കണ്ണനും അമ്മയും

ആ അമ്മയ്ക്കൊരു സഹായം എന്ന ഞങ്ങളുടെ കഴിഞ്ഞ പോസ്റ്റിനു ഡോക്ടര്‍ പ്രവീണ്‍ ജി പൈ എഴുതിയ മറുപടി കമന്റില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ പ്രത്യേക ശ്രദ്ധ ആകര്‍ഷിക്കേണ്ട വിഷയമായതിനാല്‍ ഇവിടെ ഒരു പോസ്റ്റ്‌ ആക്കി ഇടുന്നു.റിപ്പോര്‍ട്ട്‌ വളരെ നന്നായി. ധാരാളം practical suggestions പറഞ്ഞതില്‍ സന്തോഷം. താമര യുടെയും കണ്ണന്റെയും കാര്യത്തില്‍ നമ്മുക്ക്‌ കുറെയേറെ ചെയ്യാന്‍ ഉണ്ട്. കണ്ണന്‍റെ ഭാവിയെ കുറിച്ച് ചിലതു ചിന്തിച്ചിട്ടുണ്ട്. ഇന്നത്തെ സാഹചര്യത്തില്‍ ആരുമില്ലാത്ത ആ അമ്മ നല്ല വിഷമത്തിലാണ് .... ആകെയുള്ള പ്രതീക്ഷയും താങ്ങും കണ്ണന്‍ മാത്രമാണ് ..... ഈ സാഹചര്യത്തില്‍ കണ്ണനെ അവരുടെയടുത്ത്‌ നിന്ന് പിരിക്കുന്നത് ഏത് കാരണം കൊണ്ടായാലും സഹിക്കാവുന്നതല്ല ..... അവര്‍ക്ക് മനസ്സിലകുകയ്മില്ല.
ഭര്‍ത്താവു നഷ്ടപ്പെട്ട അവര്‍ 34 വര്ഷം മുമ്പാണ് oachira എത്തിയത്. സ്വന്തം മകന്‍‍ പതിനൊന്നാം വയസ്സില്‍ നാട് വിട്ടപ്പോള്‍ അവര്‍ തീര്‍ത്തും ഒറ്റപെട്ടു ..... 49 ആം വയസ്സില്‍ കാന്‍സര്‍ ........ ഭിക്ഷാടനം നടത്തി കാന്‍സര്‍ നോട് മല്ലിട്ട് ജയിച്ചു ..... ഒരു തുണ്ട് ഭൂമിയും സങ്ഖടിപ്പിച്ചു .... ദാരിദ്ര്യത്തിലും സ്വന്തം അമ്മ ഉപേക്ഷിച്ച ഒരു കുഞ്ഞിനെ മാതൃകാപരമായി വളര്‍ത്തുന്നു - അവനു ഒരു കുറവും ഞാന്‍ നോക്കിയിട്ട് വരുത്തുന്നില്ല .......... സ്കൂള്‍ കഴിഞ്ഞാല്‍ കണ്ണന്‍ tution നു പോകും .......... tuberculosis വന്നപ്പോള്‍ ഭിക്ഷ എടുത്തു അവനെ മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോയി ചികില്‍സിച്ചു ഭേദമാക്കി ..... ഇവരുടെ ഭൂമി കൈക്കലാക്കാന്‍ അയല്‍ക്കാരന്‍ വീട് തള്ളി ഇട്ടു പൊളിച്ചപ്പോള്‍ ആരുടേയും അടുത്ത് പരിഭവം പറയാതെ ഒരു പ്ലാസ്റ്റിക്‌ ഷീറ്റ് കൂര കെട്ടി ....... സ്നേഹിക്കാന്‍ മാത്രമേ ആ അമ്മക്ക് അറിയുള്ളു ...... കണ്ണന് തമാരയമ്മയും താമരയ്ക്കു കണ്ണനും കൂടാതെ ഇന്ന് ജീവിതം ഇല്ല .... ജീവിതത്തെ ധൈര്യത്തോടെ നേരിട്ട ഒരു സ്ത്രീ ജന്മം ..... ഒരു വേറിട്ട ജന്മം ...... ആര്‍ക്കും
ഒരു മാത്രികയകട്ടെ ഈ ഭിക്ഷാന്ദേഹി ......
ഞാനിതുവരെ പറഞ്ഞിട്ടില്ലാത്ത ഒരു കാര്യം കൂടി പറയട്ടെ - പറയുന്നത് ശരി ആണോ എന്നറിയില്ല .... എന്നും സന്തോഷത്തില്‍ കണ്ടിരുന്ന ആ അമ്മ ഏകദേശം ആറു മാസം മുമ്പാണ് എന്നോട് മനസ്സ് തുറന്നത് ....... അവരുടെ കണ്ണുകള്‍ നിറഞ്ഞിരുന്നത് ഞാന്‍ കണ്ടു - "എനിക്ക് ആത്മഹത്യ ചെയ്യാന്‍ പേടി ആണ് .... കണ്ണനെ ആരെയെങ്കിലും ഏല്‍പ്പിക്കണം ..... എന്നെ ഒന്ന് മയക്കി കിടത്തി ഉറക്കത്തില്‍ മരിക്കുവാനുള്ള മരുന്ന് തരുമോ മോനേ ........." - അവര്‍ പൊട്ടിക്കരഞ്ഞു ........ 74 വയസ്സ് കഴിഞ്ഞ ആ ജീവിത സായാഹ്നത്തില്‍ അവരുടെ ജീവിത ലക്‌ഷ്യം സഫലമാക്കാന്‍ ഞാന്‍ ഒരു സഹയാത്രി ആയി കൂടെ ചേരാന്‍ തീരുമാനിചിറങ്ങി.
കണ്ണനെ sponsor ചെയ്യാന്‍ ധാരാളം ആളുകള്‍ ഉണ്ട്‌. ഏതെങ്ങിലും സാഹചര്യത്തില്‍ താമരക്ക് എന്തെങ്ങിലും സംഭവിച്ചാല്‍ കണ്ണനെ എതുയരങ്ങളില്‍ എത്തിക്കുവാനും സന്നദ്ധരായി ഞാനുള്‍്പെടുന്ന ഒരു സപ്പോര്‍ട്ട് ഗ്രൂപ്‌ ഉണ്ട്‌. പെറ്റമ്മയുടെ സ്നേഹം നിഷേധിച്ച വിധി, കണ്ണന് ഒരു സ്നേഹനിധിയായ പോറ്റമ്മയെ സമ്മാനിച്ചു ....... കണ്ണന്‍റെ കാര്യത്തില്‍ ഞാന്‍ ഗ്യാരന്റി !!!!!!
കടം തീര്‍ത്തു പൊളിഞ്ഞു പോയ വീട് തിരികെ പണിഞ്ഞു ഒരു ടിവസമേങ്ങിലും കണ്ണനുമായി ആ വീട്ടില്‍ ജീവിച്ചു മരിക്കണം എന്നതാണ് താമരയുടെ ആഗ്രഹം. ഒരു ഭിക്ഷക്കാരിയുടെ അതിമോഹമോ അത്യാഗ്രഹമോ - എനിക്കറിയില്ല. ഈ അവസരത്തില്‍ ഒരു വൃദ്ധ സദനത്തിലേക്ക് പറി്ച്ചുനട്ടാല്‍് താമര ജീവിതാവസാനത്തില്‍ തോല്‍ക്കും ...... അത് ആര്‍ക്കും സഹിക്കാനാകില്ല .........
Let us be practical - anyway, with her age of 74, she dont have a very looooooooong life (also as a cancer patient)! Atleast we have a breathing time of another 5 years when Kannan completes +2. Let us wait ......... "Let us add life to her days" താമരയുടെ ജീവിതം ധന്യമാക്കാന്‍, കൊച്ചു കൊച്ചു സന്തോഷങ്ങള്‍ നല്‍കാന്‍ ...... ഒരു സഹയാത്രി ആയി കൂടെ നില്‍ക്കാം .................

ജീവിത സായാഹ്നങ്ങളില്‍ ജീവിക്കുന്ന പ്രായമായവരെയും, പ്രതീക്ഷയറ്റ് അവസാന ദിവസങ്ങള്‍ തള്ളി നീക്കുന്ന പാലിയേറ്റീവ് കെയര്‍ രോഗികളെയും മാത്രം കാണുന്ന ഈ ഡോക്ടര്‍ക്ക് തോന്നിയ ചില കാര്യങ്ങള്‍ !!! Let us discuss and plan her life.

..... നന്ദി


അവരുടെ ജീവിത ലക്‌ഷ്യം സഫലമാക്കാന്‍ ഒരു സഹയാത്രി ആയി കൂടെ ചേരാന്‍ തീരുമാനിചിറങ്ങിയ ഡോക്ടര്‍ പ്രവീണ്‍ ജി പൈക്ക് നിങ്ങളുടെ സ്വന്തം ബൂലോകം ഓണ്‍ ലൈനിന്റെ പ്രത്യേക അഭിനന്ദനങ്ങള്‍ !

1 Response to "കണ്ണനും അമ്മയും"

  1. Nice work.I salute you for this post..this is what we expect from Blogs like this...

    ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts