ബ്ലോഗ്‌ രാമായണം


"കര്‍ക്കിടക രാമായണം" എന്ന പേരില്‍ കര്‍ക്കിടക മാസത്തില്‍ മാത്രം രൂപീകൃതമായ ഒരു പുതു ബ്ലോഗ്‌ സംരംഭം ആയിരുന്നു ശ്രീ അരുണ്‍ കായംകുളത്തിന്റെ ബ്ലോഗ്‌ രാമായണം. സ്വന്തം ആഖ്യാന ശൈലിയില്‍ ഓരോ ദിവസവും ഓരോ അധ്യായമായി രചിച്ചു മുപ്പത്തി ഒന്ന് ദിവസം കൊണ്ടാണ് ശ്രീ അരുണ്‍ ഈ മഹത് കര്‍ത്തവ്യം എഴുതി തീര്‍ത്തത്. ഈ ബ്ലോഗ്‌ ആവിര്‍ഭവിക്കുന്നതിനു പുറകിലുണ്ടായ ഒരു രസകരമായ വസ്തുത അരുണ്‍ ആദ്യ അധ്യായത്തില്‍ എടുത്തു പറയുന്നുണ്ട്. അത് ഇങ്ങനെ :

അമേരിക്കയില്‍ നിന്നും വന്ന ആന്റിയുടെ മകനോട്‌ അരുണ്‍ : "ആരാ മോനെ ഈ ദശരഥന്‍ ?"

കുട്ടി : ആന്‍ ഓള്‍ഡ്‌ മാന്‍ വിത്ത്‌ ഗോള്‍ഡ്‌ ചെയിന്‍സ്‌ "

നാം ഒന്നിരുത്തി ചിന്തിക്കേണ്ടതാണ്. ഇത് തന്നെ യല്ലേ പുതു തലമുറയുടെ അവസ്ഥ . അമേരിക്കയില്‍ പോയാലും ഇല്ലെങ്കിലും ഇന്നത്തെ കുട്ടികള്‍ക്ക് രാമായണം എന്ന് വച്ചാല്‍ സീരിയലില്‍ കാണുന്നത് തന്നെ.
ഏഴാമത്തെ അവതാരത്തില്‍ തുടങ്ങി ശ്രീ രാമ പട്ടാഭിഷേകം വരെയുള്ള കാര്യങ്ങള്‍ വളരെ ലളിതമായി ഓരോ അധ്യായത്തിലും പ്രതി പാദിച്ചിരിക്കുന്നു . കുട്ടികള്‍ക്കും ,എന്തിനു അഹിന്ദുക്കള്‍ക്കും വളരെ എളുപ്പം മനസ്സിലാക്കി എടുക്കാവുന്ന ലളിതമായ ആഖ്യാന ശൈലി ആണ് ഈ ബ്ലോഗ്‌ രാമായണത്തിന്റെ മുഖ്യ ആകര്‍ഷണം .

എടുത്തു പറയേണ്ടുന്ന മറ്റൊരു വസ്തുത കൂടി ഇക്കൂട്ടത്തില്‍ ഉണ്ട്......പൂര്‍ണ്ണ വ്രതം നോറ്റ് കൊണ്ടാണ് അരുണ്‍ ഈ മുപ്പത്തി ഒന്ന് ദിവസവും എഴുതി തീര്‍ത്തിരിക്കുന്നത്. ലൌകിക സുഖങ്ങള്‍ കുറച്ചു കാലത്തേക്ക് മാറ്റി വച്ച് നടത്തിയ ഈ ഉദ്യമത്തെ അഭിനന്ദിക്കാതെ വയ്യ. നിങ്ങളുടെ സ്വന്തം ബൂലോകം ഓണ്‍ ലൈന്‍ ഈ അവസരത്തില്‍ എല്ലാ അഭിനന്ദനങ്ങളും നേര്‍ന്നു കൊള്ളുന്നു. തമാശകളും ,കുഞ്ഞു കുഞ്ഞു ദുഷിപ്പുകളും എഴുതാറുള്ള "കായംകുളം സൂപ്പര്‍ ഫാസ്റ്റ്‌ എന്ന അദ്ധേഹത്തിന്റെ മറ്റൊരു ബ്ലോഗിലെ എഴുത്ത് കൂടി ഈ ഒരു മാസക്കാലത്തേക്ക് നിര്‍ത്തി വച്ചത് ഈ വ്രതത്തിന്റെ പിന്നില്‍ ഉള്ള ഒരു മഹത് ലക്‌ഷ്യം കൂടിഉള്‍ക്കൊണ്ടു കൊണ്ടാകണം.

ഈ അസാധാരണ വ്യക്തിത്വത്തെ , ബൂലോകത്ത് പ്രഥമ സ്ഥാനീയരുടെ ഇടയില്‍ പ്രതിഷ്ടിക്കേണ്ടത് തന്നെ. നിങ്ങളുടെ സ്വന്തം ബൂലോകം ഓണ്‍ ലൈന്‍ ഈ സ്പെഷ്യല്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കെണ്ടുന്നതിന്റെ ആവശ്യകതയിലേക്കായി മെയില്‍ വഴി അദ്ദേഹവുമായി ഒരു ലഘു വിര്‍ച്വല്‍ അഭി മുഖം നടത്തുകയുണ്ടായി.
അതിന്റെ വിവരണങ്ങള്‍ താഴെ കൊടുക്കുന്നു. ഇതില്‍ അരുണ്‍ നേരിട്ട് തന്റെ ആത്മ സംതൃപ്തി വ്യക്തമാക്കുന്നു.


പ്രിയപ്പെട്ട ബൂലോകം ഓണ്‍ലൈന്‍,

നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിനും, നിങ്ങള്‍ അത് റിപ്പോര്‍ട്ട് ചെയ്യുന്നതിലും എനിക്ക് സന്തോഷമേയുള്ളു.പക്ഷേ ഇപ്പോള്‍ ഭൂലോകത്ത് പത്രങ്ങള്‍ തമ്മില്‍ ഒരു മത്സരം നടക്കുന്ന പോലെയാണ്‌ ഒരു സാധാരണ വായനക്കാരനായ എനിക്ക് തോന്നുന്നത്.മാത്രമല്ല ബൂലോകം ഓണ്‍ലൈനിനു പുറകില്‍ ആരാണെന്ന് ആര്‍ക്കും അറിയുകയുമില്ല.അതിനാല്‍ തന്നെ ഇത് മെയിലിലൂടെ മാത്രം നടന്ന ഇന്‍റര്‍വ്യൂ ആണെന്ന സത്യം കൂടി റിപ്പോര്‍ട്ടിനു ഒപ്പം ഇടുമെന്ന് ഉറപ്പൂണ്ടങ്കില്‍ മാത്രം എന്‍റെ മറുപടികള്‍ പ്രസിദ്ധീകരിച്ചോളു..
(വിവാദങ്ങളില്‍ പങ്ക് ചേരാന്‍ തത്ക്കാലം ഉദ്ദേശമില്ല സുഹൃത്തേ, അതു കൊണ്ടാണ്‌ ഈ ആമുഖം)


1. കര്‍ക്കിടകരാമായണം എഴുതാനുള്ള പ്രചോദനം എന്തായിരുന്നു ?

കായംകുളം സൂപ്പര്‍ഫാസ്റ്റിലെ കലിയുഗ വാല്‍മീകി എന്ന പോസ്റ്റില്‍ ഇതിനു ഞാന്‍ രണ്ട് കാരണങ്ങള്‍ പറയുന്നുണ്ട്.ഒന്ന്, സാങ്കല്‍പ്പികമാ.രണ്ടാമത്തെത് സത്യവുമാ:

"കൊടകരപുരാണത്തിന്‍റെ കര്‍ത്താവായ വിശാലേട്ടന്‍റെ, മഹാഭാരത കഥകള്‍ എന്ന ബ്ലോഗ് കണ്ടപ്പോള്‍ മനസില്‍ തോന്നിയ ആശയം."
ഇതാണ്‌ സത്യം, രാമായണ മാസം തുടങ്ങുന്നതിനു ഒരു ദിവസം മുമ്പാണ്‌ ഈ ബ്ലോഗ് കണ്ടത്.അപ്പോള്‍ രാമായണം ഒരു മാസം കൊണ്ട് എഴുതിയാലോ എന്നൊരു ആഗ്രഹം തോന്നി.ഒരു മാസം കൊണ്ട് എഴുതി തീര്‍ക്കുക എന്നത്, അതും വ്യത്യസ്തമായ ഒരു ശൈലിയില്‍..
ശരിക്കും പേടിയുണ്ടായിരുന്നു, ദൈവാധീനത്തിനു എല്ലാം ശരിയായി.

2. താങ്കള്‍ പൂര്‍ണ വ്രതം നോറ്റ് കൊണ്ടാണ് ഇത് എഴുതി തീര്‍ത്തത് എന്നറിഞ്ഞു . അതെക്കുറിച്ച് കൂടുതല്‍ പറയാമൊ ?

കഴിഞ്ഞ നാലു വര്‍ഷങ്ങളായി അദ്ധ്യാത്മ രാമായണം ഞാന്‍ ദിവസവും പാരായണം ചെയ്യാറുണ്ട്.അതു മാത്രമല്ല കര്‍ക്കടക മാസത്തില്‍ പൂര്‍ണ്ണ വ്രതത്തോടെ രാമായണം മുഴുവന്‍ വായിക്കാറുമുണ്ട്.അല്ലാതെ ഇത് എഴുതുന്നതിനു വേണ്ടി വ്രതമെടുത്തിട്ടില്ല.ശരിക്കും പറഞ്ഞാല്‍ വ്രതത്തോടൊപ്പം എഴുതി എന്നതാണ്‌ ശരി.

3.ഫോണിലൂടെയും, കമന്റുകളിലൂടെയും ലഭിച്ച അഭിപ്രായങ്ങള്‍ എങ്ങനെ ? പ്രത്യേകം എന്തെങ്കിലും എടുത്തു പറയേണ്ട വസ്തുതകള്‍ ഉണ്ടോ?

ഫോണിലൂടെയും കമന്‍റിലൂടെയും കഴിവതും നല്ല അഭിപ്രായങ്ങളാണ്‌ കിട്ടിയത്.ഫോണിലൂടെ കിട്ടിയ അഭിനന്ദനത്തില്‍ ഏറ്റവും സന്തോഷം തോന്നിയത്, കര്‍ക്കടക രാമായണം മുഴുവന്‍ വായിച്ചതിനു ശേഷം, ശാരദനിലാവ് എന്ന ബ്ലോഗ് എഴുതുന്ന സുനില്‍ ഇന്നലെ ഗള്‍ഫില്‍ നിന്നും വിളിച്ച് ഏകദേശം ഒരു മണിക്കൂറോളം ഈ ബ്ലോഗിനെ കുറിച്ച് സംസാരിച്ചതാണ്.ശരിക്കും വളരെ സന്തോഷം തോന്നി.

ഭക്തി എന്നതിലുപരി കഥയായി പറയുന്നതില്‍ അനുപമ എന്ന ബ്ലോഗറും, സുരാജ് എന്നൊരു സുഹൃത്തും മെയിലിലൂടെ ഒരിക്കല്‍ തങ്ങളുടെ വിഷമം രേഖപ്പെടുത്തിയിരുന്നു.ശരിയാണ്‌, ഭക്തി പൂര്‍വ്വമായ ഒരു ആഖ്യാനം ആയിരുന്നില്ല.കഥ എല്ലാവരും അറിയുക എന്നതാണ്‌ എന്‍റെ ആഗ്രഹം, ഇത് വായിച്ച കുട്ടികളുടെ മനസ്സില്‍ വരെ മുഴുവന്‍ കഥയും നില നില്‍ക്കുന്നു എന്നാണ്‌ പിന്നീട് വന്ന മെയിലിലൂടെയെല്ലാം അറിയാന്‍ കഴിഞ്ഞത്, അതില്‍ സന്തോഷമുണ്ട്.

കമന്‍റ്‌ ഓപ്പ്ഷന്‍ ഇല്ലായിരുന്നെങ്കിലും, കുറുപ്പ്, ഹാഫ്കള്ളന്‍, കണ്ണനുണ്ണി, കുമാരന്‍ തുടങ്ങി കുറേ ബ്ലോഗേഴ്സ്സ് ദിവസവും തങ്ങളൂടെ അഭിപ്രായം അറിയിച്ചിരുന്നു.പിന്നെ ബ്ലോഗേഴ്സായ കുട്ടിച്ചാത്തനും, കുഞ്ഞന്‍സും ചില തെറ്റുകള്‍ ചൂണ്ടി കാട്ടിയിരുന്നു.
എല്ലാവരോടും നന്ദിയുണ്ട്.


4.മറ്റു കാര്യങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ വിശദമാകാമോ ?

ഓഫീസ്സ് ജോലി, വീട്ടുകാര്യങ്ങള്‍, പൂര്‍ണ്ണമായ വ്രതം, രാമായണ പാരായണം, രാമായണം എഴുത്ത്..
കഴിഞ്ഞ ഒരു മാസം വളരെ ബിസിയായിരുന്നു.

ഈ എല്ലാ തിരക്കിലും പൂര്‍ണ്ണ പിന്തുണ നല്‍കി എല്ലാം നല്ല രീതിയില്‍ കൊണ്ട് പോകാന്‍ സഹായിച്ച എന്‍റെ നല്ലപാതി ദീപക്ക് നന്ദി രേഖപ്പെടുത്തുന്നു.ഈ തിരക്ക് കാരണം പല പുതിയ ബ്ലോഗുകളും പോസ്റ്റുകളും വായിക്കന്‍ കഴിയാതിരുന്നതില്‍ വിഷമമുണ്ട്.എല്ലാവരും ക്ഷമിക്കുക.

കര്‍ക്കടക രാമായണം നല്ല രീതിയില്‍ പൂര്‍ത്തിയാക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി.
എല്ലാത്തിനുമുപരി ദൈവത്തിനു നന്ദി.


നിങ്ങളുടെ സ്വന്തം ബൂലോകം ഓണ്‍ ലൈന്‍ : ബ്ലോഗ്‌ പരിചയം

16 Responses to "ബ്ലോഗ്‌ രാമായണം"

 1. ഭക്തിയുടെ നിറവില്‍ മറ്റൊരു കര്‍ക്കടകത്തിനെ സമ്മാനിയ്ക്കാനെത്തുന്ന പുതു വര്‍ഷത്തില്‍, ബ്ലോഗു രാമായണം ആത്മാര്‍ത്ഥമായിത്തന്നെ ബൂലോകത്തിനു സമ്മാനിച്ച എന്റെ സുഹൃത്ത് അരുണിനും, അദ്ദേഹത്തിനെ പരിചയപ്പെടുത്തിയ ബൂലോകം ഓണ്‍ലൈനും ഹൃദയം നിറഞ്ഞ നന്ദി...
  ഒപ്പം ഓണാശംസകളും...

  ReplyDelete
 2. നൂതനമായ ഒരു ആശയം കണ്ടെത്തിയതിലും ഇത്രയും മഹത്തായ ഒരു സംരംഭം മനോഹരമായി പൂർത്തിയാക്കിയതിലും അരുണിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല... ഒരായിരം പനിനീർപ്പൂവുകൾ...!!!

  സാക്ഷാൽ ആഞ്ജനേയന്റെ എല്ലാ അനുഗ്രഹങ്ങളും കൂടെയുണ്ടാവും എന്നുമെന്നും... പ്രാർഥനകളോടെ..

