത്തിനു മുന്നില്‍ കൂടുതല്‍ പരിചയപ്പെടുതാനായത് ഞങ്ങള്‍ക്ക് അഭിമാനാര്‍ഹമായ നേട്ടമുണ്ടാക്കി.


Friday, August 21, 2009

കൂട്ടം എന്ന സോഷ്യല്‍ നെറ്റ്വര്‍ക്കിന്റെ ബ്ലോഗിങ്ങ് വിഭാഗത്തില്‍ നിന്നും ബ്ലോഗ്‌ സ്പോട്ടിലേക്ക്‌ വന്ന നീര്‍വിളാകാന്‍ എന്ന ബ്ലോഗറെ കൂടുതല്‍ പരിചയപ്പെടുത്തിക്കൊണ്ട് വന്ന ഒരു പോസ്റ്റ്‌ ആയി രുന്നു "നീര്‍വിളാകനുമൊത്ത് ...". അദ്ധേഹത്തെ ക്കുറിച്ച് കൂടുതല്‍ അടുത്തറിയാന്‍ ഈ പോസ്റ്റ്‌ ഏറെ സഹായിച്ചു.


Saturday, August 22, 2009

"സകലകലാ വല്ലഭനായ വാഴക്കോടന്‍ " എന്ന പോസ്റ്റിലൂടെ വാഴക്കോടന്‍ തന്റെ സ്വതസിദ്ധമായ നര്‍മ്മം നിറഞ്ഞ മറുപടികളുമായി ബൂലോകര്‍ക്ക് മുന്നില്‍ എത്തിയത് ഏറെപ്പേരെ ആഹ്ലാദിപ്പിച്ചു.

0 Response to "ലാസ്റ്റ് വീക്ക്‌"

Post a Comment

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts