പുതിയ ചുവടുവയ്പ്പുകള്‍

നമ്മുടെ ബൂലോകം വ്യത്യസ്തമായ ചില പംക്തികളുമായി വരുന്നു. ഈ പംക്തികളില്‍ ബ്ലോഗ്ഗേഴ്സിനു നേരിട്ട് എഴുതാം .


"ലേഡീസ്‌ ഒണ്‍ലി" - സ്ത്രീ ബ്ലോഗ്ഗേഴ്സിനു മാത്രം എഴുതാവുന്ന പംക്തി. നിങ്ങളുടെ വിചാരങ്ങള്‍ എന്തും അത് യാതൊരു വിധ എഡിറ്റിങ്ങും കൂടാതെ ഇവിടെ പ്രസിദ്ധീകര‌ിക്കുന്നതാണ്. എല്ലാ വെള്ളിയാഴ്ചകളിലും . കൃതികള്‍ ക്ഷണിക്കുന്നു .

നോസ്റ്റാള്‍ജിയ -ഗൃഹാതുരത്വം ഉണര്‍ത്തുന്ന പ്രവാസ ചിന്തകള്‍ : കുറച്ചുകാലം ജന്മ നാട്ടില്‍ നിന്നും മാറി നില്‍ക്കുമ്പോള്‍ ആണ് അവയുടെ ബുദ്ധിമുട്ടും നൈര്‍മ്മല്യവുമെല്ലാം നമ്മുടെ ഓര്‍മ്മയില്‍ നിറയുന്നത്. തൊടിയിലെ കാശിത്തുമ്പയും, കനകാംബരങ്ങളും, പാടത്തെ ചേറും, പൊട്ടക്കിണറ്റിലെ തവളയും , തറവാട്ടിലെ ഒത്തു ചെരലുമെല്ലാം നിറഞ്ഞ പ്രവാസികളുടെ ചിന്താ ശകലങ്ങള്‍ ഇതില്‍ പ്രസിദ്ധീകരിക്കാം. എല്ലാ ബുധനാഴ്ചകളിലും പ്രസിദ്ധീകരിക്കുന്നു.


വായനാക്കാരുടെ വേദി : നമ്മുടെ ബൂലോകത്തില്‍ പ്രസിദ്ധീകരിച്ചവയെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങളും വായനക്കാരുടെ ഉപദേശങ്ങളും സമാഹരിച്ചു കൊണ്ടുള്ള ഒരു പംക്തി.


ഈയാഴ്ചയിലെ ബ്ലോഗ്‌ പോസ്റ്റ്‌ : അതതു ആഴ്ച ബൂലോകത്ത് പ്രസിദ്ധീകരിക്കപ്പെട്ട പോസ്റ്റുകളില്‍ ഒന്നിനെക്കുറിച്ചുള്ള വിശകലനങ്ങളും അഭിപ്രായങ്ങളും


അശ്ലീലവും അസഭ്യവും ദേശ ദ്രോഹവും ഒഴികെയുള്ള എല്ലാവസ്തുതകളും ഇതില്‍ യാതൊരു വിധ എഡിറ്റിങ്ങും ഇല്ലാതെ പ്രസിദ്ധീകരിക്കുന്നതായിരിക്കും. നിങ്ങളുടെ രചനകള്‍ nammudeboolokam(at)gmail.com, boolokamonlain(at)gmail.com എന്നിവയിലേക്ക് അയക്കുക.

2 Responses to "പുതിയ ചുവടുവയ്പ്പുകള്‍"

 1. “ചിങ്ങതിരുവോണ സൂര്യോദയം ..ചിത്രവർണ്ണാംങ്കിത രമ്യോദയം..“തിരുവോണാശംസകൾ..

  ReplyDelete
 2. 'ലാസ് വീക്ക്' ഞയറാഴ്ച ആക്കുന്നതല്ലേ ശരി?
  ഈ ആഴ്ചയിലെ പോസ്റ്റെന്ന് വേണോ?
  പോസ്റ്റ് വിശദീകരണം പോരെ?
  :)

  ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts