കോഴിക്കഥയുടെ അധിപന്‍

ഇഷ്ട ബ്ലോഗിനെപ്പറ്റി എഴുതുക എന്നാല്‍ ചില സിനിമാനടികളോട് ആരുടെ കൂടെ അഭിനയിക്കുന്നതാണ് ഇഷ്ടം എന്നു ചോദിക്കുന്നതുപോലെയാണ്‍. എങ്കിലും നമുക്കൊരിഷ്ടം എപ്പോഴും ഉണ്ടല്ലോ..ബൂലോകത്ത് ബ്ലോഗുകള്‍ നിറയുകയും അവ കൈകാര്യം ചെയ്യുന്ന വിഷയങ്ങള്‍ തികച്ചും വ്യത്യസ്തമാകുകയും ചെയ്യുമ്പോള്‍ ഏതെങ്കിലും ഒരു വിഭാഗത്തില്‍ നിന്നു ഒരു ബ്ലോഗിനെ ഇഷ്ട ബ്ലോഗായി തിരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ കുഴഞ്ഞു പോകും. അതിനാല്‍ പല വിഭാഗങ്ങളിലായി എനിക്കിഷ്ടപ്പെട്ട ചില ബ്ലോഗുകളെക്കുറിച്ച് പറയാം..അപ്പോള്‍ ഈ ഞാനെന്നു പറഞ്ഞാല്‍ ആരാണെന്നാവും ചോദ്യം അല്ലേ..ബൂലോകത്തെ ഒരു ശിശുവാണേ..എഴുത്തിന്റെ ബാലപാഠം, ചിത്രരേഖ എന്നിങ്ങനെ മുലകുടി മാറാത്ത രണ്ടു ബ്ലോഗ് കുഞ്ഞുങ്ങളുമായി കഴിഞ്ഞു കൂടുന്നു.
അപ്പോള്‍ ഇഷ്ടബ്ലോഗ്.. ബ്ലോഗ് എന്ന സാഹസത്തിനു ഞാന്‍ മുതിര്ന്നതിന്റെ പ്രധാന ഉത്തരവാദി വിശാലമനസ്കന്‍ എന്നു ബൂലോകം വിളിക്കുന്ന ശ്രീ സജീവ് എടത്താനാണ്‍. അദ്ദേഹത്തിന്റെ കൊടകര പുരാണം ആണ് ഇന്നത്തെ മറ്റുപല ബൂലോകരേയും പോലെ ഞാനും ആദ്യം വായിച്ച ബ്ലോഗ്. കൊടകരപുരാണം എന്ന പേരില്‍ ഇന്റര്നെറ്റിലുള്ള ബ്ലോഗ് എന്നൊരു ഐറ്റത്തില്‍ എന്തോ ഒരു സാധനം ഉണ്ടെന്നും അതു കിടിലമാണെന്നുമൊക്കെ ഏതോ ഒരു പത്രത്തിലോ വാരികയിലോ വായിച്ചറിഞ്ഞു. എന്നാല്‍ ഈ പുരാണം എന്താണെന്നറിയാന്‍ ആശതോന്നി..അങ്ങിനെ ഗൂഗിള്‍ ഭഗവതി എന്നെ കൊടകരയുടെ തിരുനടയില് എത്തിച്ചു. അതിലെ മുഴുവന്‍ പുരാണങ്ങളും ഏതാണ്ട് രണ്ടു ദിവസം കൊണ്ട് വായിച്ച് തീര്ത്തു. പിന്നീട് അതിലെ പുലി ബ്ലോഗുകളുടെ ലിങ്കില്‍ ഞെക്കി ഞെക്കി..ദാ ഇവിടം വരെയെത്തി..അതിനാല്‍ എന്റെ ആദ്യ വോട്ട് കൊടകര പുരാണത്തിനു തന്നെ. കൊടകര പുരാണം മാത്രമല്ല ഡ്യുബായ് ഡെയ്സും,സ്ക്രാപ്പ് സ്വപ്നങ്ങളും ദുര്‍ബലനും എല്ലാം പലയാവര്ത്തി വായിച്ചിട്ടുണ്ട്. ഈയിടെ മഹാഭാരത കഥകള്‍ വായിക്കാന്‍ അവിടെയെത്തിയപ്പോള്‍ ഈ ബ്ലോഗ് നിങ്ങളുടെ മുമ്പില്‍ പൂട്ടപ്പെട്ടിരിക്കുന്നു എന്ന് അറിയിപ്പ്. കൊടകരപൂരാണം വായിച്ചാവേശം കൊണ്ട് ഞാനാരംഭിച്ച ബ്ലോഗിലെ "ഒരു കോഴിക്കഥ "എന്ന പോസ്റ്റില്‍ "രസായിട്ടുണ്ട് ട്ടാ" എന്ന വിശാല മനസ്കന്റെ കമന്റാണ് ബൂലോകത്ത് ഞാന്‍ നെഞ്ചോട് ചേര്ത്തുവെയ്ക്കുന്ന കമന്റ്.

ബ്ലോഗ് വായിച്ച് ആവേശം കൊണ്ട് ഒരെണ്ണം ആരംഭിക്കാന്‍ വഴിയറിയാതെ തെക്കുവടക്കു നടന്ന എന്നെ ദൈവം ആദ്യാക്ഷരിയുടെ മുന്നില്‍ എത്തിച്ചു. എന്താ പറയുക .. ബ്ലോഗ് എന്നാല്‍ എന്താണെന്നു ചുക്കും ചുണ്ണാമ്പും അറിയാതെ അവിടെയെത്തിയ ഞാന്‍ ഇന്നു എന്റെ ബ്ലോഗിന്റെ ടെമ്പ്ലേറ്റ് എച്ച് ടി എം എല്‍ എഡിറ്റു ചെയ്യുവാന്‍ തുടങ്ങിയിരിക്കുന്നതിന്റെ ഒരേയൊരു കാരണക്കാരന്‍ അപ്പുവെന്ന് ചെല്ലപ്പേരുള്ള പത്തനം തിട്ടക്കാരന്‍ ഷിബുവും അദ്ദേഹത്തിന്റെ "ആദ്യാക്ഷരി" എന്ന ബ്ലോഗ് ഹെല്പ് ലൈനുമാണ്‍. തികച്ചും സങ്കീര്ണ്ണമായ നടപടിക്രമങ്ങളെ ഇത്രമാത്രം മനസ്സിലേക്കിറങ്ങും വിധം ലളിതമായി അവതരിപ്പിക്കുന്നത് കണ്ട് അതിശയം തോന്നുന്നു. അദ്ദേഹം ഈ ഉദ്യമത്തിനെടുത്ത പ്രയത്നത്തെയും ആ ബ്ലോഗിന്റെ സമഗ്രമായ അവതരണ ശൈലിയേയും അഭിനന്ദിക്കാതെ വയ്യ.. അതിനാല്‍ സാങ്കേതിക മേഖലയില്‍ ആദ്യാക്ഷരിയാണ് എന്റെ ഇഷ്ട ബ്ലോഗ്.

ഫോട്ടോ ബ്ലോഗുകളില്‍ തിരഞ്ഞെടുക്കാന്‍ പറ്റാത്തത്ര നല്ല ബ്ലോഗുകളുണ്ട്. ഗുല്മോഹര്‍, ചിത്രപ്പെട്ടി, സപ്ത വര്ണങ്ങള്‍, ചിത്രിത,നന്ദപര് വം, എന്റെ കണ്ണിലൂടെ, ശിവ, ഒറ്റക്കണ്ണ് , പ്രവാസകാണ്ഡം, നിശ്ചലം,ലെന്സിലൂടെ, ത്രിശ്ശൂക്കാരന്‍ തൂടങ്ങിയവയെല്ലാം മികച്ചവയാണ്‍.ബ്ലോഗ് ഭാഷയില്‍ പറഞ്ഞാല്‍ കിടുക്കന്‍. ഫോട്ടോഗ്രാഫിയുടെ സാങ്കേതിക വശങ്ങള്‍ പഠിപ്പിക്കുന്ന അപ്പുവിന്റെ കാഴ്ച്ചക്കിപ്പുറവും മികച്ച ബ്ലോഗ് തന്നെ. എങ്കിലും മലയാളിക്ക് അത്ര പരിചിതമല്ലാത്ത ആഫ്രിക്കന്‍ കാഴ്ച്ചകള്‍ നിറപ്പകിട്ടോടെ ഒപ്പിയെടുക്കുന്ന പൈങ്ങോടന്സ് പടംസിനോട് എനിക്കിത്തിരി ചായ് വുണ്ട്. ചിത്രങ്ങളിലെ ദ്രുശ്യങ്ങള്‍ എനിക്കു പരിചിതമായതല്ല എന്നതിനാലുള്ള കൌതുകം.

അരവിന്ദിന്റെ മൊത്തം ചില്ലറ, ജി മനുവിന്റെ ബ്രിജ് വിഹാരം ഇവയും എന്റെ ഇഷ്ട ബ്ലോഗുകളുടെ പട്ടികയില്‍ പെടുത്തുന്നു. മൊത്തം ചില്ലറയെക്കുറിച്ചറിഞ്ഞത് അരുണ്‍ കായംകുളത്തിന്റെ ഇഷ്ട ബ്ലോഗ് വായിച്ചിട്ടാണ്‍. മൊത്തം ചില്ലറയിലെ ഹോണ്ടാ കഥകളും. ബ്രിജ് വിഹാരത്തിലെ കൊല്ലം ണിം ണിം ഉം ഉക്കെ വായിച്ച് ചിരിച്ചു വശം കെട്ടു പോയിട്ടുണ്ട്.

സമകാലിക ബ്ലോഗര്മാരില്‍ പോങ്ങുമ്മൂടനെയും അരുണ്‍ കായംകുളത്തിനെയും തേടിച്ചെന്നു വായിക്കാറുണ്ട്. ബിനോയിയുടെ നിലത്തെഴുത്ത് ഏറെയിഷ്ടമുള്ള ബ്ലോഗുകളില്‍ ഒന്നാണ്‍. ഏറ്റവും പുതുതായി അതില്‍ വന്ന മത്തി ചാള നീണാള്‍ വാഴ്ക ഗംഭീരം..ചാണക്യന്‍, നിര്‍ക്ഷരന്‍, എഴുത്തുകാരി,വാഴക്കോടന്‍, കണ്ണനുണ്ണി തുടങ്ങിയവരും പ്രിയപ്പെട്ടവര്‍ തന്നെ. പുതുതായെത്തിയ ബ്ലോഗര്മാരില്‍ വിനു സേവിയറിന്റെ ബ്ലോഗ് ചിരിപ്പിക്കുന്നു.

ഇവയൊക്കെയാണ് പെട്ടന്നോര്‍ക്കുമ്പോള്‍ മനസ്സില്‍ വരുന്നത്. ഇതില്‍ പരാമര്‍ശിക്കാത്ത മികച്ച ബ്ലോഗുകള്‍ ഏറെയുണ്ട്. ഓരോ മേഖലയെക്കുറിച്ചോര്ത്തപ്പോള്‍ പെട്ടെന്നു മനസ്സില്‍ വന്നത് പരാമര്‍ശിച്ചുവെന്നെ ഉള്ളൂ. ആരും പിണങ്ങരുതെ..


രഞ്ജിത് വിശ്വം

2 Responses to "കോഴിക്കഥയുടെ അധിപന്‍"

 1. ഡിയര്‍ രഞ്ജിത്ത്,
  ഒരുവിധപ്പെട്ടവരെല്ലം ബ്ലോഗ് എന്ന മാധ്യമം അറിഞ്ഞത് കൊടകരപുരാണത്തിലൂടെയാണ്.ഞാനേ ഉള്ളു തല തിരിഞ്ഞ് പോയത്:) ബ്ലോഗ് എന്ന രീതിയില്‍ കമ്പ്യൂട്ടറില്‍ നോക്കി ആദ്യം വായിച്ചത് കൊടകരപുരാണം ആണെങ്കിലും, ആദ്യം വായിച്ച കഥകള്‍ മൊത്തം ചില്ലറയിലെത് ആയിരുന്നു.

  എന്‍റെ രചനകളും ഇഷ്ടമാണെന്ന് സൂചിപ്പിച്ചതിനു നന്ദി:)

  ബ്ലോഗര്‍ എന്ന നിലയില്‍ ഒരു നല്ല ഭാവി ആശംസിക്കുന്നു, കൂടെ ഹൃദയം നിറഞ്ഞ ഓണാശംസയും.

  ReplyDelete
 2. രഞ്ജിത്, നല്ല കുറിപ്പ്. താങ്കളുടെ ബ്ലോഗ് വായനയെപ്പറ്റി അറിയുവാൻ സാധിച്ചതിൽ സന്തോഷം.

  ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts