ബൂലോകത്തിലെക്കുള്ള തന്റെ കാല് വയ്പ്പ് ഒരു കുട്ടിക്കവിതയിലൂടെ തന്നെ വെളിപ്പെടുതിക്കൊണ്ടാണ് "വാമ ദേവന് കുട്ടി " എന്ന കുട്ടി തന്റെ പ്രവേശനം വിളംബരം ചെയ്യുന്നത്...അതിങ്ങനെ....
ബ്ലോഗ് എഴുതാന്‍ കുട്ടിയും വരുന്നു .
പേരില്‍ മാത്രമേ കുട്ടിയുള്ളൂ .

കുട്ടിത്തമൊട്ടില്ല താനും .
മൂന്നു കുട്ടികള്‍ സ്വന്തമായും ഉണ്ട് .
ഞാന്‍ കുട്ടി .
വാമദേവന് കുട്ടി .
ഒരു റിട്ടയേഡ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന കുട്ടിക്ക് എഴുത്തിന്റെ വാസന ഉള്ളിലുണ്ടായിരുന്നെന്കിലും അതൊക്കെ പുറത്തു വരാന്‍ വൈകിയതിനെക്കുറിച്ചും അല്‍പ്പം വിങ്ങലോടെ ഒരു കാവ്യ ശകലമായി രൂപപ്പെടുത്തിയിട്ടുണ്ട് ശ്രീ കുട്ടി. അതിങ്ങനെ ......
പശിയെന്നൊരുദര രോഗത്താല്‍ എന്‍കലയെ
ഞാന്‍ കുഴിച്ചിട്ടോരെന്‍
ഹൃത്തില്‍ വീണ്ടും വിങ്ങലുകള്‍ കേള്‍ക്കുന്നു...
വിശപ്പിന്റെ വിളിയോച്ചയില്‍ കലാജീവിതം കൈവിട്ടു പോയവന്റെ ഒരു നെടു വീര്‍പ്പു ഈ കവിതയില്‍ ദര്‍ശിക്കാം. അറിഞ്ഞോ അറിയാതെയോ ബ്ലോഗെഴുത്തിന്റെ തുടക്കത്തില്‍ തന്നെ എഴുതിയ മറ്റൊരു കവിത ഇങ്ങനെ....
നേതാക്കള്‍ക്ക് ജയിക്കാന്‍ കൊതി .
ബ്ലോഗേഴ്സിനു കമന്റിനു കൊതി .
യുദ്ധങ്ങളില്‍ ജയിക്കാന്‍ കൊതി .
തെറിവിളികളില്‍ മികയ്ക്കാന് കൊതി .
.........
പോസ്റ്റിയാല് വായനക്കാര്‍ വേണം .
പോസ്റ്റിയാല് വായനക്കാര്‍ അറിയണം .
അപ്പോള്‍ ചിന്തയില്‍ വരണം .
ചിന്തയും വേണം ചിന്തിക്കുകയും വേണം .
ആനുകാലിക ബ്ലോഗെഴുതുകളില് തള്ളി നില്ക്കുന്ന തെറി വിളി പ്രവണതയെ അല്‍പ്പം ഹാസ്യ രൂപേനെ തന്നെ കുട്ടി മേല്കവിതയില് വെളിവാക്കുന്നുണ്ട്.
ഈ കുട്ടിയുമായി ഞങ്ങളുടെ പ്രതിനിധി നടത്തിയ ചാറ്റ് വഴിയുള്ള ഒരു വിര്‍ച്വല്‍ അഭിമുഖത്തിലേക്ക് ഏവരുടെയും ശ്രദ്ധ ക്ഷണിക്കുന്നു.
നിങ്ങളുടെ സ്വന്തം ബൂലോകം ഓണ്‍ ലൈന്‍ : ഒന്ന് പരിചയപ്പെടുത്താമോ?
വാമദേവന് കുട്ടി: എന്റെ പേര് വാമദേവന് കുട്ടി, നാല്പതു വര്‍ഷമായി ഉത്തര്‍പ്രദേശില്‍ . ഇപ്പോള്‍ നോയിഡയില്‍ താമസം . റിട്ടയര്‍ സര്‍ക്കാര്‍ ജീവനക്കാരന് .
നിങ്ങളുടെ സ്വന്തം ബൂലോകം ഓണ്‍ ലൈന്‍ : എങ്ങനെ ബ്ലോഗ് എഴുത്തുകാരനായി?
വാമദേവന് കുട്ടി: മകളാണ് ഇങ്ങനെ ഒരു മാധ്യമത്തെ പരിചയപ്പെടുത്തിയത്
നിങ്ങളുടെ സ്വന്തം ബൂലോകം ഓണ്‍ ലൈന്‍ : മകള്‍ ബ്ലോഗര്‍ ആണോ?
വാമദേവന് കുട്ടി: അല്ല, ബ്ലോഗ് വായിക്കാറുണ്ട് അത്ര മാത്രം .
നിങ്ങളുടെ സ്വന്തം ബൂലോകം ഓണ്‍ ലൈന്‍ : വായനാശീലം ഒന്ന് പറയാമോ?
വാമദേവന് കുട്ടി:പ്രധാനമായും ആത്മീയത, ചരിത്രം എന്നിവയാണ് വായന . കവിതകള്‍ ഇഷ്ടമാണ് .
നിങ്ങളുടെ സ്വന്തം ബൂലോകം ഓണ്‍ ലൈന്‍ : കവിതകള്വരി മുറിച്ചു എഴുതുന്ന വിവാദം എങ്ങനെ കാണുന്നു?
വാമദേവന് കുട്ടി: എഴുത്ത് ഓരോരുത്തരുടെ സ്വകാര്യതയാണ്. ആശയങ്ങളെ വാക്കുകളിലൂടെ വരച്ചു കാണിക്കുന്നു. ഓരോരുത്തരുടെതും ഓരോ ശൈലി അല്ലെ ? അതിനെ വിമര്‍ശിക്കണം എന്നില്ലല്ലോ .
നിങ്ങളുടെ സ്വന്തം ബൂലോകം ഓണ്‍ ലൈന്‍ : ഇഷ്ട കവി.?
വാമദേവന് കുട്ടി: കുഞ്ഞുണ്ണി മാഷ്, ഓ.എന്‍.വി.
നിങ്ങളുടെ സ്വന്തം ബൂലോകം ഓണ്‍ ലൈന്‍ : ബൂലോഗത്തെ എങ്ങനെ കാണുന്നു?
വാമദേവന് കുട്ടി: തനി മലയാളത്തിലെ എല്ലാ ബ്ലോഗുകളും വായിക്കാറുണ്ട്. ഇപ്പോള്‍ ആല്‍ത്തറ ബ്ലോഗില്‍ മെമ്പര്‍ ആയി . ഇനിയും കവിത എഴുതാന്‍ അവസരം തരുന്ന ഗ്രൂപ്പുകളില്‍ അംഗം ആയാല്‍ കൊള്ളാം എന്നുണ്ട് . എന്റെ എളിയ കഴിവിനനുസരിച്ച് എഴുതാന്‍ ശ്രമിക്കാറുണ്ട് .
നിങ്ങളുടെ സ്വന്തം ബൂലോകം ഓണ്‍ ലൈന്‍ : വിനോദങ്ങള്‍ ഒന്ന് പറയാമോ?
വാമദേവന് കുട്ടി: പ്രധാനമായും വായന തന്നെ. ബ്ലോഗ് ചെലവില്ലാത്ത മാധ്യമം ആയതിനാല്‍ കൂടുതല്‍ ബ്ലോഗില്‍ വായിക്കുന്നു . പുസ്തകങ്ങള്‍ വാങ്ങിയുള്ള വായന അധികമില്ല .
നിങ്ങളുടെ സ്വന്തം ബൂലോകം ഓണ്‍ ലൈന്‍ : വിവാദങ്ങളെ എങ്ങനെ കാണുന്നു?
വാമദേവന് കുട്ടി: വിവാദങ്ങള്‍ക്ക് ഞാനില്ല. ക്ഷമിക്കണം . വായിക്കാനുള്ള അവസരം മാത്രമാണ് എനിക്ക് ബ്ലോഗ് .
നിങ്ങളുടെ സ്വന്തം ബൂലോകം ഓണ്‍ ലൈന്‍ : ഗ്രൂപ് ബ്ലോഗുകളെ എങ്ങനെ കാണുന്നു?
വാമദേവന് കുട്ടി: കൂടുതല്‍ വായനക്കാരെ ലഭിക്കാനുള്ള വേദി
നിങ്ങളുടെ സ്വന്തം ബൂലോകം ഓണ്‍ ലൈന്‍ : മറ്റുള്ളവര്‍ക്ക് എന്ത് സന്ദേശം ആണ് നല്‍കാനുള്ളത്
വാമദേവന് കുട്ടി: എഴുത്ത് ഇപ്പോള്‍ തുടങ്ങിയതേയുള്ളൂ. എന്ത് ഉപദേശം നല്‍കാനാണ് ? സ്നേഹത്തോടെ വര്‍ത്തിക്കുക . അതാണ് വേണ്ടത് .
മലയാളം ബ്ലോഗിലെന്നല്ല മറ്റൊരു ബ്ലോഗുകളിലും അധികം കാണപ്പെടാത്ത ഒരു പ്രത്യേക ബ്ലോഗ് ടെമ്പ്ലേറ്റ് ആണ് കുട്ടിയുടെ കുട്ടിക്കവിതകളുടെത് എന്ന് പ്രത്യേകം എടുത്തു പറയേണ്ടിയിരിക്കുന്നു. യഥാര്‍ത്ഥ പ്രൊഫൈല്‍ ചിത്രം ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും കുട്ടി ഇപ്പോഴും വെളിപ്പെടുത്താത്ത ഒന്നുണ്ട്.......സ്വന്തം പ്രായം......
കാരണം മനസ്സിന് ഇപ്പോഴും കുട്ടിത്തം കൈമോശം വന്നിട്ടില്ല.
ഇനി കൂടുതല്‍ വിശകലനങ്ങളിലേക്ക് ഞങ്ങള്‍ നിങ്ങളെ കൊണ്ട് പോകുന്നില്ല. ഈ ലിങ്കിലൂടെ നിങള്‍ക്ക് അവിടെ ചെന്ന് ആ കുട്ടിയെയും കുട്ടികവിതകളെയും കാണാം.
ശരിയാണ് ശ്രീ വാമദേവന് കുട്ടിയുടെത് മനോഹരമായ ഒരു ബ്ലോഗ് ആണു ഒരു ഡയറിയെ ഓര്‍മ്മിപ്പിക്കുന്നു ചെറുകവിതകള്‍ കൊണ്ടലംകരിച്ച ബ്ലോഗ്
ReplyDeleteശ്രീവാമദേവന് കുട്ടിയെ പരചയ്പ്പെടുത്തിയതിനു
ബൂലോകം ഓണ്‍ ലൈനിനു നന്ദി
പെന്ഷന് വാങ്ങാന്‍ തുടങ്ങിയിട്ട് നാലഞ്ചു കൊല്ലമേ ആകുന്നുള്ളൂ . ഇങ്ങനെയൊരു വേദി തന്നതില്‍ വളരെ നന്ദിയുണ്ട് . മനസ്സിലെ ചില വിങ്ങലുകള്‍ അതിനെ വരികളിലൂടെ വരച്ചു കാട്ടാന്‍ ശ്രമിക്കുന്നു . വായനക്കാര്‍ക്ക് ഇഷ്ടമായി എന്നറിയുമ്പോള്‍ സംപ്തൃപ്തി തോന്നാറുണ്ട് .
ReplyDeleteഞാന്‍ നേരത്തെ വായിച്ചതാണെങ്കിലും ഈ ലിങ്ക് തന്നതിനു നന്ദി.
ReplyDeleteസോറി എന്റെ മറുപടിയാ:) അറിയാതെ ദീപയുടെ പേരില്‍ ആയി:)
ReplyDeleteനല്ലൊരു പോസ്റ്റ്
ReplyDeleteപരിചയപ്പെടുത്തലിനു നന്ദി.
ReplyDelete