ഒരു അവിവാഹിതന്റെ ഓണസദ്യ

ബ്ലോഗ്‌ വിശകലനം : "നമ്മുടെ ബൂലോകം" ബ്ലോഗ്‌ പത്രത്തില്‍ ഇന്ന് മുതല്‍ ശ്രീ അരുണ്‍ കായംകുളം കൈകാര്യം ചെയ്യുന്ന പുതിയ പംക്തി ആരംഭിക്കുന്നു. ബ്ലോഗ്ഗില്‍ പ്രസിധീകരിക്കപ്പെട്ടിട്ടുള്ള പോസ്റ്റുകളെ വിശകലനം ചെയ്യുന്ന ഈ പംക്തിയില്‍ അരുണ്‍ തന്റെ സ്വത സിദ്ധമായ നര്‍മ്മം കലര്‍ത്തിയാണ് ബ്ലോഗുകളെ വിശകലനം ചെയ്യുന്നത്. എല്ലാ വായനക്കാരുടെയും പിന്തുണ ഉണ്ടാകണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.ഒരു ഓണസദ്യയില്‍ നിന്ന് തന്നെയാവാം തുടക്കം .അല്ലെ ? :)വക്രദൃഷ്ടി ധനേഷ്

വക്രദൃഷ്ടി എന്നത് ധനേഷിന്‍റെ പേരല്ല, അദ്ദേഹത്തിന്‍റെ ബ്ലോഗാണ്.ധനേഷിനെ അറിയാത്തവര്‍ക്കായി ഒരു വിവരണം..
ധനേഷ് - സുന്ദരന്‍, സുമുഖന്‍, മലയാളി
(പ്രൊഫൈല്‍ ഫോട്ടോയും, വിവരണവും കണ്ടാണ്‌ ഇങ്ങനെ എഴുതിയത്.നേരിട്ട് കണ്ടിട്ട് എന്തെങ്കിലും മാറ്റം വരുത്തണമെന്ന് തോന്നിയാല്‍ അപ്പോള്‍ ഞാന്‍ ഏവരെയും അറിയിക്കാം)

ഇനി ധനേഷിനെ കുറിച്ച് അദ്ദേഹത്തിന്‍റെ തന്നെ വാക്കുകള്‍ നോക്കു..

"സ്വദേശം : കോട്ടയം ജില്ലയിലെ പൂഞ്ഞാര്‍. ഇപ്പോള്‍ അനന്തപുരിയില്‍ സോഫ്റ്റ്വെയര്‍ തൊഴിലാളി. അവിവാഹിതന്‍ ... ആശയത്തിന്റെ അഭാവത്താല്‍ അധികം പോസ്റ്റുകള്‍ ചെയ്യാനും, ഓഫീസിലെ ബ്ലോക്കര്‍മാര്‍ ബ്ലോഗ്ഗറിനെ ബ്ലോക്കിയതുകൊണ്ട് അധികം കമന്റാനും കഴിയാത്തതില്‍ ഖേദമുള്ള, എന്നാല്‍ എന്നെങ്കിലും ഇവിടെ ഒന്നു പ്രശസ്തനാകണമെന്ന് 'രഹസ്യമായി' ആഗ്രഹിക്കുന്ന ഒരു സാദാ മലയാളി...(ആരോടും പറയണ്ട.. ചുറ്റും അസൂയക്കാരാ...)"

സ്വന്തം കഴിവില്‍ ധനേഷിനു വിശ്വാസമുണ്ട്, തന്‍റെ സൃഷ്ടികള്‍ തനിക്ക് ആരാധകരെ പ്രദാനം ചെയ്യുമെന്ന് അദ്ദേഹത്തിനു ഉറപ്പുമുണ്ട്, അതിനാലാവാം 'അവിവാഹിതന്‍' എന്ന് എടുത്ത് സൂചിപ്പിച്ചത്.അത് എന്ത് തന്നെയായാലും ധനേഷ് ഒരു കഴിവുള്ള വ്യക്തിയാണെന്ന് അദ്ദേഹത്തിന്‍റെ പോസ്റ്റുകള്‍ തെളിയിക്കുന്നു.

2007 ലാണ്‌ വക്രദൃഷ്ടി എന്ന ബ്ലോഗില്‍ ധനേഷ് പോസ്റ്റുകള്‍ എഴുതി തുടങ്ങിയത്.അദ്ദേഹത്തിന്‍റെ ബ്ലോഗില്‍ പോസ്റ്റ് വരുന്നതും , കേരളത്തില്‍ മാവേലി വരുന്നതും ഏകദേശം ഒരു പോലെയാണ്, വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം!!
എന്നാല്‍ 2009ല്‍ ഒരു അത്ഭുതം നടന്നു..
ഈ പ്രാവശ്യം മാവേലിയോട് ഒപ്പം വാമനന്‍ എന്ന പോലെ, ധനേഷിന്‍റെ ബ്ലോഗില്‍ രണ്ട് പോസ്റ്റ് വന്നു.അതില്‍ രണ്ടാമത്തെ പോസ്റ്റിനെ കുറിച്ചാണ്‌ ഇവിടെ വിശദീകരിക്കുന്നത്..

ഒരു ഐടി ഓണസദ്യ

ഈ പോസ്റ്റ് ഇടാനുള്ള കാരണം ധനേഷ് ഇങ്ങനെ ബോധിപ്പിക്കുന്നു..

"ഇന്നലെ ഉച്ചക്ക് ഓഫീസിലെ ഓണാഘോഷത്തിന്റെ ഭാഗമായി, ടെക്നോപാര്‍ക്കിനടുത്തുള്ള പ്രശസ്തമായ ഹോട്ടലുകാര്‍ തയ്യാറാക്കിയ ഓണ സദ്യ കഴിക്കുവാന്‍ ഭാഗ്യം സിദ്ധിച്ചു. അതിന്റെ രോഷത്തില്‍ സുഹൃത്തുക്കള്‍ക്ക് അയച്ച “സദ്യ അനുഭവക്കുറിപ്പ്“(അനുഭവിച്ചതിനെ പറ്റിയുള്ള കുറിപ്പ്), ഇവിടെയും പോസ്റ്റുന്നു. ഇതു മെയിലായി കറങ്ങുന്നുണ്ട്. ഫോര്‍വേഡ് അടിച്ചുമാറ്റി ബ്ലോഗില്‍ ഇട്ടവനേ എന്ന് വിളിക്കരുത്. സത്യമായും ഞാന്‍ തന്നെ എഴുതിയതാണ്"

ഓണസദ്യക്ക് ധനേഷിനു ലഭിച്ച വിഭവങ്ങളും, ആ സദ്യ കഴിച്ച പെടാ പാടുമാണ്‌ ഈ പോസ്റ്റിനു ആധാരം.സദ്യക്ക് വിളമ്പിയ അവിയലിനെ അദ്ദേഹം ഇങ്ങനെ വിവരിക്കുന്നു..

"ഇലയുടെ വടക്കേ അറ്റത്ത്, റോഡ് സൈഡില്‍ പട്ടിചുരുണ്ട് കിടന്നുറങ്ങും പോലെ കിടന്നിരുന്നത്, ഞങ്ങളുടെ നാട്ടില്‍ അവിയല്‍ എന്ന് വിളിക്കുന്ന, സദ്യകള്‍ക്ക് ഞാന്‍ ഏറ്റവും കൂടുതല്‍ കഴിക്കുന്ന അതേ ഐറ്റം തന്നെ ആണ് എന്ന് തിരിച്ചറിഞ്ഞത്, അതു ടേസ്റ്റ് ചെയ്തിട്ടായിരുന്നില്ല, മറിച്ച് അവിയല്‍ എന്ന് വിളിക്കാന്‍ പറ്റിയ വേറെ ഒരു കറിയും ആ ഇലയില്‍ കാണാത്തതുകൊണ്ടായിരുന്നു."

ഇത് ഒരു സാമ്പിള്‍ മാത്രം, വെടിക്കെട്ട് വിഭവങ്ങള്‍ വേറെയും ഉണ്ട്.ഓണസദ്യയുടെ ഓര്‍മ്മയിലിരിക്കുന്ന ഏവര്‍ക്കും ഓര്‍ത്തിരിക്കാന്‍ പറ്റിയ ഒരു അനുഭവ കുറിപ്പാണ്‌ ധനേഷിന്‍റെ ഈ ഐടി ഓണസദ്യ.സമയം കിട്ടുമ്പോള്‍, ആഗ്രഹമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് വായിച്ച് നോക്കാം, നല്ല ഒരു നേരമ്പോക്ക് ആണ്‌ ഈ പോസ്റ്റ്.

നല്ലൊരു സദ്യ കഴിക്കാന്‍ ധനേഷിനു കഴിയട്ടെ എന്ന് ആശംസിച്ച് കൊണ്ട്, നല്ല നല്ല പോസ്റ്റുകളുമായി ബൂലോകത്ത് സജീവമാകാന്‍ അദ്ദേഹത്തിനു കഴിയട്ടെ എന്ന് പ്രാര്‍ത്ഥിച്ച് കൊണ്ട്, എല്ലാവരുടെയും അനുഗ്രഹം ഈ കൊച്ച് മിടുക്കനു ലഭിക്കും എന്ന് പ്രതീക്ഷയോടെ..

അരുണ്‍ കായംകുളം

15 Responses to "ഒരു അവിവാഹിതന്റെ ഓണസദ്യ"

 1. ധനേഷിന്‍റെ വക്രദൃഷ്ടി വായിച്ചിരുന്നു
  അരു‍ണിന്റെ അവലോകനം നന്നായിട്ടുണ്ട്

  ഹൃദയം നിറഞ്ഞ പൊന്നോണാശംസകള്‍..!!

  ReplyDelete
 2. വളരെ നന്നായി എഴുതാൻ കഴിവുള്ള ആളാണു ധനേഷ്.( എന്റെ നാട്ടുകാരൻ ആയതു കൊണ്ട് പറയുന്നതല്ല)ഇതിനു മുൻ‌പ് തൊടുപുഴ മീറ്റിനെക്കുറിച്ച് ധനേഷ് എഴുതിയ പോസ്റ്റ് എല്ലാവരുടേയും ശ്രദ്ധ പിടിച്ചു പറ്റിയതാണ്.

  ഈ പരിചയപ്പെടുത്തലിനു അരുണിനു നന്ദി.കൂടുതൽ വിഭവങ്ങൾ ( ആ സദ്യയിലെ പോലെ അല്ലാത്ത) നമുക്കായി തയ്യാറാക്കാൻ ഈ പരിചയപ്പെടുത്തൽ ധനേഷിനു ഒരു പ്രചോദനമാകട്ടെ!

  ReplyDelete
 3. തീര്‍ത്തും സ്വാഗതാര്‍ഹമായ മറ്റൊരു കാല്‍വയ്പ്പ്‌...'നമ്മുടെ ബൂലോഗത്തില്‍ ' നിന്നും.
  വേണ്ടാത്ത ശ്രദ്ധ ലഭികാതെ പോവുന്ന നല്ല ബ്ലോഗ്ഗുകള്‍ ശ്രദ്ധയില്‍ കൊണ്ട് വരുവാനും ഈ പംക്തി കാരണമാവും.. അരുണിനും അഭിനന്ദനങള്‍...

  ധനേഷിന്റെ പോസ്റ്റ്‌ മുന്‍പേ കണ്ടിരുന്നു.. ആശംസ അവിടെ അറിയിച്ചിട്ടുണ്ട് :)

  ReplyDelete
 4. ഒരു പക്ഷേ ധനേഷിന്റെ പോസ്റ്റുകള്‍ ഏറ്റവും ആദ്യം വായിക്കാന്‍ ഭാഗ്യം ഉണ്ടായിട്ടുള്ളത് എനിക്കായിരിക്കും, കാരണം ഞാന്‍ ധനേഷിന്റെ ഒപ്പം ഒരേ ബെഞ്ചില്‍ നാല് കൊല്ലവും (അല്ലെങ്കിലും പ്രസതരുടെ ബെഞ്ചില്‍ ഒന്നിച്ചിരുന്നു പഠിച്ചവര്‍ ഒരുപാട് ഉണ്ടാകും അല്ലെ ), ഒരേ വീട്ടില്‍ രണ്ടു കൊല്ലവും ഉണ്ടായിരുന്നു. ഞങ്ങളുടെ സുഹൃത്ത് വലയത്തിലെ ഒരുപാട് പേര്‍ക്ക് ബ്ലോഗ്‌ എന്ന പരിപാടി തന്നെ പരിചയപ്പെടുത്തിയതും അതിലേക്ക്‌ ഉള്ള വഴി കാട്ടിയതും ഈ അവിവാഹിതന്‍ തന്നെ. ശ്രീ അരുണ്‍ കായംകുളം പറഞ്ഞ പോലെ എല്ലാ കൊല്ലവും ഒരു പോസ്റ്റ്‌ എന്ന ആലസ്യത്തില്‍ നിന്ന് ധനേഷ് എന്ന മടിയന്‍ ഇനി ഉണരും എന്ന് വിശ്വസിക്കുന്നു. അതിനു പ്രചോദനം ആകട്ടെ അരുണിന്റെ ഈ ലേഖനം. ഓണാശംസകള്‍

  ReplyDelete
 5. Dear Arun,

  Congratulation for your blog review.

  Tracking.........

  ReplyDelete
 6. അപ്പൊ ബൂലോകര്‍ ജാഗ്രതൈ...
  സൂപ്പര്‍ഫാസ്റ്റ് പണിതുടങ്ങി..
  ഹഹഹ....