  ReplyDelete
 3. ശ്രീ അരുണ്‍ കായംകുളത്തിന്റെ ബ്ലോഗ്‌ രാമായണം, വളരെ അതിശയത്തോടെ ആണു വായിച്ചു തീര്‍ത്തത്
  ഒരു ഇളം തലമുറക്കാരന്‍ ഈവിധം എഴുതിയതില്‍
  അങ്ങേ അറ്റം അഭിമാനം കൊള്ളുന്നു.വളരെ ലളിതമായി ഏവര്‍ക്കും ഉള്ക്കൊള്ളത്തക്ക രീതിയിലുള്ള രചന അഭിനന്ദനീയം തന്നെ.

  ശ്രീ അരുണ്‍ കായംകുളത്തിനേയും ആദ്ദേഹത്തിന്റെ
  ബ്ലോഗ്‌ രാമായണത്തേയും പരാമര്‍ശിച്ചതില്‍
  ബൂലോകം ഓണ്‍ലൈന്‍,പ്രശംസ അര്‍ഹിക്കുന്നു.

  ReplyDelete
 4. പ്രിയപ്പെട്ട ബൂലോകംഓണ്‍ലൈന്‍,
  ഇങ്ങനെ പരിചയപ്പെടുത്തിയതിനു നന്ദി.പത്രധര്‍മ്മങ്ങള്‍ പാലിച്ച് ബൂലോകത്തെ അറിയപ്പെടുന്ന ഒരു പത്രമായി ഇത് മാറട്ടെ എന്ന് ആശംസിക്കുന്നു
  അരുണ്‍

  ReplyDelete
 5. അരുൺ..

  ഹൃദയംഗമമായ അഭിനന്ദനങ്ങൾ..

  ReplyDelete
 6. അരുണ്‍ ഏട്ടനും ബൂലോകം ഓണ്‍ലൈന്‍ നും ആശംസകള്‍ .. ഒരു ബ്ലോഗ്‌ .. ഛെ അര ബ്ലോഗ്‌ എഴുതാന്‍ കഷ്ടപ്പെടുന്ന ഞാന്‍ ഒരു മാസം മുഴുവന്‍ ഒരു ദിവസം പോലും വിടാതെ രാമായണം പോസ്റ്റുന്നത് കണ്ടു വണ്ടര്‍ അടിച്ചു ഇരിക്കുവാരുന്നു .... ബൂലോകം ഓണ്‍ലൈന്‍ ഇല്‍ ഈ ഹാഫ്‌ കള്ളന്റെ പേരും കണ്ടപ്പോ ചുമ്മാ ഒരു സ്വകാര്യ അഹങ്കാരം തോന്നി എന്നതും സത്യം ..

  ReplyDelete
 7. അരുണ്‍ കായം കുളത്തിനും ഇത്തരം നല്ല പോസ്റ്റുമായി വന്ന ബൂലോഗം ഓണ്‍ലൈനും ആശംസകള്‍..

  ReplyDelete
 8. ഇതുപോലെ ഒരു സംരംഭത്തിന് ഇറങ്ങി പുറപ്പെടുകയും അത് വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്ത അരുണ്‍ ഒരുപാട് അഭിനന്ദനം അര്‍ഹിക്കുന്നു.
  അരുണിനെ വേണ്ട രീതിയില്‍ പരിച്ചയപെടുതുവാന്‍ മനസ്സ് കാണിച്ച ബൂലോകം ഒന്ലയിനും അഭിനന്ദനങ്ങള്‍...
  ഇതൊരു നല്ല പ്രവണതയ്ക്ക് തുടക്കം ആവട്ടെ. കൂടുതല്‍ പേര്‍ നൂതന ആശയങ്ങളുമായി മുന്‍പോട്ടു വരുവാനും, അവരെ വേണ്ട രീതിയില്‍ പ്രോത്സാഹിപ്പിക്കുവാനും... ,
  എല്ലാം നല്ലതിനെന്ന് കരുതുന്നു...
  ആശംസകള്‍

  ReplyDelete
 9. അരുണ്‍ ഈ സംരംഭം തുടങ്ങിയ സമയം മുതല്‍ ഓരോ അഭിപ്രായങ്ങളും ചോദിച്ചിരുന്നു. എനിക്ക് തോന്നിയ കാര്യങ്ങള്‍ ഞാന്‍ അപ്പപ്പോള്‍ തന്നെ അരുണിനെ വിളിച്ചു അറിയിച്ചിരുന്നു. മുപ്പത്തി ഒന്ന് ദിവസം അദ്ദേഹം പൂര്‍ണ വൃതം എടുത്താണ് ഇത് എഴുതി തീര്‍ത്തത് എന്നതാണ് ഇതിലെ മഹത്തായ കാര്യം. കൂടാതെ കുട്ടികള്‍ക്ക് വേണ്ടി ചിത്ര കഥ രൂപത്തില്‍ അദ്ദേഹം ഇത് പബ്ലിഷ് ചെയ്യാന്‍ ഉദ്ദേശിക്കുന്നു. അതിനു നമ്മളുടെ എല്ലാവരുടെയും പിന്തുണ വേണം എന്ന് കൂടി അഭ്യര്‍ത്ഥിക്കുന്നു. അരുണ്‍ നിനക്ക് എല്ലാ നന്മകളും നേരുന്നു. ഇനിയും ഇതുപോലുള്ള സംരംഭങ്ങള്‍ക്ക്‌ തീര്‍ച്ചയായും ഞങ്ങളുടെ എല്ലാവരുടെയും പിന്തുണ ഉണ്ടാവും.

  ReplyDelete
 10. അരുണിനെ എനിക്ക് പേഴ്സണലായി അറിയാം.ശരിയാണ്, സ്വല്പം ടെന്‍ഷനോട് കൂടിയാണ്‌ അരുണ്‍ ഇത് എഴുതി തീര്‍ത്തത്.ബൂലോക ഓണ്‍ലൈനിനു ആശംസകള്‍(ഈ വാര്‍ത്തക്ക്)

  ReplyDelete
 11. hello,
  my indifference was informed not through the mail,but through chat message.
  i was really unhappy when the narration was in humorous style.any religious script should be approached from the angle of devotion.the matter can be narrated in a simple language but definitely not in a humorous way.
  i conveyed my thoughts on his post and he had changed it [the style]for teh time being.
  anyways,arun deserves congrats,as it's not everyone's job while living a busy life.
  but still i disagree how the theme was treated.it's my personal view.
  sasneham,
  anupama

  ReplyDelete
 12. ശരിയാണ്‌ അനുപമ ചാറ്റിലാണ്‌ അത് സൂചിപ്പിച്ചത്.സുരാജ് ആയിരുന്നു മെയില്‍ അയച്ചത്.മറുപടി അയച്ചപ്പോള്‍ എനിക്ക് തെറ്റി പോയതാ:)

  ReplyDelete
 13. പ്രിയ സുഹ്രുത്ത്‌ അരുണിനു ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

  ReplyDelete
 14. അരുണിന് ആശംസകള്‍...വായിക്കാന്‍ തുടങ്ങിയെ ഉള്ളൂ...വളരെ നന്നായിട്ടുണ്ട്...

  ReplyDelete
 15. ആശംസകള്‍....എല്ലാ പോസ്റ്റും വായിച്ചിരുന്നില്ല....പക്ഷെ അരുണ്‍ ചേട്ടാ വളരെ നല്ലതായിരുന്നു.തിരക്കുകള്‍ കാരണം ഇയെടെ ആയി ബ്ലോഗുകള്‍ വായിക്കാന്‍ തീരെ സമയം കിട്ടാറില്ല..അതാണെ...

  ReplyDelete
 16. അരുണ്‍ കായം കുളത്തിനും (ഇത്തരം മഹത്തായ കാര്യം എഴുതി ഫലിപ്പിച്ചതിന് )ഈ യുവ പ്രതിഭയെ അര്‍ഹമായ സ്ഥാനം നല്‍കി ബുലോകമൊട്ടുക്കുംപരിചയപ്പെടുത്തിയത്തിനും ഒരായിരം നന്ദി ..

  ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts