ഈ ബ്ലോടമയായ അനോണിയുടെ മുഖം വ്യക്തമാക്കണം എന്നാവശ്യപ്പെട്ട് കിട്ടിയ മെയിലുകള്‍ക്ക് ഒരു മറുപടി ആയിട്ടാണ് ഈ പോസ്റ്റ് . അതോടൊപ്പം എല്ലാവരോടും ഉറപ്പു പറയുന്നു, സമയമാകുമ്പോള്‍ മറ നീക്കി പുറത്തു വരുന്നതാണ്. അത് വരെ സദയം ക്ഷമിക്കുക.അനോണിയല്ല സുഹൃത്തുക്കളെ ഞങ്ങള്‍..... ഏകദേശം അറുപതോളം ബ്ലോഗ്ഗേഴ്സിനു ഞങ്ങളെ അറിയാം. അപ്പോള്‍ പിന്നെ അനോണിമസ് എന്ന് എങ്ങനെ പൂര്‍ണ്ണമായും പറയാന്‍ കഴിയും ?
സനോണിയായി ആരാ ബൂലോകത്തുള്ളത്.???
ആരേലും ഉണ്ടെന്ന് ഉറപ്പ് പറയാനാവുമോ? ഇല്ലന്നു തന്നെ പറയാം, എന്തെന്നാല്‍ മേല്‍ വിലാസമോ പൌരത്വമോ തെളിയിക്കുന്ന യാതൊരു രേഖകളും ഈ ഐഡി നിര്‍മ്മാണത്തില്‍ അവശ്യപ്പെടുന്നില്ല തന്നെ.ഒരാള്‍ പ്രോഫൈലില്‍ പറയുന്ന വിവരങ്ങള്‍ വാസ്തവമാണെന്ന് വിശ്വസിക്കയേ നിവൃത്തിയുള്ളൂ.

സംഗതികളിങ്ങനൊക്കെയാണെങ്കിലും അനോണി - സനോണി വേര്‍തിരിവ് ബൂലോകത്ത് കാണാമല്ലോ. ആരാണ് ബൂലോകത്തെ അനോണികള്‍? സ്വന്തമായി ബ്ലോഗ് നാമമോ ബ്ലോഗോ ഇല്ലാത്തവരെ തത്കാലം നമുക്ക് അനോണിയെന്ന് വിളിക്കാം. ബ്ലോഗുള്ളവന് ഒരു കമന്റിന്റെയോ പോസ്റ്റിന്റെയോ തുടര്‍ച്ചയായി ഒരു മേല്‍വിലാസം ലഭിക്കും എന്നത് മാത്രമാണ് ഇതിന്റെ അടിസ്ഥാനം. ഇന്റര്‍നെറ്റിന്റെ വലക്കുള്ളില്‍ അവന്റെ വ്യക്തിത്വം തിരിച്ചറിയാന്‍ ആ നാമം ധാരാളം മതിയാകും.
ബ്ലോഗറിലെ കമന്റ് ഓപ്ഷന് പ്രധാനമായും മൂന്നു വിധം നമുക്ക് അനുവദിക്കാം. ക്ഷണിക്കപ്പെട്ട അതിഥികള്‍ ഒരു വിഭാഗം, ബ്ലോഗര്‍/ ഗൂഗിള്‍ അക്കൗണ്ട് മുതല്‍ ഓപ്പണ്‍ ഐഡി വരെ ഉള്‍പ്പെടുന്ന രണ്ടാമത്തെ വിഭാഗം, ഇതൊന്നും ബാധകമല്ലാതെ ആര്‍ക്കും എന്തും എഴുതാമെന്ന് അനോണിമസ് ഓപ്ഷന്. ആദ്യ രണ്ട് വിഭാഗക്കാരെയും മുന്‍ നടപ്പ് ,തുടര്‍ നടപ്പ് എന്നിവ തിരിച്ചറിയാമെന്നതിനാല്‍ സനോണിയെന്നോ, മേല്‍ വിലാസമുള്ളവനോ എന്ന് പറയാം. അനോണിയാവട്ടെ, ഊരോ പേരോ ഇല്ലാത്ത വെറും വരികള്‍. മുമ്പ് എന്ത് പറഞ്ഞു ഇപ്പോള്‍ എന്തു പറയുന്നു തുടങ്ങിയ സാമാന്യ ബന്ധം ഈ കൂട്ടര്‍ക്ക് ഉണ്ടാവുകയില്ല. ഒരേ പോസ്റ്റില്‍ തന്നെ പരസ്പര വിരുദ്ധങ്ങളായ കമന്റുകളിട്ട് തമാശ കളിക്കാം. അനോണിമാഷിന്റെ ബ്ലോഗിലും വര്മ്മാലയത്തിലും പ്രത്യക്ഷപ്പെടുന്ന അനോണികള്‍ നര്‍മ്മത്തിന്റെ മേമ്പൊടി വിതറി കാര്യങ്ങള്‍ അവരിപ്പിക്കുമ്പോള്‍ അനോണിമിറ്റിയുടെ മറക്കു പിന്നിലൊളിച്ച് മറ്റുള്ളവനെ തെറി വിളിക്കാനുള്ള അവസരമായി ഇതിനെ മറ്റു ചിലര്‍ ഉപയോഗപ്പെടുത്തുന്നു. ആള്‍പ്പെരുമാറ്റം കിട്ടാത്ത ചില ബ്ലൊഗുകളില്‍ ആളനക്കം ഉണ്ടാക്കാന്‍ ബ്ലോഗുടമ തന്നെ അനോണിയായി വരുന്ന സാഹചര്യങ്ങളും കുറവല്ല. അതോടൊപ്പം ചില പൊട്ടിത്തെറികള്‍ വേണ്ട പോസ്റ്റുകളില്‍ അതില്ലാതെ വരുമ്പോള്‍ എഴുത്തുകാരന് തന്നെ പല അനോണികളി കളിച്ചും തങ്ങളുടെ ബ്ലോഗിനെ ശ്രദ്ധാകേന്ദ്രം ആകാറുണ്ട്.
ഇനി കൂതറ അവലോകനത്തില്‍ അനോണികളെ അവലോകനം നടത്തിയ ചില വാക്കുകളിലേക്കു കൂടി ഈ അവസരത്തില്‍ നമുക്ക് ഒന്ന് കണ്ണോടിക്കാം.
മലയാളത്തിലെ ഒട്ടുമിക്ക ബ്ലോഗന്മാരും ഈ സൗകര്യം ഉപയോഗിച്ചവര്‍ തന്നെ. ഏവൂരാന്, ഇടിവാള്‍, നട്ടപിരാന്തന്,വിശാലമനസ്കന്,ചിത്രകാരന് തുടങ്ങി ഇഷ്ടം പോലെ ഉദാഹരണങ്ങള്‍ ഉണ്ട്. മലയാളത്തില്‍ ബ്ലോഗുന്ന പുതിയ തലമുറയില്‍ പോലും ധാരാളം ഇത്തരം ആളുകള്‍ ഉണ്ട്. ചാര്‍വാകന്‍, ചാണക്യന്, കൂതറതിരുമേനി,തുടങ്ങി ഇഷ്ടം പോലെയുള്ളവര്‍ ആഗണത്തില്‍ പെടുന്നു. എന്തെ ഇവരെല്ലാം എന്തെങ്കിലും ക്രിമിനല്‍ കുറ്റമാണോ ചെയ്യുന്നത്. അല്പം കൂടി വിശദമാക്കാം.പലകാരണങ്ങള്‍ കൊണ്ട് തന്നെ ഐഡെന്റിറ്റി വെളിപ്പെടുത്താത്തവര്‍ ഉണ്ട്. അതിന്റെ കാരണങ്ങളും ആരെയും ബോധ്യപ്പെടുത്തേണ്ട കാര്യമില്ല. ഇത്തരം അവസരം ഉപയോഗപ്പെടുത്തുന്നവരും ദുരുപയോഗപ്പെടുത്തുന്നവരും അനോണി പ്രേമികളും ഇന്നും തങ്ങളുടെ ബ്ലോഗുകളില്‍ ഈ സൌജന്യം അല്ലെങ്കില്‍ സൗകര്യം നിലനിര്‍ത്തി പോരുന്നു. കാരണം ഏറ്റവും കൂടുതല്‍ അനോണികളി കളിക്കുന്നവരും അനോണി കളി ഇഷ്ടപ്പെടുന്നവരും ഈ ഓപ്ഷന് കളയാന്‍ തയ്യാറല്ല. അതുപോലെ സ്വന്തം ബ്ലോഗും എന്നാല്‍ ഒരു ബ്ലോഗ് പേരും ഉപയോഗിച്ച് ബ്ലോഗ് എഴുതുന്ന ഒരാള്‍ അനോണി ആണെന്ന് പറയുകയും അവര്‍ തന്തയില്ലാത്തവര്‍ ആണെന്ന് പറയുകയും ചെയ്യുമ്പോള്‍ ചിരിക്കാനാണ് തോന്നുന്നത്.പേര് വെളിപ്പെടുത്താതെ മറ്റൊരു പേരില്‍ എഴുതുന്നവര്‍ തൂലികാനാമം പോലെയൊരു സൗകര്യം പ്രയോജനപ്പെടുത്തുന്നുവെന്നെ ഉള്ളൂ.അതിന്റെ തെറ്റായി പറയാന്‍ കഴിയില്ല. തൂലികാനാമം തെറ്റായിരുന്നെങ്കില്‍ മുഹമ്മദ് കുട്ടി മമ്മൂട്ടിയായി എഴുതിയപ്പോഴും അനോണിയെന്നു പറയേണ്ടി വന്നേനെ..ഒരു രസകരമായ കാര്യം ഇപ്പോഴും മനസ്സിലാക്കുക. വാളെടുക്കുന്നവന്‍ വാളാലെ എന്ന് പറയുന്നതുപോലെ അനോണികളുടെ മിത്രങ്ങള്‍ മാത്രമേ അവരെകൊണ്ട് ബുദ്ധിമുട്ടും അനുഭവിക്കയുമുള്ളൂ. ബ്ലോഗില്‍ ഒരു കാര്യം ആവശ്യം ഓര്‍ക്കേണ്ടതാണ്. തന്നേക്കാള്‍ ബുദ്ധിയുള്ളവനാകും തന്റെ വായനക്കാരന് എന്ന് തിരിച്ചറിയുന്നവര്‍ മാത്രമേ ബ്ലോഗില്‍ രക്ഷപ്പെടൂ. തന്നേക്കാള്‍ ബുദ്ധിമാന് വേറെയില്ലന്നു കരുതുന്നവന് സ്വന്തം ശവക്കുഴി തോണ്ടുകയാണ്.
സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിനാണ് അനോണി ഓപ്സന്‍ നല്‍കുന്നതെന്ന് പറയപ്പെടുമ്പോളും അനോണി ഓപ്ഷന് ചര്‍ച്ചകളില്‍ എന്തു നല്കുന്നു എന്ന് പരിശോധിച്ചാല്‍ കാര്യമായ ഒന്നും നല്‍കുന്നില്ല എന്നു കാണാവുന്നതാണ്. ചുമ്മാ രസത്തിന് “വിന്‍സ്“ എഴുതിയ “പാരത സംസ്കാരം” എന്ന് ബ്ലോഗ് പോസ്റ്റ് ആണ് ഈ കഴിഞ്ഞ ദിവസം ഏറ്റവും കൂടുതല്‍ അണോണി പ്രകടനം കാണാനായ പോസ്റ്റ്. രാജീവ് ചേലാനാട്ടിന്റെ പോസ്റ്റും അനോണികളാല് സമ്പുഷ്ടമായിരുന്നു. അനൊണിമാഷിന്റെ പുസ്തക നിരൂപണത്തിന്റെ നിരൂപണം പതിവ് ഹാസ്യം വിരിയിച്ച് അനോണി മേള നടത്തി.ഇക്കാര്യത്തില്‍ ബ്ലോഗിലെ പുലികളാണ് മുന്‍പന്തിയില്‍ എന്ന് പറയാതെ വയ്യ. പുതുമുഖങ്ങള്‍ പൊതുവേ അനോണി ഓപ്ഷന് നല്കിക്കാണാറില്ല.
പുലികളുടെ പോസ്റ്റുകളില്‍ മാത്രം പാഞ്ഞു വന്ന് മിന്നുന്ന പ്രകടനം നടത്തുന്ന ഈ അനോണികള്‍ ആരായിരിക്കും?
അല്പം ആലോചിച്ച് തല പുണ്ണാക്കാം.
എല്ലാം “മായ”യല്ലേ?
ReplyDelete:)