  ReplyDelete
 7. ധനേഷിന്‍റെ ലിങ്ക് എനിക്ക് അയച്ച് തന്നത് അരുണ്‍ ചേട്ടന്‍ തന്നെ ആയിരുന്നു.ബ്ലോഗ് വായനയില്‍ അത്ര സജീവം അല്ലായിരുന്ന എനിക്ക് അരുണ്‍ ചേട്ടന്‍ പരിചയപ്പെടുത്തി തന്ന(മെയിലിലൂടെ) ബ്ലോഗെല്ലാം ഇഷ്ടമായി.അതിനാല്‍ തന്നെ ഈ പംക്തി നല്ലതായിരിക്കും എന്ന് വിശ്വസിക്കുന്നു.പത്രത്തിനും വായനക്കാര്‍ക്കും ധനേഷിനും അരുണ്‍ ചേട്ടനും ഓണാശംസകള്‍

  ReplyDelete
 8. ഇപ്പോള്‍ എവിടെ ചെന്നാലും അരുണുണ്ടല്ലോ.ഹി..ഹി നിയെന്തടെ ബൂലോകം വിലക്ക് വാങ്ങിച്ചോ.ഓണാശംസകള്‍.പിന്നെ ഈ പുതിയ സംരംഭം ഞാന്‍ പറഞ്ഞിട്ട് വേണ്ടല്ലോ വിജയിക്കാന്‍.ആശംസകള്‍

  ReplyDelete
 9. ധനേഷ് വളരെ കഴിവുള്ള വ്യക്തിയായാണ്‌ പലപ്പോഴും തോന്നിയിട്ടുള്ളത്.അദ്ദേഹത്തിന്‍റെ പോസ്റ്റുകള്‍ ആണ്‌ തെളിവ്.നാല്‌ എണ്ണമേ ഉള്ളങ്കിലെന്താ, എല്ലാം ഒന്നിനൊന്ന് മെച്ചം.
  എല്ലാവര്‍ക്കും ഓണാശംസകള്‍

  ReplyDelete
 10. നന്നായി അരുണിന്റെ ഈ സംരംഭം.

  തൊടുപുഴ മീറ്റു് കഴിഞ്ഞുള്ള ആ ഒറ്റ പോസ്റ്റ് മതി ധനേഷ് എന്ന ബ്ലോഗറെ മനസ്സിലാക്കാന്‍.

  ഇതു കണ്ടിട്ടെങ്കിലും, വര്‍ഷത്തില്‍ ഒന്നോ രണ്ടോ മാത്രം എന്ന ശീലം മാറ്റാന്‍ തോന്നട്ടെ, ധനേഷിനു്.

  ReplyDelete
 11. അരുണെ സംഗതിയൊക്കെ കൊള്ളാം ചുമ്മാ കുഞ്ഞീവിക്ക് പണിയുണ്ടാക്കല്ലെ കെട്ടാ :)
  ഓണത്തിനു വീണ്ടും നാട്ടിലേക്ക് പോകുന്നു അല്ലെ?
  എന്റെയും കുദുംബത്തിന്റേയും ഐശ്വര്യപൂര്‍ണ്ണമായ ഓണാശംസകള്‍ നേരുന്നു, ഒപ്പം നിന്റെ ഈ പുതിയ സംരംഭത്തിനും!

  ReplyDelete
 12. അരുൺ;
  തുടർന്നും ഇത്തരം അവലോകനങ്ങൾ പ്രതീക്ഷിക്കുന്നു..

  ReplyDelete
 13. പ്രിയ അരുണ്‍, ബൂലോകംഓണ്‍ലൈന്‍, മറ്റു സുഹൃത്തുക്കളേ,

  കഴിഞ രണ്ട് ദിവസങ്ങള്‍ കമന്റ് ഇടാന്‍ സാധിക്കാത്ത അവസ്ഥയിലായിരുന്നതിനാല്‍ മറുപടി അല്പം വൈകി. അതിന് ആദ്യമേ ക്ഷമ ചോദിക്കുന്നു..

  സത്യം പറഞ്ഞാല്‍ ഇതിന് എന്ത് മറുപടിപറയണം എന്ന് എനിക്കറിയില്ല. എന്റെ എഴുത്ത് നന്നായി എന്ന് മറ്റൊരുബ്ലോഗില്‍ എഴുതി കാണുക എന്നൊന്നും ഞാന്‍ സ്വപ്നം കണ്ടിട്ടുപോലും ഇല്ലാത്ത കാര്യമാണ്...
  “എല്ലാവര്‍ക്കും നന്ദി... “
  അരുണിനും ബൂലോകം ഓണ്‍ലൈനും പ്രത്യേകം നന്ദി..

  കൂടുതല്‍ എഴുതുവാനായി കിട്ടിയ ഈ പ്രചോദനം ഞാന്‍ വേണ്ടരീതിയില്‍ വിനിയോഗിക്കുമെന്ന് ഉറപ്പുതരുന്നു... :‌-)

  എല്ലാവര്‍ക്കും ഓണാശംസകള്‍...

  ReplyDelete
 14. ഈ സംരഭത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നതോടൊപ്പം, എന്നാലാവുന്ന എല്ലാ സഹകരണവും വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു...

  ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts